121

Powered By Blogger

Thursday, 6 August 2020

Kurup Sneak Peek Video Crosses 1 Million Views: Dulquer Salmaan Reveals A New Poster!

Kurup Sneak Peek Video Crosses 1 Million Views: Dulquer Salmaan Reveals A New Poster!
Dulquer Salmaan revealed the much-awaited Kurup sneak peek video, as a special surprise for the audiences on his birthday. The highly promising sneak peek video of the highly anticipated movie took social media by storm immediately after its release. As per

* This article was originally published here

നിഫ്റ്റി 11,200ല്‍ ക്ലോസ് ചെയ്തു: സെന്‍സെക്‌സിലെ നേട്ടം 362 പോയന്റ്

മുംബൈ: റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ മാറ്റംവരുത്താതിരുന്നതിനെതുടർന്ന് ഓഹരി വിപണി നേട്ടമുണ്ടാക്കി. സെൻസെക്സ് 362.12 പോയന്റ് ഉയർന്ന് 38025.45ലുംനിഫ്റ്റി 98.50 പോയന്റ് നേട്ടത്തിൽ 11200.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1567 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1056 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 167 ഓഹരികൾക്ക് മാറ്റമില്ല. ഇൻഫോസിസ്, ബജാജ് ഫിനാൻസ്, ഗെയിൽ, എച്ച്സിഎൽ ടെക്, യുപിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ശ്രീസിമെന്റ്, ഐഷർ മോട്ടോഴ്സ്, അദാനി പോർട്സ്, എംആൻഡ്എം, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ ക്ലോസ് ചെയ്തത്. ഐടി, ലോഹം, ഫാർമ, എഫ്എംസിജി ഓഹരികൾ ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.7 ശതമാനവും സ്മോൾ ക്യാപ് സൂചിക ഒരുശതമാനവും ഉയർന്നു.

from money rss https://bit.ly/3ki0hga
via IFTTT

മൊറട്ടോറിയം നീട്ടില്ല: പകരം വായ്പ പുനക്രമീകരിക്കാം

കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മൊറട്ടോറിയം നീട്ടുന്നകാര്യം പരിഗണിക്കുന്നില്ലെന്ന് ആർബിഐ വ്യക്തമാക്കി. അതേസമയം, സാമ്പത്തിക പ്രതിസന്ധിയിലായതിനെതുടർന്ന് തിരിച്ചടവിന് പ്രയാസംനേരിടുന്നവർക്ക് വായ്പ പുനക്രമീകരിക്കാൻ ബാങ്കുകൾക്ക് അനുമതി നൽകി. പുനക്രമീകരിക്കുന്നതിലൂടെ ക്രമപ്രകാരമുള്ള(സ്റ്റാൻഡേഡ്)വായ്പയായി പരിഗണിക്കുകയാണ് ചെയ്യുക. അതായ്ത് വായ്പയെടുത്തയാൾ പുതിയരീതിയിലുള്ള തിരിച്ചടയ്ക്കൽ ഘടന തുടർന്നാൽ നേരത്തെ ബാധ്യതവരുത്തിയകാര്യംക്രഡിറ്റ്റേറ്റിങ് ഏജൻസികളെ അറിയിക്കില്ല. കോർപ്പറേറ്റ്, വ്യക്തിഗത വായ്പകൾക്കും ഇത് ബാധകമാണ്. ഉപഭോക്തൃ വായ്പ, വിദ്യാഭ്യാസ ലോൺ,പണയവായ്പ, ഭവന വായ്പ എന്നിവയെക്കെല്ലാം ഇത് ബാധകമാണെന്ന് പണവായ്പ നയ അവലോകന യോഗത്തിനുശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ശമ്പളം കുറച്ചതുമൂലമോ പണലഭ്യതക്കുറവുമൂലമോ പ്രതിസന്ധിയിലായവർക്ക് പ്രതിമാസ തിരിച്ചടവുതുക കുറച്ച് കാലാവധികൂട്ടാൻ ബാങ്കുകൾ അനുമതി നൽകുകയാണ് ചെയ്യുക. 2020 മാർച്ച് ഒന്നുവരെ വായ്പ കൃത്യമായി അടച്ചവർക്കുമാത്രമെ ഇത്തരത്തിൽ പുനക്രമീകരിക്കാനാകൂ. കോവിഡ് വ്യാപനത്തിൽ പ്രതിസന്ധിയിലായവരെമാത്രമാണ് ഇതിന് പരിഗണിക്കുകയുള്ളൂവെന്ന് ചുരുക്കം.

from money rss https://bit.ly/2DC67YQ
via IFTTT

വിലയുടെ 90ശതമാനവും ഇനി സ്വര്‍ണവായ്പയായി ലഭിക്കും: വിശദാംശങ്ങളറിയാം

സ്വർണവായ്പയുടെ മാർഗനിർദേശങ്ങൾ റിസർവ് ബാങ്ക് ലഘൂകരിച്ചു. അതുപ്രകാരം സ്വർണത്തിന്റെ മൂല്യത്തിൽ 90ശതമാനംവരെ ഇനി വായ്പ ലഭിക്കും.മാർച്ച് 31വരെയാണ് ഈ ഇളവ് അനുവദിച്ചിട്ടുള്ളത്. നിലവിലുള്ള മാർഗനിർദേശങ്ങളനുസരിച്ച് കാർഷികേതര ആവശ്യങ്ങൾക്കായി സ്വർണാഭരണം പണയംവെയ്ക്കുമ്പോൾ മൂല്യത്തിന്റെ 75ശതമാനമാണ് അനുവദിച്ചിരുന്നത്. കോവിഡ് പ്രതിസന്ധി ലഘൂകരിക്കുന്നതിന് സംരംഭകർ, ചെറുകിട ബിസിനസുകാർ, വ്യക്തികൾ എന്നിവർക്കുള്ള അനുവദനീയമായ വായ്പാമൂല്യത്തിൽ വർധനവരുത്തുന്നതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്താക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വർണ പണയവായ്പകൾക്ക് പ്രിയമേറിയിരുന്നു. സൂരക്ഷിതമായതിനാൽ ബാങ്കുകളും പരമാവധി വായ്പ അനുവദിക്കുന്നതിന് മുന്നോട്ടുവന്നിരുന്നു. സ്വർണവായ്പ സ്ഥാപനങ്ങൾക്കുപുറമെ, പൊതുമേഖല-സ്വകാര്യ ബാങ്കുകളും ഉപഭോക്താക്കളെ ആകർഷിക്കാനായി പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിരുന്നു. താൽക്കാലികമായ ആവശ്യങ്ങൾക്ക് സഹായകമാണ് സ്വർണവായ്പയെന്നകാര്യത്തിൽ സംശയമില്ല. ഹ്രസ്വകാലത്തേയ്ക്കുമാത്രമെ ഇത്തരംവായ്പകൾ പരിഗണിക്കാവൂ എന്നുമാത്രം. പ്രൊസസിങ് ചാർജ് കൂടാതെ വായ്പ നൽകുന്നവർ മൂല്യനിർണയ നിരക്കുകൂടി ഉപഭോക്താക്കളിൽനിന്ന് ഈടാക്കാറുണ്ട്.

from money rss https://bit.ly/2PuBXJG
via IFTTT

നിരക്കുകളില്‍ മാറ്റമില്ല: റിപ്പോ 4 ശതമാനത്തില്‍ തുടരും

മുംബൈ: റിസർവ് ബാങ്ക് ഇത്തവണ നിരക്കുകളിൽ മാറ്റംവരുത്തിയില്ല. റിപ്പോ നിരക്ക് നാലുശതമാനത്തിൽ തുടരും. ഫെബ്രുവരിക്കുശേഷം ഇതുവരെ റിപ്പോ നിരക്കിൽ 1.15ശതമാനം(115 ബേസിസ് പോയന്റ്)കുറവുവരുത്തിയിരുന്നു. വിപണിയിൽ പണലഭ്യത ഉറപ്പാക്കാനുള്ള നിരവധി നടപടകളും കോവിഡ് കാലത്ത് ആർബിഐ സ്വീകരിച്ചിരുന്നു. ഇതേതുടർന്നാണ് നിരക്കുകളിൽ തൽക്കാലം മാറ്റംവരുത്തേണ്ടെന്ന് ആർബിഐ തീരുമാനിച്ചത്. മെയിലാണ് 40 ബേസിസ് പോയന്റ് കുറച്ച് റിപ്പോ നിരക്ക് നാലുശതമാനമാക്കിയത്. ആഗോള സാമ്പത്തിക മേഖല ദുർബലമായി തുടരുകയാണ്. എന്നാൽ ധനവിപണിയിലെ മാറ്റം ശുഭസൂചകമാണെന്നും യോഗത്തിനുശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. രാജ്യത്തെ യഥാർഥ ജിഡിപി വളർച്ച നെഗറ്റീവിലാണെങ്കിലും കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ അനുകൂല സൂചനകളാണ് വിപണിയിൽനിന്ന് നൽകുന്നതെന്ന് അദ്ദേഹം പ്രത്യശ പ്രകടിപ്പിച്ചു. പണപ്പെരുപ്പ നിരക്കുകൾ കൂടുന്നതാണ് റിസർവ് ബാങ്ക് നേരിടുന്ന വെല്ലുവളി. ലോക്ക് ഡൗൺമൂലം വിതരണശൃംഖലയിൽ തടസ്സമുണ്ടായതിനാൽ ഏപ്രിലിൽ റീട്ടെയിൽ പണപ്പെരുപ്പം 7.2ശതമാനമായി ഉയർന്നിരുന്നു. ജൂണിലാകട്ടെ 6.1ശതമാനത്തിലെത്തുകയും ചെയ്തു. അടുത്ത കുറച്ചുമാസങ്ങളിലും പണപ്പെരുപ്പ നിരക്ക് കൂടുതലായിതന്നെ തുടരുമെന്നാണ് വിലയിരുത്തൽ. മൂന്നുദിവസം നീണ്ടുനിന്ന വായ്പാവലോകന യോഗം വ്യാഴാഴ്ചയാണ് അവസാനിച്ചത്. വാർത്താസമ്മേളനത്തിൽനിന്ന്: പണലഭ്യത വർധിപ്പിക്കുന്നതിനും സാമ്പത്തിക സമ്മർദം ലഘൂകരിക്കുന്നതിനും വായ്പകൂടുതലായി വിപണിയിലെത്തുന്നതിനും ഡിജിറ്റൽ പണമിടപാട് സംവിധാനം ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികൾ പ്രഖ്യാപിക്കും. സ്റ്റാർട്ടപ്പുകൾക്ക് മുൻഗനണ മേഖലയിൽ ഉൾപ്പെടുത്തിയുള്ള വായ്പ അനുവദിക്കും. ഇടത്തരം സൂക്ഷ്മ ചെറുകിട(എംഎസ്എംഇ)മേഖലിയലെ വായ്പകൾ പുനഃക്രമീകരിക്കാൻ അവസരം നൽകും. നാഷണൽ ഹൗസിങ് ബാങ്കായ നബാഡിന് പണലഭ്യത ഉറപ്പാക്കാൻ പ്രത്യേക നടപടിയുണ്ടാകും. ഫ്രാങ്ക്ളിൻ ടെംപിൾടൺ പ്രതിസന്ധിക്കുശേഷം മ്യൂച്വൽ ഫണ്ടുകൾ സ്ഥിരതയാർജിച്ചു. വിതരണശൃംഖലയിലെ തടസ്സംമൂലം പണപ്പെരുപ്പഭീഷണി നിലനിൽക്കുന്നു. സാമ്പത്തിക മേഖലയിൽ ഉണർവ് പ്രകടമാണ്. എന്നിരുന്നാലും കോവിഡ് വ്യാപനത്തിന്റെ തോത് ഉയരുന്നത് പലയിടങ്ങളിലും അടച്ചിടൽ തുടരാൻ നിർബന്ധിതമാക്കി.

from money rss https://bit.ly/30ycbe8
via IFTTT

Wednesday, 5 August 2020

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു: ചൈനയിലെ 2,500 യു ട്യൂബ് ചാനലുകള്‍ ഒഴിവാക്കി

തെറ്റായ വിവങ്ങൾ നൽകിയതായി കണ്ടെത്തിയ ചൈനയിൽനിന്നുള്ള 2,500 യു ട്യൂബ് ചാനലുകൾ ഗൂഗിൾ ഒഴിവാക്കി. ഏപ്രിൽ മുതൽ ജൂൺവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയ ചാനലുകളാണ് നീക്കംചെയ്തതെന്ന് ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അറിയിച്ചു. രാഷ്ട്രീയേതര ഉള്ളടക്കങ്ങളുള്ള ചാനലുകളാണ് ഒഴിവാക്കിയവയിലേറെയും. തെറ്റായ വിവരങ്ങൽ പ്രചരിപ്പിച്ചവയാണ് ഒഴിവാക്കിയവയിലേറെയുമെന്ന് ത്രൈമാസ ബുള്ളറ്റിനിൽ പറയുന്നു. അതേസമയം, യുഎസിലെ ചൈനീസ് എംബസി ഇതിനോട് പ്രതികരിച്ചിട്ടില്ല. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്ന ആരോപണം ബെയ്ജിങ് നേരത്തെ നിഷേധിച്ചിരുന്നു.

from money rss https://bit.ly/3ie02B0
via IFTTT

വീണ്ടുംകൂടി; സ്വര്‍ണവില പവന് 41,320 രൂപയായി

സംസ്ഥാനത്ത് സ്വർണ വില പവന് 120 രൂപകൂടി 41,320 രൂപയായി. ഇതോടെ രണ്ടുദിവസംകൊണ്ടുണ്ടായ വർധന 1040 രൂപ. 5165 രൂപയാണ് ഗ്രാമിന്റെ വില. ബുധനാഴ്ച രണ്ടു തവണയായിട്ടായിരുന്നു വില 920 രൂപ കൂടിയത്. ഇതോടെ ആറുദിവസംകൊണ്ട് 1,320 രൂപയുടെ വില വർധനയാണ് പവൻ വിലയിലുണ്ടായത്. വെള്ളിയാഴ്ചയായിരുന്നു പവൻ വില ആദ്യമായി 40,000 രൂപയിലെത്തിയത്. ജൂലായ് മുതലുള്ള കണക്കെടുത്താൽ 5,520 രൂപയുടെ വർധനയാണ് ഇതുവരെയുണ്ടായത്. അന്താരാഷ്ട്ര തലത്തിൽ ഒരു ട്രോയ് ഔൺസിന് (31.1 ഗ്രാം) 2,039.75 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വില വർധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. കോവിഡ് വ്യാപാനം രൂക്ഷമായി തുടരുന്നതും യു.എസ്.-ചൈന വ്യാപാര തർക്കവും ഇന്ത്യ-ചൈന അതിർത്തി പ്രശ്നങ്ങളും ഡോളറിന്റെ മൂല്യവുമാണ് സ്വർണ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ.

from money rss https://bit.ly/3ibn0IU
via IFTTT

റിസര്‍വ് ബാങ്കിന്റെ വായ്പാനയം: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ആർബിഐയുടെ പണവായ്പ നയം പ്രഖ്യാപക്കാനിരിക്കെ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 114 പോയന്റ് നേട്ടത്തിൽ 37,777ലും നിഫ്റ്റി 28.70 പോയന്റ് ഉയർന്ന് 11130ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 748 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 209 ഓഹരികൾ നഷ്ടത്തിലുമാണ്. 52 ഓഹരികൾക്ക് മാറ്റമില്ല. ബാങ്ക്, ഐടി ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. സീ എന്റർടെയ്ൻമെന്റ്, ഒഎൻജിസി, ടെക് മഹീന്ദ്ര, ടിസിഎസ്, എച്ച്സിഎൽ ടെക്, ഗെയിൽ, കോൾ ഇന്ത്യ, യുപിഎൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ആക്സിസ് ബാങ്ക്, ടൈറ്റാൻ കമ്പനി, ഐഷർ മോട്ടോഴ്സ്, മാരുതി സുസുകി, ഭാരതി എയർടെൽ, ഡോ.റെഡ്ഡീസ് ലാബ്, ഹിൻഡാൽകോ, അദാനി പോർട്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/39YL4vE
via IFTTT

മാന്ദ്യം മറികടക്കാൻ സർക്കാർ-കോർപ്പറേറ്റ് നിക്ഷേപം അനിവാര്യം

മുംബൈ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യത്തുണ്ടായിട്ടുള്ള സാമ്പത്തികമാന്ദ്യം വേഗത്തിൽ മറികടക്കാൻ കേന്ദ്രസർക്കാരും വൻകിടകമ്പനികളും കൂടുതൽ നിക്ഷേപം നടത്തേണ്ടത് അനിവാര്യമാണെന്ന് എസ്.ബി.ഐ. ചെയർമാൻ രജനീഷ് കുമാർ. ലോക് ഡൗണിനുശേഷം സമ്പദ് വ്യവസ്ഥ തുറന്നുകൊടുത്തെങ്കിലും ഇടത്തരക്കാർ ഇപ്പോഴും ജാഗ്രതയോടെയാണ് പണം ചെലവിടുന്നത്. രാജ്യത്ത് പലഭാഗങ്ങളിലുമായി പലതരത്തിൽ ലോക് ഡൗൺ തുടർച്ചയായ അഞ്ചാം മാസവും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സൂചിപ്പിച്ചു. പശ്ചാത്തലവികസനത്തിന് കൂടുതൽ നിക്ഷേപം കൊണ്ടുവരേണ്ടതുണ്ട്. ഇത് ആളുകളിലേക്ക് കൂടുതൽ പണമെത്തിക്കുകയും ഉപഭോഗം കൂട്ടുകയുംചെയ്യും. അക്കൗണ്ട് വഴി നേരിട്ട് പണം കൈമാറിയത് ഗ്രാമീണ ഉപഭോഗം മെച്ചപ്പെടുത്തിയിരുന്നു. ഇടത്തരക്കാർക്കും സമ്പദ് വ്യവസ്ഥയിൽ നിർണായകപങ്കുണ്ട്. അവരെക്കൂടി വിപണിയിൽ സജീവമാക്കുന്നതിന് നടപടികളുണ്ടാകണം. വായ്പാമൊറട്ടോറിയംകൊണ്ടുമാത്രം പ്രശ്നം പരിഹരിക്കാൻകഴിയില്ല. വായ്പകൾ പുനഃക്രമീകരിക്കാൻ ബാങ്കുകൾക്ക് അനുമതി നൽകാനാണ് ആർ.ബി.ഐ. ഇനി ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു. മൊറട്ടോറിയം നീട്ടേണ്ടതില്ലെന്ന അഭിപ്രായം പലതലത്തിൽ ഉയർന്നിട്ടുണ്ട്. എന്നാൽ, വായ്പ തിരിച്ചടയ്ക്കാൻ ആളുകൾക്ക് സൗകര്യം നൽകുംവിധം വായ്പകൾ പുനഃക്രമീകരിക്കാൻ അവസരമുണ്ടാകണം. ഇതുവഴി തിരിച്ചടവുമുടങ്ങിയ വായ്പകൾക്ക് കൂടുതൽ പണം നീക്കിവെക്കുന്നതിൽനിന്ന് ബാങ്കുകൾക്ക് ഇളവുലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

from money rss https://bit.ly/31nSrZJ
via IFTTT

ആഗോള കമ്പനികളില്‍ റിലയന്‍സ് രണ്ടാമതെത്തി

കൊച്ചി: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് 'ഫ്യൂച്വർബ്രാൻഡ്' സൂചികയിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്ത്. ആഗോള ടെക് കമ്പനിയായ ആപ്പിൾ മാത്രമാണ് റിലയൻസിനു മുന്നിൽ.ധനകാര്യ കരുത്തിനപ്പുറം വരുംകാല കാഴ്ചപ്പാടുകൾ കണക്കിലെടുത്ത് തയ്യാറാക്കുന്ന പട്ടികയാണ് ഇത്. ടെലികോം, റീട്ടെയിൽ മേഖലകളിൽ വൻതോതിൽ വളരുന്നതാണ് കമ്പനിക്ക് കരുത്തായത്.

