121

Powered By Blogger

Sunday, 20 September 2020

Varane Avashyamund: This Star Kid Was The First Choice For Kalyani Priyadarshan's Character!

Varane Avashyamund: This Star Kid Was The First Choice For Kalyani Priyadarshan's Character!
Varane Avashyamund, the Dulquer Salmaan production won the hearts of the audiences with its simple theme and great performances by the lead cast. Especially, Kalyani Priyadarshan, who played the character, Nikki, won great appreciations for her mature acting skills. But, Kalyani

* This article was originally published here

Saturday, 19 September 2020

Dulquer Salmaan Is All Excited To Play A COP; Opens Up About The Rosshan Andrrews Project!

Dulquer Salmaan Is All Excited To Play A COP; Opens Up About The Rosshan Andrrews Project!
Dulquer Salmaan, the charming actor is all set to play the first full-fledged COP role in his career. As reported earlier, Dulquer Salmaan will be seen in the role of a cop in the upcoming Rosshan Andrrews project. In a recent

* This article was originally published here

നിക്ഷേപകര്‍ക്ക് മികച്ചനേട്ടം: അടുത്തയാഴ്ച ഐപിഒയുമായെത്തുന്നത്‌ മൂന്ന് കമ്പനികള്‍

ചെറുകിട നിക്ഷേപകർ കൂട്ടത്തോടെ ഓഹരി വിപണിയിലേയ്ക്കെത്തിയതോടെ ഐപിഒകളുമായി കൂടുതൽ കമ്പനികൾ. കോവിഡ് വ്യാപനത്തെതുടർന്ന് മാർച്ചിലുണ്ടായ തകർച്ചയിൽനിന്ന് 50ശതമാനത്തിലേറെ വിപണിമുന്നേറ്റംനടത്തിക്കഴിഞ്ഞു. ഇതോടെ കഴിഞ്ഞയാഴ്ചകളിൽ ലിസ്റ്റ് ചെയ്ത കമ്പനികൾ മികച്ചനേട്ടമാണ് ഓഹരി വിപണിയിൽനിന്നുണ്ടാക്കിയത്. അടുത്തയാഴ്ച മൂന്ന് കമ്പനികളാണ് പ്രാരംഭ ഓഹരി വില്പനയുമായി രംഗത്തുവരുന്നത്. കംപ്യൂട്ടർ ഏയ്ജ് മാനേജുമെന്റ് സർവീസസ്(കാംസ്)തിങ്കളാഴ്ച ഐപിഒയുമായെത്തും. അതിനുപിന്നാലെ ചെംകോൺ സ്പെഷ്യാലിറ്റി കെമിക്കൽസും ഏയ്ഞ്ചൽ ബ്രോക്കിങുമാണ് രംഗത്തെത്തുക. കാംസിന്റെ ഐപിഒയ്ക്കായി സെപ്റ്റംബർ 21 മുതൽ 23വരെയാണ് അപേക്ഷിക്കാൻ കഴിയുക. 1,229-1,230 രൂപ നിലവാരത്തിലായിരിക്കും ഓഹരിവില. നിലവിലെ ഓഹരി ഉടമകളായ എൻഎസ്ഇ ഇൻവെസ്റ്റ്മെന്റ്സ് മുഴുവൻ ഓഹരികളും വിറ്റഴിക്കും. 2,242 കോടി രൂപയാണ് സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. ചെംകോണിന്റെ ഒഹരി വില 338-340 നിലവാരത്തിലായിരിക്കും. 318 കോടി രൂപയാണ് ഐപിഒയിലൂടെ കമ്പനി സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. ഓഹരി വിപണിയിലേയ്ക്ക് റീട്ടെയിൽ നിക്ഷേപകർ കാര്യമായെത്തുന്നതിനിടെ ഏയ്ഞ്ചൽ ബ്രോക്കിങും വിപണിയിലേയ്ക്കിറങ്ങുകയാണ്. 600 കോടി രൂപയാണ് സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. 305-306 രൂപ നിലവാരത്തിലായിരിക്കും ഒരുഓഹരിയുടെ വില. കഴിഞ്ഞ ദിവസങ്ങളിൽ വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികൾ വൻനേട്ടമാണ് നിക്ഷേപകന് നേടിക്കൊടുത്തത്. ഹാപ്പിയെസ്റ്റ് മൈൻഡ്സിന്റെ ഓഹരിവില 138ശതമാനം ഉയർന്നു. 600 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് ഐപിഒയുമായെത്തിയ റൂട്ട് മൊബൈലിനും വിപണിയിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കമ്പനിയുടെ ഓഹരി തിങ്കളാഴ്ച വിപണിയിൽ ലിസ്റ്റ് ചെയ്യും. Three IPOs to hit the market next week

from money rss https://bit.ly/2RIstM9
via IFTTT

Friday, 18 September 2020

അള്‍ട്രാ ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടുകള്‍ ആര്‍ക്കാണ് യോജിച്ചത്?

കടപത്രങ്ങളിലും മണിമാർക്കറ്റ് സെക്യൂരിറ്റികളിലും നിക്ഷേപിക്കുന്ന മൂന്നു മുതൽ ആറു മാസംവരെ കാലാവധിയുള്ള സ്ഥിരവരുമാന പദ്ധതികളാണ് അൾട്രാ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ. ദീർഘകാലത്തേക്കുള്ള പദ്ധതികളെ അപേക്ഷിച്ച് കൂടുതൽ സ്ഥിരതയുള്ളവരുമാനം ഉണ്ടാകുമെന്നതിനാലും കുറഞ്ഞ ചാഞ്ചാട്ടം മാത്രമേ ഉണ്ടാകൂഎന്നതിനാലും ഹ്രസ്വകാല നിക്ഷേപങ്ങൾക്ക് അനുയോജ്യമാണ് ഈ വിഭാഗത്തിലെ ഫണ്ടുകൾ. എന്നാൽ പല നിക്ഷേപകർക്കും അൾട്രാ ഷോർട്ട് ഡ്യൂറേഷൻ, ലിക്വിഡ് പദ്ധതികൾ തമ്മിൽ ആശയക്കുഴപ്പമുണ്ടാകാറുണ്ട്. വ്യത്യാസം അറിയാം ലിക്വിഡ് പദ്ധതികളും അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികളും തമ്മിലുള്ള പ്രധാനവ്യത്യാസം അവയുടെ കാലാവധിയിലാണ്. കടപത്രങ്ങളിലും മണിമാർക്കറ്റിലും നിക്ഷേപിക്കുന്ന ലിക്വിഡ് പദ്ധതികൾ 91 ദിവസത്തിൽ കാലാവധി പൂർത്തിയാക്കും. അതേസമയം അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികളുടെ കാലാവധി മൂന്നുമുതൽ ആറു മാസംവരെയാണ്. ഇതിൽനിന്നുള്ള ആദായം കൂടുതലായിരിക്കും. ഉദാഹരണത്തിന് 2020 സെപ്റ്റംബർ 15-ൽ മൂന്നുമാസ കാലാവധിയുള്ള സർക്കാർ കടപത്രങ്ങളുടെ (ജി-സെക്) യീൽഡ് 3.31 ശതമാനമാണ് ആറു മാസ കാലാവധിയുള്ള ജി-സെക് 3.52 ശതമാനവും ഒരു വർഷത്തേതിന് 3.72 ശതമാനവുമാണ് നൽകുന്നത്. അതുകൊണ്ട് അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികളിൽ ലിക്വിഡ് പദ്ധതികളെ അപേക്ഷിച്ച് കൂടുതൽ നേട്ടം ലഭിക്കും. അതേസമയം അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികളുടെ കാലാവധി ലിക്വിഡ് പദ്ധതികളുടേതിനേക്കാൾ കൂടുതലായതിനാൽ ദൈനംദിന, പ്രതിവാര അടിസ്ഥാനത്തിൽ ഇവ ലിക്വിഡ് പദ്ധതികളേക്കാൾ അൽപംചാഞ്ചാട്ടം കൂടുതലുള്ള അവസ്ഥയിലായിരിക്കും. അതു കൊണ്ട് അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികളുടെ കാര്യത്തിൽ താരതമ്യേന ദീർഘമായ നിക്ഷേപ കാലാവധി ആവശ്യമാണ്. ആർക്കുനിക്ഷേപിക്കാം? മൂന്നുമാസം മുതൽ ഒരുവർഷംവരെ നിക്ഷേപം തുടരുന്ന യാഥാസ്ഥിതിക ചിന്താഗതിയുള്ളവർക്കാണ് ഇത് ഉചിതം. അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികൾ മൂലധനത്തിന് ഗാരണ്ടി നൽകുകയോ വരുമാനം ഉറപ്പിക്കുകയോ ചെയ്യുന്നില്ലെന്ന് ഓർമിക്കണം. പ്രതിദിനവും പ്രതിവാരവുമുള്ള ചാഞ്ചാട്ടങ്ങൾക്കായി കരുതിയിരിക്കുകയും വേണം. അതേസമയം നിങ്ങളുടെ നിക്ഷേപം മൂന്നു മാസത്തിലേറെയാണെങ്കിൽ നഷ്ടമുണ്ടാക്കാനുള്ള സാധ്യത വളരെകുറവുമാണ്. ഒരുവർഷത്തേക്കോ അതിലേറേയോ കാലത്തേക്കാണു നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ അനുയോജ്യമായ മറ്റുനിരവധി സാധ്യതകൾ വേറെഉണ്ടെന്നതും ഇവിടെ മറക്കരുത്. എന്തിന് നിക്ഷേപിക്കണം? മൂന്നുമാസം മുതൽ ഒരുവർഷംവരെ ആവശ്യമില്ലാതെ വരുന്ന അധികപണം പലരും ബാങ്ക് അക്കൗണ്ടുകളിലാണു നിക്ഷേപിക്കുക. ഇത്തരം പണം അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികളിൽ നിക്ഷേപിച്ച് ലാഭക്ഷമമാക്കാം. പല പൊതുമേഖലാ ബാങ്കുകളും 2.75 മുതൽ 3.5 ശതമാനം വരെയാണ് എസ്ബി അക്കൗണ്ടുകളിൽ പലിശ നൽകുന്നത്. അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികൾക്ക് ഇതിലേറെനേട്ടം നൽകാനുള്ള കഴിവുണ്ട്. പ്രധാന ബാങ്കുകളുടെ 6-9 മാസ സ്ഥിരനിക്ഷേപങ്ങളക്കാൾ വാർഷികാടിസ്ഥാനത്തിൽ 90-150 ബേസിക് പോയിന്റുകൾ അധിക നേട്ടം നൽകാൻ അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികൾക്കാകുമെന്നാണ് വിശകലനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. നികുതി ബാധ്യത അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികളിലെ നിക്ഷേപം 36 മാസത്തിൽ താഴെ കൈവശംവെച്ച് പണമാക്കുകയാണെങ്കിൽ മൂലധനനേട്ടം വരുമാനത്തിൽ കൂട്ടുകയും ബാധകമായ നികുതി സ്ലാബിനനുസരിച്ച് നികുതി നൽകുകയും വേണം. അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികളിൽ നിക്ഷേപിക്കുമ്പോൾ നിക്ഷേപ കാലാവധി ഈ വിഭാഗം പദ്ധതികളിലെ നിക്ഷേപ കാലാവധി മൂന്നു മുതൽ 12 മാസം വരെയായിരിക്കണം. മൂന്നു മാസത്തിൽ കുറവാണ് കാലാവധിയെങ്കിൽ ലിക്വിഡ് പദ്ധതികളാവും മികച്ച തെരഞ്ഞെടുപ്പ്. 12 മാസത്തിൽ കൂടുതൽ കാലത്തേക്കാണെങ്കിൽ ഡെറ്റ് പദ്ധതികളിൽ തന്നെ മികച്ച മറ്റുസാധ്യതകളും കണ്ടെത്താം. ചെലവിന്റെ അനുപാതം അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികൾ ദീർഘകാല പദ്ധതികളേക്കാൾ താരതമ്യേന വരുമാനം കുറഞ്ഞവയാണ്. അതുകൊണ്ടുതന്നെ ഉയർന്ന അനുപാതത്തിലെ ചെലവുകൾ ഈവരുമാനത്തെ കുറയ്ക്കും. ഇക്കാര്യം പരിഗണിച്ച് കുറഞ്ഞ തോതിലെ ചെലവുള്ള പദ്ധതികൾവേണം നിക്ഷേപത്തിനായി തെരഞ്ഞെടുക്കുവാൻ. ഉയർന്ന വായ്പാനിലവാരം അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികളിൽ നഷ്ടസാധ്യതയില്ലെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. പലിശനിരക്കുമായി ബന്ധപ്പെട്ട നഷ്ട സാധ്യതയ്ക്കൊപ്പം വായ്പയുമായി ബന്ധപ്പെട്ട നഷ്ടസാധ്യതകളും ഇവയ്ക്കുണ്ടെന്നു മനസിലാക്കണം. വായ്പകളുമായി ബന്ധപ്പെട്ട നഷ്ടം നിങ്ങളുടെ നിക്ഷേപം സ്ഥിരമായ അടിസ്ഥാനത്തിൽ ചുരുങ്ങുവാൻ വഴിയൊരുക്കും. ്ട്രിപ്പിൾ എ, എ1 പ്ലസ് റേറ്റിങുകൾ ഉള്ള ഉയർന്ന വായ്പാ നിലവാരമുള്ള പദ്ധതികളിൽ വേണം നിക്ഷേപം നടത്തുവാൻ. പദ്ധതികളുടെ പ്രതിമാസ സ്ഥിതിവിവര പട്ടികകളിൽ നിന്ന് പദ്ധതികളുടെ വായ്പാ ഗുണനിലവാരം വിലയിരുത്താനാവും. ഹ്രസ്വകാല പ്രകടനം അടിസ്ഥാനമാക്കിരുത് വിപുലമായ സാമ്പത്തികഘടകങ്ങളുടെ അടിസ്ഥാനത്തിൽ കടപത്രങ്ങളിൽനിന്നുള്ള നേട്ടം മാറിക്കൊണ്ടിരിക്കും. റിസർവ് ബാങ്കിന്റെ പണ നയം, വിനിമയ നിരക്ക്, മറ്റു വിപണി അനുബന്ധ ഘടകങ്ങൾ എന്നിവയെല്ലാം ഇതിനെ സ്വാധീനിക്കും. ഹ്രസ്വകാലത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നേട്ടം പ്രതീക്ഷിക്കുന്നത് ഗുണകരമാകില്ല. അതിനുപുറമെ ഉയർന്ന വായ്പാ നഷ്ടസാധ്യത ഉള്ളതുകൊണ്ട് ചില പദ്ധതികൾ ഉയർന്ന വരുമാനം നൽകിയേക്കാം. ഇത്തരത്തിലുള്ള നഷ്ട സാധ്യതകളും നിങ്ങൾക്ക് അവനേരിടാനുള്ള കഴിവും എല്ലാം വിലയിരുത്തി നിക്ഷേപ കാലാവധിയുടേയും പദ്ധതിയുടെ വായ്പാ നിലവാരത്തിന്റേയും ചെലവു തോതിന്റേയും എല്ലാം അടിസ്ഥാനത്തിൽ വേണം തീരുമാനം കൈക്കൊളളാൻ. ഫണ്ട് മാനേജരുടെയും സ്ഥാപനത്തിന്റേയും പ്രകടനചരിത്രം വ്യത്യസ്ത വിപണി ഘട്ടങ്ങളിലും വിവിധ പലിശ നിരക്കുകളുടെ കാലങ്ങളിലും മറ്റുള്ളവരേക്കാൾ മികച്ച പ്രകടനമാണോ ഫണ്ട് മാനേജർ നടത്തിയതെന്ന ദീർഘകാലാടിസ്ഥാനത്തിലുള്ള വിശകലനം അനിവാര്യമാണ്. വിവിധ വിഭാഗങ്ങളിൽ മറ്റുപദ്ധതികളിൽ ഫണ്ട് ഹൗസ് നടത്തിയ പ്രകടനവും വിലയിരുത്തണം. കൈവശമുള്ള അധികപണം സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കുന്നതിനുപകരം അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികളിൽ നിക്ഷേപിച്ചു ലാഭക്ഷമമാക്കാം. ഇതിനു മുൻപായി ഹ്രസ്വകാല നിക്ഷേപ ആവശ്യങ്ങൾക്ക് അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികൾ അനുയോജ്യമാണോ സാമ്പത്തിക ഉപദേശകരോട് ചർച്ചചെയ്യുക. (മിറൈ അസറ്റ് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് ഇന്ത്യയുടെ പ്രൊഡക്ട് വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/2ZLIk0T
via IFTTT

