from money rss https://bit.ly/31iG1Cz
via IFTTT

സ്വയം ലോക്കിടാൻ ശ്രമിക്കുക
"പുലി വരുന്നേ പുലി" കഥയിലെ പുലി ഇങ്ങെത്തി. ഈ സ്പീഡിൽ വന്നാൽ സ്വീകരിക്കാൻ സ്ഥലം തികയുമോ എന്നുറപ്പില്ല. എല്ലാവരും മുഖ്യമന്ത്രിയുടെ പത്രസമ്മേളനം നോക്കി ഇരിപ്പാണ്, പല നല്ല കാര്യങ്ങളും പറയുന്നുണ്ട്, അതൊക്കെ കേൾക്കുന്നുണ്ടോ എന്ന് സംശയം ആണ്. ലോക്ഡൗൺ പ്രഖ്യാപനം ഉണ്ടോ എന്നറിയാനാണ് ചെവി കൂർപ്പിച്ചു വെച്ചിരിക്കുന്നത്. ഒരു പ്രഖ്യാപനത്തിന്റെ ആ നിമിഷത്തിനു വേണ്ടി ആരും കാത്തിരിക്കേണ്ട. ആത്യന്തികമായി ഇത് നമ്മളുടെ നിയന്ത്രണമാണ്. നിയന്ത്രണത്തിലൂടെയുള്ള അതിജീവനമാണ്. അതുകൊണ്ട് നമുക്ക് പൂട്ടിടേണ്ടത് നമ്മൾ ആണ്, മുഖ്യമന്ത്രിയല്ല.
നിങ്ങളുടെ വീട്ടിലെ ഏറ്റവും "ദുർബലരെ" ഏറ്റവും സുരക്ഷിതമായി ലോക്ക് ചെയ്യുക.
അടച്ചുറപ്പില്ലാത്ത വീടാണെന്ന് കരുതുക, നിങ്ങളുടെ കയ്യിൽ കുറച്ചു സ്വർണം ഉണ്ട്. നിങ്ങൾ അത് എങ്ങനെ സൂക്ഷിക്കും? അതുപോലെ വേണം നിങ്ങൾ നിങ്ങളുടെ പ്രായം ആയ അച്ഛനമ്മമാരെ സൂക്ഷിക്കാൻ. പരമാവധി അന്യരാൽ കാണാതെ, സ്പർശിക്കാതെ. അവരെ പുറത്തു വിടുന്ന സാഹചര്യം, നിങ്ങൾ കള്ളന്റെ മുന്നിൽ സ്വർണം പ്രദര്ശിപ്പിക്കുന്നതിനു തുല്യം ആയിരിക്കും. അവർക്ക് വേണ്ടതെല്ലാം അങ്ങോട്ട് എത്തിച്ചു കൊടുക്കുക.
നിങ്ങളുടെ ആഗ്രഹങ്ങൾക്ക് ലോക്കിടുക
കുടുംബത്തോടൊപ്പം ഒരു യാത്ര, സുഹൃത്തുക്കളുടെ കൂടെ ഒരു പാർട്ടി, കുഞ്ഞിന്റെ ഒന്നാം പിറന്നാളിന്റെ ആഘോഷം... എന്തൊക്കെ പ്ലാനിംഗ് ആയിരുന്നു... തത്കാലം ക്ഷമിക്കുക. ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകർക്ക് ജീവൻ നഷ്ടപ്പെട്ട വർഷമാണ്. ആ കുടുംബങ്ങളുടെ നഷ്ടത്തോട് താരതമ്യം ചെയ്ത് നോക്കൂ... കുടുംബത്തിൽ ഒരു മരണം നടന്നാൽ പലരും ഓണം വേണ്ടെന്നു വെക്കില്ലേ, അതേ പോലെ ഈ കൊല്ലത്തെ എല്ലാ ആഘോഷങ്ങളും അടുത്ത കൊല്ലത്തേക്ക് മാറ്റി വെച്ചേക്കുക
നിങ്ങളുടെ ഭക്തിക്ക് ലോക്കിടുക
"വെള്ളിയാഴ്ചയും വലിയ പെരുന്നാളും ഒന്നിച്ചു വന്നാലും ബാപ്പക്ക് പള്ളിയിൽ പോകാൻ" പറ്റാത്ത സാഹചര്യം ആണിപ്പോൾ. ദൈവം എന്നൊരു സ്രഷ്ടാവ് ഉണ്ടെങ്കിൽ, ആ ദൈവം തന്റെ സൃഷ്ടികളെ മണ്ടന്മാരായി കാണാൻ ആഗ്രഹിക്കില്ല. അതുകൊണ്ട് ഭക്തിയുടെ പേരിൽ ഒരു മണ്ടത്തരവും കാണിക്കാതെ ദൈവത്തോട് പറയാനുള്ളത്, സ്വന്തം വീട്ടിൽ നിന്ന് തന്നെ രഹസ്യമായി പറഞ്ഞു തീർത്തേക്കുക.