from money rss https://bit.ly/2PprYWa
via IFTTT

Mammootty Is Free To Give Me Suggestions, Says CBI 5 Writer SN Swamy

Mammootty Is Free To Give Me Suggestions, Says CBI 5 Writer SN Swamy
Mammootty, the megastar is all set to play the CBI officer Sethurama Iyer in the upcoming fifth installment of CBI Series. In a recent interview, CBI 5 writer SN Swamy opened up about his special bond with the megastar. Interestingly, the

* This article was originally published here

ബിസിനസ് അഭിവൃദ്ധിപ്പെടാന്‍ ശക്തമായ നേതൃത്വവും മൂല്യാധിഷ്ടിത പ്രവര്‍ത്തനവും അത്യന്താപേക്ഷിതം

ഓഗസ്റ്റ് 2 നു നടന്ന മാതൃഭൂമി മാക്സഡ് വെബ്ബിനാറിൽ കോവിഡ് മഹാമാരി ലോകോത്തര കോർപറേറ്റുകളുടെയും വ്യവസായ വാണിജ്യ മേഖലകളുടെയും വളർച്ചയെ എങ്ങനെ ബാധിച്ചുവെന്നും ബിസിനസ് നേതാക്കൾക്ക് മുന്നിൽ ഉയർത്തുന്ന വെല്ലുവിളികളെ കുറിച്ചും ചർച്ച നടന്നു. നിസ്സാൻ ഇന്ത്യ ഡിജിറ്റൽ മുൻ മാനേജിങ് ഡയറക്ടർ സുജ ചാണ്ടി ചർച്ചക്ക് നേതൃത്വം നൽകി. ഏകദേശം നൂറിൽപരം പ്രേക്ഷകർ സൂം ആപ്പ് വഴി ഈ ചർച്ചയിൽ പങ്കെടുത്തു. വെബ്ബിനാറിന്റ്റെ റെക്കോർഡഡ് വീഡിയോ യുട്യൂബ് ചാനലിൽ ലഭ്യമാണ്. ലോകമെമ്പാടും സാമ്പത്തിക വളർച്ചാ നിരക്ക് 12 ശതമാനത്തിലധികം കുറഞ്ഞിട്ടുണ്ട്. ഏകദേശം 8 ത്രില്ല്യൻ ഡോളർ വിലമതിക്കുന്ന ബിസിനസ് നഷ്ടം വൈറസ് കാരണം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. ഏറെ അനിശ്ചിതത്വം നിലനിൽക്കുന്ന ഈ സമയത്തു ട്രാവൽ, ടൂറിസം തുടങ്ങിയ വ്യവസായങ്ങളുടെയും ചെറുകിട സ്ഥാപനങ്ങളുടെയും പ്രവർത്തനം ഏകദേശം സ്തംഭിച്ച നിലയിലാണ്. 2021 ജൂണോടുകൂടി ബിസിനസ് സാധാരണ നിലയിലേക്ക് എത്തും എന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഇതു വരെ കാണാത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോൾ ബിസിനസ് നേതാക്കളുടെ ആദ്യത്തെ കടമ്പ ഇതിനെ അതിജീവിക്കുക എന്നതാണ്. ജീവനക്കാരുടെ ആരോഗ്യ പരിപാലനവും ഉപഭോക്തൃ സേവനവും ചെലവ് ചുരുക്കലും ആണ് ഈ ഘട്ടത്തെ പ്രധാന ലക്ഷ്യം. അടുത്ത പടിയായി എങ്ങനെ തങ്ങളുടെ സംരംഭത്തെ പുനരുജ്ജീവിപ്പിച്ചു ഘട്ടം ഘട്ടമായി അഭിവൃദ്ധിയിലേക്കു നയിക്കാം എന്നതായിരിക്കും അവരുടെ അടുത്ത ലക്ഷ്യം. ഇതിനായി വിതരണ ശൃംഖല പുനഃസംഘടിപ്പിക്കുവാനും, പുതിയ ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുവാനും, പുതിയ വിപണികൾ കണ്ടെത്തുവാനും, ബിസിനസ് പങ്കാളികളെ കണ്ടെത്തുവാനും ബിസിനസ് നേതാക്കൾ ശ്രദ്ധിക്കണമെന്നു സുജ അഭിപ്രായപ്പെട്ടു. മാറി വരുന്ന ഉപഭോക്ത്ര അഭിരുചികളും ഡിജിറ്റൽ പേയ്മെന്റ്റ് തുടങ്ങിയ സേവനങ്ങളുടെ വളർന്നു വരുന്ന ജനസമ്മിതിയും മനസ്സിലാക്കി ബിസിനസ് തന്ത്രങ്ങൾ ആവിഷ്കരിക്കാനും കോർപറേറ്റുകൾ തയ്യാറാകണമെന്ന് അവർ അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരി ഉയർത്തുന്ന വെല്ലുവിളികളെ നേരിടാനും താത്കാലിക ബിസിനസ് മാന്ദ്യത മറികടന്നു അഭിവൃദ്ധിപ്പെടാനും ശക്തമായ നേതൃത്വം, മൂല്യാധിഷ്ടിതമായ പ്രവർത്തനം, സുതാര്യമായ ആശയവിനിമയം എന്നിവ കോർപറേറ്റുകൾക്കു അത്യന്താപേക്ഷിതമാണെന്നും ചോദ്യോത്തര വേളയിൽ സുജ ചാണ്ടി പറഞ്ഞു. Content highlights :mathrubhumi maxed webinar series talk on suja chandi

from money rss https://bit.ly/3i7hh6X
via IFTTT

ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: മികച്ച നേട്ടത്തിലായിരുന്ന ഓഹരി സൂചികകൾ ചാഞ്ചാട്ടത്തിനൊടുവിൽ നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 24.58 പോയന്റ് താഴ്ന്ന് 37,663.33ലും നിഫ്റ്റി 6.40 പോയന്റ് നഷ്ടത്തിൽ 11107.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1611 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 994 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 152 ഓഹരികൾക്ക് മാറ്റമില്ല. ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ഐഷർ മോട്ടോഴ്സ്, അദാനി പോർട്സ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. യുപിഎൽ, എച്ച്ഡിഎഫ്സിലൈഫ്, പവർഗ്രിഡ് കോർപ്, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ലോഹം, വാഹനം, അടിസ്ഥാന സൗകര്യവികസനം, ഐടി എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഊർജം, ഫാർമ ഓഹരികൾ വിൽപന സമ്മർദം നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/2PszE9W
via IFTTT

ദേശീയ വിപണിയില്‍ സ്വര്‍ണവില 55,000 രൂപയും ആഗോള വിപണിയില്‍ 2000 ഡോളറും മറികടന്നു

ചരിത്രത്തിലാദ്യമായി ദേശീയ വിപണിയിൽ സ്വർണവില 55,000വും ആഗോളവിപണിയിൽ 2000 ഡോളറും മറികടന്നു. യുഎസ് ഫെഡ് റിസർവ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഉത്തേജനപാക്കേജ് അപര്യാപ്തമെന്ന വിലയിരുത്തലാണ് വിലയിൽ ഉടനെയൊരു കുതിപ്പുണ്ടാക്കിയത്. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന്(31.10 ഗ്രാം)2,022.42 ഡോളറലെത്തി. യുഎസ് ഗോൾഡ് ഫ്യൂച്ചേഴ്സാകട്ടെ 2,039 ഡോളർ നിലവാരത്തിലുമാണ്. ഡൽഹിയിൽ 10 ഗ്രാം തനിത്തങ്ക(24കാരറ്റ്)ത്തിന്റെ വില 53,760 രൂപനിലവാരത്തിലെത്തി.ചെന്നൈയിൽ 56,820 രൂപയും മുംബൈയിൽ 53,310 രൂപയുമാണ് വില. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ ഓഗസ്റ്റ് ഫ്യൂച്ചേഴ്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 513 രൂപ ഉയർന്ന് 55,064 നിലവാരത്തിലെത്തി. 54,551 രൂപയിലായിരുന്നു കഴിഞ്ഞദിവസം ക്ലോസ് ചെയ്തത്. ദിനവ്യാപാരത്തിൽ ബുധനാഴ്ച വില 55,200 രൂപവരെ ഉയർന്നിരുന്നു. എംസിഎക്സ് ഒക്ടോബർ ഗോൾഡ് ഫ്യൂച്ചേഴ്സിൽ 55,680 നിലവാരത്തിൽ പ്രതിരോധമുണ്ടായേക്കാമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി വിഭാഗം തലവൻ ഹരീഷ് വി വിലയിരുത്തുന്നു. സപ്പോർട്ട് നിലവാരം 53,460 രൂപയുമാണ്. സമ്പദ്ഘടനയുടെ പെട്ടെന്നുള്ള തിരിച്ചുവരവിൽ പ്രതീക്ഷയില്ലാത്തതും കോവിഡ് വ്യാപനം തുടരുന്നതുമാണ് സ്വർണവിലയിലെ കുതിപ്പിന് കാരണമായി അദ്ദേഹം വിലയിരുത്തുന്നത്. കേരളത്തിൽ ബുധനാഴ്ച പവൻ വിലയിൽ 520 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ എട്ടുഗ്രാം സ്വർണത്തിന് 40,800 രൂപയായി. ഗ്രാമിന് 5,100 രൂപയുമാണ് വില. യുഎസ് ചൈന തർക്കങ്ങളും കോവിഡ് വ്യാപനവുംമൂലം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ആവശ്യമേറിയതാണ് വിലവർധന പുതിയ ഉയരത്തിലെത്തിയത്. ഡോളറിന്റെ മൂല്യത്തിലുണ്ടായ തളർച്ചയും ആഗോള വിപണിയിൽ വിലവർധനവിന് കാരണമായി.

from money rss https://bit.ly/3i9AIfd
via IFTTT

Tuesday, 4 August 2020

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41,000 രൂപയിലേയ്ക്ക്

സ്വർണവില വീണ്ടും റെക്കോഡ് കുറിച്ച് 41,000 രൂപയ്ക്കടുത്തെത്തി. ബുധനാഴ്ച 520 രൂപയാണ് കൂടിയത്. ഇതോടെ പവന് 40,800 രൂപയായി. ഗ്രാമിനാകട്ടെ 65 രൂപ കൂടി 5,100 രൂപയുമായി. ജൂലായ് 31നാണ് പവൻവില ആദ്യമായി 40,000 രൂപയിലെത്തിയത്. അഞ്ചുദിവസംകൊണ്ട് 800 രൂപയുടെ വർധനവാണുണ്ടായത്. ദേശീയ വിപണിയിലും സ്വർണവില കുതുക്കുകയാണ്. 10 ഗ്രാമിന്റെ വില 54,797 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ ഇതാദ്യമായി സ്വർണവില ഔൺസിന് 2000ഡോളർ കടന്നു. 0.2ശതമാനം വർധിച്ച് 2,033.42 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. കോവിഡ് വ്യാപനം ശക്തമായി തുടരുകയും മറ്റ് വിപണികളിൽ അനിശ്ചിതത്വം നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്വർണത്തിലേക്കുള്ള നിക്ഷേപകരുടെ ഒഴുക്ക് കൂടുകയാണ്. സ്വർണ ഇ.ടി.എഫുകളിലാണ് ഏറ്റവും കൂടുതൽ നിക്ഷേപം.ലോകത്തെ ഏറ്റവുംവലിയ ഗോൾഡ് എക്സ്ചേഞ്ച് ട്രേഡ് ഫണ്ടായ എസ്പിഡിആർ ഗോൾഡ് ട്രസ്റ്റിൽ നിലവിലുള്ള നിക്ഷേപം 1,257.73 ടൺ സ്വർണമാണ്.

from money rss https://bit.ly/2Pm9jKS
via IFTTT

ഓഹരി വിപണിയില്‍ മുന്നേറ്റം: സെന്‍സെക്‌സ് 38,000 തിരിച്ചുപടിച്ചു

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 351 പോയന്റ് നേട്ടത്തിൽ 38,039ലും നിഫ്റ്റി 103 പോയന്റ് ഉയർന്ന് 11,198ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1301 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 417 ഓഹരികൾ നഷ്ടത്തിലുമാണ്. 100 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിൽ പ്രതിഫലിച്ചത്. ഇൻഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, ടൈറ്റാൻ, ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി, എസ്ബിഐ, ഒഎൻജിസി, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്സിഎൽ ടെക്, നെസ് ലെ, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ.

from money rss https://bit.ly/3fw5r4o
via IFTTT

മലബാർ ഗോൾഡ്‌ ഇന്ത്യയിൽ രണ്ട്‌ ഷോറൂമുകൾകൂടി തുടങ്ങി

കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യയിലും വിദേശത്തും സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി രണ്ടു പുതിയ ഷോറൂമുകൾകൂടി ആരംഭിച്ചു. തമിഴ്നാട്ടിലെ കുംഭകോണത്തും പഞ്ചാബിലെ ചണ്ഡീഗഢിലുമാണ് പുതിയ ഷോറൂമുകൾ ആരംഭിച്ചത്. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് ഓൺലൈൻ പ്ളാറ്റ്ഫോം വഴിയാണ് ഷോറൂമുകളുടെ ഉദ്ഘാടനം നിർവഹിച്ചത്. ഗ്രൂപ്പ് സീനിയർ ഡയറക്ടർമാർ, മാനേജ്മെന്റ് ടീം അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കരുതലോടെ മുന്നോട്ടുനീങ്ങുകയെന്ന ആശയത്തിലൂന്നി ക്രിയാത്മകമായി വിപണിയിൽ നിലകൊള്ളാനും വികസനപരിപാടികളുമായി മുന്നോട്ടുപോകാനുമുള്ള നയപരമായ തീരുമാനത്തിന്റെ ഭാഗമായാണ് പ്രവർത്തനസജ്ജമായ ഷോറൂമുകൾ ഉപഭോക്താക്കൾക്ക് തുറന്നുകൊടുക്കുന്നത്. 27 വർഷം പൂർത്തിയാക്കുന്ന മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആഭരണ റീട്ടെയിൽ വിൽപ്പനരംഗത്ത് അഭൂതപൂർവമായ വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബിഹാറിലെ പട്ന, തെലങ്കാനയിലെ ഖമ്മം, ഉത്തർപ്രദേശിലെ ലഖ്നൗ, ഖാസിയാബാദ്, മഹാരാഷ്ട്രയിലെ താനെ, വാഷി, ഡൽഹിയിലെ ദ്വാരക, മധ്യപ്രദേശിലെ ഇന്ദോർ, കർണാടകയിലെ കമ്മനഹള്ളി, മല്ലേശ്വരം, ഒഡിഷയിലെ ഭുവനേശ്വർ, ആന്ധ്രപ്രദേശിലെ ശ്രീകാകുളം, എന്നിവിടങ്ങളിൽ ഈവർഷംതന്നെ പുതിയ ഷോറൂമുകൾ ആരംഭിക്കും. ആഗോളതലത്തിൽ റീട്ടെയിൽ ജൂവലറി മേഖലയിൽ ഷോറൂമുകളുടെ എണ്ണത്തിലും വിറ്റുവരവിലും ഒന്നാമതെത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇതിന്റെ ഭാഗമായി അഞ്ചുവർഷത്തിനുള്ളിൽ ഷോറൂമുകളുടെ എണ്ണം മൂന്നിരട്ടിയായി വർധിപ്പിക്കുമെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.

from money rss https://bit.ly/2XtfPUu
via IFTTT

മത്തിയുടെ ക്ഷാമം തുടരുമന്ന്‌ ശാസ്ത്രജ്ഞർ

കൊച്ചി: മത്തിയുടെ ലഭ്യതയിൽ ഈ വർഷവും കാര്യമായ വർധനയുണ്ടാകാൻ സാധ്യതയില്ലെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ). കഴിഞ്ഞ രണ്ടുവർഷങ്ങളിലെപ്പോലെ മത്തിയുടെ ക്ഷാമം തുടരും. മത്തി പിടിക്കുന്നതിൽ കൂടുതൽ കരുതൽ വേണമെന്ന് ഈ മേഖലയിൽ പഠനം നടത്തുന്ന സി.എം.എഫ്.ആർ.ഐ.യിലെ വിദഗ്ധർ. എൽനിനോയെ തുടർന്ന് മത്തിയുടെ പ്രജനനത്തെ ദോഷകരമായി ബാധിച്ചിരുന്നു. മത്തിയുടെ അനുയോജ്യമായ അളവിലുള്ള പ്രജനനത്തിനും ശരിയായ രീതിയിൽ വളർച്ചപ്രാപിക്കുന്നതിനും ഇത് തടസ്സമായിരുന്നു. നിലവിൽ സമുദ്ര കാലാവസ്ഥ മത്തിയുടെ പ്രജനനത്തിന് അനുയോജ്യമല്ലാത്തതാണ് കടലിൽ മത്തിയുടെ ക്ഷാമം തുടരുന്നതിന് കാരണമെന്ന് സി.എം.എഫ്.ആർ.ഐ.യിലെ ഉപരിതലമത്സ്യ ഗവേഷണ വിഭാഗത്തിലെ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ചെറുമത്തി പിടിക്കുന്നത് ഒഴിവാക്കുന്നതിനോടൊപ്പംതന്നെ, മുട്ടയിടാറായ തള്ളമീനുകളെയും പരമാവധി പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണ് സി.എം.എഫ്.ആർ.ഐ. നിർദേശിക്കുന്നത്. നിയന്ത്രണങ്ങൾ പാലിച്ചാൽ മാത്രമേ വരുംവർഷങ്ങളിൽ മത്തിയുടെ ഉത്പാദനം പൂർവസ്ഥിതിയിലാക്കാൻ കഴിയൂവെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം ജില്ലയുടെ തെക്കൻ തീരങ്ങളിൽ മുട്ടമത്സ്യങ്ങളുടെ ചെറിയ ചെറിയ കൂട്ടങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രജനനത്തിനുള്ള സമയം നൽകാതെ ഇവയെ പിടിച്ചെടുക്കപ്പെടുന്നതായാണ് കാണുന്നതെന്നും ശാസ്ത്രജ്ഞർ പറയുന്നു.