ലോക്ക്ഡൗണിനുശേഷം സ്വർണപ്പണയ വായ്പയിൽ 70 ശതമാനം വരെ വർധന

കൊച്ചി: സ്വർണ വില മുമ്പെങ്ങുമില്ലാത്ത വിധം ഉയർന്നതിനിടെ ബാങ്കുകളുടെയും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും സ്മോൾ ഫിനാൻസ് ബാങ്കുകളുടെയും സ്വർണപ്പണയ വായ്പകളിൽ വർധന. കോവിഡ്-19 ലോക്ഡൗൺ ആരംഭിച്ച 2020 മാർച്ച് മാസം മുതൽ സെപ്റ്റംബർ വരെയുള്ള കണക്കെടുത്താൽ മിക്ക ബാങ്കുകളുടെയും സ്വർണ പണയ വായ്പകളിൽ 40 മുതൽ 70 ശതമാനം വരെ വർധനയാണ് ഉണ്ടായിട്ടുള്ളത്. സെപ്റ്റംബർ അഞ്ച് വരെയുള്ള കണക്കെടുത്താൽ പൊതുമേഖലാ സ്ഥാപനമായ എസ്.ബി.ഐ. കേരളത്തിലെ ശാഖകൾ വഴി 1612.52 കോടി രൂപയാണ് വ്യക്തിഗത സ്വർണപ്പണയ വായ്പയായി നൽകിയിട്ടുള്ളത്. 2019 സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വിഭാഗത്തിൽ 60 ശതമാനത്തിലധികം വർധനയുണ്ടായിട്ടുണ്ട്. ഇതിനു പുറമേ ബാങ്കിന്റെ കാർഷിക സ്വർണപ്പണയ വായ്പാ വിഭാഗത്തിലും മികച്ച പ്രതികരണമാണ് കോവിഡ് കാലത്തുണ്ടായത്. 55 ശതമാനത്തിലധികം വർധന കാർഷിക സ്വർണ വായ്പാ വിതരണത്തിൽ രേഖപ്പെടുത്തി. ഫെഡറൽ ബാങ്കിന്റെ സ്വർണപ്പണയ വായ്പയിൽ നടപ്പു സാമ്പത്തിക വർഷം 25 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ നാല് മാസത്തിനിടെ 2,500 കോടി രൂപയുടെ സ്വർണ പണയ വായ്പ ബാങ്ക് വിതരണം ചെയ്തു. സാമ്പത്തിക പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് തിരികെ കയറുന്നതിനനുസരിച്ച് വായ്പാ വളർച്ചയിലും വർധനയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഫെഡറൽ ബാങ്ക് അറിയിച്ചു. സ്വർണപ്പണയ വായ്പാ വിതരണത്തിൽ 46 ശതമാനം വാർഷിക വർധന മാർച്ച്-സെപ്റ്റംബർ കാലയളവിൽ ഉണ്ടായിട്ടുണ്ടെന്ന് സൗത്ത് ഇന്ത്യൻ ബാങ്കും അറിയിച്ചു. 2020 മാർച്ച് 24 മുതൽ സെപ്റ്റംബർ ഏഴു വരെ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് വിതരണം ചെയ്ത വായ്പകളിൽ മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 76 ശതമാനം വർധന രേഖപ്പെടുത്തി. 40,000 ഗുണഭോക്താക്കൾക്കായി 38 ലക്ഷത്തിലധികം രൂപയാണ് ഇക്കാലയളവിൽ സ്വർണപ്പണയ വായ്പയായി വിതരണം ചെയ്തിട്ടുള്ളതെന്നും ഇസാഫ് വ്യക്തമാക്കി. സ്വർണപ്പണയ പോർട്ട്ഫോളിയോ ശക്തമാക്കി ബാങ്കുകൾ നേരത്തെ എൻ.ബി.എഫ്.സി.കളും സ്മോൾ ഫിനാൻസ് ബാങ്കുകളും മാത്രമാണ് സ്വർണപ്പണയ വായ്പകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ, കുറച്ച് വർഷങ്ങളായി ബാങ്കുകളും റീട്ടെയ്ൽ വിഭാഗത്തിൽ ഊന്നൽ നൽകിക്കൊണ്ട് സ്വർണപ്പണയ വായ്പാ പോർട്ട്ഫോളിയോ ശക്തമാക്കുന്നതാണ് കാണുന്നത്. വായ്പ വീണ്ടെടുക്കുന്നതിൽ റിസ്ക് കുറവാണ് എന്നതാണ് ബാങ്കുകളെ സംബന്ധിച്ച് സ്വർണപ്പണയ വായ്പകളുടെ മേന്മ. വലിയ ലക്ഷ്യങ്ങളാണ് ഈ വിഭാഗത്തിൽ ബാങ്കുകൾക്കുള്ളത്. ഇതിലേക്കെത്തുന്നതിനായി കോവിഡ് കാലത്തും ആകർഷകമായ പലിശ നിരക്കുകളും ഡോർ സ്റ്റെപ്പ് വായ്പാ സൗകര്യവുമൊക്കെയാണ് ചില ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നത്. വായ്പ എളുപ്പമാക്കുന്നതിനായി കൂടുതൽ ഡിജിറ്റൽ സൗകര്യങ്ങളും നൽകുന്നുണ്ട്. ഇതിനു പുറമെ ഓവർഡ്രാഫ്റ്റ് സ്വർണപ്പണയത്തിനുള്ള സൗകര്യങ്ങളും മിക്ക ബാങ്കുകളും നടപ്പാക്കി തുടങ്ങിയിട്ടുണ്ട്.

from money rss https://bit.ly/3mCmQgP
via IFTTT

Mammootty's 69th Birthday: The Pictures Of The Bash Go Viral

Mammootty's 69th Birthday: The Pictures Of The Bash Go Viral
Mammootty, the megastar of Malayalam cinema recently celebrated his 69th birthday. Just like the previous years, the senior actor had a simple birthday celebration with his family members and a few close friends, this time as well. Interestingly, the pictures of

* This article was originally published here

പേ ടിഎമ്മിന്റെ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് നീക്കി: പണം സുരക്ഷിതമെന്ന് കമ്പനി

പ്രമുഖ ഫിൻടെക് സ്ഥാപനമായ പേ ടിഎമ്മിന്റെ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് നീക്കി. ആപ്പ് നീക്കംചെയ്തെങ്കിലും ഉപഭോക്താക്കളുടെ പണം സുരക്ഷിതമായിരിക്കുമെന്ന് പേ ടിഎം അധികൃതർ ട്വീറ്റ് ചെയ്തു. പ്ലേ സ്റ്റോറിൽനിന്ന് നീക്കിയതിലൂടെ പുതിയ ഡൗൺലോഡും അപ്ഡേറ്റ്സുമാണ് ലഭിക്കാതിരിക്കുക. നിലവിൽ ഡൗൺലോഡ് ചെയ്തിട്ടുള്ളവർക്ക് പതിവുപോലെ ഉപോയഗിക്കാമെന്നും താൽക്കാലികമായാണ് പ്ലേ സ്റ്റോറിൽനിന്ന് നീക്കംചെയ്തതെന്നും ഉടനെ വീണ്ടും ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. Dear Paytmers, Paytm Android app is temporarily unavailable on Googles Play Store for new downloads or updates. It will be back very soon. All your money is completely safe, and you can continue to enjoy your Paytm app as normal. — Paytm (@Paytm) September 18, 2020 പ്ലേസ്റ്റോറിലെ ഓൺലൈൻ ഗാംബ്ലിങ് പോളിസിക്കെതിരായി പ്രവർത്തിച്ചതാണ് ആപ്പ് നീക്കംചെയ്യാൻ കാരണമെന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്. പേടിഎമ്മുന്റെ ഫാന്റസി ഗെയ്മിങ് പ്ലാറ്റ്ഫോമായ പേടിഎം ഫസ്റ്റ് ഗെയിംസിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് വിലക്കുവന്നത്. സച്ചിൻ തെണ്ടുൽക്കറാണ് അതിന്റെ ബ്രാൻഡ് അംബാസഡർ. കമ്പനിയുടെതെന്നെ പേ ടിഎം മണി, മർച്ചന്റ് ആപ്പ്, പേ ടിഎം ഫോർ ബിസിനസ്, മൂവി ടിക്കറ്റ് ആപ്പ്, പേ ടിഎംമാൾ, പേ ടിഎം ഇൻസൈഡർ തുടങ്ങിയവ ഇപ്പോഴും പ്ലേ സ്റ്റോറിൽ ലഭ്യമാണ്. Google removed Paytm app from Play Store

from money rss https://bit.ly/3cmBRPb
via IFTTT

സെന്‍സെക്‌സ് 134 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിനൊടുവിൽ വിപണിക്ക് നേട്ടം നിലനിർത്താനായില്ല. സെൻസെക്സ് 134 പോയന്റ് നഷ്ടത്തിൽ 38,845.82ലും നിഫ്റ്റി 11 പോയന്റ് താഴ്ന്ന് 11,504.95 വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1,310 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1,430 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി, ഇൻഫോസിസ്, എസ്ബിഐ, ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളായിരുന്നു നഷ്ടത്തിൽ. ഭാരതി എയർടെൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, എൻടിപിസി, സൺ ഫാർമ, ഒഎൻജിസി, പവർഗ്രിഡ് കോർപ്, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, ഐടിസി, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ് 0.26ശതമാനവും സ്മോൾ ക്യാപ് 0.32ശതമാനവും നേട്ടമുണ്ടാക്കി. Sensex falls 134 points, Nifty holds 11,500

from money rss https://bit.ly/2FFM2Cl
via IFTTT

ഐ.പി.എല്‍: ചെന്നൈ സൂപ്പര്‍ കിങ്സുമായി കൈകോര്‍ത്ത് അമൃതാഞ്ജന്‍

ചെന്നൈ: പ്രമുഖ വേദനസംഹാരി ലേപനമരുന്ന് കമ്പനിയായ അമൃതാഞ്ജൻ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഓഫീഷ്യൽ പെയിൻ റിലീഫ് (ഡിജിറ്റൽ) പങ്കാളികൾ. ശനിയാഴ്ച യു.എ.ഇ.യിൽ ആരംഭിക്കുന്ന ഐ.പി.എൽ. 13-ാം സീസണിലേക്കാണ് പങ്കാളിത്തം. കമ്പനി ആദ്യമായിട്ടാണ് ഇത്തരമൊരു പങ്കാളിത്തമുണ്ടാക്കുന്നതെന്നും ചെന്നൈ സൂപ്പർ കിങ്സുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ വളരെ സന്തോഷമുണ്ടെന്നും അമൃതാഞ്ജൻ ഹെൽത്ത് കെയർ ചെയർമാനും എം.ഡി.യുമായ എസ്. ശംഭുപ്രസാദ് പറഞ്ഞു. 125 വർഷമായി ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ വേദനാ സംഹാരി മരുന്ന് നിർമാതാക്കളാണ് അമൃതാഞ്ജൻ. നടുവേദനയ്ക്കും തലവേദനയ്ക്കുമുള്ള റോൾ ഓൺ മരുന്നുകൾ വിപണിയിൽ പ്രശസ്തമാണ്.

