ബെല്‍ഫാസ്റ്റില്‍ ക്രിസ്മസ് ആഘോഷിച്ചു
Posted on: 28 Dec 2014
ബെല്‍ഫാസ്റ്റ്: സീറോ മലബാര്‍ ഡൗ ആന്റ് കോണര്‍ രൂപതയിലെ വിശ്വാസികളുടെ ആഭിമുഖ്യത്തില്‍ ഹോളി സ്പിരിറ്റ് പള്ളിയില്‍ ക്രിസ്മസ് ആഘോഷിച്ചു.
കരോള്‍ മത്സരത്തോടെ ആരംഭിച്ച കിസ്മസ് ആഘോഷത്തില്‍ ഫാ. പോള്‍ മോറെ വചന സന്ദേശം നല്‍കി. സീറോ മലബാര്‍ നാഷണല്‍കോര്‍ഡിനേറ്റര്‍ ഫാ. ഡോ. ആന്റിണി പെരുമായന്‍ ദിവ്യബലിക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു.
പുല്‍ക്കൂട് മത്സരത്തില്‍ സെന്റ് സ്റ്റീഫന്‍സ് യൂണിറ്റ് (ഫോറസ്റ്റ് സൈസ്) ഒന്നാം സമ്മാനവും, ഹോളി ട്രിനിറ്റി യൂണിറ്റ് (ആന്‍ഡേഴ്‌സണ്‍ ടൗണ്‍) രണ്ടാം സമ്മാനവും, സെന്റ് ജോസഫ് യൂണിറ്റ് ( വൈറ്റ് ആബി) ബാലിഹാക്കാമോര്‍ യൂണിറ്റ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
കരോള്‍ ഗാന മത്സരത്തില്‍ ഹോളി ട്രിനിറ്റി യൂണിറ്റ് ഒന്നാം സമ്മാനം നേടി. ബാലിഹാക്കാമോര്‍ യൂണിറ്റ് രണ്ടാം സമ്മാനവും കരസ്ഥമാക്കി.
സെന്റ് മേരീസ് , സെന്റ് ്‌ജോസഫ്, സെന്റ് ആന്റണീസ് യൂണിറ്റുകള്‍ മൂന്നാം സമ്മാനവും കരസ്ഥമാക്കി.
വാര്‍ത്ത അയച്ചത് സാബു ചുണ്ടക്കാട്ടില്‍
from kerala news edited
via IFTTT