121

Powered By Blogger

Tuesday, 12 May 2020

ഷാപ്പുകൾ റെഡി; കള്ളുകുടി വീട്ടിലാകുമോ?

കൊച്ചി:ചാഞ്ഞും ചെരിഞ്ഞുംനിന്ന ബോർഡുകൾ നേരെയായിത്തുടങ്ങി. കറുത്ത ബോർഡിലെ വെളുത്ത അക്ഷരങ്ങൾ വീണ്ടും തെളിഞ്ഞു. രണ്ടുമാസത്തോളമായി അടഞ്ഞുകിടന്ന കള്ളുഷാപ്പുകൾ ബുധനാഴ്ച തുറക്കുകയാണ്. കുറച്ചുദിവസംമുന്നേ ചെത്തുന്നതിനായി തെങ്ങുകൾ ഒരുക്കിയിരുന്നു. 15-20 ദിവസം വേണം പൂർണതോതിൽ കള്ള് ലഭിക്കാൻ. ഷാപ്പുകൾ തുറക്കുമെങ്കിലും പൂർണതോതിൽ കള്ള് എത്തിത്തുടങ്ങാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരും. മാർച്ചുമുതൽ മേയ്വരെയുള്ള മാസങ്ങളിലാണ് കള്ളിന് ഏറ്റവുമധികം വിൽപ്പന. ഇക്കാലത്ത് ചെത്ത് നിർത്തിവെച്ചതിനാൽ ഇനി കള്ളിന്റെ അളവ് കൂടണമെങ്കിൽ മഴപെയ്യണം. അപ്പോഴേക്കും ഡിമാൻഡ് കുറയും. വിദേശമദ്യം വാങ്ങിയിരുന്ന ഒരു വലിയ വിഭാഗം കള്ള് വാങ്ങാനെത്തുമെന്നാണ് കരുതുന്നത്. ശരാശരി നൂറു ലിറ്ററാണ് ഷാപ്പുകളിലെ പ്രതിദിന വിൽപ്പന. ഇരുന്ന് കഴിക്കാൻ അനുവാദമില്ലാത്തതിനാൽ തെക്കൻ ജില്ലകളിലെ ഷാപ്പുകളുടെ ഹൈലൈറ്റായ കറികളുടെ എരിപൊരി സഞ്ചാരം തത്കാലമുണ്ടാകില്ല. പൂർണമായി അടച്ചുവെച്ചാൽ കുപ്പി പൊട്ടിപ്പോകുമെന്നതിനാൽ ആവശ്യക്കാർ വരുമ്പോൾ കുപ്പിയിൽ ഒഴിച്ചുകൊടുക്കുകയാണ് ചെയ്യുകയെന്ന് ഷാപ്പ് ലൈസൻസീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അജിത് ബാബു പറഞ്ഞു. ചില ഷാപ്പുകൾ കാലിക്കുപ്പികൾ ശേഖരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അയ്യായിരത്തോളം ഷാപ്പുകൾ ഉണ്ടെങ്കിലും കഴിഞ്ഞവർഷം പൂർണതോതിൽ പ്രവർത്തിച്ചത് 4616 എണ്ണമാണ്. കേരളത്തിൽ 29,019 തൊഴിലാളികളാണ് ക്ഷേമനിധിബോർഡിൽ രജിസ്റ്റർചെയ്തിട്ടുള്ളത്. 60 വയസ്സായി പിരിഞ്ഞുപോയവരിൽ ഒരുവിഭാഗവും ചെത്തുതൊഴിൽ തുടരുന്നുണ്ട്. തെങ്ങൊന്നിന് ശരാശരി രണ്ടുലിറ്റർ കള്ളാണ് ദിവസേന ലഭിക്കുക. മുന്തിയയിനം തെങ്ങിന് കൂടുതൽ ലഭിക്കും. ലേലം നടക്കാത്തയിടങ്ങളിൽ ഷാപ്പുനടത്താൻ തൊഴിലാളികളെ അനുവദിച്ചിട്ടുണ്ടെന്ന് കള്ളുവ്യവസായ തൊഴിലാളി ക്ഷേമബോർഡ് ചെയർമാൻ എം. സുരേന്ദ്രൻ പറഞ്ഞു. മിക്കവാറും എല്ലായിടത്തും ലേലം പൂർത്തിയായതായി അദ്ദേഹം അറിയിച്ചു.

from money rss https://bit.ly/3curCHs
via IFTTT

Mammootty-Dulquer Salmaan Duo's Throwback Picture Wins The Internet!

Mammootty-Dulquer Salmaan Duo's Throwback Picture Wins The Internet!
Mammootty and Dulquer Salmaan, the megastar and young actor are one of the most loved father-son duos of the Indian film industry. As we all know, both Mammootty and Dulquer Salmaan have always set major fashion goals with their public appearances.

* This article was originally published here

സെന്‍സെക്‌സ് 190 പോയന്റ് നഷ്ടട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 9,200ന് താഴെയെത്തി. 500ലേറെ പോയന്റ് നഷ്ടത്തോടെ വ്യാപാരം ആരംഭിച്ച സെൻസെക്സ് ഉച്ചയ്ക്കുശേഷം ഭാഗികമായി തിരിച്ചുകയറി. 190.10 പോയന്റ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 42.65 പോയന്റാണ് നിഫ്റ്റിയിലെ നഷ്ടം. പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി എട്ടിന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചതോടെ ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ പ്രതീക്ഷ പ്രതിഫലിച്ചു. സെൻസെക്സ് 31371.12 പോയന്റിലും നിഫ്റ്റി 9196.55ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1351 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 889 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 172 ഓഹരികൾക്ക് മാറ്റമില്ല. വേദാന്ത, എൻടിപിസി, ഐടിസി, ഭാരതി എയർടെൽ, ഭാരതി ഇൻഫ്രടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. റിലയൻസ്, ഗെയിൽ, ഏഷ്യൻ പെയിന്റ്സ്, സിപ്ല, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വാഹനം, ഐടി, ലോഹം, എഫ്എംസിജി എന്നീ വിഭാഗങ്ങളിലെ ഓഹരികളിൽ വാങ്ങൽതാൽപര്യം പ്രകടമായിരുന്നു. ബാങ്ക്, ഊർജം, അടിസ്ഥാന സൗകര്യവികനസം, ഫാർമ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകളും 0.5-0.7ശതമാനം നഷ്ടത്തിലായി. Sensex falls 190 pts

from money rss https://bit.ly/2WShTnO
via IFTTT

കോവിഡിനെതുടര്‍ന്നുള്ള അടച്ചിടല്‍: 2.7 കോടി ചെറുപ്പക്കാര്‍ക്ക് ജോലി നഷ്ടമായി

കോവിഡിനെ ചെറുക്കാനുള്ള അടച്ചിടൽമൂലം രാജ്യത്തെ 20നും 30നും ഇടയിലുള്ള 2.7 കോടി ചെറുപ്പക്കാർക്ക് ജോലി നഷ്ടമായതായി റിപ്പോർട്ട്. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2020 ഏപ്രിലിലാണ് ഇത്രയുംപേർക്ക് തൊഴിൽ നഷ്ടമായത്. അടച്ചിടൽ തുടരുകയാണെങ്കിലും ചിലമേഖലകളിൽ ഫാക്ടറികൾ പ്രവർത്തനംതുടങ്ങിയതോടെ തൊഴിലില്ലായ്മ നിരക്ക് 27.1ശതമാനത്തിൽനിന്ന് 24ശതമാനമായി കുറഞ്ഞെന്നും സിഎംഐഇയുടെ വീക്കിലി റിപ്പോർട്ട് വ്യക്തമാക്കുന്നു. മെയ് 10ന് അവസാനിച്ച ആഴ്ചയിലെ കണക്കാണിത്. പിരമിഡ് ഹൗസ്ഹോൾഡ് സർവെ പരിശോധിക്കുകയാണെങ്കിൽ 20-24 പ്രായക്കാരിൽ 11 ശതമാനംപേർക്കാണ് തൊഴിൽ നഷ്ടമായത്. 25-29 പ്രായക്കാരിൽ 1.4 കോടി പേർക്കും ജോലി നഷ്ടപ്പെട്ടതായും സർവെ വ്യക്തമാക്കുന്നു.

from money rss https://bit.ly/35PROd8
via IFTTT

റെയില്‍വെ വിറ്റത് 54,000യാത്രക്കാര്‍ക്കായി 10 കോടി രൂപയുടെ ടിക്കറ്റുകള്‍

ന്യൂഡൽഹി: ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കകം റെയിൽവെ വിറ്റത് 54,000പേർക്കായി 10കോടി രൂപയുടെ യാത്രാടിക്കറ്റുകൾ. ഏഴാഴ്ച നീണ്ട ലോക്ക്ഡൗണിനുശേഷം തിങ്കളാഴ്ച രാത്രിയാണ് ഐആർസിടിസി വഴി ചിലറൂട്ടുകളിലേയ്ക്ക് ടിക്കറ്റ് വിറ്റത്. രാത്രി 9.15ആയപ്പോഴേയ്ക്കും 30,000 പിഎൻആറുകളാണ് 54,000 യാത്രക്കാർക്കായി അനുവദിച്ചത്. വൈകീട്ട് ആറിന് ബക്കിങ് തുടങ്ങിയെങ്കിലും താമസിയാതെ സൈറ്റ് കിട്ടാതായി. തുടർന്ന് ഏറെനേരംകഴിഞ്ഞാണ് വീണ്ടും ബുക്ക് ചെയ്യാനുള്ള അവസരം ലഭിച്ചത്. ഹൗറ-ന്യൂഡൽഹി ഉൾപ്പടെ എട്ട് തീവണ്ടികൾക്കായി ബുക്കിങ് ആരംഭിച്ചതോടെ മിനുട്ടുകൾക്കകം എല്ലാ ടിക്കറ്റുകളും ബുക്ക് ചെയ്തു. ഐആർസിടിസി വഴിമാത്രമാണ് ബുക്കിങ് അനുവദിച്ചിട്ടുള്ളതെങ്കിലും പ്രത്യേക വിഭാഗങ്ങൾക്ക് റെയിൽവെ സ്റ്റേഷനുകളിലും സൗകര്യം ഒരുക്കിയിരുന്നു. പാർലമെന്റ് അംഗങ്ങൾ, സുപ്രീംകോടി ജഡിജിമാർ തുടങ്ങി ഉന്നതഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ, സ്വാതന്ത്രസമരസേനാനികൾ, യാത്രാ ആനുകൂല്യമുള്ള പ്രത്യേക വിഭാഗങ്ങൾ എന്നിവർക്കാണ് സ്റ്റേഷനുകളിൽനേരിട്ട് ടിക്കറ്റ് ബുക്ക്ചെയ്യാനുള്ള സൗകര്യമുള്ളത്. 30 തീവണ്ടികളാണ് ഈയാഴ്ച സർവീസ് നടത്തുക. 16 എണ്ണം ദിനംപ്രതിയും രണ്ടെണ്ണം ആഴ്ചയിൽ മൂന്നുവീതവും എട്ട് ട്രെയിനുകൾ ആഴ്ചയിൽ രണ്ടുദിവസംവീതവുമായിരിക്കും സർവീസ് നടത്തുക. നാല് ട്രെയിനുകൾ ആഴ്ചയിലൊരിക്കലും ഓടും.

from money rss https://bit.ly/2YUewiU
via IFTTT

മൂന്നുലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് കേന്ദ്രസര്‍ക്കാര്‍ ഉടനെ പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: ഈയാഴ്ച അവസാനം ധനമന്ത്രി നിർമല സീതാരാമൻ മൂന്നു ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചേക്കും. ചെറുകിട-ഇടത്തരം കമ്പനികൾക്ക് വർക്കിങ് ക്യാപിറ്റൽ ലോണിനുള്ള ക്രഡിറ്റ് ഗ്യാരണ്ടി സ്കീം. കുടിയേറ്റതൊഴിലാളികൾ സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയതിനാൽ പ്രതിസന്ധി നേരിടുന്ന മേഖലകളിൽ ജീവനക്കാരെ നിലനിർത്തുന്നതിന് കമ്പനികൾക്ക് ആനുകൂല്യം, അക്കൗണ്ടുകളിലേയ്ക്ക് നേരിട്ട് പണം നൽകുന്ന പദ്ധതികൾ, തൊഴിലുറപ്പ് പദ്ധതിയിലെ കൂലിവർധന തുടങ്ങിയവയാകും പ്രഖ്യാപിക്കുകയെന്ന് ബിസിനസ് സ്റ്റാൻഡേഡ് റിപ്പോർട്ട് ചെയ്തു. അടച്ചിടൽമൂലമുള്ള പ്രതിസന്ധിയിൽനിന്ന് കരകയറാൻ ഓറഞ്ച്, ഗ്രീൻ സോണുകളിൽ സാമ്പത്തിക ഇടപെടൽ, തീവണ്ടി, വിമാന സർവീസുകൾ പുനഃരാരംഭിക്കൽ, കോവിഡ് കാര്യമായി ആഘാതമുണ്ടാക്കിയ വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, വാഹനം, വ്യോമയാനം, റിസോട്ട് തുടങ്ങിയ മേഖലകളെ ഉത്തേജിപ്പിക്കാനുള്ള നടപടികൾ എന്നിവയും പാക്കേജിലുണ്ടാകും. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾക്കായി 12 ലക്ഷം കോടി രൂപ കടമെടുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 7.8 ലക്ഷംകോടി രൂപ കടമെടുക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സാമ്പത്തികമേഖലയിലെ ആഘാതം കടുത്തതയായതിനാൽ കഴിഞ്ഞയാഴ്ചയാണ് തുക വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

from money rss https://bit.ly/2YVWhK8
via IFTTT

Monday, 11 May 2020

പാഠം 73: ബാങ്കുകളും ഫണ്ടുകളും പ്രതിസന്ധിയിലാകുമ്പോള്‍ എമര്‍ജന്‍സി ഫണ്ട് എവിടെസൂക്ഷിക്കും?

