121

Powered By Blogger

Wednesday, 25 December 2019

നിരക്ക് വര്‍ധന: മൊബൈല്‍ വരിക്കാര്‍ പ്രതിമാസ പ്ലാനിലേയ്ക്ക് മാറിയേക്കും

മുംബൈ: താരിഫ് വർധന ഭാരമാകുന്നതോടെ ദീർഘകാല റീച്ചാർജുകൾ ഉപഭോക്താക്കൾ ഉപേക്ഷിച്ചേക്കും. ഇതിനെ മറികടക്കാൻ ഭാരതി എയർടെൽ, ജിയോ ഇൻഫോകോം തുടങ്ങിയ കമ്പനികൾ ഇളവുകളോടെ 12 മാസത്തെ റീച്ചാർജ് പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഓരോ മാസത്തെ റീച്ചാർജ് പ്ലാനുകളിലേയ്ക്ക് മാറാതിരിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. താരിഫിൽ 40 ശതമാനമാണ് ടെലികോം കമ്പനികൾ വർധനവുവരിത്തിയത്. തുടർമാസങ്ങളിലാണ് ഇതിന്റെ ഭാരം വരിക്കാർക്ക് അനുഭവപ്പെട്ടുതുടങ്ങുക. 84 ദിവസത്തേയ്ക്ക് 300 രൂപ നിലവാരത്തിൽ റീച്ചാർജ് ചെയ്യാവുന്ന പ്ലാനുകളാണ് 500ൽകൂടുതൽ രൂപയിലേയ്ക്ക് മാറിയത്. നിലവിലെ പ്ലാൻ കാലാവധി മാറുന്നതോടെ എപ്രകാരമായിരിക്കും ഉപഭോക്താക്കൾ പ്രതികരിക്കുകയെന്ന ആശങ്ക ടെലികോം കമ്പനികൾക്കുണ്ട്. ദീർഘകാല പ്ലാനുകളിൽനിന്ന് പ്രതിമാസ പ്ലാനുകളിലേയ്ക്ക് മാറുന്നതോടൊപ്പം രണ്ടാമതൊരു കണക്ഷൻ വേണ്ടെന്നുവെയ്ക്കാനും ഉപഭോക്താവ് തയ്യാറായേക്കും. അതേസമയം, നിരക്ക് വർധന ഭാരമാകില്ലെന്നാണ് ടെലികോം കമ്പനികളുടെ നിലപാട്. പത്തുവർഷം മുമ്പ് വാർഷിക വരുമാനത്തിന്റെ ആറുശതമാനം മൊബൈൽ ബില്ലിനായി ചെലവഴിച്ച സ്ഥാനത്ത് ഇപ്പോൾ ഒരു ശതമാനംമാത്രമാണ് വരുന്നതെന്നും കമ്പനികൾ പറയുന്നു. നിരക്ക് വർധനയിലൂടെ വൊഡാഫോൺ ഐഡിയയുടെ ഒരുവ്യക്തിയിൽനിന്നുള്ള ശരാശരി വരുമാനം 107 രൂപയിൽനിന്ന് 143 രൂപയായി ഉയരുമെന്നാണ് കണക്കുകൂട്ടുന്നത്. എയൽടെലിന്റേതാകട്ടെ 128 രൂപയിൽനിന്ന് 150 രൂപയായും ജിയോയുടേത് 140 രൂപയായും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിയോയ്ക്ക് നിലവിൽ 35 കോടിയിലേറെ വരിക്കാരാണുള്ളത്. വൊഡാഫോൺ ഐഡിയയ്ക്ക് 31.1കോടിയും ഭാരതി എയർടെല്ലിന് 28 കോടിയും വരുക്കാരുണ്ട്. Rate hike: Mobile subscribers may switch to monthly plan

from money rss http://bit.ly/34W40ab
via IFTTT

ഓഹരി സൂചികകള്‍ ഉയര്‍ന്ന നിലവാരത്തില്‍ തുടരുമ്പോള്‍ നിക്ഷേപകര്‍ എന്തുചെയ്യണം?

കേന്ദ്ര ബജറ്റ് ഓഹരി വിപണിയെ സംബന്ധിച്ചേടത്തോളം വളരെ നിർണായകമായിരിക്കുമെന്നതിനാൽപ്രതീക്ഷയോടെയുള്ള കാത്തിരിപ്പാണിനി. വേഗക്കുറവിന്റെ നുകങ്ങളിൽ നിന്ന് സാമ്പത്തിക രംഗത്തെ മോചിപ്പിക്കുക എന്നതായിരിക്കും ബജറ്റിന്റെ ലക്ഷ്യമെന്ന് അനുമാനിക്കാം. നിക്ഷേപത്തിനു പ്രേരിപ്പിക്കുന്ന നടപടികൾ പ്രതീക്ഷിക്കുന്ന ബജറ്റ് നയപരമായ മാറ്റങ്ങളും പരിഗണിച്ചേക്കാം. വ്യാപാര രംഗം കൂടുതൽ സ്വതന്ത്രമാക്കുകയും നികുതി വെട്ടിക്കുറച്ചുകൊണ്ട് കുടുംബങ്ങളിൽ പണം കൂടുതൽ എത്തിക്കാനും ശ്രമം നടന്നേക്കാം. ദീർഘകാല മൂലധന നേട്ടങ്ങൾ ഉൾപ്പടെയുള്ളവയ്ക്കു നികുതി കുറച്ചുകൊണ്ട് ഓഹരി വിപണിക്കു നികുതി ആനുകൂല്യവും പ്രതീക്ഷിക്കുന്നുണ്ട്.മേഖലകൾ തിരിച്ചുള്ള ആനുകൂല്യങ്ങൾ പ്രധാന മേഖലകളായ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ, റിയൽ എസ്റ്റേറ്റ് മേഖല, അടിസ്ഥാന സൗകര്യ വികസന രംഗം, വാഹന മേഖല എന്നിവയ്ക്കു ലഭ്യമാകേണ്ടതുണ്ട്. സ്ഥിര നിക്ഷേപ പലിശ നിരക്കു കുറയുന്നത് ഓഹരിനിക്ഷേപം, കടപ്പത്രംതുടങ്ങിയ ആസ്തി മേഖലകളിലേക്കു നിക്ഷേപകരെ ആകർഷിക്കും. 2020 സാമ്പത്തിക വർഷത്തിൽ ആഭ്യന്തര നിക്ഷേപകരിൽനിന്നു കൂടുതൽ നിക്ഷേപം പ്രതീക്ഷിക്കണം. അമേരിക്കൻ കേന്ദ്ര ബാങ്കിന്റെ പലിശ നിരക്കുകൾ മാറ്റമില്ലാതെ തുടരുമ്പോൾ ഡോളർ ദുർബ്ബലമാകുമെന്നതിനാൽ വിദേശ പോർട്ട്ഫോളിയോ നിക്ഷേപങ്ങളിലും വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വികസ്വര സമ്പദ് ഘടനകളിൽ മെച്ചപ്പെട്ട പ്രകടനം കാരണം അപകട സാധ്യത കുറയുന്നതിനനുസരിച്ച് ഓഹരി നേട്ടവും കുറഞ്ഞേക്കാം. വികസ്വര വിപണികളിൽ വിദേശ നിക്ഷേപകർ സാഹസികമായി ഇടപെടും. യുഎസ് - ചൈന വ്യാപാര ഉടമ്പടിയിലെ അനുകൂല ചലനങ്ങളും ബ്രെക്സിറ്റിൽ ആശങ്കയൊഴിയുന്നതും ലോക വിപണിയിൽ പൊതുവേ ആപൽസാധ്യത കുറയ്ക്കുകയും ഇത് ഇന്ത്യ പോലെയുള്ള വികസ്വര വിപണികൾക്ക് അനുകൂലമായിത്തീരുകയും ചെയ്യും. സാഹസികമായി കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള മിത പ്രകൃതിയായ ഒരു നിക്ഷേപകന് ഞങ്ങൾക്കു നൽകാനുള്ള ഉപദേശം മിശ്ര നിക്ഷേപമാണ്. അതായത് 60 മുതൽ 65 ശതമാനംവരെ ഓഹരിയിലും25 മുതൽ 30 ശതമാനം വരെ കടപ്പത്രങ്ങളിലും 15 മുതൽ 10 ശതമാനംവരെ സ്വർണത്തിലും നിക്ഷേപിക്കാം. വരുംവർഷങ്ങളിൽ ലോക, ആഭ്യന്തര വിപണികളിൽ സാഹസിക സ്വഭാവം മെച്ചപ്പെടുകയും രണ്ടുമൂന്നു വർഷത്തിനകംതന്നെ സാധാരണയിൽനിന്നും ഉയർന്ന ലാഭം ലഭിച്ചുതുടങ്ങുകയുംചെയ്യും. ഗണനിലവാരമുള്ള വൻകിട, ഇടത്തരം ഓഹരികളിലുംമ്യൂച്വൽ ഫണ്ട് പദ്ധതികളിലും കൂടുതൽ നിക്ഷേപിക്കാം. വിപണിയിൽ ഇപ്പോൾ നിലനിൽക്കുന്ന അപകടം ഉയർന്ന മൂല്യനിർണയവുമായി ബന്ധപ്പെട്ടതാണ്. വിലകൂടിയ ഓഹരികളുടേയും മേഖലകളുടേയും പ്രകടനത്തെ ഇതുബാധിക്കും. ധന കമ്മികാരണമുള്ള ദൗർബ്ബല്യം നിലനിൽക്കുമ്പോൾ ഭാവിയിൽ സർക്കാർ ഖജനാവിലേക്കു കൂടുതൽപണം എത്തിയില്ലെങ്കിൽ ഈ മേഖലയിൽ അത് കൂടുതൽ പ്രതിസന്ധിക്കിടയാക്കും. ലോക വ്യാപാര ഉടമ്പടിയും സർക്കാർ പിന്തുണയും സാമ്പത്തിക ഗതിമാന്ദ്യം പരിഹരിക്കാതിരിക്കുകയും രാഷ്ട്രീയ പ്രശ്നങ്ങൾ ഗുരുതരമാവുകയും ചെയ്താലുള്ള അപകട സാധ്യതയാണ് മറ്റൊന്ന്. രണ്ടാംപാദ ഫലങ്ങൾക്കുശേഷം നിഫ്റ്റി 50 ൽ ഒരു വർഷ ലക്ഷ്യം 12,600 ആണ്. മൂന്നാം പാദ ഫലങ്ങളും യഥാർത്ഥ വരുമാനവും ചേർന്ന പാർശ്വ ആപൽസാധ്യത നിലനിൽക്കുമ്പോഴും ഈ ലക്ഷ്യം നിലനിർത്താൻ കഴിയുന്നുണ്ട്. വരുംവർഷങ്ങളിൽ പ്രധാന സൂചകങ്ങൾക്കു വെളിയിലും വർധിത പ്രകടനങ്ങൾ മുന്നിൽ കാണുന്നു. പ്രധാന സൂചികകൾ റെക്കോഡ് ഉയരത്തിലാണെങ്കിലും വിശാല വിപണിയും സാമ്പത്തിക രംഗവും നിശ്ചലാവസ്ഥയിൽ തന്നെയാണ്. ഏതാനും ഓഹരികൾക്കും മേഖലകൾക്കും മാത്രം ഗുണകരമായ ഇന്നത്തെ ദുസ്ഥിതിയിൽ നിന്ന് അടുത്ത രണ്ടുവർഷത്തിനകം കരകയറുമെന്നും സാമ്പത്തിക നില മെച്ചപ്പെടുമെന്നും ഓഹരി വിപണിക്കു സഹായകമാംവിധം വിപണി വികസ്വരമാകുമെന്നും പ്രതീക്ഷിക്കാം. ഉത്തേജകങ്ങളും നികുതി ഇളവുകളും ഉൾപ്പെട്ട സർക്കാർനയം കൂടുതൽ വ്യാപാര സൗഹൃദമാകുന്നുണ്ട്. ആഭ്യന്തര വിപണിയിൽ റിസ്ക് എടുക്കാനുള്ള കഴിവ് വർധിക്കുകയും യുഎസ്-ചൈന ഉടമ്പടിയും ബ്രെക്സിറ്റും അനുകൂലമായിത്തീരുകയും ചെയ്യുന്നതോടെ ആഗോള സ്ഥിതിഗതികൾ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാം. ചാക്രിക ഓഹരികൾ, ലോഹം, ഊർജം, മൂലധന സാമഗ്രി, വ്യവസായം തുടങ്ങിയ മേഖലകളിൽ നിക്ഷേപിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. ബാങ്കിംഗ്, കെമിക്കൽ മേഖലകളിലും നിലവാരമുള്ള ചെറുകിട, ഇടത്തരം ഓഹരികളിലും കൂടുതൽ നിക്ഷേപിക്കാവുന്നതാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിലെ അടിസ്ഥാന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ) What should investors do when stock indexes continue to remain high?

from money rss http://bit.ly/2ERVIpt
via IFTTT

കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി

മുംബൈ: അവധിക്കുപിന്നാലെവന്ന വ്യാപാര ദിനത്തിൽ ഓഹരി വിപണിയിൽ സമ്മിശ്ര പ്രതികരണം. സെൻസെക്സ് 82 പോയന്റ് നേട്ടത്തിൽ 41,543ലും നിഫ്റ്റി 3 പോയന്റ് നഷ്ടത്തിൽ 12,211ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 992 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 653 ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ലോഹം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിലാണ്. എംആന്റ്എം, ടാറ്റ സ്റ്റീൽ, ഐഷർ മോട്ടോഴ്സ്, ബജാജ് ഫിനാൻസ്, ബ്രിട്ടാനിയ, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി, ഹിൻഡാൽകോ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഭാരതി എയർടെൽ, ഐഒസി, കോൾ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ഒഎൻജിസി, ബജാജ് ഓട്ടോ, യെസ് ബാങ്ക്, ഇൻഫോസിസ്, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex, Nifty flat

from money rss http://bit.ly/39eWQRW
via IFTTT

166 വര്‍ഷത്തെ ചരിത്രത്തിലാദ്യം: നടപ്പ് വര്‍ഷത്തില്‍ ആരും അപകടത്തില്‍ മരിച്ചില്ലെന്ന് റെയില്‍വെ

ന്യൂഡൽഹി: റെയിൽവെയുടെ 166 വർഷത്തെ ചരിത്രത്തിലാദ്യമായി നടപ്പ് സാമ്പത്തിക വർഷത്തിൽ ഒരാൾപോലും അപകടത്തിൽ മരിച്ചില്ല. റെയിൽവെ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. രാജ്യത്തൊട്ടാകെ സുരക്ഷാ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തിയതിന്റെ ഭാഗമായാണ് റെയിൽവെയ്ക്ക് ഈ നേട്ടം. ട്രാക്കുകളുടെ ആധുനീകരണം, കോൺക്രിറ്റ് സ്ലീപ്പറുകൾ സ്ഥാപിക്കൽ തുടങ്ങിയവ പൂർണമായും നടപ്പാക്കിയതായി കഴിഞ്ഞ മാസം റെയിൽവെ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കേടായ റെയിലുകൾ കണ്ടെത്തുന്നതിന് അൾട്രാസോണിക് സംവിധാനം(യുഎസ്എഫ്ഡി) നടപ്പാക്കിയത് ഗുണകരമായി. റെയിൽവെ ട്രാക്കുകളുടെ സുരക്ഷവർധിപ്പിക്കുന്നതും ട്രെയിനുകളുടെ പാളംതെറ്റുന്നത് ഒഴിവാക്കുന്നതിനും ഇത് സഹായിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതുസംബന്ധിച്ച് ജീവനക്കാർക്ക് പരിശീലനവും ബോധവത്കരണവും നൽകിയും ഗുണകരമായതായി റെയിൽവെ മന്ത്രാലയും പറയുന്നു. Railways had zero passenger deaths in the current financial year

from money rss http://bit.ly/2Zn2JYN
via IFTTT

Monday, 23 December 2019

രുചിക്കൂട്ടുകളുടെ വിസ്മയലോകം

കൊച്ചി: വ്യത്യസ്ത രുചിക്കൂട്ടുകളും ഒട്ടനേകം ഉത്പന്നങ്ങളും ഒരു കുടക്കീഴിലൊരുക്കി 'മാതൃഭൂമി മഹാമേള'. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന 'മാതൃഭൂമി മഹാമേള'യിൽ വ്യത്യസ്ത രുചികൾ തേടിയെത്തുന്നവർ ഏറെ. പല രുചിക്കാർ ഒത്തുചേർന്നാലും എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ പറ്റുന്ന ഒരുകൂട്ടം ആളുകളാണ് മഹാമേളയിലെ ഭക്ഷ്യ കൗണ്ടറുകൾ നിയന്ത്രിക്കുന്നത്. സന്ദർശകരുടെ തിരക്ക് മാനിച്ച് മേള ചൊവ്വാഴ്ച മുതൽ ഉച്ചയ്ക്ക് 12.30-ന് ആരംഭിക്കും. ഭക്ഷ്യമേളയോടൊപ്പം ഗൃഹോപകരണങ്ങൾ, ഫ്ലവർ ഷോ, വ്യാപാര മേള, കലാസന്ധ്യകൾ തുടങ്ങി വിവിധ പരിപാടികൾ മേളയിൽ ഉണ്ടാകും. 30 വരെ രാത്രി 9.30 വരെയാണ് മഹാമേള.മേളയുടെ പ്രസന്റിങ് സ്പോൺസർ സ്വയംവര സിൽക്സ് ആണ്. ബിസ്മി ഹോം അപ്ലയൻസസ് ഇലക്ട്രോണിക് പാർട്ണറും നീൽകമൽ അസോസിയേറ്റ് സ്പോൺസറും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മെഡിക്കൽ പാർട്ണറും കഫേ കുടുംബശ്രീ ഫുഡ് പാർട്ണറും കൊച്ചിൻ ഫുഡ് ബ്ളോഗ് സോഷ്യൽ മീഡിയ പാർട്ണറും ടേൺകീ ഇവന്റ്സ് ഇവന്റ് പാർട്ണറുമാണ്. മാതൃഭൂമി ഇവന്റ് ഡിവിഷൻ 'റെഡ് മൈക്ക്' ആണ് മേളയുടെ സംഘാടകർ. എക്സ്ചേഞ്ച് ചെയ്യാം മാതൃഭൂമി മഹാമേളയിൽ ക്രിസ്മസ്-ന്യൂ ഇയർ മെഗാ എക്സ്ചേഞ്ച് മേള. കേടുവന്നതോ അല്ലാത്തതോ ആയ ഫാനുകൾ എക്സ്ചേഞ്ച് ചെയ്ത് പുതിയ കൂളർ ഫാൻ സ്വന്തമാക്കാം. അതോടൊപ്പം പഴയ ചപ്പാത്തി മേക്കറോ കേടായ ഏത് ഇലക്ട്രിക് ഉപകരണങ്ങളും ആയിരം രൂപയ്ക്ക് എക്സ്ചേഞ്ച് ചെയ്ത് പുതിയ മൾട്ടി മേക്കർ വാങ്ങാനുള്ള അവസരവും മേള ഒരുക്കുന്നു. സ്പെഷ്യൽ കോംബോ ഓഫർ കുത്താമ്പുള്ളി കൈത്തറിയിൽ സ്പെഷ്യൽ കോംബോ ഓഫർ. അഞ്ച് കിങ് സൈസ് കോട്ട് കോട്ടൺ ബെഡ്ഷീറ്റ് വെറും 2,990 രൂപയ്ക്ക് ലഭിക്കും. ഇതോടൊപ്പം 10 പില്ലോ കവർ സൗജന്യമായി ലഭിക്കും. നാല് ഫാമിലി കോട്ട് കിടക്കവിരി 1,390 രൂപയ്ക്കും ഫാമിലി കോട്ട് കിടക്കവിരിയും പില്ലോ കവറും 1,800 രൂപയ്ക്കും ലഭിക്കും.

from money rss http://bit.ly/372T0cx
via IFTTT

Sunday, 22 December 2019

കൂടുതല്‍ ആദായം നല്‍കിയ നിക്ഷേപ പദ്ധതി ഏത്?

