മെവുഡ് സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ക്രിസ്തുമസ് ആഘോഷിച്ചു
Posted on: 28 Dec 2014
ഷിക്കാഗോ: മെവുഡ് സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ക്രിസ്തുമസ് വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.
ഡിസംബര്‍ 24 ബുധനാഴ്ച രാത്രി 7മണിക്കു ബഹുമാനപ്പെട്ട വികാരി ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ആദ്യത്തെ ക്രിസ്തുമസില്‍ ഉണ്ണിയീശോയ്ക്കും തിരുക്കുടുംബ്ബത്തിനും സ്വീകരണവും തിരസ്‌കരണവുമുണ്ടായത് ക്രിസ്തുമസ് സന്ദേശത്തില്‍ ഫാ. ഏബ്രഹാം മുത്തോലത്ത് അനുസ്മരിപ്പിച്ചു. പ്രതിസന്ധികളില്‍ സഹായതേടിയെത്തിയ മറിയത്തെയും യൗസേപ്പിനെയും സ്വീകരിച്ച വിനയാന്വിതരായ ആട്ടിടയരെപ്പോലെ അര്‍ഹരെ നാം സഹായിക്കുമ്പോള്‍ നാം യേശുവിനെ സ്വീകരിക്കുന്നു. സത്രക്കാരനെപ്പോലെ അര്‍ഹരെ തിരസ്‌കരിക്കുമ്പോള്‍ അന്ത്യവിധിനാളില്‍ ക്രിസ്തു പറയുവാനിരിക്കുന്നതുപോലെ നാം ഈശോയെയാണു തിരസ്‌കരിക്കുന്നത്. തിരസ്‌കരണത്തിലൂടെയും ജീവന്റെ ഭീഷണിയിലൂടെയും ഭവനരഹിത്യത്തിലൂടെയും അഭയാര്‍ത്ഥിയുടെ അനുഭവത്തിലൂടെയും കടന്നുപോയ ക്രിസ്തു ഇത്തരം ജീവിത പ്രതിസന്ധികളില്‍ നമുക്കു തുണയുണ്ടാകുമെന്നും ക്രിസ്തുമസ് സന്ദേശത്തില്‍ മുത്തോലത്തച്ചന്‍ അനുസ്മരിപ്പിച്ചു.
തുടര്‍ന്ന് ഫാദര്‍ എബ്രാഹം മുത്തോലത്ത് പാരീഷ് എക്സ്സിക്കൂട്ടീവിലുള്ള സക്കറിയ ചേലക്കല്‍, തോമസ് നെടുവാമ്പുഴ, ഷിബു മുളയാനിക്കുന്നേല്‍, എന്റെര്‍ടൈന്‍മെന്റ് കോഡിനേറ്റര്‍ ലൂസി കണിയാലി, ടീനാ നെടുവാമ്പുഴ, ഡെന്നി പുല്ലാപ്പള്ളി, എന്നിവരോടൊപ്പം ക്രിസ്മസ് കേക്കു മുറിച്ച് എല്ലാവര്‍ക്കും മധുരം പങ്കുവച്ചു. തുടര്‍ന്ന് കരോള്‍ ഗാനത്തൊടെ തുടങ്ങിയ കലാപരിപാടികള്‍, വിവിധങ്ങളായ ന്യത്തങ്ങളാലും (ഡിവോഷണല്‍ ഡാന്‍സ്, സെമി ക്ലാസ്സിക്കല്‍ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്, ബോളിവുഡ് ഡാന്‍സ്), റെജീന മടയനകാവിലിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ നേറ്റിവിറ്റി ഷൊയും, മെന്‍സ് മിനിസ്സ്ട്രിയുടേയും വുമെന്‍സ് മിനിസ്സ്ട്രിയുടേയും നേത്യുതത്തില്‍ തയ്യാറാക്കിയ നാടന്‍ ഭക്ഷണവുമുണ്ടായിരുന്നു.
ജോയിച്ചന്‍ പുതുക്കുളം
from kerala news edited
via IFTTT