ഇതുവരെയുണ്ടാകാത്ത പ്രതിസന്ധി സാമ്പത്തികമേഖല നേടിരുമ്പോൾ, അടിയന്തിര ആവശ്യങ്ങൾക്കായുള്ള പണം എവിടെ് സൂക്ഷിക്കും? നിക്ഷേപകന് സ്വാഭാവികമായുണ്ടാകുന്ന സംശയമാണത്. താരതമ്യേന സുരക്ഷിതമെന്നകരുതുന്ന ബാങ്കുകൾപോലും പ്രതിസന്ധിയിൽപ്പെട്ടുഴലുമ്പോൾ നിക്ഷേപകനുണ്ടാകുന്ന ആശങ്ക ചെറുതല്ല. മുംബൈയിലെ സികെപി സഹകരണ ബാങ്കിന്റെ ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കിയവിവരമാണ് ഏറ്റവുംപുതിയതായി പുറത്തുവന്നത്. പിഎംസി ബാങ്കും തകർന്നിട്ട് അധികകാലമായിട്ടില്ല. സ്വകാര്യമേഖലയിലെ പ്രമുഖ ബാങ്കായ യെസ് ബാങ്കിലുണ്ടായ പ്രതിസന്ധിമൂലം ഒരുമാസമാണ് നിക്ഷേപകർക്ക് പണംപിൻവലിക്കാൻ കഴിയാതെവന്നത്. ആർബിഐയുടെ നിർദേശപ്രകാരം എസ്ബിഐ ഉൾപ്പടെയുള്ള ബാങ്കുകൾ രക്ഷയ്ക്കെത്തിയതിനെതുടർന്നാണ് യെസ് ബാങ്ക് പ്രതിസന്ധി വേഗം പരിഹരിച്ചത്. ബാങ്കിങ് മേഖലയിലെ പ്രതിസന്ധിക്കുപിന്നാലെ പ്രമുഖ മ്യൂച്വൽഫണ്ട് കമ്പനിയായ ഫ്രാങ്ക്ളിൻആറ് ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിക്കേണ്ട സാഹചര്യമുണ്ടായി. പണം എന്നുലഭിക്കുമെന്നുപോലും അറിയാൻ കഴിയാത്ത അവസ്ഥയിലാണ് നിക്ഷേപകർ. എത്രയുംവേഗം പണം തിരിച്ചുകൊടുക്കാൻ സെബി നിർദേശിച്ചിട്ടുണ്ടെന്നുതമാത്രമാണ് ആശ്വാസം. ബാങ്കുകൾ തകർന്നാൽ, ഡെപ്പോസിറ്റ് ഇൻഷുറൻസ് പദ്ധതിവഴി ഒരാൾക്ക് പരമാവധി അഞ്ചുലക്ഷംരൂപവരെ തിരിച്ചുകിട്ടും. എങ്കിലും അതിനുംകാലമേറെയെടുത്തേക്കാം. അടിയന്തര സാഹചര്യംനേരിടാൻ സൂക്ഷിച്ചപണം അവിടെ ലോക്കാവും. ഡെറ്റ് ഫണ്ടുകൾ പ്രവർത്തനം നിർത്തിയാൽ വിപണിയുമായി ബന്ധപ്പെട്ടതിനാൽ ആദായത്തിൽ വ്യതിയാനം ഉണ്ടാകുമെന്നുമാത്രമല്ല പണം എന്നിതിരിച്ചുകിട്ടുമെന്ന് പറയാനും കഴിയില്ല. ഓരോ ഫണ്ടും നിക്ഷേപിച്ചിട്ടുള്ള കടപ്പത്രങ്ങളുടെ കാലാവധി തീരുന്നമുറയ്ക്കാവും നിക്ഷേപം തിരിച്ചുകിട്ടുക. ഈ സാഹചര്യത്തിൽ അടിയന്തര ആവശ്യത്തിനുള്ള പണം എവിടെ സൂക്ഷിക്കും? നിശ്ചിതതുക കയ്യിൽ കരുതുക എടിഎം, ഡിജിറ്റൽ പേയ്മെന്റ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ വ്യാപകമയതോടെ വിട്ടിൽ പണം സൂക്ഷിക്കുന്നവരുടെ എണ്ണംകുറഞ്ഞു. പുതിയകാലത്തെ പ്രവണതകൾ നൽകുന്ന മുന്നറിയിപ്പ് അവഗണിച്ചുകൂടാ. അതിനാൽ വീട്ടിലെ ലോക്കറിൽ നിശ്ചിതതുക എപ്പോഴും സൂക്ഷിക്കേണ്ടത് ആവശ്യമാണ്. സ്ഥിര നിക്ഷേപം എടിഎംവഴിയോ നെറ്റ് ബാങ്കിങ് വഴിയൊ എപ്പോൾവേണമെങ്കിലും ഇടപാട് നടത്താൻ കഴിയുന്നതരത്തിൽ എമർജൻസി ഫണ്ടിന്റെ ഒരുഭാഗം ഫ്ളക്സി സ്ഥിര നിക്ഷേപമായി ബാങ്കിലിടാം. നിശ്ചിത തുകയിൽകൂടുതൽ സേവിങ്സ് ബാങ്കിലുണ്ടെങ്കിൽ ഈ പദ്ധതി പ്രകാരം അത് സ്ഥിര നിക്ഷേപമായി മാറും. അതുപോലെതന്നെ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ പണമില്ലാതായാൽ സ്ഥിര നിക്ഷേപത്തിൽനിന്ന് ഒരുഭാഗം എസ്ബി അക്കൗണ്ടിലേയ്ക്ക് താനെയെത്തും. ആവശ്യമുള്ളപ്പോഴെല്ലാം പണംപിൻവലിക്കാൻ ഇതിലൂടെ കഴിയുമെന്നുമാത്രമല്ല, സ്ഥിര നിക്ഷേപത്തിന്റെ ഉയർന്ന പലിശ ലഭിക്കുകയും ചെയ്യും. ലിക്വിഡ് ഫണ്ട് അടിയന്തിര ആവശ്യങ്ങൾക്കുള്ള പണം ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിൽ നിക്ഷേപിക്കാമെന്നാണ് സാമ്പത്തികാസൂത്രകർ എപ്പോഴും നിർദേശിക്കാറുള്ളത്. എന്നാൽ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളേക്കാളും കാലാവധികുറഞ്ഞ ലോ ഡ്യൂറേഷൻ ഫണ്ടുകൾ ഉൾപ്പടെയുള്ളവയിൽ നിക്ഷേപം നടത്തിയവരാണ് ഇപ്പോൾ പണംപിൻവലിക്കാൻ കഴിയാതെ പ്രതിസന്ധിയിലായത്. മികച്ച ആദായം നൽകിവന്നിരുന്ന ഫ്രങ്ക്ളിൻ ടെംപിൾട്ടണിന്റെ ആറ് ഫണ്ടുകൾ പ്രവർത്തനം മരവിപ്പിച്ചതോടെയാണ് ഈമേഖലയിൽ ആശങ്കയുണ്ടായത്. മികച്ചറിട്ടേണും ആദായനികുതിയിളവുകളുമൊക്കെയാണ് ഡെറ്റ് ഫണ്ടുകളിലെ പ്രധാന ആകർഷണം. അതിനാൽതന്നെ നിലവിൽ മ്യൂച്വൽ ഫണ്ടിലെ ഏറ്റവും സുരക്ഷിതമായ പദ്ധതി പണംനിക്ഷേപിക്കാനായി തിരഞ്ഞെടുക്കാം. ലിക്വിഡ് ഫണ്ട്, ഓവർനൈറ്റ് ഫണ്ട് എന്നിവയാണീ ഫണ്ടുകൾ. ട്രിപ്പിൾ എ റേറ്റിങ് ഉള്ള കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണമെന്നുമാത്രം. ലിക്വിഡ്-ഓവർനൈറ്റ് ഫണ്ടുകൾ ഫണ്ടിന്റെ പേര് 1 വർഷ ആദായം(%) 3 വർഷ ആദായം(%) ആസ്തി (₹Cr) ചെലവ് അനുപാതം(%) എച്ച്ഡിഎഫ്സി ലിക്വിഡ് ഫണ്ട് 5.96 6.72 87,870 0.20% എസ്ബിഐ ലിക്വിഡ് ഫണ്ട് 5.92 6.74 51,614 0.18% എച്ച്ഡിഎഫ്സി ഓവർനൈറ്റ് ഫണ്ട് 4.83 5.69 18,087 0.10% എസ്ബിഐ ഓവർനൈറ്റ് ഫണ്ട് 4.87 5.73 13,529 0.11% ഫണ്ടുകളുടെ ഡയറക്ട് പ്ലാനിലെ ആദായമാണ് നൽകിയിരിക്കുന്നത്.ആദായം കണക്കാക്കിയ തിയതി: 2020 മെയ് 12. പിൻവലിക്കുന്ന അന്നുതന്നെ പണംലഭിക്കുന്നവയാണ് ലിക്വഡ്, ഓവർനൈറ്റ് ഫണ്ടുകൾ. അതിനാൽ രണ്ടോമൂന്നോ ഫണ്ടുകളിലായി നിക്ഷേപം നടത്തി റിസ്കിന്റെ തോതുകുറയ്ക്കാം. 91 ദിവസത്തിൽ കുറഞ്ഞകാലാവധിയുള്ള നിക്ഷേപ പദ്ധതികളിലാണ് ലിക്വിഡ് ഫണ്ട് നിക്ഷേപം നടത്തുന്നത്. നിക്ഷേപങ്ങളുടെ ശരാശരി കാലാവധി മൂന്നു ദിവസംമുതൽ 52 ദിവസംവരെയാണ്. മണിമാർക്കറ്റ് ഉപകരണങ്ങൾ, ഹ്രസ്വകാല കോർപ്പറേറ്റ് നിക്ഷേപം, ട്രഷറി ബിൽ എന്നിവയിലാണ് ഈ ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്. ഒരു ദിവസം മെച്വൂരിറ്റിയുള്ള ബോണ്ടുകളിലാണ് ഓവർനൈറ്റ് ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്. ഏറ്റവും കാലാവധികുറഞ്ഞ നിക്ഷേപ പദ്ധതികളിൽ പണംമുടക്കുന്നതിനാലാണ് ഈ ഫണ്ടുകളിലെ നിക്ഷേപത്തിന് നഷ്ടസാധ്യത തീരെകുറവാണെന്നുപറയുന്നത്. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കുക:ശനിയാഴ്ച പണം ആവശ്യമായിവന്നാൽ ഈ ഫണ്ടുകളിൽനിന്ന് തിങ്കളാഴ്ചയെ പിൻവലിക്കാൻ കഴിയൂ. അതുകൊണ്ടുതന്നെ അടിയന്തിരാവശ്യങ്ങൾക്കുള്ള എല്ലാതുകയും ഇത്തരം ഫണ്ടുകളിൽ നിക്ഷേപിക്കരുത്. മുകളിൽ വ്യക്തമാക്കിയ മൂന്ന് സാധ്യതകളും പ്രയോജനപ്പെടുത്തുക.

from money rss https://bit.ly/3dBQhdl
via IFTTT

അടച്ചിടല്‍ നീട്ടിയേ്കുമെന്ന സൂചന: സെന്‍സെക്‌സില്‍ 559 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ കനത്ത നഷ്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 559 പോയന്റ് താഴ്ന്ന് 31,001ലും നിഫ്റ്റി 158 പോയന്റ് നഷ്ടത്തിൽ 9080ലുമെത്തി. ലോക്ക്ഡൗൺ മെയ് 17വരെ നീട്ടിയേക്കുമെന്ന റിപ്പോർട്ടാണ്വിപണിയെ ബാധിച്ചത്. അതോടൊപ്പം ഏഷ്യൻ സൂചികകൾ നഷ്ടത്തിലായതും സൂചികകളുടെ കരുത്തുചോർത്തി. ബിഎസ്ഇയിലെ 385 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1068 ഓഹരികൾ നഷ്ടത്തിലുമാണ്. മാരുതി സുസുകി, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോർകോർപ്, കൊട്ടക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, ഹിൻഡാൽകോ, ബജാജ് ഓട്ടോ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. യുപിഎൽ, വേദാന്ത, എൻടിപിസി, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഐടി, ലോഹം, ഓയിൽ ആൻഡ് ഗ്യാസ്, എഫ്എംസിജി തുടങ്ങിയ സൂചികകളും ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നഷ്ടത്തിലാണ്. Sensex down 559 points

from money rss https://bit.ly/3dIlHix
via IFTTT

പേരാണെങ്കില്‍ ഇങ്ങനെ ഇടണം; പാസ് വേഡും!

ഇലോൺ മസ്കിനെ അനുകരിച്ച് പാസ് വേഡ് സുരക്ഷിതമാക്കൂ എന്ന അറിയിപ്പുമായി എസ്ബിഐ. കുടുംബാഗംങ്ങളുടെ പേരുകൾ പാസ് വേഡായി നൽകരുതെന്ന മുന്നറിയിപ്പോടെയാണ് ഇലോൺ മസ്കിന്റെ കുഞ്ഞിന്റെ പേര് ഉദാഹരിച്ചിരിക്കുന്നത്. ടെസ് ല സിഈഒആയ ഇലോൺ മസ്കിന് ഈയിടെ പിറന്ന കുഞ്ഞിന്റെ പേര് ഉച്ചരിക്കാൻ നിങ്ങളല്ല ആരും കഷ്ടപ്പെടും. അതുപോലെതന്നെ സ്പെല്ലിങ് ഓർത്തുവെയ്ക്കാനും എളുപ്പമല്ല. X Æ A-12 Musk എന്നാണ് പേര്. ക്സാഷ് എ ട്വൽവ്-എന്നാണ് ഇതിന്റെ ഉച്ചാരണം. #xæa12musk മസ്കിന്റെ കുഞ്ഞിന്റെ പേര് ഇത്തരത്തിലാക്കിയാണ് പാസ് വേഡ് ആർക്കും കണ്ടുപിടിക്കാൻ കഴിയാത്തതരത്തിലാക്കണമെന്ന് എസ്ബിഐനൽകുന്ന നിർദേശം. മസ്കിന്റെ പെൺസുഹൃത്ത് ഗ്രിംആണ് കുഞ്ഞിന്റെ പേര് വിശദീകരിച്ച് ഒടുവിൽ രംഗത്തുവന്നത്. Heres a friendly reminder to update your passwords and dont set it as a family members name!#ElonMusk #xæa12musk #xæa12 pic.twitter.com/JQZiyPG56m — State Bank of India (@TheOfficialSBI) May 8, 2020 •X, the unknown variable ⚔️ •Æ, my elven spelling of Ai (love &/or Artificial intelligence) •A-12 = precursor to SR-17 (our favorite aircraft). No weapons, no defenses, just speed. Great in battle, but non-violent 🤍 + (A=Archangel, my favorite song) (⚔️🐁 metal rat) — ꧁ ༒ Gℜiꪔ⃕es ༒꧂ 🍓🐉🎀 小仙女 (@Grimezsz) May 6, 2020

from money rss https://bit.ly/2zyPrPK
via IFTTT

ലാഭമെടുപ്പ് വിപണിയെ ബാധിച്ചു; സെന്‍സെക്‌സ് 81 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: മികച്ച നേട്ടത്തോടെ തുടങ്ങിയ വ്യാപാരം കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതാണ് വിപണിയെ ബാധിച്ചത്. സെൻസെക്സ് 81.48 പോയന്റ് നഷ്ടത്തിൽ 31,561.22ലും നിഫ്റ്റി 12.30 പോയന്റ് താഴ്ന്ന് 9239.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1084 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1280 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 186 ഓഹരികൾക്ക് മാറ്റമില്ല. ഹീറോ മോട്ടോർകോർപ്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, മാരുതി സുസുകി, ഭാരതി ഇൻഫ്രടെൽ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ബിപിസിഎൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ഓട്ടോ നാലുശതമാനത്തിലേറെ ഉയർന്നു. ഐടി, അടിസ്ഥാന സൗകര്യവികസനം, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളും നേട്ടത്തിലായിരുന്നു. ബാങ്ക്, ഫാർമ ഓഹരികളാണ് വില്പന സമ്മർദം നേരിട്ടത്.