ഒരു വർഷത്തിനിടെ വ്യത്യസ്ത പദ്ധതികൾ നിക്ഷേപകർക്ക് എത്ര ആദായം നേടിക്കൊടുത്തു. ഓഹരി, സ്വർണം, സർക്കാർ കടപ്പത്രം, ബാങ്ക് നിക്ഷേപം എന്നിവയിലെ ആദായം പരിശോധിക്കാം. സ്വർണം 10 ഗ്രാം- 2018 ഡിസംബർ 19(31,043രൂപ), 2019 ഡിസംബർ 19(37,882രൂപ) ആദായം: 22.03ശതമാനം ഒരുവർഷത്തെ ആദായം കണക്കാക്കുമ്പോൾ സ്വർണം നിക്ഷേപകന് മികച്ച നേട്ടമാണ് നൽകിയത്.രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ കരുത്താർജിച്ചതും ആഗോള കാരണങ്ങളും ഈയടുത്തകാലത്ത് നിക്ഷേപത്തെ ബാധിച്ചെങ്കിലും മികച്ച ആദായം നൽകാൻ സ്വർണത്തിനായി. സെൻസെക്സ്- 2018 ഡിസംബർ 19(36,484.33), 2019 ഡിസംബർ 19(41,673.92) ആദായം: 14.22ശതമാനം ബാങ്ക് നിക്ഷേപം 2018 ഡിസംബർ 19(6.75 ശതമാനം-ഒരുവർഷത്തെ പലിശ), 2019 ഡിസംബർ 19(6.25 ശതമാനം) ആർബിഐ റിപ്പോ നിരക്ക് കുറയ്ക്കുന്നതിനുനസരിച്ച് ബാങ്കുകളും പലിശ നിരക്കിൽ കുറവുവരുത്തി. കലണ്ടർ വർഷത്തിൽ 1.35 ശതമാനമാണ് റിപ്പോ നിരക്കിൽ റിസർവ് ബാങ്ക് കുറവുവരുത്തിയത്. സർക്കാർ കടപ്പത്രം 2018 ഡിസംബർ 19(7.22ശതമാനം), 2019 ഡിസംബർ 19(6.75ശതമാനം) ആദായം: -0.47ശതമാനം എസ്ആൻഡ്പി റേറ്റിങ് താഴ്ത്തിയതോടെ പത്തുവർഷത്തെ സർക്കാർ സെക്യൂരിറ്റികൾ കനത്ത വില്പന സമ്മർദം നേരിട്ടു. ഇതോടെ ആദായം നെഗറ്റീവായി. ഡോളർ-രൂപ 2018 ഡിസംബർ 19(72.02 ഒരു ഡോളറിന്റെ വില രൂപയിൽ), 2019 ഡിസംബർ 19(71.16) ആദായം -1.75ശതമാനം. യുഎസ് ഫെഡ് റിസർവ് നിരക്ക് ഉയർത്താതിരുന്നതും 2020ൽ തൽക്കാലം പലിശ നിരക്കുകൾ വർധിപ്പിക്കേണ്ടെന്ന തീരുമാനവും രൂപയ്ക്ക് നേട്ടമായി. ഡെറ്റ് ഫണ്ട് ആദായം: 6.40 (2019 ഡിസംബർ 19) ഡെറ്റ് വിഭാഗത്തിൽ ലോങ് ഡ്യൂറേഷൻ ഫണ്ടുകൾ ശരാശരി 12.12 ശതമാനം നേട്ടം നൽകിയപ്പോൾ ബാങ്ക് സേവിങ്സ് അക്കൗണ്ടിന് പകരമായി പരിഗണിക്കുന്ന ലിക്വിഡ് ഫണ്ട് നൽകിയത് 6.40 ശതമാനം ആദായമാണ്. അതേസമയം, 10 ശതമാനത്തിലേറെ നേട്ടം നൽകിയ ഷോട്ട് ഡ്യൂറേഷൻ ഫണ്ടുകളുമുണ്ട്. മൊത്തവില പണപ്പെരുപ്പം 2018 ഡിസംബർ(3.46ശതമാനം), 2019 ഡിസംബർ(0.58) ഒരുവർഷ ശരാശരി: 1.97ശതമാനം 2019 നവംബറിൽ മൊത്തവില പണപ്പെരുപ്പം കാര്യമായി ഉയർന്നു. ഭക്ഷ്യവസ്തുക്കളുടെയും പച്ചക്കറികളുടെയും പ്രത്യേകിച്ച് ഉള്ളിയുടെയും വിലവർധിച്ചതാണ് ഇതിന് കാരണമായത്. മുകളിൽ കൊടുത്തിരിക്കുന്ന നിക്ഷേപ പദ്ധതികളിലെ നേട്ടം ഭാവിയിൽ ആവർത്തിക്കണമെന്നില്ല. കഴിഞ്ഞകാലത്തെ കണക്കുകൾ ആധാരമാക്കിയാണ് ആദായം കണക്കാക്കിയിട്ടുള്ളത്. ഓഹരിയിലെ നേട്ടമായി സെൻസെക്സിലെ നേട്ടമാണ് കാണിച്ചിരിക്കുന്നത്. ഡെറ്റ് ഫണ്ടിലെ നേട്ടം ലിക്വിഡ്ഫണ്ടിലെ റിട്ടേണാണ്. Which is the highest yield investment scheme in a year?

from money rss http://bit.ly/34PRiKf
via IFTTT

വായു മലിനീകരണത്തെ ചെറുക്കാന്‍ റെയില്‍വെ സ്റ്റേഷനില്‍ ഒക്‌സിജന്‍ പാര്‍ലര്‍

നാസിക്: അന്തരീക്ഷ മലിനീകരണത്തിൽനിന്ന് രക്ഷനേടാൻ നാസിക് റെയിൽവെ സ്റ്റേഷനിൽ ഓക്സിജൻ പാർലർ ഒരുക്കി. സ്ഥിരമായി യാത്രചെയ്യുന്നവർക്ക് ആശ്വാസമായി ശുദ്ധവായു ശ്വസിക്കാനാണ് പാർലർ സ്ഥാപിച്ചത്. ഇന്ത്യൻ റെയിൽവെയുമായി സഹകരിച്ചാണ് എയറോ ഗാർഡ് സംവിധാനമൊരുക്കിയിട്ടുള്ളത്. നാസയുടെ മാനദണ്ഡങ്ങൾ പാലിച്ചാണ് പാർലർ ഒരുക്കിയിട്ടുള്ളതെന്ന് എയ്റോ ഗാർഡ് സഹ സ്ഥാപകൻ അമിത് അമൃത്കാർ പറഞ്ഞു. 1989ൽ നാസ നടത്തിയ പഠനത്തിൽ, വായുവിൽനിന്ന് മലിനീകരണ വസ്തുക്കൾ വലിച്ചെടുക്കുന്ന ചെടികൾ ഏതൊക്കെയാണെന്ന് കണ്ടെത്തിയിരുന്നു. ഈ ചെടികളിലേറെയും നട്ടുപിടിപ്പിച്ചാണ് പാർലർ സ്ഥാപിച്ചിട്ടുള്ളത്. 100 അടി വിസ്ത്രീർണത്തിലുള്ള വായു ശുദ്ധീകരിക്കാൻ ഈ ചെടികൾക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. 1,500 ഇത്തരം ചെടികളാണ് റെയിൽവെ സ്റ്റേഷനിൽ വെച്ചുപിടിപ്പിച്ചിട്ടുള്ളത്. സ്റ്റേഷൻ പരിസരത്തെ വായു ശുദ്ധീകരിക്കാൻ ഇത് ധാരാളമാണെന്ന് അമിത് പറയുന്നു. A unique oxygen parlour developed in Nashik Road station of CR. It Creates Natural Atmosphere and pleasant surroundings in station area, by eliminating harmful effects of pollution,using common indoor air filtering plants which filters harmful toxins and pollutants from the air. pic.twitter.com/pYjoh78RkH — Ministry of Railways (@RailMinIndia) December 22, 2019

from money rss http://bit.ly/2QaWZNB
via IFTTT

സംരംഭകനാകണോ ജെഫ് ബെസോസിനെ കണ്ടുപടിക്കൂ

'ആമസോൺ' എന്ന പേര് സൗത്ത് അമേരിക്കയിലെ നദിയുടെ പേരായിട്ടല്ല, മറിച്ച് വിജയകരമായ ഒരു ഓൺലൈൻ വ്യാപാരശൃഖലയായാണ് സാമ്പത്തിക വ്യാപാര രംഗത്ത് അറിയപ്പെടുന്നത്. അതിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ 'ജെഫ് ബെസോസ്' ലോകപ്രശസ്തനായ ധനാഢ്യനാണ്. കുട്ടിക്കാലം മുതൽ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്നുള്ള ആഗ്രഹത്തെ തുടർന്ന് അദ്ദേഹം വീട്ടിൽത്തന്നെ ഇലക്ട്രിക്കൽ പരീക്ഷണങ്ങൾ നടത്തുമായിരുന്നു. ഹൈസ്കൂൾ വിദ്യാർഥിയായിരുന്നപ്പോൾത്തന്നെ ചെറിയ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി വേനൽക്കാല ക്യാമ്പ് നടത്തി ആദ്യബിസിനസ് സംരംഭത്തിന് തുടക്കമിട്ടു. കംപ്യൂട്ടർ സയൻസിലും ഇലക്ട്രിക്കൽ എൻജിനീയറിങ്ങിലും ബിരുദപഠനം പൂർത്തിയാക്കി. തുടർന്ന് വാൾസ്ട്രീറ്റിലെ വിവിധ കമ്പനികളിൽ ജോലിചെയ്ത് ഏറ്റവും ചെറുപ്പക്കാരനായ വൈസ് പ്രസിഡന്റ് സ്ഥാനത്തുവരെ എത്തി. നാല് വർഷത്തിനുശേഷം മുപ്പതാമത്തെ വയസ്സിൽ ജോലി ഉപേക്ഷിച്ച് 'ആമസോൺ ഓൺലൈൻ ബുക്ക് സ്റ്റോർ' സ്ഥാപിച്ചുകൊണ്ട് ബിസിനസ് രംഗത്ത് സജീവസാന്നിദ്ധ്യമായി. കേവലം രണ്ട്കിടപ്പുമുറിവീടിന്റെ സംവിധാനത്തിൽ നിന്ന് ആരംഭിച്ച പ്രസ്ഥാനം, ആദ്യത്തെ മാസത്തിൽത്തന്നെ 45 രാജ്യങ്ങളിൽ വിറ്റഴിച്ച് രണ്ടുമാസത്തിനുള്ളിൽ ആഴ്ചയിൽ 20,000 ഡോളറിന്റെ വില്പനയിലേക്ക് കടന്നു. തുടർന്ന് സി.ഡി, വീഡിയോ തുണിത്തരങ്ങൾ, ഇലക്ട്രോണിക് വസ്തുക്കൾ, കളിപ്പാട്ടങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ഉത്പന്നങ്ങളും ഫലപ്രദമായ ഉപഭോക്തൃ സമീപനവും വഴി ഇ-കൊമേഴ്സ് രംഗത്ത് നേതൃത്വത്തിലെത്തി. സാമ്പത്തികശാസ്ത്രത്തിൽ 'ജോസഫ് ആലിയോസ് ഷും പീറ്റർ' എന്ന സാമ്പത്തിക ശാസ്ത്രജ്ഞനാണ് 'സംരംഭകത്വം' എന്ന സാമ്പത്തിക ആശയത്തിന്റെ പിതാവായി പരിഗണിക്കപ്പെടുന്നത്. സാഹസികൻ എന്ന് ഭാഷാന്തരം നടത്താവുന്ന 'എൻട്രപ്രണർ' എന്ന ഫ്രഞ്ച് പദം സാമ്പത്തികശാസ്ത്രത്തിൽ ചേർത്തത് 'ജീൻ ബാപ്റ്റിസ്റ്റ് സേ' എന്ന സാമ്പത്തികശാസ്ത്രജ്ഞനാണ്. സാമ്പത്തികശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന 'ആഡം സ്മിത്തി'ന്റെ ആശയങ്ങളെല്ലാം പഠിച്ചതിനുശേഷം സംരംഭകത്വത്തിന് സ്മിത്ത് വലിയ പ്രാധാന്യം നൽകാഞ്ഞതിനെക്കുറിച്ച് സേ അഭിപ്രായപ്പെടുന്നുമുണ്ട്. സംരംഭങ്ങൾ തുടങ്ങാൻ എളുപ്പമാണ്. പക്ഷേ, വിജയകരമായി നിലനിർത്തണമെങ്കിൽ തീവ്രവും സന്തുലിതവുമായ സമീപനം ആവശ്യമാണ്. പ്രധാനമായും ഏഴ് കാര്യങ്ങൾ ഇതിൽ ഉൾപെട്ടിരിക്കുന്നു: 'സ്ഥിരോത്സാഹം' ആണ് പ്രഥമമായിട്ടുള്ളത്. സംരംഭകത്വം ഒരു പ്രക്രിയയാണ്. ആരംഭത്തിലുള്ള ആവേശം തുടരുന്നതായിരിക്കണം. 'മൂലധനസമാഹരണം' ആണ് അനിവാര്യമായിട്ടുള്ള അടുത്ത ഘടകം. പണം, മനുഷ്യവിഭവശേഷി, യന്ത്രസാമഗ്രികൾ, സാങ്കേതികവിദ്യ ഇവയെല്ലാം കൃത്യമായ അനുപാതത്തിലായിരിക്കണം. 'പുതുമ' എന്ന് വിളിക്കാവുന്ന 'ഇന്നൊവേഷൻ' അഥവാ 'നൂതനത്വം' സംരംഭകത്വത്തിന്റെ വളരെ പ്രധാനപ്പെട്ട ഘടകമാണ്. ഉത്പാദനം മുതൽ അവതരണം വരെ ഓരോ ഘട്ടത്തിലും പുതുമ സൃഷ്ടിക്കാം. 'സഹപ്രവർത്തകരുമായുള്ള ബന്ധം' ഏതൊരു പ്രസ്ഥാനത്തിന്റെയും ജീവശ്വാസമാണ്. ഇതിൽ കൂട്ടുബിസിനസുകാരും ജീവനക്കാരും ഉൾപ്പെടുന്നു. 'ഉത്പന്ന വികേന്ദ്രീകരണം' വഴി ഉപഭോക്താവിന് ആവശ്യമുള്ളത്, നിശ്ചിതസമയത്ത് ലഭ്യമാക്കുന്നതിലാണ് സംരംഭകന്റെ വിജയം. 'തുടർസേവനം' ലഭ്യമാവുമെന്നത് ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണ്. 'റിസ്ക് എടുക്കാനുള്ള കഴിവ്' സംരംഭകത്വത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. സംരംഭകത്വത്തിൽ വിജയപരാജയങ്ങൾ സ്വാഭാവികമാണ്. ഒന്നിലെ നഷ്ടം മറ്റൊന്നിലെ ലാഭമാക്കാനുള്ള കഴിവാണ് ഇവിടെ മാറ്റുരയ്ക്കപ്പെടുന്നത്. 'വാൾട്ട് ഡിസ്നി'യുടെ അഭിപ്രായത്തിൽ 'നിങ്ങൾക്ക് സംരംഭം സ്വപ്നംകാണാനാവുമെങ്കിൽ അത് ചെയ്യാനുമാവും. എപ്പോഴും സ്വപ്നങ്ങളുള്ളവരുടെ കൂടെയായിരിക്കാൻ പരിശ്രമിക്കുക. അസൂയാലുക്കളെ കണ്ട് അസ്വസ്ഥരാേകണ്ട... കാരണം, നിങ്ങളുടെ നേട്ടം അവർ അംഗീകരിച്ചതിന്റെ തെളിവാണത്.' 'വിജയം ആത്യന്തികമല്ല, പരാജയം അവസാനവുമല്ല, തുടർന്നുകൊണ്ടേയിരിക്കുവാനുള്ള കഴിവാണ് പ്രധാനപ്പെട്ടത്' എന്ന 'വിൻസ്റ്റൺ ചർച്ചിലി'ന്റെ വാക്കുകൾ ഓരോ സംരംഭകനും ഉണർത്തുപാട്ടാണ്.

from money rss http://bit.ly/2MjI7Lw
via IFTTT

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 80 പോയന്റ് താഴ്ന്ന് 41,600ലും നിഫ്റ്റി 15 പോയന്റ് നഷ്ടത്തിൽ 12256ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 363 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 298 ഓഹരികൾ നഷ്ടത്തിലുമാണ്. 48 ഓഹരികൾക്ക് മാറ്റമില്ല. ബിപിസിഎൽ, ടൈറ്റൻ കമ്പനി, വേദാന്ത, യുപിഎൽ, ഐഒസി, യെസ് ബാങ്ക്, ഹിൻഡാൽകോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീൽ, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക്, ഒഎൻജിസി, ഗ്രാസിം തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. റിലയൻസ്, ഗെയിൽ, നെസ് ലെ, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, കോൾ ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോർകോർപ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. വ്യാപാരം ആരംഭിച്ചയുടനെയുണ്ടായ വില്പന സമ്മർദമാണ് വിപണിയെ ബാധിച്ചത്. Sensex struggles in early trade

from money rss http://bit.ly/2MkayJt
via IFTTT

മഹാമേളയുടെ മധുരമായി മഞ്ജു

'ഏജ് ഈസ് ജസ്റ്റ് എ നമ്പർ...' -ഓരോ സ്ത്രീയ്ക്കും പ്രചോദനമാകുന്ന ഒരുപിടി നല്ല സിനിമകൾ ചെയ്ത നടി മഞ്ജു വാരിയരുടെ വാക്കുകളാണിവ. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന 'മാതൃഭൂമി മഹാമേള'യിൽ 'പ്രതി പൂവൻകോഴി' എന്ന ചിത്രത്തിന്റെ പ്രചാരണാർത്ഥം എത്തിയതാണ് മഞ്ജുവും സംവിധായകൻ റോഷൻ ആൻഡ്രൂസും. സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി ഇരുവരും ചേർന്ന് വേദിയിൽ കേക്ക് മുറിച്ചു. സ്ത്രീകളുടെ കുടുംബശ്രീ സ്ത്രീകളുടെ ശാക്തീകരണത്തിന് വേണ്ടി പ്രവർത്തിക്കുന്ന കുടുംബശ്രീയുമായി സഹകരിക്കുന്ന ഒരു പ്ലാറ്റ്ഫോമിൽ എത്താൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് മഞ്ജു പറഞ്ഞു. മഹാമേളയുടെ ഉദ്ദേശ്യം വലിയ സന്തോഷം പകരുന്ന ഒന്നാണ്. പല സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് അവരുടെ ജീവിതത്തിൽ വെളിച്ചം പകരുക എന്ന ലക്ഷ്യം വളരെ വലുതാണെന്നും അവർ കൂട്ടിച്ചേർത്തു മാധുരി എന്ന റോൾ മോഡൽ സമൂഹത്തിലെ സ്ത്രീകൾ എങ്ങനെ പ്രതികരിക്കണമെന്ന് സന്ദേശമാണ് പ്രതി 'പൂവൻകോഴി'യിലെ കഥാപാത്രമായ മാധുരി പങ്കുവയ്ക്കുന്നതെന്ന് മഞ്ജു വാരിയർ പറഞ്ഞു. ഓരോ സ്ത്രീയിലും ഒരു മാധുരിയുണ്ട്. ഒപ്പം പ്രതികരിക്കാതിരിക്കുന്നത് പരിഹാരമല്ലെന്നും സിനിമ പറയുന്നു. മാധുരിയുടെ ജീവിതാവസ്ഥയിലൂടെ കടന്നുപോകാത്ത സ്ത്രീകൾ ഉണ്ടാവില്ല. അതിന് തെളിവാണ് സിനിമ കണ്ടതിന് ശേഷം തന്നോട് അഭിപ്രായം പറഞ്ഞ ഒട്ടനവധി സ്ത്രീകൾ. പണ്ട് തങ്ങളുടെ ജീവിതത്തിൽ അത്തരത്തിലൊരു അനുഭവങ്ങൾ ഉണ്ടായപ്പോൾ പ്രതികരിക്കാൻ സാധിക്കാഞ്ഞതിന്റെ വിങ്ങൽ ആ വാക്കുകളിൽ വ്യക്തമായിരുന്നെന്ന് മഞ്ജു പറയുന്നു. ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രസക്തമായ സിനിമയാണിത്. നിരുപമയിൽ നിന്ന് മാധുരിയിലേക്ക് 2014-ൽ പുറത്തിറങ്ങിയ റോഷൻ ആൻഡ്രൂസ് ചിത്രം 'ഹൗൾ ഓൾഡ് ആർ യു'-വിലെ നിരുപമയും പുതിയ ചിത്രത്തിലെ മാധുരിയും ശക്തമായ സ്ത്രീകഥാപാത്രങ്ങളാണ്. തന്റെ ജീവിതം എങ്ങനെ വേണമെന്ന് തീരുമാനിക്കുന്ന സാധാരണക്കാരിയായ എന്നാൽ ധീരമായ കാഴ്ചപ്പാടുള്ള വനിതകളാണ് ഇരുവരും. സ്വന്തം ജീവിതത്തിൽ വ്യക്തിത്വം ഉണ്ടാക്കിയെടുക്കാൻ ഉറച്ചിറങ്ങിയ നിരുപമയും. 'എന്റെ ശരീരത്തിൽ ആര് തൊടണമെന്ന് ഞാനാണ് തീരുമാനിക്കുന്നത്...' എന്ന ഉറച്ച നിലപാട് പറയുന്ന മാധുരിയും ഇന്നിന്റെ പ്രതീകമാണ്. ഈ കാലഘട്ടത്തിൽ പറയേണ്ട സിനിമയാണിതെന്നും മഞ്ജു പറഞ്ഞു. മഞ്ജുവിന്റെ മികച്ച പ്രകടനം തന്നെയാണ് മാധുരിയെന്ന കഥാപാത്രമെന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ് കൂട്ടിച്ചേർത്തു. 'പ്രതി പൂവൻകോഴി'യിലെ ഗാനവും ആലപിച്ചാണ് മഞ്ജു വേദിവിട്ടത്.

from money rss http://bit.ly/36VeWpY
via IFTTT

Saturday, 21 December 2019

എയര്‍ ഏഷ്യ ന്യൂഡല്‍ഹി-കൊച്ചി റൂട്ടില്‍ പുതിയ സര്‍വീസ് തുടങ്ങി

കൊച്ചി: എയർഏഷ്യ ഇന്ത്യ ഡിസംബർ 20 മുതൽ ന്യൂഡൽഹി-കൊച്ചി, ന്യൂഡൽഹി-അഹമ്മദാബാദ് റൂട്ടുകളിൽ പുതിയ സർവീസ് ആരംഭിച്ചു. ഇന്ത്യയിലെ വിവിധ നഗരങ്ങളെ ബന്ധപ്പെടുത്തി നോൺ-സ്റ്റോപ്പ് സർവീസുകളുടെ ശൃംഖല ആരംഭിക്കുക എന്ന ലക്ഷ്യം നേടുന്നതിന്റെ ഭാഗമായാണിത്. ന്യൂഡൽഹി-കൊച്ചി, ന്യൂഡൽഹി-അഹമ്മദാബാദ് എന്നീ റൂട്ടുകളിൽ തുടക്കത്തിൽ യഥാക്രമം 3915 രൂപയും 2015 രൂപയുമായിരിക്കും ടിക്കറ്റ് നിരക്ക്. ന്യൂഡൽഹി-കൊച്ചി, ന്യൂഡൽഹി-അഹമ്മദാബാദ് റൂട്ടുകളിൽ പുതിയ സർവീസ് ആരംഭിക്കുന്നതോടെഇന്ത്യയിലെമ്പാടുമായുള്ള ശൃംഖല ശക്തിപ്പെടുത്തുകയാണെന്ന് എയർഏഷ്യ ചീഫ് കൊമേഴ്സ്യൽ ഓഫീസർ അങ്കുർ ഗാർഗ് പറഞ്ഞു. 2020-2021 വർഷത്തേയ്ക്ക് സർവീസുകൾ വിപുലമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി കൂടുതൽ പുതിയ റൂട്ടുകളിൽ സർവീസ് ആരംഭിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിൽ നിന്നും രാവിലെ 4:55 പുറപ്പെടുന്ന പുറപ്പെടുന്ന വിമാനം 8 മണിക്ക് കൊച്ചിയിലെത്തും. 8.50 ന് കൊച്ചിയിൽ നിന്നും പുറപ്പെടുന്ന വിമാനം ഉച്ചക്ക് 12 മണിക്ക് ന്യൂഡൽഹിയിൽ തിരികെയെത്തും. ഇന്ത്യയിലെ 21 ലക്ഷ്യകേന്ദ്രങ്ങളിലേയ്ക്കായി എയർഏഷ്യ ഇന്ത്യ 27 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. Content Highlight: AirAsia start new services on Delhi to Kochi

from money rss http://bit.ly/391CmMj
via IFTTT

നിത്യോപയോഗ ഭക്ഷ്യവസ്തുക്കളുടെ വില ഉടനെ കൂടിയേക്കും

മുംബൈ: നിത്യോപയോഗ സാധനങ്ങളുടെ വില വൈകാതെ വർധിച്ചേക്കുമെന്ന് റിപ്പോർട്ട്. അസംസ്കൃത വസ്തുക്കളുടെ ചെലവ് വർധിച്ചതോടെ വിലകൂട്ടാതെ നിർവൃത്തിയില്ലാത്തഅവസ്ഥയാണെന്നാണ്കമ്പനികൾ പറയുന്നത്. അതേസമയം, വിലവർധിപ്പിച്ചാൽ ആവശ്യകതകുറയുമോയെന്ന ആശങ്കയും കമ്പനികൾക്കുണ്ട്. ഗോതമ്പ്, ഭക്ഷ്യ എണ്ണ, പഞ്ചസാര എന്നിവയുടെ വിലയിൽ 12.-20 ശതമാനംവരെയാണ് വർധനവുണ്ടായതെന്ന് അതിവേഗം വിറ്റഴിയുന്ന ഉത്പന്നങ്ങൾ(എഫ്എംസിജി)നിർമിക്കുന്ന കമ്പനികളായ നെസ് ലെ, പാർലെ, ഐടിസി എന്നിവർ പറയുന്നു. ഇതോടൊപ്പം പാലിന്റെ വിലിയിലും വർധനവുണ്ടായി. ഫ്ളാറ്റ് പാനലിന്റെ വിലിയുണ്ടായ വർധനയും എനർജി റേറ്റിങ് നിലവാരം പുലർത്തുന്ന നിയമങ്ങൾ പാലിക്കുന്നതിലെ ചെലവുംമൂലം ടെലിവിഷന്റെയും റഫ്രിജറേറ്റുകളുടെയും വിലയിലും വർധനവുണ്ടാകുമെന്ന് കമ്പനികൾ പറയുന്നു. ഗോതമ്പ് ഉൾപ്പടെയുള്ള പൊടികൾക്ക് 18-20 ശതമാനമാണ് വില വർധിച്ചത്. പഞ്ചസാരക്ക് 14 ശതമാനവും ഭക്ഷ്യ എണ്ണയ്ക്ക് 15 ശതമാനവും വിലകൂടി. ടെലിവിഷൻ പാനലിന് 15-17 ശതമാനമാണ് വില വർധിച്ചത്. കാലിത്തീറ്റയുടെ വില 35 ശതമാനം വർധിച്ചതിനാൽ പാലിനും പാലുത്പന്നങ്ങൾക്കും വിലകൂടി. വില്ക്കയറ്റം ചെറുക്കാൻ വിലകൂട്ടുകയോ പാക്കുകളുടെ വലിപ്പം കുറയ്ക്കുകയോ ചെയ്യണമെന്നാണ് കമ്പനികളുടെ നിലപാട്. എനർജി സ്റ്റാന്റേഡ് നിലനിർത്തുന്നിന് 800 രൂപ മുതൽ 1000 രൂപവരെ ചെലവേറിയതിനാൽ അത് റെഫ്രിജറേറ്ററുകളുടെ വിലയെയും ബാധിക്കും. ബിസ്ക്കറ്റ്, നൂഡിൽസ്, പാക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, കേക്കുകൾ ഉൾപ്പടെയുള്ള ഭക്ഷ്യവസ്തുക്കൾക്ക് ജനുവരിയോടെ വിലവർധിക്കുമെന്ന് ഇതോടെ ഉറപ്പായി. ഈയിടെ സർക്കാർ കോർപ്പറേറ്റ് നികുതി കുറച്ചതിനാൽ വിലക്കയറ്റത്തിന്റെ തോതിൽ കുറവുവരുത്താൻ ശ്രമിക്കുന്നുണ്ടെന്ന് കമ്പനികളുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി. പച്ചക്കറികൾ ഉൾപ്പടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റംആറുമാസത്തെ ഉയർന്ന നിലവാരമായ 11 ശതമാനത്തിലെത്തിയിരിക്കുകയാണ്.