നിങ്ങളുടെ ഷോപ്പിംഗ് ലിസ്റ്റിന് ലോക്ക് ഇടുക
ഭർത്താവ് മീൻ, ഭാര്യ തക്കാളി, മകൻ പാൽ ഇങ്ങനെ ആളെണ്ണം വീതിച്ചുള്ള സാധനം വാങ്ങൽ ഇനി ശരിയാവില്ല. വീട്ടിലേക്ക് ആവശ്യം ഉള്ള സാധനങ്ങൾ എല്ലാം ഓർമ വരുമ്പോൾ ഫോണിലോ ഒരു പേപ്പറിലോ കുറിച്ച് വെക്കുക. കടയിലേക്ക് ഉള്ള പോക്ക് ആഴ്ചയിൽ രണ്ടോ മൂന്നോ മാത്രം. അതും വീട്ടിൽ നിന്ന് ആരോഗ്യം ഉള്ള, പ്രായം കുറവുള്ള ഒരാൾ. പുറത്തു നിന്ന് കൊണ്ട് (കടയിലൂടെ വണ്ടി ഉന്തി വേണ്ടതും വേണ്ടാത്തതും തൊട്ട് തലോടി നടക്കുന്ന ടൈപ്പ് അല്ല) സാധനം വാങ്ങിച്ചു പോരാവുന്ന കടകൾ തിരഞ്ഞെടുക്കുക, അതും തിരക്ക് കുറഞ്ഞവ. അഥവാ തിരക്ക് കൂടുതൽ കാണുകയാണെങ്കിൽ ആ കട ഒഴിവാക്കുക, അല്ലെങ്കിൽ മാറി കാത്തു നിൽക്കുക. ജോലിക്ക് പോകുന്ന അംഗം ആണെങ്കിൽ കഴിഞ്ഞുള്ള തിരിച്ചു പോക്കിൽ തന്നെ ഷോപ്പിങ്ങും നടത്തുക. കുറച്ചു വീടുകൾക്ക് (റെസിഡന്റ്‌സ് അസോസിയേഷൻ മുഖേനയോ മറ്റോ ) ഒന്നിച്ചു ഒരാൾ എന്ന പോലെ സാധങ്ങൾ എത്തിക്കാൻ പറ്റുമെങ്കിൽ ഇനിയും തിരക്ക് കുറക്കാൻ പറ്റും.
വീണ്ടും വീണ്ടും വീട്ടിൽ നിന്ന് ഓരോ കാര്യങ്ങൾക്കായി ഇറങ്ങുന്ന സ്വഭാവം ഉണ്ടെങ്കിൽ അവരുടെ കാൽ എന്തായാലും ലോക്കിട്ട് വെക്കേണ്ടി വരും. പോക്കറ്റിൽ ചെറിയൊരു സാനിറ്റൈസർ കുപ്പി കരുതിയാൽ നന്ന്. ഇങ്ങനത്തെ പൊതു സ്ഥലങ്ങളിൽ, പൊതു വാഹനങ്ങളിൽ ഒക്കെ കയറി ഇറങ്ങിയാൽ, കുറച്ചു കയ്യിൽ ആക്കി ഒന്നും തിരുമ്മിയേക്കുക, അഥവാ വൈറസ് പറ്റിപ്പിടിച്ചിട്ടുണ്ടെങ്കിൽ അതങ്ങ് കളഞ്ഞേക്കാം.