from money rss https://bit.ly/2Wj78vQ
via IFTTT

ഓഹരി വില റെക്കോഡിലേയ്ക്ക്: വിപണിമൂല്യം 10 ലക്ഷംകോടി തിരിച്ചുപിടിച്ച് റിലയന്‍സ്

നഷ്ടപ്പെട്ട വിപണിമൂല്യം റിലയൻസ് തിരിച്ചുപിടിച്ചു. ഓഹരി വില മൂന്നുശതമാനം ഉയർന്ന് 1,614 രൂപയിലെത്തിയതോടെ വിപണിമൂല്യം 10 ലക്ഷംകോടി കടന്നു. ഡിസംബറിൽ രേഖപ്പെടുത്തിയ റെക്കോഡ് വിലയായ 1,617 രൂപയുടെ അടുത്തിത്തി നിലവിലെ ഓഹരിവില. അവകാശ ഓഹരിയുടെ റെക്കോഡ് തിയതി മെയ് 14ആയി നിശ്ചയിച്ചതോടെയാണ് ഓഹരി വില കുതിച്ചത്. മാർച്ച് 23ന് കമ്പനിയുടെ ഓഹരിവില 85ശതമാനത്തോളമിടിഞ്ഞ് 875 രൂപ നിലവാരത്തിലെത്തിയിരുന്നു. 2021 മാർച്ച് 31ഓടെ കടരഹിത കമ്പനിയായി റിലയൻസിനെ മാറ്റാനുശ്രമത്തിന്റെ ഭാഗമായികൂടിയാണ് അവകാശഓഹരി റിലയൻസ് പുറത്തിറക്കുന്നത്. അവകാശ ഓഹരിയിലൂടെ 53,125 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ജിയോ പ്ലാറ്റ്ഫോമിലൂടെ 60,000 കോടി രൂപയുടെ വിദേശ നിക്ഷേപവും സമാഹരിച്ചിരുന്നു. സൗദിയിലെ ജനറൽ അറ്റ്ലാന്റിക് ഉൾപ്പടെയുള്ള കമ്പനികൾ ജിയോ പ്ലാറ്റ്ഫോമിൽ നിക്ഷേപിച്ചേക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

from money rss https://bit.ly/3dB3Utu
via IFTTT

'ഐസൊലേഷൻ വാർ‌ഡിൽ ആദ്യം കളിചിരിയായിരുന്നു, പിന്നെ കാര്യങ്ങൾ മാറി' കോവിഡ് സ്ഥീരീകരിച്ച രണ്ട് വയസ്സുകാരന്റെ ചികിൽസയെ കുറിച്ച് ആരോഗ്യ പ്രവർത്തകർ

കോവിഡ് രോഗ ബാധിതർക്ക് മികച്ച ചികിൽസ നൽകാൻ ഐസൊലേഷനാണ് ഏറ്റവും മികച്ച മാർഗ്ഗം. എന്നാൽ രോഗികൾ കുട്ടികളായാലോ. ഡൽഹിയിലെ കലാവതി സരൺ‌ ചിൽഡ്രൺസ് ഹോസ്പിറ്റലിൽ കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ച രണ്ട് വയസ്സുകാരന്റെ ഐസൊലേഷൻ വെല്ലുവിളിയാവുകയാണെന്നാണ് ഡോക്ടർമാർ പറയുന്നത്.

‌വെള്ളിയാഴ്ചയാണ് ഡൽഹിയിലെ കലാവതി സരൺ‌ ചിൽഡ്രൺസ് ഹോസ്പിറ്റലിൽ ചികിൽസയിലിരുന്ന രണ്ട് വയസ്സുകാരന് കോവിഡ് 19 സ്ഥിരീകരിച്ചത്. കുട്ടിക്ക് എവിടെ നിന്ന് രോഗബാധയുണ്ടായെന്ന് കണ്ടെത്താനായിട്ടില്ല. കുട്ടിയുടെ രക്ഷിതാക്കളുടെ പരിശോധനാ ഫലം ഇതുവരെ വന്നിട്ടുമില്ല. ഇവർ ലേഡിഹാർഡിങ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. വെള്ളിയാഴ്ച രാത്രിയോടെ ഐസൊലേഷൻ‌ വാർഡിലേക്ക് മാറ്റിയ രണ്ട് വയസ്സുകാരന് കോവിഡ് പരിചരണം നൽകുന്നതിനെ കുറിച്ച് വിവരിക്കുകയാണ് കലാവതി ആശുപതിയിലെ ആരോഗ്യ പ്രവർത്തകർ.

വ്യാഴാഴ്ചയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച പരിശോധനാ ഫലം പുറത്തുവന്നു. ആശുപത്രിയിലെ കടുത്ത അക്യൂട്ട് റെസ്പിറേറ്ററി വാർഡിലായിരുന്നു നേരത്തെ കുട്ടി കഴിഞ്ഞിരുന്നത്. ഫലം വന്നതിന് ശേഷം കോവിഡ് വാർഡിലേക്ക് മാറ്റി. കൊറോണ വൈറസ് കെയർ വിഭാഗത്തിലേക്ക് മാറ്റിയ ശേഷം ആദ്യത്തെ കുറച്ച് മണിക്കൂറുകൾ കുട്ടിക്ക് പ്രശ്നങ്ങൾ ഒന്നും ഉണ്ടയായിരുന്നില്ല. കളികളുമായി തുടരുകയായിരുന്നു, എന്നാൽ സമയം കടന്നുപോകുന്തോറും അവൻ അസ്വസ്ഥനായിത്തുടങ്ങുകയായിരുന്നു. രക്ഷിതാക്കളുടെ അസാന്നിധ്യമായിരുന്നു കുട്ടിയിൽ ആശങ്ക സൃഷ്ടിച്ചത്. ഡോക്ടർ പറയുന്നു. "മറ്റ് രോഗികളിൽ നിന്നും വ്യത്യസ്ഥമായി കുഞ്ഞുങ്ങളെ പരിപാലിക്കുന്നത്, പ്രത്യേകിച്ച് മാതാപിതാക്കളില്ലാതെ ഒറ്റപ്പെടലിൽ കഴിയേണ്ടിവരുമ്പോൾ വളരെ ബുദ്ധിമുട്ടാണ്," ആശുപത്രിയിലെ ഒരു നഴ്സും പ്രതികരിക്കുന്നു.

കുട്ടി ഇപ്പോഴും മുലപ്പാല്‍ കുടിച്ചിരുന്നു എന്നതും ജോലി കൂടുതൽ വെല്ലുവിളിയായി. രോഗബാധ കണ്ടെത്തിയ പശ്ചാത്തലത്തിൽ അമ്മയ്ക്ക് നേരിട്ട് കുഞ്ഞിന് പാൽ നൽകാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതോടെ അമ്മയിൽ നിന്നുള്ള പാൽ ശേഖരിച്ച് ഒരു നഴ്സ് സ്പൂണും ഉപയോഗിച്ച് കുട്ടിക്ക് നൽകുകയാണ് ചെയ്തത്.

"രാത്രി 8.30 ഓടെ ഞങ്ങൾ ആദ്യത്തെ ഭക്ഷണം നൽകി, അതിനുശേഷം കുഞ്ഞ് കുറച്ചു നേരം കളിച്ചു. എന്നാൽ രാത്രി കടന്നുപോകുമ്പോഴും കുട്ടിക്ക് പരിചിതമായ മുഖമൊന്നും കാണാത്തതിനാൽ അവൻ പരിഭ്രാന്തരാകാൻ തുടങ്ങി, " നഴ്സ് പറഞ്ഞു. ഐസൊലേഷൻ വാർഡിലെ ജീവനക്കാരുടെ വേഷവിധാനങ്ങളും കുട്ടിക്ക് പ്രശ്നമായിത്തുടങ്ങി. തല മുതൽ കാൽ വരെ മൂടുന്ന പിപിഇ കിറ്റുകള്‍ ധരിക്കുന്ന ആശുപത്രി ജീവനക്കാർ വാർഡിലേക്ക് വരുന്നത് കുഞ്ഞിനെ ഭയപ്പെട്ടിരിക്കാം. ഇതിനിടെ ഉറങ്ങിയ കുട്ടി ശനിയാഴ്ച പുലർച്ചെ 4 മണിയോടെ വീണ്ടും എഴുന്നേറ്റ് കരഞ്ഞു

"ഈ സയമങ്ങളിലെല്ലാം കുഞ്ഞിന് എന്തെങ്കിലും ശാരീരിക അസ്വസ്ഥതകൾ ഉണ്ടോയെന്ന് പരിശോധിക്കുകയും ഡയപ്പർ മാറ്റുകയും ചെയ്ത് ജീവനക്കാർ കുടെയുണ്ടായിരുന്നു. എന്നിരുന്നാലും മുഴുവൻ സമയവും കുഞ്ഞ് അസ്വസ്ഥനായിരുന്നെന്നും വാർഡിലെ മറ്റൊരു നഴ്സ് പറയുന്നു.

കുട്ടിയുടെ മാതാപിതാക്കളുടെ പരിശോധനാ ഫലം വരും ദിവസങ്ങളിൽ നെഗറ്റീവ് ആയാൽ കുട്ടിയെ കാണാനും പരിചരിക്കാനും അനുവദിക്കും. എന്നാൽ സുരക്ഷാ ഉപകരണങ്ങൾ പൂർണ്ണമായും സജ്ജമാക്കിയതിനുശേഷം മാത്രമേ ഇത് സാധ്യമാവു എന്നും ആരോഗ്യ സംരക്ഷണ വിദഗ്ധർ വ്യക്തമാക്കുന്നു. കുട്ടിയുടെ പരിചരണം വെല്ലുവിളിയാണെങ്കിലും മികച്ച ചികിൽസ ഉറപ്പാക്കാൻ തങ്ങൾ തയ്യാറാണെന്നും ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടുന്നു. നേരത്തെ 45 ദിവസം പ്രായമായ കുഞ്ഞിനും കലാവതി സരൺ ആശുപത്രിയിൽ കോവിഡ് 19 ന് ചികിൽസ നൽകിയിട്ടുണ്ട്. 



* This article was originally published here

അപ്പര്‍ സര്‍ക്യൂട്ട് ഭേദിച്ച് ഐആര്‍സിടിസി ഓഹരി വില 1,302 രൂപയിലെത്തി

മുംബൈ: മെയ് 12മുതൽ യാത്രാ തീവണ്ടികൾ ഓടുന്നതിന് അനുമതി ലഭിച്ചതോടെ ഐആർസിടിസിയുടെ ഓഹരി വില കുതിച്ചു. വില അഞ്ചുശതമാനം ഉയർന്ന് അപ്പർ സർക്യൂട്ട് ഭേദിച്ച് 1,302.85 രൂപ നിലവാരത്തിലെത്തി. ലോക്ക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് 25നുശേഷം ഐർസിടിസിയുടെ ഓഹരിവില 51.7ശതമാനമാണ് ഉയർന്നത്. സെൻസെക്സിലെ നേട്ടമാകട്ടെ 20ശതമാനവും. മെയ് 11ന് വൈകീട്ട് നാലുമുതലാണ് ബുക്കിങ് ആരംഭിക്കുക. ഐആർസിടിസിയുടെ വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി ബുക്ക് ചെയ്യുന്നവർക്കുമാത്രമാണ് യാത്രചെയ്യാൻ കഴിയുക. റെയിൽവെ സ്റ്റേഷനുകളിലെ ടിക്കറ്റുകൗണ്ടറുകൾ പ്രവർത്തിക്കില്ല. പ്ലാറ്റ്ഫോം ടിക്കറ്റും ലഭിക്കില്ല. 50 ദിവസത്തിനുശേഷമാണ് യാത്രാ തീവണ്ടികൾ സർവീസ് നടത്താനൊരുങ്ങുന്നത്.

from money rss https://bit.ly/3fEz9pm
via IFTTT

ഐഎംപിഎസ് വഴിയുള്ള പണമിടപാടുകള്‍ പകുതിയായി കുറഞ്ഞു

ബെംഗളുരു: ലോക്ഡൗണിനെതുടർന്നുണ്ടായ സാമ്പത്തിക തളർച്ച ഡിജിറ്റൽ പേയ്മെന്റുകളെയും ബാധിച്ചു. ഐഎംപിഎസ് വഴിയുള്ള പണമിടപാടുകൾ പകുതിയായി കുറഞ്ഞു. ഐഎംപിഎസ്(ഇമ്മീഡിയറ്റ് പേയ്മെന്റ് സിസ്റ്റം)വഴിയുള്ള ഇടപാട് ഏപ്രിലിൽ 12.2 കോടിയായി കുറഞ്ഞു. 2020 ഫെബ്രുവരിയിൽ 24.7 കോടി ഇടപാടുകൾ നടന്ന സ്ഥാനത്താണിത്. 1.21 ലക്ഷംകോടിരൂപയുടെ ഇടപാടുകളാണ് ഏപ്രിലിൽ നടന്നത്. ചെറുകിട വ്യാപാരികളും കുടിയേറ്റ തൊഴിലാളികളുമാണ് ഐഎംപിഎസ് വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരുന്നത്. ആപ്പ് അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് സംവിധാനമായ യുപിഐയുടെ ഇടപാടിലും കാര്യമായകുറവുണ്ടായി. ഫെബ്രുവരിയിൽ 132 കോടി ഇടപാടുകളാണ് നടന്നതെങ്കിൽ ഏപ്രിലിൽ 100 കോടിയ്ക്കുതാഴെയായി. യുപിഐ വഴിയുള്ള ഇടപാടിന്റെമൂല്യം പത്തുമാസത്തെ താഴ്ന്ന നിലവാരത്തിലെത്തുകയും ചെയ്തു. ഏപ്രിലിൽ മൊത്തം നടന്നത് 1.51 ലക്ഷംകോടി ഇടപാടുകളാണ്. റെഡിമെയ്ഡ് വസ്ത്ര നിർമാതാക്കൾ, തുണിക്കടകൾ, രാസവസ്തുനിർമാതാക്കൾ, നിർമാണക്കമ്പനികൾ തുടങ്ങിയ സ്ഥാപനങ്ങൾ കച്ചവടക്കാരുമായി ഇടപാട് നടത്താൻ പ്രധാനമായും ആശ്രയിച്ചിരുന്നത് ഐഎംപിഎസ് സംവിധാനമാണെന്ന് ബാങ്കുകൾ പറയുന്നു.