from money rss http://bit.ly/36XNYho
via IFTTT

Friday, 20 December 2019

ഭാരത് ബോണ്ട് ഇടിഎഫിന് 1.7 ഇരട്ടി അപേക്ഷകള്‍: സമാഹരിച്ചത് 12,000 കോടി

ഭാരത് ബോണ്ട് ഇടിഎഫിന്റെ എൻഎഫ്ഒയ്ക്ക് ലഭിച്ചത് 1.7 ഇരട്ടി അപേക്ഷകൾ. സമാഹരിച്ചതാകട്ടെ 12,000 കോടി രൂപയും. 7,000 കോടി രൂപ സമാഹരിക്കുന്നതിന് ലക്ഷ്യമിട്ടാണ് ബോണ്ട് പുറത്തിറക്കിയത്. വെള്ളിയാഴ്ചയായിരുന്നു അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി. ഇതാദ്യമായാണ് രാജ്യത്ത് കോർപ്പറേറ്റ് ബോണ്ട് ഇടിഎഫ് പുറത്തിറക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളുടെ ട്രിപ്പിൾ എ-റേറ്റിങ് ഉള്ള കടപ്പത്രങ്ങളിലാണ് ഇടിഎഫ് നിക്ഷേപം നടത്തുക. 2023ൽ കാലാവധിയെത്തുന്ന മൂന്നവർഷത്തയും 2030ൽ കാലാവധിയെത്തുന്ന പത്തുവർഷത്തെയും ബോണ്ടുകളാണ് പുറത്തിറക്കിയത്. മൂന്നുവർഷത്തെ ബോണ്ടിന് 6.69 ശതമാനവും പത്തുവർഷത്തെ ബോണ്ടിന് 7.58 ശതമാനവും വാർഷികാദായം ലഭിക്കും. ഡീമാറ്റ് അക്കൗണ്ട് ഇല്ലാത്തവർക്ക് ഭാരത് ബോണ്ട് ഫണ്ട്സ് ഓഫ് ഫണ്ട്സും പുറത്തിറക്കിയിട്ടുണ്ട്. നിക്ഷേപകർക്ക് ഇതിൽ എപ്പോൾ വേണമെങ്കിലും നിക്ഷേപിക്കുകയും നിക്ഷേപം പിൻവലിക്കുകയുമാകാം. Bharat Bond ETF oversubscribed 1.7 times

from money rss http://bit.ly/38YiWI8
via IFTTT

അവസാന തിയതി അടുത്തുവരുന്നു: പാന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാം

ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ജനുവരിമുതൽ നിങ്ങളുടെ പാൻ അസാധുവാകും. അതുപയോഗിച്ച് പിന്നീട് ഇടപാടുകളൊന്നും സാധ്യമാകില്ലെന്നുമാത്രമല്ല ഭാവിയിൽ ആദായനികുതി ഫയൽ ചെയ്യുന്നതിനും കഴിയില്ല. ആധാറുമായി ബന്ധിപ്പിക്കാൻ ആദായ നികുതി വകുപ്പ് പലതവണ തിയതി നീട്ടിനൽകിയിരുന്നു. അവസാനമായി നൽകിയിരിക്കുന്ന തിയതി ഡിസംബർ 31 ആണ്. ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് പോർട്ടലിൽ പാൻ, ആധാർ നമ്പറുകൾ നൽകിയാണ് ബന്ധിപ്പിക്കേണ്ടത്. മൊബൈലിൽ ലഭിക്കുന്ന ഒടിപി ചേർക്കുന്നതോടെയാണ് നടപടിക്രമങ്ങൾ പൂർത്തിയാകുക. പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെയെന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ അത് പരിശോധിക്കാനും അവസരമുണ്ട്. എങ്ങനെയെന്ന് നോക്കാം ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് പോർട്ടലിൽപോയി ലിങ്ക് ആധാർ എന്ന് ചേർത്തിട്ടുള്ളിടത്ത് ക്ലിക്ക് ചെയ്യുക. സൈറ്റിന്റെ ഇടതുഭാഗത്ത് ക്വിക്ക് ലിങ്ക്സ്-എന്ന സെക്ഷനിലാണ് ഇതുള്ളത്. തുറന്നുവരുന്ന പേജിൽ മുകളിൽ ചുവപ്പ്, നീല നിറങ്ങളിൽ തിളങ്ങിനിൽക്കുന്ന ക്ലിക്ക് ഹിയർ എന്ന ഭാഗത്ത് അമർത്തുക. അടുത്ത പേജിൽ ആധാർ നമ്പർ, പാൻ നമ്പർ എന്നിവ ചേർക്കുക. അപ്പോൾ സ്റ്റാറ്റസ് തെളിഞ്ഞുവരും. പാൻ-ആധാർ ബന്ധിപ്പിക്കൽ പൂർത്തിയായോയെന്ന് അവിടെ അറിയാം. PAN card, Aadhaar card linking deadline approaching

from money rss http://bit.ly/36YfATL
via IFTTT

ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചായ്ക്ക് ലഭിക്കുക 24.2 കോടി ഡോളര്‍

ന്യൂയോർക്ക്: പുതിയതായി ചുമതലയേറ്റ ആൽഫബെറ്റ് (ഗൂഗിൾ) സിഇഒ സുന്ദർ പിച്ചായ്ക്ക് ശമ്പള ഇനത്തിലും ഓഹരി വിഹിത ഇനത്തിലും ലഭിക്കുക 24.2 കോടി ഡോളർ. അതായത് 1721 കോടി രൂപ. കമ്പനിയെ പ്രകടനത്തിൽ ലക്ഷ്യത്തിലെത്തിച്ചാൽ അടുത്ത മൂന്നുവർംകൊണ്ട് 24 കോടി ഡോളർ മൂല്യമുള്ള ഓഹരി സമ്മാനമായി ലഭിക്കും. 2020ൽ തുടങ്ങുന്നവർഷത്തിൽ ശമ്പള ഇനത്തിൽ അദ്ദേഹത്തിന് ലഭിക്കുക 20 ലക്ഷം ഡോളറാണ്. അതായത് 14.22 കോടി രൂപ. എസ്ആൻഡ് പി 100 സൂചികയിൽ ആൽഫബെറ്റിന്റെ ഓഹരി മികച്ച നേട്ടമുണ്ടാക്കിയാൽ ഒമ്പത് കോടി ഡോളർമൂല്യമുള്ള ഓഹരി ഗ്രാൻഡായി ലഭിക്കും. ഇതാദ്യമായാണ് കമ്പനി പ്രകടനമികവിന് ഓഹരി നൽകുന്നത്. ഗൂഗിളിന്റെ സഹസ്ഥാപകരായ ലാറി പേജും സെർജി ബ്രിനും സ്ഥാനമൊഴിഞ്ഞതോടെ ഈയിടെയാണ് 47 കാരനായ പിച്ചായ് തലപ്പത്തെത്തുന്നത്. Alphabet CEO Sundar Pichai awarded $242 million pay package

from money rss http://bit.ly/2SgiyyK
via IFTTT

തിരുവനന്തപുരത്ത്‌ മാതൃഭൂമി പ്രോപ്പർട്ടി എക്സ്‌പോ തുടങ്ങി

തിരുവനന്തപുരം: വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സഹായിക്കുന്ന മാതൃഭൂമി പ്രോപ്പർട്ടി എക്സ്പോ ആരംഭിച്ചു. കവടിയാർ ഗോൾഫ് ക്ലബ്ബിനുസമീപമുള്ള ഉദയാ പാലസ് കൺവെൻഷൻ സെന്ററിൽ എക്സ്പോയുടെ ഉദ്ഘാടനം മേയർ കെ.ശ്രീകുമാർ നിർവഹിച്ചു. പ്രമുഖ ബിൽഡർമാർ, ബാങ്കുകൾ എന്നിവ ഒരുമിക്കുന്ന എക്സ്പോയിൽ വീടിനെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും അകറ്റി വീട് സ്വന്തമാക്കാൻ അവസരമുണ്ടാകും. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 8 മണി വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്. ക്രിസ്മസ്-ന്യൂ ഇയർ പ്രമാണിച്ച് എക്സ്പോയിലേക്കുള്ള ബുക്കിങ്ങുകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ഉണ്ടാകും. നിർമാതാക്കൾ തന്നെ വായ്പ ലഭിക്കാനുള്ള സൗകര്യം ഒരുക്കും. നികുതിയിളവും വായ്പാനിരക്കിലെ കുറവും നിർമാതാക്കൾ നൽകുന്ന ഇളവുംമൂലം വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ എക്സ്പോയിലൂടെ എളുപ്പത്തിൽ സാധിക്കും. സ്റ്റാളുകൾ സന്ദർശിക്കുന്നവരിൽനിന്ന് കൂപ്പണിലൂടെ നടത്തുന്ന നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. സ്റ്റൈൽ പ്ലസാണ് ഗിഫ്റ്റ് പാർട്ണർ. ഓക്സിജൻ ദി ഡിജിറ്റൽ ഷോപ്പാണ് ഡിജിറ്റൽ പാർട്ണർ. എക്സ്പോയുടെ ഉദ്ഘാടനച്ചടങ്ങിൽ ബീക്കൺ പ്രോജക്ട് മാനേജിങ് ഡയറക്ടർ ആർ.രതീഷ്കുമാർ, ക്രഡായ് തിരുവനന്തപുരം പ്രസിഡന്റ് വി.എസ്.ജയചന്ദ്രൻ, എസ്.ബി.ഐ. ചീഫ് മാനേജർ ഉണ്ണികൃഷ്ണൻ വി.എസ്., മാനേജർ ജയറാം വാര്യർ എന്നിവർ പങ്കെടുത്തു. നികുഞ്ജം കൺസ്ട്രക്ഷൻസ്, അസറ്റ് ഹോംസ്, എസ്.എഫ്.എസ്. ഹോംസ്, കല്യാൺ ഡെവലപ്പേഴ്സ്, ആർടെക് റിയാൽറ്റേഴ്സ്, ശ്രീധന്യാ ഹോംസ്, മലബാർ ഡെവലപ്പേഴ്സ്, ഫേവറൈറ്റ് കൺസ്ട്രക്ഷൻസ്, അർബൻ സ്കേപ് േപ്രാപ്പർട്ടീസ്, കോർഡോൺ ബിൽഡേഴ്സ്, സൗപർണിക പ്രോജക്ട്സ്, കോൺഫിഡന്റ് ഗ്രൂപ്പ്, എം.പി.എസ്. ബിൽഡേഴ്സ്, ബീക്കൺ പ്രോജക്ട്സ്, എസ്.ഐ. പ്രോപ്പർട്ടീസ്, ആർക്കൺ ഹോംസ്, ക്രിയേഷൻസ് വില്ലാസ് & അപ്പാർട്ട്മെന്റ്സ്, വി ഫൈവ് ഹോംസ്, പവർലിങ്ക് ബിൽഡേഴ്സ്, ഹെതർ കൺസ്ട്രക്ഷൻസ്, സൺ ഹോംസ്, കോൺഡോർ ബിൽഡേഴ്സ്, പ്രൊമാഗ് റിയാൽറ്റേഴ്സ്, മാൻഷൻസ്, ഐക്ലൗഡ് ഹോംസ്, സിൽവർ കാസിൽ, ഒലിവ് ബിൽഡേഴ്സ്, കോർഡിയൽ ഹോംസ്, സാൻറോയൽ ബിൽഡേഴ്സ് എന്നീ ബിൽഡർമാരും എക്സ്പോയിലെത്തും. എച്ച്.ഡി.എഫ്.സി. ഹോം ലോൺസ്, എസ്.ബി.ഐ. എന്നീ ബാങ്കുകളും ഈ എക്സ്പോയിൽ പങ്കെടുക്കുന്നുണ്ട്. നിർമാതാക്കൾതന്നെ ബാങ്ക് വായ്പ ലഭിക്കാൻവേണ്ട സൗകര്യങ്ങൾ ഒരുക്കും. നികുതിയിളവും വായ്പാനിരക്കിലുള്ള കുറവും നിർമാതാക്കൾ നൽകുന്ന ഇളവും ഉള്ളതിനാൽ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഉചിതസമയമാണ്. പ്രവേശനം സൗജന്യം. Mathrubhumi Property Expo has been started in Thiruvananthapuram

from money rss http://bit.ly/36XGFGK
via IFTTT

നെഞ്ചിനു മുകളിലേക്ക് ഈഗോ വേണ്ട - സുരാജ് വെഞ്ഞാറമൂട്

കൊച്ചി: 'എല്ലാ മനുഷ്യർക്കും ഈഗോയുണ്ട്... പക്ഷേ, അത് നെഞ്ച് വരെയാകാം കഴുത്തിനു മുകളിലേക്ക് എത്തിയാൽ പ്രശ്നമാണ്' എന്ന് തന്റെ പുതിയ ചിത്രം 'ഡ്രൈവിങ് ലൈസൻസി'ന്റെ പ്രചാരണ വേദിയിൽ സുരാജ് വെഞ്ഞാറമൂട്. 'ഡ്രൈവിങ് ലൈസൻസ്' എന്ന തന്റെ സിനിമയിലും ഇത്തരമൊരു ഈഗോ ക്ലാഷിനെ വിഷയമാക്കുന്നുണ്ട്. സൂപ്പർസ്റ്റാറും ആരാധകനും തമ്മിലുള്ള ക്ലാഷാണ് സിനിമയിലുള്ളത്. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന 'മാതൃഭൂമി മഹാമേള'യിൽ തന്റെ സിനിമയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന സിനിമയാണിത്, അതുകൊണ്ട് കുടുംബസമേതമെത്തി കാണണം. 'ഡ്രൈവിങ് ലൈസൻസ്' ഉണ്ടെങ്കിൽ മാത്രമേ ഇത്തവണത്തെ ക്രിസ്മസ് പൂർണമാകൂ' എന്നും അദ്ദേഹം പറഞ്ഞു. ഒപ്പം, മാതൃഭൂമി മഹാമേളയുടെ സ്റ്റാളുകളിൽ ആസ്വദിക്കാനുള്ള കുറെയധികം വിഭവങ്ങൾ ഒരുക്കിയിരിക്കുന്നുവെന്നും സുരാജ് പറഞ്ഞു. സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം പോയി ആസ്വദിച്ച് കാണാനാകുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസെന്ന് സിനിമയിലെ നടിമാരായ മിയ ജോർജും ദീപ്തി സതിയും പറഞ്ഞു. മഹാ മേളയിലെത്തിയ ഇരുവരും ഓരോ പാട്ടുകൾ പാടിയും മേളയിലെ കുടുംബശ്രീ സ്റ്റാളുകളിലെ രുചിയറിഞ്ഞുമാണ് മടങ്ങിയത്.

from money rss http://bit.ly/2sO8aUf
via IFTTT

ചിക്കൻ ചക്കോത്തിയും ബംഗടാ ഫ്രൈയും

കൊച്ചി: മലയാളികളുടെ ഭക്ഷണത്തിന്റെ ഭാഗമായ മത്സ്യത്തിന്റെ വ്യത്യസ്ത രുചിക്കൂട്ടുകളാണ് കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ 'മാതൃഭൂമി മഹാമേള'യിൽ സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. പേരിൽപ്പോലും വ്യത്യസ്തതയുള്ള വിഭവങ്ങളുടെ നീണ്ട നിര സ്റ്റാളിലുണ്ട്. ഗോവയുടെ തനത് മസാലകളും രീതികളും ചേർന്നാണ് ഇവ ഉണ്ടാക്കിയിട്ടുള്ളത്. തേങ്ങയിൽ വറുത്തെടുക്കുന്ന 'ചിക്കൻ ചക്കോത്തി' മേളയുടെ മുഖ്യ ആകർഷണമാണ്. മലയാളികളുടെ പ്രിയപ്പെട്ട അയല റവയിൽ വറുത്ത് എടുക്കുന്ന 'ബംഗടാ ഫ്രൈ' സ്വാദിൽ ഒരു പടി മുന്നിൽ നിൽക്കുന്നു. ഒരു തുള്ളി പോലും നെയ്യ് ചേർക്കാതെ കശുവണ്ടിയും ബദാമും പാലും പഞ്ചസാരയും ചേർത്ത് 'ലോകി' എന്ന പച്ചക്കറി ഉപയോഗിച്ച് ഉണ്ടാക്കുന്ന 'ലോകി കി ഘീർ' വായിൽ കപ്പലോടിക്കും. 'പ്രോൺസ് പക്കോട'യും ബാർളിയും റാഗിയും ഗോതമ്പും ചേർത്ത് ആരോഗ്യകരമായ രീതിയിൽ തയ്യാറാക്കുന്ന 'റാഗി റൊട്ടി'യും ഗോവൻ സ്റ്റാളിനെ വ്യത്യസ്തമാക്കുന്നു. ഇവിടെയുണ്ട് വീടിന് വേണ്ടതെല്ലാം 'മാതൃഭൂമി മഹാമേള' സന്ദർശിക്കാനെത്തുന്ന ഓരോരുത്തർക്കും തങ്ങളുടെ വീട്ടിലേക്ക് വേണ്ട എല്ലാ സാധനങ്ങളും ഇവിടെ നിന്ന് ലഭിക്കും. അതിൽ ഏറ്റവും ശ്രദ്ധയാകർഷിക്കുകയാണ് ബിസ്മി ഹോം അപ്ലയൻസസിന്റെ സ്റ്റാൾ. മികച്ച ബ്രാൻഡുകളായ സാംസങ്, എൽ.ജി., പാനസോണിക്, ഗോദ്റെജ്, ഐ.എഫ്.ബി., വേൾപൂൾ, ഹാവെൽസ്, ബട്ടർഫ്ളൈ, പ്യുവർ ഫ്ലെയിംസ്, വി-ഗാർഡ്, പ്രീതി, സൺബ്ലെയ്സ്, ബ്ലൂബെറി, സിയോൺ എന്നിവയുടെ മികച്ച ഉത്പന്നങ്ങളുമുണ്ട് മേളയിൽ. മേളയിലേക്ക് മാത്രമായി പ്രത്യേക ഓഫറുകളാണ് ബിസ്മിയുടെ സ്റ്റാളിൽ ഒരുക്കിയിട്ടുള്ളത്. ബുക്കിങ് സൗകര്യവും ലഭ്യമാണ്. ബുക്ക് ചെയ്ത് 60 ദിവസത്തിനുള്ളിൽ ഷോറൂമിലെത്തി ഉത്പന്നങ്ങൾ വാങ്ങാം. സിയോണിന്റെ എല്ലാ ഉത്പന്നത്തിനും ഫ്ലാറ്റ് 50 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. സീറോ ഡൗൺ പേയ്മെന്റ് ഇ.എം.ഐ. സൗകര്യവും ഉണ്ട്. ഏതെടുത്താലും പകുതി വിലയുമായി ഇന്ദ്രജ ബ്രാൻഡഡ് ഫർണിച്ചറിന്റെ മാത്രം ഷോറൂമായ ഇന്ദ്രജ ഫർണിച്ചർ സ്റ്റാളിൽ കണ്ടിഷ്ടപ്പെടുന്ന സോഫ സെറ്റുകൾക്ക് ക്രിസ്മസ്-ന്യൂ ഇയർ ഓഫറിൽ 40 ശതമാനം മുതൽ 50 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും. മുൻകൂട്ടി ബുക്ക് ചെയ്യാനും അവസരമുണ്ട്. സോളിഡ് വുഡ് ഉപയോഗിച്ച് നിർമിക്കുന്ന സോഫ സെറ്റുകൾക്ക് അഞ്ചുവർഷം ഗാരന്റി ലഭിക്കും. സോഫകൾക്ക് കേരള വിപണിയിലെങ്ങും കിട്ടാത്ത മികച്ച ഓഫറാണ് മേളയിൽ നൽകുന്നത്. ഇന്ദ്രജ ഷോറൂമിൽ ചെന്നാൽപ്പോലും ലഭിക്കാത്ത കിഴിവാണ് എക്സിബിഷനിൽ ഇന്ദ്രജ ഫർണിച്ചർ നൽകുന്നതെന്നതും പ്രത്യേകതയാണ്. മലേഷ്യൻ തേക്കിൽ നിർമിച്ച 20 വർഷം വാറന്റിയുള്ള സി.എൻ.സി. ന്യൂ ഡിസൈനർ 1,45,000 രൂപ വിലയുള്ള ഏഴ് സീറ്റർ സോഫയുടെ ഷോറൂം ഡിസ്കൗണ്ട് 1,15,000 രൂപയാണെങ്കിൽ മാതൃഭൂമി എക്സിബിഷൻ വില 92,000 രൂപയാണ്. ഫെസ്റ്റിൽനിന്ന് ബുക്ക് ചെയ്താൽ മാത്രമേ ഈ വിലക്കുറവ് ലഭിക്കൂ. അഞ്ചുവർഷം വാറന്റിയുള്ള കോർണർ സോഫ 24,000 മുതൽ ഉപഭോക്താക്കൾക്ക് ഓഫറിലൂടെ സ്വന്തമാക്കാം. കോംബോ ഓഫറുമായി ആൽഫ ഫർണിച്ചേഴ്സ് ഒരു കിടപ്പുമുറിക്ക് വേണ്ട പ്രധാന ഉത്പന്നത്തിന് കോംബോ ഓഫറുമായി എത്തിയിരിക്കുകയാണ് ആൽഫ ഫർണിച്ചേഴ്സ്. ഒരു കട്ടിൽ, കിടക്ക, അലമാര, ഡ്രസ്സിങ് ടേബിൾ എന്നിവയാണ് കോംബോ ആയി ലഭിക്കുക. തിരഞ്ഞെടുക്കുന്ന ഉത്പന്നം സൗജന്യമായി വീട്ടിൽ എത്തിക്കും. മുൻകൂട്ടി ബുക്ക് ചെയ്യാനും സ്പോട്ട് ബുക്കിങ്ങിനും സൗകര്യമുണ്ട്. മേളയുടെ പ്രസന്റിങ് സ്പോൺസർ സ്വയംവര സിൽക്സ് ആണ്. ബിസ്മി ഹോം അപ്ലയൻസസ് ഇലക്ട്രോണിക് പാർട്ണറും നീൽകമൽ അസോസിയേറ്റ് സ്പോൺസറും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മെഡിക്കൽ പാർട്ണറും കഫേ കുടുംബശ്രീ ഫുഡ് പാർട്ണറും കൊച്ചിൻ ഫുഡ് ബ്ലോഗ് സോഷ്യൽ മീഡിയ പാർട്ണറും ടേൺകീ ഇവന്റ്സ് ഇവന്റ് പാർട്ണറുമാണ്. മാതൃഭൂമി ഇവന്റ് ഡിവിഷൻ 'റെഡ് മൈക്ക്' ആണ് മേളയുടെ സംഘാടകർ. മഹാ മേളയിൽ ഇന്ന് മാതൃഭൂമി മഹാ മേളയിൽ ശനിയാഴ്ച വൈകീട്ട് നടി കൃഷ്ണപ്രഭയുടെ നേതൃത്വത്തിൽ സെലിബ്രിറ്റി ഡാൻസ് ഷോ അവതരിപ്പിക്കും.

