121

Powered By Blogger

Saturday, 27 December 2014

ജമ്മു കശ്മീര്‍ സര്‍ക്കാര്‍ രൂപീകരണം: അവ്യക്തത തുടരുന്നു









Story Dated: Saturday, December 27, 2014 02:17



ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ എങ്ങുമെത്താതെ തുടരുന്നു. ചര്‍ച്ചകള്‍ക്കായി ഏറ്റവും വലിയ കക്ഷികളായ പി.ഡി.പിയെയും ബി.ജെ.പിയെയും ഗവര്‍ണര്‍ എന്‍.എന്‍ വോറ ക്ഷണിച്ചു. ഇതു സംബന്ധിച്ച കത്ത് പി.ഡി.പി അധ്യക്ഷന്‍ മെഹ്ബൂബ മുഫ്ത്തിക്കും ബി.ജെ.പി നേതാവ് ജുഗല്‍ കിഷോറിനും ഗവര്‍ണര്‍ കൈമാറി. ജനുവരി ഒന്നിനാണ് ഇരുവര്‍ക്കും ഗവര്‍ണര്‍ സമയം അനുവദിച്ചിരിക്കുന്നത്.


87 അംഗ നിയമസഭയില്‍ പി.ഡി.പിക്ക് 28ഉം ബി.ജെ.പിക്ക് 25 സീറ്റുകളുമാണുള്ളത്. നാഷണല്‍ കോണ്‍ഫറന്‍സ് 15 ഉം കോണ്‍ഗ്രസ് 12ഉം സീറ്റുകളില്‍ ഒതുങ്ങി. നാഷണല്‍ കോണ്‍ഫറന്‍സ് വാഗ്ദാനം ചെയ്ത പിന്തുണ പി.ഡി.പി തള്ളിയിരുന്നു. മതേതര സഖ്യത്തെ പിന്തുണയ്ക്കുമെന്ന് മൂന്ന് സ്വതന്ത്രരും വ്യക്തമാക്കിയിട്ടുണ്ട്.


അതിനിടെ, പി.ഡി.പി നേതാവ് മുഫ്തി മുഹമ്മദ് സെയ്ദ് ഇന്ന് ഡല്‍ഹിയിലെത്തി ബി.ജെ.പി നേതാക്കളെ സന്ദര്‍ശിക്കുമെന്നും സൂചനയുണ്ടായിരുന്നുവെങ്കിലും പിന്നീട് മാറ്റിവച്ചു. മുഖ്യമന്ത്രി സ്ഥാനം, കശ്മീരിന് പ്രത്യേക ഭരണഘടനാ പദവി തുടങ്ങിയ വിഷയങ്ങളില്‍ ധാരണയിലെത്തിയ ശേഷം ചര്‍ച്ച മതിയെന്ന നിലപാടിലാണ് പി.ഡി.പി.










from kerala news edited

via IFTTT