from money rss https://bit.ly/3biyJ4F
via IFTTT

Sunday, 10 May 2020

ലോക്ക്ഡൗണിനുശേഷം ജോലിക്കെത്താത്തവര്‍ക്കെതിരെ അച്ചടക്കനടപടി; ശമ്പളവും കുറയ്ക്കും

ന്യഡൽഹി: ലോക്ക്ഡൗണിനുശേഷം ജോലിക്ക് ഹാജരാകാർത്തവർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാൻ ഫാക്ടറികൾ. ഇവരുടെ ശമ്പളത്തിലും കുറവുവരുത്തും. ലോക്ക് ഡൗൺ നീക്കിയാൽ നിശ്ചിത സമയത്തിനകം ജോലിക്ക് ഹാജരാകാത്തവർക്കെതിരെയാണ് നടപടി സ്വീകരിക്കുക. ഗുജറാത്ത്, മധ്യപ്രദേശ്, കർണാടക, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലാകും നടപടി സ്വീകരിക്കുക. ഇതുസംബന്ധിച്ച് ഈ സംസ്ഥാനങ്ങളിലെ തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ടവർ സൂചന നൽകി. മെയ് 17നുശേഷം ലോക്ക്ഡൗൺ നീട്ടിയില്ലെങ്കിലാണ് ഇത് ബാധകമാകുകയെന്ന് ഗുജറാത്തിലെ തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി. പത്തുജീവനക്കാരിലധികംപേർ ജോലി ചെയ്യുന്ന ഫാക്ടറികൾക്കാണിത് ബാധകം. ജോലിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തെതുടർന്ന് നിരവധി കുടിയേറ്റതൊഴിലാളികളാണ് വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് തിരിച്ചുപോയത്. നാട്ടിലേയ്ക്ക് തിരിച്ചുപോയവരെ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. തൊഴിലാളികൾ തിരിച്ചെത്തിയില്ലെങ്കിൽ പ്രവർത്തനം തുടങ്ങാനാകാത്ത സാഹചര്യമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

from money rss https://bit.ly/2SWYEbM
via IFTTT

ഗോള്‍ഡ് ബോണ്ടിന് ഇപ്പോള്‍ അപേക്ഷിക്കാം: ഏപ്രിലില്‍ നിക്ഷേപിച്ചത്‌ 822 കോടി

രണ്ടാംഘട്ടത്തിൽ പുറത്തിറക്കുന്ന ഗോൾഡ് ബോണ്ടിന് തിങ്കളാഴ്ച മുതൽ അപേക്ഷിക്കാം. മെയ് 15ആണ് അവസാന തിയതി. ഒരുഗ്രാമിന് തുല്യമായ ബോണ്ടിന് 4,590 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. ഓൺലൈനായി അപേക്ഷിക്കുന്നവർക്ക് 50 രൂപ കിഴിവുനൽകും. മെയ് 19നായിരിക്കും ബോണ്ട് പുറത്തിറക്കുക. സ്വർണത്തിൽ താൽപര്യംവർധിച്ചതോടെ ആദ്യഘട്ടത്തിൽ 17.73 ലക്ഷം യൂണിറ്റുകളാണ് വിറ്റുപോയത്. ഇതിന്റെ മൊത്തംമൂല്യം 833 കോടി രൂപവരും. സർക്കാരിനുവേണ്ടി റിസർവ് ബാങ്കാണ് ബോണ്ട് പുറത്തിറക്കുന്നത്. Second tranche of sovereign gold bond opens today

from money rss https://bit.ly/2Z3ovCP
via IFTTT

600 ആമസോണ്‍ ജീവനക്കാര്‍ക്ക് കോവിഡ് ബാധയെന്ന് റിപ്പോര്‍ട്ട്

സാൻഫ്രാൻസിസ്കോ: 600ഓളം ആമസോൺ ജീവനക്കാർക്ക് കോവിഡ് ബാധിച്ചതായി റിപ്പോർട്ട്. ഇതിൽ ആറുപേർ മരിച്ചതായും സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇൻഡ്യാനയിലെ വെയർഹൗസിൽ ജോലിചെയ്യുന്ന ജന ജുമ്പ് ഒരു ടെലിവിഷൻ ഷോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുഎസിലെമ്പാടുമുള്ള കോവിഡ് ബാധിതർക്കിടയിൽനിന്നാണ് ഇത്രയും പേർക്ക് രോഗംബാധിച്ചതെന്ന് കണ്ടെത്തിയതെന്ന് അവർ പറയുന്നു. യുഎസിലെതന്നെ രണ്ടാമത്തെ വലിയ തൊഴിൽ ദാതാവാണ് ആമസോൺ. കോവിഡ് വ്യാപനത്തിനിടയിൽ 1.75 ലക്ഷംപേരെയാണ് കമ്പനി ജോലിക്കെടുത്തത്. At least 600 Amazon employees hit by corona virus

from money rss https://bit.ly/2YRUTrV
via IFTTT

സെന്‍സെക്‌സില്‍ 406 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞയാഴ്ചയിലെ തളർച്ചയിൽനിന്ന് കരകയറി ഓഹരി സൂചികകൾ. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 406 പോയന്റ് നേട്ടത്തിൽ 32049ലും നിഫ്റ്റി 113 പോയന്റ് ഉയർന്ന് 9365ലുമെത്തി. ബിഎസ്ഇയിലെ 653 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 137 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 40 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, സീ എന്റർടെയ്ൻമെന്റ്, ഐടിസി, ഗെയിൽ, വേദാന്ത, മാരുതി സുസുകി, റിലയൻസ്, യുപിഎൽ, ഹിൻഡാൽകോ, കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഐഒസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, നെസ് ലെ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ, എഫ്എംസിജി, ലോഹം, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ സൂചികകൾ നേട്ടത്തിലാണ്. ബിഎസ്ഇ സ്മോൾക്യാപ്, മിഡ് ക്യാപ് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ കരുതലോടെയാണ് നിക്ഷേപകർ വിപണിയിൽ ഇടപെടുന്നത്.

from money rss https://bit.ly/3bkGcjD
via IFTTT

ജിയോയിൽ വീണ്ടും വിദേശ നിക്ഷേപമെത്തും

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ടെലികോം-ടെക്നോളജി കമ്പനിയായ റിലയൻസ് ജിയോയിൽ നിക്ഷേപിക്കാൻ കൂടുതൽ വിദേശ കമ്പനികൾ രംഗത്തെന്ന് റിപ്പോർട്ട്. അമേരിക്കയിലെ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ജനറൽ അറ്റലാന്റിക്കും സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടുമാണ് പുതുതായി നിക്ഷേപത്തിനൊരുങ്ങുന്നത്. 85-95 കോടി ഡോളർ (6,500-7,250 കോടി രൂപ) നിക്ഷേപിക്കുന്നതിന്റെ ചർച്ചകളാണ് ജനറൽ അറ്റലാന്റിക് നടത്തുന്നത്. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന തുക വെളിപ്പെടുത്തിയിട്ടില്ല. ഈ മാസംതന്നെ ഇടപാട് പൂർത്തിയാവുമെന്നാണ് വിവരം. അടുത്തിടെ ഫെയ്സ്ബുക്ക് ജിയോയുടെ 9.99 ശതമാനം ഓഹരികൾ സ്വന്തമാക്കിയിരുന്നു. ഇതുൾപ്പെടെ മൂന്ന് നിക്ഷേപകരിൽ നിന്നായി മൂന്നാഴ്ചയ്ക്കിടെ 60,596.37 കോടി രൂപ ഇതിനോടകം സമാഹരിച്ചു.

from money rss https://bit.ly/2LnHGPj
via IFTTT

ലോക്ഡൗൺ ഇഫക്ട്: വൈദ്യുതി ബില്ലിൽ കനത്ത വർധന

കൊച്ചി: അടച്ചിടലിൽ ആളുകൾ വീട്ടിൽതന്നെ കഴിഞ്ഞതിനാൽ വൈദ്യുതിനിരക്കിൽ കുത്തനെ വർധന. ബില്ല് കണ്ട് ഞെട്ടിയിരിക്കുകയാണ് പലരും. 30 ശതമാനംവരെ വർധന വന്നവരുണ്ട്. രണ്ടു കാരണമാണ് പ്രധാനമായുള്ളത്. എല്ലാവരും വീട്ടിലുണ്ടായിരുന്നതിനാൽ വൈദ്യുതോപകരണങ്ങളുടെ ഉപയോഗം കൂടി. അടച്ചിടൽ കാലത്ത് കൃത്യമായി മീറ്റർ റീഡിങ് നടക്കാഞ്ഞതിനാൽ വൈദ്യുതോപയോഗം ഉയർന്ന സ്ലാബിലേക്കു കയറിയതാണ് മറ്റൊരു കാരണം. ഇത്തരം പരാതികൾ പരിഹരിക്കുമെന്ന് കെ.എസ്.ഇ.ബി. വ്യക്തമാക്കിയിട്ടുണ്ട്. ഇടയ്ക്ക് മീറ്റർ റീഡിങ് നടക്കാത്തതിനാൽ തൊട്ടുമുമ്പുള്ള മൂന്നുമാസത്തെ ഉപയോഗത്തിന്റെ ശരാശരിയാണ് കണക്കാക്കിയത്. സാധാരണയായി 30 ദിവസം, 60 ദിവസം എന്നിങ്ങനെയാണ് റീഡിങ് എടുക്കുന്നത്. അടച്ചിടൽ കാരണം ഏതാനും ദിവസംകൂടി കഴിഞ്ഞാണ് ഇത് എടുത്തത്. അപ്പോഴേക്കും ഉപയോഗം നിശ്ചിത യൂണിറ്റ് കഴിഞ്ഞ് ഉയർന്ന സ്ലാബിലേക്കു കയറുകയും നിരക്ക് വർധിക്കുകയും ചെയ്തു. ഉദാഹരണത്തിന്, ഒരാൾ 30 ദിവസം 240 യൂണിറ്റ് ഉപയോഗിക്കുന്നു എന്നിരിക്കട്ടെ. 250 യൂണിറ്റ് വരെ ഓരോ സ്ലാബിനും ഓരോ നിരക്കാണ്. ആദ്യ 50 യൂണിറ്റിന് 3.15 രൂപ വീതം. അടുത്ത അമ്പത് യൂണിറ്റിന് 3.70 രൂപ. 4,80, 6.40, 7.60 രൂപ എന്നിങ്ങനെയാണ് അടുത്ത ഓരോ 50 യൂണിറ്റുകൾക്കുമുള്ള തുക. 250 യൂണിറ്റ് കഴിഞ്ഞാൽ മുഴുവൻ യൂണിറ്റിനും ഒരേ നിരക്ക് ബാധകമാകും. 300 യൂണിറ്റ് വരെ 5.80 രൂപ വീതം. അതായത്, ഉപഭോഗം 260 യൂണിറ്റാണെങ്കിൽ ഓരോ യൂണിറ്റിനും ഈ തുക നൽകണം. തുടർന്നുള്ള ഓരോ 50 യൂണിറ്റുകൾ കഴിയുംതോറും 6.60, 6.90, 7.10, 7.90 രൂപ എന്നിങ്ങനെ നിരക്ക് വർധിക്കും. ഇത്തവണ 35 ദിവസം കഴിഞ്ഞാണ് മേൽപ്പറഞ്ഞയാളുടെ റീഡിങ് എടുത്തതെങ്കിൽ 250 യൂണിറ്റിന് മുകളിൽപോകുകയും നിരക്ക് മാറുകയും ചെയ്യും. ഇങ്ങനെയുള്ള പരാതികൾ ധാരാളം വരുന്നുണ്ടെന്നും ഇത് 30 ദിവസം, 60 ദിവസം (ഇപ്പോൾ ബില്ലടയ്ക്കുന്ന രീതിയനുസരിച്ച്) എന്നിങ്ങനെയാക്കി വരവുവെച്ച് നൽകുമെന്നും കെ.എസ്.ഇ.ബി. ചെയർമാൻ എൻ.എസ്. പിള്ള പറഞ്ഞു. സ്വയം കണ്ടുപിടിക്കാം വൈദ്യുതി ബിൽ സ്വയം കണ്ടുപിടിക്കാം. 30 ദിവസത്തെ ഉപയോഗമെടുത്ത് മേൽപ്പറഞ്ഞ പട്ടികയനുസരിച്ച് ഗുണിച്ചുനോക്കിയാൽ മതി. ഇതിനൊപ്പം 10 ശതമാനം ഡ്യൂട്ടിയും ഫിക്സഡ് ചാർജും കൂട്ടിയാൽ സ്വന്തം വൈദ്യുതിനിരക്ക് കണക്കാക്കാം. 250 യൂണിറ്റിൽ താഴെ ഓരോ സ്ലാബിന്റെയും തുക പ്രത്യേകമായി കണക്കാക്കിവേണം ആകെത്തുക കണ്ടെത്താൻ. 250 യൂണിറ്റിന് മുകളിലുള്ളവരാണെങ്കിൽ നിശ്ചിതതുക കൊണ്ട് ഗുണിച്ചാൽ മതി.

from money rss https://bit.ly/3dyxEqH
via IFTTT

വീണ വായിച്ച് മഞ്ജു വാര്യര്‍; സിനിമയിലല്ല , ലോക്ക് ഡൗണ്‍ ജീവിതത്തില്‍

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് മഞ്ജുവാര്യര്‍. അഭിനേത്രി മാത്രമായല്ല, നര്‍ത്തകിയായികൂടി മലയാളികളുടെ മനസില്‍ ഇടം നേടാന്‍ മഞ്ജുവാര്യര്‍ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ തന്റെ മറ്റൊരു കഴിവ് കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് താരം. മഞ്ജു വാര്യര്‍ വീണവായിക്കുന്ന വീഡിയോ ഫേസ്ബുക്കിലൂടെയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ലോക് ഡൗണ്‍ കാലത്ത് തന്റെ പഴയ കഴിവുകളെല്ലാം പൊടിതട്ടിയെടുക്കുകയാണ് താരം.