from money rss https://bit.ly/3gpN6Y6
via IFTTT

വിവാദ സ്‌പ്രിംക്ലർ മികച്ച സ്റ്റാർട്ട് അപ്പ്

കൊച്ചി: കേരളത്തിൽ വിവാദ പരിവേഷത്തിലായ അമേരിക്കൻ കമ്പനി 'സ്പ്രിംക്ലർ' ലോകത്തിലെ ഏറ്റവും മികച്ച സ്റ്റാർട്ട് അപ്പുകളുടെ പട്ടികയിൽ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇടതുസർക്കാർ ഡേറ്റ വിശകലനത്തിനായി നിയോഗിച്ച സ്പ്രിംക്ലറിന് വിവാദങ്ങളെത്തുടർന്ന് പിന്മാറേണ്ടി വന്നിരുന്നു. ഡേറ്റ ചോർച്ച ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് ഇടതുസർക്കാരും സ്പ്രിംക്ലറും നേരിട്ടത്. ഇപ്പോൾ, ആഗോള ഗവേഷണ സ്ഥാപനമായ ഹുറുൺ റിപ്പോർട്ട് തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ട് അപ്പുകളുടെ യൂണികോൺ പട്ടികയിലാണ് ഈ മലയാളി സംരംഭം ഇടംപിടിച്ചിരിക്കുന്നത്. 100 കോടി (ഒരു ബില്യൺ) ഡോളറിൽ കൂടുതൽ മൂല്യമുള്ള കമ്പനികളാണ് പട്ടികയിലുള്ളത്. അതായത്, 7,500 കോടി രൂപയ്ക്കുമേൽ മൂല്യമുള്ള സംരംഭങ്ങൾ. മലയാളിയായ രാഗി തോമസിന്റെ നേതൃത്വത്തിലുള്ള സ്പ്രിംക്ലർ, പട്ടികയിൽ 169-ാം സ്ഥാനത്താണ്. 200 കോടി ഡോളറാണ് മൂല്യം കണക്കാക്കിയിരിക്കുന്നത്. അതായത്, 15,000 കോടി രൂപ മൂല്യം. രാഗി തോമസിന്റെ നേതൃത്വത്തിൽ 2009-ൽ ന്യൂയോർക്ക് ആസ്ഥാനമായി തുടങ്ങിയ കമ്പനിയിൽ ഇന്റെൽ, തെമാസെക്, ഐകോണിക്സ് ക്യാപിറ്റൽ തുടങ്ങിയ ആഗോള വമ്പന്മാർ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്. മൈക്രോസോഫ്റ്റ്, നൈകി, മക്ഡൊണാൾഡ്സ് തുടങ്ങിയ ആഗോള കമ്പനികൾ സ്പ്രിംക്ലറിന്റെ സോഫ്റ്റ്വേർ സേവനം ഉപയോഗിക്കുന്നുണ്ടെന്ന് പട്ടികയിൽ വ്യക്തമാക്കിയിട്ടുണ്ട്. ബൈജു രവീന്ദ്രന്റെ വിദ്യാഭ്യാസ ടെക്നോളജി സ്റ്റാർട്ട് അപ്പായ 'ബൈജൂസ്', ഹരി മേനോന്റെ നേതൃത്വത്തിലുള്ള ഓൺലൈൻ പലവ്യഞ്ജന സ്റ്റോറായ 'ബിഗ് ബാസ്കറ്റ്' എന്നിവയാണ് പട്ടികയിൽ ഇടം പിടിച്ച മറ്റ് മലയാളി സംരംഭങ്ങൾ. മൊത്തം 586 യൂണികോണുകളുള്ള പട്ടികയിൽ 61 എണ്ണമാണ് ഇന്ത്യൻ സംരംഭങ്ങളെന്ന് ഹുറുൺ റിപ്പോർട്ടിന്റെ ചീഫ് റിസർച്ചറും ഇന്ത്യ എം.ഡി.യുമായ അനസ് റഹ്മാൻ ജുനൈദ് പറഞ്ഞു. എന്താണ് യൂണികോൺ? ഒരു ബില്യൺ ഡോളറിൽ (100 കോടി ഡോളർ) കൂടുതൽ മൂല്യമുള്ളതും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാത്തതുമായ കമ്പനികളെയാണ് 'യൂണികോൺ' എന്നു വിളിക്കുന്നത്. ഗ്രീക്ക് പുരാണത്തിലെ ഒറ്റക്കൊമ്പൻ കുതിരയുടെ പ്രതീകമായാണ് ഈ വിശേഷണം. നെറ്റിയിൽ ഒറ്റക്കൊമ്പുള്ള ഈ കുതിര, ഐശ്വര്യത്തിന്റെയും അഭിവൃദ്ധിയുടെയും പ്രതീകമാണെന്നാണ് പുരാണങ്ങളിൽ പറയുന്നത്.

from money rss https://bit.ly/3gxOrMK
via IFTTT

ആലിസ് വൈദ്യൻ ജിയോജിത് ഡയറക്ടർ

കൊച്ചി: ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ആലിസ് ജി. വൈദ്യനെ ഡയറക്ടർ ബോർഡ് അംഗമായി തിരഞ്ഞെടുത്തു. പൊതുമേഖലാ റീ-ഇൻഷുറൻസ് കമ്പനിയായ ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി വിരമിച്ച ആലിസ്, ഇന്ത്യൻ ജനറൽ ഇൻഷുറൻസ് വ്യവസായ മേഖലയിലെ പ്രഥമ വനിതാ സി.എം.ഡി. യാണ്.

from money rss https://bit.ly/39Yu492
via IFTTT

FINALLY! Fahadh Faasil To Team Up With Mani Ratnam Soon?

FINALLY! Fahadh Faasil To Team Up With Mani Ratnam Soon?
Fahadh Faasil, the National award-winner is one of the most sought-after actors of the contemporary South Indian cinema. The talented actor has been approached by several popular filmmakers of the major film industries for some prestigious projects.  If the latest reports

* This article was originally published here

കഴിഞ്ഞദിവസങ്ങളിലെ നഷ്ടംതിരിച്ചുപിടിച്ച് വിപണി: നിഫ്റ്റി വീണ്ടും 11,000ന് മുകളില്‍

മുംബൈ: കഴിഞ്ഞദിവസങ്ങളിലെ നഷ്ടം ഓഹരി സൂചികകൾ തിരിച്ചുപിടിച്ചു. ബാങ്ക്, ഊർജം, അടിസ്ഥാന സൗകര്യവികസനം, ഫാർമ ഓഹരികളാണ് വിപണിക്ക് തുണയായത്. സെൻസെക്സ് 748.31 പോയന്റ് ഉയർന്ന് 37687.91ലും നിഫ്റ്റി 203.70 പോയന്റ് നേട്ടത്തിൽ 11095.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1685 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 933 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 133 ഓഹരികൾക്ക് മാറ്റമില്ല. സീ എന്റർടെയ്ൻമെന്റ്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ്, മാരുതി, ഹീറോ മോട്ടോർകോർപ്, ആക്സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ടെക് മഹീന്ദ്ര, ഇൻഡസിന്റ് ബാങ്ക്, എച്ച്സിഎൽ ടെക്, ബിപിസിഎൽ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. ഐടി ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനം ഉയർന്നു.

from money rss https://bit.ly/3kaA1o0
via IFTTT

ബൈജൂസില്‍ വീണ്ടും വിദേശ മൂലധനനിക്ഷേപം: ഇത്തവണയെത്തുന്നത് 3000 കോടി രൂപ

ബെംഗളുരു: രാജ്യത്തെതന്നെ വലിയ വിദ്യാഭ്യാസ ടെക്നോളജി സ്റ്റാർട്ടപ്പായ ബൈജൂസ് ലേണിങ് ആപ്പിൽ വീണ്ടും വിദേശ മൂലധന നിക്ഷേപം. 3000 കോടി രൂപ(400 മില്യൺ ഡോളർ)രൂപയാകും റഷ്യ-ഇസ്രായേലി ശതകോടീശ്വരനായ യൂറി മിൽനേർ നിക്ഷേപിക്കുക. ഈയാഴ്ച അവസാനത്തോടെ കരാറിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ബൈജൂസിന്റെ മൂല്യം 10.5 ബില്യൺ ഡോളർ മറികടക്കും. പുതിയ നിക്ഷേപംകൂടിയെത്തുന്നതോടെ പേ ടിഎം കഴിഞ്ഞാൽ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പാകും ബൈജൂസ്. കഴിഞ്ഞവർഷം 100 കോടി ഡോളർ സമാഹരിച്ചതിലൂടെ പേ ടിഎം 16 ബില്യൺ ഡോളർ മൂല്യമുള്ള സ്റ്റാർട്ടപ്പായി ഉയർന്നിരുന്നു. കഴിഞ്ഞ ജൂണിൽ ആഗോള ടെക്നോളജി നിക്ഷേപ സ്ഥാപനമായ ബോണ്ടിൽനിന്ന് ബൈജൂസിൽ നിക്ഷേപമെത്തിയതോടയാണ് 10.5 ബില്യൺ ഡോളർമൂല്യമുള്ള സ്ഥാപനമായി ബൈജൂസ് വളർന്നത്. ജനുവരിയിൽ ടൈഗർ ഗ്ലോബലും ബൈജൂസിൽ 20 കോടി ഡോളർ നിക്ഷേപം നടത്തിയിരുന്നു.

from money rss https://bit.ly/2XqefT8
via IFTTT

ശശിധര്‍ ജഗദീശന്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ സിഇഒയാകും

പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സിയുടെ പുതിയ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി(സിഇഒ) ശശിധർ ജഗദീശൻ നിയമിതനാകും. ഒക്ടോബറിൽ ദിത്യ പുരിയുടെ കാലാവധി പൂർത്തിയാകുന്നമുറയ്ക്കാകും നിയമനം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ശശിധർ ജഗദീശന്റെ നിയമനം അംഗീകരിച്ചു. മാനേജിങ് ഡയറക്ടറും സിഇഒയുമായി മൂന്നുവർഷത്തേയ്ക്കാണ് നിയമനം. ബാങ്കിലെ ഫിനാൻസ് വിഭാഗത്തിന്റെ തലവനും അഡീഷണൽ ഡയറക്ടറുമാണ് നിലവിൽ ജഗദീശൻ. 2008 ൽ ചീഫ് ഫിനാൻഷ്യൽ ഓഫീസറായിരുന്നു. 2019ൽ ഈസ്ഥാനം ശ്രീനിവാസൻ വൈദ്യനാഥന് കൈമാറുകയായിരുന്നു. ചാർട്ടേഡ് അക്കൗണ്ടന്റായ ജഗദീഷൻ 1996ലാണ് എച്ച്ഡിഎഫ്സി ബാങ്കിലെത്തുന്നത്. തുടർന്ന് ഫിനാൻസ് വിഭാഗത്തിന്റെ തലവനായി 1999ൽ നിയമിതനായി. 2008ൽ ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായി.

from money rss https://bit.ly/3flBO5W
via IFTTT

സ്വര്‍ണവില പവന് 120 രൂപകൂടി 40,280 രൂപയായി

സ്വർണവില പവന് വീണ്ടും റെക്കോഡ് കുറിച്ച് 40,280 രൂപയായി. 120 രൂപയാണ് പവന് ചൊവാഴ്ച കൂടിയത്. ഗ്രാമിന് 15 രൂപകൂടി 5035 രൂപയുമായി. മൂന്നുദിവസത്തെ ഇടവേളയ്ക്കുശേഷമാണ് പവൻവിലയിൽ വീണ്ടും വർധനവുണ്ടായത്. ഓഗസ്റ്റ് ഒന്നിനാണ് വില 40,000 കടന്ന് 40,160 രൂപയിലെത്തിയത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,976.36 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയിലും റെക്കോഡ് നിലവാരത്തിലാണ് വില. 10 ഗ്രാമിന് 53,865 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/31n3wue
via IFTTT

Monday, 3 August 2020

ഫ്രാങ്ക്‌ളിന്‍ മ്യൂച്വല്‍ ഫണ്ടിന് വീഴ്ചയുണ്ടായാതായി ഓഡിറ്റ് റിപ്പോര്‍ട്ട്: നടപടിയുമായി സെബി

ഫ്രാങ്ക്ളിന് ടെംപിൾടൺ ഏപ്രിൽമാസത്തിൽ പ്രവർത്തനം മരവിപ്പിച്ച ഡെറ്റുഫണ്ടുകളുടെ ഇടപാടുകളിൽ വിഴ്ചയുണ്ടായതായി ഓഡിറ്റ് റിപ്പോർട്ട്. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ നിയോഗിച്ച ഓഡിറ്റ് സ്ഥാപനമായ ചോക്സി ആൻഡ് ചോക്സിയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ട് പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് സെബിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. മെയ് മാസത്തിലാണ് ഫോറൻസിക് ഓഡിറ്റ് നടത്താനായി സെബി ചോക്സി ആൻഡ് ചോക്സിയെ നിയോഗിച്ചത്. സെബിയുടെ നിർദേശങ്ങൾ പാലിക്കാതെയാണോ ഫണ്ട് കമ്പനി പ്രവർത്തിച്ചതെന്നതുൾപ്പടെയുള്ള വിവരങ്ങളാണ് ഓഡിറ്റ് കമ്പനി പരിശോധിച്ചത്. ഏപ്രിൽ 23നാണ് ഫ്രാങ്ക്ളിൻ ടെംപിൾടൺ ഉയർന്ന ആദായം നൽകിവന്നിരുന്ന ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം നിർത്തിയത്. 25,856 കോടി രൂപയാണ് ഈ ഫണ്ടുകളുടെ മൊത്തം ആസ്തി. മൂന്നു ലക്ഷത്തിലേറെപേരാണ് ഈ ഫണ്ടുകളിൽ നിക്ഷേപം നടത്തിയിട്ടുള്ളത്. കോവിഡ് വ്യപനത്തെതുടർന്ന് നിക്ഷേപകർ വൻതോതിൽ പണംപിൻവലിച്ചതാണ് ഫണ്ടുകളുടെ പ്രവർത്തനത്തെ ബാധിച്ചതെന്നായിരുന്നു എഎംസിയുടെ വിശദീകരണം. ഫ്രാങ്ക്ളിൻ ഇന്ത്യ അൾട്ര ഷോർട്ട് ബോണ്ട് ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ഷോട്ട് ടേം ഇൻകം ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ക്രഡിറ്റ് റിസ്ക് ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ലോ ഡ്യൂറേഷൻ ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ഡൈനാമിക് ആക്യൂറൽ ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ഇൻകം ഓപ്പർച്യൂണിറ്റീസ് ഫണ്ട് എന്നിവയുടെ പ്രവർത്തനമാണ് മരിവിപ്പിച്ചത്. ഈ പദ്ധതികളിൽ തുടർന്നും നിക്ഷേപിക്കുന്നതിനും പണം പിൻവലിക്കുന്നതിനുമുള്ള അവസരമാണ് നിക്ഷേപകർക്ക് നഷ്ടമായത്.

from money rss https://bit.ly/2EOz9VO
via IFTTT

പാഠം 85: ഇടപാടില്ലാത്ത ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്തില്ലെങ്കില്‍ പതിനായിരങ്ങള്‍ നഷ്ടമായേക്കാം

കോവിഡ് വ്യാപനത്തിനിടയിൽ ജോലി നഷ്ടപ്പെട്ടതിനെതുടർന്നാണ് നിത്യജീവിതത്തിനായി നീക്കിവെച്ച ഡെറ്റ് ഫണ്ടിലെ നിക്ഷേപം പിൻവലിക്കാൻ വിനയ മോഹൻ തീരുമാനിച്ചത്. നാലുവർഷംമുമ്പ് ഒറ്റത്തവണയായി നടത്തിയ നിക്ഷേപത്തിന് പത്തുശതമാനത്തിലേറെ ആദായം ലഭിച്ചതായുള്ള സ്റ്റേറ്റുമെന്റ് മ്യൂച്വൽ ഫണ്ട് കമ്പനിയിൽനിന്നുകിട്ടി. രണ്ടുദിവസംകഴിഞ്ഞ് പണംപിൻവലിക്കാനായി ബാങ്കിലെത്തിയപ്പോൾ ശരിക്കും തകർന്നുപോയി. ബാങ്കിൽ ബാലൻസൊന്നുമില്ല. ഇനിയും തുക അങ്ങോട്ട് കൊടുക്കാനുണ്ടത്രെ. നേരത്തെ ജോലി ചെയ്തിരുന്നപ്പോഴുണ്ടായിരുന്ന ശമ്പള അക്കൗണ്ട് വിവരങ്ങളായിരുന്നു മ്യച്വൽ ഫണ്ടിൽ നിക്ഷേപം നടത്തിയപ്പോൾ നൽകിയിരുന്നത്. അതുകൊണ്ടുതന്നെ നിക്ഷേപം പിൻവലിച്ചപ്പോഴും അതേ അക്കൗണ്ടിലേയ്ക്കാണ് പണമെത്തിയത്. കാലങ്ങളായി ആ അക്കൗണ്ടിൽ ഇടപാടൊന്നും നടത്താറില്ലായിരുന്നു. കമ്പനിമാറിയപ്പോൾ സാലറി അക്കൗണ്ട് സാധാരണ സേവിങ്സ് അക്കൗണ്ടായി മാറുകയും ചെയതു. മിനിമം ബാലൻസില്ലാതെവന്നതോടെ പിഴകൂടിക്കൂടി അക്കൗണ്ട് നെഗറ്റീവ് ബാലൻസിലായി. ഇത് വിനയ മോഹനുമാത്രം സംഭവിച്ചതല്ല. നിരവധിപേർ ബാങ്കുകളുടെ പിഴയീടാക്കലിന് ഇരയായിട്ടുണ്ട്. കോവിഡ് വ്യാപനത്തിനിടയിലും മിനിമം ബാലൻസ് നിലനിർത്താത്തതിന് ബാങ്കുകൾ പിഴയീടാക്കുന്നത് തുടർന്നു. സാമൂഹ്യമാധ്യമങ്ങളിൽ ഇതുസംബന്ധിച്ച ചർച്ചകളും വ്യാപകമാണ്. ജൂൺ 30വരെ മിനിമം ബാലൻസ് പരിപാലിക്കാത്തതിന് ചാർജ് ഈടാക്കരുതെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബാങ്കുൾക്ക് നിർദേശം നൽകിയിരുന്നു. അതിന്റെ സമയപരിധി ജൂൺ 30വരെയായിരുന്നെങ്കിലും വിനയയുടെ കാര്യത്തിൽ അതിനുമുമ്പേ ചാർജുകൾ ഈടാക്കി. റിസർവ് ബാങ്കിന്റെ നിർദേശം 2014 നവംബറിൽ റിസർവ് ബാങ്ക് പുറത്തിറക്കിയ വിജ്ഞാപനപ്രകാരം മിനിമം ബാലൻസ് പരിപാലിക്കാതിരുന്നാൽ എസ്ബി അക്കൗണ്ടിലെ ബാലൻസ് നെഗറ്റീവ് ആകാൻ പാടില്ല. അതായത് ബാലൻസ് പൂജ്യംവരെയായി നിലനിർത്താം. ഇതുപ്രകാരം വിനയ ബാങ്കിനെ സമീപിച്ചു. പരാതിയുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചതിനെതുടർന്ന് പണം ഭാഗികമായി തിരിച്ചുനൽകാൻ ആദ്യം തയ്യാറായി. ഭാവിയിൽ അക്കൗണ്ടിലെ മിനിമം ബാലൻസ് നിലനിർത്താൻ തയ്യാറാണെങ്കിൽ ബാക്കിയുള്ള തുകയും തിരിച്ചുതരാമെന്ന് ബാങ്ക് അറിയിക്കുകയും ചെയ്തു. മിനിമം ബാലൻസ് പരിപാലിക്കാതിരുന്നാൽ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന് താൽപര്യം കാണിക്കുന്ന പലരും അതിൽ മിനിമം ബാലൻസ് നിലനിർത്തുന്നകാര്യം ഓർക്കാറില്ല. പലപ്പോഴും ജോലികൾമാറുമ്പോൾ ശമ്പള അക്കൗണ്ടുകൾ സാധാരണ സേവിങ്സ് അക്കൗണ്ടായിമാറും. അപ്പോൾമുതൽ മിനിമം ബാലൻസ് പരിപാലിക്കേണ്ട ബാധ്യതവരും. പുതിയ ജോലിയിൽ കയറുന്നതോടെ വേറൊരുബാങ്കിലാകും സാലറി അക്കൗണ്ട് തുടങ്ങുക. അതോടെ പഴയത് മറക്കുകയുംചെയ്യും. 18 പൊതുമേഖല ബാങ്കുകളും നാല് സ്വകാര്യ ബാങ്കുകളും കഴിഞ്ഞ മൂന്നുവർഷത്തിനിടെ മിനിമം ബാലൻസ് പരിപാലിക്കാത്തിതിന്റെ പേരിൽ അക്കൗണ്ട് ഉടമകളിൽനിന്ന് 10,000 കോടിയോളം രൂപയാണ് ഈടാക്കിയത്. ലോക്സഭയിലെ ചോദ്യത്തിന് മറുപടിയായാണ് ഈകണക്കുകൾ പുറംലോകത്തെത്തിയത്. മിനിമം ബാലൻസ് പരിപാലിക്കാതിരുന്നാൽ അക്കൗണ്ട് ഉടമകളിൽനിന്ന് പിഴയീടാക്കാൻ ബാങ്കുകൾക്ക് അനുമതിയുണ്ട്. എത്രനിരക്ക് ഈടാക്കാമെന്നകാര്യത്തിൽ വ്യവസ്ഥയൊന്നുമില്ല. ബാങ്കിന്റെ ബോർഡിന്റെ അംഗീകാരത്തോടെയാണ് പിഴ നിരക്കുകൾ നിശ്ചയിക്കുന്നത്. അക്കൗണ്ട്, പ്രദേശം എന്നിവയെ അടിസ്ഥാനമാക്കിയാണ് പിഴ ഈടാക്കുന്നത്. നഗര-ഗ്രാമീണ മേഖലകളിൽ ഇതിന് വ്യത്യാസമുണ്ട്. ഉദാഹരണത്തിന്, എച്ച്ഡിഎഫ്സി ബാങ്കിന്റെ നഗരങ്ങളിലെ ശാഖകളിൽ നിലനിർത്തേണ്ട മിനിമം ബാലൻസ് 10,000 രൂപയാണ്. സെമി അർബൻ ശാഖകളിൽ ഇത് 5,000 രൂപയുമാണ്. ഇതുപ്രകാരം നഗരങ്ങളിലെ ശാഖകളിൽ മിനിമം ബാലൻസ് 2,500ൽതാഴെപോയാൽ പ്രതിമാസം 600 രൂപയാണ് പിഴ ഈടാക്കുക. 10,000 രൂപയ്ക്കുതാഴെയും 7,500 രൂപയ്ക്കുമുകളിലുമാണെങ്കിൽ പിഴ 150 രൂപയുമാണ്. ഇവരണ്ടും ഉൾപ്പടെ നാലുസ്ലാബുകളായാണ് പിഴനിശ്ചയിച്ചിട്ടുള്ളത്. അക്കൗണ്ട് ക്ലോസ് ചെയ്യുക മിനിമം ബാലൻസ് പരിപാലിക്കാതിരുന്നാൽ പിഴ ഈടാക്കുമെന്നുകാണിച്ച് എസ്എംഎസ്, ഇ-മെയിൽ അല്ലെങ്കിൽ കത്തുവഴി ഉപഭോക്താക്കളെ ബാങ്കുകൾ വിവരമറിയിക്കാറുണ്ട്. മിനിമം ബാലൻസ് പരിപാലിക്കാതിരുന്നതിന് വിനയയ്ക്കും ബാങ്കിൽനിന്ന് സന്ദേശം ലഭിച്ചിരുന്നു. എന്നാൽ ബാങ്ക് സന്ദർശിക്കാനുള്ള മടികൊണ്ടുംമറ്റും അത് കാര്യമായെടുത്തില്ല. ഭാവിയിൽ അക്കൗണ്ട് പ്രവർത്തിപ്പിക്കാൻ ഉദ്ദേശിക്കാത്തതിനാൽ പണം അക്കൗണ്ടിൽ നിക്ഷേപിച്ചതുമില്ല. ഇടപാടുകൾ നടത്താത്ത ബാങ്ക് അക്കൗണ്ടുകൾ അവസാനിപ്പിക്കുകയാണ് ആദ്യംചെയ്യേണ്ടത്. രണ്ടുവർഷമായി ഇടപാടൊന്നും നടക്കാത്ത അക്കൗണ്ടുകളിൽനിന്ന് പിഴയീടാക്കാരുതെന്ന് ആർബിഐയുടെ നിർദേശമുണ്ട്. പിഴ ഈടാക്കുകയാണെങ്കിൽ തിരിച്ചുവാങ്ങാനും അവസരമുണ്ട്. അതിന് മെനക്കെടുന്നതിനുമുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്യുകയാണ് നല്ലത്. feedbacks to: antonycdavis@gmail.com അക്കൗണ്ട് അവസാനിപ്പിക്കുംമുമ്പ് നിക്ഷേപ പദ്ധതികളുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുകളാണ് ക്ലോസ് ചെയ്യുന്നതെങ്കിൽ ആദ്യംചെയ്യേണ്ടത് പുതിയ അക്കൗണ്ട് വിവരങ്ങൾ മാറ്റിനൽകുകയെന്നതാണ്. പ്രതിമാസ നിക്ഷേപ പദ്ധതികൾ, മ്യൂച്വൽ ഫണ്ട് എസ്ഐപി, വായ്പ ഇഎംഐ തുടങ്ങിയവയ്ക്കായി നൽകിയിട്ടുള്ള അക്കൗണ്ടുകൾ ഉടനെ മാറ്റുക. തുടർന്ന്, ബാങ്ക് ശാഖയിലെത്തി അവശേഷിക്കുന്ന ചെക്കുകളുംമറ്റും തിരിച്ചുകൊടുക്കുക. ബാങ്ക് മാനേജർക്ക് കത്തയച്ചും അക്കൗണ്ട് ക്ലോസ് ചെയ്യാനാകും.