from money rss https://bit.ly/33DQVUy
via IFTTT

മാലിദ്വീപ് കാര്‍ഗോ ഫെറി സര്‍വീസിന് മികച്ചപ്രതികരണം

കൊച്ചി: കൊച്ചിയിൽ നിന്ന് മാലിദ്വീപിലേക്ക് നേരിട്ടുള്ള കാർഗോ ഫെറി സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി(ഫിക്കി)യുടെ നേതൃത്വത്തിൽ മൂന്ന് തുറമുഖങ്ങളിൽ വെർച്വൽ റോഡ്ഷോ നടത്തി. പുതിയ ചരക്കുകപ്പൽ സർവീസിന് കേരളത്തിലെ കയറ്റുമതി സമൂഹത്തിൽ നിന്ന് വലിയ പ്രതികരണം ലഭിച്ചതായി കപ്പൽ സർവീസിന് മുന്നോടിയായി സംഘടിപ്പിച്ച റോഡ്ഷോയിൽ മുഖ്യാതിഥിയായ കൊച്ചി തുറമുഖ ട്രസ്റ്റ് ചെയർപേഴ്സൻ എം ബീന ഐ എ എസ് അറിയിച്ചു. 21ന് തൂത്തുക്കുടിയിൽ നിന്നാരംഭിച്ച് 22ന് കൊച്ചി തുറമുഖം വഴി മാലിക്ക് പോകുന്ന പോകുന്ന കാർഗോ ഫെറി സർവീസിന് മലബാർ മേഖലയിൽ നിന്നാണ് വലിയ തോതിൽ പ്രതികരണമുണ്ടാകുന്നത്. ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളിൽ നിന്ന് കടൽ മാർഗവും റോഡ് മാർഗവും വടക്കൻകേരളത്തിൽ നിന്ന് മാലിയിലേക്കുള്ള ചരക്ക് കൊച്ചി തുറമുഖത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് പുറമെ പടിഞ്ഞാറൻ തീരത്തെ കണ്ട്ല പോലുള്ള തുറമുഖങ്ങളിൽ നിന്നും നിന്നും ട്രാൻസ്ഷിപ്പ്മെന്റായി കൊച്ചി വഴി മാലിയിലേക്ക് വലിയ തോതിൽ കയറ്റുമതി നടക്കുമന്ന് പ്രതീക്ഷിക്കുന്നുണ്ട്. മാലിദ്വീപിലെ ആകെ ഇറക്കുമതിയുടെ 9.7 ശതമാനം മാത്രമാണ് ഇന്ത്യയിൽ നിന്നുള്ള വിഹിതമെന്നും മാലിദ്വീപിൽ ഉപയോഗിക്കുന്ന മിക്കവാറും എല്ലാ സാധനങ്ങളുടെയും ഉൽപാദനം ഇന്ത്യയിലുള്ളതിനാൽ അവിടേക്ക്ുള്ള കയറ്റുമതി വർധിപ്പിക്കാൻ വലിയ സാധ്യതളാണ് ഇന്ത്യക്ക് മുന്നിലുള്ളതെന്നും എം ബീന ചൂണ്ടിക്കാട്ടി. പുതിയ കാർഗോ ഫെറി സർവീസ് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള വാണിജ്യ ബന്ധങ്ങളിൽ വലിയ മാറ്റം കൊണ്ടുവരുമെന്ന് റോഡ് ഷോ ഉദ്ഘാടനം ചെയ്ത ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഡോ. രോഹിത് രതീഷ് പറഞ്ഞു. മാലിദ്വീപിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷം ഇന്ത്യാ ഗവൺമെന്റ് വിവിധ തലങ്ങളിൽ മാലിദ്വീപിന് പിന്തുണ നൽകി വരികയാണ്. മാലിദ്വീപ് പ്രസിഡണ്ടും ഇന്ത്യൻ പ്രധാനമന്ത്രിയും തമ്മിൽ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പുതിയ ഫെറി സർവീസ് യാഥാർഥ്യമാകുന്നത്. ഇന്ത്യക്കും മാലിദ്വീപിനുമിടയിലുള്ള ചരക്ക് ഗതാഗതം കുതിച്ചുയരാൻ പുതിയ ഫെറി സർവീസ് സഹായിക്കും. രണ്ട് രാജ്യങ്ങളുടെയും വാണിജ്യബന്ധങ്ങളിൽ ഇത് പുതിയ അധ്യായം തുറക്കും. മാലിദ്വീപിലെ രണ്ട് തുറമുഖങ്ങളിലേക്കായിരിക്കും കാർഗോ ഫെറി സർവീസ് ഉണ്ടാകുക. ഇതിൽ തിരക്കേറിയ മാലി തുറമുഖം വികസിപ്പിക്കുന്നതിന് ഇന്ത്യ ഗവൺമെന്റ് മാലിദ്വീപിന് നൽകുന്ന 2.2 ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായ പാക്കേജ് ഉപയോഗപ്പെടുത്തുമെന്നും ഇത് മാലിദ്വീപിന്റെ വിദേശവ്യാപാരത്തിനും സാമ്പത്തിക വളർച്ചക്കും വേഗം കൂട്ടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ എസ് ഐ ഡി സി മാനേജിംഗ് ഡയറക്ടർ ഹരികിഷോർ ഐ എ എസ്, കേന്ദ്ര വാണിജ്യമന്ത്രാലയ ജോയിന്റ് ഡയറക്ടർ കെ എം ഹരിലാൽ, ഷിപ്പിംഗ് കോർപറേഷൻ ജനറൽ മാനേജർ ജി വിനോദ്, ഫിക്കിയുടെ പ്രോജക്ട് അഡൈ്വസർ ഡോ. ഉണ്ണികൃഷണൻ നായർ, ഫിക്കി കേരള കോ ചെയർമാൻമാൻമാരായ ഡോ. എം സഹദുള്ള,ദീപക് എൽ അസ്വാനി, സ്റ്റേറ്റ് ഹെഡ് സാവിയോ മാത്യു തുടങ്ങിയവർ സംസാരിച്ചു. കൊച്ചിക്ക് പുറമെ തൂത്തുക്കുടിയിലും മുംബൈയിലും റോഡ്ഷോ നടന്നു.

from money rss https://bit.ly/3hIlbCL
via IFTTT

ഇന്ത്യയില്‍ ആപ്പിള്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ തുടങ്ങുന്നു

ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ റീട്ടെയിൽ സ്റ്റോർ സെപ്റ്റംബർ 23ന് തുടങ്ങും. ഇതോടെ ആപ്പളിന്റെ എല്ലാ ഉത്പന്നങ്ങളും രാജ്യത്ത് ലഭ്യമാകും. ഇന്ത്യക്കാരായ ഉപഭോക്താക്കൾക്ക് വില്പനയും സർവീസും ഇതോടെ പ്രാദേശികമായി ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. രാജ്യത്ത് എഡ്യുക്കേഷൻ സ്റ്റോർ തുടങ്ങാനും പദ്ധതിയുണ്ട്. മാക് കംപ്യൂട്ടറുകൾ, ഐപാഡ് തുടങ്ങിയവ പ്രത്യേക വിലയിലായിരിക്കും ഇവിടെ ലഭിക്കുക. ആപ്പിളിന്റെ പ്രീമിയം സപ്പോർട്ട് ആപ്പിൾ കെയർ പ്ലസും ഇതോടൊപ്പം ലഭ്യമാകും. തുടക്കത്തിൽ ആപ്പിളിന്റെ ഉത്പന്നങ്ങൾ മാത്രമാകും വില്പന. പിന്നീട് മറ്റ് ഉത്പാദകരുടെ ആക്സസറീസും ഉൾപ്പെടുത്താനാണ് പദ്ധതി. യുപിഐ, കാഷ് ഓൺ ഡെലിവറി എന്നീ പണമിടപാട് സംവിധാനങ്ങളും ഉണ്ടാകും. ആപ്പിൾ സ്വന്തമായി ഓൺലൈൻ പ്ലാറ്റ്ഫോം ഒരുക്കുന്ന 37-ാമത്തെ രാജ്യമാണ് ഇന്ത്യ. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളൊന്നും കമ്പനി പ്രഖ്യാപിച്ചിട്ടില്ല. സിംഗിൾ ബ്രാൻഡ് റീട്ടിയലർമാർക്ക് രാജ്യത്ത് ഓൺലൈൻ, ഓഫ്ലൈൻ വ്യാപാരം ആരംഭിക്കുന്നതിന് സൗകര്യമൊരുക്കുന്നതിന് കഴിഞ്ഞവർഷം നിയമത്തിൽ സർക്കാർ ഭേദഗതി കൊണ്ടുവന്നിരുന്നു.

from money rss https://bit.ly/32HtcDK
via IFTTT

കോവിഡ് ബാധിതരെ എത്തിച്ചു: ദുബായിയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് വിലക്ക്

കോവിഡ് പോസറ്റീവായവരെ രണ്ടുതവണ യുഎഇയിലെത്തിച്ചെന്നാരോപിച്ച് ദുബായ് അധികൃതർ എയർ ഇന്ത്യ എക്സ്പ്രസിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. സെപ്റ്റംബർ 18 മുതൽ ഒക്ടോബർ മൂന്നുവരെ 15 ദിവസത്തേയ്ക്കാണ് വിലക്ക്. ദുബായ് ഏവിയേഷൻ അധികൃതർ എയർ ഇന്ത്യ എക്സ്പ്രസിന് പിഴയും ചുമത്തിയിട്ടുണ്ട്. കോവിഡ് ടെസ്റ്റ് റിപ്പോർട്ട് പോസറ്റീവ് ആയിട്ടും രണ്ടുപേരെ ദുബായിയിലേയ്ക്ക് കൊണ്ടുവന്നതായാണ് ആരോപണം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണമെന്നും ഇക്കാര്യം അറിയിക്കണമെന്നും എയർ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനുശേഷമാകും സർവീസിന് അനുമതി നൽകുക. Dubai suspends Air India Express flights for flying COVID-19 patients

from money rss https://bit.ly/2FxDuO1
via IFTTT

നവംബറില്‍ കോവിഡ് വാക്‌സിന്‍: അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ഡോ.റെഡ്ഡീസ് ലാബ്

നവംബറോടെ റഷ്യൻ നിർമിത കോവിഡ് വാക്സിൻ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. ഇതിനായി ഡോ.റെഡ്ഡീസ് ലബോറട്ടറീസ് റഷ്യയിലെ സർക്കാർ നിക്ഷേപ സ്ഥാപനവുമായി കരാറിലെത്തി. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടു(ആർഡിഐഎഫ്)മായാണ് 10 കോടി വാക്സിൻ നിർമിക്കാൻ കരാർ. അവസാന പരീക്ഷണഘട്ടത്തിലുള്ള സ്പുട്നിക്-വിയാകും രാജ്യത്ത് ലഭ്യമാക്കുക. ഇന്ത്യയിലെ വിജയകരമായ പരീക്ഷണങ്ങൾക്കും അനുമതിക്കുംശേഷമാകും വിപണിയിലെത്തുക. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ.റെഡ്ഡീസ് ലാബ് ഇതുസംബന്ധിച്ച് റഷ്യൻ വെൽത്ത് ഫണ്ട് ധാരണയിലെത്തിയിട്ടുണ്ട്. ലോകത്ത് ഔദ്യോഗികമായി പുറത്തിറക്കിയ ആദ്യ കോവിഡ് വാക്സിനാണ് റഷ്യയുടേത്. മേയ്ക്ക് ഇൻ ഇന്ത്യയിൽപ്പെടുത്തിയാകും നിർമാണം. തീരുമാനം രാജ്യത്തെ ഫാർമ മേഖലയ്ക്ക് കരുത്തുപകരുമെന്ന് ഇന്ത്യയിലെ റഷ്യൻ നയതന്ത്ര പ്രതിനിധി കിറിൽ ദിമിത്രീവ് അഭിപ്രായപ്പെട്ടു. Russian coronavirus vaccine to arrive in India in November

from money rss https://bit.ly/32Gk8Ph
via IFTTT

Thursday, 17 September 2020

മ്യൂച്വല്‍ ഫണ്ട് നിക്ഷേപം: യൂണിറ്റ് അലോട്ട് ചെയ്യുന്ന രീതിയില്‍ മാറ്റംവരുത്തി

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ യുണിറ്റ് അലോട്ട് ചെയ്യുന്ന തിയതിയിൽ സെബി മാറ്റംവരുത്തി. നിലവിൽ കട്ട് ഓഫ് സമയത്തിനുമുമ്പ് ഫണ്ടിൽ നിക്ഷേപിച്ചിക്കുന്നതിനായി അപേക്ഷിച്ചാൽ അന്നത്തെ ക്ലോസിങ് എൻഎവി(ഒരുയൂണിറ്റിന്റെ വില)പ്രകാരമാണ് യൂണിറ്റ് അനുവദിച്ചിരുന്നത്. ഇനിമുതൽ പണം അസ്റ്റ് മാനേജുമെന്റ് കമ്പനിയുടെ കൈവശമെത്തുമ്പോഴാകും യൂണിറ്റുകൾ അലോട്ട് ചെയ്യുക. 2021 ജനുവരി ഒന്നുമുതലാണ് പുതിയ തീരുമാനം നടപ്പിലാകക. അതേസമയം, ലിക്വിഡ്, ഓവർനൈറ്റ് ഫണ്ടുകളിൽ നിലവിലെ രീതിക്ക് മാറ്റമില്ലെന്ന് സെബി വ്യക്തമാക്കിയിട്ടുണ്ട്. കട്ട് ഓഫ് ടൈമിൽ സെബി ഈയിടെ മാറ്റംവരുത്തിയിരുന്നു. ഡെറ്റ് ഫണ്ടുകൾക്ക് 12.30ഉം ഇക്വിറ്റി ഫണ്ടുകൾക്ക് ഒരുമണിയുമാണ് പുതുക്കിയ സമയക്രമം. ഡെറ്റ് വിപണിയിലെ വ്യാപാര സമയം കുറച്ചതിനെതുടർന്നായിരുന്നു ഈ തീരുമാനം. ലോക്ക് ഡൗണിനുമുമ്പ് മൂന്നുമണിയായിരുന്ന സമയമാണ് ഏപ്രിൽ ഏഴുമുതൽ നേരത്തെയാക്കിയത്. രണ്ടു ലക്ഷം രൂപയിൽതാഴെയാണ് നിക്ഷേപിക്കുന്നതെങ്കിൽ നിലവിൽ അതാത് ദിവസത്തെ ക്ലോസിങ് എൻഎവി പ്രകാരമാണ് നിക്ഷേപകന് യൂണിറ്റുകൾ അനുവദിച്ചിരുന്നത്. ഇതിലാണ് മാറ്റംവരിക. Mutual Fund buying rules changed

from money rss https://bit.ly/3iKREJG
via IFTTT

സ്വര്‍ണവില പവന് 120 രൂപകൂടി 38,080 രൂപയായി

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. സംസ്ഥാനത്ത് വെള്ളിയാഴ്ച പവന് 120 രൂപകൂടി 38,080 രൂപയായി. 4760 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം 37,960 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,951.13 ഡോളർ നിലവാരത്തിലേയ്ക്ക് ഉയർന്നു. കോവിഡ് വ്യാപനത്തോത് ഉയരുന്നതാണ് വിലയെ സ്വാധീനിച്ചത്. ഡോളറിന്റെ തളർച്ചയും സ്വർണവിലവർധനയ്ക്ക് കാരണമായി. ദേശീയ വിപണിയിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 51,571 രൂപയിലെത്തി.