from money rss http://bit.ly/2Q6Q7k9
via IFTTT

ഇന്ത്യയുടെ വളർച്ച അനുമാനം ഫിച്ചും താഴ്ത്തി

കൊച്ചി:റിസർവ് ബാങ്ക്, ഏഷ്യൻ വികസന ബാങ്ക്, മൂഡീസ് എന്നിവയ്ക്കു പിന്നാലെ അമേരിക്കൻ ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ ഫിച്ചും ഇന്ത്യയുടെ വളർച്ച അനുമാനം കുറച്ചു. 2020 മാർച്ചിൽ അവസാനിക്കുന്ന നടപ്പു സാമ്പത്തിക വർഷത്തെ മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി.) വളർച്ച അനുമാനം 4.6 ശതമാനമായാണ് കുറച്ചിരിക്കുന്നത്. 5.6 ശതമാനം വളർച്ച കൈവരിക്കുമെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. മൂഡീസിന്റെ 4.9 ശതമാനം, എ.ഡി.ബി.യുടെ 5.1 ശതമാനം, ആർ.ബി.ഐ.യുടെ അഞ്ചു ശതമാനം എന്നീ അനുമാനങ്ങളെക്കാൾ താഴെയാണ് ഫിച്ചിന്റെ അനുമാനം. വായ്പ ആവശ്യകത വൻതോതിൽ കുറഞ്ഞതും ഉപഭോക്താക്കളുടെയിടയിൽ ആത്മവിശ്വാസം ചോർന്നതും ബിസിനസുകളിലുണ്ടായ ഇടിവുമാണ് വളർച്ച അനുമാനം താഴ്ത്താൻ കാരണം. അതേസമയം, ഇന്ത്യയുടെ റേറ്റിങ് സുസ്ഥിരതയുള്ളതും 'ബി.ബി.ബി.' ആയും നിലനിർത്തി. മറ്റു സമ്പദ്ഘടനകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ ജി.ഡി.പി. ഇപ്പോഴും ശക്തമാണെന്ന് ഫിച്ച് വിലയിരുത്തി. 2020-21-ൽ 5.6 ശതമാനമായും 2021-22-ൽ 6.5 ശതമാനമായും ജി.ഡി.പി. വളർച്ച തിരിച്ചുകയറുമെന്നും ഫിച്ച് വിലയിരുത്തുന്നു. റിസർവ് ബാങ്ക് 2020-ൽ മുഖ്യ വായ്പ നിരക്കായ റിപോയിൽ 0.65 ശതമാനത്തിന്റെ കുറവ് വരുത്തുമെന്നും റേറ്റിങ് ഏജൻസി വിലയിരുത്തുന്നു. 2019 ഫെബ്രുവരി മുതൽ ഇതുവരെ പല തവണകളായി 1.35 ശതമാനത്തിന്റെ കുറവ് ഇതിനോടകം വരുത്തിയിട്ടുണ്ട്. Fitch lowers India GDP growth

from money rss http://bit.ly/2sbVJBN
via IFTTT

ചാഞ്ചാട്ടത്തിനൊടുവില്‍ കാര്യമായ നേട്ടമില്ലാതെ സൂചികകള്‍ ക്ലോസ് ചെയ്തു

മുംബൈ: രാവിലത്തെ വ്യാപാരത്തിൽ മികച്ച ഉയരം കുറിച്ച സൂചികകൾക്ക് നേട്ടം നിലനിർത്താനായില്ല. സെൻസെക്സ് 7.62 പോയന്റ് നേട്ടത്തിൽ 41681.54ലിലും നിഫ്റ്റി 12.10 പോയന്റ് ഉയർന്ന് 12271.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1244 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1232 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 169 ഓഹരികൾക്ക് മാറ്റമില്ല. നെസ് ലെ ഇന്ത്യ, ടൈറ്റൻ കമ്പനി, ടാറ്റ സ്റ്റീൽ, യുപിഎൽ, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. വേദാന്ത, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഐടിസി, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്ക്, ലോഹം, ഐടി ഓഹരികളിൽ വാങ്ങൾ താൽപര്യം പ്രകടമായിരുന്നു. ഫാർമ, ഊർജം, വാഹനം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് സമ്മർദത്തിലായത്.

from money rss http://bit.ly/38XW0c4
via IFTTT

ആക്ടീവ് ഫണ്ടുകളെ അപേക്ഷിച്ച് പാസീവ് ഫണ്ടുകള്‍ നല്‍കിയത് മികച്ച നേട്ടം

ആക്ടീവ് ഫണ്ടുകളായ ലാർജ് ക്യാപുകളെ അപേക്ഷിച്ച് ഇൻഡക്സ് ഫണ്ടുകളും ഇടിഎഫുകളും 2019ൽ മികച്ച ആദായം നിക്ഷേപകന് നൽകി. നവംബർ 30വരെയുള്ളകണക്കുപ്രകാരം ഗോൾഡ് ഉൾപ്പടെയുള്ള ഇടിഎഫുകളും ഇൻഡകസ് ഫണ്ടുകളുടെയും മൊത്തം ആസ്തി 1,77,181.22 കോടിയാണ്. ആംഫിയുടെ കണക്കുപ്രകാരം നവംബർവരെയുള്ള ഇൻഡക്സ് ഫണ്ടുകളുടെമാത്രം ആസ്തി 7,717.16 കോടി രൂപയാണ്.സെബി മ്യൂച്വൽ ഫണ്ടുകളുടെ കാറ്റഗറികൾ പരിഷ്കരിച്ചപ്പോഴാണ് ഇൻഡക്സ് ഫണ്ടുകൾ കാര്യമായിരംഗത്തുവന്നത്. ലാർജ് ക്യാപ് ഇടിഎഫുകൾ കഴിഞ്ഞ ഒരുവർഷത്തിനിടെ നേടിയ ശരാശരി ആദായം 11.53 ശതമാനമാണ്. എന്നാൽ ലാർജ് ക്യാപ് ഫണ്ടുകളാകട്ടെശരാശരി 10.19 ശതമാനം ആദായമാണ് നിക്ഷേപകന് നൽകിയത്. ലാർജ് ക്യാപ് വിഭാഗത്തിൽ കൂടുതൽ ആദായം നൽകിയതും പാസീവ് ഫണ്ടുകൾ എന്നറിയപ്പെടുന്ന ഇൻഡക്സ് ഫണ്ടുകളാണ്. മറ്റ് ഫണ്ട് വിഭാഗങ്ങളെ അപേക്ഷിച്ച് ഇത്തരം ഫണ്ടുകളുടെ ചെലവ് അനുപാതം പരിമിതമാണ്. ഒരുവർഷത്തിനിടെ മികച്ച ആദായം നൽകിയ ഫണ്ടുകൾ Fund Return Fund 1-year returns (%) Aditya Birla Sun Life Sensex ETF 15.59 LIC MF ETF Sensex 15.57% UTI Sensex ETF 15.52 SBI ETF Sensex 15.49 HDFC Sensex ETF 15.49% Nippon India ETF Sensex 15.47% ICICI Pru Sensex ETF 15.42% Tata Index Sensex 15.30% Kotak Sensex ETF 15.23% IDFC Sensex ETF 15.21% നിക്ഷേപ കാലയളവ്: 2018 ഡിസംബർ 19 മുതൽ 2019 ഡിസംബർ 19വരെ ലാർജ് ക്യാപ് വിഭാഗത്തിൽ നാലുഫണ്ടുകൾമാത്രമാണ് ഒരുവർഷത്തിനിടെ 15 ശതമാനത്തിലേറെ നേട്ടം നൽകിയത്. Fund Return Fund 1-year returns (%) Axis Bluechip 18.31 Motilal Oswal Focussed 25 17.28 BNP Paribas Large cap 16.95 Canara Robeco Bluechip 15.02 Sundaram Select Focus 14.45 നിക്ഷേപ കാലയളവ്: 2018 ഡിസംബർ 19 മുതൽ 2019 ഡിസംബർ 19വരെ antony@mpp.co.in

from money rss http://bit.ly/2Z6AvBr
via IFTTT

Thursday, 19 December 2019

കേരളമാകെ പ്രഭചൊരിയാന്‍ എല്‍ഇഡി സ്റ്റാറുകള്‍ തൃശ്ശൂരില്‍നിന്ന്‌

തൃശ്ശൂരിന്റെ നക്ഷത്രത്തിളക്കമാണ് ഈ സ്റ്റാർ. വെറും സ്റ്റാറല്ല, ക്രിസ്മസ് കാലത്ത് വെളിച്ചത്തിന്റെ പൂരമൊരുക്കിക്കൊണ്ട് വീടുകളിലും ദേവാലയങ്ങളിലും തിളങ്ങുന്ന 'കളറ്' സ്റ്റാറുകൾ. നക്ഷത്രം വഴികാട്ടിയ ആട്ടിടയന്മാരുടെയും താരആകാശത്തിന് കീഴെ പിറന്ന ഉണ്ണിയേശുവിന്റെയും ഓർമ മാത്രമല്ല മറിച്ച്, മഞ്ഞ് പെയ്യുന്ന രാത്രികളുടെ അലങ്കാരമാണ് ഭൂരിഭാഗം പേർക്കും ഈ തൂങ്ങുന്ന സ്റ്റാറുകൾ. ക്രിസ്മസ് കാലത്ത് നക്ഷത്രവെളിച്ചത്തെ വീട്ടിലേക്ക് ആഗ്രഹിക്കാത്തവരില്ല. കരോളും കേക്കും സാന്തയും നക്ഷത്രവുമില്ലാതെന്ത് ക്രിസ്മസ്. കടലാസ് നക്ഷത്രങ്ങളെ അരികിലാക്കി മുമ്പോട്ട് കുതിക്കുന്ന എൽ.ഇ.ഡി. നക്ഷത്രങ്ങൾ തൃശ്ശൂരിൽ നിന്ന്് കേരളമെമ്പാടുമെത്തുന്നു. ഈ നക്ഷത്രത്തിളക്കം തൃശ്ശൂർ കൈപ്പിടിയിലായിട്ട് കാലമേറെയായി. സംസ്ഥാനവിപണിയിലെ തന്നെ സ്റ്റാർ ട്രെൻഡ് നിശ്ചയിക്കുന്നത് തൃശ്ശൂരാണ്. 1 കോടിയുടെ നക്ഷത്രവ്യാപാരമാണ് തൃശ്ശൂർ നഗരത്തിൽ മാത്രം ക്രിസ്മസ് കാലത്ത് നടക്കുന്നത് 30 രൂപമുതൽ 3000 രൂപവരെയാണ് നക്ഷത്രങ്ങൾക്ക് വില 190 രൂപയുള്ള ചിറകുവിടർത്തുന്ന നാടൻ വെള്ളപ്പ വുമുണ്ട്. 550 രൂപ മുതൽ തുടങ്ങുന്ന മാലകളാണ് വിപണിയിലെ താരം 2500 രൂപവരുന്ന ചൂരൽ നക്ഷത്രമാണ് തലയെടുപ്പിൽ മുന്നിൽ അതെന്താ...? അങ്ങനെ ചോദിച്ചാൽ ഉത്തരം നിസ്സാരം. തൃശ്ശൂരുകാർക്ക് ഒരു ആഘോഷവും വെറും ആഘോഷമല്ല, പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരവും മേളങ്ങളുടെ തമ്പുരാനായ ഇലഞ്ഞിത്തറയും ഓണക്കാലത്തെ പുലിക്കളിയും പോലെ തന്നെയാണ് തൃശ്ശൂരിന് ക്രിസ്മസും. ക്രിസ്മസ് കാലത്തും ആ പെരുമയിൽനിന്ന് ഒരല്പം പോലും പിന്നോട്ടു പോവാൻ തൃശ്ശൂർ തയ്യാറല്ല. വർഷങ്ങളായി തൃശ്ശൂരിൽ ക്രിസ്മസ് വിപണിയിൽ സജീവമായ ഷബീറിന്റെ വാക്കുകളിൽ പറഞ്ഞാൽ “യേശു ജനിച്ചിട്ട്ണ്ടൊ, ക്രിസ്മസ് ആയിട്ട്ണ്ടോ ഞങ്ങൾ തൃശ്ശൂര്കാര് അതാഘോഷിച്ചിരിക്കും.” അതാണ് തൃശ്ശൂരിന്റെ ക്രിസ്മസ് സ്പിരിറ്റ്. പുത്തൻപള്ളിക്കു സമീപത്തെ ക്രിസ്മസ് ആരവങ്ങൾ തൃശ്ശൂരിലെ ക്രിസ്മസ് ആരവങ്ങൾ ഏറ്റവുമുച്ചത്തിൽ കേൾക്കുന്നത് പുത്തൻപള്ളിക്കു സമീപമുള്ള തെരുവിലാണ്. നക്ഷത്രങ്ങളുടെയും മറ്റ് ക്രിസ്മസ് താരങ്ങളുടെയും മൊത്തവിൽപ്പനക്കാരായി പതിനാലോളം പേരാണ് ഇവിടെയുള്ളത്. ഓരോ വർഷം കഴിയുന്തോറും വിപണി കൂടുതൽ ഉയരത്തിലേക്കല്ലാതെ ഒരിക്കൽ പോലും താഴേക്ക് വന്നിട്ടില്ലെന്ന് ഓരോ കച്ചവടക്കാരനും ഉറപ്പിച്ച് പറയുന്നു. ഓരോ ക്രിസ്മസ് സീസണിലും ഒരു കോടിയിലധികം രൂപയുടെ നക്ഷത്രങ്ങളാണ് തൃശ്ശൂരിൽ വിറ്റുപോവുന്നത്. നവംബറിലാണ് തൃശ്ശൂരിലെ നക്ഷത്രവിപണി ആരംഭിക്കുന്നത്. മറ്റ് ജില്ലകളിൽ നിന്നുള്ളവർ തൊട്ടടുത്തെത്തിയ ക്രിസ്മസ് കാലത്തേക്കുള്ള നക്ഷത്രങ്ങൾ ഈ കാലയളവിൽ വാങ്ങാനായി കൂട്ടമായെത്തും. ചില്ലറ വിൽപ്പന ക്രിസ്മസിന് തൊട്ടുമുമ്പുള്ള ആഴ്ചയിലാണ് പൊടിപൊടിക്കുന്നത്. പുത്തൻപള്ളിക്കു സമീപമുള്ള കേരള ഫാൻസി ഉടമയായ ജമാലിന്റെ മുപ്പത്തിയൊന്നാമത്തെ ക്രിസ്മസ് വിപണിക്കാലമാണിത്. ഏറ്റവുമധികം കച്ചവടം നടക്കുന്നത് ക്രിസ്മസ് കാലത്താണെന്നും ജമാൽ പറയുന്നു. വെള്ളേപ്പം മുതൽ മാമാങ്കം വരെ ഓരോ വർഷവും നക്ഷത്രവിപണിയിൽ താരങ്ങൾ പലതാണ്. ഇത്തവണത്തെ താരമാണ് വെള്ളേപ്പം. വെളുത്ത നിറത്തിൽ പലതരത്തിലുള്ള ഡിസൈനുകൾ ചേർത്തവയാണ് വെള്ളേപ്പം നക്ഷത്രങ്ങൾ. സ്വന്തമായി വെള്ളേപ്പത്തെരുവുള്ള തൃശ്ശൂരിന്റെ നാടൻ താരം ഇത്തവണ കേരളത്തിൽ എല്ലാ തെരുവുകളിലും താരങ്ങളിലെ താരമായി എത്തും. മാമാങ്കമാണ് നക്ഷത്രങ്ങളിലെ മറ്റൊരു കേമൻ. അഞ്ച് അല്ലെങ്കിൽ ഏഴ് പാളികളാണ് മാമാങ്കം നക്ഷത്രങ്ങൾക്കുള്ളത്. എൽ.ഇ.ഡി. നക്ഷത്രവിപണിയിലെ താരമാണ് പുലിമുരുകൻ. മുളയിൽ മിർച്ചി ബൾബുകൾ ഘടിപ്പിച്ച നക്ഷത്രങ്ങൾ ചൂടപ്പംപോലെയാണ് വിറ്റുപോവുന്നത്. സ്വർണം, വെള്ളി, ഇരുന്പ് നിറങ്ങളിലുള്ള നെറ്റ് നക്ഷത്രങ്ങളാണ് വിപണിയിലെ മറ്റൊരു കാഴ്ച. ഉള്ളിൽ വെളിച്ചത്തെക്കൂടി ചേർക്കുമ്പോൾ ഇവ കാഴ്ചയ്ക്ക് പ്രൗഢമാവും. എല്ലാ കാലത്തും വെളുപ്പും ചുവപ്പുമാണ് നക്ഷത്രവിപണിയിൽ സ്പോട്ട് ലൈറ്റിൽ നിൽക്കുന്നത്. എന്നാൽ കടലാസ് നക്ഷത്രങ്ങളെക്കാൾ ഇന്നത്തെ കാലത്ത് ആവശ്യക്കാർ കൂടുതലെത്തുന്നത് എൽ.ഇ.ഡി. നക്ഷത്രങ്ങൾക്കാണ്. നക്ഷത്രത്തിന്റെ പുറംചട്ട മാത്രമുണ്ടായിരുന്ന എൽ.ഇ.ഡി. നക്ഷത്രങ്ങളായിരുന്നു ആദ്യകാലത്ത് പുറത്തിറങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ കൂടുതലായി എത്തുന്നത് ത്രീ-ഡി രൂപത്തിലുള്ള നക്ഷത്രങ്ങളാണ്. പുലിമുരുകൻ എന്ന് വിളിപ്പേരുള്ള എൽ.ഇ.ഡി. നക്ഷത്രങ്ങൾക്കാണ് ഇപ്പോൾ ആവശ്യക്കാർ കൂടുതൽ. ക്രിസ്മസ് ട്രീയുടെ മാതൃകയിലുള്ള നക്ഷത്രമാണ് മറ്റൊരു താരം. പണ്ടുകാലത്ത് കൂടുതലായി ഉപയോഗിച്ചിരുന്ന ചൂരൽനക്ഷത്രങ്ങളെ വീണ്ടും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം ഈ ക്രിസ്മസ് സീസണിൽ ആരംഭിച്ചുകഴിഞ്ഞു. രണ്ടു ദിവസമെടുത്താണ് ഓരോ ചൂരൽ നക്ഷത്രവും നിർമിക്കുന്നത്. കൂടുതൽ അലങ്കാരങ്ങളോ ലൈറ്റുകളോ ഇല്ലെങ്കിലും മറ്റൊരു നക്ഷത്രത്തിനുമില്ലാത്ത തലയെടുപ്പ് ചൂരൽനക്ഷത്രങ്ങൾക്കുണ്ട്. 2500 രൂപയാണ് ഇവയുടെ വില. ചൂരലുകൾ കുറഞ്ഞ വണ്ണത്തിൽ ചീന്തിയെടുത്ത് ചേർത്തുവെച്ചാണ് ഇവയുടെ നിർമാണം. മുളയുടെ ഉള്ളിൽ എൽ.ഇ.ഡി. ബൾബുകൾ വെച്ച നക്ഷത്രങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. 300 രൂപയാണ് ഇവയുടെ വില. മെയ്ഡ് ഇൻ കുന്നംകുളം ടു തൃശ്ശൂർ കടലാസ് നക്ഷത്രങ്ങളിൽ കേരളത്തിലെ തന്നെ ഏറ്റവും വലിയ നിർമാതാക്കൾ ഉണ്ടായിരുന്നത് കുന്നംകുളം ഭാഗത്താണ്. എന്നാൽ പേപ്പർ നക്ഷത്രങ്ങളെ പിന്നിലാക്കി കുതിക്കുന്ന എൽ.ഇ.ഡി. ലൈറ്റുകളുടെ കാലത്ത് കേരളത്തിലെ തന്നെ തലവനാണ് തൃശ്ശൂർ. പഴയ പ്രതാപത്തിന്റെ ഓർമകളുടെ ശേഷിപ്പായി കുന്നംകുളത്ത് ഒരു സ്ഥാപനത്തിൽ മാത്രമാണ് നക്ഷത്രനിർമാണം ഇപ്പോൾ നടക്കുന്നത്. പേപ്പർ നക്ഷത്രങ്ങൾ മറ്റ് ജില്ലകളിൽനിന്നാണ് ഇപ്പോൾ കൂടുതലായി എത്തുന്നത്. നക്ഷത്രവിപണിയിലെ എൽ.ഇ.ഡി. കാലമാണിപ്പോൾ. പത്ത് വർഷത്തിലേറെയായി എൽ.ഇ.ഡി. ലൈറ്റുകൾ നിർമിക്കുന്ന യൂണിറ്റുകൾ ക്രിസ്മസ് കാലത്തെ മാത്രം മുന്നിൽക്കണ്ടാണ് പ്രവർത്തിക്കുന്നത്. ഓണം കഴിയുമ്പോൾ മുതൽ ക്രിസ്മസ് പത്ത് വർഷമായി എൽ.ഇ.ഡി. നക്ഷത്ര നിർമാണ മേഖലയിലുള്ള ആളാണ് അരണാട്ടുകര സ്വദേശിയായ എൻ.ജെ. ജെയ്സൺ. ജൂലായ് അവസാനത്തോടു കൂടി ജെയ്സൺ ക്രിസ്മസ് കാലത്തേക്കുള്ള നക്ഷത്രങ്ങളുടെ നിർമാണം ആരംഭിക്കും. കോർടക്സ് ഷീറ്റിലായിരുന്നു ആദ്യം നക്ഷത്രനിർമാണം. പിന്നീടാണ് പ്ലാസ്റ്റിക് ഫ്രെയിമുകളിലേക്ക് ചുവടുവെച്ചത്. ആദ്യം ജില്ലയിൽ മാത്രമായിരുന്നു വിൽപ്പനയെങ്കിൽ പിന്നീട് മറ്റു ജില്ലകളിൽനിന്നും എൽ.ഇ.ഡി. സ്റ്റാറുകൾ തേടി ആളുകളെത്താൻ തുടങ്ങി. നൂറിലധികം കുടുംബശ്രീ പ്രവർത്തകരെയാണ് എൽ.ഇ.ഡി. നക്ഷത്ര നിർമാണം ജെയ്സൺ പരിശീലിപ്പിച്ചിട്ടുള്ളത്. മുൻകൂട്ടി ഓർഡർ നൽകുന്നതിനനുസരിച്ചായിരിക്കും ഇവയുടെ നിർമാണം. ഓരോ മാതൃകയിലുള്ള നക്ഷത്രത്തിനും വില വ്യത്യസ്തമാണ്. ക്രിസ്മസ് ട്രീയുടെ മാതൃകയിലുള്ള എൽ.ഇ.ഡി. നക്ഷത്രമാണ് ഇത്തവണത്തെ പുതിയ മുഖം. 30 മുതൽ 3000 വരെ മുപ്പത് രൂപ മുതലാണ് നക്ഷത്രങ്ങളുടെ വില ആരംഭിക്കുന്നത്. ഒരടി മാത്രം വലുപ്പമുള്ള അഞ്ച് മൂലകളുള്ളവയാണ് ഇവ. എന്നാൽ ഇവയ്ക്ക് ആവശ്യക്കാർ കുറവാണ്. പതിനൊന്ന് മൂലകളുള്ള ഇടത്തരം നക്ഷത്രങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ. ശരാശരി വലുപ്പമുള്ള പേപ്പർ നക്ഷത്രങ്ങൾക്ക് 80 രൂപയാണ് വില. ഡിസൈനുകളുള്ള വെള്ളേപ്പം നക്ഷത്രങ്ങൾക്ക് 190 രൂപയാണ് വില. ക്രിസ്മസ് കാലത്ത് ആഘോഷങ്ങൾക്കൊപ്പം അലങ്കാരങ്ങൾക്കും വിട്ടുവീഴ്ച വരുത്താൻ ആളുകൾ തയ്യാറല്ല. പല വലുപ്പത്തിലുള്ള കുഞ്ഞൻ എൽ.ഇ.ഡി. നക്ഷത്രങ്ങളെ ചേർത്തുവെച്ച നക്ഷത്രമാലകൾക്ക് വില 550 രൂപയാണ്. പള്ളികളിലും ക്ലബ്ബുകളിലും വെയ്ക്കുന്ന റെഡിമെയ്ഡ് നക്ഷത്രങ്ങളും വിപണിയിലുണ്ട്. 3000 രൂപയാണ് ഇവയുടെ വില. പ്ലാസ്റ്റിക് നക്ഷത്രങ്ങൾക്ക് എന്നാൽ മുമ്പത്തേക്കാൾ ആവശ്യക്കാർ കുറവാണ്. ക്രിസ്മസ് രാവ് മുന്നിൽക്കണ്ടുണരുന്ന വിപണിയെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാടാണ് തൃശ്ശൂർ. പൂരം പോലെയും പുലിക്കളി പോലെയും തൃശ്ശൂരിന്റെ കഴിഞ്ഞ കാലത്തോടും വർത്തമാനകാലത്തോടും ചേർന്നുനിൽക്കുന്ന ക്രിസ്മസ് ഒട്ടേറെപ്പേരുടെ ജീവിതപ്രതീക്ഷ തന്നെയാണ്. ഓരോ രാവുണരുമ്പോഴും ക്രിസ്മസിനോടടുക്കുന്ന ദിവസങ്ങളിപ്പോൾ ഈ നക്ഷത്രവെളിച്ചത്തിൽ കൂടുതൽ പ്രകാശനിർഭരമാണ്.