വീട്ടിൽ എത്തിയാൽ ഓടി പോയി കസേരയിൽ ഇരിക്കേണ്ട, ചായക്ക് ചോദിക്കേണ്ട, കുഞ്ഞിനെ എടുത്തു ലാളിക്കേണ്ട, നേരെ കുളിമുറിയിലേക്ക്, വൃത്തിയാക്കിയിട്ട് മതി ബാക്കി എല്ലാം. വസ്ത്രങ്ങൾ സോപ്പ് പൊടി കലക്കി അതിൽ ഇട്ടു വെക്കുക. ഇത്രയും ചെയ്തു കഴിഞ്ഞാൽ നിങ്ങൾ ഒരു 'ശുദ്ധനായ' മനുഷ്യനായി. ഇനി കളിയും ചിരിയും ചായ കുടിയും ആവാം.
യാത്രകൾക്ക് ലോക്കിടുക
നിങ്ങൾ വീട്ടിൽ നിന്നിറങ്ങുമ്പോൾ രണ്ടു തവണ ആലോചിക്കുക. ഈ യാത്ര ഒഴിവാക്കാൻ കഴിയുന്നതാണോ. യാത്രക്ക് പകരം വീട്ടിലിരുന്ന് ഇതു ചെയ്തു തീർക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ. പലതിനും ഓൺലൈൻ മാർഗങ്ങൾ ഉണ്ടാകും, അന്വേഷിച്ചാൽ കാര്യങ്ങൾ പിടി കിട്ടാൻ സാധ്യതയുണ്ട്. സ്വന്തം അല്ലെങ്കിൽ മറ്റൊരാളുടെ ജീവിതത്തിനു ഈ യാത്ര നിർബന്ധം എങ്കിൽ തുടരുക. അല്ലെങ്കിൽ മുന്നോട്ടു വെച്ച കാൽ പിറകോട്ടു തന്നെ വലിക്കാം.
നിങ്ങളുടെ ആശങ്കകൾക്ക് ലോക്കിടുക
ഒരുപാട് ചിന്തിച്ചു കൂട്ടേണ്ട. പൊതുവെ ആരോഗ്യകാര്യങ്ങളിൽ വല്ലാതെ ആശങ്കപ്പെടുന്ന കൂട്ടരാണെങ്കിൽ നിങ്ങൾക്ക് ഒട്ടും നല്ല സമയം അല്ല. അങ്ങനെയുണ്ടെങ്കിൽ തത്കാലം സമൂഹ മാധ്യമങ്ങളിൽ നിന്നും സമൂഹമല്ലാത്ത മാധ്യമങ്ങളിൽ നിന്നും മാറി നിൽക്കുന്നതാണ് ഉത്തമം. വൈറസിനെ നേരിടാൻ ശാസ്ത്രീയമായി ചെയ്യേണ്ടതെല്ലാം ചെയ്തു കഴിഞ്ഞു. ഇനിയും വരാൻ ആണെങ്കിൽ അതു വന്നോട്ടെ. 80 ശതമാനത്തിലും രണ്ട് ചുമ, അല്ലെങ്കിൽ ചെറിയൊരു തൊണ്ടയിൽ കിച് കിച്. അത്രയേ ഉള്ളൂ കാര്യം. അതിനേക്കാൾ വലുതായിരിക്കും മാനസിക നില തെറ്റിയാൽ ഉള്ള പ്രശ്നങ്ങൾ.
നിങ്ങളുടെ വായും മൂക്കും കൈയും ലോക്കിടുക
പുറത്തിറങ്ങുമ്പോൾ മാസ്ക് ഇടലും കൈ കഴുകലും മാത്രമല്ല, അനാവശ്യമായ അഭിപ്രായ പ്രകടനങ്ങൾ, പോസ്റ്റുകൾ, ഫോർവേഡുകൾ എന്നിവയിൽ നിന്നും പരമാവധി ഒഴിഞ്ഞു നിൽക്കാം. ലോക്ക് ഡൗൺ ചെയ്യൂ, എല്ലാം തുറന്നു വിടൂ എന്നൊക്ക ആക്രോശിക്കുന്ന പോലെ എളുപ്പം ആയിരിക്കില്ല കാര്യങ്ങൾ. രണ്ടിന്റെയും ഗുണങ്ങളും ദോഷങ്ങളും തുലനം ചെയ്ത് വിദഗദ്ധർ തീരുമാനം എടുക്കട്ടെ എന്ന് വെക്കണം.