from money rss https://bit.ly/33IsZiE
via IFTTT

സെന്‍സെക്‌സില്‍ 162 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഒരുദിവസത്തെ നഷ്ടത്തിന്റെ ഇടവേളയ്ക്കുശേഷം ഓഹരി വിപണിയിൽ നേട്ടം. സെൻസെക്സ് 162.45 പോയന്റ് ഉയർന്ന് 39,142.30ലും നിഫ്റ്റി 62.90 പോയന്റ് നേട്ടത്തിൽ 11,579ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1213 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 617 ഓഹരികൾ നഷ്ടത്തിലുമാണ്. 103 ഓഹരികൾക്ക് മാറ്റമില്ല. സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ, ടാറ്റ സ്റ്റീൽ, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, എസ്ബിഐ, ആക്സിസ് ബാങ്ക്, ടൈറ്റാൻ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നെസ് ലെ, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഒരുശതമാനത്തോളം നേട്ടത്തിലാണ്. ഏഷ്യൻ സൂചികകളിലെ നേട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. sensex gains 162 pts

from money rss https://bit.ly/2EhqRWE
via IFTTT

കളിപ്പാട്ടങ്ങളിൽ ബി.ഐ.എസ്. സർട്ടിഫിക്കേഷൻ

മുംബൈ: ജനുവരി ഒന്നു മുതൽ രാജ്യത്ത് കളിപ്പാട്ടങ്ങളിൽ ബി.ഐ.എസ്. (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) സർട്ടിഫിക്കേഷൻ നിർബന്ധമാക്കുന്നു. ചൈനയിൽനിന്ന് നിലവാരം കുറഞ്ഞ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനാണ് നടപടി. സെപ്റ്റംബർ ഒന്നു മുതൽ ഇതു നടപ്പാക്കാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും ഈ രംഗത്തെ വ്യാപാരികളുടെ ആവശ്യം പരിഗണിച്ച് നാലുമാസംകൂടി സമയം നൽകുകയായിരുന്നു. പുതിയ ഉത്തരവനുസരിച്ച് ജനുവരി ഒന്നു മുതൽ 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾക്കും വസ്തുക്കൾക്കും ബി.എസ്.എസ്. സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം. സർട്ടിഫിക്കേഷനില്ലെങ്കിൽ ക്രിമിനൽ കേസെടുക്കാനും വലിയ പിഴ ഈടാക്കാനുമാണ് സർക്കാർ തീരുമാനം. ജർമൻ മാർക്കറ്റ് ഡേറ്റ പോർട്ടലായ സ്റ്റാറ്റിസ്റ്റയുടെ കണക്കു പ്രകാരം 3810 കോടി ഡോളർ (ഏകദേശം 28,000 കോടി രൂപ) വരുന്നതാണ് ഇന്ത്യയിലെ കളിപ്പാട്ട വ്യവസായം. കളിപ്പാട്ട നിർമാണത്തിനുപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരത്തിൽ ഇന്ത്യ ഇതുവരെ വലിയ നിഷ്കർഷ പുലർത്തിയിരുന്നില്ല. ഇതിന്റെ ഫലമായി ഗുണനിലവാരം കുറഞ്ഞതും അപകടകരമായതുമായ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ വൻതോതിൽ ഇവിടേക്ക് ഇറക്കുമതി ചെയ്തിരുന്നു. ഇത് നിയന്ത്രിക്കുന്നതിനു കൂടിയാണ് കേന്ദ്രം നിയമം ശക്തമാക്കുന്നത്. ചൈനയിൽനിന്നുള്ള കളിപ്പാട്ട ഇറക്കുമതി നിയന്ത്രിച്ച് ഇന്ത്യയിൽ അവയുടെ ഉത്പാദനം മെച്ചപ്പെടുത്തുന്നതിനും കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നു.

from money rss https://bit.ly/2ZNMENg
via IFTTT

Drishyam 2: The Mohanlal-Jeethu Joseph Project Is Delayed Again!

Drishyam 2: The Mohanlal-Jeethu Joseph Project Is Delayed Again!
Mohanlal, the complete actor is joining hands with director Jeethu Joseph for the sequel of Drishyam, which has been titled as Drishyam 2. As per the latest reports, the much-awaited project is delayed once again. As per the updates, The Mohanlal

* This article was originally published here

സെന്‍സെക്‌സ് 323 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടുദിവസത്തെ നേട്ടത്തിനുശേഷം ഓഹരി വിപണിയിൽ നഷ്ടം. സെൻസെക്സ് 323 പോയന്റ് താഴ്ന്ന് 38,979.85ലും നിഫ്റ്റി 88 പോയന്റ് നഷ്ടത്തിൽ 11,516.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1,154 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1,573 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 169 ഓഹരികൾക്ക് മാറ്റമില്ല. വിപണിയിലെ നഷ്ടത്തിനുപിന്നിൽ ആഗോള കാരണങ്ങളാണ്. എച്ച്സിഎൽ ടെക്, ഇൻഫോസിസ്, മാരുതി, അൾട്രടെക് സിമെന്റ്, ഒഎൻജിസി തുടങ്ങിയ ഓഹരികളായിരുന്നു നേട്ടത്തിൽ. ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, നെസ് ലെ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, എൻടിപിസി, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.24 ശതമാനവും 0.53ശതമാനവും നഷ്ടമുണ്ടാക്കി. ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിലാണ് സൂചികകൾ കാര്യമായി താഴെപ്പോയത്.

from money rss https://bit.ly/2E7JEDw
via IFTTT

അനില്‍ അംബാനിക്ക് ആശ്വാസം: എസ്ബിഐയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

റിലയൻസ് കമ്യൂണിക്കേഷൻസ് ചെയർമാൻ അനിൽ അംബാനിക്കെതിരായ പാപ്പരത്ത നടപടികൾക്ക് ഡൽഹി ഹൈക്കോടതി അനുവദിച്ച സ്റ്റേ നീക്കാൻ എസ്ബിഐ സുപ്രീം കോടതിയിൽ നൽകിയ ഹർജി തള്ളി. അനിൽ അംബാനിക്കെതിരായ നടപടികൾ നിർത്തിവെയ്ക്കാൻ ഓഗസ്റ്റ് അവസാനമാണ് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടത്. അംബാനിയുടെ രണ്ട് കമ്പനികൾ എസ്ബിഐയിൽനിന്നെടുത്ത 1,200 കോടി രൂപയുടെ വായ്പ തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഒക്ടോബർ ആറിന് ഹർജി പരിഗണിക്കാൻ സുപ്രീം കോടതി ഡൽഹി ഹൈക്കോടതിക്ക് നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ എസ്ബിഐയ്ക്ക് ഹർജിയിൽ മാറ്റംവരുത്താമെന്നും കോടതി വ്യക്തമാക്കി. ആർകോമിനും റിലയൻസ് ഇൻഫ്രടെലിനും അനുവദിച്ച വായ്പകൾക്ക് 2016ൽ അനിൽ അംബാനി വ്യക്തിഗത ഗ്യാരണ്ടിനൽകിയിരുന്നു. 1,000 കോടിയോ അതിലധികമോ വായ്പകൾക്ക് പ്രൊമോട്ടർമാർ വ്യക്തിഗത ഗ്യാരണ്ടി നൽകുന്നതിനെതിരായ പുതിയ നിയമങ്ങൾ ബാധകമായതിനാലാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവുവന്നത്.

from money rss https://bit.ly/3hGenoU
via IFTTT

ഹാപ്പിയെസ്റ്റ് മൈന്‍ഡ്‌സ് ലിസ്റ്റുചെയ്തു: നിക്ഷേപകര്‍ക്ക് ലഭിച്ചത് 100ശതമാനം നേട്ടം

നിക്ഷേപകർക്ക് ഇരട്ടിയിലേറെ നേട്ടം സമ്മാനിച്ച് ഹാപ്പിയെസ്റ്റ് മൈൻഡ്സ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. 351 രൂപ നിലവാരത്തിലാണ് ബിഎസ്ഇയിൽ വ്യാപാരം തുടങ്ങിയത്. ഇതോടെ ഒരു ഓഹരിയിന്മേൽ നിക്ഷേപകനുണ്ടായനേട്ടം 185 രൂപയാണ്. 166 രൂപയായിരുന്നു കമ്പനിയുടെ ഒരുഓഹരിയുടെ ഐപിഒ വില. ടെക് കമ്പനിയായ ഹാപ്പിയസ്റ്റ് മൈൻഡ്സിന്റെ ഓഹരിവില ഒരുവേള 395 നിലാവാരത്തിലേയ്ക്ക് ഉയരുകയും ചെയ്തു. ഇതോടെ കമ്പനിയുടെ വിപണിമൂല്യം 5,409 കോടിയായി ഉയർന്നു. കഴിഞ്ഞയാഴ്ച അവസാനിച്ച 702 കോടി രൂപയുടെ പ്രാഥമിക ഓഹരി വില്പനയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

from money rss https://bit.ly/35WE56H
via IFTTT

സ്വര്‍ണവില 200 രൂപ കുറഞ്ഞ് 37,960 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 200 രൂപ കുറഞ്ഞ് 37,960 രൂപയായി. 4745 രൂപയാണ് ഗ്രാമിന്. 38,160 രൂപയായിരുന്നു ബുധനാഴ്ചത്തെ വില. ആഗോള വിപണിയിലും സ്വർണവിലയിൽ കുറവുണ്ടായി. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,954.42 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് ഡോളർ കരുത്താർജിച്ചതാണ് സ്വർണവിലയെ ബാധിച്ചത്. സാമ്പത്തികതളർച്ചയിൽനിന്ന് കരകയറുന്നതുവരെ കുറച്ചുവർഷത്തേയ്ക്ക് പലിശ നിരക്ക് പൂജ്യത്തിൽതന്നെ തുടരാൻ യുഎസ് ഫെഡ് റിസർവ് തീരുമാനിച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്. മൂന്നുദിവസത്തെ വർധനയ്ക്കുശേഷം ദേശീയ വിപണിയിലും സ്വർണവിലയിൽ ഇടിവുണ്ടായി. എംസിഎക്സിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 0.85ശതമാനം കുറഞ്ഞ് 51,391 രൂപ നിലവാരത്തിലെത്തി.

from money rss https://bit.ly/3caz5MO
via IFTTT

Wednesday, 16 September 2020

മള്‍ട്ടിക്യാപ് ഫണ്ടുകളെ സംബന്ധിച്ച സെബി നിര്‍ദ്ദേശം: പ്രത്യാഘാതങ്ങള്‍ അറിയാം

പേരിനോടുനീതി പുലർത്തി കുറഞ്ഞത് 25 ശതമാനംവീതം ലാർജ് കാപ്, മിഡ് കാപ്, സ്മോൾ കാപ് ഓഹരികളിൽ നിക്ഷേപിക്കാൻ നിർദ്ദേശിച്ചുകൊണ്ട് മൾട്ടി കാപ് ഫണ്ടുകളെ സംബന്ധിച്ച് ഈയിടെ സെബി ഇറക്കിയ സർക്കുലർ യുക്തിസഹമായ നീക്കമായി വേണം കാണാൻ.മൾട്ടിക്യാപുകൾ പേരിൽമാത്രം അങ്ങനെ ആയാൽപോര, പോർട്ട്ഫോളിയോയിലെ ഓഹരികളുടെകാര്യത്തിലും അങ്ങനെതന്നെ ആയിരിക്കണം. സെബിയുടെ ഈനിർദ്ദേശം നടപ്പാക്കിയാൽ മ്യൂച്വൽ ഫണ്ടു പോർട്ട്ഫോളിയോകളിൽ വലിയ മാറ്റങ്ങളുണ്ടായേക്കാം. മൾട്ടികാപ് ഫണ്ടുകൾ ഭാഗികമായി ലാർജ് കാപ് ഓഹരികൾ വിറ്റഴിക്കുകയും മിഡ് കാപ്, സ്മോൾകാപ് ഓഹരികൾ വാങ്ങുകയും ചെയ്തേക്കാം. 35 മൾട്ടി കാപ് ഫണ്ടുകളിലായി 1.45 ലക്ഷം കോടിയുടെ വിപണിമൂല്യം ഭാഗികമായി മിഡ് കാപ്, സ്മോൾ കാപ് ഓഹരികൾക്കനുകൂലമായി മാറുമ്പോൾ 40,000 കോടി രൂപയുടെ വിൽപന ലാർജ് കാപ് ഓഹരികളിൽ നടന്നേക്കാം. ഈ പണം മിഡ് കാപ്, സ്മോൾ കാപ് ഓഹരികളിലേക്കു നീങ്ങുമ്പോൾ വിപണിയിൽ അവയ്ക്കനുകൂലമായ കുതിപ്പ് ഉണ്ടായേക്കാം. സംഭവിക്കാൻ സാധ്യതയുള്ളത് എല്ലാ മൾട്ടിക്യാപ് ഫണ്ടുകളും ലാർജ് കാപ് ഓഹരികൾക്ക് പ്രാമുഖ്യം നൽകിയാണ് നിക്ഷേപംനടത്തുന്നത്. മൾട്ടികാപ് പദ്ധതികളിൽ വൻകിട ഓഹരികളുടെ ശരാശരി സാന്നിധ്യം ഏതാണ്ട് 75 ശതമാനമാണ്. ഏറ്റവും ജനപ്രിയമായ ചില മൾട്ടി കാപ് ഫണ്ടുകളിൽ ഇത് 90 ശതമാനം വരെയുണ്ട്. സ്മോൾ കാപ് ഓഹരികളാകട്ടെ ഉദ്ദേശം മൂന്നുശതമാനം മാത്രവും. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? ഉത്തരം ലളിതമാണ്: സമീപകാലത്ത് വൻകിട ഓഹരികൾ ഇടത്തരം, ചെറുകിട ഓഹരികളെയപേക്ഷിച്ച് വലിയ വ്യത്യാസത്തിൽ മികച്ച പ്രകടനമാണു നടത്തിക്കൊണ്ടിരിക്കുന്നത്. മൂന്നുവർഷത്തെ നിഫ്റ്റി നേട്ടം 14.6 ശതമാനമായിരിക്കേ ഇക്കാലയളവിൽ നിഫ്റ്റി മിഡ് കാപ്, സ്മോൾ കാപ് സൂചികകളുടെ നേട്ടം യഥാക്രമം -10.5, -28.7 എന്നിങ്ങനെയാണ്. വൻതോതിലുള്ള ഈവ്യത്യാസം കോവിഡ് കാലത്ത് വർധിക്കാനും വലിയവ കൂടുതൽ വലുതാകാനും മെച്ചപ്പെടാനും സാധ്യത ഏറെയാണ്. ഇന്ത്യയിലെ കോർപറേറ്റുകളുടെ മൊത്തംലാഭം ചില വൻകിട കമ്പനികളിൽ കേന്ദ്രീകരിക്കുകയും ഇടത്തരം, ചെറുകിട ബിസിനസുകളുടെ നില നിൽപുതന്നെ പരുങ്ങലിൽ ആവുകയുമാണുചെയ്യുന്നത്. ചുരുക്കിപ്പറഞ്ഞാൽ ലാഭവും സുരക്ഷിതത്വവും വലിയ ഓഹരികളിലാണ്. മ്യൂച്വൽഫണ്ടു മാനേജർമാർക്കു ഇക്കാര്യം അറിയാം. അതുകൊണ്ടുതന്നെ സെബി മറ്റുപോംവഴികൾ നിർദ്ദേശിച്ച സ്ഥിതിക്ക് ഈവള്ളം മറിക്കാൻ അവർ തയാറാവുകയില്ല. സെപ്തംബർ 11നു പുറപ്പെടുവിച്ച ആദ്യസർക്കുലറിനുശേഷം സെപ്തംബർ 13നുതന്നെ സെബി ഇക്കാര്യത്തിൽ വ്യക്തതവരുത്തി. മൾട്ടി കാപ് ഫണ്ടുകൾ ലാർജ് കാപ് ഫണ്ടുകളുമായി ലയിപ്പിക്കാനോ അല്ലെങ്കിൽ ലാർജ് കാപ്- മിഡ്കാപ് ഫണ്ട് ആക്കി മാറ്റാനോ ആലോചിക്കാമെന്നാണ് സെബി വിശദീകരിച്ചത്. ഈസാധ്യത നടപ്പാക്കിയാൽ മൾട്ടി കാപ് ഫണ്ടുകളിൽ നിക്ഷേപിച്ചവർക്ക് അവരുടെ നിക്ഷേപത്തിന്റെ ഭാവിയെക്കുറിച്ച് ഉൽക്കണ്ഠപ്പെടേണ്ട ഒരുകാര്യവും ഉണ്ടാകില്ല. മൾട്ടി കാപ് പദ്ധതികളിൽ 95 ലക്ഷം ഇൻവെസ്റ്റർ പോർട്ഫോളിയോകൾ ഉണ്ടെന്നകാര്യം ഓർക്കേണ്ടതുണ്ട്. കൂടുതൽ വഴക്കമുള്ള ഫ്ളെക്സി കാപുകൾ മാർക്കറ്റ് കാപിന്റെ കാര്യത്തിൽ പക്ഷ ഭേദമില്ലാത്ത ഫ്ളക്സി കാപ് ഫണ്ടുകളാണ് മറ്റൊരു സാധ്യത. ലാർജ് കാപ്, മിഡ് കാപ്, സ്മോൾ കാപ് എന്നിങ്ങനെ കർശന തരംതിരിവില്ലാതെ പണം നിക്ഷേപിക്കാൻ ഫണ്ടുകളെ അനുവദിക്കുന്ന പുതിയൊരു സ്കീം അനുവദിച്ചാൽ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളു. ലിസ്റ്റ് ചെയ്യപ്പെട്ട 4500 ലധികം ഓഹരികൾ ഉണ്ടെങ്കിലും ഏറെമികവുള്ള ധാരാളം ഓഹരികൾ നമുക്കില്ല. മാനേജ്മെന്റിന്റെ ഗുണമേന്മ, ബിസിനസിലെ ക്രമാനുഗതമായ വളർച്ച, മൂലധന ചിലവുകളേക്കാൾ ഭേദപ്പെട്ട ലാഭം, ലാഭത്തിന്റെ ക്രമബദ്ധമായ വർധന എന്നിങ്ങനെയുള്ള കാര്യങ്ങൾ പരിശോധിക്കുന്ന ഫണ്ട് മാനേജർമാർക്ക് പരിമിതമായ തെരഞ്ഞെടുപ്പേ സാധ്യമാവൂ. ഫണ്ട് മാനേജർമാർ മിഡ് കാപ്, സ്മോൾ കാപ് ഓഹരികൾ കൂടുതൽ വാങ്ങാൻ നിർബന്ധിതരായാൽ മൾട്ടി കാപ് ഫണ്ടുകളിൽനിന്നും നിക്ഷേപകർ പിൻവാങ്ങാനിടയുണ്ട്.ഒന്നുകിൽ മൾട്ടികാപ്ഫണ്ടുകൾ ലാർജ് കാപ് ഫണ്ടുകളുമായോ, ലാർജ് കാപ്- മിഡ് കാപ് ഫണ്ടുകളുമായോ ലയിപ്പിക്കുകയോ അല്ലെങ്കിൽ ഈഫണ്ടുകൾഫ്ളെക്സി കാപുകളാക്കി മാറ്റുകയോ ചെയ്യുന്നതാണ് ഭാവിയിൽ ഗുണകരമാവുക. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/33CBZ9a
via IFTTT

