മുംബൈ: 2021ലെ അവസാനദിനത്തിൽ ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ്ചെയ്തു. ഓട്ടോ, ബാങ്ക്, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളാണ് വിപണിക്ക് കരുത്തായത്. തുണിത്തരങ്ങളുടെ ജിഎസ്ടി തൽക്കാലം കൂട്ടേണ്ടെന്ന് തീരുമാനിച്ചതോടെ ടെക്സ്റ്റൈൽ ഓഹരികൾ നേട്ടമുണ്ടാക്കി. സെൻസെക്സ് 459.50 പോയന്റ് ഉയർന്ന് 58,253.82ലും നിഫ്റ്റി 150 പോയന്റ് നേട്ടത്തിൽ 17,354ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ 2021ൽ സെൻസെക്സിലുണ്ടായ നേട്ടം 22ശതമാനമാണ്. നിഫ്റ്റിയാകട്ടെ 24.1ശതമാനവും ഉയർന്നു. ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടൈറ്റാൻ കമ്പനി, അൾട്രടെക് സിമെന്റ്, ടാറ്റ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്...