എഴുതിയത്: Dr. Shameer V K

കൊറോണ വൈറസ് വ്യാപനത്തിനിടെ വിപുലമായി നടത്തുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ അസ്ഥിവാരം കീറല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഓഗസ്റ്റ് അഞ്ചിനാണ് ചടങ്ങ്. ദൂരദര്‍ശന്‍ തത്സമയ സംപ്രേഷണം നടത്തും. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാന മുഹൂര്‍ത്തമായിരിക്കും ഇതെന്ന് ശ്രീരാം ജന്മഭൂമി തിര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ് അഭിപ്രായപ്പെട്ടു. ജമ്മു കാശ്മീരിന് പ്രത്യേകപദവി നല്‍കിയിരുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ദിവസമാണ് ഓഗസ്റ്റ് അഞ്ച്. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുകയും സംസ്ഥാന പദവി റദ്ദാക്കി ജമ്മു കാശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന്റെ ഒന്നാം വാര്‍ഷകമാണ് വരുന്ന ഓഗസ്റ്റ് 5. പ്രധാനമന്ത്രി പങ്കെടുക്കുന്ന മറ്റേതൊരു പരിപാടിയും കവര്‍ ചെയ്യുന്നത് പോലെയാണ് ഇതെന്നാണ് പ്രസാര്‍ ഭാരതിയുടെ വിശദീകരണം. ഓഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് ശേഷമായിരിക്കും ചടങ്ങ്. ക്ഷണിക്കപ്പെട്ട 150 പേരടക്കം 200 പേർ പങ്കെടുക്കും. വലിയ സ്ക്രീനുകളടക്കം ഒരുക്കും.
ബാബറി മസ്ജിദ് നിന്നിരുന്നത് അടക്കമുള്ള അയോധ്യയിലെ 2.77 ഏക്കർ ഭൂമി ഹിന്ദുക്ഷേത്ര നിർമ്മാണത്തിനായി വിട്ടുകൊടുക്കാനും ട്രസ്റ്റ് നിർമ്മിക്കാനും മുസ്ലീങ്ങൾക്ക് പള്ളി നിർമ്മിക്കാൻ അയോധ്യയിൽ മറ്റെവിടെയെങ്കിലും അഞ്ചേക്കർ ഭൂമി അനുവദിക്കാനുമാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 2019 നവംബറിൽ വിധിച്ചത്. ക്രിമിനൽ പ്രവൃത്തി എന്നാണ് വിധിന്യായത്തിൽ, ബാബറി മസ്ജിദ് തകർത്തത്തിനെ സുപ്രീം കോടതി വിശേഷിപ്പിച്ചത്. ഈ കേസിലെ പ്രതികളായ ബിജെപി നേതാക്കൾ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമ ഭാരതി, വിനയ് കത്യാർ, സാധ്വി ഋതംബര തുടങ്ങിയവർക്ക് ഓഗസ്റ്റ് അഞ്ചിന്റെ ചടങ്ങിലേയ്ക്ക് ക്ഷണമുണ്ട്. ബാബറി മസ്ജിദ് തകർത്ത കേസിന്റെ വിചാരണ ലക്നൌ പ്രത്യേക സിബിഐ കോടതിയിൽ അവസാനഘട്ടത്തിലാണ്. ജോഷിയും അദ്വാനിയും വീഡിയോ കോൺഫറൻസിംഗ് വഴി കഴിഞ്ഞ ദിവസങ്ങളിൽ കോടതിയിൽ ഹാജരായിരുന്നു.