from money rss https://bit.ly/2PlXRif
via IFTTT

സെന്‍സെക്‌സില്‍ 199 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 199 പോയന്റ് നേട്ടത്തിൽ 37139ലും നിഫ്റ്റി 59 പോയന്റ് ഉയർന്ന് 10951ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 708 ഓഹരികൾ നേട്ടത്തിലും 184 ഓഹരികൾ നഷ്ടത്തിലുമാണ്. 37 ഓഹരികൾക്ക് മാറ്റമില്ല. സീ എന്റർടെയ്ൻമെന്റ്, കോൾ ഇന്ത്യ, ഒഎൻജിസി, ഹീറോ മോട്ടോർകോർപ്, അദാനി പോർട്സ്, ഹിൻഡാൽകോ, ഐടിസി, യുപിഎൽ, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇൻഡസിന്റ് ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, പവർഗ്രിഡ് കോർപ്, ബജാജ് ഫിനാൻസ്, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഗ്രാസിം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സമ്ൾ ക്യോപ് സൂചികകളും ഒരുശതമാനത്തോളം നേട്ടത്തിലാണ്. ആഗോള കാരണങ്ങളാണ് വിപണിയിലെ നേട്ടത്തിനുപിന്നിൽ.

from money rss https://bit.ly/2DtMlii
via IFTTT

ബാങ്കുടമ ഓഹരി വിറ്റ് 10,500 കോടി നേടി

കൊച്ചി: കൊൽക്കത്ത ആസ്ഥാനമായ 'ബന്ധൻ ബാങ്കി'ന്റെ പ്രൊമോട്ടർ കമ്പനിയായ ബന്ധൻ ഫിനാൻഷ്യൽ ഹോൾഡിങ്സ്, ബാങ്കിലെ 20.95 ശതമാനം ഓഹരി വിറ്റു. ഓഹരി വിപണിയിൽ നേരിട്ട് ബ്ലോക് ഡീലായിട്ടായിരുന്നു വില്പന. ബാങ്കിന്റെ സ്ഥാപകനായ ചന്ദ്രശേഖർ ഘോഷ് ഇതിലൂടെ 10,500 കോടി രൂപയാണ് സ്വന്തമാക്കിയത്. പ്രൊമോട്ടർ ഓഹരി 40 ശതമാനമായി കുറയ്ക്കണമെന്ന റിസർവ് ബാങ്ക് നിർദേശം പാലിക്കാനായിരുന്നു വില്പന. മൈക്രോ ഫിനാൻസ് സ്ഥാപനമായിരുന്ന ബന്ധൻ, ആർ.ബി.ഐ.യുടെ ബാങ്കിങ് ലൈസൻസ് ലഭിച്ചതിനെത്തുടർന്ന് 2015-ലാണ് ബാങ്കായി മാറിയത്.

from money rss https://bit.ly/3kaCZsA
via IFTTT

40,000 കോടി രൂപയുടെ ബാധ്യത: വീഡിയോകോൺ ലിക്വിഡേറ്റ് ചെയ്തേക്കും

മുംബൈ: കോവിഡ് പശ്ചാത്തലത്തിൽ ഏറ്റെടുക്കാൻ ആളില്ലാതെ ഇലക്ട്രോണിക് നിർമാണക്കമ്പനിയായ വീഡിയോകോണിനെ ലിക്വിഡേറ്റ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്. ഏകദേശം 40,000 കോടി രൂപയുടെ കടബാധ്യതയുള്ള വീഡിയോകോൺ 2018 ജൂണിൽ പാപ്പരത്ത നടപടികളിലേക്ക് കടക്കുകയായിരുന്നു. ജൂലായ് 29-ന് പാപ്പരത്ത നടപടികളുടെ പുരോഗതി ചർച്ചചെയ്യാൻ ചേർന്ന വായ്പാ സ്ഥാപനങ്ങളുടെ സമിതിയിൽ ലിക്വിഡേഷനും വിഷയമായെന്നാണ് വിവരം. അടുത്ത യോഗത്തിൽ ഇക്കാര്യം വോട്ടിനിട്ടേക്കുമെന്നും സൂചനയുണ്ട്. കമ്പനിയെ ഏറ്റെടുക്കാൻ ആറോളം അപേക്ഷകളുണ്ടായിരുന്നെങ്കിലും കോവിഡ് മഹാമാരിയെത്തുടർന്ന് ഇവർ പിന്മാറുകയായിരുന്നു. പല കമ്പനികളും പണം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഏറ്റെടുക്കൽ തീരുമാനം ഉപേക്ഷിക്കുകയാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. അതേസമയം, ലിക്വിഡേഷനു പോയാൽ ബാങ്കുകൾക്ക് വായ്പക്കുടിശ്ശികയുടെ അഞ്ചു ശതമാനത്തിൽ താഴെ മാത്രമാണ് ലഭിക്കുകയെന്നാണ് വിലയിരുത്തൽ. 2012-ൽ കമ്പനിക്കു ലഭിച്ച 2ജി ടെലികോം സ്പെക്ട്രം സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് വീഡിയോകോൺ പ്രതിസന്ധിയിലേക്കു നീങ്ങിയത്.

from money rss https://bit.ly/3kawhCU
via IFTTT

5 Malayalam Patriotic Songs To Bring You Closer To Your Motherland This Independence Day

5 Malayalam Patriotic Songs To Bring You Closer To Your Motherland This Independence Day
They say music or a song has the ability to convert even a dying emotion into a most fierce weapon. Patriotic songs are said to have played a key role in India's freedom struggle. A lot of songs from different parts

* This article was originally published here

നിഫ്റ്റി 10,900ന് താഴെ; സെന്‍സെക്‌സ് 667 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ലാഭമെടുക്കലിനെതുടർന്നുണ്ടായ വില്പന സമ്മർദത്തിൽ ഓഹരി സൂചികകൾ കനത്ത നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 10,900ന് താഴെയെത്തി. 667.29 പോയന്റാണ് സെൻസെക്സിലെ നഷ്ടം. 36,939.60ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 181.90 പോയന്റ് താഴ്ന്ന് 10,891.60ലുമെത്തി. ബിഎസ്ഇയിലെ 1409 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1213 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 169 ഓഹരികൾക്ക് മാറ്റമില്ല. യുപിഎൽ, ഇൻഡസിന്റ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐഒസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ടാറ്റ മോട്ടോഴ്സ്, ടൈറ്റാൻ കമ്പനി, ടാറ്റ സ്റ്റീൽ, ബിപിസിഎൽ, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ലോഹം ഒഴികെയുള്ള സെക്ടറുകൾ നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ് 0.3ശതമാനം നഷ്ടമുണ്ടാക്കിയപ്പോൾ സ്മോൾ ക്യാപ് സൂചിക ഒരുശതമാനം ഉയർന്നു.

from money rss https://bit.ly/33hJB2h
via IFTTT

കേന്ദ്രബാങ്കുകളുടെ പതിയ പണനയം സമ്പദ്ഘടനയെ എപ്രകാരം സ്വാധീനിക്കും?

2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കുശേഷം പ്രത്യേകിച്ച് വികസിത രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ പണനയ നടത്തിപ്പിൽ മാറ്റംവരുത്തിയിട്ടുണ്ട്. ഉദാഹരണമായി ആഗോള സാമ്പത്തിക പ്രതിസന്ധിയോടുള്ള പ്രതികരണം എന്നനിലയിൽ അമേരിക്കൻ കേന്ദ്ര ബാങ്ക് പലിശ നിരക്ക് പൂജ്യം ശതമാനത്തിനടുത്തായി വെട്ടിക്കുറയ്ക്കുകയും കൂടുതൽ പണം സൃഷ്ടിച്ച് വിപണിയിലിറക്കുന്ന ക്വാണ്ടിറ്റേറ്റീവ് ഈസിംഗ് പോലുള്ള പാരമ്പര്യേതര നടപടികൾ പ്രഖ്യാപിക്കുകയും ചെയ്തു. വികസിത സമ്പദ് വ്യവസ്ഥയിലെ ഇതര കേന്ദ്ര ബാങ്കുകളും സമാനമായ നടപടികൾക്കുതയ്യാറായി. ധനതത്വ ശാസ്ത്രത്തിലെ അടിസ്ഥാന പ്രമാണങ്ങൾ ചോദ്യം ചെയ്യുന്ന ഈ പാരമ്പര്യേതര പണനയങ്ങളുടെ ഫലശ്രുതിയെക്കുറിച്ച് ഇപ്പോഴും ചർച്ച നടക്കുകയാണ്. ഉദാര സാമ്പത്തികനയം ഉപഭോഗം വർധിപ്പിക്കുമെന്നും തൊഴിലുകൾ സൃഷ്ടിക്കുകയും വിലനിലവാരം നിയന്ത്രിക്കുകയും ചെയ്തുകൊണ്ട് സമ്പദ് ഘടനയെ മാന്ദ്യത്തിൽനിന്നു കരകയറ്റുകയും ചെയ്യുമെന്നാണ് വിശ്വാസം. എന്നിട്ടും പല വികസിതരാജ്യങ്ങളും ഇപ്പോഴും അവരുടെ താഴ്ന്ന നാണയപ്പെരുപ്പ നിരക്കിൽ ക്ളേശിക്കുകയാണ്. പാരമ്പര്യേതര പണനയങ്ങളുടെ ഫലമായുണ്ടാകുന്ന ബഹിർഗമനങ്ങൾ വികസ്വര രാജ്യങ്ങളെയാണ് പ്രത്യേകമായി ബാധിക്കുന്നത്. വികസിത രാജ്യങ്ങളിൽനിന്നു കുറഞ്ഞ ചിലവിൽ ലഭിക്കുന്ന വായ്പകൾ കൂടുതൽ ലാഭം പ്രതീക്ഷിച്ച് വികസ്വരരാജ്യ വിപണികളിലാണ് എത്തിച്ചേരുന്നത്. ഓഹരി വിപണികളിൽ സൃഷ്ടിക്കപ്പെടുന്ന കൃത്രിമമായ ഉൻമേഷമാണ് ഇതിന്റെഫലം. വികസിത രാജ്യങ്ങളിൽനിന്ന് യഥേഷ്ടം ഒഴുകിയെത്തുന്ന ഈ പണം വികസ്വര രാജ്യങ്ങളിലെ ഓഹരി വിപണികൾ അങ്ങേയറ്റം അനിശ്ചിതവും ചഞ്ചലവും ആക്കിത്തീർക്കുന്നു. 2013ലെ ടേപർ ടാൻട്രം ഇങ്ങിനെയുണ്ടായതാണ്. പലിശ നിരക്കുവർധിപ്പിക്കാനുള്ള യുഎസ് കേന്ദ്ര ബാങ്കിന്റെ നീക്കത്തെക്കുറിച്ചുള്ള വാർത്ത വികസ്വര വിപണികൾക്കു ദഹിക്കാൻ പ്രയാസമായിരുന്നു. ഇന്ത്യയ്ക്കും സമാന മനസ്ഥിതിയായിരുന്നു. ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഇന്തൊനേഷ്യ, തുർക്കി എന്നിവിയോടൊപ്പം അഞ്ചു ദുർബ്ബല സാമ്പത്തിക ശക്തികളിലൊന്നായിരുന്നു ഇന്ത്യ. പലിശ നിരക്കു വർധനയെക്കുറിച്ച് യുഎസ് കേന്ദ്ര ബാങ്ക് ചെയർമാൻ ബെൻ ബെർനാങ്കെ നൽകിയ സൂചന വികസ്വര രാജ്യങ്ങളിൽനിന്ന് യുഎസിലേക്ക് മൂലധനത്തിന്റെ തിരിച്ചൊഴുക്കിനു കാരണമായി. വികസ്വര രാജ്യങ്ങളിലെ ഓഹരി വിപണികളിൽ പരിഭ്രാന്തിപരക്കുകയും ഡോളറിനെതിരെ പ്രധാന കറൻസികൾ ഇടിയുകയും ചെയ്തു. ആഗോള സമ്പദ്ഘടന ഇപ്പോൾ മുമ്പെങ്ങുമില്ലാത്ത പരീക്ഷണ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മുമ്പുണ്ടായിട്ടുള്ള സാമ്പത്തിക തകർച്ചകൾ എണ്ണവിലയിലുണ്ടായ മാറ്റത്തിന്റെയോ, ധനവിപണിയിലെ ആശയക്കുഴപ്പത്തിന്റെയോ ഫലമായിരുന്നെങ്കിൽ ഇന്നതിനു കാരണം ഒരുആരോഗ്യ പ്രതിസന്ധിയാണ്. 2020ൽ ആഗോള സമ്പദ് വ്യവസ്ഥ 4.9 ശതമാനം ചരുരുങ്ങുമെന്നാണ് അന്തർദേശീയ നാണ്യനിധിയുടെ കണ്ടെത്തൽ. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തു സംഭവിച്ചതിനേക്കാൾ ആഴമേറിയതായിരിക്കും ഈ പതനം. സാമ്പത്തിക രംഗത്തെ ഈ അനിശ്ചിതത്വമാണ് ഉദാര പണനയങ്ങളുടെ രണ്ടാംതരംഗത്തിനു തുടക്കമിട്ടത്. വികസിത രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ പലിശ കുറയ്ക്കുകയും ക്വാണ്ടിറ്റേറ്റീവ് ഈസിംഗ് പോലുള്ള നടപടികൾ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി വിപണിയിൽ പണംകുമിഞ്ഞുകൂടുകയും സ്വാഭാവികമായും വികസ്വര വിപണികൾ ഈ പണമൊഴുക്കിന്റെ ആകർഷണ കേന്ദ്രങ്ങളിലൊന്നായിത്തീരുകയും ചെയ്തു. സമ്പദ് വ്യവസ്ഥയും ഓഹരി വിപണിയും തമ്മിലുള്ള ബന്ധമില്ലായ്മയ്ക്ക് പ്രധാനകാരണം വിപണിയിൽ ഒഴുകിയെത്തിയ ഈപണമാണ്. ഉദാഹരണത്തിൽ ജൂൺ മാസത്തിൽ വിദേശ സ്ഥാപനങ്ങളും വിദേശ പോർട്ട് ഫോളിയോ നിക്ഷേപകരും (FII/FPI) ഇന്ത്യൻ ഓഹരി വിപണിയിൽ 3.1 ബില്യൺ ഡോളർ മൂല്യമുള്ള ഓഹരികൾ വാങ്ങുകയുണ്ടായി. ലോക സമ്പദ്ഘടന മാന്ദ്യഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും ഓഹരി വിപണികൾ കുതിക്കുന്നത് ഇക്കാരണത്താലാണ്. ഇനിയുമൊരു ടേപർ ടാൻട്രം നീക്കം ഉണ്ടാവുമോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം. വികസിത രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ സാധാരണ പണനയങ്ങളിലേക്കു തിരിച്ചു വന്നാൽ വികസ്വര വിപണികളിലും അതിന്റെ പ്രകമ്പനങ്ങൾ അനുഭവപ്പെടും. എന്നാൽ സമീപ ഭാവിയിലൊന്നും ഇതു സംഭവിക്കാനിടയില്ല. കേന്ദ്ര ബാങ്കുകൾക്ക് ഇന്നത്തെ അവരുടെ പാതയിൽ നിന്ന് അത്രയെളുപ്പം വ്യതിചലിക്കാൻ കഴിയില്ല. കാരണം അതിന്റെ പ്രത്യാഘാതങ്ങൾ ഭീമമായിരിക്കും. ഇത്തരമൊരു കടുത്ത ചുവടുവെയ്പിനുമുമ്പ് വികസിത രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ ശ്രദ്ധയോടെ നിരീക്ഷണങ്ങൾ നടത്തേണ്ടിയിരിക്കുന്നു. അങ്ങിനെയൊരു ഘട്ടത്തിൽ അതായിരിക്കും പണനയത്തിലെ പുതിയ സാധാരണത്വം അഥവാ സ്വാഭാവികത. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തിക വിദഗ്ധയാണ് ലേഖിക)

from money rss https://bit.ly/2PkyVHS
via IFTTT

ലക്ഷ്മി വിലാസ് ബാങ്ക് -ക്ലിക്‌സ് ക്യാപിറ്റല്‍ സര്‍വ്വീസസ് ലയനം സെപ്റ്റംബര്‍ 15 നകം പൂര്‍ത്തിയാകും

