Story Dated: Saturday, December 27, 2014 02:33
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി സാക്കിയൂര്‍ റെഹ്മാന്‍ ലഖ്‌വിക്ക് ജാമ്യം ലഭിക്കാന്‍ ഇടയാക്കിയത് നിയമത്തിലെ പിഴവുകളാണെന്ന് പാകിസ്താന്‍ തീവ്രവാദ വിരുദ്ധ കോടതി. ദുര്‍ബലമായ തെളിവുകള്‍, അപ്രധാനമായ വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യല്‍, അനന്തമായ നീളുന്ന വിചാരണ, ലഖ്‌വിക്ക് അനുകൂലമായ മൊഴികള്‍ എന്നിവ കേസിനെ ദുര്‍ബലമാക്കിയതായി കോടതിയില്‍ നിന്നു പുറത്തുവന്ന രേഖയില്‍ വ്യക്തമാക്കുന്നതായി ഡോണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
മുംബൈ ആക്രമണത്തിലെ മുഖ്യസൂത്രധാരനായ ലഖ്‌വിയെ 2009ലാണ് പാകിസ്താനിലെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റു ചെയ്തത്. റാവല്‍പിണ്ടി ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. ഇക്കഴിഞ്ഞ 18നാണ് ലഖ്‌വിക്ക് പാക് കോടതി ജാമ്യം അനുവദിച്ചത്. ഇന്ത്യയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് അപ്പീല്‍ നല്‍കുമെന്ന് പാകിസ്താന്‍ വ്യക്തമാക്കി. തുടര്‍ന്ന് ലഖ്‌വിയെ വീട്ടുതടങ്കലിലേക്കു മാറ്റുകയായിരുന്നു.
from kerala news edited
via IFTTT