The day PM @narendramodi ji will be in Ayodhya to inaugurate the construction of Shri Ram Janmbhoomi Mandir, it will be the most historic moment in the history of independent India. The event will be telecasted LIVE on Doordarshan. Other channels will also broadcast the telecast.
— Shri Ram Janmbhoomi Teerth Kshetra (@ShriRamTeerth) July 25, 2020
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ അയോധ്യയിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. അയോധ്യയില്‍ 500 വര്‍ഷത്തിന് ശേഷമുള്ള മംഗള മുഹൂര്‍ത്തമെന്നാണ് യോഗി ഓഗസ്റ്റ് അഞ്ചിന്റെ ചടങ്ങിനെ വിശേഷിപ്പിച്ചത്. അയോധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും തുടര്‍ച്ചയായി രാമായണം വായിക്കണമെന്നും ഓഗസ്റ്റ് നാലിന് രാത്രിയിലും ഓഗസ്റ്റ് അഞ്ചിനും അയോധ്യയിലെ എല്ലാ വീടുകളിലും വിളക്ക് കത്തിച്ച് ദീപോത്സവം ആഘോഷിക്കണമെന്നും യോഗി ആവശ്യപ്പെട്ടു.

ബുധാനാഴ്ച ആദ്യമായി കേരളത്തില്‍ ഒരു ദിവസം കോവിഡ് രോഗികളുടെ എണ്ണം ആയിരം കവിഞ്ഞു. രോഗം ബാധിച്ച് അഞ്ച് പേരും മരിച്ചു. അങ്ങനെ ജൂലൈ 22 -ാം തീയതി കേരളത്തിന്റെ പോരാട്ടത്തിലെ ചരിത്രത്തിലെ ഏറ്റവും തിരച്ചടിയേറ്റ ദിവസങ്ങളിലൊന്നായി. വ്യാഴാഴ്ചയും രോഗികളുടെ എണ്ണം ആയിരും കവിഞ്ഞു. അഞ്ച് രോഗികള്‍ മരിക്കുകയും ചെയ്തു. അങ്ങനെ കേരളം കോവിഡ് പോരാട്ടത്തിന്റെ നിർണായക ഘട്ടത്തിലാണെന്നും ഇനിയുള്ള ആഴ്ചകൾ നിർണായകമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു.കേരളത്തിന്റെ മുന്നിലുള്ള വഴിയിനി എന്താണ് സംസ്ഥാനത്ത് വീണ്ടും ലോക്ഡൗണിലേക്ക് പോകേണ്ടിവരുമെന്ന സൂചനയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത്. എന്നാല്‍ തല്‍ക്കാലം സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്നും അടുത്ത മന്ത്രിസഭ യോഗത്തില്‍ ആലോചിക്കാമെന്നുമുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍ എത്തിയത്.
സംസ്ഥാനത്ത് ഇന്നലെ വരെയായി 55 പേര്‍ മരിച്ചുവെന്നാണ് കണക്കാക്കുന്നത്.
സംസ്ഥാനത്ത് തിരുവനന്തപുരം ഉള്‍പ്പെടെ ചില സ്ഥലങ്ങള്‍ രണ്ടാഴ്ചയിലേറെയായി ലോക്ഡൗണിലാണ്. രാജ്യത്തെ ആദ്യത്തെ കോവിഡ് രോഗം കേരളത്തില്‍ സ്ഥിരികരിച്ചിട്ട് 175 ദിവസം പിന്നിടുമ്പോഴാണ് കേരളം വലിയ വെല്ലുവിളിയിലേക്ക് നീങ്ങുന്നത്. സമ്പര്‍ക്കത്തിലുടെ രോഗം വ്യാപിക്കുന്നതാണ് സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതിന് പരിഹാരമായാണ് ലോക്ഡൗണ്‍ വീണ്ടും ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം ഉണ്ടായിട്ടുള്ളത്. സര്‍ക്കാരിന്റെ വിവിധ തരത്തിലുളള നിര്‍ദ്ദേശങ്ങളും അതുപോലെ നടപടികളുമുണ്ടായിട്ടും ആദ്യഘട്ട ലോക്ഡൗണിന് ശേഷം പലയിടത്തും ജനങ്ങള്‍ സുരക്ഷ ക്രമീകരണങ്ങള്‍ പാലിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളും ലോക്ഡൗണിനെക്കുറിച്ച് ആലോചിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നു.