സെന്‍സെക്‌സില്‍ 251 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: രണ്ടുദിവസത്തെ തുടർച്ചയായ നേട്ടത്തിനുശേഷം ഓഹരി വിപണിയിൽ നഷ്ടം. സെൻസെക്സ് 251.61 പോയന്റ് നേട്ടത്തിൽ 39,051.24ലിലും നിഫ്റ്റി 66.60 പോയന്റ് താഴ്ന്ന് 11,537.90ലാണ് വ്യാപാരം ആരംഭിച്ചത്. 810 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 910 ഓഹരികൾ നഷ്ടത്തിലുമാണ്. 98 ഓഹരികൾക്ക് മാറ്റമില്ല. ബാങ്ക് നിഫ്റ്റി ഒരുശതമാനത്തോളം താഴ്ന്നു. മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നഷ്ടത്തിലാണ്. ഒഎൻജിസി, എച്ച്സിഎൽടെക്, നെസ് ലെ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഐടിസി, മാരുതി, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ, സൺ ഫാർമ, ഇൻഫോസിസ്, പവർഗ്രിഡ് കോർപ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 51 ലക്ഷം മറികടന്നതാണ് വിപണിയെ ബാധിച്ചത്. Sensex down 251 points

from money rss https://bit.ly/3c4Kldk
via IFTTT

സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം

ന്യൂഡൽഹി: സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തിനു നിയന്ത്രണമേർപ്പെടുത്തുന്നതിനുള്ള ബാങ്കിങ് നിയന്ത്രണ (ഭേദഗതി) ബിൽ ലോക്സഭ ബുധനാഴ്ച പാസാക്കി. പ്രതിപക്ഷാംഗങ്ങളുടെ എതിർപ്പ് അവഗണിച്ചാണ് ബിൽ പാസാക്കിയത്. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ് നിയന്ത്രണം കൊണ്ടുവരുന്നതെന്ന് ചർച്ചയ്ക്ക് മറുപടിയായി ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. കേന്ദ്രസർക്കാരിന് സംസ്ഥാനങ്ങളിലെ സഹകരണമേഖലകൾ ൈകയടക്കാനോ നിയന്ത്രിക്കാനോ ഉദ്ദേശ്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി. രാജ്യത്തെ ഒട്ടേറെ സഹകരണ ബാങ്കുകൾ മോശം അവസ്ഥയിലാണ്. 277 അർബൻ സഹകരണ ബാങ്കുകൾ നഷ്ടത്തിലാണ്. 47 എണ്ണത്തിന്റെ വളർച്ച താഴോട്ടാണ്. 105 ബാങ്കുകൾക്ക് കുറഞ്ഞ മൂലധനം നിലനിർത്താൻ കഴിയുന്നില്ല. അതിനാൽ സഹകരണ ബാങ്കുകളെ കൂടി ആർ.ബി.ഐ.യുടെ നിയന്ത്രണത്തിലേക്കും നിരീക്ഷണത്തിലേക്കും കൊണ്ടുവരാനാണ് ഈ ബിൽ വ്യവസ്ഥ ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. സഹകരണമേഖലയെ തകർക്കാനുള്ള നീക്കം -കേരള എം.പി.മാർ ബാങ്കിങ് നിയന്ത്രണ ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ സഹകരണ മേഖലയെ തകർക്കാനുള്ള നീക്കമാണെന്ന് ചർച്ചയിൽ പങ്കെടുത്ത കേരളത്തിൽനിന്നുള്ള അംഗങ്ങൾ ആരോപിച്ചു. നിയമ ഭേദഗതി സഹകരണ ബാങ്കിങ് മേഖലയുടെ സ്വയംഭരണാവകാശത്തെ തകർക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടു. സംസ്ഥാനങ്ങളുടെ അധികാരത്തിൻമേലുളള കടന്നുകയറ്റമാണ് പുതിയ നിയമഭേദഗതി. ബിൽ പാർലമെന്റിന്റെ സമിതിയുടെ പരിശോധനയ്ക്കുവിടണമെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. രാജ്യത്തിന്റെ ബാങ്കിങ് മേഖലയിൽ സഹകരണ ബാങ്കുകളുടെ മഹത്തായ സംഭാവനകൾ പരിഗണിക്കാതെയാണ് ബിൽ കൊണ്ടു വന്നിരിക്കുന്നതെന്ന് എം.കെ. രാഘവൻ കുറ്റപ്പെടുത്തി.

from money rss https://bit.ly/3kqGPgk
via IFTTT

Prithviraj Sukumaran Pens Motivating Note As He Shares Throwback Picture From The Sets Of Nandanam

Prithviraj Sukumaran Pens Motivating Note As He Shares Throwback Picture From The Sets Of Nandanam
Prithviraj Sukumaran is undoubtedly one of the most bankable actors and directors of Mollywood. The actor with his impeccable performances and unconventional roles in films has proven that he is at the top of his game, and the fact that his

* This article was originally published here

ഒലീവ് ഡൗണ്‍ടൗണിന്റെ അരീന കഫേ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു

കോണ്ടിനെന്റൽ വിഭവങ്ങൾക്ക് പേരുകേട്ട കൊച്ചി കടവന്ത്രയിലെ ഒലീവ് ഡൗൺടൗൺ അരീന കഫേ പ്രവർത്തനമാരംഭിച്ചു. കോവിഡ്-19 സുരക്ഷ മാനദണ്ഡങ്ങളും നിർദേശങ്ങളും പാലിച്ച് ബുധനാഴ്ച മുതലാണ് ഹോട്ടൽ വീണ്ടും പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ഐപിഎൽ സീസൺ ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കഫേ ഇന്ന് മുതൽ പ്രവർത്തനമാരംഭിച്ചത്. ഉപയോക്താക്കൾക്ക് ഐപിഎൽ കാണുന്നതിനുള്ള സൗകര്യവും കഫേയിൽ ഒരുക്കുന്നുണ്ടെന്നാണ് ഒലീവ് ഡൗൺടൗൺ അധികൃതർ അറിയിച്ചിരിക്കുന്നത്. കഫേയിലെ ഭക്ഷണങ്ങൾക്ക് പുറമെ, ആകർഷകമായ കേക്കുകളും അവ ബുക്കുചെയ്യുന്നതിനുള്ള സൗകര്യവും അരീനയിൽ ഒരുക്കുന്നുണ്ട്. കഫേ വീണ്ടും പ്രവർത്തനമാരംഭിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 12 മുതൽ 14 വരെ ഫുഡ് ടേസ്റ്റിങ്ങ് ട്രയൽ സംഘടിപ്പിച്ചിരുന്നു. Content Highlights:Olive downtowns Areena Cafe reopened on September 16th

from money rss https://bit.ly/2ZKztfI
via IFTTT

നിഫ്റ്റി 11,600ന് മുകളില്‍: സെന്‍സെക്‌സ് 259 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 259 പോയന്റ് ഉയർന്ന് 39,302.85ലും നിഫ്റ്റി 83 പോയന്റ് നേട്ടത്തിൽ 11,604.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1,418 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1,315 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 204 ഓഹരികൾക്ക് മാറ്റമില്ല. ബ്ലൂചിപ്പ് ഓഹരികളിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതാണ് വിപണിയെ തുണച്ചത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, സൺ ഫാർമ, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, എൽആൻഡ്ടി, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്സി, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, എച്ച്സിഎൽ ടെക്, പവർഗ്രിഡ് കോർപ്, ഐടിസി, ഒഎൻജിസി, ആക്സിസ് ബാങ്ക്, എസ്ബിഐ, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. Sensex jumps 259 points, Nifty settles above 11,600

from money rss https://bit.ly/3koCquw
via IFTTT

ലൈഫ് ഇന്‍ഷുറന്‍സ് ക്ലെയിം 20ശതമാനം കുറഞ്ഞതായി കമ്പനികള്‍

മരണത്തെതുടർന്നുള്ള ഇൻഷുറൻസ് ക്ലെയിമിൽ ഈവർഷം 20ശതമാനം കുറവുണ്ടായതായി ഇൻഷുറൻസ് കമ്പനികൾ. കോവിഡ് വ്യാപനത്തെതുടർന്നുള്ള അടച്ചിടൽമൂലം വീട്ടിൽതന്നെ തുടരാൻ നിർബന്ധിതമായതാണ് മരണനിരക്ക് കുത്തനെകുറയാൻ കാരണം. ഈ കാലയളവിൽ അപകട മരണനിരക്കിലും കുറവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. അപകടം, കൊലപാതകം, ആത്മഹത്യ എന്നിവയിൽ 35 മുതൽ 40ശതമാനംവരെ കുറവുണ്ടായതായാണ് കണക്ക്. യാത്രാ നിയന്ത്രണംമൂലം വാഹന ഗതാഗതംകുറഞ്ഞത് അപകടമരണത്തിന്റെ തോതുകുറച്ചു. മരണത്തെതുടർന്ന് ക്ലയിംചെയ്യാനുള്ള അവസരംകുറഞ്ഞതും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നിയന്ത്രണം പിൻവലിച്ചതോടെ പലരും ക്ലെയ്മുമായി കമ്പനികളെ സമീപിച്ചുതുടങ്ങിയിട്ടുണ്ട്. ഓൺലൈനിൽ ക്ലെയിം രേഖകൾ നൽകാനുള്ള സൗകര്യമുണ്ടെങ്കിലും പലരും ഇത് പ്രയോജനപ്പെടുത്തിയിട്ടില്ല. ഐസിഐസിഐ പ്രൂഡൻഷ്യൽ, ടാറ്റ എഐഎ തുടങ്ങിയ ലൈഫ് ഇൻഷുറൻസ്കമ്പനികൾ ആവശ്യപ്പെട്ടാൽ വീടുകളിലെത്തി ക്ലെയിമിനുള്ള രേഖകൾ ശേഖരിക്കുമെന്ന് ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. ക്ലെയിം ചെയ്യുന്നതിന് വാട്സാപ്പ്, ചാറ്റ്ബോട്ട് സൗകര്യങ്ങളും കമ്പനികൾ ഒരുക്കിയിട്ടുണ്ട്. Death claims in life insurance drop 20%