'പഠിക്കുന്നിടത്തോളം നിങ്ങള്‍ പരാജിതരാകില്ല' എന്ന ക്യാപ്ഷനോടെയാണ് മഞ്ജു വീഡിയോ പങ്കിട്ടത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് മികച്ച അഭിപ്രായവുമായെത്തുന്നത്. മഞ്ജുവാര്യര്‍ മള്‍ട്ടി ടാലന്റഡ് ആണെന്നും, ഇന്‍സ്പിരേഷന്‍ ആണെന്നുമെല്ലാം കമന്റുകള്‍ വരുന്നുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്ന വീഡിയോയും മഞ്ജുവാര്യര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.

മോഹന്‍ ലാലിനൊപ്പമുള്ള മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, മമ്മുട്ടിക്കൊപ്പമുള്ള പ്രീസ്റ്റ്, ജാക്ക് ആന്‍ ജില്‍, ചതുര്‍മുഖം, പടവെട്ട് എന്നിങ്ങനെ 2020 ല്‍ മികച്ച സിനിമകളാണ് മഞ്ജുവാര്യരുടെയായിട്ടു തിയേറ്ററുകളില്‍ എത്താനുള്ളത്.   



* This article was originally published here

Saturday, 9 May 2020

Costume Designer Velayudhan Keezhillam Passes Away

Costume Designer Velayudhan Keezhillam Passes Away
Velayudhan Keezhillam, one of the senior-most costume designers of the Malayalam film industry passed away. The 66-year-old breathed his last at a private hospital in Chalakudy, on April 26, Sunday. As per the reports, the last rights of Velayudhan Keezhillam were

* This article was originally published here

ജൂണിനുശേഷം വിപണി സജീവമാകും; ചിലമേഖലകളില്‍ കുതിപ്പും പ്രതീക്ഷിക്കാം

പ്രതീക്ഷിച്ചതുപോലെ വില ഇടിയുമെന്നുകരുതിയുള്ള ഓഹരി വിൽപന കുറയുകയാണ്. അടിസ്ഥാനഘടകങ്ങളിൽ വലിയപുരോഗതി ഇല്ലാതെതന്നെ വിപണിയിൽ 30 ശതമാനത്തിലധികം കുതിപ്പ് ദൃശ്യമായിരുന്നു. 52 ആഴ്ചയിലെ ഏറ്റവുംതാഴ്ന്നനിലയിൽ എത്തിയശേഷം കേന്ദ്ര ബാങ്കുകളിൽനിന്നും സർക്കാരിൽനിന്നും ലഭിച്ച സാമ്പത്തിക പിന്തുണയോടെയാണ് വിപണി കുതിച്ചത്. ഇന്നു വിപണിയെ ബാധിക്കുന്ന പ്രതികൂല ഘടകങ്ങൾ അഭ്യന്തരരംഗത്തെ അടച്ചിടൽ നീട്ടിയത്, 2020 സാമ്പത്തിക വർഷം നാലാം പാദത്തിലെ മോശംഫലങ്ങൾ, കോവിഡ് പ്രതിസന്ധിക്കുശേഷം യുഎസും ചൈനയും തമ്മിൽ പുതിയ വ്യാപാരയുദ്ധം രൂപമെടുക്കുമോയെന്ന ആഗോള വിപണിയിലെ ആശങ്ക എന്നിവയാണ്. അടച്ചിടൽ നീട്ടിയതിനെക്കുറിച്ചുള്ള കാഴ്ചപ്പാട്, അത് വിപണിയെ കാര്യമായി ബാധിക്കില്ല എന്നതാണ്. കാരണം ജൂണിനുശേഷം ഘട്ടംഘട്ടമായി വിപണി വീണ്ടും സജീവമാവുമെന്ന കാര്യത്തിൽ സംശയമില്ലതന്നെ. പ്രധാന ആശയഗതിക്കു മാറ്റമില്ലാത്തിനാൽ രണ്ടാഴ്ചത്തെനീട്ടൽ നാമമാത്രമായ പ്രത്യാഘാതമേ സൃഷ്ടിക്കൂ. എന്നാൽ പ്രതീക്ഷയിൽ ചില്ലറ അപകടമുണ്ടെന്നകാര്യം കാണാതെയുമിരുന്നുകൂട. രാജ്യത്തെ ചിലമേഖലകളും സംസ്ഥാനങ്ങളും മെയ് 17നുശേഷവും അടച്ചിടൽ നീട്ടിയേക്കാം. മാത്രമല്ല, ലോകത്തിന്റെ പലഭാഗങ്ങളിലും സാമൂഹിക അകലം നിലനിൽക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി 2021 സാമ്പത്തിക വർഷത്തിന്റെ രണ്ടാപാദം മുതൽ പ്രതീക്ഷിക്കപ്പെടുന്ന സാമ്പത്തിക പുരോഗതി പ്രവചിച്ചതുപോലെയാകണമെന്നില്ല. 2020 സാമ്പത്തികവർഷം നാലാം പാദത്തിലെ ഫലങ്ങൾ മോശമാണ് ഇതുവരെ. റവന്യൂ വരുമാനത്തിലും അടിസ്ഥാന ഘടകങ്ങളിലും കോവിഡ് സൃഷ്ടിച്ച ആഘാതം പ്രതീക്ഷിച്ചതിനേക്കാൾ വലുതായിരുന്നവെന്ന് വിപണി തിരിച്ചറിഞ്ഞു കഴിഞ്ഞു. നാലാംപാദത്തിൽ കോവിഡ് വലുതായി പരിക്കേൽപിക്കില്ലെന്നായിരുന്നു നേരത്തേ കരുതിയിരുന്നത്. പ്രതികൂലഘടകങ്ങളുടെ കുത്തൊഴുക്ക് ഭാവിയിൽ അഭ്യന്തര സാമ്പത്തികരംഗത്തും കോർപറേറ്റ് വരുമാനത്തിലും പ്രത്യാഘാതമുണ്ടാക്കുമെന്നാണ് ഏറ്റവുംപുതിയ സാമ്പത്തിക, കോർപറേറ്റ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് 2021 സാമ്പത്തിക വർഷത്തെ ഒന്നും രണ്ടും പാദഫലങ്ങൾ വീണ്ടും മോശമാക്കിയേക്കും. ആഗോള വിപണിയുടെ ഇപ്പോഴത്തെഭയം അകന്നുപോകുന്ന വൻശക്തികളാണ്. ചൈനയും യുഎസും തമ്മിൽ ആരംഭിച്ചേക്കാവുന്ന പുതിയ വ്യാപാരയുദ്ധവും ഭാവിയിൽ അതുണ്ടാക്കിയേക്കാവുന്ന തൊഴിൽ നഷ്ടങ്ങളും കടക്കെണികളുമാണ് ആശങ്കയുളവാക്കുന്നത്. സാമ്പത്തിക രംഗത്തെ തകർച്ചയെത്തുടർന്ന് വായ്പാ വളർച്ചയിലുണ്ടായഇടിവും പുതിയ കിട്ടാക്കടങ്ങളെച്ചൊല്ലിയുള്ള ആധിയും കാരണം വിശകലന വിദഗ്ധരും ക്രെഡിറ്റ് ഏജൻസികളും ഇന്ത്യയിലെ ബാങ്കുകളെ ക്ഷയോന്മുഖമെന്നു വിലയിരുത്തിയിരിക്കുന്നു. ഇപ്പോൾ ബാങ്കുകളുടെ പ്രകടനം പൊതുവേ മോശമാണ്. ബാങ്കുകളുടെ കാര്യത്തിലുള്ള മൂല്യനിർണയം ഇനിയും അവലോകനത്തിനനുസൃതമായിട്ടില്ല. ഹ്രസ്വകാലയളവിൽ വിപണിക്ക് ആശ്വാസം പകരുന്ന ഒരുഘടകം ഇന്ത്യാ ഗവണ്മെന്റിൽ നിന്നു പ്രതീക്ഷിക്കുന്ന ധനപരമായ ഉത്തേജനത്തിന്റെ വ്യാപ്തിയുംഫലവുമാണ്. അടച്ചിടലിൽ ഇളവനുവദിക്കപ്പെട്ടതിനാൽ നേരത്തേ നടത്തിയ അവലോകനത്തിൽനിന്നു വലിയവ്യത്യാസമില്ലാത്ത പ്രകടനം സാധ്യമായത് കാർഷിക മേഖലയ്ക്കാണ്. തൊഴിലാളികളുടെ കുറവ്, ശൂന്യമായിക്കിടന്ന മൊത്തവിപണികൾ, വിതരണത്തിലും ഡിമാന്റിലും അനുഭവപ്പെട്ടതടസ്സം എന്നിവയെല്ലാം അതിനെ ബാധിക്കും. തൊഴിലിന്റെ അടിയന്തരസ്വഭാവം പരിഗണിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഗ്രാമീണ വിപണിക്കുനൽകുന്ന സഹായങ്ങൾ അതിനെ ഒരുസുരക്ഷിത മേഖലയാക്കിയിരിക്കുന്നു. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് വേനൽക്കാലത്തെ വിത്തു വിതയ്ക്കൽ കഴിഞ്ഞ വർഷത്തെയപേക്ഷിച്ച് 38 ശതമാനം കൂടതലാണ്. ജലസംഭരണികളിൽ മുൻവർഷത്തേക്കാൾ കൂടുതൽ വെള്ളമുണ്ട്. ഈ വർഷം സാധാരണ നിലയിലുള്ള മഴയും പ്രതീക്ഷിക്കുന്നു. ഭാവിയിൽ നടത്തേണ്ട കാർഷിക പരിഷ്കാരങ്ങളെക്കുറിച്ച് കേന്ദ്ര സർക്കാർ ചർച്ചയിലാണ്. പഴകിയ നിയമങ്ങളുടെമാറ്റം, കാർഷികോൽപന്ന വിപണിയുടെ പരിഷ്കരണം, സംഭരണ വില ഉയർത്തൽ, അഭ്യന്തര വിപണിയുടെ ഏകീകരണം എന്നീ വിഷയങ്ങളിലാണ് ചർച്ചകൾ നടക്കുന്നത്. എന്നാൽ ഇവയുടെ ഫലങ്ങൾ അടുത്തകാലത്തൊന്നും ഉണ്ടാകണമെന്നില്ല. ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കും കാർഷികമേഖലയെക്കുറിച്ചുള്ള അവലോകനം പ്രതീക്ഷാ നിർഭരമാണ്. അനുകൂലമായ കാലാവസ്ഥ, നിലനിൽക്കുന്ന ഡിമാന്റ്, ഭാവിയിലുണ്ടാകാവുന്ന പരിഷ്കരണങ്ങൾ എന്നീ ഘടകങ്ങൾ ഇതിന് പിന്തുണയേകുന്നു. അഭ്യന്തര വിപണിയിലെ ശക്തമായ സാന്നിധ്യം, കാർഷിക നിക്ഷേപം, വിളസുരക്ഷിതത്വം, രാസവളം, ട്രാക്ടറുകൾ, അതിവേഗം വിറ്റഴിക്കപ്പെടുന്ന ഉപഭോക്തൃ ഉൽപന്നങ്ങൾ എന്നിവയുടെ കാര്യത്തിൽ ഉറച്ചബാലൻസ് ഷീറ്റ് ഉറപ്പുനൽകുന്ന കമ്പനികളെയാണ് ഓഹരിയുടെകാര്യത്തിൽ പരിഗണിക്കേണ്ടത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/2WEzEXM
via IFTTT

കോവിഡ്: സാമ്പത്തികാഘാതം നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ 12 ലക്ഷംകോടി കടമെടുക്കുന്നു

കോവിഡ് വ്യാപനംമൂലമുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാൻ നടപ്പ് സാമ്പത്തിക വർഷം 12 ലക്ഷം കോടി(160 ബില്യൺ ഡോളർ)കടമെടുക്കാൻ സർക്കാർ തയ്യാറെടുക്കുന്നു. 7.8 ലക്ഷംകോടി രൂപ കടമെടുക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സാമ്പത്തികമേഖലയിലെ ആഘാതം കടുത്തതയായതിനാൽ തുക വർധിപ്പിക്കുയായിരുന്നു. ഓരോ ആഴ്ചയും പുറത്തിറക്കുന്ന കടപ്പത്രത്തിലൂടെ 30,000 കോടി രൂപവീതം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. നേരത്തെ 19,000 കോടി രൂപവീതം സമാഹരിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എട്ടാഴ്ച രാജ്യം അടച്ചിട്ടതോടെ കടുത്ത സാമ്പത്തിക ബാധ്യതയാണ് സർക്കാരിനുണ്ടായത്. മൂഡീസ് രാജ്യത്തിന്റെ വളർച്ചാ അനുമാനം പൂജ്യമാക്കുകയും ചെയ്തിരുന്നു. കടപ്പത്രത്തിന്റ ആദായം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ലെങ്കിലും പലിശനിരക്കിൽ വർധനവുണ്ടാകുമെന്നാണ് വിലയിരുത്തൽ. ആർബിഐയുടെ തീരുമാനത്തിനനസരിച്ചായിരിക്കും വിപണി പ്രതികരിക്കുക. പത്തുവർഷകാലയളവുള്ള സർക്കാർ സെക്യൂരിറ്റികളുടെ ആദായം കഴിഞ്ഞദിവസം ആറ് ബേസിസ് പോയന്റ് കുറഞ്ഞ് 5.97ശതമാനത്തിലെത്തിയിരുന്നു. 2009 ജനുവരി 27നുശേഷമുള്ള ഏറ്റവും കുറഞ്ഞ ആദായമാണിത്. Government Sharply Increases Borrowing To Rs 12 Lakh Crore

from money rss https://bit.ly/3ciRCFT
via IFTTT

കല്യാണ്‍ ജൂവലേഴ്സ് ഗോള്‍ഡ് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് പദ്ധതി നീട്ടി