കൊച്ചി: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ ലക്ഷ്മി വിലാസ് ബാങ്കിൽ ധനകാര്യ സ്ഥാപനമായ ക്ലിക്സ് ക്യാപിറ്റൽ സർവ്വീസസിനെ ലയിപ്പിക്കുന്നതിനുള്ള നടപടികൾസെപ്റ്റംബർ15 നകം പൂർത്തിയാകുമെന്ന് ബാങ്ക് മാനേജ്മെന്റ് അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധികൾ മൂലമാണ് ലയന നടപടികൾ നീണ്ടു പോയത്. ലയനം പൂർത്തിയാകുന്നതോടെ ക്ലിക്സ് ക്യാപിറ്റൽ സർവ്വീസസിന്റെ ഓഹരികളും സ്വത്തുക്കളും ലക്ഷിവിലാസ് ബാങ്കിന് സ്വന്തമാകും. ഇടപാടുകാരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ ഘട്ടങ്ങളിലായി കൂടുതൽ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ നടപ്പാക്കാൻ ലക്ഷ്മി വിലാസ് ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. ഇടപാടുകാർക്ക് ഏത് സമയത്തും എവിടെ നിന്നും ഓൺലൈൻ വഴി വായ്പ എടുക്കുന്നതിനും, വായ്പാ തുക തിരിച്ചടക്കുന്നതിനും അടക്കമുള്ള സൗകര്യങ്ങൾ ഡിജിറ്റൽ സേവനങ്ങളിലൂടെ ലഭിക്കും. മൊബൈൽ അപ്ലിക്കേഷൻ,സെൽഫ് സർവ്വീസ് പോർട്ടൽ തുടങ്ങിയ മൾട്ടി ചാനൽ സംവിധാനം വഴി ഇടപാടുകാർക്കായി ഡിജിറ്റൽ ഓൺ ബോർഡിംഗ് സേവനവും ലഭ്യമാക്കും. ഡിജിറ്റൽ എകസ്പ്രസ് ഗോൾഡ് ലോൺ ആരംഭിക്കാനും തീരുമാനമുണ്ട്. ഇതോടെ ഡിജിറ്റൽ വായ്പാ മേഖലയിലേക്കും ബാങ്ക് കടക്കും. നിലവിൽ ലക്ഷ്മി വിലാസ് ബാങ്ക് 19 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായുള്ള 566 ബ്രാഞ്ചുകളും 5 എകസ്റ്റംഗ്ഷൻ കൗണ്ടറുകളും 918 എ.ടി.എം സംവിധാനങ്ങളും വഴി ഡിജിറ്റൽ സേവനങ്ങൾ നൽകി വരുന്നുണ്ട്. നടപ്പു സാമ്പത്തിക വർഷത്തിലെ ജൂൺ 30 ന് അവസാനിച്ച ആദ്യ പാദത്തിൽ 112.28 കോടി രൂപയാണ് ലക്ഷ്മി വിലാസ് ബാങ്കിന്റെ നഷ്ടം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 237.25 കോടി രൂപയായിരുന്നു നഷ്ടം.

from money rss https://bit.ly/2D6cQup
via IFTTT

ബ്രോക്കറില്ലാതെ നേരിട്ട് ഓഹരി വാങ്ങുകയും വില്‍ക്കുകയും ചെയ്യാം; തീരുമാനം ഉടനെ

ബ്രോക്കർ ഇല്ലാതെ നേരിട്ട് ബിഎസ്ഇ, എൻഎസ്ഇ വഴി ഓഹരി ഇടപാടുനടത്താൻ റീട്ടെയിൽ നിക്ഷേപകർക്ക് സെബി ഉടനെ അനുമതി നൽകിയേക്കും. ബ്രോക്കർമാർ വഴിയല്ലാതെ ഡയറക്ട് മാർക്കറ്റ് ആക്സസ്(ഡിഎംഎ)അനുവദിക്കുന്നകാര്യമാണ് സെബി പരിഗണിക്കുന്നത്. ഇലക്ട്രോണിക് രീതിയിൽ ദിനംപ്രതിയുള്ള ഓഹരി വാങ്ങലിനും വിൽക്കലിനുമുള്ള സൗകര്യമാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾവഴി നിക്ഷേപകർക്ക് ലഭിക്കുക. പ്രമുഖ സ്ഥാപനങ്ങൾക്കും ഓഹരി ബ്രോക്കർമാർക്കുമാണ് നിലവിൽ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഈ സൗകര്യംനൽകിയിട്ടുള്ളത്. റീട്ടെയിൽ നിക്ഷേപകർ ബ്രോക്കർമാരുടെ പ്ലാറ്റ്ഫോംവഴിയാണ് ഓഹരി ഇടപാട് നടത്തിവരുന്നത്. ഓഹരി ഇടപാടിനെതന്നെ മാറ്റമറിക്കുന്ന തീരുമാനമാകും ഇതിലൂടെ നടപ്പാകുക. രാജ്യത്തെ ബ്രോക്കിങ് മേഖലയെത്തന്നെ പുതിയ തീരുമാനം ഇല്ലാതാക്കിയേക്കാം. പുതിയ കണക്കനുസരിച്ച് സെറോധയ്ക്കാണ് ഏറ്റവുംകൂടുതൽ ട്രേിഡിങ് അക്കൗണ്ടുള്ളത്. ഐസിഐസിഐ, അപ്സ്റ്റോക്ക്, ഏഞ്ചൽ, എച്ച്ഡിഎഫ്സി, കൊട്ടക്, 5പൈസ, ഷേർഖാൻ, മോട്ടിലാൽ ഒസ് വാൾ, ആക്സിസ് സെക്യൂരിറ്റീസ് തുടങ്ങിയ ബ്രോക്കർമാരാണ് ആദ്യ പത്തുസ്ഥാനങ്ങളിലുള്ളപ്രമുഖ ഓഹരി ബ്രോക്കർമാർ.

from money rss https://bit.ly/2PlxpVS
via IFTTT

പലിശ കുത്തനെ കുറഞ്ഞിട്ടും ബാങ്ക് നിക്ഷേപത്തില്‍ ഇരട്ടിയിലേറെ വര്‍ധന

പലിശ നിരക്ക് കുത്തനെ കുറയുമ്പോഴും ബാങ്ക് നിക്ഷേപത്തിൽ വൻവർധന.നടപ്പ് സാമ്പത്തികവർഷം ഏപ്രിൽ മുതൽ ജൂലായ് 3വരെയുള്ള കാലയളവിലെത്തിയ നിക്ഷേപം 6.1 ലക്ഷം കോടി രൂപയായി വർധിച്ചു. മുൻവർഷത്തെ ഇതേകാലയളവിലെ മൂന്നുലക്ഷംകോടി രൂപയുടെ ഇരട്ടിയിലേറെവരുമിത്. വൻകിട ബാങ്കുകൾ ജൂൺ പാദത്തിൽ പുറത്തുവിട്ട കണക്കുകൾ പരിശോധിച്ചാൽ ഈ വർധന വ്യക്തമാകും. എച്ച്ഡിഎഫ്സി ബാങ്കിന്റെ നിക്ഷേപത്തിൽ 24ശതമാനവും എസ്ബിഐയുടെ നിക്ഷേപത്തിൽ 16ശതമാനവുമാണ് വർധനയുണ്ടായത്. ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ പോലുള്ള നിക്ഷേ പദ്ധതികൾ പ്രതിസന്ധി നേരിട്ട സാഹചര്യത്തിൽ റിസ്ക് എടുക്കാനുള്ള താൽപര്യമില്ലായ്മയാണ് പലിശകുറഞ്ഞിട്ടും ബാങ്ക് നിക്ഷേപത്തിൽകാര്യമായ വർധനയുണ്ടാകാനിടയാക്കിയത്. കുടുംബങ്ങളുടെ മൊത്തം നിക്ഷേപത്തിൽ 52.6ശതമാനവും ബാങ്ക് എഫ്ഡിയിലാണ്. ലൈഫ് ഇൻഷുറൻസിൽ 23.2ശതമാനവും മ്യൂച്വൽ ഫണ്ടിൽ 7ശതമാനവും നിക്ഷേപം നടത്തിയിട്ടുണ്ട്. പണമായി സൂക്ഷിച്ചിട്ടുള്ളത്. 13.4ശതമാനമാണ്.

from money rss https://bit.ly/3k9FECW
via IFTTT

ആപ്പിള്‍ ഉത്പന്നങ്ങളുടെ നിര്‍മാണം ചൈനയില്‍നിന്ന് ഘട്ടംഘട്ടമായി ഇന്ത്യയിലേയ്ക്ക് മാറ്റുന്നു

ഐഫോൺ ഉൾപ്പടെയുള്ള ഉത്പന്നങ്ങളുടെ നിർമാണം ആപ്പിൾ ഘട്ടംഘട്ടമായി ചൈനയിൽനിന്ന് ഇന്ത്യയിലേയ്ക്ക് മാറ്റുന്നു. അഞ്ചുവർഷത്തിനുള്ളിൽ 2,17,300 കോടി രൂപ (29 ബില്യൺ ഡോളർ) മൂല്യമുള്ള ഉത്പന്നങ്ങൾ രാജ്യത്ത് ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങൾ രാജ്യത്ത് നിർമിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ കൊണ്ടുവന്ന പ്രൊഡക് ഷൻ ലിങ്ക്ഡ് ഇൻസന്റീവ് (പിഎൽഐ) പദ്ധതിയുടെ ഭാഗമായാകും നിർമാണം. നിലവിൽ ആപ്പിളിലന്റെ 95ശതമാനം നിർമാണവും ചൈനകേന്ദ്രീകരിച്ചാണ് നടക്കുന്നത്. അഞ്ചുവർഷം പൂർത്തിയാകുന്നതോടെ ആഗോള ഉത്പാദനത്തിന്റെ 10ശതമാനം നിർമാണവും ഇന്ത്യയിലായിരിക്കുമെന്നാണ് കമ്പനി പറയുന്നത്. നിലവിൽ ഫോക്സ്കോണും വിസ്ട്രോണും ആപ്പിൾ ഫോണുകൾ ഇന്ത്യയിൽ നിർമിക്കുന്നുണ്ട്. പെഗാട്രോൺ എന്ന മൂന്നാമതൊരു കമ്പനികൂടി ഉടനെ രാജ്യത്ത് പ്ലാന്റ് സ്ഥാപിക്കും. ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷന്റെ കണക്കുപ്രകാരം 2016-17വർഷത്തിൽ 900 കോടി മൊബൈൽ ഹാൻഡ്സെറ്റുകളാണ് കയറ്റുമതി ചെയതത്. 2017-18 വർഷത്തിൽ ഇത് 1,300 കോടിയായും 2018-19വർഷത്തിൽ 11,200 കോടിയായും 2019-20 വർഷത്തിൽ 27,200 കോടിയായും ഉയർന്നു. പദ്ധതി നടപ്പാകുകയാണെങ്കിൽ ഉത്പാദനമൂല്യം ഇതിലുംകൂടുമെന്നാണ് വിലയിരുത്തൽ. അതോടെ രാജ്യത്തുനിന്നുള്ള മൊബൈൽ ഫോൺ കയറ്റുമതിയിൽ വൻവർധനയാണുണ്ടാകുക.

from money rss https://bit.ly/3k9FDyS
via IFTTT

Sunday, 2 August 2020

സെന്‍സെക്‌സില്‍ 277 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിവസത്തിൽ ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 277 പോയന്റ് നഷ്ടത്തിൽ 37,329ലും നിഫ്റ്റി 70 പോയന്റ് താഴ്ന്ന് 11004ലിലമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 726 കമ്പനികളിലെ ഓഹരികൾ നഷ്ടത്തിലും 878 ഓഹരികൾ നേട്ടത്തിലുമാണ്. 112 ഓഹരികൾക്ക് മാറ്റമില്ല. വാഹന സൂചിക രണ്ടുശതമാനം നേട്ടത്തിലാണ്. അതേസമയം, സ്വകാര്യ ബാങ്കുകളുടെ സൂചിക രണ്ടുശതമാനം നഷ്ടത്തിലുമാണ്. യുപിഎൽ, ഇൻഡസിന്റ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഒഎൻജിസി, എച്ച്ഡിഎഫ്സി ലൈഫ്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, പവർഗ്രിഡ് കോർപ്, ഐഒസി, റിലയൻസ്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, ഐഷർ മോട്ടോഴ്സ്, മാരുതി സുസുകി, ബജാജ് ഓട്ടോ, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്സ്, വിപ്രോ, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.

from money rss https://bit.ly/30kKQvy
via IFTTT

‘കൊറോണ കവച്’ പോളിസി അറിയേണ്ടതെല്ലാം

ലോകം കോവിഡ്-19 നെതിരെയുള്ള പോരാട്ടത്തിലാണ്. ഈ സാഹചര്യത്തിൽ കോവിഡ് ചികിത്സയ്ക്കും ചെലവിനും ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് മുന്നിൽക്കണ്ട് ഐ.ആർ.ഡി.എ.യുടെ നിർദേശപ്രകാരം ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയാണ് 'കൊറോണ കവച്' ഇൻഷുറൻസ് പരിരക്ഷ അവതരിപ്പിച്ചത്. ജൂലായ് 10 മുതൽ ഈ പോളിസി നടപ്പിലാക്കിവരുന്നു. നിബന്ധനകൾക്ക് വിധേയമായി 50,000 രൂപ മുതൽ അഞ്ചുലക്ഷം വരെയുള്ള പോളിസികളാണ് കൊറോണ കവചിൽ നൽകിവരുന്നത്. പ്രായം, തിരഞ്ഞെടുക്കുന്ന ഇൻഷുറൻസ് തുക, പോളിസി കാലാവധി എന്നിവയാണ് പ്രീമിയം നിശ്ചയിക്കുന്നതിനുള്ള ഘടകങ്ങൾ. ആരോഗ്യപ്രവർത്തകർക്കും സ്ത്രീകൾക്കും കൂടാതെ, കുടുംബസമേതമുള്ള പോളിസികൾക്കും പ്രീമിയത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ചികിത്സാ ആനുകൂല്യം ലഭിക്കുന്നതിന് കുറഞ്ഞത് 24 മണിക്കൂറെങ്കിലും ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരിക്കണം. ഡയബറ്റിക്സ്, ഹൈപ്പർടെൻഷൻ, കാൻസർ, ശ്വാസകോശസംബന്ധമായ രോഗങ്ങൾ, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കുള്ള ചികിത്സാച്ചെലവും കൊറോണ ചികിത്സാച്ചെലവുകൾക്കൊപ്പം ലഭ്യമാണ്. ഇതിനായി പ്രീമിയത്തിന്റെ നിശ്ചിത ശതമാനം കൂടുതലായി നൽകേണ്ടിവരുമെന്നു മാത്രം. ചികിത്സാച്ചെലവിനു പുറമേ, ഇൻഷുറൻസ് തുകയുടെ അരശതമാനം ഒരുദിവസത്തേക്ക് കണക്കാക്കി പരമാവധി 15 ദിവസത്തേക്ക് ഹോസ്പിറ്റൽ കാഷ് ആനുകൂല്യവും ലഭിക്കും. ഈ പരിരക്ഷ ആവശ്യമുണ്ടെങ്കിൽ പ്രീമിയം തുകയുടെ ചെറിയ ഒരു വിഹിതം കൂടുതലായി അടയ്ക്കേണ്ടിവരും. പി.പി.ഇ. കിറ്റിന് വേണ്ടിവരുന്ന തുകയും ഈ പോളിസിയിൽ ഉൾപ്പെടും. ആയുഷ് ചികിത്സാച്ചെലവുകൾ പൂർണമായും അനുവദനീയമാണ്. മുറിവാടകയ്ക്കും ഐ.സി.യു. വാടകയ്ക്കും പരിധി നിശ്ചയിച്ചിട്ടില്ല. വീട്ടിൽത്തന്നെ ചികിത്സിക്കുന്നവരുടെ പരമാവധി 14 ദിവസത്തെ ചെലവ് കമ്പനി വഹിക്കും. ഇത് ഒരു വ്യക്തിക്ക് 15,000 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിക്കുന്നതിന് മുമ്പുള്ള 15 ദിവസത്തെയും ആശുപത്രി വിട്ടതിന് ശേഷമുള്ള 30 ദിവസത്തേയും ചികിത്സാച്ചെലവിനും പോളിസി ഉടമയ്ക്ക് അർഹതയുണ്ട്. ഇൻഷുറൻസ് ക്ലെയിമുകൾ തീർപ്പാക്കുന്നതിന് ടി.പി.എ. സേവനം ഒരുക്കിയിട്ടുണ്ട്. അതുകൊണ്ട്, നെറ്റ്വർക്കിൽ ഉൾപ്പെട്ടിട്ടുള്ള ഹോസ്പിറ്റലുകളിൽ നിന്നും മുൻകൂർ പണം അടയ്ക്കാതെതന്നെ ചികിത്സ തേടാം. അസുഖബാധിതരുടെ പരിചരണത്തിനും ജാഗ്രതയ്ക്കും ജീവന്റെ വിലയാണിന്ന്. കോവിഡനന്തരകാലം സാമ്പത്തിക ക്ലേശങ്ങൾ ഒഴിവാക്കുന്നതിനുള്ള കരുതലുകളും ആവശ്യമായി വരുന്നു. ഈ ഇടവേളയിൽ 'കൊറോണ കവച്' ഇൻഷുറൻസ് പരിരക്ഷ പ്രയോജനപ്പെടും. (ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി അസി. മാനേജരാണ് ലേഖകൻ)

from money rss https://bit.ly/33neSki
via IFTTT

Anoop Menon-Priya Prakash Varrier's Nalpathukaarante Irupathiyonnukaari To Get A Direct OTT Release!

Anoop Menon-Priya Prakash Varrier's Nalpathukaarante Irupathiyonnukaari To Get A Direct OTT Release!
Anoop Menon, the actor-writer is all set to romance 'wink' girl Priya Prakash Varrier in the upcoming romantic comedy Nalpathukaarante Irupathiyonnukaari. The movie, which revolves around the story of an odd couple, is expected to go on floors very soon. Reportedly,

* This article was originally published here

Saturday, 1 August 2020

നേപ്പാൾ അവകാശവാദം ഉന്നയിച്ച ഇന്ത്യൻ പ്രദേശം ലിപുലേഖിലൂടെ ചൈനീസ് സൈന്യം നീങ്ങി

നേപ്പാൾ അവകാശവാദം ഉന്നയിച്ച ഇന്ത്യൻ പ്രദേശമായ ഉത്തരാഖണ്ഡിലെ ലിപുലേഖ് പാസ് മേഖലയിലൂടെ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) നീങ്ങിയതായി റിപ്പോർട്ട്. ഒരു ബറ്റാലിയൻ സൈനികരെ പിഎൽഎ ഈ വഴി കൊണ്ടുപോയത്. ഹിന്ദുസ്ഥാൻ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാനസസരോവർ തീർത്ഥാടക റൂട്ടായ ലിപുലേഖ് മേഖലയിൽ ഇന്ത്യയുടെ റോഡ് നിർമ്മാണത്തെ എതിർത്ത നേപ്പാൾ, ഇത് തങ്ങളുടെ പ്രദേശമാണെന്നും ഇന്ത്യ 1962ലെ യുദ്ധ സമയത്ത് കയ്യടക്കിയതാണെന്നും ആരോപിച്ചിരുന്നു. 80 കിലോമീറ്റർ റോഡാണ് ഇന്ത്യ ഇവിടെ നിർമ്മിക്കുന്നത്.