from money rss https://bit.ly/2FqdEeJ
via IFTTT

കിന്‍ഫ്രാ ഡിഫന്‍സ് പാര്‍ക്ക് ഒക്ടോബറില്‍ ഉദ്ഘാടനം ചെയ്യും

കൊച്ചി:ഇന്ത്യാ ഗവൺമെന്റ് അംഗീകാരമുള്ള രാജ്യത്തെ ആദ്യത്തെ ഡിഫെൻസ് പാർക്ക് അടുത്ത മാസം പാലക്കാട് ഒറ്റപ്പാലത്ത് പ്രവർത്തനാരംഭിക്കും. കിൻഫ്രാ ഡിഫൻസ് പാർക്കിലെ നിക്ഷേപ സാധ്യതകൾ സംരംഭകർക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനായി സംഘടിപ്പിച്ച വെർച്വൽ ബിസിനസ് കോൺക്ലേവിൽ സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ ഇളങ്കോവൻ ഐ എ എസ് ആണ് ഇക്കാര്യം അറിയിച്ചത്. കിൻഫ്രയും സംസ്ഥാന വ്യവസായ വകുപ്പും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസും(ഫിക്കി) ചേർന്ന് സംഘടിപ്പിച്ച കോൺക്ലേവിൽ ഡിഫൻസ് പാർക്കിലെ സംവിധാനങ്ങളെക്കുറിച്ചുള്ള വിശദമായ അവതരണവും ബി ടു ബി മീറ്റും നടന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200 ഓളം പ്രതിരോധ ഉപകരണ നിർമാണ കമ്പനി പ്രതിനിധികൾ പങ്കെടുത്തു. ഡിഫൻസ് പാർക്കിൽ ചെറുകിട വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള സാങ്കേതിക നൂലാമാലകൾ പൂർണമായും ഒഴിവാക്കിയിട്ടുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡോ. ഇളങ്കോവൻ വ്യക്തമാക്കി. ഓൺലൈനിൽ ഇ അപ്ലിക്കേഷൻ നൽകിയാൽ മൂന്നു വർഷത്തേക്ക് കമ്പനിക്ക് ഒരു തടസവും കൂടാതെ പ്രവർത്തിക്കാനുള്ള ലൈസൻസ് അനുവദിക്കും. കൊച്ചി- കോയമ്പത്തൂർ വ്യവസായ ഇടനാഴിയിൽ സ്ഥിതി ചെയ്യുന്നത് ഡിഫൻസ് പാർക്കിന്റെ വലിയ അനുകൂലഘടകമാണ്. സംസ്ഥാന സർക്കാരിന്റെ ഇൻവെസ്റ്റ് കേരള പ്രോജക്ട് ഉടൻ ആരംഭിക്കുമെന്നും ഇളങ്കോവൻ അറിയിച്ചു. ഡിഫൻസ് പാർക്കിൽ നിക്ഷേപകർക്ക് രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും പൂർണമായും ഒഴിവാക്കിക്കൊടുക്കുമെന്ന് കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ് അറിയിച്ചു. 60 ഏക്കറുള്ള ഡിഫൻസ് പാർക്കിൽ 47.50 ഏക്കർ ഭൂമി കമ്പനികൾക്ക് അലോട്ട് ചെയ്യും. 3,28,630 ചതുരശ്ര അടി കോമൺ ഫെസിലിറ്റി സെന്ററും 19000 ചതുരശ്ര അടി വെയർഹൗസ് ഫെസിലറ്റിയും ഇവിടെയുണ്ട്. സംരംഭകർക്കായി അതിവിപുലവും അത്യാധുനികവുമായ അടിസ്ഥാന സൗകര്യങ്ങളാണ് ഡിഫൻസ് പാർക്കിൽ ഒരുക്കിയിട്ടുള്ളത്. സ്കിൽഡ് മാൻപവർ പാർക്കിൽ ലഭ്യമാക്കും. ചെറുകിട യൂണിറ്റുകളുടെ ഗുണനിലവാര പരിശോധക്ക് കേന്ദ്ര സർക്കാരിന്റെ ടെസ്റ്റിംഗ് ലാബ് കൂടി നടപ്പാക്കുന്നുണ്ട്. 30 വർഷമായിരിക്കും ഭൂമിയുടെ പാട്ടക്കാലാവധി. ഇത് 90 വർഷത്തേക്ക് ദീർഘിപ്പിക്കാൻ കഴിയും. ബിൽട്ടപ്പ് സ്പേസിന്റെ പാട്ടക്കാലാവധി 10 വർഷവും 30 വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാവുന്നതുമായിരിക്കും. പാട്ടത്തുകയുടെ പ്രീമിയത്തിന്റെ 10 ശതമാനം 30 ദിവസത്തിനകം അടയ്ക്കണം. ബാക്കി തുക അഞ്ച് വർഷം കൊണ്ട് അടച്ചു തീർത്താൽ മതിയാകുമെന്ന് അദ്ദേഹം അറിയിച്ചു. ബിസിനസ് കോൺക്ലേവിൽ ഫിക്കി ഡിഫൻസ് കമ്മിറ്റി കോ ചെയർമാൻ സുധാകർ ദേശ്പാണ്ഡെ, ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ കോ ചെയർമാൻ ദീപക് എൽ അശ്വാനി, ഫിക്കി സ്പേസ് കമ്മിറ്റി കോ ചെയർമാൻ ഡോ. സുബ്ബറാവു പവലൂരി, ഫിക്കി സ്റ്റേറ്റ് ഹെഡ് സാവിയോ മാത്യു തുടങ്ങിയവർ സംസാരിച്ചു.

from money rss https://bit.ly/3kzQJfZ
via IFTTT

ആദായനികുതി വരുമാനത്തില്‍ 22.5ശതമാനം ഇടിവ്

കോവിഡ് വ്യാപനത്തെതുടർന്നുള്ള അടച്ചിടലിൽ സർക്കാരിന്റെ നികുതിവരുമാനത്തെയും കാര്യമായി ബാധിച്ചു. സെപറ്റംബർ 15വരെയുള്ള കണക്കുപ്രകാരം നികുതിയായി മൊത്തം 2,53,532.3 കോടി രൂപയാണ് ലഭിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 22.5ശതമാനമാണ് കുറവ്. നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാംപാദത്തിലെ മുൻകൂർ നികുതിയിനത്തിലുള്ള വരവുൾപ്പടെയാണിത്. 2019 സെപ്റ്റംബർ 15ലെ കണക്കുപ്രകാരം 3,27,320.2 കോടി രൂപയാണ് സർക്കാർ സമാഹരിച്ചത്. ആദായ നികുതി വകുപ്പിന്റെ മുംബൈ മേഖല ഓഫീസിനെ ഉദ്ധരിച്ചാണ് പിടിഐ ഈ വിവരം റിപ്പോർട്ടുചെയ്തത്. അതേസമയം, മുൻകൂർ നികുതിയിനത്തിൽ ലഭിച്ച തുകസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിട്ടില്ല. താൽക്കാലിക കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. അവസാന കണക്കുകൾ ഇന്ന് വൈകീട്ടോടെ പുറത്തുവരും. ജൂണിൽ അവസാനിച്ച പാദത്തിൽ നികുതിയിനത്തിൽ 36ശതമാനമാണ് കുറവുണ്ടായത്. മുൻകൂർ നികുതിയിനത്തിൽ 76ശതമാനവും. കോവിഡ് വ്യാപനത്തെതുടർന്ന് രാജ്യമൊട്ടാകെ പൂർണമായും അടച്ചിട്ടതിനെതുടർന്നാണ് നികുതി വരുമാനം കുത്തനെ ഇടിഞ്ഞത്. Total tax collection falls 22.5% till Sep 15: Source

from money rss https://bit.ly/3hCcxpg
via IFTTT

റിലയന്‍സിന്റെ വിപണിമൂല്യം 16 ലക്ഷംകോടി മറികടന്നു

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില ഉയർന്നതോടെ കമ്പനിയുടെ വിപണിമൂല്യം 16 ലക്ഷം കോടി രൂപ മറികടന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി വിപണിമൂല്യത്തിൽ ഇത്രയുംതുക മറികടക്കുന്നത്. രാവിലത്തെ വ്യാപാരത്തിൽ ഓഹരിവില റെക്കോഡ് ഭേദിച്ച് 2,368 രൂപയിലെത്തിയിരുന്നു. ഈവർഷം ഇതുവരെ ഓഹരി വിലയിൽ 56.68ശതമാനമാണ് വർധനവുണ്ടായത്. ജിയോയ്ക്കുപിന്നാലെ റിലയൻസ് റീട്ടെയിലിലും വൻതോതിൽ നിക്ഷേപമെത്താൻ തുടങ്ങിയതോടെയാണ് ഓഹരി വില വീണ്ടും ഉയരാൻ തുടങ്ങിയത്. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സിൽവർ ലേക്ക് റിലയൻസ് റീട്ടെയിലിൽ 7,500 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. ഇതോടെ റീട്ടെയിൽ വെഞ്ച്വേഴ്സിന്റെ മൂല്യം 4.21 ലക്ഷം കോടിയായി ഉയർന്നു.

from money rss https://bit.ly/2ZHGoGO
via IFTTT

Tuesday, 15 September 2020

9000 കോടിയുടെ നഷ്ടമുണ്ടായതായി മള്‍ട്ടിപ്ലക്‌സ് ഉടമകള്‍: തുറക്കണമെന്ന് ആവശ്യം

സിനിമാ ഹാളുകൾ തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് മൾട്ടിപ്ലക്സ് ഉടമകളുടെ അസോസിയേഷൻ സർക്കാരിനെ സമീപിച്ചു. കോവിഡ് വ്യാപനത്തെതുടർന്നുള്ള അടച്ചിടലിൽ മൾട്ടിപ്ലക്സ് മേഖലയ്ക്ക് ആറുമാസത്തിനിടെ 9000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ പറയുന്നു. നേരിട്ട് ഒരുലക്ഷം പേർക്കും അതുപോലെ പരോക്ഷമായി ഒരു ലക്ഷം പേർക്കും തൊഴിൽ നഷ്ടമായതായി അസോസിയേഷൻ സർക്കാരിനെ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വൻതോതിൽ തൊഴിൽനഷ്ടമുണ്ടായെന്നും പിവിആർ, ഇനോക്സ്, സിനെപോളിസ് തുടങ്ങിയ മൾട്ടിപ്ലക്സ് ശൃംഖലകൾ ഉൾപ്പടെയുള്ള അസോസിയേഷൻ അംഗങ്ങൾ വ്യക്തമാക്കി. മൾട്ടിപ്ലക്സുകളിലെ 10,000 സ്കീനുകളാണ് അടഞ്ഞുകിടക്കുന്നത്. അതിനിടെ ബോളീവുഡിൽനിന്നുള്ള നിരവധി താരങ്ങളും തിയേറ്ററുകൾ തുറക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. അൺലോക്ക് സിനേമ, സേവ് ജോബ്സ് തുടങ്ങിയ ഹാഷ് ടാഗുകളിൽ താരങ്ങൾ പ്രചാരണം നടത്തുന്നുണ്ട്. Multiplex association claims to lose Rs 9,000 cr in 6 months

from money rss https://bit.ly/3iz9GP2
via IFTTT

ഒ.ടി.പി. വഴി എസ്.ബി.ഐ. എ.ടി.എമ്മുകളിൽ 24 മണിക്കൂറും പണം പിൻവലിക്കാം

കൊച്ചി: എസ്.ബി.ഐ. യുടെ എ.ടി.എമ്മുകളിൽനിന്ന് ഒറ്റത്തവണ പിൻ (ഒ.ടി.പി.) ഉപയോഗിച്ച് പണം പിൻവലിക്കുന്നതിനുള്ള സമയപരിധി 24 മണിക്കൂറാക്കി. 10,000 രൂപയോ അതിനു മുകളിലോ ആണ് ഇത്തരത്തിൽ പിൻവലിക്കാനാകുക. സെപ്റ്റംബർ 18 മുതൽ എല്ലാ എസ്.ബി.ഐ. എ.ടി.എമ്മുകളിലും സൗകര്യം ലഭ്യമാകും. സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് ഇടപാടുകാരോട് തങ്ങളുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനും രജിസ്റ്റർ ചെയ്യാനും ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത ഇടപാടുകളിൽനിന്നും തട്ടിപ്പുകളിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണിത്. 2020 ജനുവരി ഒന്നുമുതലാണ് ഒ.ടി.പി. അധിഷ്ഠിത പണം പിൻവലിക്കൽ സംവിധാനം എസ്.ബി.ഐ. നടപ്പാക്കിയത്. തുടക്കത്തിൽ രാത്രി എട്ടു മുതൽ രാവിലെ എട്ടു വരെയാണ് ഇത്തരത്തിൽ പണം പിൻവലിക്കുന്നതിന് സൗകര്യമുണ്ടായിരുന്നത്.

from money rss https://bit.ly/3mpx97z
via IFTTT

സൂചികകള്‍ നേട്ടത്തില്‍: നിഫ്റ്റി 11,500ന് മുകളിലെത്തി

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. സെൻസെക്സ് 60.88 പോയന്റ് ഉയർന്ന് 39,105.23ലും നിഫ്റ്റി 18.10 പോയന്റ് നേട്ടത്തിൽ 11,539.90ലുമണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1116 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 730 ഓഹരികൾ നഷ്ടത്തിലുമാണ്. 113 ഓഹരികൾക്ക് മാറ്റമില്ല. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, ടൈറ്റാൻ കമ്പനി, ടാറ്റ മോട്ടോഴ്സ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്ഡിഎഫ്സി, ടെക് മഹീന്ദ്ര, റിലയൻസ്, ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക്, ഇൻഡസിന്റ് ബാങ്ക്, ബജാജ് ഫിനാൻസ്, പവർഗ്രിഡ്, ഏഷ്യൻ പെയിന്റ്സ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ഓട്ടോ സൂചികയാണ് പ്രധാനമായും നേട്ടത്തിൽ. 0.70 പോയന്റ് ഉയർന്നാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇ മിഡക്യാപ്, സമോൾ ക്യാപ് സൂചികകളും 0.5ശതമാനത്തോളം നേട്ടത്തിലാണ്.

from money rss https://bit.ly/33sRjFc
via IFTTT

Happy Birthday Mammootty: 5 Best Pictures Of Mammukka That Wooed The Internet!