കൊച്ചി: അക്ഷയത്രിതീയക്കാലത്ത് മികച്ച പ്രതികരണം നേടിയ ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് പദ്ധതി തുടരാൻ തീരുമാനിച്ചതായി കല്യാൺ ജൂവലേഴ്സ് അറിയിച്ചു. ഉപഭോക്താവ് നിലവിലുള്ള വിലയ്ക്ക് നിശ്ചിത തൂക്കത്തിലുള്ള സ്വർണം വാങ്ങി എന്നുള്ളതിന് നല്കുന്ന സാക്ഷ്യപത്രമാണ് ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റ്. മെയ്30വരെയാണ് പദ്ധതി നീട്ടിയത്. ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് വാങ്ങുന്നവർക്ക് സ്വർണ വിലയിൽ പ്രത്യേകമായ സംരക്ഷണം ഉറപ്പ് നല്കുന്ന റേറ്റ് പ്രൊട്ടക്ഷൻ ഓഫർ കൂടി ലഭിക്കും. www.kalyanjewellers.net/എന്ന ലിങ്കിൽലോഗിൻ ചെയ്ത് ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് സ്വന്തമാക്കാം. ലോക്ക്ഡൗണിന് ശേഷം ഏത് നഗരത്തിലെ ഷോറൂമിൽ നിന്നാണ് ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകി സ്വർണാഭരണങ്ങൾ റിഡീം ചെയ്യുന്നത് എന്ന വിവരവും ലോഗിൻ ചെയ്യുമ്പോൾ നൽകണം. സർട്ടിഫിക്കറ്റിൽ റേറ്റ് പ്രൊട്ടക്ഷൻ ഓഫറിലൂടെ സ്വർണവിലയ്ക്ക് സംരക്ഷണം നല്കുന്നതിനാൽ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ഉപഭോക്താക്കളെ ബാധിക്കില്ലെന്നതാണ് പദ്ധതിയുടെ മെച്ചം. സർട്ടിഫിക്കറ്റ് വാങ്ങിയ ദിവസത്തെ സ്വർണവിലയേക്കാൾ കൂടുതലാണ് അത് സ്വർണമായി മാറ്റിയെടുക്കുന്ന ദിവസത്തെ വിലയെങ്കിൽ വാങ്ങിയ ദിവസത്തെ വില നല്കിയാൽ മതിയാകും. മറിച്ച്,വാങ്ങിയ ദിവസത്തേതിനേക്കാൾ കുറവാണ് വിലയെങ്കിൽ അത് നല്കിയാൽ മതി. പദ്ധതിയിലൂടെ രണ്ട് ഗ്രാമിന് മുകളിൽ തൂക്കമുള്ള സ്വർണമാണ് വാങ്ങാനാകുക. ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ഇ-മെയിലിലൂടെയോ വാട്സ് ആപ്പിലൂടെയോ ഉപഭോക്താവ് നിർദേശിക്കുന്ന മറ്റ് പ്ലാറ്റ്ഫോമുകളിലൂടെയോ അയച്ചുനല്കും. കല്യാണ ആവശ്യങ്ങൾക്കായി മുൻകൂട്ടി സ്വർണം വാങ്ങുന്നവർക്കും കല്യാൺ ജൂവലേഴ്സിൻറെ ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് അനുഗ്രഹമാണ്.2020ഡിസംബർ31വരെ ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് സ്വർണമായി മാറ്റിയെടുക്കുന്നതിനുള്ള സൗകര്യമുണ്ടാകും. അക്ഷയതൃതീയയുടെ അവസരത്തിൽ ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റിന് ഉപഭോക്താക്കൾ നല്കിയ മികച്ച പിന്തുണയിൽ അതിയായ സന്തോഷമുണ്ടെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്.കല്യാണരാമൻ പറഞ്ഞു. ഉപഭോക്തൃഅനുഭവം മെച്ചപ്പെടുത്തുന്നതിനും ആഭരണങ്ങൾ വാങ്ങുമ്പോൾ പരമാവധി നേട്ടം ഉപഭോക്താക്കൾക്ക് നല്കുന്നതിനുമാണ് കല്യാൺ ജൂവലേഴ്സ് എപ്പോഴും ശ്രമിക്കുന്നത്. അക്ഷയത്രിതീയയ്ക്ക് ഉപയോഗപ്പെടുത്താൻ സാധിക്കാതിരുന്നവർക്കായി പദ്ധതി തുടരാൻ തീരുമാനിക്കുകയായിരുന്നുവെന്നും ടി.എസ്.കല്യാണരാമൻ അറിയിച്ചു.

from money rss https://bit.ly/2WjJboi
via IFTTT

ഈ ഫണ്ടുകളില്‍ നിക്ഷേപിച്ചാല്‍ മൂന്നുകോടി രൂപ സമാഹരിക്കാനാകുമോ?

മ്യൂച്വൽ ഫണ്ടിൽ എസ്ഐപി നിക്ഷേപം തുടങ്ങിയിട്ട് ഒരുവർഷമെ ആയിട്ടുള്ളൂ. ഫണ്ടുകൾ ഇപ്പോൾ കനത്ത നഷ്ടത്തിലാണ്. താഴെപ്പറയുന്നവയാണ് ഫണ്ടുകൾ. ആക്സിസ് ലോങ് ടേം ഇക്വിറ്റി ഫണ്ട്-8000 രൂപ എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി-8000 ഡിഎസ്പി മിഡക്യാപ്-8000 കനാറാ റൊബേകോ എമേർജിങ് ഇക്വിറ്റി-8000 സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എനിക്ക് ഇതിനുപുറമെ, ഇപിഎഫിലും നിക്ഷേപമുണ്ട്. വിരമിക്കാൻ 20 വർഷമാണ് ബാക്കിയുള്ളത്. ഈ നിക്ഷേപംകൊണ്ട് മൂന്നുകോടി രൂപ സമാഹരിക്കാനാകുമോ? മേൽപ്പറഞ്ഞ ഫണ്ടുകളിൽ നിക്ഷേപം തുടരാമോ? വിശാഖ്, ഹൈദരാബാദ് നിലവിൽ നിങ്ങൾ നിക്ഷേപിച്ചുവരുന്ന ഫണ്ടുകൾ മകച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവയാണെന്ന് ആദ്യമെ പറയട്ടെ. ഓഹരി വിപണിയിലെ ഇപ്പോഴത്തെ തകർച്ചയാണ് നിങ്ങളുടെ പോർട്ട്ഫോളിയോ നഷ്ടത്തിലാകാൻ കാരണം. വിപണി തിരിച്ചുകയറുമ്പോൾ മികച്ചനേട്ടം ലഭിക്കും. അതുകൊണ്ടുതന്നെ ഈ ഫണ്ടുകളിലെ എസ്ഐപി നിക്ഷേപം നിർത്താതിരിക്കുക. പ്രതിമാസം 30,000 രൂപവീതം 20 വർഷം നിക്ഷേപിച്ചാൽ (12 ശതമാനം ആദായം ലഭിക്കുമെന്ന് കണക്കുകൂട്ടിയാൽ) നിങ്ങളുടെ നിക്ഷേപം 20വർഷത്തിനുശേഷം മൂന്നുകോടി രൂപയായി വളരും. 32,000 രൂപവെച്ച് നിക്ഷേപിച്ചാൽ ലഭിക്കുക 3.2 കോടിയാണ്(പട്ടിക കാണുക) നാലുഫണ്ടുകളിലായി നിങ്ങൾ 32,000 രൂപയാണ് പ്രതിമാസം നിക്ഷേപിക്കുന്നത്. തൽക്കാലം അതിൽമാറ്റമൊന്നുംവരുത്തേണ്ട. ലാർജ് ആൻഡ് മിഡക്യാപ് വിഭാഗത്തിലുള്ള കനാറ റൊബേകോ എമേർജിങ് ഫണ്ടും മിഡ്ക്യാപ് ഓഹരികളിൽ നിക്ഷേപിക്കുന്ന ഡിഎസ്പി മിഡക്യാപ് ഫണ്ടും റിസ്ക് കൂടിയ ഇനത്തിൽപ്പെട്ടതാണ്. ദീർഘകാലനിക്ഷേപമായതിനാൽ മികച്ചനേട്ടം അതിൽനിന്ന് പ്രതീക്ഷിക്കാമെങ്കിലും റിസ്കിന്റെ കാര്യംമറക്കേണ്ട. 20 വർഷംകൊണ്ട് നിങ്ങൾ മൊത്തം നിക്ഷേപിക്കുന്ന തുക 76.8 ലക്ഷമാണ്. മൊത്തംലഭിക്കുന്നആദായമാകട്ടെ 2.4 കോടി രൂപയും.

from money rss https://bit.ly/2A4uRaj
via IFTTT

Friday, 8 May 2020

ഓഹരി മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപവരവ് കുറഞ്ഞു: ഏപ്രിലിലെത്തിയത് 6,108 കോടി

കോവിഡ് വ്യാപനംമൂലം ഓഹരി സൂചികകൾ കനത്ത നഷ്ടംനേരിട്ടതോടെ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലേയ്ക്കുള്ള നിക്ഷേപവരവും കുറഞ്ഞു. ഏപ്രിലലിൽ 6,108 കോടി രൂപയാണ് ഫണ്ടുകളിലെത്തിയത്. ഇത് നാലുമാസത്തെ ഏറ്റവും താഴ്ന്ന തുകയാണ്. ഡെറ്റ് ഫണ്ടുകൾ ഉൾപ്പടെയുള്ളവയിലെത്തിയ മൊത്തം നിക്ഷേപം 45,999 കോടി രൂപയാണെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ(ആംഫി)യുടെ കണക്കുകൾ വ്യക്തമാക്കുന്നു. മാർച്ചിൽ 2.13 ലക്ഷം കോടി രൂപയാണ് നിക്ഷേപകർ ഫണ്ടുകളിൽനിന്ന് പിൻവലിച്ചത്. മാർച്ച് മാസത്തിലാകട്ടെ ഓഹരി അധിഷ്ഠിത ഫണ്ടുകളിലേയ്ക്ക് 11,485 കോടി രൂപയുടെ നിക്ഷേപമാണെത്തിയത്. ഒരുവർഷത്തെ ഏറ്റവും ഉയർന്ന നിലവാരമാണിത്. 2019 ഡിസംബറിൽ 4,432 കോടിയും 2020 ജനുവരിയിൽ 7,547 കോടിയും ഫെബ്രുവരിയിൽ 10,760 കോടി രൂപയുമാണ് നിക്ഷേപമായെത്തിയത്.

from money rss https://bit.ly/3fxNOmg
via IFTTT

കേരളത്തില്‍ സാധ്യതയുള്ള വ്യവസായ മേഖലകൾ

1. സ്മാർട്ട് മാനുഫാക്ചറിങ് ലക്ഷക്കണക്കിന് സ്മാർട്ട് ഫോണുകളും ടാബ്ലെറ്റുകളും ലാപ്ടോപ്പുകളുമൊക്കെ ആവശ്യമായ വിപണിയാണ് ഇന്ത്യ. ഇതൊക്കെ വരുന്നത് ഇപ്പോൾ ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽനിന്നാണ്. എന്നാൽ, ഇവയുടെ നിർമാണത്തിന് അനുയോജ്യമായ ഇടമാണ് കേരളം. സ്മാർട്ട് മാനുഫാക്ചറിങ്ങിന് ആവശ്യമായ മാനവശേഷി നമുക്കുണ്ട്. 2. ഹൈ എൻഡ് ഇലക്ട്രോണിക്സ് ഡിജിറ്റൽ ഉത്പന്നങ്ങളുടെ രൂപകല്പന മുതൽ നിർമാണം വരെ ഏറെ സാധ്യതയുള്ള മേഖലയാണ്. സ്മാർട്ട് ഫോണുകളുടെ അപ്പുറം, സ്മാർട്ട് വാച്ച്, ഹെൽത്ത് ബാൻഡ് തുടങ്ങി ഒട്ടേറെ ഹൈൻ എൻഡ് ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്ക് സാധ്യതയുണ്ട്. 3. മെഡിക്കൽ എക്യുപ്മെന്റ്സ് മെഡിക്കൽ ഉപകരണങ്ങൾക്ക് ഇനിയുള്ള കാലത്ത് വലിയ ഡിമാൻഡാവും. നൈപുണ്യവും കഴിവുമുള്ള മാനവശേഷി ഇവിടെയുള്ളതിനാൽ ഇത്തരം വ്യവസായങ്ങൾക്ക് അനുയോജ്യമാണ് കേരളം. ഈ മേഖലയിൽ കേരളം ഇതിനോടകം മികവ് തെളിയിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബ്ലെഡ് ബാഗ് നിർമാതാക്കളായ തിരുവനന്തപുരത്തെ ടെറുമോ പെൻപോളും കൃത്രിമ പല്ല് നിർമിക്കുന്ന മൂവാറ്റുപുഴയിലെ ഡെന്റ് കെയറുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്.

from money rss https://bit.ly/2xLGiTy
via IFTTT

വാട്ടർഫീൽഡ് അഡ്വൈസേഴ്‌സ്‌ കേരളത്തിലേക്ക്

കൊച്ചി: അതിസമ്പന്ന കുടുംബങ്ങളുടെ നിക്ഷേപക ആവശ്യങ്ങൾ നിറവേറ്റുന്ന ഫാമിലി ഓഫീസ് സ്ഥാപനമായ വാട്ടർഫീൽഡ് അഡ്വൈസേഴ്സ് കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. കമ്പനിയുടെ രാജ്യത്തെ അഞ്ചാമത്തെ ഓഫീസ് കൊച്ചിയിലാണ് പ്രവർത്തനം തുടങ്ങിയത്. രാജ്യത്തെ അറുപതോളം അതിസമ്പന്ന കുടുംബങ്ങളുടേതായി 350 കോടി ഡോളറിന്റെ (ഏതാണ്ട് 26,250 കോടി രൂപ) സ്വകാര്യ ആസ്തി കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് വാട്ടർഫീൽഡ്. അതിസമ്പന്നരുടെയും വ്യവസായ കുടുംബങ്ങളുടെയും ബിസിനസ്സിന് അപ്പുറമുള്ള ആസ്തി സംരക്ഷിക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്ന് വാട്ടർഫീൽഡിന്റെ കേരളത്തിന്റെ ചുമതലയുള്ള റിലേഷൻഷിപ്പ് മാനേജ്മെന്റ് വൈസ് പ്രസിഡന്റ് അരുൺ പോൾ പറഞ്ഞു. കേരളത്തിൽ 'ഫാമിലി ഓഫീസ്' എന്ന ആശയത്തെക്കുറിച്ചുള്ള അവബോധം വർധിച്ചുവരികയാണെന്നും ഇതിന് വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജന്റെ അടുത്ത ബന്ധുവും ബാങ്കിങ് രംഗത്ത് നിരവധി വർഷത്തെ പ്രവർത്തന പരിചയത്തിന് ഉടമയുമായ സൗമ്യ രാജന്റെ നേതൃത്വത്തിലുള്ളതാണ് ഈ സംരംഭം.