from money rss http://bit.ly/2s8N4jx
via IFTTT

ജനുവരിയോടെ ഉള്ളിവില 20 രൂപയിലെത്തുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി: ജനുവരി പകുതിയോടെ ഉള്ളവില 20-25 രൂപ നിലവാരത്തിലെത്തുമെന്ന് റിപ്പോർട്ട്. നിലവിലെ വിലയേക്കാൾ 80 ശതമാനംകുറവാണിത്. പുതിയതായി ഉള്ളി വിളവെടുപ്പ് ആരംഭിക്കുന്നതോടെയാണ് വിലകുറയുകയെന്ന് കാർഷികോത്പാദന വിപണന സമിതിയുടെ അധ്യക്ഷൻ ജയ്ദത്ത സീതാറാം ഹോൽക്കർ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ ഉള്ളി വിപണന കേന്ദ്രമായ മഹാരാഷ്ട്രയിലെ ലസർഗാവിൽ ഗുണനിലവാരമുള്ള ഉള്ളി ജനുവരിയോടെ ധാരാളമായി എത്തുമെന്നാണ് അദ്ദേഹം പറയുന്നത്. സാധാരണയായി ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഉള്ളി രാജ്യത്ത് ഉത്പാദിപ്പിക്കുന്നുണ്ട്. കനത്ത മഴയെതുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കൃഷിയിടങ്ങൾ വെള്ളയാതാണ് ഉള്ളിക്ഷാമം രൂക്ഷമാക്കിയത്. ഉള്ളി കയറ്റുമതി നിയന്ത്രിച്ചും മറ്റ് രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്തും വില പിടിച്ചുനിർത്താൻ സർക്കാർ ശ്രമിച്ചെങ്കിലും കാര്യമായി വിജയിച്ചില്ല. കേരളത്തിൽ ഉള്ളിവില 200 രൂപ നിലവാരത്തിൽവരെപോയി. പിന്നീട് 120-140 രൂപ നിലവാരത്തിലേയ്ക്ക് താഴുകയും ചെയ്തു. ശരാശരി 80 രൂപ നിലവാരത്തിലാണ് ഇപ്പോൾ മൊത്തവില്പന. കഴിഞ്ഞ ജൂൺ-ജൂലായ് മാസങ്ങളിൽ 15 രൂപയായിരുന്നു ഉള്ളിയുടെ മൊത്തവില.

from money rss http://bit.ly/2ZhQFIl
via IFTTT

‘മാതൃഭൂമി മഹാമേള’യ്ക്ക് തിരിതെളിഞ്ഞു

കൊച്ചി: രുചിയൂറുന്ന ഭക്ഷ്യവിഭവങ്ങളും വിവിധ സംസ്കാരവും ജനങ്ങൾക്ക് പരിചയപ്പെടുത്താൻ 'മാതൃഭൂമി മഹാമേള' ഒരുങ്ങി. നടൻ ജയസൂര്യ മഹാമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. നന്മയുള്ളതും വ്യത്യസ്തവുമായ സംരംഭങ്ങൾ കണ്ടെത്തുന്നതിന് 'മാതൃഭൂമി' വഹിക്കുന്ന പങ്ക് ചെറുതല്ലെന്ന് ജയസൂര്യ പറഞ്ഞു. രുചിയേറുന്ന വിഭവങ്ങളുമായെത്തിയ വനിതകളെ അഭിനന്ദിക്കുന്നതിനോടൊപ്പം ഓരോ സ്ത്രീയുടെയും ഇച്ഛാശക്തിയെക്കുറിച്ചും ജയസൂര്യ സംസാരിച്ചു. തന്റെ പുതിയ സിനിമയായ 'തൃശ്ശൂർ പൂര'ത്തിന്റെ സംഘത്തോടൊപ്പമെത്തിയ ജയസൂര്യ, തന്റെ സിനിമയോടൊപ്പം സഹപ്രവർത്തകരുടെ സിനിമയും കാണണമെന്ന് ചടങ്ങിൽ പറഞ്ഞു. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സ്വയംവര സിൽക്സ് മാനേജിങ് ഡയറക്ടർ ശങ്കരൻകുട്ടി, ബിസ്മി ഹോം അപ്ലയൻസസ് ചെയർമാൻ വി.എ. യൂസഫ്, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മാർക്കറ്റിങ് മാനേജർ വിനോദ്, കുടുംബശ്രീ സോണൽ മാനേജർ ഋഷികേശ് ഠാക്കൂർ, നീൽകമൽ മാർക്കറ്റിങ് ആൻഡ് സെയിൽസ് വൈസ് പ്രസിഡന്റ് വിനോദ് വാരിയർ, ടേൺകി ഇവന്റ്സ് മാനേജർ വൈദ്യനാഥൻ, 'മാതൃഭൂമി' കൊച്ചി ബ്യൂറോ ചീഫ് പി. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. ഓരോ സ്റ്റാളിലെയും ഭക്ഷണം രുചിച്ച് വനിതകളോട് സംസാരിച്ചതിനു ശേഷമാണ് ജയസൂര്യ മടങ്ങിയത്. 30 വരെ ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 9.30 വരെയാണ് മഹാമേള. 15 സംസ്ഥാനങ്ങളിലെ രുചി വൈവിധ്യവുമായി ഭക്ഷ്യോത്സവമാണ് മാതൃഭൂമി മഹാമേളയുടെ പ്രത്യേകത. രാജസ്ഥാൻ, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങി, ഇങ്ങ് കേരളത്തിലെ വരെ മികച്ച ഭക്ഷ്യോത്പന്നങ്ങളാണ് മേളയുടെ മാറ്റുകൂട്ടുന്നത്.ഭക്ഷ്യമേളയോടൊപ്പം ഗൃഹോപകരണങ്ങൾ, ഫ്ളവർ ഷോ, വ്യാപാര മേള, കലാസന്ധ്യങ്ങൾ തുടങ്ങി വിവിധ പരിപാടികൾ മേളയിൽ ഉണ്ടാകും. മേളയുടെ പ്രസന്റിങ് സ്പോൺസർ സ്വയംവര സിൽക്സ് ആണ്. ബിസ്മി ഹോം അപ്ലയൻസസ് ഇലക്ട്രോണിക് പാർട്ണറും നീൽകമൽ അസോസിയേറ്റ് സ്പോൺസറും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മെഡിക്കൽ പാർട്ണറും കഫേ കുടുംബശ്രീ ഫുഡ് പാർട്ണറും കൊച്ചിൻ ഫുഡ് ബ്ളോഗ് സോഷ്യൽ മീഡിയ പാർട്ണറും ടേൺകീ ഇവന്റ്സ് ഇവന്റ് പാർട്ണറുമാണ്. മാതൃഭൂമി ഇവന്റ് ഡിവിഷൻ 'റെഡ് മൈക്ക്' ആണ് മേളയുടെ സംഘാടകർ

from money rss http://bit.ly/2MevktR
via IFTTT

സെന്‍സെക്‌സില്‍ 100 പോയന്റ് നേട്ടം; നിഫ്റ്റി 12,300നരികെ

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. സെൻസെക്സ് 100 പോയന്റ് ഉയർന്ന് എക്കാലത്തെയും മികച്ച കുറിച്ചു. 41,809പോയന്റിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 12,300 നിലവാരത്തിലുമാണ്. വാഹനം, ഐടി, ഊർജം ഓഹരികളാണ് മികച്ച നേട്ടത്തിൽ. സെൻസെക്സ് ഓഹരികളിൽ ഹീറോ മോട്ടോർകോർപ്, എസ്ബിഐ, റിലയൻസ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എൽആൻഡ്ടി എന്നീ ഓഹരികൾ 0.5ശതമാനംമുതൽ 1.5ശതമാനംവരെ നേട്ടത്തിലാണ്. യുഎസ്-ചൈന വ്യാപാരക്കരാർ സംബന്ധിച്ച ആശങ്കകൾക്ക് താൽക്കാലിക വിരമാമായതാണ് വിപണിയിൽ പ്രതിഫലിച്ചത്. വാൾസ്ട്രീറ്റ് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഏഷ്യൻ സൂചികകളിൽ വ്യാപാരം ആരംഭിച്ചതും നേട്ടത്തിലാണ്. വേദാന്ത, ഗെയിൽ, കൊട്ടക് മഹീന്ദ്ര, ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, പവർഗ്രിഡ് കോർപ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex, Nifty trade in the green

from money rss http://bit.ly/2rfCHdi
via IFTTT

സെന്‍സെക്‌സും നിഫ്റ്റിയും റെക്കോഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ആഗോള ശുഭസൂചകങ്ങൾ രാജ്യത്തെ ഓഹരി വിപണി നേട്ടമാക്കി. യുഎസിൽനിന്നുള്ള കൂടുതൽ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ചൈന തീരുവ ഒഴിവാക്കിയത് വിപണിയിൽ പ്രതിഫലിച്ചു. ദിനവ്യാപാരത്തിനിടെ ബിഎസ്ഇ സെൻസെക്സ് 41,698.43 എന്ന പുതിയ ഉയരം കുറിച്ചു. ഒടുവിൽ 41,673.92 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. 115.35 പോയന്റാണ് നേട്ടം. യെസ് ബാങ്ക്, ടിസിഎസ്, ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ 2.6 ശതമാനം മുതൽ 6.4ശതമാനംവരെ നേട്ടമുണ്ടാക്കി. വേദാന്ത, എച്ച്ഡിഎഫ്സി, സൺ ഫാർമ, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികളും മികവുപുലർത്തി. 38.15 പോയന്റ് നേട്ടത്തിൽ 12,259.80 നിലവാരത്തിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. നിഫ്റ്റി ഒരുവേള 12,268.35 പോയന്റിലേയ്ക്ക് ഉയർന്നിരുന്നു. നിഫ്റ്റിയിൽ വാഹന സൂചികയാണ് തിളങ്ങിയത്.മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി, എൽആൻഡ്ടി, ബജാജ് ഫിനാൻസ്, ടെക് മഹീന്ദ്ര, പവർഗ്രിഡ്, സൺഫാർമ, എച്ച്ഡിഎഫ്സി, വേദാന്ത തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. Sensex, Nifty end at record closing highs

from money rss http://bit.ly/35FuIFs
via IFTTT

Wednesday, 18 December 2019

വിപണിമൂല്യത്തില്‍ ഏഴു ലക്ഷം കോടി കടന്ന് എച്ച്ഡിഎഫ്‌സി ബാങ്ക്

മുംബൈ: ഏഴു ലക്ഷം കോടി വിപണി മൂല്യം മറികടക്കുന്ന രാജ്യത്തെ മൂന്നാമത്തെ കമ്പനിയായി എച്ച്ഡിഎഫ്സി ബാങ്ക്. വ്യാഴാഴ്ചയിലെ വ്യാപാരത്തിനിടെയാണ് ബാങ്കിന്റെ വിപണിമൂല്യം 100 ബില്യൺ ഡോളർ മറികടന്നത്. വിപണിമൂല്യത്തിന്റെകാര്യത്തിൽ റിലയൻസ് ഇൻഡസ്ട്രീസാണ് മുന്നിലുള്ളത്. 140.74 ബില്യൺ ഡോളർ. പിന്നിൽ 114.60 ബില്യൺ ഡോളറുമായി ടാറ്റ കൺസൾട്ടൻസി സർവീസസ്(ടിസിഎസ്)ഉണ്ട്. ബ്ലൂംബർഗിന്റെ വിലയിരുത്തൽപ്രകാരം ലോകത്ത് ഏറ്റവും മൂല്യമുള്ള കമ്പനികളുടെ പട്ടികയിൽ 110ാം സ്ഥാനമാണ് എച്ച്ഡിഎഫ്സി ബാങ്കിനുള്ളത്. 100 ബില്യൺ ഡോളറിലേറെ വിപണിമൂല്യമുള്ള 109 കമ്പനികളാണ് പട്ടികയിലുള്ളത്. ബാങ്കുകളുടെമാത്രം മൂല്യം വിലയിരുത്തുകയാണെങ്കിൽ ലോകത്ത് 26ാം സ്ഥാനത്താണ് എച്ച്ഡിഎഫിസി ബാങ്ക്. മികച്ച വരുമാനമുള്ള കമ്പനിയുടെ അറ്റാദായത്തിലും തുടർച്ചയായി 20 ശതമാനത്തിലേറെ വളർച്ചയുണ്ട്. സൂചികകൾ നഷ്ടത്തിലാണെങ്കിലും 0.4ശതമാനം നേട്ടത്തോടെ ബാങ്കിന്റെ ഓഹരി 1297.50 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. HDFC Bank crosses $100 billion in market cap

from money rss http://bit.ly/2EzVwL6
via IFTTT

ഇവന്‍ എട്ടുവയസ്സുകാരന്‍ കുട്ടി; 2019ല്‍ യുട്യൂബില്‍നിന്ന് നേടിയത് 185 കോടി രൂപ

റയാൻ കാജിയെ മലയാളികളിൽ അധികമാർക്കും അറിയില്ല. എന്നാൽ ഈ എട്ടുവയസ്സുകാരൻ യുട്യൂബ് ചാനലിലൂടെ സമ്പാദിക്കുന്നത് കോടികളാണ്. ഫോബ്സ് മാഗസിൻ പുറത്തുവിട്ട, യുട്യൂബ് ചാനലിലെ ഏറ്റവുംകൂടുതൽ പണമുണ്ടാക്കുന്നവരുടെ കൂട്ടത്തിൽ ഏറ്റവും മുന്നിൽ ഈ കുട്ടിയുണ്ട്. 2019ൽ 2.6 (185 കോടി രൂപ)കോടി ഡോളറാണ് റയാൻ വീഡിയോ പ്ലാറ്റ്ഫോമിലൂടെ നേടിയത്. 2018ൽ 2.2 കോടി ഡോളറും. കാജിയുടെ യഥാർഥ പേര് റയാൻ ഗോൺ എന്നാണ്. റയാൻസ് വേൾഡ്-എന്നാണ് യുട്യൂബ് ചാനലിന്റെ പേര്. 2015ൽ റയാന്റെ രക്ഷാകർത്താക്കളാണ് ചാനൽ തുടങ്ങിയത്. മൂന്നുവർഷംകൊണ്ട് ചാനലിന് 2.29 കോടി സബ്സ്ക്രൈബേഴ്സുണ്ടായി. റയാൻ ടോയ്സ് റിവ്യൂ-എന്നപേരിലായിരുന്നു ആദ്യം ചാനൽ അറിയിപ്പെട്ടിരുന്നത്. കളിപ്പാട്ടങ്ങളെ പരിചയപ്പെടുത്തകയും അവയോടൊപ്പം കളിക്കുകയും ചെയ്യുന്ന വീഡിയോകളായിരുന്നു അവയിലുണ്ടായിരുന്നത്. 100 കോടിയിലധികം തവണയാണ് ഓരോ വീഡിയോയും പ്ലേചെയ്യപ്പെട്ടത്. മൊത്തം ഇതുവരെ 3,500 കോടി വ്യൂവസ് ഇതുവരെ ലഭിച്ചു. നിർദേശത്തെതുടർന്ന് അടുത്തകാലത്താണ് ചാനലിന്റെ പേരുമാറ്റിയത്. കളിപ്പാട്ടങ്ങളെക്കുറിച്ചുള്ള വീഡിയോകൾക്കുപുറമെ, വിദ്യാഭ്യാസമേഖലയിലുള്ള വീഡിയോകളും ഉൾപ്പെടുത്താൻ തുടങ്ങിയതോടെ ചാനലിന് കൂടുതൽ കാഴ്ചക്കാരുണ്ടായി. Eight-year-old is highest paid YouTuber

from money rss http://bit.ly/38PIs2e
via IFTTT

ഓയോ ഹോട്ടല്‍സ് 2000 ജീവനക്കാരെ പിരിച്ചുവിടുന്നു

മുംബൈ: ചെലവുചുരുക്കലിന്റെ ഭാഗമായി ഓയോ ഹോട്ടൽസ് ആൻഡ് ഹോംസ് ജീവിക്കാരെ പിരിച്ചുവിടുന്നു. 2000 പേർക്ക് ജോലി പോകുമെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. ജീവനക്കാരെ കുറച്ച് സാങ്കേതിക വിദ്യ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. വില്പന, വിതരണം, ഓപ്പറേഷൻസ് എന്നിവയുമായി ബന്ധപ്പെട്ടാണ്കൂടുതൽ സാങ്കേതികവത്കരണം നടപ്പാക്കുന്നത്. നിലവിൽ 10,000ത്തോളംപേരാണ് ഓയോയിൽ ജോലിചെയ്യുന്നത്. മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ അറ്റനഷ്ടം വർധിച്ചിരുന്നു. സോഫ്റ്റ്ബാങ്കിന്റെ ഓഹരി പങ്കാളിത്തമുള്ള ഓയോയ്ക്കുപുറമെ, പേടിഎം, ഒല എന്നീ സ്ഥാപനങ്ങളും 1,500 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. പേടിഎം 500പേരെയും ഒല 1000 പേരെയുമാണ് പുറത്താക്കിയത്.