മാര്‍ച്ച് മാസം 10 -ാം തീയതിയായിരുന്നു കേരളത്തില്‍ ആദ്യമായി രോഗികളുടെ എണ്ണം 10 ആയത്. അന്ന് രാജ്യത്ത് തന്നെ കുടുതല്‍ രോഗികളുള്ള സംസ്ഥാനങ്ങളിലൊന്നായിരുന്നു കേരളം. പിന്നീടാണ് കേരളം ശക്തമായ നടപടികളിലൂടെ രോഗത്തിന്റെ വ്യാപനം തടഞ്ഞത്. രാജ്യമെമ്പാടുമായുള്ള ലോക്ഡൗണ്‍ പിന്നിട്ടപ്പോഴെക്കും കേരളത്തിന്റെ ആദ്യഘട്ട കോവിഡ് പോരാട്ടം വിജയിച്ചു. രോഗികളുടെ എണ്ണം കുറഞ്ഞു. എന്നാല്‍ പിന്നീട് ഗള്‍ഫിലും വിദേശത്തും മറ്റ് സംസ്ഥാനങ്ങളില്‍നിന്നുമുള്ള രോഗികളെത്തി തുടങ്ങിയതോടെ സ്ഥിതിഗതികള്‍ മാറി. നിയന്ത്രണങ്ങളില്‍ വ്യാപകമായ ഇളവുകള്‍ വരുത്തികയും ചെയ്തതോടെ കേരളത്തിലെ സ്ഥിതി വീണ്ടും രൂക്ഷമാകുകയായിരുന്നു.
രാജ്യത്ത് ആദ്യമായി സാമൂഹ്യ വ്യാപനം ഉണ്ടെന്ന് സമ്മതിച്ച സര്‍ക്കാരാണ് കേരളത്തിലേത്. ഇപ്പോഴും ഇന്ത്യയില്‍ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. ശക്തമായ നടപടികള്‍ സാമൂഹ്യ വ്യാപനം സ്ഥിരീകരിച്ചതിനെ തുടര്‍ന്നുണ്ടായി. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും സമ്പര്‍ക്ക രോഗികളുടെ എണ്ണവും ഉറവിടം അറിയാത്ത രോഗികളുടെ എണ്ണവും കൂടുകയാണ്. ബുധനാഴ്ച 1038 രോഗികളില്‍ 785 പേരും സമ്പര്‍ക്ക രോഗികളാണ്. വ്യാഴാഴ്ച രോഗികളായ 1078 പേരില്‍ 798 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നത്. ഉറവിടം അറിയാത്തവര്‍ 65 പേര്‍.
ഇനിയും രോഗികളുടെ എണ്ണം കൂടിയാല്‍ അത് കേരളത്തിന്റെ ആരോഗ്യ സംവിധാനത്തിന് നേരിടാന്‍ കഴിയാതെയാകും. അതിന് മുമ്പെ കേരളത്തിലെ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് കുറയ്ക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. കേരളത്തിലെ മരണനിരക്ക് ഇതുവരെ കുറഞ്ഞിരിക്കാനുള്ള ഒരു കാരണം ഇവിടെ രോഗികള്‍ക്ക് ചികില്‍സാ സൗകര്യം ഉറപ്പുവരുത്താന്‍ കഴിഞ്ഞുവെന്നതുകൊണ്ടാണ്. സ്വകാര്യ ആശുപത്രികളെക്കുടി രോഗ ചികിൽസയുടെ ഭാഗമാക്കി സൗകര്യം വര്‍ധിപ്പിക്കാനും സർക്കാർ ശ്രമിക്കുന്നു.