ലിപുലേഖിലൂടെ സൈനികരെ കൊണ്ടുപോയതിലൂടെ ചൈന, ഇന്ത്യക്ക് വ്യക്തമായ സന്ദേശം നൽകുകയാണെന്ന് ഒരു ആർമി ഉദ്യോഗസ്ഥൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. ഇന്ത്യ ചൈനീസ് സൈന്യത്തിന് തുല്യമായ സൈനിക വിന്യാസം മേഖലയിൽ നടത്തിയിട്ടുണ്ട്. ചൈനീസ് സൈന്യത്തിനൊപ്പം നേപ്പാൾ സൈന്യത്തിന്റെ നീക്കങ്ങളും ആർമി നിരീക്ഷിച്ചുവരുകയാണ്. ലിപുലേഖ്, ലിംപിയാധുര, കാലാപാനി എന്നീ മൂന്ന് ഇന്ത്യൻ പ്രദേശങ്ങളിലാണ് നേപ്പാൾ അവകാശവാദമുന്നയിച്ചത്. ഇന്ത്യക്കെതിരെ രൂക്ഷവിമർശനവുമായി നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രംഗത്തെത്തിയിരുന്നു. ഈ മൂന്ന് പ്രദേശങ്ങൾ ഉൾപ്പെടുത്തി പരിഷ്കരിച്ച മാപ്പ് നേപ്പാൾ ഇറക്കുകയും ഇതിനായുള്ള ഭരണഘടനാ ഭേദഗതി നേപ്പാൾ പാർലമെന്റ് അംഗീകരിക്കുകയും ചെയ്തിരുന്നു. ഇന്ത്യ-ചൈന-നേപ്പാൾ ട്രൈ ജംഗ്ഷൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശമാണിത്. ഇന്ത്യയിലേയും ചൈനയിലേയും നിയന്ത്രണരേഖയ്ക്ക് സമീപമുള്ളവർ പരസ്പരം വർഷത്തിലൊരിക്കൽ ബാർട്ടർ വ്യാപാരം നടത്തുന്ന മേഖലയാണ് ലിപുലേഖ്.

കിഴക്കൻ ലഡാക്കിൽ പരസ്പര ധാരണ പ്രകാരം സംഘർഷമേഖലകളിൽ നിന്ന് ഇരു സൈന്യങ്ങളും പിന്മാറ്റം നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണിത്. മിക്കയിടങ്ങളിലും സേനാപിന്മാറ്റം പൂർത്തിയായെന്ന് ചൈന അവകാശപ്പെട്ടിരുന്നു. ഇരു സൈന്യങ്ങളും മിക്കയിടങ്ങളിൽ നിന്നും പിന്മാറി എന്നാണ് ചൈനീസ് വിദേശകാര്യ വക്താ്വ്ന് പറഞ്ഞത്.  എന്നാൽ ഈ അവകാശവാദം തള്ളിയ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പരസ്പര ധാരണ പ്രകാരമുള്ള പിന്മാറ്റം പൂർത്തിയാക്കുന്നതിൽ ചൈനയിൽ നിന്ന് ആത്മാർത്ഥമായ നടപടി പ്രതീക്ഷിക്കുന്നു എന്നാണ് പറഞ്ഞത്. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങളിൽ ചൈനയുടെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായാണ് റിപ്പോർട്ടുകൾ. ലിപുലേഖ് പാസിന് സമീപവും ഉത്തര സിക്കിം, അരുണാചൽ അതിർത്തികളിലും ചൈന സൈനികവിന്യാസം ശക്തിപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോൾ പലയിടങ്ങളിൽ നിന്നും പിന്മാറിയിട്ടുണ്ടെങ്കിലും ചൈനീസ് സൈന്യം ഏത് നിമിഷവും തിരിച്ചുവരുമെന്ന വിലയിരുത്തലിൽ ജാഗ്രതയിലാണ് ഇന്ത്യൻ ആർമി. ഗാൽവാൻ താഴ് വരയിലെ പിപി 14 (പട്രോളിംഗ് പോയിന്റ്), ഹോട്ട് സ്പ്രിംഗ്സിലെ പിപി 15, 16 എന്നിവയിൽ നിന്ന് ചൈനീസ് സൈന്യം പിന്മാറിയിട്ടുണ്ടെങ്കിലും ഗോഗ്രയിലെ പിപി 17ൽ അവർ തുടരുന്നുണ്ട്. 



* This article was originally published here

ആജിയോ ഓൺലൈൻ ട്രേഡ് ഷോ 'സംബന്ധം 2020'മായി ഓണത്തിന് കേരളത്തിലും

കൊച്ചി: അപ്രതീക്ഷിതമായി ഉടലെടുത്ത കോവിഡ് പ്രതിസന്ധി മറികടക്കുവാൻ ഇന്ത്യൻ റീട്ടെയിൽ വ്യാപാരികൾക്ക് സമാശ്വാസമായി ആജിയോ ബിസിനസ് വാർഷിക മെഗാ ട്രേഡ് ഷോയായ 'സംബന്ധം 2020' യുടെ ഡിജിറ്റൽ അവതാരവുമായി എത്തുന്നു. കേരളത്തിന്റെ ഏറ്റവും വലിയ ഉത്സവവും വ്യാപാരസീസണുമായ ഓണത്തിന്, സംബന്ധം-നമ്മുടെ ഡിജിറ്റൽ ഉത്സവം- എന്ന പേരിലാണ് അജിയോ തങ്ങളുടെ ട്രേഡ് ഷോ അവതരിപ്പിക്കുന്നത്. പ്രശസ്ത ചലച്ചിത്ര താരം കീർത്തി സുരേഷ്, സംബന്ധം 2020 ഉദ്ഘാടനം ചെയ്യും. ആഗസ്ത് മൂന്ന് മുതൽ അഞ്ചു വരെ കേരളത്തിലെ റീട്ടെയിൽ വ്യാപാരികൾക്ക് ഈ ഓൺലൈൻ ട്രേഡ് ഷോയിലൂടെ ഓണത്തിനായുള്ള വസ്ത്രങ്ങളും പാദരക്ഷകളും വാങ്ങാനും തുടർ വിൽപ്പനയ്ക്കായി സ്റ്റോക്ക് ചെയ്യുവാനും സാധിക്കും. കോവിഡ് മഹാമാരിയുടെ അതിപ്രസരംമൂലം റീട്ടയിൽ വ്യാപാരികൾക്ക് വിവിധ ഉൽപ്പന്നങ്ങളെക്കുറിച്ചു അന്വേഷിക്കുവാനോ അവ കണ്ടെത്തി യഥാസമയം തങ്ങളുടെ സ്റ്റോറുകളിൽ എത്തിക്കുവാനോ സാധിക്കാത്ത അവസ്ഥയാണ്. മലയാളിയുടെ ഏറ്റവും വലിയ ആഘോഷമായ ഓണം സീസൺ ഈ വരുന്ന ഓഗസ്റ്റ് 22നു തുടങ്ങാനിരിക്കവേ ഇനിയൊരു തയ്യാറെടുപ്പിനു സമയവുമില്ല എന്ന സാഹചര്യത്തിലാണ് സംബന്ധം-നമ്മുടെ ഡിജിറ്റൽഉത്സവം എന്ന ആജിയോ ട്രേഡ് ഷോ പ്രസക്തമാകുന്നത്. ഈ ഡിജിറ്റൽ പ്ലാറ്റഫോമിലൂടെ റീട്ടെയിൽ വ്യാപാരികൾക്ക് തങ്ങളുടെ ഷോപ്പിലോ സ്വഭവനത്തിലോ ഇരുന്നുകൊണ്ട് തികച്ചും സുരക്ഷിതമായി ചുരുങ്ങിയ സമയം കൊണ്ട് തങ്ങളുടെ ഓണക്കച്ചവടത്തിനു തയ്യാറെടുക്കാവുന്നതാണ്. അജിയോ ഒരുക്കുന്ന വൺ സ്റ്റോപ്പ് സൊല്യൂഷൻ (One-stop-solution) അക്ഷരാർഥത്തിൽ വ്യാപാരികൾക്ക് കോവിഡുമായി ബന്ധപ്പെട്ടുയർന്നു വന്നിരിക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാണ്. റീട്ടയിൽ വ്യാപാരികൾക്ക് പ്രത്യേകം രൂപകൽപന ചെയ്ത ഒരുലക്ഷത്തിലേറെ വരുന്ന വിവിധ സ്റ്റൈലുകളിലുള്ള അൻപത് മുന്തിയ ബ്രാൻഡ് ഉൽപ്പന്നങ്ങളിൽ നിന്നും തങ്ങൾക്കാവശ്യമുള്ളവ ഡിജിറ്റൽകാറ്റലോഗ് റെഫർ ചെയ്തു സ്വന്തം സ്റ്റോറുകളിലേക്ക് വാങ്ങാവുന്നതാണ്. ഏറ്റവും മികച്ച വിലയിൽ, യഥാസമയത്ത് തങ്ങൾ വാങ്ങുന്ന ഉൽപ്പന്നങ്ങൾ സ്റ്റോറുകളിൽ വിൽപ്പനയ്ക്കായി ലഭ്യമാകും എന്നതാണ് സംബന്ധം 2020-നമ്മുടെ ഡിജിറ്റൽ ഉത്സവം യുടെ പ്രത്യേകത. കേരളത്തിലെ നാല് ലക്ഷത്തിൽപ്പരം വരുന്ന റീട്ടെയിൽ കമ്മ്യൂണിറ്റിക്ക് കോവിഡ്-19 ഉയർത്തിയ വെല്ലുവിളി അതിജീവിച്ച് കൊണ്ട് ഓണക്കച്ചവടത്തിനു തയ്യാറെടുക്കാൻ ഗംഭീരമായ ഒരു അവസരമാണ് ആജിയോ ബിസിനസ് ട്രേഡ്ഷോയിലൂടെ കൈവരുന്നത്. റീട്ടെയിൽ വ്യാപരികൾക്ക് മാത്രമായുള്ള ഈ ഓൺലൈൻ ട്രേഡ് ഷോയിൽ ഏറ്റവും മികച്ച നാലായിരത്തിൽപരം റീട്ടെയിൽ വ്യാപാരികൾ പങ്കെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.കൂടാതെ റീട്ടെയിൽ വ്യാപരികൾക്ക് വിപണിയിലെ പുതു ചലനങ്ങൾ മനസിലാക്കുന്നതിനും ആവശ്യമായനിർദേശങ്ങളും സൂചനകളും ഇൻഡസ്ട്രിയിലെ വിദഗ്ധരിൽ നിന്നും ലഭിക്കുന്നതിനും സംബന്ധം 2020 സഹായിക്കും. ലോജിസ്റ്റിക്സ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പുതുതായി ഓൺലൈൻ ബൈയിംഗ് ചാനലുകൾ കണ്ടെത്തുന്നതിനുമപ്പുറം വിൽക്കുന്നവരും വാങ്ങുന്നവരും തമ്മിലുള്ള ഒരു ഡിജിറ്റൽ റിലേഷൻഷിപ്പ് യാഥാർഥ്യമാക്കാൻ സഹായിക്കുന്നു എന്നതാണു സംബന്ധം 2020വിന്റെ മേന്മ. സംബന്ധം 2020ൽ പങ്കെടുക്കുന്നതിനായി റീട്ടെയിൽ വ്യാപാരികൾക്ക് https://bit.ly/3k09GJ8 എന്ന വെബ് ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് ആകർഷകങ്ങളായ ഓഫറുകളും സീറോ അഡ്വാൻസ് പേയ്മെന്റ് ( ZERO ADVANCE PAYMENT ) തുടങ്ങി നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. ആജിയോ ഇവന്റ് ഫേസ്ബുക്ക് ലിങ്ക് : https://bit.ly/3fk7Vmg ആജിയോ ബിസിനസ് ഫേസ്ബുക്ക് ലിങ്ക്: https://bit.ly/3hTCdy4

from money rss https://bit.ly/3k7WEth
via IFTTT

ലക്ഷ്യം 11 ലക്ഷം കോടിയുടെ ഉതപാദനം: വിദേശ മൊബൈല്‍ കമ്പനികളും സര്‍ക്കാരിനെ സമീപിച്ചു

ഐ ഫോൺ നിർമാണത്തിനായി ആപ്പിളുമായി കാരാറിലേർപ്പെട്ട കമ്പനികളും സാംസങ്, ലാവ, ഡിക്സോൺ തുടങ്ങിയവയും കേന്ദ്ര സർക്കാരിന്റെ ഉത്പാദനവുമായി ബന്ധപ്പെട്ട ആനുകൂല്യ(പിഎൽഐ)ത്തിനായി ശ്രമം തുടങ്ങി. ഇലക്ട്രോണിക് ഉത്പന്ന നിർമാണമേഖലയിലെ ഉണർവിനായി സർക്കാർ അവതരിപ്പിച്ച പദ്ധതിയുടെ ഭാഗമായാണ് വൻകിട കമ്പനികൾ ആനുകൂല്യത്തിനായി ഇലക്ട്രോണിക്, ഇൻഫോർമേഷൻ ടെക്നോളജി മന്ത്രാലയങ്ങളെ സമീപിച്ചത്. 50,000 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് പദ്ധതി പ്രകാരം അടുത്ത അഞ്ചുവർഷത്തിനുള്ളിൽ കമ്പനികൾക്ക് നൽകുക. ഏപ്രിലിലാണ് പദ്ധതി സർക്കാർ പ്രഖ്യാപിച്ചത്. അഞ്ചുവർഷത്തിനുള്ളിൽ 11 ലക്ഷം കോടി മൂല്യമുള്ള മൊബൽ ഡിവൈസുകളും ഘടകഭാഗങ്ങളും നിർമിക്കാനാണ് ഈ കമ്പനികൾ ലക്ഷ്യമിട്ടിട്ടുള്ളത്. 12 ലക്ഷം തൊഴിലവസരങ്ങളാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. മൂന്നു ലക്ഷം പേർക്ക് നേരിട്ടം ഒമ്പതു ലക്ഷം പേർക്ക് പരോക്ഷമായുമാണ് തൊഴിലവസരമുള്ളത്. സാംസങ്, ഫോക്സ്കോൺ, ഹോൻഹായ്, റൈസിങ് സ്റ്റാർ, വിസ്ട്രോൺ, പെഗട്രോൺ തുടങ്ങിയ വിദേശ സ്ഥാപനങ്ങളാണ് രംഗത്തുള്ളത്. ഇന്ത്യൻ കമ്പനികളായ ലാവ, ഡിക്സോൺ ടെക്നോളജീസ്, മൈക്രോമാക്സ് തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാകാൻ ശ്രമംനടത്തുന്നുണ്ട്. ഒമ്പതുലക്ഷം കോടി രൂപ മൂല്യമുള്ള മൊബൈൽ ഫോണുകളാണ് അഞ്ചുവർഷത്തിനുള്ളിൽ കമ്പനികൾ നിർമിക്കുക. 15,000രൂപയ്ക്കുംമുകലിലുള്ളവയായിരിക്കും ഈവിഭാത്തിൽ. 15,000 രൂപയ്ക്കുതാഴെയുള്ള മൊബൈൽ ഫോണുകളുമുണ്ടാകും. ഇവയുടെ മൊത്തം മൂല്യം രണ്ടു ലക്ഷം കോടി രൂപയുടേതാകുമെന്നാണ് കമ്പനികൾ നൽകിയ വിശദാംശങ്ങളിൽനിന്ന് വ്യക്തമാകുന്നത്. ഇതിൽ ഫോക്സ്കോൺ, വിസ്ട്രോൺ, പെഗട്രോൺ എന്നിവ ആപ്പിളിനുവേണ്ടി ഐ ഫോൺ നിർമിക്കാൻ കരാറേറ്റെടുത്തിട്ടുള്ള കമ്പനികളാണ്. തായ് വാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പെഗാട്രോൺ ഇതാദ്യമായാണ് ഇന്ത്യയിൽ നിക്ഷേപംനടത്തുന്നത്. ആഗോള തലത്തിൽ മൊബൈൽ ഫോൺ വില്പന വരുമാനത്തിൽ 60ശതമാനത്തോളം വിഹിതമുള്ള കമ്പനികളാണ് ഐഫോണും സാംസങും.

from money rss https://bit.ly/33hdKPk
via IFTTT

Friday, 31 July 2020

ഓഗസ്റ്റിലെ വായ്പാ അവലോകന യോഗത്തില്‍ നിരക്കുകളില്‍ മാറ്റംവരുത്തിയേക്കില്ല

ഓഗസ്റ്റ് ആദ്യവാരത്തിൽ ചേരുന്ന ആർബിഐയുടെ വായ്പാവലോകന യോഗത്തിൽ നിരക്കുകളിൽ മാറ്റംവരുത്തിയേക്കില്ല. ഫെബ്രുവരിക്കുശേഷം ഇതുവരെ റിപ്പോ നിരക്കിൽ 1.15ശതമാനം(115 ബേസിസ് പോയന്റ്)കുറവുവരുത്തിയിരുന്നു. വിപണിയിൽ പണലഭ്യത ഉറപ്പാക്കാനുള്ള നിരവധി നടപടകളും കോവിഡ് കാലത്ത് ആർബിഐ സ്വീകരിച്ചിരുന്നു. പണപ്പെരുപ്പ നിരക്കുകൾ കൂടുന്നതാണ് റിസർവ് ബാങ്ക് നേരിടുന്ന വെല്ലുവളി. ലോക്ക് ഡൗൺമൂലം വിതരണശൃംഖലയിൽ തടസ്സമുണ്ടായതിനാൽ ഏപ്രിലിൽ റീട്ടെയിൽ പണപ്പെരുപ്പം 7.2ശതമാനമായി ഉയർന്നിരുന്നു. ജൂണിലാകട്ടെ 6.1ശതമാനത്തിലെത്തുകയും ചെയ്തു. അടുത്ത കുറച്ചുമാസങ്ങളിലും പണപ്പെരുപ്പ നിരക്ക് കൂടുതലായിതന്നെ തുടരുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് റിസർവ് ബാങ്കിന്റെ യോഗം. ഓഗസ്റ്റ് നാലിന് ചേരുന്ന മോണിറ്ററി പോളിസി യോഗം ആറിനാണ് അവസാനിക്കുക.

from money rss https://bit.ly/39N6Cvd
via IFTTT

40,000വുംകടന്ന് സ്വര്‍ണവില: പവന് 40,160 രൂപയായി

തുടർച്ചയായി പത്താമത്തെ ദിവസവും സ്വർണവില കൂടി. ശനിയാഴ്ച പവന് 160 രൂപകൂടി 40,160 രൂപയായി. 5020 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞദിവസമാണ് പവന്റെ വില 40,000 രൂപതൊട്ടത്. ഒരുവർഷത്തിനിടെ പവൻവലിയിൽ 14,240 രൂപയാണ് വർധിച്ചത്. ഇതോടെ പണിക്കൂലി(മിനിമം 5%) ജിഎസ്ടി, സെസ് എന്നിവ ഉൾപ്പടെ ഒരുപവൻ സ്വർണവാങ്ങുന്നതിന് 44,000 രൂപയിലേറെ വിലനൽകേണ്ടിവരും. കോവിഡ് വ്യാപനം ആഗോള സമ്പദ്ഘടനയിൽ ഉയർത്തുന്ന ഭീഷണിയാണ് വിലവർധനവിനുപിന്നിൽ. കോവിഡിനെ പിടിച്ചുകെട്ടാൻ വൈകുന്നിടത്തോളം വിലയിലെ വർധന തുടരാനാണ് സാധ്യത. പവൻവില50,000അടുത്തെത്തിയേക്കാമെന്ന് വിലയിരുത്തലുണ്ടെങ്കിലും കനത്ത ലാഭമെടുപ്പ് വിപണിയിലുണ്ടായാൽ വിലകുറയാനും അത് ഇടയാക്കിയേക്കും. ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 1,976.10 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയിൽ 10 ഗ്രാം സ്വർണത്തിന്റെ വില 53,200 രൂപയായി ഉയർന്നു.