from money rss http://bit.ly/35C9pVb
via IFTTT

മുംബൈയില്‍ യുടിഎസ് ആപ്പുവഴി ഒരൊറ്റദിവസം എടുത്തത് 8.33 ലക്ഷം ടിക്കറ്റുകള്‍

മുംബൈ: ജനറൽ ടിക്കറ്റ് എടുക്കുന്നതിന് റെയിൽവെ അവതരിപ്പിച്ച യുടിഎഫ് മൊബൈൽ ആപ്പ് വഴി ഒരൊറ്റദിവസം ടിക്കറ്റെടുത്തത് 8.33 ലക്ഷം യാത്രക്കാർ. മധ്യ റെയിൽവെ മുംബൈ ഡിവിഷനിലെമാത്രം കണക്കാണിത്. ഡിസംബർ 16നാണ് ഇത്രയും യാത്രക്കാർ ടിക്കറ്റെടുത്തത്. ആപ്പുവഴി ടിക്കറ്റ് എടുത്തതോടെ 16ന് 67.93 ലക്ഷം രൂപയാണ് റെയിൽവെയ്ക്ക് ലഭിച്ചത്. ഇതാദ്യമായാണ് ഇത്രയും ജനറൽ ടിക്കറ്റുകൾ മൊബൈൽ ആപ്പുവഴി എടുക്കുന്നതെന്ന് റെയിൽവെ ട്വീറ്റ് ചെയ്തു. മധ്യറെയിൽവെയിൽ 11.86ശതമാനം പേരും ആപ്പ് വഴിയാണ് ടിക്കറ്റ് എടുക്കുന്നതെന്നും സെൻട്രൽ റെയിൽവെ വ്യക്തമാക്കി. സബർബൻ ഉൾപ്പടെ ദീർഘദൂര ട്രെയിനുകളിലും റിസർവ് ചെയ്യാത്ത ടിക്കറ്റ് എടുക്കാൻ സൗകര്യമൊരുക്കിക്കൊണ്ടാണ് യുടിഎസ് ആപ്പ് അവതരിപ്പിച്ചത്. ബുക്ക് ചെയ്യുന്നതിനോടൊപ്പം ക്യാൻസൽ ചെയ്യാനും ആപ്പുവഴി കഴിയും. ആൻഡ്രോയ്ഡ്, ആപ്പിൾ ആപ്പ് സ്റ്റോറുകളിലും വിൻഡോസ് പ്ലാറ്റ്ഫോമിലും ആപ്പ് പ്രവർത്തിക്കും. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സെൻട്രൽ റെയിൽവെ ഇൻഫോർമേഷൻ സിസ്റ്റമാണ് യുടിഎസ് മൊബൈൽ ആപ്പ് ഡെവലപ്പ് ചെയ്തത്. യുടിഎസ് ആപ്പുവഴി എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം യുടിഎസ് ഓൺ മൊബൈൽ ആപ്പ് ഗൂഗിൾ, വിൻഡോസ്, ആപ്പിൾ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യുക. പേര്, മൊബൈൽ നമ്പർ, അടുത്തുള്ള റെയിൽവെ സ്റ്റേഷൻ, ഇടക്കിടെ യാത്രചെയ്യുന്ന റൂട്ട്, ക്ലാസ് തുടങ്ങിയവ നൽകി രജിസ്റ്റർ ചെയ്യുക. മൊബൈൽ നമ്പർ സ്ഥിരീകരിക്കുന്നതിന് ഒടിപി ലഭിക്കും. അത് ചേർക്കുക. രജിസ്ട്രേഷൻ പൂർത്തിയായാൽ എസ്എംഎസിലൂടെ ഉപഭോക്താവിനെ ഇക്കാര്യം അറിയിയിക്കും. അതോടൊപ്പം സീറോ ബാലൻസ് ആർ-വാലറ്റ് ആക്ടിവേറ്റാകും. मध्य रेल के मुंबई मंडल ने दि. 16.12.19 को यूटीएस मोबाइल ऐप का उपयोग करके 8.33 लाख यात्रियों के टिकट बुक करके एक नया रिकॉर्ड बनाया है। यह मुंबई मंडल में दि.16.12.19 को बुक किए गए कुल यात्रियों का लगभग 11.86% है। मोबाइल टिकट बिक्री से प्राप्त होने वाली कमाई भी ₹ 67.93 लाख है। pic.twitter.com/61jz4xtj0a — Central Railway (@Central_Railway) December 18, 2019 Passengers book record 8.33 lakh railway tickets in one day

from money rss http://bit.ly/36Q9Pr0
via IFTTT

സെന്‍സെക്‌സില്‍ നേരിയ നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായുള്ള നേട്ടത്തിനൊടുവിൽ ഓഹരിസൂചികകളിൽ നഷ്ടം. സെൻസെക്സ് 16 പോയന്റ് താഴ്ന്ന് 41,542ലും നിഫ്റ്റി 16 പോയന്റ് നഷ്ടത്തിൽ 12,205ലുമാണ് വ്യാപാരം നടക്കുന്നത്. സൈറസ് മിസ്ത്രിയെ ചെയർമാനായി നിയമിച്ച് ട്രൈബ്യൂണൽ ഉത്തരവ് വന്നതിനെതുടർന്ന് നഷ്ടത്തിലായ ടാറ്റ ഗ്രൂപ്പ് ഓഹരികളിൽ പലതും തിരിച്ചുകയറി. ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, ഏഷ്യൻ പെയിന്റ്സ്, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക്, യുപിഎൽ, സിപ്ല, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. യെസ് ബാങ്ക്, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ഗ്രാസിം, ഭാരതി എയർടെൽ, കോൾ ഇന്ത്യ, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. യുഎസ് സൂചികകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഏഷ്യൻ സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. Sensex, Nifty open flat

from money rss http://bit.ly/2sIfiRU
via IFTTT

ടാറ്റ ഗ്രൂപ്പിന്റെ എക്‌സ്‌ക്യൂട്ടീവ് ചെയര്‍മാനായി സൈറസ് മിസ്ത്രിയെ ട്രിബ്യൂണല്‍ നിയമിച്ചു

ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി സൈറസ് മിസ്ത്രിയെ നിയമിക്കാൻ ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രിബ്യൂണൽ ഉത്തരവിട്ടു. നിലവിലെ എക്സിക്യുട്ടീവ് ചെയർമാനായ എൻ. ചന്ദ്രശേഖരന്റെ നിയമനം നിയമവിരുദ്ധമാണെന്നും ട്രിബ്യൂണൽ വ്യക്തമാക്കി. ഉത്തരവിനെതിരെ ടാറ്റ ഗ്രൂപ്പ് അപ്പീൽ നൽകാൻ നാലാഴ്ച സമയം ആവശ്യപ്പെട്ടതിനാൽ നിയമനം അത്രയും സമയത്തേയ്ക്ക് നീട്ടിവെയ്ക്കാൻ അനുവദിച്ചിട്ടുണ്ട്. ട്രിബ്യൂണലിന്റെ വിധിക്കെതിരെ സുപ്രീം കോടതിയെയും സമീപിക്കുന്നതിനും ടാറ്റ ഗ്രൂപ്പിന് അവസരമുണ്ട്. 2016 ഒക്ടോബറിലാണ് ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാനായിരുന്ന മിസ്ത്രിയെ പുറത്താക്കിയത്. ടാറ്റ സൺസിൽ 18.4 ശതമാനം ഓഹരി വിഹിതമാണ് മിസ്ത്രി കുടുംബത്തിനുള്ളത്. ഓഹരി വിപണി ക്ലോസ് ചെയ്യുന്നതിന് തൊട്ടുമുമ്പ് റിപ്പോർട്ട് പുറത്തുവന്നതിനെതുടർന്ന് ടാറ്റ മോട്ടോഴ്സിന്റെ ഓഹരി വില 5.25 ശതമാനം താഴ്ന്ന് 174.95 രൂപയിലെത്തി. NCLAT restores Cyrus Mistry as executive chairman of Tata Group

from money rss http://bit.ly/35zsuau
via IFTTT

സെന്‍സെക്‌സ് 206 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകൾ തുടർച്ചയായി മൂന്നാമത്തെ ദിവസവും മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 206.40 പോയന്റ് ഉയർന്ന് 41558.57ലും നിഫ്റ്റി 56.70 പോയന്റ് നേട്ടത്തിൽ 1221.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിക്ഷേപകർ ഓഹരികൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്. ഫാർമ, ലോഹം ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ പൊതുമേഖല ബാങ്കുകൾ കനത്ത നഷ്ടത്തിലായി. രണ്ടുശതമാനത്തിലേറെയാണ് നഷ്ടം. ബിഎസ്ഇയിലെ 1167 ഓഹരികൾ നേട്ടത്തിലും 1292 ഓഹരികൾ നഷ്ടത്തിലുമാണ്. 211 ഓഹരികൾക്ക് മാറ്റമില്ല. എംആന്റ്എം, സൺ ഫാർമ, ഏഷ്യൻ പെയിന്റ്, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, എച്ച്സിഎൽ ടെക്, ടാറ്റ സ്റ്റീൽ, ടെക് മഹീന്ദ്ര, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ടാറ്റ മോട്ടോഴ്സ്, ഗെയിൽ, ഗ്രാസിം, എസ്ബിഐ, ഹിന്ദുസ്ഥാൻ യുണിലിവർ, ആക്സിസ് ബാങ്ക്, പവർഗ്രിഡ് കോർപ്, ഭാരതി എയർടെൽ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. sensex gains 206 pts

from money rss http://bit.ly/2EwFfGZ
via IFTTT

പാഠം 52: മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് 2019 നല്‍കുന്ന പാഠം

പുതിയവർഷം തുടങ്ങുമ്പോൾ മിക്കവാറുംപേരും പിന്നോട്ടൊന്നു തിരിഞ്ഞുനോക്കും. പ്രത്യേകിച്ച് നിക്ഷേപകർ. 2019 വർഷം കടന്നുപോകുമ്പോൾ നഷ്ടമാണോ നേട്ടമാണോ വിവിധ ധനകാര്യ ആസ്തികൾ നൽകിയതെന്ന് പരിശോധിക്കുന്നത് ഉചിതമാണ്. മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് 2019ൽനിന്ന് ഗൗരവമേറിയ പാഠങ്ങൾ പഠിക്കാനുണ്ട്. പ്രധാനമായും അത് നഷ്ടസാധ്യതയുമായി ബന്ധപ്പെട്ടാണ്. സ്ഥിര നിക്ഷേപങ്ങൾക്ക് ബദലായി പരിഗണിക്കുന്ന ഡെറ്റ് ഫണ്ടുകൾപോലും നിക്ഷേപകന് നഷ്ടംനൽകിയ വർഷമാണ് കടന്നുപോകുന്നത്. ഫണ്ടുകളുടെ ഓഫർ ഡോക്യുമെന്റുകൾ പരിശോധിച്ചുവേണം നിക്ഷേപം നടത്താനെന്ന് വീണ്ടുംവീണ്ടും അത് ഓർമപ്പെടുത്തുന്നു. ഡെറ്റ് നിക്ഷേപകരിൽ, പ്രത്യേകിച്ച് ക്രഡിറ്റ് റിസ്ക് ഫണ്ടിൽ നിക്ഷേപിച്ചവരാണ് നഷ്ടസാധ്യതയുടെ പാഠം പഠിച്ചത്. താരതമ്യേന നഷ്സാധ്യതയില്ലെന്നുതന്നെ പറയാവുന്ന അൾട്ര ഷോട്ട് ടേം ഫണ്ടുകൾ, ഷോട്ട് ടേം ഫണ്ടുകൾ എന്നിവയിലെ നിക്ഷേപകരും നഷ്ക്കണക്കുകൾ കണ്ട് ഞെട്ടി. എഫ്എംപിയിലെ നിക്ഷേപകർ പ്രത്യേകിച്ചും. നേരിയ നഷ്ടസാധ്യതപോലുമില്ലാത്ത ലിക്വിഡ് ഫണ്ടിലെ നിക്ഷേപകർക്കുപോലും അതിൽ വിശ്വാസമില്ലാതായി. വൈകിയാണെങ്കിലും അവർ ഇപ്പോൾ അന്വേഷിക്കുന്നത് ഓവർനൈറ്റ് ഫണ്ടുകളുടെ സാധ്യതകളെക്കുറിച്ചാണ്. പരിഹാരം ഡെറ്റ് ഫണ്ടുകളിൽതന്നെ നഷ്ടസാധ്യതയുള്ള ക്രഡിറ്റ് റിസ്ക് ഫണ്ട്, ലോങ് ടേം ഡെറ്റ് ഫണ്ട് തുടങ്ങിയ പദ്ധതികൾ ഉപേക്ഷിക്കുന്നതാണ് നല്ലത്. പകരം, താരതമ്യേന നഷ്ടസാധ്യത കുറഞ്ഞ ലിക്വിഡ്, അൾട്ര ഷോട്ട് ഡ്യൂറേഷൻ, ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ നിക്ഷേപത്തിനായി പരിഗണിക്കാം. കൂടുതൽ തുക നിക്ഷേപിക്കുന്നുണ്ടെങ്കിൽ ഒന്നിലധികം വൻകിട എഎംസികളുടെ സ്കീമുകളിൽ നിക്ഷേപിക്കാം. ഇതുകൊണ്ടും നഷ്ടസാധ്യത തീരെയില്ലെന്ന് പറയാനാവില്ലെന്ന് മനസിലാക്കുക. ഒറ്റഫണ്ടിൽ നിക്ഷേപിക്കുമ്പോഴുണ്ടാകുന്ന നഷ്ടസാധ്യത ഒഴിവാക്കാമെന്നുമാത്രം. മിഡ്ക്യാപും സ്മോൾക്യാപും 2017-2018 വർഷങ്ങളിൽ മികച്ച നേട്ടം സമ്മാനിച്ച മിഡ് ക്യാപ്, സ്മോൾ ക്യാപ് ഫണ്ടുകൾ 2019ൽ കനത്ത നഷ്ടമാണ് നിക്ഷേപകനുണ്ടാക്കിയത്. നഷ്ടസാധ്യത മുന്നിൽകാണാതെ, അപ്പോഴത്തെ മികച്ച നേട്ടംമാത്രം നോക്കി കഴിഞ്ഞ വർഷങ്ങളിൽ നിക്ഷേപിച്ചവർ കനത്ത നഷ്ടം രുചിച്ചറിഞ്ഞു. അടുത്തകാലത്തൊന്നും തിരിച്ചുവരവിനുള്ള സാധ്യതകൾ ഈ ഫണ്ടുകൾ നൽകുന്നില്ലെന്ന് മനസിലാക്കുക. ഇനിയെന്തുചെയ്യുമെന്നുചോദിച്ച് നിരവധി നിക്ഷേപകരാണ് ഇ-മെയിൽവഴി അന്വേഷണം നടത്തുന്നത്. അവർക്കുള്ള ആദ്യത്തെ മറുപടി ഇതാണ്, കഴിഞ്ഞകാലത്തെ നേട്ടം മാത്രം നോക്കി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കരുത്. അവയിലെ റിസ്ക് കൂടി കണക്കിലെടുക്കണം. ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ ഓരോ സ്കീമിനും നഷ്ടസാധ്യതയിൽ വ്യത്യാസമുണ്ട്. ഓഫർ ഡോക്യുമെന്റ് വായിച്ച് മനസിലാക്കിയതിനുശേഷംവേണം നിക്ഷേപം നടത്താൻ. നിക്ഷേപിക്കുന്ന സമയത്തെ നേട്ടംകാണുമ്പോൾ റിസ്ക് എടുക്കാനുള്ള ശേഷി പാടെ മറക്കുന്നതാണ് ഇത്തരം അപകടത്തിൽ ചാടാനിടയാക്കുന്നത്. നഷ്ടസാധ്യത കൂടുംതോറും മികച്ച നേട്ടവും പ്രതീക്ഷിക്കാം; അതിന് ക്ഷമയോടെ കാത്തിരിക്കണമെന്നുമാത്രം. അടുത്തകാലത്തൊന്നും ആവശ്യമില്ലാത്ത തുകമാത്രം ഇത്തരം ഫണ്ടുകളിൽ നിക്ഷേപിക്കുക. ചെറിയ നഷ്ടംസംഭവിച്ചാൽപോലും മനസാന്നിധ്യത്തോടെ നേരിടാൻ കഴിയില്ലെങ്കിൽ ഇത്തരം ഫണ്ടുകളിൽ നിക്ഷേപിക്കരുത്. ഇത്തരക്കാർക്ക് താരതമ്യേന നഷ്സാധ്യത കുറഞ്ഞ ലാർജ് ക്യാപ് ഫണ്ടുകളിൽ നിക്ഷേപിക്കാം. തരക്കേടില്ലാത്ത ആദായം ലാർജ് ക്യാപ് 2019ൽ നൽകിയതായി കാണാം. പരിഹാരം ഓരോ മ്യൂച്വൽ ഫണ്ട് സ്കീമുകൾക്കും അതിന്റേതായ നഷ്ടസാധ്യതയുണ്ട്. അത് മുന്നിൽ കണ്ടുവേണം. നിക്ഷേപിക്കാൻ. നിക്ഷേപ സമയത്തെ നേട്ടംമാത്രം കണക്കിലെടുത്താൽപോരാ. മിഡ്ക്യാപ്-സ്മോൾ ക്യാപ് ഫണ്ടുകളിൽ നിക്ഷേപിക്കുമ്പോൾ ഏഴുമുതൽ പത്തുവർഷമെങ്കിലും മുന്നിൽകാണണം. അതായത് ഇത്രയും വർഷങ്ങൾക്കപ്പുറമുള്ള ലക്ഷ്യത്തിനായിരിക്കണം ഈ ഫണ്ടുകളിൽ നിക്ഷേപിക്കേണ്ടത്. അതുമാത്രമല്ല എസ്ഐപി രീതിയിൽ നിക്ഷേപിക്കുകയും വേണം. ശ്രദ്ധിക്കാൻ: നിക്ഷേപിക്കുംമുമ്പ് വിശ്വസ്തരായ സാമ്പത്തിക ആസൂത്രകരുടെ ഉപദേശം തേടുക. അല്ലെങ്കിൽ മികച്ച രീതിയിൽ ഗൃഹപാഠം ചെയ്ത് പദ്ധതിയെക്കുറിച്ച് വിശദമായി പഠിച്ചശേഷം നിക്ഷേപം നടത്തുക. feedback to: antonycdavis@gmail.com

from money rss http://bit.ly/2PTlKxw
via IFTTT

Tuesday, 17 December 2019

വായുവില്‍നിന്ന് കുടിവെള്ളം; ലിറ്ററിന് 5 രൂപ നിരക്കില്‍ ഇനി റെയില്‍വെ സ്റ്റേഷനുകളില്‍ ലഭിക്കും

വായുവിൽ നിന്ന് കുടിവെള്ളമുണ്ടാക്കുന്നതിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ ഇന്ത്യൻ റെയിൽവെ വായുവിൽനിന്ന് കുടിവെള്ളം ഉത്പാദിപ്പിച്ച് യാത്രക്കാർക്ക് നൽകുന്നു. സൗത്ത് സെൻട്രൽ റെയിൽവെ ഇതാദ്യമായി സെക്കന്ദരാബാദ് റെയിൽവെ സ്റ്റേഷനിൽ സംവിധാനം സ്ഥാപിച്ചുകഴിഞ്ഞു. മേഘദൂത് എന്നാണിതിന് പേരിട്ടിരിക്കുന്നത്. ഇന്ത്യയിൽ നിർമിക്കുകയെന്ന പദ്ധതിയുടെ ഭാഗമായി മൈത്രി അക്വാടെക് ആണ് പദ്ധതി നടപ്പാക്കുന്നത്. കിയോസ്ക് വഴി പ്രതിദിനം 1000 ലിറ്റർ വെള്ളം ഉത്പാദിപ്പിക്കാൻ കഴിയും. കുടിവെള്ളം ശേഖരിക്കുന്നതിന്റെ ഘട്ടങ്ങൾ എയർ ഫിൽറ്റർ വഴി വായുവിൽനിന്ന് ആദ്യം ജലകണം ആഗിരണംചെയ്തെടുക്കുന്നു. വായുവിൽനിന്ന് ലഭിക്കുന്ന ജലകണം കണ്ടൻസർ പ്രതലത്തിലൂടെ കടത്തിവിടുന്നു. വായുവിൽനിന്ന് ശേഖരിക്കുന്ന വെള്ളം ശുദ്ധീകരിച്ച് ധാതുക്കൾവേർതിരിച്ചശേഷം കുടിക്കാൻ യോഗ്യമാക്കുന്നു തുടർന്ന് ടാങ്കിൽ ശേഖരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം പാലിച്ചുകൊണ്ട് ശുദ്ധീകരിച്ച വെള്ളം വിതരണത്തിന് തയ്യാറാക്കുന്നു. Conserve Water, Conserve Life: Railways introduces Meghdoot device to harvest water directly from air, which is then filtered & remineralised for drinking Installed at Secunderabad Railway Station in Telangana, the हवा का पानी complies with World Health Organisation standards pic.twitter.com/lSWqDkf8WB — Piyush Goyal (@PiyushGoyal) December 17, 2019 രണ്ടുരൂപമുതൽ എട്ടുരൂപവരെയാണ് ഇത്തരത്തിൽ ശേഖരിക്കുന്ന കുടുവെള്ളത്തിന് റെയിൽവെ ഈടാക്കുക. സ്വന്തമായി കുപ്പികൊണ്ടുവരുന്നവർക്ക് ലിറ്ററിന് 5 രൂപ നൽകിയാൽമതി. കുപ്പിയിൽനിറച്ച ഒരു ലിറ്റർ കുടിവെള്ളത്തിന് എട്ട് രൂപ നൽകണം. 300 മില്ലീലിറ്റർ വെള്ളം ഗ്ലാസോടുകൂടി മൂന്നുരൂപയ്ക്ക് ലഭിക്കും. പാത്രം കയ്യിലുണ്ടെങ്കിൽ രണ്ടുരൂപയാണ് ഈടാക്കുക. 500 എംഎൽ വെള്ളത്തിന് 5 രൂപയും കുപ്പികയ്യിലുണ്ടെങ്കിൽ മൂന്നുരൂപയും നൽകണം. Drinking water from the air; Railway stations can now avail more than Rs 5 a liter

from money rss http://bit.ly/38PXBAE
via IFTTT

ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം തുടരുന്നു

മുംബൈ: ഓഹരി വിപണിയിൽ റെക്കോഡ് നേട്ടംതുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 60 പോയന്റ് ഉയർന്ന് 41412ലെത്തി. നിഫ്റ്റിയിൽ 15 പോയന്റ് നേട്ടത്തിൽ 12180ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 312 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 113 ഓഹരികൾ നഷ്ടത്തിലുമാണ്. 34 ഓഹരികൾക്ക് മാറ്റമില്ല. ടിസിഎസ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, എംആന്റ്എം, യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എച്ച്സിഎൽ ടെക്, എൽആൻടി, ഇൻഡസിന്റ്ബാങ്ക്, ഹീറോ മോട്ടോർകോർപ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഓട്ടോ, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഐടിസി, എൻടിപിസി, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി, ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, വേദാന്ത തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. യുഎസ് സൂചികകൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഏഷ്യൻ സൂചികകളിലാകട്ടെ നഷ്ടത്തിലുമാണ് വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ കുറെദിവസങ്ങളാണ് ഏഷ്യൻ സൂചികകൾ മികച്ച നേട്ടത്തിലായിരുന്നു. Sensex, Nifty hit fresh record highs

