Story Dated: Saturday, December 27, 2014 01:40
ബാഗ്‌ദാദ്: കീഴിലാക്കിയ പ്രദേശങ്ങളിലെല്ലാം വിവാദ തീരുമാനങ്ങള്‍ നടപ്പിലാക്കുന്ന ഐഎസ് തീവ്രവാദികള്‍ സിറിയയിലെ അധീന പ്രദേശങ്ങളില്‍ വീണ്ടും പ്രാകൃത നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു. താടി വടിക്കുന്നതിനും വിവാഹമോതിരം അണിയുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ മാര്‍ഗ്ഗനിര്‍ദേശം പുറത്ത് വിട്ടിരിക്കുന്നത്. സിറിയയിലെ ഡൈര്‍ എസ്സോറിലെ അല്‍ മയാദിനിലും പരിസര പ്രദേശങ്ങളിലും താടി മുറിക്കുകയോ വടിക്കുകയോ ചെയ്യരുതെന്ന് ബാര്‍ബര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.
നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷാ നടപടികള്‍ ഉണ്ടാകുമെന്നാണ് ഭീഷണി. വിവാഹമോതിരം അണിയരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വിവാഹമോതിരം അണിയുന്നത് ക്രൈസ്‌തവികതയാണെന്നും അത്തരം പ്രവര്‍ത്തികര്‍ ക്രൈസ്‌തവികതയുടെ അനുകരണമായി കണക്കാക്കപ്പെടുമെന്നുമാണ് വാദം. ഇസ്‌ളാമിക ഇതര വിശ്വാസികളെ ഒരു തരത്തിലും സഹിക്കുകയില്ലെന്ന സൂചനകളും ഐഎസ് തീവ്രവാദികള്‍ നല്‍കിയിട്ടുണ്ട്. ഇതര മത വിഭാഗങ്ങളായ യസീദി, ക്രിസ്‌ത്യന്‍ തുടങ്ങി ഇതര മതവിഭാഗങ്ങളില്‍ നിന്നും വിവാഹം കഴിക്കുന്നവരെ ക്രൂരമായി ശിക്ഷിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ശരിയത്ത് നിയമങ്ങള്‍ അനുശാസിക്കുന്ന മാര്‍ഗ്ഗനിര്‍ദേശങ്ങളുടെ പരമ്പര തന്നെയാണ് അടുത്ത കാലത്ത് ഐഎസ് പുറപ്പെടുവിച്ചു കൊണ്ടിരിക്കുന്നത്. വ്യഭിചാരിണികളെ കല്ലെറിഞ്ഞു കൊല്ലുക, മോഷണം നടത്തിയാല്‍ കൈ വെട്ടിക്കളയുക മദ്യപിച്ചാല്‍ 80 തവണ ചാട്ടയടിക്ക് വിധേയമാക്കുക തുടങ്ങി ചെറിയ കാര്യങ്ങള്‍ക്ക് പോലും ക്രൂരമായ ശിക്ഷകള്‍ വരുന്ന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നേരത്തേ പുറത്ത് വിട്ടിരുന്നു. കഴിഞ്ഞമാസം ഇസ്‌ളാമിലേക്ക് മതം മാറാന്‍ തയ്യാറാകാതിരുന്ന നാലു ക്രിസ്‌ത്യന്‍ കുട്ടികളെ ഐഎസ് തീവ്രവാദികള്‍ തലവെട്ടി കളഞ്ഞത് കഴിഞ്ഞമാസമാണ്.
from kerala news edited
via IFTTT