from money rss https://bit.ly/30f2j8O
via IFTTT

കോവിഡ് ചികിത്സ: ഇൻഷുറൻസിന് മലയാളികൾ ചെലവഴിച്ചത് 3.38 കോടി

കോഴിക്കോട്: കോവിഡ് ചികിത്സാ ഇൻഷുറൻസ് പ്രീമിയത്തിനായി കേരളീയർ 20 ദിവസത്തിനുള്ളിൽ ചെലവഴിച്ചത് 3.38 കോടി. 'കോവിഡ് കവച്', 'കോവിഡ് രക്ഷാ' പോളിസികൾക്കായി നാല് പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾക്കുമാത്രം ലഭിച്ചത് 2.18 കോടിയാണ്. ന്യൂ ഇന്ത്യ, യുണൈറ്റഡ്, നാഷണൽ, ഓറിയന്റൽ ഇൻഷുറൻസ് കമ്പനികളിലായി 10,446 പോളിസികളാണു വിറ്റത്. സ്വകാര്യമേഖലാ ഇൻഷുറൻസ് കമ്പനികൾക്ക് ഓൺലൈനിൽ ലഭിച്ചവ ഉൾപ്പെടെ 6,938 പോളിസികളും കേരളത്തിൽനിന്നു ലഭിച്ചു. ജൂലായ് 10-നാണ് കോവിഡ് ചികിത്സയ്ക്കുമാത്രമുള്ള രണ്ട് പോളിസികൾക്ക് കേന്ദ്ര നിർദേശപ്രകാരം ഐ.ആർ.ഡി.എ. അനുമതി നൽകിയത്. പോളിസിയെടുത്ത് 14 ദിവസത്തിനുശേഷം കോവിഡ് ചികിത്സയ്ക്ക് പണം ലഭിക്കുന്നതാണ് ഈ പോളിസികൾ. വ്യക്തിഗത പോളിസികളും സ്ഥാപനങ്ങൾക്കും ചെറുകിട വ്യവസായങ്ങൾക്കുമുള്ള ഗ്രൂപ്പ് പോളിസികളുമുണ്ട്. 18-65 പ്രായപരിധിയിലുള്ളവർക്ക് കോവിഡ് പോളിസികളിൽ ചേരാം. കോവിഡ് രക്ഷക് മൂന്നര, ആറര, ഒൻപതര മാസ കാലയളവിലുള്ള പോളിസികളാണ്. അമ്പതിനായിരം മുതൽ രണ്ടരലക്ഷം വരെ രൂപ കവറേജുള്ള പോളിസികളുണ്ട്. അമ്പതിനായിരത്തിന്റെ പോളിസിക്ക് യഥാക്രമം 915, 1098, 1235 രൂപ വീതമാണ് കാലയളവനുസരിച്ച് പ്രീമിയം. കവച് പോളിസിക്ക് റീ ഇംപേഴ്സ്മെന്റ് രീതിയാണ്. ആശുപത്രിബില്ലിലെ നിരക്ക് തിരികെ കിട്ടും. അഖിലേന്ത്യാതലത്തിൽ 30 കമ്പനികളാണ് കോവിഡ് ഇൻഷുറൻസ് പോളിസി ഇടപാട് നടത്തുന്നത്.

from money rss https://bit.ly/2Xg7Rho
via IFTTT

'ഗോള്‍ഡ് ആംനെസ്റ്റി പദ്ധതി' നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജനങ്ങളുടെ കൈവശമുള്ള സ്വർണം സ്വയം വെളിപ്പെടുത്തുന്നതിന് അവസരമൊരുക്കുന്ന ഗോൾഡ് ആംനെസ്റ്റി പദ്ധതി യുമായി മുന്നോട്ടുപോകാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇതുസംബന്ധിച്ചുവന്ന വാർത്തകൾക്ക് വ്യക്തത വരുത്തിക്കൊണ്ടാണ് സർക്കാർ വൃത്തങ്ങൾ ഇക്കാര്യം അറിയിച്ചത്. ആദായ നികുതി വകുപ്പ് ഗോൾഡ് ആംനെസ്റ്റി പദ്ധതി നടപ്പാക്കിയേക്കുമെന്നാണ് വാർത്ത പ്രചരിച്ചത്. പദ്ധതിയനുസരിച്ച് കൈവശമുള്ള സ്വർണത്തിന്റെ അളവ് നികുതി വകുപ്പിനുമുന്നിൽ വെളിപ്പെടുത്തേണ്ടിവരുമെന്നായിരുന്നു റിപ്പോർട്ടുകൾ. നികുതി വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി കഴിഞ്ഞവർഷവും റിപ്പോർട്ടുണ്ടായിരുന്നു. 2015ലാണ് മോദി സർക്കാർ പദ്ധതി അവതരിപ്പിച്ചത്. എന്നാൽ വിവിധ ഭാഗങ്ങളിൽനിന്ന് വിമർശനമുയർന്നതോടെ ഇത്തരത്തിൽ നീക്കമില്ലെന്ന് സർക്കാർ അന്നും അറിയിക്കുകയായിരുന്നു.

from money rss https://bit.ly/2PbYqLt
via IFTTT

നിഫ്റ്റി 11,100ന് താഴെ: സെന്‍സെക്‌സ് 129 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 11,100ന് താഴെയെത്തി. 129.18 പോയന്റാണ് സെൻസെക്സിലെ നഷ്ടം. 37,606.89ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 28.70 പോയന്റ് താഴ്ന്ന് 11,073.50ലുമെത്തി. ബിഎസ്ഇയിലെ 1221 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1407 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 168 ഓഹരികൾക്ക് മാറ്റമില്ല. റിലയൻസ് ഇൻഡസ്ട്രീസ്, ഐഷർ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്.സിപ്ല, ഗ്രാസിം, സൺ ഫാർമ, എസ്ബിഐ, യുപിഎൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ഫാർമ സൂചികയാണ് നേട്ടത്തിൽ മുന്നിൽ. എഫ്എംസിജി, ഐടി, ലോഹം സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈർജം, വാഹനം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ വിൽപന സമ്മർദം നേരിട്ടു.

from money rss https://bit.ly/33bNsxR
via IFTTT

എസ്ബിഐയുടെ അറ്റാദായം 81ശതമാനം ഉയര്‍ന്ന് 4,189 കോടിയായി

മുംബൈ: വിലയിരുത്തലുകൾ മറികടുന്നുകൊണ്ട് രാജ്യത്തെ ഏറ്റവുംവലിയ ബാങ്കായ എസ്ബിഐ ജൂൺ പാദത്തിൽ 4,189.3 കോടി രൂപ അറ്റാദായം നേടി. മുൻവർഷത്ത അപേക്ഷിച്ച് 81ശതമാനമാണ് വർധന. പലിശവരുമാനത്തിലുണ്ടായ വർധനവാണ് മികച്ച ആദായം നേടാൻ ബാങ്കിനെ സാഹായിച്ചത്. പലിശ വരുമാത്തിൽമാത്രം 26,641.5 കോടി രൂപയുടെ വർധനവാണ് ബാങ്ക് നേടിയത്. നിക്ഷേപം 16ശതമാനമുയർന്ന് 34.19 ലക്ഷം കോടി രൂപയായി. 15 അനലിസ്റ്റുകളുടെ വിശകലനം മുൻനിർത്തി ബ്ലൂംബർഗ് 3,375 കോടി രൂപ അറ്റാദായം നേടുമെന്നായിരുന്നു റിപ്പോർട്ട് ചെയ്തത്.

from money rss https://bit.ly/39H1n09
via IFTTT

ഏഷ്യാനെറ്റും സിപിഎമ്മും: വളയമില്ലാതെ ചാടാൻ ശീലിച്ചവരും ഗോൾ പോസ്റ്ററിയാതെ ഗോളടിക്കുന്നവരും

ഏഷ്യാനെറ്റ് - സിപിഎം വിവാദത്തെപ്പറ്റി പല തലത്തിലുള്ള സംവാദങ്ങൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണല്ലോ. എന്നാൽ ആ പ്രശ്നം ഇങ്ങനെ ഗൗരവമായ ആലോചനകൾ അർഹിക്കുന്ന ഒന്നാണോ എന്ന കാര്യത്തിൽ എനിക്കിപ്പോഴും സന്ദേഹമുണ്ട്. സിപിഎം ഇക്കാര്യത്തിൽ ഒരു താത്വിക നിലപാടെടുത്തു എന്നു കരുതാൻ മതിയായ കാരണങ്ങൾ ഇപ്പോൾ പൊതുമണ്ഡലത്തിലില്ല. ഏഷ്യാനെറ്റാകട്ടെ ഒരു പ്രായോഗിക പരിഹാരം തേടുക എന്ന ചിന്തയോടെയല്ല ഇതിനെ ഇതുവരെ കൈകാര്യം ചെയ്തിട്ടുള്ളത്. പുറമെ നിന്നു നോക്കുമ്പോൾ പരസ്പരം സംസാരിച്ച് തീർക്കാവുന്നപ്രശ്നമേ ഉണ്ടായിട്ടുള്ളൂ. എന്നിട്ടും സിപിഎം എന്തുകൊണ്ടാണ് ചാനലിനെ ബഹിഷ്ക്കരിക്കുക എന്ന കടുത്ത നിലപാടിലേക്ക് പോയത് എന്നത് ചിന്തനീയമാണ്. നിലവിലുള്ള സാമൂഹ്യ പരിസരത്ത് നിന്നു കൊണ്ട് അങ്ങനെയൊരു ഉറച്ച നിലപാട് കൈക്കൊള്ളുവാൻ സിപിഎം പോലൊരു പാർട്ടി തയ്യാറായത് അവർക്ക് ഗുണം ചെയ്യുമോ? രണ്ട് വ്യത്യസ്ത മേഖലയിലെ പ്രബലർ തമ്മിലാണ് ഈ പിണക്കം നടന്നിരിക്കുന്നത് എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഏഷ്യാനെറ്റ് കേരളത്തിലെ ടെലിവിഷൻ മാധ്യമ രംഗത്ത് ഒന്നാം സ്ഥാനം കയ്യാളുന്നവരാണ്. സിപിഎം ആകട്ടെ കേരളത്തിലെ ഏറ്റവും പ്രബലരായ രാഷ്ടീയ പാർട്ടിയും. കൂടാതെ നിലവിലെ ഭരണകക്ഷിയും. പൊതുവിൽ പ്രബലർ തമ്മിൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കപ്പെടാറാണുള്ളത്. അതിനുള്ള വിവേകം ഇരു കൂട്ടരുടേയും തലപ്പത്തുള്ളവർ കാണിക്കാറുണ്ട്. എന്തുകൊണ്ടോ ഇക്കാര്യത്തിൽ അതുണ്ടായില്ല. അതിനാൽ നമ്മളറിയുന്നത് മാത്രമാണോ ഈ തർക്കത്തിൻ്റെ പിന്നിൽ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

പുറത്തു വന്ന വിവരങ്ങളുടെ പശ്ചാത്തലത്തിൽ ഈ വിവാദത്തെപ്പറ്റിയും പൊതുവിൽ നമ്മുടെ ടെലിവിഷൻ ചർച്ചകളെപ്പറ്റിയും ചില കാര്യങ്ങൾ ഇവിടെ ആലോചിക്കാമെന്നു മാത്രം.

സ്പീക്കർ ശ്രീരാമകൃഷ്ണനെക്കുറിച്ച് ഏഷ്യാനെറ്റ് അവതാരകൻ നടത്തിയ തരംതാണ പരാമർശമാണ് പ്രശ്നത്തിൻ്റെ ഒരു കാരണമായി സിപിഎം എടുത്തു കാണിക്കുന്നത്. അതിൻ്റെ ശരിതെറ്റുകൾ തൽക്കാലം അവിടെ നിൽക്കട്ടെ. അതിനെ നേരിടാൻ എന്തായിരുന്നു എളുപ്പവഴി? ഇതേപ്പറ്റി ചിന്തിച്ചപ്പോൾ മനസ്സിൽ വന്നത് കോൺഗ്രസ്സ് നേതാവായിരുന്ന പട്ടം താണുപിള്ള തിരുവിതാംകൂർ നിയമസഭയിൽ കൈക്കൊണ്ട ഒരു രീതിയാണ്. തിരുവനന്തപുരത്തെ വി.ജെ.ടി ഹാളിൽ തിരുവിതാംകൂർ അസംബ്ലി കൂടുകയായിരുന്നു. അധ്യക്ഷനായിരിക്കുന്നത് ദിവാൻ സർ സി .പി . രാമസ്വാമിയാണ്. കോൺഗ്രസ്സ് നേതാവെന്ന നിലയിൽ പട്ടം താണുപിള്ള പ്രധാന എതിരാളിയും. പോലീസിനെ വിമർശിച്ചു കൊണ്ട് പട്ടം ഒരിക്കൽ സംസാരിച്ചു. ഇതിനു മറുപടി പറയാൻ എഴുന്നേറ്റ പോലീസ് കമ്മീഷണർ 'സോ കോൾഡ്' കോൺഗ്രസ്സ് നേതാവ് എന്ന് പട്ടത്തെ വിശേഷിപ്പിച്ചു. ഈ പ്രയോഗത്തിനെതിരേ എതിർപ്പുമായി പട്ടം എഴുന്നേറ്റു. അദ്ധ്യക്ഷനായ ദിവാൻ 'സോ കോൾഡ്' എന്ന പ്രയോഗത്തിൽ ആക്ഷേപമായി ഒന്നുമില്ലെന്ന് റൂളിങ്ങ് നടത്തി. അതോടെ പട്ടം അടങ്ങിയിരുന്നു. എന്നാൽ തൻ്റെ മറുപടി പ്രസംഗത്തിൽ പട്ടം കണക്കു തീർത്തു. അദ്ദേഹം പ്രസംഗത്തിൽ . 'സോ കോൾഡ് ദിവാൻ ഓഫ് ട്രാവൻകൂർ', 'സോ കോൾഡ് പോലീസ് കമ്മീഷണർ' എന്നിങ്ങനെ അവരെ അഭിസംബോധന ചെയ്തു. സാക്ഷാൽ സർ സി.പിക്ക് നിസ്സഹായനായി കേട്ടിരിക്കാനേ സാധിച്ചുള്ളൂ. ഇതാണ് പട്ടത്തിൻ്റെ രാഷ്ടീയ വിവേകം. (മുമ്പ് പറഞ്ഞു കേട്ട ഈ സംഭവം അടുത്ത ദിവസം മനോരമ പത്രത്തിൽ വന്ന ഒരു പട്ടം സ്മരണയിലും വായിക്കാനിടയായി).

'സോ കോൾഡ്' പ്രശ്നങ്ങൾ

സ്പീക്കറെപ്പറ്റി ആക്ഷേപ പ്രസ്താവന കേട്ടപ്പോൾ പട്ടം സ്റ്റൈലിൽ " ഏഷ്യാനെറ്റിൻ്റെ ഫ്ലോർ അടിച്ചുവരാൻ മാത്രം യോഗ്യതയുള്ളയാളെ അവതാരകനാക്കിയാൽ ഇങ്ങനെയിരിക്കും " എന്ന് സി.പി.എം പ്രതിനിധികൾ തിരിച്ചടിച്ചെങ്കിൽ എന്ന് ഞാനോലാചിച്ചു പോയി. നിർഭാഗ്യവശാൽ അത്തരം വിവേക ശബ്ദങ്ങൾ ഇപ്പോൾ നമ്മുടെ പൊതുമണ്ഡലത്തിൽ കേൾക്കാനില്ല. അതുകൊണ്ടു തന്നെ ഒന്നും തിരുത്തപ്പെടുന്നില്ല. അവസാനിക്കുന്നുമില്ല.

ഓരോ പ്രശ്നങ്ങളും അതുപോലെ നിലനിൽക്കുകയും തുടർ പ്രശ്നങ്ങളായി രൂപം കൊണ്ട് നിരന്തരം ആരെയെല്ലാമോ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

ഇപ്പോഴത്തെ വിവാദത്തിൻ്റെ കാരണമായി പറഞ്ഞു വരുന്ന മറ്റൊരു പ്രശ്നം ടെലിവിഷൻ ചർച്ചകളിലെ അവതാരകരുടെ ഇടപെടലുകളാണ്. ചാനൽ ചർച്ചകളുടെ സ്വഭാവത്തിൽ വന്നു കൊണ്ടിരിക്കുന്ന അനാരോഗ്യ പ്രവണതകളുമായി ബന്ധപ്പെട്ടതാണ് ഈ വിഷയം. ഈ ചർച്ചകൾ, പ്രത്യേകിച്ചും രാത്രി കാലങ്ങളിൽ നടന്നുവരുന്ന ചർച്ചകളാണ് ഇപ്പോൾ പ്രതിസന്ധിയ്ക്ക് കാരണമായി നിൽക്കുന്നത്. നിശ്ചിത സമയത്തിനകത്ത് ഒരു പ്രത്യേക വിഷയം അതുമായി ബന്ധപ്പെട്ട മുന്നോ നാലോ വക്താക്കളെ പങ്കെടുപ്പിച്ചു കൊണ്ട് നടക്കുന്ന ഒരു ചർച്ചയാണ് ഇത്. വളരെയധികം പ്രേക്ഷകർ കാണുന്ന ഒന്ന് എന്ന നിലയിൽ ഇതിൻ്റെ സ്വീകാര്യത വർദ്ധിപ്പിക്കാൻ ചാനലുകൾ തമ്മിൽ വലിയ മത്സരം തന്നെ നടക്കുന്നുണ്ട്. ഗുണപരമായ മത്സരങ്ങളല്ല ഇവയെന്നും നമുക്കെല്ലാമറിയാം. അതിൻ്റെ സ്വഭാവം തെരുവു രാഷ്ട്രീയത്തിൻ്റെ നിലവാരത്തിൽ നിന്ന് ഉയരാതെ നിലനിർത്താൻ എല്ലാ ചാനലുകളും കിണഞ്ഞു തന്നെ പരിശ്രമിക്കുന്നുണ്ട്. ചോദ്യങ്ങൾ ചോദ്യം ചെയ്യലുകളായും ഇടപെടലുകൾ ഇടങ്കോലിടലായും തരം താണു. വിഷയത്തെ എല്ലാവരും മറന്നു. വാദിച്ചു ജയിക്കുക എന്നതു മാത്രമായി എല്ലാവരുടെയും ലക്ഷ്യം. സ്വയം ജയിക്കുക എന്നതിനേക്കാൾ പാനലിലെ മറ്റാർക്കും ജയിക്കാനവസരം കൊടുക്കരുത് എന്ന രീതിയിലാണ് ചർച്ചകളിലെ ഓരോ പങ്കാളികളുടെയും നിലപാട്. ഇതു കൂടാതെ നടത്തിപ്പുകാരനായ അവതാരകനും ജയിച്ചേ മതിയാവൂ എന്ന വാശിയിലാണ്. ഇതാണ് പുതിയ ട്രെൻഡ്. അത് കളിയിലെ റഫറി ഗോളടിക്കുന്നതു പോലെയാണെന്ന് ആരും ഓർക്കുന്നില്ല. ഇതിനെ അർണാബ് സിൻഡ്രോം എന്ന് വിശേഷിപ്പിക്കാം. ചർച്ചയിലുടനീളം ബഹളം വെച്ച് ചർച്ചയെ തീർത്തും അലങ്കോലമാക്കുന്ന പ്രമുഖ അവതാരകനാണ് അർണാബ് ഗോസ്വാമി.

അയാൾക്കപ്പുറം പോവുക എന്നത് അസാധ്യമായതിനാൽ ഈ നീചവൃത്തിക്ക് അയാളുടെ പേര് തന്നെയാണ് നന്നായി ചേരുക. ഈ രീതിയിലുള്ള "അർണാബ് സിൻഡ്രോം " മലയാളം ടെലിവിഷനിലും സജീവമായിത്തുടങ്ങി എന്നതാണ് പുതിയ യാഥാർത്ഥ്യം. നിർഭാഗ്യവശാൽ ഒട്ടുമിക്കവാറും ചാനലുകൾ ഇതേ വഴി പിന്തുടരുകയാണ്. ഇക്കാര്യത്തിലാണ് അവർക്കിടയിലെ മത്സരം എന്നായിരിക്കുന്നു അവസ്ഥ. സാമാന്യ മര്യാദകൾ പോലും ആരും ഇവിടെ പരിഗണിക്കപ്പെടുന്നില്ല.

