ബാങ്കുകൾ നിക്ഷേപ പലിശ കുത്തനെ കുറയ്ക്കുന്നു. ലഘു നിക്ഷേപ പദ്ധതികളിൽനിന്നുള്ള ആദായം ഒരുകാലത്തുമില്ലാത്ത രീതിയിൽ താഴുന്നു. ഓഹരി വിപണിയാകട്ടെ എക്കാലെത്തും വലിയ ചാഞ്ചാട്ടത്തിലുമാണ്. ഈ സാഹചര്യത്തെ എങ്ങനെ നേരിടാനാകുമെന്ന് ആത്മവിശ്വാസത്തോടെ ഈ പാഠത്തിൽ ആലോചിക്കാം. ലാഭവിഹിതം നൽകുന്ന ഓഹരികൾ അതിനൊരു പരിഹാരമാണ് മികച്ച ലാഭവിഹിതം നൽകുന്ന കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുകയെന്നത്. മികച്ച അടിസ്ഥാനമുള്ള ഓഹരിയായാൽ അവയുടെ വില എക്കാലത്തും ഉയർന്നുകൊണ്ടിരിക്കും. അവയിൽ...