ഓഗസ്റ്റ് ആദ്യവാരത്തിൽ ചേരുന്ന ആർബിഐയുടെ വായ്പാവലോകന യോഗത്തിൽ നിരക്കുകളിൽ മാറ്റംവരുത്തിയേക്കില്ല. ഫെബ്രുവരിക്കുശേഷം ഇതുവരെ റിപ്പോ നിരക്കിൽ 1.15ശതമാനം(115 ബേസിസ് പോയന്റ്)കുറവുവരുത്തിയിരുന്നു. വിപണിയിൽ പണലഭ്യത ഉറപ്പാക്കാനുള്ള നിരവധി നടപടകളും കോവിഡ് കാലത്ത് ആർബിഐ സ്വീകരിച്ചിരുന്നു. പണപ്പെരുപ്പ നിരക്കുകൾ കൂടുന്നതാണ് റിസർവ് ബാങ്ക് നേരിടുന്ന വെല്ലുവളി. ലോക്ക് ഡൗൺമൂലം വിതരണശൃംഖലയിൽ തടസ്സമുണ്ടായതിനാൽ ഏപ്രിലിൽ റീട്ടെയിൽ പണപ്പെരുപ്പം 7.2ശതമാനമായി ഉയർന്നിരുന്നു....