from money rss http://bit.ly/35vEqKs
via IFTTT

ആഗോള വിപണികള്‍ തുണച്ചു; സെന്‍സെക്‌സും നിഫ്റ്റിയും പുതിയ ഉയരം കുറിച്ചു

മുംബൈ: ഓഹരി സൂചികകൾ എക്കാലത്തെയും മികച്ച ഉയരത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 413.45 പോയന്റ് നേട്ടത്തിൽ 41,352.17ലും നിഫ്റ്റി 111 പോയന്റ് ഉയർന്ന് 12165ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ലോഹം, ഐടി, വാഹനം, അടിസ്ഥാന സൗകര്യവികനസം, എഫ്എംസിജി, ബാങ്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളിലെ വാങ്ങൾ താൽപര്യമാണ് വിപണിയെ തുണച്ചത്. ബിഎസ്ഇയിലെ 1427 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1052 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 194 ഓഹരികൾക്ക് മാറ്റമില്ല. ചൈന-യുഎസ് വ്യാപാര കരാർ യാഥാർഥ്യമായതും ബ്രിട്ടനിലെ തിരഞ്ഞെടുപ്പുമാണ് വിപണിയിൽ പ്രതിഫലിച്ചത്. ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ, ഹിൻഡാൽകോ, വേദാന്ത, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവയാണ് മികച്ച നേട്ടമുണ്ടാക്കിയത്. സൺ ഫാർമ, ഗെയിൽ, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ, ടൈറ്റൻ കമ്പനി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. യുഎസ്-ചൈന വ്യാപാരക്കരാറിന് അംഗീകാരമായതോടെ തുടർച്ചയായി മൂന്നാമത്തെ ദിവസവും വാൾസ്ട്രീറ്റ് നേട്ടമുണ്ടാക്കി. മികച്ച ഉയരംകുറിക്കുകയും ചെയ്തു. യുഎസ് വിപണികളിലെ നേട്ടം ഏഷ്യൻ സൂചികകളിലും പ്രതിഫലിച്ചു. Sensex, Nifty at record closing highs

from money rss http://bit.ly/38PsFjR
via IFTTT

എന്‍ഇഎഫ്ടിവഴി പണംകൈമാറല്‍ ഇനി 24 മണിക്കൂറും: വിശദാംശങ്ങളറിയാം

നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ(എൻഇഎഫ്ടി)വഴി ഇനി 24 മണിക്കൂറും 365 ദിവസവും പണം കൈമാറാം. റിസർവ് ബാങ്കിന്റെ പ്രത്യേക നിർദേശപ്രകാരമാണ് ഈ മാറ്റം. ഇതുവരെ ബാങ്കുകളുടെ പ്രവർത്തദിവസത്തിൽ രാവിലെ എട്ടുമുതൽ വൈകീട്ട് 6.30വരെയാണ് ഈ സൗകര്യം ലഭ്യമായിരുന്നത്. എൻഇഎഫ്ടി സമയം അരമണിക്കൂർ ഇടവിട്ടായിരിക്കും നെഫ്റ്റ് ഇടപാടുകൾ ക്ലിയർ ചെയ്യുക. രാത്രി 12.30ന് ആദ്യഘട്ടത്തിൽ പണം അക്കൗണ്ടുകളിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യും. രാത്രി 11.30നും 12.30നും ഇടയിൽ പണമിടപാടുകൾ സാധ്യമാകില്ല. ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് റിസർവ് ബാങ്ക് സമയപരിധി നീക്കിയത്. നിലവിൽ ഐഎംപിഎസ് സംവിധാനം ഉപയോഗിച്ച് എപ്പോൾ വേണമെങ്കിലും പണമിടപാട് നടത്താം. എന്നാൽ ഇതുവഴി രണ്ടുലക്ഷം രൂപയാണ് പരമാവധി കൈമാറ്റം ചെയ്യാൻ കഴിയുക. ബാങ്കിന്റെ പ്രവർത്തന സമയംകഴിഞ്ഞാൽ കംപ്യൂട്ടർ സംവിധാനത്തിലൂടെയാകും പണം കൈമാറ്റം നടക്കുക. എൻഇഎഫ്ടി വഴി പണം കൈമാറിക്കഴിഞ്ഞാൽ രണ്ടുമണിക്കൂറിനുള്ളിൽ ലഭിക്കേണ്ടയാളുടെ അക്കൗണ്ടിൽ പണമെത്തും. ഇതുസംബന്ധിച്ച വിവരവും ഉപഭോക്താവിന് ലഭിക്കും. നിരക്ക് നിലവിൽ മിക്കവാറും ബാങ്കുകൾ ഓൺലൈൻവഴിയുള്ളി എൻഇഎഫ്ടി, ആർടിജിഎസ് ടപാടുകൾക്ക് നിരക്കുകൾ ഈടാക്കുന്നില്ല. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവയൊന്നും നിരക്ക് ഈടാക്കുന്നില്ല. 2020 ജനുവരി മുതൽ ഇടപാടുകൾ സൗജന്യമായിരിക്കണമെന്ന് ആർബിഐയുടെ നിർദേശമുണ്ട്. പരിധി രണ്ടു ലക്ഷം രൂപവരെയുള്ള ഇടപാടുകൾക്കാണ് സാധാരണ എൻഇഎഫ്ടി സംവിധാനം ഉപയോഗിക്കുക. ഇതിൽകൂടുതൽ തുക കൈമാറാൻ ആർടിജിഎസാണ് ഉപയോഗിക്കുന്നത്. ഉപഭോക്താവിന്റെ കാറ്റഗറി അനുസരിച്ച് എൻഇഎഫ്ടിവഴിയുള്ള പണമിടപാടിന്റെ പരിധി ബാങ്കുകൾ നിശ്ചയിച്ചിട്ടുണ്ട്. ഐസിഐസിഐ ബാങ്ക് 10 ലക്ഷം രൂപയാണ് സാധാരണ ഉപഭോക്താക്കൾക്ക് പരിധി നിശ്ചയിച്ചിട്ടുള്ളത്. മറ്റുള്ളവർക്ക് 25 ലക്ഷം രൂപവരെ കൈമാറാം. റീട്ടെയിൽ ഉപഭോക്താക്കൾക്ക് എസ്ബിഐ നിശ്ചയിച്ചിട്ടുള്ള പരിധി 10 ലക്ഷം രൂപയാണ്. NEFT transfer available 24x7

from money rss http://bit.ly/34piK0Z
via IFTTT

ഓഹരി വിപണിയിലെ അസ്ഥിരത ഡിസംബറിലും തുടരും

കൂടിയതോതിലുള്ള ഭക്ഷ്യവിലക്കയറ്റവും നിരക്കിളവിന്റെ ആനുകൂല്യം ലഭ്യമാകുതിലെ വേഗക്കുറവും, കരുതൽ നടപടി എന്നനിലയ്ക്ക് റിസർവ് ബാങ്ക് കൈക്കൊണ്ട ഇടക്കാല വിരാമവും കാരണം ഓഹരി വിപണി അൽപം ഏകീകരിക്കപ്പെട്ടിട്ടുണ്ട്. 2019 ജനുവരി മുതൽ അഞ്ചു തവണയായി തുടരെ ഏർപ്പെടുത്തിയ നിരക്കിളവുകളുടെ ആനുകൂല്യം പരക്കെ ലഭ്യമാകുന്നതിന് സമയം അനുവദിക്കാനുള്ള റിസർവ് ബാങ്കിന്റെ തീരുമാനം നന്നായി ചിന്തിച്ചെടുത്തതാണെ് കരുതുന്നു. 2020 സാമ്പത്തിക വർഷത്തേക്കുള്ള വളർച്ചാ നിരക്ക് 5 ശതമാനമായി കുറച്ചുകൊണ്ടുള്ള പ്രവചനം കൂടുതൽ യാഥാർത്ഥ്യ ബോധത്തോടെയുള്ളതാണ്. ഉപഭോഗ, നിക്ഷേപ പ്രവർത്തനങ്ങൾ വീണ്ടെടുക്കുതിന് സർക്കാറിന്റെ ഇടപെടൽ കൂടുതലായി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണിത്. കയറ്റുമതി രംഗങ്ങളിലെമെച്ചം കാരണം ധനസ്ഥിതിയിലുണ്ടായ പുരോഗതിയുടെ പശ്ചാത്തലത്തിൽ സർക്കാരിൽ നിന്ന് കൂടുതൽ ഉത്തേജക നടപടികളാണ് റിസർവ് ബാങ്ക് മുന്നിൽ കാണുത്. വിപണിയുടെ സ്വഭാവം പൂർണമായി മാറ്റാൻ കഴിയുമെുന്നു പ്രതീക്ഷിച്ചുകൂട. എന്നാൽ മൂല്യത്തിൽ അടിക്കടി വ്യതിയാനം സംഭവിക്കുന്ന ഓഹരികൾ ഹൃസ്വകാലത്തേക്കെങ്കിലും ഏകീകരിക്കപ്പെടുമെുന്നു കരുതാം. സാമ്പത്തിക വളർച്ചാ നിരക്ക് അനാകർഷകമായി തുടരുന്നതും കൂടിയ മൂല്യ നിർണയവും കാരണം നഷ്ടപരിഹാരം ഇപ്പോഴത്തെ നിലയിൽ അത്ര ആകർഷകമല്ല. മുൻ വർഷത്തെ അപേക്ഷിച്ച് നവംബറിൽ മ്യൂച്വൽ ഫണ്ടിലേക്കുള്ള ഓഹരി നിക്ഷേപം കുത്തനെ കുറഞ്ഞ് (78 ശതമാനം) 1312 കോടി ആയതും വിദേശ സ്ഥാപന നിക്ഷേപങ്ങളുടെ (എഫ്ഐഐ)വാങ്ങൽ നിലച്ചതും വിപണിയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ഇക്വിറ്റി പദ്ധതികളിലേക്കുള്ള പണത്തിന്റെ വരവ് കുറഞ്ഞെങ്കിലും എസ്ഐ പിയിലൂടെയുള്ള പ്രതിമാസ ശേഖരം എക്കാലത്തേയും റിക്കാർഡായ 8273 കോടി രൂപയിൽ എത്തിയത് ദീർഘകാല വളർച്ചാ സധ്യതയിൽ നിക്ഷേപകർക്കുള്ള വിശ്വാസമാണ് ചൂണ്ടിക്കാട്ടുന്നത്. ധനസ്ഥിതിയുടെ വീണ്ടെടുപ്പിനായി സർക്കാർ നടപ്പാക്കിയ പദ്ധതികളിൽ എന്തെങ്കിലും പുരോഗതി ദൃശ്യമാകുന്നുണ്ടോ എറിയുന്നതിന് വരാനിരിക്കു പ്രധാന ധനവിനിമയ സൂചകങ്ങളായ ഉപഭോക്തൃ വിലസൂചിക, മൊത്ത വില സൂചിക, വ്യവസായ വളർച്ചാ നിരക്ക് എിവയെ ഉറ്റുനോക്കുകകാണ് നിക്ഷേപകർ. ഇക്കാരണത്താൽ ഡിസംബറിലും വിപണിയുടെ അസ്ഥിരത തുടരാനാണിട. ആഗോള തലത്തിലാണെങ്കിൽ, യുഎസിന്റെ തൊഴിൽ നിരക്കിലെ വർധനയും അവരുടെ താരിഫ് സമയ പരിധി നീട്ടാനുള്ള സാധ്യതയും ചൈനയുമായുള്ള വ്യാപാര ഉടമ്പടിയിലെ അനുകൂല ചലനങ്ങളുംമൂലം സാമ്പത്തിക നയത്തിൽ നിലവിലുള്ള അവസ്ഥ തുടരാൻ അമേരിക്കൻ കേന്ദ്ര ബാങ്ക് തയാറായേക്കുമെന്ന പ്രതീക്ഷയും നിലനിൽക്കുന്നു. ജിഎസ്ടി പിരിവിലുണ്ടായ കുറവുകാരണം ധനസ്ഥിതിയിലുണ്ടായ ആശങ്കകൾ നികുതി സ്ളാബുകൾ ഉയർത്താൻ സർക്കാരിനെ പ്രേരിപ്പിക്കാനിടയുണ്ട്. ഈ നടപടി വിലക്കയറ്റത്തിനു പ്രേരകമാവുകയും ചെയ്യും. ഇതിന്റെ ഫലമായി ഇന്ത്യയുടെ 10 വർഷ ബോണ്ടിന്റെ ആദായം 6.7 ശതമാനത്തിലേക്കുയർന്നെങ്കിലും നവംബറിൽ വാഹന വിൽപന ഇടിയുകയായിരുന്നു. ഉത്സവ സീസൺകാരണം ഒക്ടോബറിൽ ഇതു മെച്ചമായിരുന്നു. കൂടിയ വസ്തു വിവരപ്പട്ടികയും അടിസ്ഥാന സൗകര്യ വികസനത്തിന് പണം ചിലവഴിക്കുതിലെ സർക്കാരിന്റെ മന്ദഗതിയും സമീപകാല ഡിമാന്റിനെ ബാധിക്കും. 2021 സാമ്പത്തിക വർഷം കൊമേഴ്സ്യൽ വാഹനങ്ങളുടെ വിൽപനയിൽ പുരോഗതി ഉണ്ടാകാനിടയില്ലൊണ് അനുമാനം. ബിഎസ് 6 വാഹനങ്ങളുടെ ഗണ്യമായ വിലവർധനയാണ് ഒരു കാരണം. നടപ്പാക്കാനിരിക്കു സ്ക്രാപ്പേജ് നയം വാഹന വ്യവസായരംഗത്തെ നഷ്ടം വർധിക്കുന്നത് ഒഴിവാക്കും. ദുർബലമായ വളർച്ചാ നിരക്കും മോശമായിക്കൊണ്ടിരിക്കു ധനസ്ഥിതിയും കാരണം വൻകിട ഓഹരികളുടെ ഇപ്പോഴുള്ള കൂടിയ മൂല്യനിർണയം നില നിൽക്കാനിടയില്ല. എങ്കിലും കുറയന്നു പലിശ നിരക്കും, ലോകമെങ്ങുമുള്ള അയഞ്ഞ സാമ്പത്തിക നയങ്ങളും, അസ്ഥിരതയും വിപണിയുടെ പതനം പരിമിതമാക്കും. ആഭ്യന്തരവും ആഗോളവുമായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഹൃസ്വകാലയളവിൽ അസ്ഥിരത വർധിക്കാനാണിട. നിഫ്റ്റി 50 ലെ ഓഹരികൾ 11750- 12100 പരിധിയിൽ വിപണം നടത്തുമെന്നാണ്കരുതുത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസസിലെഅടിസ്ഥാന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ) Stock market volatility will continue in December

from money rss http://bit.ly/2YZTUE6
via IFTTT

Monday, 16 December 2019

ബാങ്കുകള്‍ക്ക് ആശ്വസിക്കാം: കിട്ടാക്കടം ഇനത്തില്‍ ലഭിക്കുക 54,000 കോടി രൂപ

ന്യൂഡൽഹി: കലണ്ടർ വർഷത്തെ അവസാനത്തെ മാസമായ ഡിസംബറിൽ ബാങ്കുകൾക്ക് ആശ്വസിക്കാൻ വകയുണ്ട്. കിട്ടാക്കടം ഇനത്തിൽ എസ്ബിഐ, ഐഡിബിഐ, ബാങ്ക് ഓഫ് ഇന്ത്യ, കാനാറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകൾക്ക് 54,000 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൻകിട കമ്പനികൾ കുടിശ്ശിക വരുത്തിയ തുക കൈമാറാൻ രാജ്യത്തെ പാപ്പരത്ത കേസുകൾ കൈകാര്യം ചെയ്യുന്ന കോടതി തീരുമാനിച്ചതിനെതുടർന്നാണിത്. എസ്സാർ സ്റ്റീൽ ഇന്ത്യ ലിമിറ്റഡ്, പ്രയാഗ് രാജ് പവർ ജനറേഷൻ കമ്പനി, രുചി സോയ ഇൻഡസ്ട്രീസ് ലിമിറ്റഡ്, രത്തൻ ഇന്ത്യ പവർ ലിമിറ്റഡ് എന്നീ കമ്പനികളിൽനിന്നാണ് പണം ഈടാക്കുക. 13,000 കോടി ഡോളറിന്റെ കിട്ടാക്കടം ലഭിക്കാനുള്ള ബാങ്കുകൾക്ക് പ്രത്യേക കോടതിയുടെ തീരുമാനം താൽക്കാലിക ആശ്വാസമാകും. ബാങ്കിങ് മേഖലയിലെ പ്രതിസന്ധിയ്ക്കും സാമ്പത്തിക തളർച്ചയ്ക്കും ഒരുപരിധിവരെ ഇത് പരിഹാരമാകുകയും ചെയ്യും. എസ്സാർ സ്റ്റീലിൽനിന്ന് 41,500 കോടിയും പ്രയാഗ് രാജിൽനിന്ന് 5,400 കോടിയും രുചി സോയയിൽനിന്ന് 4,350 കോടി രൂപയും രത്തൻ ഇന്ത്യയിൽനിന്ന് 2,700 കോടി രൂപയുമാണ് ബാങ്കുകൾ പ്രതീക്ഷിക്കുന്നത്.

from money rss http://bit.ly/2tobxBz
via IFTTT

പിപിഎഫ് നിക്ഷേപം കോടതിക്കുപോലും ഇനി കണ്ടുകെട്ടാനാവില്ല: പരിഷ്‌കരിച്ച നിയമങ്ങള്‍ അറിയാം

പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലെ നിക്ഷേപം കോടതിക്കോ, ബാങ്കിനോ മറ്റോ മരവിപ്പിക്കാനോ കണ്ടുകെട്ടാനോ ഇനി കഴിയില്ല. ഇതുസംബന്ധിച്ച പരിഷ്കരിച്ച നിയമം പബ്ലിക് പ്രൊവിഡന്റ് ഫണ്ട് സ്കീം 2019 പ്രാബല്യത്തിലായി. കടം, ജാമ്യം നിൽക്കുന്നതുമൂലമുണ്ടായ ബാധ്യതകൾ എന്നിവ ഇനി പിപിഎഫ് നിക്ഷേപത്തെ ബാധിക്കില്ല. കാലവധി 15 വർഷമാണ് പിപിഎഫിന്റെ നിക്ഷേപ കാലാവധി. കാലാവധി കഴിഞ്ഞാലും നിക്ഷേപം തുടരാനുള്ള അവസരമുണ്ട്. അഞ്ചുവർഷം ഒരു ബ്ലോക്കായി കണക്കാക്കിയാണ് കാലാവധി നീട്ടാനാകുക. നിക്ഷേപം പിൻവലിക്കൽ അക്കൗണ്ട് തുറന്ന് അഞ്ചുവർഷം കഴിഞ്ഞാൽ ഉപാധികൾക്കുവിധേയമായി നിക്ഷേപം പിൻവലിക്കാൻ അവസരമുണ്ട്. അതുവരെയുള്ള നിക്ഷേപത്തിലെ 50 ശതമാനം തുകയാണ് പിൻവലിക്കാൻ കഴിയുക. ആർക്കൊക്കെ ചേരാം വ്യക്തികൾക്കും പ്രായപൂർത്തിയാകാത്തവരുടെ പേരിൽ രക്ഷാകർത്താക്കൾക്കും പിപിഎഫ് അക്കൗണ്ട് തുടങ്ങാം. വ്യക്തികൾക്ക് കൂട്ടായി അക്കൗണ്ട് അനുവദിക്കില്ല. നിക്ഷേപിക്കാവുന്ന തുക സാമ്പത്തിക വർഷത്തിൽ 500 രൂപയിൽ കുറയാത്ത തുക അക്കൗണ്ടിൽ നിക്ഷേപിക്കണം. പരമാവധി തുക 1.5 ലക്ഷമാണ്. എങ്ങനെ നിക്ഷേപിക്കാം സ്വകാര്യ-പൊതുമേഖല ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ എന്നിവവഴി പിപിഎഫ് അക്കൗണ്ട് തുടങ്ങാം. ആവശ്യമുള്ള രേഖകൾ അപേക്ഷയോടൊപ്പം ഐഡി, വിലാസം എന്നിവതെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോർട്ട് തുടങ്ങിയവയിലേതെങ്കിലും മതി. പലിശ നിലവിൽ 7.9 ശതമാനമാണ് പിപിഎഫിന് നൽകുന്ന പലിശ. വാർഷിക കൂട്ടുപലിശയായാണ് കണക്കാക്കുക. മൂന്നുമാസത്തിലൊരിക്കൽ പലിശ നിരക്ക് പരിഷ്കരിക്കും. നികുതി ആനുകൂല്യം നിക്ഷേപിക്കുമ്പോഴും നിക്ഷേപം വളരുമ്പോഴും പിൻവലിക്കുമ്പോഴും ആദായനികുതി നൽകേണ്ടതില്ലെന്നതാണ് പിപിഎഫിന്റെ നേട്ടം. 80സി പ്രകാരം നിക്ഷേപിക്കുമ്പോൾ 1.5 ലക്ഷം രൂപവരെയുള്ള തുകയ്ക്ക് ആനുകൂല്യം ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ പിൻവലിക്കുന്ന തുകയ്ക്കും മൂലധന നേട്ടനികുതി ബാധകമല്ല.