ഇത്തരമൊരു സാഹചര്യത്തിൽ ജയിക്കാൻ ക്ലേശിക്കുന്നവൻ പരാതിപ്പെടുന്നത് സ്വാഭാവികം. അവർ സാങ്കേതിക വാദങ്ങൾ നിരത്തി ഞാൻ തോറ്റതല്ല എന്ന് വരുത്തിത്തീർക്കാനും ശ്രമിച്ചെന്നു വരും. ആരെയാണ് തോൽപിക്കാൻ എളുപ്പം എന്ന നിലപാടിലാവും അവതാരകൻ കളിയിലിടപെടുക. ഇതൊക്കെയാണ് പുതിയ വിവാദത്തിലും സംഭവിച്ചിരിക്കുക. ഒരു വേള പ്രബലർ എന്ന നിലയിൽ ഏഷ്യാനെറ്റ് അവതാരകർ ഈ വിഷയത്തിൽ അമിതാവേശത്തോടെ ഇടപെട്ടിരിക്കാം. ഇരയായത് നേരത്തെ സൂചിപ്പിച്ചതു പോലെ രാഷ്ട്രീയത്തിലെ പ്രബലരായ സി.പി.എമ്മുകാരായി. രണ്ടു പ്രബലർ തമ്മിലുള്ള അഭിമാനത്തിൻ്റെ പ്രശ്നമായി ഇത് വികാസം കൊണ്ടു എന്നതാണ് പുതിയ യാഥാർത്ഥ്യം. തോൽക്കാൻ മനസ്സിലാത്തവനും തോല്പിക്കാൻ ശ്രമിച്ചവനും രംഗം വഷളാക്കി. ഒടുക്കം രാഷ്ടീയ പ്രബലൻ ബഹിഷ്ക്കരണ തന്ത്രം പയറ്റി, രംഗം വിട്ടു. മാധ്യമ പ്രബലർ ഇതിൽ ഞങ്ങൾ കുറ്റക്കാരല്ലെന്ന് നിർത്താതെ പറഞ്ഞു കൊണ്ടിരിക്കുന്നു. ഈ വസ്തുതകളുടെ വെളിച്ചത്തിൽ ഇതിനെ നോക്കി കാണാതെ, ഇതൊരു സൈദ്ധാന്തിക ചർച്ചയായൊന്നും വളർത്തേണ്ടതില്ല എന്നതാണ് എൻ്റെ പക്ഷം. അങ്ങനെയൊന്നും നിലപാടുകളിലെത്താൻ കെല്പുള്ളവരല്ല ഈ യുദ്ധത്തിലെ പങ്കാളികൾ എന്നതാണ് യാഥാർത്ഥ്യം. താൽക്കാലിക ലാഭത്തിനായുള്ള തന്ത്രങ്ങളും കുതന്ത്രങ്ങളും കൊണ്ട് സമാധാനപ്പെടുന്നവരാണ് ഏഷ്യാനെറ്റും സി.പി.എമ്മും. ഏറ്റവും അടുത്തു തുറന്നു കിട്ടുന്ന ഊടുവഴിയിലൂടെ അവരൊത്ത് ചേർന്ന് സന്ധിയിലാവാനാണ് സാധ്യത.

വളയമില്ലാതെ മാത്രം ചാടാനറിയുന്നവർ

ഇനി നമ്മുടെ മാധ്യമങ്ങളുടെ നിലപാടുകളെപ്പറ്റി ചിന്തിക്കുമ്പോൾ പലതും പറയാനുണ്ട്. പ്രധാന പ്രശ്നം അവർക്കൊന്നും തന്നെ വ്യക്തമായ മാധ്യമ നിലപാടുകളില്ല എന്നതാണ്. അവർ പക്ഷം ചേരരുത് എന്നൊന്നുമല്ല ഇതു കൊണ്ട് ഉദ്ദേശിച്ചത്. നിഷ്പക്ഷത സ്വയം വരിക്കേണ്ട ഒന്നാണ്. അതേ സമയം മാധ്യമങ്ങളുടെ "നിയമവിധേയമാവൽ" എന്നത് സമൂഹം ഉറപ്പു വരുത്തേണ്ട ഒരു കാര്യമാണ്. അത് സംഭവിക്കുന്നുണ്ടോ എന്ന് നോക്കേണ്ടതുണ്ട്. അവിടെ രാഷ്ട്രീയ കക്ഷികൾക്കും വലിയ ഉത്തരവാദിത്തമുണ്ട്. ജനാധിപത്യവിരുദ്ധമായോ മതേതര വിരുദ്ധമായോ പ്രവർത്തിക്കുന്നവരെ എല്ലാ കാലത്തും കടിഞ്ഞാണിട്ട് നിലയ്ക്കു നിർത്തുക തന്നെ വേണം. മാധ്യമ സ്വാതന്ത്ര്യം എന്നത് സ്ഥലകാലബോധമില്ലാതെ അഴിഞ്ഞാടാനുള്ള ലൈസൻസല്ല. മൂല്യങ്ങൾ കളഞ്ഞുള്ള ലാഭക്കൊതി തടയേണ്ടതുണ്ട്. ഇത് സംഭവിക്കുന്നില്ല എന്നതാണ് പ്രശ്നം. വളയമില്ലാതെ ചാടുന്ന പരിപാടിയായി ചാനൽ സംവാദങ്ങൾ മാറുകയാണ്. അറിയാനും അറിയിക്കാനുമുള്ള വേദിയാവുന്നതിനു പകരം അവഹേളിക്കാനും അപകീർത്തിപ്പെടുത്താനും ഉള്ള മണിക്കൂറുകളായി അവ തരം താഴുന്നു. നാട്ടില്ലൊവരുടെയും തെറ്റുകുറ്റങ്ങൾ പൊതുജന സമക്ഷം എത്തിക്കുന്നവർ കേവല മര്യാദകൾ പോലും കാറ്റിൽപ്പറത്തുന്ന അവസ്ഥ യഥാർത്ഥ കാഴ്ചക്കാരിൽ ചിരിയാണുണ്ടാക്കുക.

എന്താണ് വളയം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ? ഉദാഹരണം പറഞ്ഞു കൊണ്ട് വിശദീകരിക്കാം. ഏതൊരു മാധ്യമ സ്ഥാപനത്തിനും ഒരു ആഭ്യന്തര ഗൈഡ്ലൈൻ ഉണ്ടാവേണ്ടതുണ്ട്. അവിടെ പ്രവർത്തിക്കുന്ന ഓരോ ആളും നിർബന്ധമായും പാലിക്കേണ്ട ഒരു മാർഗ്ഗരേഖ. പ്രൊഫഷണൽ പ്രാക്ടീസിനും പേർസണൽ ഇടപെടലിനും ഇത് അത്യാവശ്യമാണ്. ആർക്കും എന്തും പറയാം, എന്തും ചെയ്യാം എന്ന രീതിയിൽ സ്ഥാപനങ്ങൾക്ക് നിലനിൽക്കാനാവില്ലല്ലോ. ഉപേക്ഷിക്കേണ്ട രീതികൾ, സന്ദർഭങ്ങൾ, ഒഴിവാക്കേണ്ട വാക്കുകൾ , സവിശേഷ സാഹചര്യങ്ങളിൽ കൈക്കൊള്ളേണ്ട നിലപാടുകൾ എന്നിവയൊക്കെ ഈ ഗൈഡ് ലൈനിൻ്റെ ഭാഗമായിരിക്കണം. ലോകത്തിലെ പ്രധാനപ്പെട്ട മാധ്യമ സ്ഥാപനങ്ങളൊക്കെ ഇങ്ങനെയുള്ള മാർഗ്ഗരേഖയോടെയാണ് പ്രവർത്തിക്കുന്നത്. ഉദാഹരണത്തിന് ലണ്ടനിലെ ഗാർഡിയൻ പത്രം നോക്കുക. പതിമൂന്ന് പേജുള്ള ഒരു Editorial Guideline അവർ അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. Accuracy, Opportunity to reply, Privacy, Harassment, Intrusion in to grief or shock , Children, Hospitals, Reporting crime, Victims of sexual assault , Discrimination, Financial dealings, Public Interest ഇങ്ങനെ ഓരോ കാര്യങ്ങളും വ്യക്തമാക്കിക്കൊണ്ടുള്ള ഒരു ഗൈഡ് ലൈനാണ് ഗാർഡിയൻ സ്വീകരിച്ചു പോരുന്നത്. അതനുസരിച്ചാണ് അവർ വാർത്തകളെ സമീപിക്കുന്നത്, മാധ്യമ പ്രവർത്തനം നടത്തുന്നത്. എഡിറ്റോറിയൽ പ്രവർത്തിക്കുന്നത്. ഇതു പോലെ ഓരോ പ്രധാനപ്പെട്ട മാധ്യമങ്ങൾക്കും പാലിക്കേണ്ട ഒരു റൂൾ ബുക്ക് ഉണ്ടായിരിക്കും. ഇതിൻ്റെ അഭാവമാണ് നമ്മുടെ ചാനലുകൾ വെറും ചന്തയായി മാറിയതിൻ്റെ കാരണം എന്ന് ഞാൻ കരുതുന്നു. വാർത്തകളുമായി ബന്ധപ്പെട്ട വ്യക്തികളോട് എങ്ങനെ പെരുമാറണം, എന്ത് വിശേഷണങ്ങൾ അവർക്ക് ചാർത്തിക്കൊടുത്തു കൂടാ, ഏതുതരം സോഴ്സ്കളെയാണ് ഉപയോഗിക്കാവുന്നത്, അവരുടെ സ്വകാര്യതയിലെ നിലപാടുകൾ, ഏതൊക്കെ വാക്കുകൾ ഒഴിവാക്കണം എന്നൊക്കെ നിഷ്കർഷിക്കുന്ന റൂൾ ബുക്ക് നമ്മുടെ ചാനലുകളിൽ നിലവിലുണ്ടോ? ഉണ്ടെങ്കിൽ അത് തപ്പിയെടുത്ത് കാലോചിതമായി പുതുക്കുകയും പാലിക്കുന്നു എന്ന ഉറപ്പു വരുത്തുകയും ചെയ്യേണ്ട ഉത്തരവാദിത്തം ഓരോ ചാനൽ മാനേജ്മെൻ്റിനുമുണ്ട്.

ഇത്തരം നിബന്ധനകളാൽ നിർമ്മിക്കപ്പെടുന്ന ഒരു വളയം ഇല്ലാതെയുള്ള ചാട്ടങ്ങളാണ് നമ്മുടെ ചാനൽ ചർച്ചകളെ അപകടകെണികളാക്കി മാറ്റുന്നത്. ഗോൾപോസ്റ്റിലല്ലാതെ ഗോളടിച്ച് ശീലിച്ചുപോയവരാണ് നമ്മുടെ ചർച്ചകളിലെ സ്ഥിരം സാന്നിധ്യങ്ങളായ വക്താക്കളും നിരീക്ഷകരും. അവരെ നിയന്ത്രിക്കുക എന്നതല്ല; വിഷയത്തോട് ചേർത്തു നിർത്തുക എന്നതാണ് അവതാരകർ ഏറ്റെടുക്കേണ്ട കർത്തവ്യം. അതിലാണവർ വിജയിക്കേണ്ടത്. അല്ലാതെ തർക്കത്തിൽ പങ്കാളിയായി എല്ലാവരേയും തോല്പിച്ച് വിജയശ്രീലാളിതനാവുകയല്ല വേണ്ടത്. ഗോളടിച്ചു രസിക്കുന്ന റഫറികളെ കണ്ട് നമ്മൾ മടുത്തിരിക്കുന്നു. റഫറിയെ സുഖിപ്പിച്ചു രസിക്കുന്ന വക്താക്കളെപ്പറ്റി ഒന്നും പറയുന്നില്ല. മുഖ്യധാരാ രാഷ്ടീയ പാർട്ടികളും മാധ്യമ മേലാളന്മാരും (ആലങ്കാരിക എഡിറ്റർമാരോട് പറഞ്ഞിട്ട് കാലമില്ലല്ലോ! ) ഇതെപ്പറ്റിയൊക്കെ ഇരുത്തിച്ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഡെമോക്രസിയിലെ ഡിറ്റക്ടീവുകൾ

ഇപ്പോൾ കേൾക്കാത്ത ഒരു കാര്യത്തെപ്പറ്റി കൂടി ഓർമ്മിപ്പിക്കാം. അതിൻ്റെ പേരാണ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസം. അതെന്താണ് എന്ന് വിശദീകരിക്കാൻ ഞാനൊരു സംഭവകഥ പറയാം. പുതിയ പത്രപ്രവർത്തകർക്ക് അതൊക്കെ പറഞ്ഞു കൊടുക്കേണ്ടി വരും.

സംഭവം നടന്നത് 1850 കളിലാണ്. സ്ഥലം ന്യൂയോർക്ക് സിറ്റിയിലെ പതിനാറാം സ്ട്രീറ്റിലെ ജോൺസൺസ് ഡിസ്റ്റിലറി. സിസ്റ്റിലറിയിൽ നിന്നും ചെറിയ അളവിൽ ലഹരി പദാർത്ഥം അടങ്ങിയ ഒരു ദ്രാവകം ഭൂഗർഭ കേബിളിലൂടെ അടുത്തുള്ള ഒരു കന്നുകാലിത്തൊഴുത്തിലേക്ക് കമ്പനിക്കാർ എത്തിച്ചുകൊണ്ടിരുന്നു. അത് കുടിച്ച കന്നുകാലികൾ ധാരാളം പാലുല്പാദിപ്പിച്ചു. അങ്ങനെ ജോൺസൺസ് കമ്പനി ന്യൂയോർക്ക് സിറ്റിയിലെ പാൽ വിതരണത്തിന്റെ നായകത്വം ഏറ്റെടുത്തു. അവരത് ചെയ്തത് നേരിട്ടല്ലായിരുന്നു. "നാടൻപാൽ " എന്ന ബ്രാൻഡ് പേരിലാണ് ഇത് പ്രചാരത്തിലാക്കിയത്.

"നാടൻപാൽ"ചുരുങ്ങിയ കാലം കൊണ്ട് എല്ലാവരുടെയും പ്രിയപ്പെട്ട പാലായി മാറി. കുട്ടികൾ അതാവശ്യത്തിലധികം കുടിച്ചു. എന്നാൽ കുറച്ചു മാസങ്ങൾ കടന്നു പോയപ്പോൾ പാലിനെ ആളുകൾ സംശയിച്ചു തുടങ്ങി. പാൽ കുടിച്ച കുട്ടികളിൽ പലരും മെല്ലെ മെല്ലെ ഒരു അഞ്ജാത രോഗത്തിന്റെ പിടിയിലായി. പാലാണ് പ്രശ്നക്കാരൻ എന്ന് തിരിച്ചറിഞ്ഞെങ്കിലും സംശയം ഒരിക്കലും ജോൺസൺസ് കമ്പനിയിലേക്ക് നീണ്ടില്ല. നാടൻ പാലിന്റെ പുറകിൽ ജോൺസൺ കമ്പനിയാണെന്ന് ആർക്കും അറിയാമായിരുന്നില്ല. അവരത് തന്ത്രപൂർവം രഹസ്യമാക്കി വെച്ചു.

ന്യൂയോർക്ക് സിറ്റിയിലെ 'ഫ്രാങ്ക് ലെസ്ലിസ് ഇല്ലസ്ട്രേറ്റഡ് ന്യൂസ് പേപ്പർ ' ഈ പാൽ പ്രശ്നത്തിൻ്റെ പിന്നിലെ രഹസ്യം കണ്ടെത്താൻ തീരുമാനിച്ചു. പത്രം "നാടൻപാലി"നെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചു. പാലിലടങ്ങിയ ലഹരിയുടെ അംശം അവർ കണ്ടെത്തി. അതിന്റെ പുറകിലെ ദുഷിച്ച കൈകളെ എന്തു വില കൊടുത്തും പുറത്തുക്കൊണ്ടു വരുമെന്ന് പത്രം പ്രഖ്യാപിച്ചു. അതോടെ പത്രത്തിന്റെ സർക്കുലേഷൻ പെട്ടന്ന് വർദ്ധിച്ചു. എന്നാൽ ലാഭമോ വില്പനയിലെ വർദ്ധനവോ അല്ല തങ്ങളുടെ ലക്ഷ്യമെന്ന് ലെസ്ലിസ് തുറന്നു പറഞ്ഞു. ഓരോ ലക്കത്തിലായി അവർ ഈ അന്വേഷണവുമായി ബന്ധപ്പെട്ട പുതിയ പുതിയ വിവരങ്ങൾ വായനക്കാരിലെത്തിച്ചു. പല ഘട്ടങ്ങളിലൂടെ കടന്നുപോയ അന്വേഷണം ഒടുക്കം ഭൂഗർഭ കേബിളിലെത്തുകയും തുടർന്ന് ജോൺസൺസ് ഡിസ്റ്റിലറി പിടിക്കപ്പെടുകയും ചെയ്തു. അങ്ങനെ ചെറിയൊരു പത്രം തുടങ്ങി വെച്ച ബൃഹത്തായ അന്വേഷണം വലിയൊരു തട്ടിപ്പിനെ തുറന്നു കാട്ടി. ആയിരക്കണക്കിന് കുട്ടികളെ ഇത് രക്ഷിച്ചു. ന്യൂയോർക്ക് സിറ്റിയിലെ യഥാർത്ഥ പാൽവില്പ്നക്കാരെ ഇത് സഹായിച്ചു. അധികാരികളുടെ കണ്ണു തുറപ്പിച്ചു.

1857-ൽ 90000 കോപ്പികൾ വിറ്റിരുന്ന ഫ്രാങ്ക് ലെസ്ലിസ് ഇല്ലസ്ട്രേറ്റഡ് ന്യൂസ് പേപ്പർ 1858 അവസാനമായപ്പോൾ 140000 കോപ്പി കളുടെ വില്പനയിലൂടെ ചരിത്രം കുറിച്ചു. നാടൻപാലിന്റെ പുറകിലെ വില്ലനെത്തേടി അവർ നടത്തിയ അന്വേഷണത്തിന് ഫലമുണ്ടായി. അതിനായി അവർ ചിലവാക്കിയ പണം പാഴായില്ല . പത്തൊമ്പതാം നൂറ്റാണ്ടിലെ ഈ വിജയകഥ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസത്തിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരേടാണ്.

ടി. ഹാമിൽട്ടൺ രചിച്ച "Democracy's Detectives -The Economics of Investigative Journalism " എന്ന ഗ്രന്ഥത്തിലാണ് ഞാനിത് വായിച്ചത്. ഭരണകൂടങ്ങളെക്കൊണ്ടും സ്വകാര്യ സ്ഥാപനങ്ങളെക്കൊണ്ടും അവരുടെ പ്രവർത്തനങ്ങൾക്കും അലസതയ്ക്കും സമാധാനം പറയിപ്പിക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ജേണലിസം ജനാധിപത്യ സമൂഹത്തിലെ ശക്തമായ ഇടപെടലാണ്. അഴിമതി, അധികാര ദുർവിനിയോഗം , അനീതി ,ലാഭക്കൊതി തുടങ്ങിയവ കൊണ്ട് വിറളി പിടിച്ച നമ്മുടെ കാലത്ത് അന്വേഷണാത്മക പത്രപ്രവർത്തനത്തിന് ജനാധിപത്യത്തിലെ കാവൽ നായ്ക്കളായി പ്രവർത്തിക്കുവാൻ സാധിക്കേണ്ടതാണ്. ഒന്നോർമ്മിപ്പിച്ചു എന്നു മാത്രം. നിങ്ങൾ ചെയ്യുന്നത് മാത്രമല്ല മാധ്യമ പ്രവർത്തനം.

ആരോ ഇട്ടു തരുന്ന അപ്പക്കഷണങ്ങൾക്കു പുറകേ ഓടുമ്പോൾ, ആരുടേയൊക്കയോ സ്വകാര്യതയെ വ്യഭിചരിച്ച് രസിക്കുമ്പോൾ നിങ്ങൾ യഥാർത്ഥത്തിൽ ചെയ്യേണ്ടത് മറന്നു പോവുന്നു. നിങ്ങൾ ഒന്നും കണ്ടെത്തുന്നില്ല. എല്ലാം ആഘോഷിക്കുക എന്നതു മാത്രമാണ് ചെയ്തു കൊണ്ടിരിക്കുന്നത്. അവിടെ നീതിയും ധർമ്മവും ഒക്കെ കൈവിട്ടു പോവുന്നു. നേരും നുണയും സന്തോഷവും ദു:ഖവും വിരഹവും വേദനയും സത്യവും അസത്യവും ഒന്നും തിരിച്ചറിയാതെ നടത്തുന്ന ഈ ആട്ടക്കലാശത്തിൽ അത്രയൊന്നും മേനി നടിക്കാനില്ല. ഡെമോക്രസിയിലെ ഡിറ്റക്ടീവുകളെപ്പറ്റി ഞാൻ വെറുതെ സ്വപ്നം കാണുന്നു.  



* This article was originally published here