from money rss https://bit.ly/2SM0yvO
via IFTTT

വ്യവസായങ്ങള്‍ ചൈനവിടുമ്പോള്‍ കേരളം ചെയ്യേണ്ടത്‌

കോവിഡ് വ്യാപനത്തിനിടെ, യു.എസ്. കമ്പനികൾ ഉൾപ്പെടെയുള്ള ആഗോള വ്യവസായങ്ങൾ ചൈന വിടാനുള്ള കാരണങ്ങൾ മൂന്നാണ്. ഒന്ന്, ചൈനയ്ക്കെതിരായ വികാരം. രണ്ട്, നിർമാണത്തിന് ആവശ്യമായ ഉത്പന്നങ്ങൾക്ക് ചൈനയെ മാത്രം ആശ്രയിച്ചതുമൂലം പല കമ്പനികളുടെയും പ്രവർത്തനം തന്നെ സ്തംഭിച്ചത്. മൂന്ന്, ചൈനയെ കൂടുതൽ ആശ്രയിക്കേണ്ടി വരുന്നത് സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്ന ആശങ്ക. ചൈനയുമായി മത്സരിക്കുക എളുപ്പമല്ല. കാരണം, ഉത്പാദനക്ഷമതയുടെ കാര്യത്തിലും തൊഴിൽ അച്ചടക്കത്തിന്റെ കാര്യത്തിലും ഏറെ മുന്നിലാണ് അവർ. മാത്രമല്ല, അവിടെ കാര്യങ്ങൾ നടപ്പാക്കാൻ എളുപ്പമാണ്. കാരണം, അവിടെ സ്റ്റേറ്റ് കാപ്പിറ്റലിസം അഥവാ ഭരണകൂട മുതലാളിത്തമാണ്. വൈകാരികമായ എതിർപ്പുകൾ തത്കാലം മാറ്റിവയ്ക്കാം. പക്ഷെ, നിർമാണത്തിന് ആവശ്യമായ ഉത്പന്നങ്ങളുടെ പവർ ഹൗസ് എന്ന നിലയിൽ ചൈനയെ മാത്രം ആശ്രയിക്കുന്നത് കുറയുമെന്ന് ഉറപ്പാണ്. പല കമ്പനികളും തങ്ങളുടെ ഉത്പാദനത്തിന്റെ ഒരു ഭാഗമെങ്കിലും മറ്റിടങ്ങളിലേക്ക് മാറ്റാൻ നോക്കും. അവിടെയാണ് കേരളത്തിന്റെ സാധ്യത. കേരളം എന്തു ചെയ്യണം? കേരളത്തിന് ലക്ഷ്യമിടാവുന്ന വ്യവസായ മേഖലകൾ ഏതൊക്കെയാണെന്ന് ആദ്യംതന്നെ തിരിച്ചറിയുക. വിദ്യാസമ്പന്നവും സാമൂഹികമായി ഉയർന്നുനിൽക്കുന്നതുമായ സമൂഹമാണ് നമ്മുടേത്. താരതമ്യേന സുരക്ഷിതമായി താമസിക്കാൻ പറ്റിയ ഇടം. മാത്രമല്ല, ആരോഗ്യത്തിലും മുന്നിൽ നിൽക്കുന്നവർ. ഇതൊക്കെയാണെങ്കിലും പുതിയ വ്യവസായങ്ങൾക്കായി നമുക്ക് ഏറെ ഭൂമി ലഭ്യമല്ല. ജനസാന്ദ്രതയും കൂടുതലാണ്. അതിനാൽ, വൻകിട നിർമാണ വ്യവസായങ്ങൾ നമുക്ക് അസാധ്യമാണ്. വരുന്ന കമ്പനികൾ ജലാശയങ്ങളിലേക്ക് മാലിന്യം ഒഴുക്കുന്ന സ്ഥിതി വരാതിരിക്കാനും നോക്കണം. കമ്പനികൾ വരുമ്പോൾ അവർക്ക് അനുയോജ്യമായ ഭൂമിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്. കമ്പനികളെ എങ്ങനെ കൊണ്ടുവരാം? ഏതൊക്കെ മേഖലകളിലെ വ്യവസായങ്ങളെയാണ് കേരളത്തിലേക്ക് ആകർഷിക്കേണ്ടതെന്ന് ഉറപ്പിച്ചുകഴിഞ്ഞാൽ ആ മേഖലകളിലെ കമ്പനികളെ ഇങ്ങോട്ടേക്ക് ക്ഷണിക്കുകയാണ് വേണ്ടത്. അതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിജയികളായ മലയാളികളുടെ നെറ്റ്വർക്ക് ഉപയോഗിക്കുക. യു.എസ്., യൂറോപ്പ്, ജപ്പാൻ എന്നിവിടങ്ങളിലൊക്കെ പല വൻകിട കമ്പനികളുടെയും മേധാവികളായി മലയാളികളുണ്ട്. അവരുടെ സഹായത്തോടെ കേരളത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കാം. കേരളത്തിൽ നിലവിലുള്ള കമ്പനികളെക്കൊണ്ട് സംയുക്ത സംരംഭങ്ങൾക്കും പങ്കാളിത്ത സംരംഭങ്ങൾക്കുമൊക്കെ ശ്രമിക്കാം. വ്യവസായ സൗഹൃദാന്തരീക്ഷം അത്യാവശ്യം ഹർത്താലുകളും സമരങ്ങളുമായി മുന്നോട്ടുപോയാൽ പുതിയ വ്യവസായങ്ങൾ വരില്ല. വ്യവസായ സൗഹൃദ റാങ്കിങ്ങിൽ നാം വലിയ പുരോഗതി കൊണ്ടുവന്നേ മതിയാകൂ. കഴിഞ്ഞ പ്രളയത്തിൽ രാഷ്ട്രീയം മാറ്റിെവച്ച് നാം ഒത്തൊരുമിച്ച് പ്രവർത്തിച്ചതുപോലെ വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിലും കൂട്ടായ പ്രവർത്തനം ആവശ്യമാണ്. നയങ്ങളിൽ മാറ്റങ്ങൾ ആവശ്യമാണെങ്കിൽ അത് എത്രയും വേഗം ചെയ്യണം. പരിഷ്കാരങ്ങൾ പ്രഖ്യാപിക്കാൻ എളുപ്പമാണ്. അത് നടപ്പാക്കാനാണ് ബുദ്ധിമുട്ട്. പുതിയ വ്യവസായങ്ങൾ വന്നാലേ സർക്കാരിന്റെ വരുമാനം കൂടുകയുള്ളൂവെന്ന ബോധം സർക്കാർ ഉദ്യോഗസ്ഥർക്ക് ഉണ്ടാകണം. ഫലപ്രദമായി ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുന്ന നയം സർക്കാരിന് സ്വീകരിക്കാവുന്നതാണ്. സർക്കാർ നിയമം കൊണ്ടുവന്നാൽ മതി. ലൈസൻസുകളും മറ്റ് അനുമതികളും ലഭ്യമാക്കുന്ന ചുമതല സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കുക. പാസ്പോർട്ട് നൽകുന്ന ചുമതല സർക്കാർ സ്വകാര്യ കമ്പനിയെ ഏൽപ്പിച്ചതോടെ അത് എത്രമാത്രം ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്നുവെന്നത് നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ ഉദാഹരണമാണ്. സർക്കാർ ഉടമസ്ഥത വഹിക്കുകയും സ്വകാര്യ ഏജൻസികൾ പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന മോഡൽ വന്നാൽ മാത്രമേ പുരോഗമനം വരൂ. ലോകത്തിലെ ഏറ്റവും വലിയ സ്ഥാപനങ്ങളുടെ സങ്കീർണമായ നടത്തിപ്പ് ഇവിടെ നിന്നുള്ള സ്വകാര്യ കമ്പനികൾ വിജയകരമായി നിർവഹിക്കുന്നുണ്ട്. (ഐ.ബി.എസ്. ഗ്രൂപ്പിന്റെ സ്ഥാപകനും എക്സിക്യുട്ടീവ് ചെയർമാനുമാണ് ലേഖകൻ)

from money rss https://bit.ly/3dvpK1y
via IFTTT

തരംഗമായി കേരള കസവ് മാസ്ക്; നെയ്ത്തുകാർക്ക് ആശ്വാസവും

'വേദിക' തയ്യാറാക്കിയ മാസ്ക് ധരിച്ച യുവതി തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധത്തിൽ പ്രധാനം സാമൂഹികാകലം പാലിക്കലും മുഖാവരണം ധരിക്കലുമാണ്. അതിൽത്തന്നെ വ്യത്യസ്ത രീതിയിലുള്ള മുഖാവരണങ്ങൾ ഫാഷൻ ലോകത്തെയും കീഴടക്കുന്നു. കേരളത്തിൽനിന്നുള്ള കസവ് മാസ്കുകളും ഇപ്പോൾ ട്രെൻഡായിരിക്കുകയാണ്. 'വേദിക'യുടെ സ്ഥാപകയും ക്രിയേറ്റീവ് ഹെഡ്ഡുമായ മൈത്രി ശ്രീകാന്ത് ആനന്ദാണ് കേരള കസവ് മാസ്കുകളിലൂടെ ഒരുവിഭാഗം ജനങ്ങളെ ദുരിതത്തിൽനിന്നു മോചിതരാക്കാനുള്ള ശ്രമത്തിനു പിന്നിൽ. ബാലരാമപുരത്തെ നെയ്ത്തുതൊഴിലാളികളെ സഹായിക്കുകയെന്ന ഉദ്യമംകൂടി ഇതിനു പിന്നിലുണ്ടെന്ന് മൈത്രി ശ്രീകാന്ത് ആനന്ദ് പറയുന്നു. ഖാദി, കലംകരി, ബ്ലോക്ക് പ്രിന്റഡ്, ഇകാത് തുടങ്ങിയ തനതായ വസ്ത്രാലങ്കാരരീതികളെ ആഘോഷമാക്കുകയാണ് ലക്ഷ്യമെന്നും അവർ പറയുന്നു. കേരള പോലീസിന്റെ മാസ്ക് ചലഞ്ചിന്റെ ഭാഗമായി കസവ് മാസ്കുകൾ വിപണിയിലെത്തി. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് കസവ് മാസ്കുകൾ ഡിസൈൻചെയ്തു നൽകി. നെയ്ത്തുതൊഴിലാളികളെ സഹായിക്കാനുള്ള ഉദ്യമത്തെ പ്രശംസിച്ച് ശശി തരൂർ എം.പി. 'വേദിക' തയ്യാറാക്കിയ കസവ് മാസ്കിന്റെ ചിത്രങ്ങൾ ട്വിറ്ററിലും പങ്കുവെച്ചു.

from money rss https://bit.ly/3fy5IFh
via IFTTT

നടപ്പ് സാമ്പത്തികവര്‍ഷത്തെ വളര്‍ച്ചാ അനുമാനം മൂഡീസ് പൂജ്യത്തിലേയ്ക്ക് താഴ്ത്തി

ന്യൂഡൽഹി: 2020-21 സാമ്പത്തികവർഷത്തെ വളർച്ചാ അനുമാനം മൂഡീസ് പൂജ്യത്തിലേയ്ക്ക് താഴ്ത്തി. കോവിഡ് വ്യാപനംമൂലം അടച്ചിടേണ്ടിവന്ന സാഹചര്യത്തിൽ രാജ്യത്തെ സാമ്പത്തകിസ്ഥിതി വിലയിരുത്തിയാണ് മൂഡീസ് റേറ്റിങ് താഴ്ത്തിയത്. ഗോൾഡ്മാൻ സാച്സും നോമുറയും സമാനമായരീതിയിൽ റേറ്റിങ് താഴ്ത്തിയിട്ടുണ്ട്. 2022 സാമ്പത്തികവർഷത്തിൽ രാജ്യം തിരിച്ചുവരവുനടത്തുമെന്നും മൂഡീസിന്റെ റിപ്പോർട്ടിൽ പറയുന്നു. 6.6 ശതമാനം വളർച്ചയാകും രാജ്യം കൈവരിക്കുക. അതേസമയം ധനക്കമ്മി 5.5ശതമാനമായി വർധിക്കുകയും ചെയ്യും-റിപ്പോർട്ടിൽ പറയുന്നു.

from money rss https://bit.ly/3ciPOga
via IFTTT

സെന്‍സെക്‌സ് 199 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: റിലയൻസ് ജിയോയിൽ വീണ്ടും വിദേശ നിക്ഷേപമെത്തിയത് ഓഹരി സൂചികകൾ നേട്ടമാക്കി. സെൻസെക്സ് 199.32 പോയന്റ് നേട്ടത്തിൽ 31,642.70ലും നിഫ്റ്റി 52.45 പോയന്റ് ഉയർന്ന് 9,251.50ലുമാണ് ക്ലോസ് ചെയ്തത്. രാവിലത്തെ വ്യാപാരത്തിൽ 500ലേറെ പോയന്റ് ഉയർന്നെങ്കിലും ലാഭമെടുപ്പിനെതുടർന്നാണ് സൂചികകളിലെ നേട്ടം പരിമിതമായത്. ബിഎസ്ഇയിലെ 1012 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1267 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 185 ഓഹരികൾക്ക് മാറ്റമില്ല. ഹിന്ദുസ്ഥാൻ യുണിലിവർ, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, നെസ് ലെ, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കയത്. എംആൻഡ്എം, ആക്സിസ് ബാങ്ക്, എൻടിപിസി, എസ്ബിഐ, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ, എഫ്എംസിജി, ഊർജം, ഐടി, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളിലെ ഓഹരികളിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചു. വാഹനം, ബാങ്ക്, ലോഹം ഓഹരികളാണ് വില്പന സമ്മർദം നേരിട്ടത്.