from money rss http://bit.ly/2svW8ie
via IFTTT

രണ്ട് ദിനം കൂടി കാത്തിരിക്കാം... മഹാ മേളയ്ക്കായി

കൊച്ചി: പ്രൗഢി വിളിച്ചോതുന്ന മര ഉരുപ്പടികൾ കൈയിൽ ഒതുങ്ങുന്ന വിലയിൽ വാങ്ങാൻ ഒരുങ്ങിക്കോളൂ. കാത്തിരുന്ന മാതൃഭൂമി മഹാ മേളയ്ക്ക് ഇനി രണ്ട് ദിനങ്ങൾ മാത്രം. വ്യാഴാഴ്ച കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മാതൃഭൂമി മഹാ മേളയ്ക്ക് തിരശ്ശീല ഉയരും. ഫർണിച്ചറുകളുടെ വൻ ശേഖരമാണ് മാതൃഭൂമി മഹാ മേളയിൽ അണിനിരക്കുക. ഫർണിച്ചർ ഹോൾസെയിൽ ആൻഡ് റീട്ടെയിൽ രംഗത്തെ പ്രമുഖരായ ബ്രാൻഡുകൾ ഒരു കുടക്കീഴിൽ എത്തുന്നു എന്നതാണ് മേളയെ വ്യത്യസ്തമാക്കുന്നത്. ഒരു വീട്ടിലേക്കാവശ്യമായ മുഴുവൻ ഫർണിച്ചറുകളും മേളയിൽ ഹോൾസെയിൽ വിലയിൽ നിങ്ങളുടെ മുന്നിലെത്തിക്കും. ക്രിസ്മസ് അവധിക്കാല ഷോപ്പിങ് ആഘോഷമാക്കാൻ വേണ്ട എല്ലാം മേളയുടെ ഭാഗമായുണ്ടാകും. ഭക്ഷണ പ്രിയരെ കാത്ത് രുചിയുടെ കലവറയാണ് മേളയിൽ കാത്തിരിക്കുന്നത്. ഇന്ത്യയുടെ വൈവിധ്യത്തെ ഭക്ഷണത്തിലൂടെ തിരിച്ചറിയാനുള്ള അവസരമാണ് ലഭിക്കുക. 15 സംസ്ഥാനങ്ങളിൽനിന്നുള്ളവർ രുചിയുടെ കലവറയൊരുക്കാൻ എത്തും. മുൻ നിര ബ്രാൻഡുകൾ ഒരുക്കുന്ന ഗൃഹോപകരണങ്ങളുടെ ശേഖരവുമുണ്ട്. ഒപ്പം വൈവിധ്യമുള്ള മറ്റനേകം സ്റ്റാളുകളുമായി വ്യാപാര മേളയും ഒരുങ്ങുന്നുണ്ട്. കാഴ്ചയുടെ വിസ്മയമൊരുക്കാൻ പൂക്കളുടെ ശേഖരവുമായി ഫ്ലവർ ഷോ മേളയിലുണ്ട്. വിദേശത്ത് നിന്നടക്കമുള്ള പൂക്കൾ ഇവിടെയെത്തും. ഒപ്പം ഫല വൃക്ഷ തൈകളുടെ പ്രദർശനവും നടക്കും. പാട്ടും ഡാൻസുമായി കലാസന്ധ്യകൾ മേളയുടെ മാറ്റ് കൂട്ടും. ക്രിസ്മസ് ആഘോഷത്തിന് പങ്കെടുക്കാനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥികളും നമുക്കൊപ്പം എത്തുന്നതോടെ ആഘോഷം കളറാകും. ഡിസംബർ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 9.30 വരെ മേളയിലെത്തി ഷോപ്പിങ് ആസ്വദിക്കാം. മേളയുടെ പ്രസന്റിങ് സ്പോൺസർ സ്വയംവര സിൽക്സാണ്. ബിസ്മി ഹോം അപ്ലയൻസസ് ഇലക്ട്രോണിക് പാർട്ണറും നീൽകമൽ അസോസിയേറ്റ് സ്പോൺസറും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മെഡിക്കൽ പാർട്ണറും കഫേ കുടുംബശ്രീ ഫുഡ് പാർട്ണറും കൊച്ചിൻ ഫുഡ് ബ്ളോഗ് സോഷ്യൽ മീഡിയ പാർട്ണറും ടേൺകീ ഇവന്റ്സ് ഇവന്റ് പാർട്ണറുമാണ്. മാതൃഭൂമി ഇവന്റ് ഡിവിഷൻ റെഡ് മൈക്കാണ് മേളയുടെ സംഘാടകർ.

from money rss http://bit.ly/2M0yC3V
via IFTTT

സെന്‍സെക്‌സില്‍ 223 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ആഗോള വിപണികളിലെ നേട്ടം ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചു. സെൻസെക്സ് 223 പോയന്റ് നേട്ടത്തിൽ 41155ലും നിഫ്റ്റി 57 പോയന്റ് ഉയർന്ന് 12111ലുമാണ് വ്യാപാരം നടക്കുന്നത്. ചൈന-യുഎസ് വ്യാപാര കരാർ യാഥാർഥ്യമായതും യുകെ തിരഞ്ഞെടുപ്പുമാണ് വിപണിയിൽ ഉണർവുണ്ടാക്കിയത്. അതേസമയം, പൗരത്വ ഭേദഗതി ബില്ലിനെതിരെ തുടരുന്ന പ്രതിഷേധങ്ങളും സാമ്പത്തിക രംഗത്തെ തളർച്ചയും വിപണിക്ക് പ്രതികൂല ഘടകങ്ങളാണ്. വേദാന്ത, സീ എന്റർടെയ്ൻമെന്റ്, ഇൻഫോസിസ്, ടാറ്റ സ്റ്റീൽ, മാരുതി സുസുകി, യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഐഷർ മോട്ടോഴ്സ്, സിപ്ല, ടിസിഎസ്, ഐടിസി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഗെയിൽ, യുപിഎൽ, ഒഎൻജിസി, ഐഒസി, എൻടിപിസി, പവർഗ്രിഡ് കോർപ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. sensex gains 223 pts

from money rss http://bit.ly/2qZa3gp
via IFTTT

ഉള്ളി വിലവർധന ചിത്രദുർഗയിൽ കർഷകനെ കോടീശ്വരനാക്കി

ബെംഗളൂരു: ഉള്ളിവില സാധാരണക്കാരെ കരയിപ്പിച്ചെങ്കിലും ബാങ്ക് വായ്പയെടുത്ത കർഷകനെ കോടീശ്വരനാക്കി. കർണാടകത്തിലെ ചിത്രദുർഗയിലെ കർഷകനായ മല്ലികാർജുനയ്ക്ക് 20 ഏക്കർ സ്ഥലത്തെ ഉള്ളിക്കൃഷിയിലൂടെ ലഭിച്ചത് കോടികൾ. ബാങ്ക് വായ്പയെടുത്ത് കൃഷി ചെയ്ത മല്ലികാർജുന ആശങ്കയിലായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഉള്ളിവില കുതിച്ചുയർന്നപ്പോൾ ഒരുമാസംകൊണ്ട് സമയം തെളിഞ്ഞു. ചെറുപ്പം മുതൽ കൃഷിക്കാരനായ മല്ലികാർജുന സ്വന്തംസ്ഥലത്തും പാട്ടത്തിനെടുത്ത സ്ഥലത്തുമായാണ് ഉള്ളിക്കൃഷി നടത്തിയത്. ബാങ്കിൽനിന്ന് 15 ലക്ഷം വായ്പയെടുത്തു. ലക്ഷങ്ങൾ വായ്പയെടുത്ത് കൃഷിചെയ്യുന്നത് വെല്ലുവിളിയാണെങ്കിലും കൃഷിനടത്താൻ തീരുമാനിക്കുകയായിരുന്നു. ഇത്തവണ ഉത്പാദനവും കൂടി. 20 ഏക്കറിൽനിന്ന് 240 ടൺ ഉള്ളിയാണ് വിളയിച്ചത്. കൃഷിഭൂമിയിൽ നിന്ന് 20 ലോറി ഉള്ളി കയറ്റി അയച്ചതോടെ വരുമാനം കൂടി. നല്ല വിളവുലഭിച്ചാൽ അഞ്ചുമുതൽ 10 ലക്ഷം വരെ ലാഭമുണ്ടാകുമെന്നാണ് കരുതിയതെന്ന് മല്ലികാർജുന പറയുന്നു. ഉള്ളിവില നൂറുകവിഞ്ഞതോടെ വരുമാനം കോടികളായി. തുടക്കത്തിൽ ക്വിന്റലിന് 7,000 രൂപ നിരക്കിലാണ് വിറ്റത്. പിന്നീട് ഇത് 12,000 രൂപയായി ഉയർന്നു. ഉള്ളിവിൽപ്പനയിലൂടെ രണ്ടുകോടി രൂപയോളം ലഭിച്ചുവെന്ന് മല്ലികാർജുന പറയുന്നു. ഇപ്പോൾ മല്ലികാർജുന നാട്ടിലും താരമാണ്. ഉള്ളി കോടീശ്വരനാക്കിയ കർഷകരെ കാണാൻ മാധ്യമങ്ങളും പൊതുപ്രവർത്തകരുമെത്തുന്നു. 20 ഏക്കർ കൃഷിസ്ഥലത്ത് 50 പേരെയാണ് ജോലിക്ക് നിർത്തിയത്. ഉള്ളിവില കൂടിയതോടെ കൃഷിയിടങ്ങളിൽ സുരക്ഷയൊരുക്കുന്നതും വെല്ലുവിളിയായി. ജലസേചന സൗകര്യമില്ലാത്തതിനാൽ കുഴൽകിണർ കുഴിച്ചാണ് വെള്ളം കണ്ടെത്തിയത്. 2004 മുതൽ മല്ലികാർജുന ഉള്ളിയാണ് കൃഷിചെയ്യുന്നത്. കഴിഞ്ഞവർഷം ഉള്ളിക്കൃഷിയിലൂടെ അഞ്ചുലക്ഷംരൂപ ലാഭം ലഭിച്ചിരുന്നതായി മല്ലികാർജുന പറഞ്ഞു. കടം വീട്ടിയതിനുശേഷം കൂടുതൽ സ്ഥലംവാങ്ങി കൃഷിയിറക്കണമെന്നാണ് ആഗ്രഹം. Content highlights:Onion price Bengaluru

from money rss http://bit.ly/38Oa083
via IFTTT

മൊത്തവില പണപ്പെരുപ്പം വര്‍ധിച്ചത് ഓഹരി വിപണിയെ ബാധിച്ചു

മുംബൈ: മികച്ച നേട്ടത്തിലായിരുന്ന സൂചികകൾ മൊത്തവില പണപ്പെരുപ്പ നിരക്ക് പുറത്തുവന്നതോടെ താഴെപ്പോയി. സെൻസെക്സ് 70.99 പോയന്റ് താഴ്ന്ന് 40,938.72ലും നിഫ്റ്റി 26 പോയന്റ് നഷ്ടത്തിൽ 12,060.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1122 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1342 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 207 ഓഹരികൾക്ക് മാറ്റമില്ല. ലോഹം, വാഹനം, എഫ്എംസിജി, ഊർജം, ഫാർമ, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലാണ്. ഐടി ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ടിസിഎസ്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ഗെയിൽ, എച്ച്ഡിഎഫ്സി, പവർ ഗ്രിഡ് കോർപ്, കൊട്ടക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ഗ്രാസിം, അദാനി പോർട്സ്, ഐടിസി, കോൾ ഇന്ത്യ, ഐഷർ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, ഐഒസി, ഹിന്ദുസ്ഥാൻ യുണിലിവർ, വേദാന്ത, ഭാരതി എയർടെൽ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Weak wholesale inflation punctures 3-day rally

from money rss http://bit.ly/2sB33GL
via IFTTT

മഹാമേളയ്ക്ക് 'തൃശൂര്‍ പൂരം' ടീമുമായി ജയസൂര്യയെത്തും, ഒപ്പം മഞ്ജു വാര്യരും

മാതൃഭൂമിയുടെ ആഭിമുഖ്യത്തിൽ കലൂരിൽ സംഘടിപ്പിക്കുന്ന മഹാമേളയ്ക്കു മാറ്റു കൂട്ടാൻ ജയസൂര്യയും മഞ്ജുവാര്യരും അതിഥികളായെത്തുന്നു. പുതിയ ചിത്രം തൃശൂർപൂരം ടീമുമായാണ് ജയസൂര്യ മേളയ്ക്കു പങ്കെടുക്കുക. നടി മഞ്ജു വാര്യരും അതിഥിയായെത്തുന്നുണ്ട്. മേളയുടെ ഭാഗമായി നടക്കുന്ന കലാസന്ധ്യയിൽ സരയു, കൃഷ്ണപ്രഭ, ഐശ്വര്യ രാജീവ്, ശ്രുതി ലക്ഷ്മി എന്നിവർ നയിക്കുന്ന സെലിബ്രിറ്റി ഡാൻസ് ഷോ അരങ്ങേറും. ടോൺ പില്ലേഴ്സിന്റെ വയലിൻ കച്ചേരി, പിറവി ടീമിന്റെ നാടൻപാട്ടുകൾ, സതീഷ് ദേവിന്റെ നേതൃത്വത്തിൽ നടക്കുന്ന ഗാനമേള, കോമഡി ഉത്സവം ഫെയിം അവ്വൈ സന്തോഷ് നയിക്കുന്ന വല്ലഭൻ ഷോ, സാക്സോഫോൺ ഫ്യൂഷൻ തുടങ്ങിയവയും അരങ്ങേറും. കലാസന്ധ്യക്കു പുറമെ കൊതിയൂറുന്ന വിഭവങ്ങൾ ഒരു കുടക്കീഴിൽ ഭക്ഷ്യമേളയോടൊപ്പം ഗൃഹോപകരണങ്ങൾ, ഫ്ലവർ ഷോ, വ്യാപാരമേള, പുസ്തകമേള, ഓട്ടോ സോൺ, കുട്ടികൾക്കായുള്ള കളിക്കോപ്പുകൾ, തുടങ്ങി വിവിധ പരിപാടികളും മേളയിലുണ്ടാകും. 12 ദിനങ്ങളിലായി ഡിസംബർ 19 മുതൽ 30 വരെ ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 9.30 വരെ കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വച്ചാണ് മഹാമേള. ക്രിസ്മസ് ആഘോഷത്തിന് മാറ്റുകൂട്ടാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥികളും എത്തും.

from money rss http://bit.ly/35qB3o7
via IFTTT

ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചേക്കും; മുന്നോടിയായുള്ള ചര്‍ച്ച തുടങ്ങി

ന്യൂഡൽഹി: ബജറ്റിന് മുന്നോടിയായുള്ള ആദ്യഘട്ട ചർച്ച ഡൽഹിയിൽ തുടങ്ങി. ധനമന്ത്രി നിർമല സീതാരമന്റെ നേതൃത്വത്തിൽ വിവിധ സെക്ടറുകളിലുള്ള വിദഗ്ധരുമായാണ് പ്രഥമഘട്ട ചർച്ച. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ബജറ്റിന് മുന്നോടിയായുള്ള ചർച്ചകളും കൂടിക്കാഴ്ചകളും ഡിസംബർ 23വരെ തുടരും. സ്റ്റാർട്ടപ്പുകൾ, ഫിനാൻസ് ടെക്നോളജിസ്റ്റുകൾ, ഡിജിറ്റൽ മേഖല എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധരുമായാണ് രാവിലെ കൂടിക്കാഴ്ച നടത്തിയത്. ധനകാര്യമേഖല, മൂലധന വിപണി എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികളുമായി ഉച്ചകഴിഞ്ഞും ചർച്ച നടത്തി. എളുപ്പത്തിൽ ബിസിനസ് ചെയ്യാനുള്ള സാഹചര്യം, സ്വകാര്യ നിക്ഷേപം സ്വീകരിക്കുന്നതിന്മേലുള്ള നിയന്ത്രണങ്ങൾ തുടങ്ങിയവ ചർച്ചാവിഷയമായതായാണ് സൂചന. Union Finance Minister Smt. @nsitharaman holding her first Pre- Budget consultations with stakeholders groups from New Economy: Start -ups , Fintech and Digital today in New Delhi in connection with the forthcoming Union Budget 2020-21. pic.twitter.com/KBujCn4zt6 — Ministry of Finance (@FinMinIndia) December 16, 2019 Nirmala Sitharaman starts pre-Budget consultations, Budget likely on Feb 1

from money rss http://bit.ly/36GDdA5
via IFTTT

സാമ്യമകന്നോരുദ്യാനം' ആകും മാതൃഭൂമി മഹാമേള

കൊച്ചി: കശ്മീരി റോസ്, പുണെ മിനിയേച്ചർ റോസ്, ജറബറ, പുണെ ജമന്തി, മാരിഗോൾഡ്, തായ്ലാൻഡ് ഓർക്കിഡുകൾ, ലില്ലി, പിച്ചി... കണ്ണും കരളും കവരുന്ന മനോഹരമായൊരുദ്യാനം ഒരുങ്ങുകയാണ് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ. മാതൃഭൂമി മഹാമേളയോടനുബന്ധിച്ചാണ് പൂക്കളുടെയും ഫലവൃക്ഷത്തൈകളുടെയും വൻ ശേഖരമൊരുങ്ങുന്നത്. ഫലവൃക്ഷങ്ങളുടെയും അപൂർവ പൂച്ചെടികളുടെയും വിസ്മയലോകമാണ് മാതൃഭൂമി മഹാമേളയുടെ ഭോഗമായ പുഷ്പമേളയിൽ ഒരുങ്ങുന്നത്. 19 മുതൽ 30 വരെ ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 9.30 വരെയാണ് മഹാമേള. 15 സംസ്ഥാനങ്ങളിലെ രുചിവൈവിധ്യം നിറയുന്ന ഭക്ഷ്യോത്സവം ആണ് മാതൃഭൂമി മഹാമേളയുടെ മറ്റൊരു മുഖ്യ ആകർഷണം. ഒപ്പം, ഗൃഹോപകരണങ്ങൾ, ഫ്ലവർ ഷോ, വ്യാപാര മേള, കലാസന്ധ്യങ്ങൾ തുടങ്ങി വിവിധ പരിപാടികളും മേളയിൽ ഉണ്ടാകും. മേളയുടെ പ്രസന്റിങ് സ്പോൺസർ സ്വയംവര സിൽക്സ് ആണ്. ബിസ്മി ഹോം അപ്ലയൻസസ് ഇലക്ട്രോണിക് പാർട്ട്ണറും നീൽകമൽ അസോസിയേറ്റ് സ്പോൺസറും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മെഡിക്കൽ പാർട്ണറും കഫേ കുടുംബശ്രീ ഫുഡ് പാർട്ണറും കൊച്ചിൻ ഫുഡ് ബ്ളോഗ് സോഷ്യൽ മീഡിയ പാർട്ണറും ടേൺകീ ഇവന്റ്സ് ഇവന്റ് പാർട്ണറുമാണ്. മാതൃഭൂമി ഇവന്റ് ഡിവിഷൻ റെഡ് മൈക്ക് ആണ് മേളയുടെ സംഘാടകർ.

from money rss http://bit.ly/2PqzMHW
via IFTTT

ഇന്ത്യയുടെ രുചിവൈവിധ്യങ്ങളുമായി'മാതൃഭൂമി മഹാമേള' 19 മുതല്‍ കലൂര്‍ സ്റ്റേഡിയത്തില്‍

കൊച്ചി: ഇന്ത്യയ്ക്കകത്തെ തനതായ രുചിക്കൂട്ടുകളുടെ കലവറ ഒരുക്കുകയാണ് 12 ദിനങ്ങളിലായി കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ മാതൃഭൂമി മഹാമേള . 19 മുതൽ 30 വരെ ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 9.30 വരെയാണ് മഹാമേള. ക്രിസ്മസ് ആഘോഷത്തിന് മാറ്റുകൂട്ടാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥികളും എത്തും. വിവിധ സംസ്ഥാനങ്ങളിലെ രുചിവൈവിധ്യം പകരുന്ന ഭക്ഷ്യോത്സവം ആണ് മാതൃഭൂമി മഹാമേളയുടെ വലിയ പ്രത്യേകത. രാജസ്ഥാൻ, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങി, കേരളത്തിലെ വരെ മികച്ച തനത് ഭക്ഷ്യോത്പന്നങ്ങൾ മേളയിലുണ്ടാവും. രാജസ്ഥാനിലെ ദാൽ ബാത്തി ചുർമ, ജാർഖണ്ഡിലെ റാഗി മോമോസ്, ത്രിപുരയിലെ തനത് ബിരിയാണി തുടങ്ങിയവ മുതൽ കേരളത്തിന്റെ സ്വന്തം ചെമ്പാ അരി പാൽപ്പായസം വരെ മേളയുടെ ഭാഗമാകും. കൊതിയൂറുന്ന വിഭവങ്ങൾ ഒരു കുടക്കീഴിൽ ഭക്ഷ്യമേളയോടൊപ്പം ഗൃഹോപകരണങ്ങൾ, ഫ്ലവർ ഷോ, വ്യാപാരമേള, കലാസന്ധ്യകൾ തുടങ്ങി വിവിധ പരിപാടികളും മേളയിലുണ്ടാകും. മേളയുടെ പ്രസന്റിങ് സ്പോൺസർ സ്വയംവര സിൽക്സ് ആണ്. ബിസ്മി ഹോം അപ്ലയൻസസ് ഇലക്ട്രോണിക് പാർട്ണറും നീൽകമൽ അസോസിയേറ്റ് സ്പോൺസറും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മെഡിക്കൽ പാർട്ണറും കഫേ കുടുംബശ്രീ ഫുഡ് പാർട്ണറും കൊച്ചിൻ ഫുഡ് ബ്ളോഗ് സോഷ്യൽ പാർട്ണറും ടേൺകീ ഇവന്റ്സ് ഇവന്റ് പാർട്ണറുമാണ്. മാതൃഭൂമി ഇവന്റ് ഡിവിഷൻ റെഡ് മൈക്ക് ആണ് മേളയുടെ സംഘാടകർ.

from money rss http://bit.ly/35m7gwF
via IFTTT

റിലയന്‍സ് ഹോം ഫിനാന്‍സ്: ബാധ്യത തീര്‍ക്കാനുള്ളത് 20,000 പേര്‍ക്ക്

മുംബൈ: മറ്റൊരു ഭവന വായ്പ ധനകാര്യ സ്ഥാപനംകൂടി കടക്കെണി ഭീഷണിയിൽ. വ്യക്തികൾ ഉൾപ്പടെ 20,000 ഓളം പേർ നിക്ഷേപം നടത്തിയിട്ടുള്ള റിലയൻസ് ഹോം ഫിനാൻസാണ് 3,000 കോടി രൂപയുടെ ബാധ്യത വരുത്തിയിട്ടുള്ളത്. നിപ്പോൺ മ്യൂച്വൽ ഫണ്ട്, എസ്ബിഐ മ്യൂച്വൽ ഫണ്ട്, ഇന്ത്യൻ അയേൺ ആൻഡ് സ്റ്റീൽ പിഎഫ്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, ഇമാമി ഗ്രൂപ്പ് സ്ഥാപനമായ ഫ്രാങ്ക് റോസ്, നബാഡ്, മഹാരാഷ്ട്ര സർക്കാർ സ്ഥാപനമായ എസ്ഐസിഒഎം തുടങ്ങിയ കമ്പനികളും വ്യക്തികളുമാണ് റിലയൻസിന്റെ കടപ്പത്രത്തിൽ നിക്ഷേപിച്ചിട്ടുള്ളത്. കടപ്പത്രത്തിന് നേരത്തെ എഎ പ്ലസ് റേറ്റിങ് ഉണ്ടായിരുന്നു. പ്രമുഖ റേറ്റിങ് ഏജൻസിയായ കെയർ ആർഎച്ച്എഫ്എലിന്റെ അംഗീകാരം ഡി (കടംവീട്ടാൻ കഴിയാത്ത)വിഭാഗത്തിലേയ്ക്ക് താഴ്ത്തിയിരുന്നു. 2016 ഡിസംബറിലാണ് കമ്പനി കടപ്പത്രം പൊതുവിപണിയിലിറക്കിയത്. അടുത്ത ജനുവരിയിലാണ് ആദ്യ സീരീസിലുള്ള കടപ്പത്രങ്ങളുടെ കാലാവധി പൂർത്തിയാകുന്നത്. അതോടെ നിക്ഷേപകർക്ക് മുതലും പലിശയും കമ്പനി കൊടുത്തുതീർക്കേണ്ടതുണ്ട്. കനത്ത ബാധ്യതയെതുടർന്ന് വായ്പ നൽകുന്ന ബിസിനസ് നിർത്തുകയാണെന്ന് അനിൽ അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഡിസംബറോടെ ബാധ്യതതീർത്ത് പിന്മാറാനായിരുന്നു തീരുമാനം. 20,000 Reliance Home Finance bondholders to take first hit

from money rss http://bit.ly/2YPWrQW
via IFTTT