കോവിഡ് മരണത്തില്‍ ലോക ശരാശരി 4.38 ശതമാനമാണ്. ഇന്ത്യന്‍ ശരാശരി 2.67 ശതമാനവും. കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്നാട്ടിലും ഇതേവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണവും മരണ നിരക്കും കേരളത്തെ അപേക്ഷിച്ച് വളരെ കൂടുതലാണ്. കര്‍ണാടകയിലെ കോവിഡ് മരണ ശരാശരി 1.77 ശതമാനവും തമിഴ്നാടിന്റേത് 1.42 ശതമാനവുമാണ്. മഹാരാഷ്ട്രയില്‍ ഇത് 4.16 ശതമാനമാണ്. എന്നാല്‍ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നാല്‍ വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. അതുണ്ടാവാതിരിക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ് സെന്ററുകള്‍ ഉണ്ടാക്കിയിട്ടുള്ളത്.
ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കൊണ്ട് സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാകുന്നില്ലെന്ന തോന്നലാണ് വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍ എന്ന് ചിന്ത ഉയരാന്‍ കാരണം. . ഇത് കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക സ്ഥിതി കൂടുതല്‍ ദുഷ്‌ക്കരമാക്കും. ഇപ്പോള്‍ തന്നെ തീരദേശത്തുള്‍പ്പെടെ സാധാരണ ജീവിതത്തിന് നിയന്ത്രണമേര്‍പ്പെടുത്തപ്പെട്ട പ്രദേശങ്ങളില്‍ ജനജീവിതം ദുഃസ്സഹമാണ്. സമ്പൂര്‍ണ ലോക്ഡൗണിലേക്ക് വീണ്ടും പോയാല്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകും. ഇതാണ് ഇക്കാര്യത്തില്‍ തിടുക്കത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാതിരിക്കാന്‍ കാരണം. ഒരാഴ്ചത്തെ സ്ഥിതിഗതികള്‍ കൂടി നിരീക്ഷിച്ച ശേഷം തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് പകരം സംസ്ഥാനത്തെ ജനങ്ങള്‍ സാധ്യമായ രീതിയില്‍ ലോക്ഡൗണിന് സമാനമായ രീതിയില്‍ പെരുമാറണമെന്നതാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. സാമൂഹ്യ വ്യാപനം ഇതിനകം സംഭവിച്ചുകഴിഞ്ഞതിനാല്‍ ഇനി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതുകൊണ്ട് പ്രയോജനമില്ലെന്ന നിലപാടിലാണ് ഐ എം എ.
ലോക്ഡൗണ്‍ അല്ല പരിഹാരം എന്ന നിലപാടിലേക്ക് കൂടുതല്‍ കൂടുതല്‍ വിദദ്ഗര്‍ എത്തുന്നുണ്ട്. ലോക്ഡൗണ്‍ കൊണ്ട് വൈറസ് ബാധ പടരുന്നത് തടയാന്‍ കഴിയുമെന്ന് പറയുമ്പോഴും അതിന് നല്‍കേണ്ട വില വലുതാണെന്ന് ഇവര്‍ പറയുന്നു. പുതുതായി ലോക്ഡൗണ്‍ ഇല്ലാതെ തന്നെ ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നുവെന്ന കാര്യവും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ദിവസ വേതനത്തിന് ജോലിചെയ്ത് ജീവിക്കുന്നവരെ വീണ്ടും ദുരിതത്തിലാക്കുന്ന ലോക്ഡൗണിനെക്കാള്‍ എല്ലാവരും സാമൂഹ്യ ഉത്തരവാദിത്തതോടെ പെരുമാറുകയാണ് കേരളത്തിന്റെ അതിജീവനത്തിന് നല്ലതെന്നും പല വിദഗ്ദരും പറയുന്നു. എന്നാല്‍ ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങള്‍ ജനങ്ങള്‍ പാലിക്കാന്‍ തയ്യാറാകുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും സംസ്ഥാനത്തിന് മറ്റൊരു ലോക്ഡൗണ്‍ ഒഴിവാക്കാന്‍ കഴിയുമോ എന്ന കാര്യം തീരുമാനിക്കപ്പെടുക.
2025 ജൂൺ 12-ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ (ഫ്ലൈറ്റ് AI171) ടേക്ക്-ഓഫിന് 30 സെക്കൻഡിനുള്ളിൽ ബി.ജെ. മെഡിക്കൽ കോളേജിന...