from money rss https://bit.ly/3dpeJ1y
via IFTTT

മൂന്നാഴ്ചയ്ക്കുള്ളില്‍ 60,000 കോടിയുടെ നിക്ഷേപം: ഓഹരിവില കുതിച്ചത് 80%

ജിയോ പ്ലാറ്റ്ഫോമിൽ മൂന്നാമതൊരു സ്ഥാപനംകൂടി നിക്ഷേപം നടത്തിയതോടെ റിലയൻസിന്റെ ഓഹരി വില കുതിച്ചു. വ്യാപാരം ആരംഭിക്കുന്നതിനുതൊട്ടുമുമ്പ് റിപ്പോർട്ട് പുറത്തുവിട്ടതിലൂടെ റിലയൻസിന്റെ ഓഹരി വിലയിൽ അഞ്ചുശതമാനമാണ് നേട്ടമുണ്ടായത്. 52 ആഴ്ചയിലെ ഉയർന്നനിലവാരമായ 1,617നുതാഴെയാണ് ഇപ്പോഴും ഓഹരിവിലയെങ്കിലും 52 ആഴ്ചയിലെ താഴ്ന്ന നിലവാരമായ 875.70 രൂപയിൽനിന്ന് നേട്ടമുണ്ടാക്കിയത് 80ശതമാനത്തോളമാണ്. മാർച്ച് 23നായിരുന്നു ഓഹരിവില 875നിലവാരത്തിലേയ്ക്ക് കൂപ്പുകുത്തിയത്. ഡിസംബറിലാണ് 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിൽ ഓഹരിവിലയെത്തിയത്. വിസ്റ്റ 11,357 കോടി രൂപകൂടി നിക്ഷേപിച്ചതോടെ മൂന്നാഴ്ചക്കകം ജിയോ പ്ലാറ്റ്ഫോമിൽ 60,956.37 കോടിരൂപയാണ് മൊത്തം നിക്ഷേപമായെത്തിയത്. റിലയൻസിന്റെ കടബാധ്യതതീർക്കാനുള്ള ശ്രമങ്ങൾ വിജയിക്കുന്നതിന്റെ സൂചനകളാണ് ഓഹരിയിലെ നേട്ടത്തിനുപിന്നിൽ. ഫേസ്ബുക്ക് 43,574 കോടിരൂപയും സിൽവൽ ലേയ്ക്ക് 5,665.75 കോടി രൂപയുമാണ് ഇതിനകം ജിയോ പ്ലാറ്റ്ഫോമിൽ നിക്ഷേപിച്ചത്. ടെലികോമുമായി ബന്ധമില്ലാത്ത കമ്പനികളാണ് മൂന്നുമെന്ന പ്രത്യേകതയുമുണ്ട്. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളായ സിൽവർ ലേയ്ക്കും വിസ്റ്റയും ടെക് കമ്പനികളിൽ നിക്ഷേപം നടത്തുന്ന സ്ഥാപനങ്ങളാണ്. ഫേസ്ബുക്കാകട്ടെ പ്രമുഖ ടെക് കമ്പനിയുമാണ്. ഇതോടെ ജിയോ പ്ലാറ്റ്ഫോം കൺസ്യൂമർ-ടെക്നോളജി കമ്പനിയായി മാറുകയാണ്. Jio Platforms gets ₹60,000 crore investment in 3 weeks. RIL shares up 80%

from money rss https://bit.ly/3bcEX64
via IFTTT

സെബിയെ വിമര്‍ശിച്ചതിന്‌ ഫ്രങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ ഖേദംപ്രകടിപ്പിച്ചു

സെബി വരുത്തിയ മാറ്റങ്ങളാണ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനത്തെ ബാധിച്ചതെന്ന പ്രസ്താവന പിൻവലിച്ച് ഫ്രാങ്ക്ളിൻ ടെംപിൾടൺ ഖേദംപ്രകടിപ്പിച്ചു. ഫ്രാങ്ക്ളിൻ ടെംപിൾടണിന്റെഗ്ലോബൽ സിഇഒയും പ്രസിഡന്റുമായ ജെന്നിഫർജോൺസനാണ് സെബിയ്ക്കെതിരെ കഴിഞ്ഞദിവസം ആരോപണം ഉന്നയിച്ചത്. ലിസ്റ്റ് ചെയ്യാത്ത കടപ്പത്രങ്ങളിൽ 10ശതമാനംവരെ നികഷേപം നടത്താമെന്ന സെബിയുടെ നിർദേശത്തിനെതിരെയാണ് ജെന്നി ജോൺസൻ പ്രതികരിച്ചത്. 2019 ഒക്ടോബറിൽ ഫണ്ടുകളുടെ കാറ്റഗറികൾ പുനർനിർണയിച്ചപ്പോഴായിരുന്നു ഇത്. പല ഫണ്ടുകളും അതീവ നഷ്ടസാധ്യതയുള്ളവയായതിനാൽ റിസ്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ലിസ്റ്റ് ചെയ്യാത്ത കടപ്പത്രങ്ങളിലെ നിക്ഷേപം 10 ശതമാനത്തിലേയ്ക്ക് കുറയ്ക്കണമെന്നായിരുന്നു സെബിയുടെ നിർദേശം. ഫണ്ടിൽനിന്ന് നിക്ഷേപകർ വ്യാപകമായി പണം പിൻവലിച്ചതിനെതുടർന്ന് കടത്തു സമ്മർദത്തിലായപ്പോഴാണ് ഫ്രാങ്ക്ളിൻ പ്രധാന ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിച്ചത്. കോവിഡ് വ്യാപനത്തെടുർന്നായിരുന്നു പിൻവലിക്കൽ സമ്മർദമുണ്ടായതെന്ന് എഎംസി വ്യക്തമാക്കിയിരുന്നു. എന്നാൽ വോഡാഫോൺ ഐഡിയയിൽ നിക്ഷേപിച്ചിരുന്ന കടപ്പത്രങ്ങൾ പ്രതിസന്ധി നേരിട്ടപ്പോൾത്തന്നെ ഫണ്ടുകളിൽ നിന്ന് കാര്യമായി നിക്ഷേപചോർച്ചയുണ്ടായി. ഫണ്ടുകളിൽനിന്നുള്ള ആദായത്തെ ബാധിച്ചതിനെതുടർന്നായിരുന്നുഇത്.

from money rss https://bit.ly/35JxBWg
via IFTTT

Katta Kalippu Lyrics : Oru Mexican Aparatha Malayalam Movie Song

Movie: Oru Mexican Aparatha
Year: 2017
Singer: Arunraja Kamaraj & Manikandan Ayyappa
Lyrics: Tom Emmatty
Music: Manikandan Ayyappa
Actor: Tovino Thomas
Actress: Gayathri Suresh
Kalippu aa aa aa
Katta kalippu
Kalippu katta kalippu
Haaha

Parakkum
Paari parakkum
Chenkodi kaiyyilum
Athu nenjilum chuvappu
Parakkum… paari parakkum
Chenkodi kaiyyilum
Athu nenjilum chuvapp

Yeah

Kalippu katta kalippu
Kandaal bhayakkum
Chora kalikkum
Kalippu haa aa

Inquilab zindabad
Sfy zindabad
Manalil chora chaalozhukatte
Chaalukal chernnoru puzhayaakatte
Puzhakal chernnoru kadalaakatte
Arthirambum kadaline nokki
Vetta patti kurakkatte
Vedivekkatte virudhanmaar
Illa illa purakottilla
Oro adiyum munnott
Sakhaakkale naam munnottu
Sfy zindabad

Mexico, Cuba, Bolivia, Argentina
Aaaa…
Oru Mexican Aparatha
Oru Mexican Aparatha
Oru Mexican Aparatha


* This article was originally published here

ഈവര്‍ഷം അവസാനംവരെ വീട്ടിലിരുന്ന് ജോലിചെയ്യാമെന്ന് ജീവനക്കാരോട് ഫേസ്ബുക്ക്

ജൂലായ് ആറിന് ഓഫീസുകൾ തുറക്കുമെങ്കിലും ഈവർഷം അവസാനംവരെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന് ഫേസ്ബുക്ക്. അത്യാവശ്യത്തിനുള്ള ജീവനക്കാർമാത്രമാകും ഓഫീസുകളിലുണ്ടാകുക. നിലവിൽ 48,268 ജീവനക്കാരാണ് ടെക് കമ്പനിയിലുള്ളത്. മാർച്ച് തുടക്കംമുതലാണ് ജീവിക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഫേസ്ബുക്ക് ഒരുക്കിയത്. ഓഫീസുകൾ തുറക്കുന്നതുസംബന്ധിച്ച് ഫേസ്ബുക്ക് സിഇഒ ഉടനെ ഔദ്യോഗികമായി അറിയിക്കുമെന്നും സിഎൻബിസിയുടെ റിപ്പോർട്ടിൽ പറയുന്നു. 2021വെരെ 50ഓ അതിലധികമോ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള എല്ലാ ഔദ്യോഗിക കോൺഫറൻസുകളും ഫേസ്ബുക്ക് റദ്ദാക്കിയിട്ടുണ്ട്. മറ്റ് വൻകിട കമ്പനികളെയെന്നപോലെ കോവിഡ് മൂലമുള്ള പ്രതിസന്ധി കമ്പനിയെയും ബാധിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

from money rss https://bit.ly/2A1Fs5R
via IFTTT

മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ പലിശ നല്‍കുന്ന പദ്ധതിയുമായി എസ്ബിഐ

മുതിർന്ന പൗരന്മാർക്കായി കൂടുതൽ പലിശ നൽകുന്ന സ്ഥിര നിക്ഷേപ പദ്ധതി എസ്ബിഐ അവതരിപ്പിച്ചു. പലിശ തുടർച്ചയായി കുറയുന്ന സാഹചര്യത്തിൽ ആദായ നഷ്ടത്തിൽനിന്ന് മുതിർന്ന പൗരന്മാരെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എസ്ബിഐ വികെയർ-എന്നപേരിൽ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പദ്ധതി പ്രകാരം 30 ബേസിസ് പോയന്റിന്റെ അധിക പലിശ നിക്ഷേപകർക്ക് ലഭിക്കും. മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന അരശതമാനം പലിശയ്ക്കുപുറമെയാണിത്. പുതിയ നിക്ഷേപ പദ്ധതിക്ക് 2020 സെപ്റ്റംബർ 30വരെയാണ് കാലാവധി. അതിനുശേഷം ഈ പദ്ധതിയിൽ നിക്ഷേപം സ്വീകരിക്കില്ല. വിശദാംശങ്ങൾ അറിയാം: അഞ്ചുവർഷമോ അതിൽകൂടുതലോ കാലാവധിയ്ക്കുള്ള നിക്ഷേപത്തിനാണ് പദ്ധതി പ്രകാരം കൂടുതൽ പലിശ ലഭിക്കുക. മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന അരശതമാനം പലിശയ്ക്കുപുറമെയാണ് 30 ബേസിസ് പോയന്റിന്റെ അധിക ആദായംകൂടി നൽകുന്നത്. അങ്ങനെവരുമ്പോൾ മൊത്തം 0.80ശതമാനം പലിശയാണ് കൂടുതലായി ലഭിക്കുക. കാലാവധിയെത്തുംമുമ്പ് നിക്ഷേപം പിൻവലിച്ചാൽ അധികമായി നൽകുന്ന 30 ബേസിസ് പോയന്റിന്റെ വർധന ലഭിക്കില്ല. ഏഴുദിവസംമുതൽ 10 വർഷംവരെയുള്ള വിവിധകാലയളവുകളിലെ സ്ഥിര നിക്ഷേപത്തിന് നാലുശതമാനംമുതൽ 6.20ശതമാനംവരെയാണ് എസ്ബിഐ നിലവിൽ പലിശ നൽകുന്നത്. ഈയിടെ നിക്ഷേപ പലിശയിൽ 20 ബേസിസ് പോയന്റിന്റെ കുറവ് ബാങ്ക് വരുത്തിയിരുന്നു. മെയ് 12 മുതലാണ് ഇത് ബാധകമാകുന്നത്. മാർജിനൽ കോസ്റ്റ് ഓഫ് ലെന്റിങ് (എംസിഎൽആർ)അടിസ്ഥാനമാക്കിയുള്ള വായ്പ പലിശയിൽ 15 ബേസിസ് പോയന്റിന്റെ കുറവുംവരുത്തിയിട്ടുണ്ട്. ഇതുപ്രകാരം ഒരുവർഷത്തെ നിരക്ക് 7.40ശതമാനത്തിൽനിന്ന് 7.25ശതമാനമായി കുറയും. മെയ് 10മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരിക.

from money rss https://bit.ly/2ytN4xR
via IFTTT

Thursday, 7 May 2020

മൂന്നാമതൊരു കമ്പനികൂടി: ജിയോ പ്ലാറ്റ്‌ഫോംസില്‍ വിസ്റ്റ 11,367 കോടി രൂപ നിക്ഷേപിക്കും

മുംബൈ: ഫേസ്ബുക്കിനും സിൽവർ ലെയ്ക്കിനും പിന്നാലെ മറ്റൊരു കമ്പനികൂടി ജിയോ പ്ലാറ്റ്ഫോമിൽ കോടികൾ നിക്ഷേപിക്കുന്നു. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ വിസ്റ്റ ഇക്വിറ്റി പാർട്ട്ണേഴ്സാണ് 11,367 കോടി രൂപ നിക്ഷേപം നടത്തുന്നത്. വിസ്റ്റയ്ക്ക് 2.32ശതമാനം ഉടമസ്ഥാവകാശം ലഭിക്കും. ഇതോടെ ജിയോ പ്ലാറ്റ്ഫോമിന്റെ ഓഹരി മൂല്യം 4.91 ലക്ഷം കോടിയായി ഉയരും. മൂന്നാഴ്ചയ്ക്കുള്ളിൽ ജിയോ പ്ലാറ്റ്ഫോം നിക്ഷേപക സ്ഥാപനങ്ങളിൽനിന്നായി സമാഹരിച്ചത് 60,596.37 കോടിയായി. വിസ്റ്റ ഇതാദ്യമായാണ് ഒരു ഇന്ത്യൻ കമ്പനിയിൽ നിക്ഷേപം നടത്തുന്നത്. ടെക്നോളജി കമ്പനികളിൽ നിക്ഷേപം നടത്തുന്ന വിസ്റ്റയ്ക്ക് മികച്ച പ്രവർത്തനപാരമ്പര്യമാണുള്ളത്. 10 വർഷത്തെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ കമ്പനിയുടെ നിക്ഷേപങ്ങളെല്ലാം വൻനേട്ടമാണ് നേടിക്കൊടുത്തിട്ടുള്ളത്. Jio gets new investor: Vista Equity to buy 2.32% for Rs 11,367 crore

from money rss https://bit.ly/2ytyXbR
via IFTTT