ഹാക്കിങ്ങിനെ തുടര്‍ന്ന് ഏറെ ചര്‍ച്ചയായ സോണി പിക്‌ച്ചേഴ്‌സിന്റെ 'ദ ഇന്റര്‍വ്യൂ' എന്ന ചിത്രം റിലീസായി. തെരഞ്ഞെടുത്ത തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ചിത്രം ഓണ്‍ലൈനിലും ലഭ്യമാണ്.
നേരത്തേ സൈബര്‍ ഹാക്കര്‍മാര്‍ സോണിയുടെ സെര്‍വറുകളില്‍ നുഴഞ്ഞു കയറി ഇന്റര്‍വ്യൂ ഉള്‍പ്പെടെയുള്ള നിരവധി ചിത്രങ്ങളും വിവരങ്ങളും ചോര്‍ത്തിയിരുന്നു. ദക്ഷിണകൊറിയ നേതാവ് കിംജോങ് ഉന്നിനെ കളിയാക്കുന്ന രീതിയില്‍ ചിത്രീകരിച്ച സിനിമയാണ് 'ദ ഇന്റര്‍വ്യൂ'. കിംജോങ്ങിനെ പരിഹസിക്കുന്ന ചിത്രവുമായി മുന്നോട്ടുപോകരുതെന്ന് ഹാക്കര്‍മാര്‍ സോണിക്ക് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഹാക്കിങ്ങിലൂടെ ചിത്രം പ്രചരിച്ചതിനെ തുടര്‍ന്ന് ക്രിസ്മസ് ദിനത്തിലെ റിലീസ് നിര്‍മാതാക്കളായ സോണി മാറ്റിവെച്ചിരുന്നു. ഇത് വിമര്‍ശത്തിനിടയാക്കിയതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ കുറച്ചു തീയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യാന്‍ സോണി തയ്യാറായിരിക്കുന്നത്.
ആദ്യ ദിനത്തില്‍ 200 തീയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. 2500 തീയേറ്ററുകളില്‍ റിലീസ് ചെയ്യാനായിരുന്നു ആദ്യ തീരുമാനം.
സോണി ചിത്രത്തിനായി തുടങ്ങിയിരിക്കുന്ന പ്രത്യേക സൈറ്റ് വഴിയും ഗൂഗിള്‍ പ്ലേ, യൂട്യൂബ്, എക്‌സ്‌ബോക്‌സ് തുടങ്ങിയ ഓണ്‍ലൈന്‍ സങ്കേതങ്ങള്‍ വഴിയും ഇന്റര്‍വ്യൂ വാടകയ്‌ക്കെടുത്തോ സ്വന്തമായി വാങ്ങിയോ കാണാം.
ചോര്‍ത്തലിനു പിന്നില്‍ വടക്കന്‍ കൊറിയ തന്നെയാണെന്നാണ് അമേരിക്കയുടെ ആരോപണം.
from kerala news edited
via IFTTT