അബു ഹമൂറില്‍ ക്രിസ്മസ് ആഘോഷങ്ങള്‍
Posted on: 28 Dec 2014
ദോഹ: അബു ഹമൂറിലെ വിവിധ ദേവാലയങ്ങളില്‍ ക്രിസ്മസ് ശുശ്രൂഷകള്‍ നടന്നു. സഭാ മേലധ്യക്ഷന്മാര്‍ നേതൃത്വം നല്‍കി. സെന്റ് ജെയിംസ് യാക്കോബായ സുറിയാനി പള്ളിയില്‍ 24 ന് വൈകീട്ട് നടന്ന ചടങ്ങില്‍ മൈലാപ്പൂര്‍ - ഡല്‍ഹി ഭദ്രാസനങ്ങളുടെ മെത്രാപ്പൊലീത്ത ഐസക് മോര്‍ ഓസ്താത്തിയോസ് മുഖ്യകാര്‍മികത്വം വഹിച്ചു.
ഇടവക വികാരി ഫാ. ഏലിയാസ് ടി പോള്‍ സഹ കാര്‍മികനായിരുന്നു. വൈസ് പ്രസിഡന്റ് ഷെവലിയാര്‍ ബോബന്‍ ചെറിയാന്‍, ട്രസ്റ്റി അനീഷ് ചാക്കോ, സെക്രട്ടറി ജീന്‍ പോള്‍, യൂത്ത് അസോസിയേഷന്‍ സെക്രട്ടറി ഏലിയാസ് സഖറിയ, കമാന്‍ഡര്‍ പൗലോസ് തേപ്പാല, ഷെവലിയാര്‍ കെ.വി സാമുവല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടന്ന ശുശ്രൂഷകള്‍ക്ക് മുംബൈ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കുറിലോസ് മുഖ്യ കാര്‍മികത്വം വഹിച്ചു. വികാരിമാരായ ഫാ. ബെഞ്ചമിന്‍ എസ്. ഫിലിപ്പ്, ഫാ. എം.ഇ ജോസഫ്, ഫാ യൂഹാനോന്‍ ജോണ്‍ മൈലപ്ര എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. ട്രസ്റ്റി തോമസ് ഫിലിപ്പ്, സെക്രട്ടറി ബിലാഷ് ബെഹനാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തില്‍ പുത്തൂര്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്സിയോസ് മുഖ്യ ശുശ്രൂഷകനായിരുന്നു. വികാരി ഫാ. വര്‍ഗീസ് കൂത്തനാട്, ട്രസ്റ്റി എന്‍.വി അബ്രഹാം നെടുവേലില്‍, സെക്രട്ടറി അനു അബ്രഹാം പാറക്കന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളയില്‍ ചെന്നൈ - ബാംഗ്ലൂര്‍ ദഭ്രാസാധിപന്‍ റൈറ്റ് റവ. ഐസക്ക് മാര്‍ പീലക്‌സിനോസ് എപിസ്‌കോപ്പ മുഖ്യ കാര്‍മികനായിരുന്നു. ഫാ. പി.എസ് യൂഹാനോന്‍, ഫാ. ഷിബു, മാത്യു നൈനാന്‍ എന്നിവര്‍ സഹകാര്‍മികനായിരുന്നു.
സെന്റ്. തോമസ് സീരോ മലബാര്‍ കത്തോലിക്ക പള്ളിയില്‍ വന്ദ്യ വൈദികരുടെ കാര്‍മികത്വത്തില്‍ ശുശ്രൂഷകള്‍ നടന്നു. സെന്റ് പീറ്റേഴ്‌സ് സി.എസ്.ഐ പള്ളിയില്‍ ഫാ. മാത്യു നൈനാന്റെ കാര്‍മികത്വത്തില്‍ ക്രിസ്മസ് ശുശ്രൂഷകള്‍ നടന്നു.
വാര്‍ത്ത അയച്ചത് അഹമ്മദ് പാതിരിപ്പറ്റ
from kerala news edited
via IFTTT