Happy Birthday Mammootty: 5 Best Pictures Of Mammukka That Wooed The Internet!
Today marks the 69th birthday of Megastar Mammootty. The star known for his flawless acting chops, the style that defies age and impeccable looks, has always awed his innumerable fans and followers across the globe. Well, one cannot really deny the

* This article was originally published here

സെന്‍സെക്‌സ് 288 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽനിന്ന് കരകയറി ഓഹരി വിപണി. സെൻസെക്സ് 288 പോയന്റ് നേട്ടത്തിൽ 39,044.35ലും നിഫ്റ്റി 82 പോയന്റ് ഉയർന്ന് 11,521.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ധനകാര്യ വിഭാഗം ഓഹരികളിൽ നിക്ഷേപകർ താൽപര്യം കാണിച്ചതാണ് വിപണിയെ തുണച്ചത്. ഇൻഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി, പവർഗ്രിഡ് കോർപ്, റിലയൻസ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. എംആൻഡ്എം, ഒഎൻജിസി, ടിസിഎസ്, നെസ് ലെ, ബജാജ് ഓട്ടോ, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്സ്, ഐടിസി, മാരുതി, ടൈറ്റാൻ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.85ശതമാനവും 1.44ശതമാനവും നേട്ടമുണ്ടാക്കി.ബാങ്ക്, ടെലികോം, ഹെൽത്ത് കെയർ, ഫിനാൻസ് തുടങ്ങിയ സൂചികകൾ ഒരുശതമാനത്തിലേറെ ഉയർന്നാണ് ക്ലോസ് ചെയ്തത്. Sensex jumps 288 points, Nifty ends above 11,500

from money rss https://bit.ly/35BNrED
via IFTTT

ഐപിഒയുമായി കാംസ്: എന്‍എസ്ഇ മുഴുവന്‍ ഓഹരികളും വിറ്റഴിക്കും

മ്യൂച്വൽ ഫണ്ട് രജിസ്ട്രാർമാരായ കാംസ്(കംപ്യൂട്ടർ ഏജ് മാനേജുമെന്റ് സർവീസസ്)പ്രാഥമിക ഓഹരി വില്പനയ്ക്ക്. സെപ്റ്റംബർ 21മുതൽ 23വരെ ഐപിഒയ്ക്ക് അപേക്ഷിക്കാം. 1,250 രൂപ നിലവാരത്തിലായിരിക്കും ഓഹരി വില. റീട്ടെയിൽ നിക്ഷേപകർ ചുരുങ്ങിയത് 12 ഓഹരികൾക്കെങ്കിലും അപേക്ഷിക്കണം. 2,258 കോടി മൂല്യമുള്ള ഐപിഒ ഓഫർ ഫോർ സെയിലായിരിക്കും. ഗ്രേറ്റ് ടെറൈൻ ഇൻവെസ്റ്റുമെന്റ്, എൻഎസ്ഇ, വാർബർഗ് പിങ്കസ് തുടങ്ങിയ പ്രൊമോട്ടർമാർ 1.22 കോടി ഓഹരികൾ വിറ്റഴിക്കും. ഈ മാസത്തെ മൂന്നാമത്തെ ഐപിഒയാണ് കാംസിന്റേത്. റൂട്ട് മൊബൈൽ, ഹാപ്പിയസ്റ്റ് മൈൻഡ്സ് എന്നിവയ്ക്കുശേഷമാണ് കാംസും ഐപിഒയുമായെത്തുന്നത്. മ്യൂച്വൽ ഫണ്ട് കമ്പനികൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും സേവനംനൽകുന്ന കമ്പനിയാണ് കാംസ്. നിക്ഷേപം സ്വീകരിക്കൽ, നിക്ഷേപം പിൻവലിക്കൽ, ലാഭവിഹിതം നൽകുന്നതിനുള്ള നടപടികളെടുക്കൽ തുടങ്ങിയവയുടെ ഇടനിലക്കാരാണ് കാംസ്. നിക്ഷേപകർക്ക് നേരിട്ട് ഇടപെടാനുള്ള സംവിധാനവും കാംസിനുണ്ട്.

from money rss https://bit.ly/3kjRFVv
via IFTTT

ഉള്ളി കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു

ഏപ്രിൽ-ജൂലായ് കാലയളവിൽ കയറ്റുമതിയിൽ 30ശതമാനത്തിലേറെ വർധനവുണ്ടായതോടെ ഉള്ളികയറ്റുമതി കേന്ദ്രസർക്കാർ നിരോധിച്ചു. ബംഗ്ലാദേശിലേയ്ക്കുള്ള ഉള്ളികയറ്റുമതിയിൽ 158 ശതമാനമാണ് വർധന. 3240 കോടി രൂപമൂല്യമുള്ള ഉള്ളിയാണ് വിവിധ രാജ്യങ്ങളിലേയ്ക്കായി കഴിഞ്ഞ സാമ്പത്തിക വർഷം കയറ്റിയയിച്ചത്. ഉള്ളിയുടെ വില കുറഞ്ഞ സമയത്തായിരുന്നു വൻതോതിൽ കയറ്റുമതി നടന്നത്. എന്നാൽ ഇപ്പോൾ വില ഉയരുന്ന പ്രവണതയാണ് വിപണിയിലുള്ളത്. ഡെൽഹിയിൽ ഒരു കിലോഗ്രാം ഉള്ളിയുടെ ചില്ലറ വില 40 രൂപയാണ്. കേരളത്തിൽ 25 രൂപമുതലാണ് വില. കഴിഞ്ഞവർഷം മഹാരാഷ്ട്ര, ഹരിയാണ തിരഞ്ഞെടുപ്പ് കാലത്ത് ഉള്ളിയുടെ വിലയിൽ വൻവർധനവുണ്ടായതിനെതുടർന്ന് കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. അന്ന് ഡൽഹിയിൽ ഉള്ളിവില 80 രൂപവരെ ഉയർന്നിരുന്നു. ഡിസംബറിൽ രാജ്യത്തിന്റെ ചിലയിടങ്ങളിൽ കിലോഗ്രാമിന് 160 രൂപയിലേറെ ഉയരുകയും ചെയ്തു. Govt bans export of onions with immediate effect

from money rss https://bit.ly/32tqRfj
via IFTTT

Monday, 14 September 2020

സ്വര്‍ണവില പവന് 240 രൂപകൂടി 38,160 രൂപയായി

സംസ്ഥാനത്ത് സ്വർണവില വീണ്ടും 38,000 കടന്നു. ചൊവാഴ്ച പവന് 240 രൂപ കൂടി 38,160 രൂപയിലെത്തി. 4770 രൂപയാണ് ഗ്രാമിന്റെ വില. സെപ്റ്റംബർ ആറിന് പവന്റെ വില 37,360 രൂപ നിലവാരത്തിലേയ്ക്ക് താഴ്ന്നതിനുശേഷം തുടർച്ചയായി വിലവർധിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന്റെ വില 11 ഡോളർ വർധിച്ച് 1,968.30 നിലവാരത്തിലെത്തി.

from money rss https://bit.ly/2RvGoos
via IFTTT

ലോക്ക് ഡൗണ്‍: ഇപിഎഫില്‍നിന്ന് വരിക്കാര്‍ പിന്‍വലിച്ചത് 39,403 കോടി രൂപ

മാർച്ച് 25നും ഓഗസ്റ്റ് 31നുമിടയിൽ ഇപിഎഫിൽനിന്ന് അംഗങ്ങൾ പിൻവലിച്ചത് 39,402.94 കോടി രൂപ. കോവിഡ് വ്യാപനത്തെതുടർന്ന് അടച്ചിടൽ പ്രഖ്യാപിച്ചപ്പോൾ വരിക്കാർക്ക് നിക്ഷേപം പിൻവലിക്കാൻ അവസരം നൽകിയിരുന്നു. മഹാരാഷ്ട്രയിൽനിന്നുള്ളവരാണ് ഏറ്റവുംകൂടുതൽ തുക പിൻവലിച്ചത്. 7,837.85 കോടി രൂപ. കർണാടക(5,743.96 കോടി), തമിഴ്നാട്(പുതുച്ചേരി ഉൾപ്പടെ-4,984.51 കോടി). ഡൽഹി(2,940.97 കോടി) എന്നിങ്ങനെയാണ് പിൻവലിച്ചതിന്റെ കണക്കുകൾ. കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗാങ് വാറാണ് ചോദ്യത്തിനുമറുപടിയായി ലോക്സഭയിൽ ഇക്കാര്യം അറിയിച്ചത്.

from money rss https://bit.ly/32tdr2S
via IFTTT

പാഠം 90: മൊറട്ടോറിയം കഴിഞ്ഞു, ഇഎംഐയും എസ്‌ഐപിയും എങ്ങനെ മുന്നോട്ടുകൊണ്ടുപോകും?

മൊറട്ടോറിയം കാലാവധി അവസാനിച്ചു. ബാങ്കുകൾ പ്രതിമാസ തിരിച്ചടവ് തുക പിടിക്കാനും തുടങ്ങി. ഭവനവായ്പ, വ്യക്തിഗത വായ്പ ഉൾപ്പടെയുള്ളവയുടെ തിരിച്ചടവും വിവിധ സാമ്പത്തിക ലക്ഷ്യങ്ങൾക്കുള്ള പ്രതിമാസ നിക്ഷേപവും ഇനി എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നറിയാതെ സാബു ചിന്താകുലനായി. ഗൾഫിൽനിന്ന് തിരിച്ചെത്തിയ അദ്ദേഹം നാട്ടിൽ ഒരു സംരംഭം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. സഹചര്യത്തെ എങ്ങനെ നേരിടും? വായ്പയുടെ പ്രതിമാസ തിരിച്ചടവും സാമ്പത്തിക ലക്ഷ്യങ്ങൾക്കുള്ള എസ്ഐപിയും തുടരുകയെന്നത് സാബുവിനെ സംബന്ധിച്ചെടുത്തോളം പ്രയാസമുള്ളകാര്യമാണ്. ആറുമാസത്തെ തിരിച്ചടവ് നിർത്തിവെച്ചാണ് സാബു ഇതുവരെ എസ്ഐപി തുടർന്നത്. സംരംഭത്തിനായി നീക്കിവെച്ചതുകയിൽനിന്ന് എടുക്കാനും കഴിയില്ല. അതുകൊണ്ടുതന്നെ ഈ സാഹചര്യത്തെ എങ്ങനെ നേരിടാമെന്നായിചിന്ത. എസ്ഐപികളിലേയ്ക്കുവരാം ഹ്രസ്വ-മധ്യകാലയളവിലെയും ദീർഘകാലയളവിലെയും സാമ്പത്തിക ലക്ഷ്യങ്ങൾക്കാണ് സാബു നിക്ഷേപം നടത്തിയിരുന്നത്. മൂന്നുവർഷം കഴിയുമ്പോൾ കുടുംബത്തോടൊപ്പം വിദേശ വിനോദയാത്ര, പഴയത് മാറ്റി പുതിയ കാറ് വാങ്ങണം. ഇതിനുവേണ്ടി ഹ്രസ്വകാലയളവ് ലക്ഷ്യമിട്ട് അദ്ദേഹം നിക്ഷേപം നടത്തിവരുന്നുണ്ട്. അതുപോലെതന്നെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, അവരുടെ വിവാഹം, റിട്ടയർമെന്റ് കാലത്തെ ജീവിതം തുടങ്ങിയ ദീർഘകാല ലക്ഷ്യത്തിനും എസ്ഐപിയായി നിക്ഷേപിക്കുന്നു. പരിഹാരം ഹ്രസ്വകാല ലക്ഷ്യങ്ങൾക്കുവേണ്ടിയുള്ള എസ്ഐപി തൽക്കാലം നിർത്തിവെയ്ക്കാം. ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കുവേണ്ടിയുള്ള എസ്ഐപി തുടരുക. അതിന് മുടക്കംവരുത്തരുത്. സംരംഭത്തിലെ ഉന്നമനത്തിനനസരിച്ച് പുതിയ കാറുവാങ്ങുന്നതും വിനോദയാത്രയുടെകാര്യവും പിന്നീട് തീരുമാനിക്കാവുന്നതേയുള്ളൂ. അല്ലെങ്കിൽ അതിൽനിന്ന് ഭാവിയിൽ ലഭിക്കുന്ന വരുമാനത്തിനനുസരിച്ച് ഹ്രസ്വകാലത്തേയ്ക്ക് എസ്ഐപി വീണ്ടുംതുടങ്ങാം. ദീർഘകാല എസ്ഐപി ദീർഘകാല ലക്ഷ്യത്തിനുവേണ്ടിയുള്ള എസ്ഐപിയുമായി മുന്നോട്ടുപോകുക. രണ്ടുകാരണങ്ങളാണ് അതിനുപിന്നിലുള്ളത്. ഒന്ന്, കൂട്ടുപലിശയുടെ ഗുണം പരമാവധി നേട്ടമാക്കാൻ ദീർഘകാല നിക്ഷേപത്തിലൂടെ കഴിയും. രണ്ട്, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങൾക്കുവേണ്ടിയാണ് ദീർഘകാലത്തിൽ നിക്ഷേപം നടത്തുന്നത്. ശ്രദ്ധിക്കേണ്ടകാര്യങ്ങൾ പുതിയ കാറുവാങ്ങുന്നതിനും വിനോദയാത്രക്കും ഡെറ്റ് ഫണ്ടുകളിലാണ് സാബു നിക്ഷേപം നടത്തിയിരുന്നത്. അഞ്ചുവർഷത്തിനുള്ളിൽനിറവേറ്റണമെന്ന് ലക്ഷ്യമിട്ടവയായിരുന്നു ഈ നിക്ഷേപം. ഡെറ്റുഫണ്ടുകളിലായതിനാൽ ആവശ്യമെങ്കിൽ നഷ്ടമില്ലാതെന്നെ പിൻവലിക്കാൻ അദ്ദേഹത്തിന് കഴിയും. വിരമിച്ചശേഷം അതിനുമുമ്പത്തപ്പോലെ ജീവിക്കുന്നതിന് 20 വർഷമോ 30വർഷമോ കഴിയുമ്പോൾ നല്ലൊരുതുക കരുതേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ അതിനുവേണ്ടിയുള്ള എസ്ഐപി മുടക്കാതെ തുടരുക. റിട്ടയർമെന്റിനുശേഷം മക്കളെയോ മറ്റുള്ളവരെയോ ആശ്രയിക്കാതെ ജീവിക്കാനുള്ള സാമ്പത്തിക സ്വാതന്ത്ര്യം അതുനിങ്ങൾക്കുനൽകും. ഭാവിയിൽ മികച്ച ആദായം ലഭിക്കാൻ ഓഹരി അധിഷ്ഠിത ഫണ്ടുകളിൽതന്നെ എസ്ഐപി തുടരുക. ഏഴുമുതൽ പത്തുവർഷംവരെയെങ്കിലും എസ്ഐപി തുടരാനായാൽ 12ശതമാനം വാർഷികാദായം അതിൽനിന്ന് പ്രതീക്ഷിക്കാം. അതുകൊണ്ടുതന്നെ ദീർഘകാലത്തേയ്ക്ക് ആദായംകുറഞ്ഞ സ്ഥിര നിക്ഷേപപദ്ധതികൾ തിരഞ്ഞെടുക്കരുത്. കോവിഡ് മഹാമാരിതന്നെയാണ്. നമ്മുടെ കൊച്ചുകേരളത്തെയും അത് പിടിച്ചുകുലുക്കിയിരിക്കുന്നു. ഗൾഫിൽനിന്ന് ലക്ഷക്കണക്കിനുപേരാണ് ജോലിയില്ലാതെ തിരിച്ചെത്തിയിരിക്കുന്നത്. നാട്ടിലുള്ളവർക്കും തൊഴിൽ നഷ്ടമാകുകയോ വരുമാനത്തിൽ കാര്യമായ കുറവുണ്ടാകുകയോ ചെയ്തു. എങ്കിലും ഇത്തരം സാഹചര്യവും അതിജീവിച്ചേ മതിയാകൂ. ചരിത്രം ലോകത്തെ പഠിപ്പിച്ചിട്ടുള്ളത് അതാണ്. നിക്ഷേപകനെന്ന നിലയിലും ഉചിതമായി തീരുമാനമെടുത്ത് സാമ്പത്തിക മഹാമാരിയെ അതിജീവിക്കുക. മികച്ച ആസുത്രണവും ചിട്ടയും ഇക്കാര്യത്തിലും ഉണ്ടാകട്ടെ. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കുക: നിശ്ചിത വരുമാനം ലഭിച്ചുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യം അല്ലലില്ലാത്തതാണ്. ആവശ്യത്തിന് ആരോഗ്യ ഇൻഷുറൻസ്, മികച്ച ഫണ്ടുകളിലുള്ള എസ്ഐപി എന്നിവ ഒരുകാരണവശാലും ഒഴിവാക്കരുത്.

from money rss https://bit.ly/32wNWOe
via IFTTT

ആനവണ്ടിയിൽ ഇനി ‘കട ഓടും’

ഗുരുവായൂർ: കട്ടപ്പുറത്ത് കയറ്റിയിടുന്ന കെ.എസ്.ആർ.ടി.സി. ബസുകളെ തള്ളിപ്പറയാൻ വരട്ടെ. ഇത്തരം വണ്ടികളിൽ യാത്രക്കാർക്ക് ചൂടു ചായയും ചെറു കടികളും കിട്ടുന്ന കാലമാണ് വരാൻ പോവുന്നത്. ഓടിത്തളർന്ന് കാലാവധി കഴിഞ്ഞ ആനവണ്ടികൾ രൂപം മാറ്റി തട്ടുകടകളാക്കുകയാണ് കെ.എസ്.ആർ.ടി.സി. 'ഷോപ്പ് ഓൺ വീൽസ്' എന്നാണ് ഈ സംരംഭത്തിന്റെ പേര്. ഡിപ്പോയിൽ കച്ചവടം നടത്താൻ ഏജൻസികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും ബസുകൾ സ്റ്റാളുകളാക്കി നൽകുകയാണ് ചെയ്യുന്നത്. മുൻകൂർ നിക്ഷേപമായി രണ്ടു ലക്ഷം രൂപയും പ്രതിമാസ വാടകയായി 20,000 രൂപയും കെ.എസ്.ആർ.ടി.സി.യ്ക്ക് നൽകണം. ആദ്യഘട്ടത്തിൽ 150 ബസുകളാണ് സ്റ്റാളുകളാക്കുക. 15 വർഷം കഴിഞ്ഞ് ഉപയോഗിക്കാനാകാതെ ബസ് പൊളിച്ചു വിൽക്കുമ്പോൾ ലഭിക്കുന്നത് പരമാവധി ഒന്നര ലക്ഷം രൂപയാണ്. ആ ബസുകൾ സ്റ്റാളുകളാക്കുമ്പോൾ സ്ഥിരവരുമാനവും ലാഭവും കിട്ടുന്നു. സംസ്ഥാനത്തെ ആദ്യത്തെ 'ബസ് തട്ടുകട' തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഈമാസം 'സ്റ്റാർട്ട് ' ചെയ്യും. പിന്നാലെ ആലപ്പുഴ, ഗുരുവായൂർ ഡിപ്പോകളിലും തുടങ്ങും. ഗുരുവായൂർ ഡിപ്പോയിൽ ആരംഭിക്കുന്ന സ്റ്റാൾ പ്രധാനമായും തീർഥാടകരെ ഉദ്ദേശിച്ചായിരിക്കും. തട്ടുകടയ്ക്ക് പുറമേ, മുണ്ട്, തോർത്ത്, സോപ്പ്,ബ്രഷ് എന്നിങ്ങനെ ഭക്തർക്ക് ആവശ്യമുള്ള സ്റ്റേഷനറി ഇനങ്ങളുമുണ്ടാകും. ഗുരുവായൂരിലെ സ്റ്റാൾ ഏറ്റെടുക്കാൻ കഴിഞ്ഞ ദിവസം കരാറായതായി എ.ടി.ഒ. ഉദയകുമാർ പറഞ്ഞു. സംസ്ഥാനത്തെ ഡിപ്പോകളിൽനിന്ന് ബസ് സ്റ്റാളുകൾ മൊത്തമായി ഏറ്റെടുക്കാൻ മിൽമയും മത്സ്യഫെഡും സമീപിച്ചിട്ടുണ്ട്. ഏറ്റെടുക്കാൻ കൂടുതൽ പേർ എത്തിയാൽ ടെൻഡർ അടിസ്ഥാനത്തിൽ സ്റ്റാളുകൾ നൽകാനാണ് കെ.എസ്.ആർ.ടി.സി.യുടെ തീരുമാനം. സ്റ്റാളുകൾ നല്ല 'കളക്ഷനോടെ ഓടിക്കാനാകു'മെന്നാണ് കരാറുകാരുടേയും പ്രതീക്ഷ. ഡിപ്പോയുടെ പ്രധാന സ്ഥലങ്ങൾക്കനുസരിച്ച് മാറ്റിയിടാമെന്നതും ബസ്കടയുടെ പ്രത്യേക തയാണ്.

from money rss https://bit.ly/35Cbnru
via IFTTT

സെന്‍സെക്‌സില്‍ 185 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തെ മറികന്ന് ഓഹരി വിപണി. സെൻസെക്സ് 185 പോയന്റ് നേട്ടത്തിൽ 38,942ലും നിഫ്റ്റി 52 പോയന്റ് ഉയർന്ന് 11,492ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1069 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 421 ഓഹരികൾ നഷ്ടത്തിലുമാണ്. 85 ഓഹരികൾക്ക് മാറ്റമില്ല. ടൈറ്റാൻ കമ്പനി, യുപിഎൽ, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, സിപ്ല, എച്ച്ഡിഎഫ്സി, ബജാജ് ഫിനാൻസ്, ഗ്രാസിം, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടെക് മഹീന്ദ്ര, ഐടിസി, വിപ്രോ, ബജാജ് ഓട്ടോ, എച്ച്സിഎൽ ടെക്, ടാറ്റ മോട്ടോഴ്സ്, ഭാരതി എയർടെൽ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. വേദാന്ത, സ്പൈസസ് ജെറ്റ്, ഫ്യൂച്വർഎന്റർപ്രൈസസ് തുടങ്ങി 642 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്. Sensex up 185 points

from money rss https://bit.ly/3iyLlc3
via IFTTT

വന്‍കിട ഓഹരികളിലെ വില്പനസമ്മര്‍ദം: സെന്‍സെക്‌സ് 98 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: മികച്ച നേട്ടത്തോടെയായിരുന്നു സൂചികകളിൽ വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി. ഉയർന്ന നിലവാരത്തിൽനിന്ന് 474 പോയന്റാണ് സെൻസെക്സിന് നഷ്ടമുണ്ടായത്. ഒടുവിൽ 98 പോയന്റ് നഷ്ടത്തിൽ സെൻസെക്സ് 38,756.63ലും നിഫ്റ്റി 24 പോയന്റ് താഴ്ന്ന് 11,440.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മൾട്ടിക്യാപ് ഫണ്ടുകളിലെ നിക്ഷേപരീതിയിൽ സെബി മാറ്റംവരുത്തിയതിനെതുടർന്ന് ബ്ലുചിപ്പ് ഓഹരികളിൽ കനത്ത വിൽപന സമ്മർദമുണ്ടായതാണ് സൂചികകളെ ബാധിച്ചത്. ബിഎസ്ഇയിലെ 1827 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 929 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 180 ഓഹരികൾക്ക് മാറ്റമില്ല. എച്ച്സിഎൽ ടെക്, ടിസിഎസ്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ടൈറ്റാൻ, ബജാജ് ഓട്ടോ, എൻടിപിസി, ഒഎൻജിസി, എംആൻഡ്എം തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ബജാജ് ഫിൻസർവ്, ഏഷ്യൻ പെയിന്റ്സ്, ഐടിസി, ഇൻഡസിന്റ് ബാങ്ക്, റിലയൻസ്, മാരുതി, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെക്ടറൽ സൂചികകളിൽ ഐടി, കൺസ്യൂമർ ഡ്യൂറബിൾസ്, റിയാൽറ്റി തുടങ്ങിയ സൂചികകൾ നേട്ടത്തിലായിരുന്നു. ടെലികോം ഫിനാൻസ്, ഊർജം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. Sensex falls 98 points, Nifty settles below 11,450

from money rss https://bit.ly/32r7tzy
via IFTTT

എസ്ബിഐ സ്ഥിര നിക്ഷേപ പലിശ വീണ്ടും കുറച്ചു

സ്ഥിര നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കിൽ എസ്ബിഐ കുറവുവരുത്തി. ഒരുവർഷം മുതൽ രണ്ടുവർഷംവരെയുള്ള നിക്ഷേപങ്ങൾക്ക് 20 ബേസിസ് പോയന്റിന്റെ കുറവാണ് വരുത്തിയത്. ഇതിനുമുമ്പ് മെയ് 27നാണ് എസ്ബിഐ നിക്ഷേപ പലിശ കുറച്ചത്. പുതിയ നിരക്കുകൾ അറിയാം 7 മുതൽ 45 ദിവസംവരെ-2.9ശതമാനം 46 മുതൽ 179 ദിവസംവരെ-3.9ശതമാനം 180 മുതൽ 210 ദിവസംവരെ-4.4ശതമാനം 211 മുതൽ 1വർഷംവരെ-4.4ശതമാനം ഒരുവർഷം മുതൽ രണ്ടുവർഷംവരെ-4.9ശതമാനം രണ്ടുവർഷം മുതൽ മൂന്നുവർഷംവരെ-5.1ശതമാനം മൂന്നുവർഷം മുതൽ അഞ്ചുവർഷംവരെ-5.3ശതമാനം 5വർഷംമുതൽ 10വർഷംവരെ-5.4ശതമാനം മുതിർന്ന പൗരന്മാർക്ക് അരശതമാനം പലിശ അധികം ലഭിക്കും. പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ 10 മുതൽ പ്രാബല്യത്തിലായി. മുതിർന്ന പൗരന്മാർക്കുള്ള എസ്ബിഐ-വി കെയർ നിക്ഷേപ പദ്ധതിയിൽ ചേരാവുന്ന കാലാവധി ഡിസംബർ 31വരെ നീട്ടിയിട്ടുണ്ട്. പദ്ധതി പ്രകാരം മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്നതിനേക്കാൾ അധികമായി 0.30ശതമാനം പലിശ നൽകുന്നതാണ് വി കെയർ.

from money rss https://bit.ly/2Fj3Cfq
via IFTTT

Kalavaani Neeyaadyam Lyrics | Deepasthambham Mahascharyam Malayalam Movie Song

Movie : Deepasthambham Mahascharyam
Year : 1999
Singer : K. J. Yesudas
Lyrics : Yusuf Ali Kechery
Music : Mohan Sitara
Actor : Dileep
Actress : Sangeetha


Kalavaani Neeyaadyam Kanmunnil Vannappol
Pala Janmam Munpe Nammal Parichithiranennu Thonni
Oru Premathin Kanalente Nenjil Neeri... Nenjil Neeri
Kalavaani Neeyaadyam Kanmunnil Vannappol
Pala Janmam Munpe Nammal Parichithiranennu Thonni
Oru Premathin Kanalente Nenjil Neeri... Nenjil Neeri
Kalavaani...

Valayilla Thalayilla Maan Kannil Mashiyilla
Ennittum Sakhi Ninne Thiricharinju Njan Thiricharinju
Valayilla Thalayilla Maan Kannil Mashiyilla
Ennittum Sakhi Ninne Thiricharinju Njan Thiricharinju
Poyppoya Janmathin Pottaatha Charadinmel
Mani Muthe Vidhi Ninne Korthu Vachu Korthu Vachu

Kalavaani Neeyaadyam Kanmunnil Vannappol
Pala Janmam Munpe Nammal Parichithiranennu Thonni
Oru Premathin Kanalente Nenjil Neeri... Nenjil Neeri

Kathayonnum Parayaathe Hridayangal Ariyaathe
Varamaayi Sakhi Ninne Thirichu Thannu Enne Vilichu Thannu
Kathayonnum Parayaathe Hridayangal Ariyaathe
Varamaayi Sakhi Ninne Thirichu Thannu Enne Vilichu Thannu
En Mauna Gaanathil Ponnomal Poovaayi
Aathmaavin Vani Ninne Vidarthi Nirthi Vidarthi Nirthi

Kalavaani Neeyaadyam Kanmunnil Vannappol
Pala Janmam Munpe Nammal Parichithiranennu Thonni
Oru Premathin Kanalente Nenjil Neeri... Nenjil Neeri
Kalavaani Neeyaadyam Kanmunnil Vannappol
Pala Janmam Munpe Nammal Parichithiranennu Thonni
Oru Premathin Kanalente Nenjil Neeri... Nenjil Neeri
Kalavaani...


* This article was originally published here

ഏഴ് റൂട്ടുകളില്‍കൂടി ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍

രാജ്യത്ത് പത്തുലക്ഷം കോടി രൂപ മുതൽമുടക്കിൽ ഏഴ് ബുള്ളറ്റ് ട്രെയിൻ പദ്ധതികൂടി നടപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു. ഡൽഹി-വാരണാസി(865 കിലോമീറ്റർ), മുംബൈ-നാഗ്പുർ(753 കിലോമീറ്റർ), ഡൽഹി- അഹമ്മദാബാദ്(886 കിലോമീറ്റർ), ചെന്നൈ-മൈസൂർ(435 കിലോമീറ്റർ), ഡൽഹി-അമൃത് സർ(459 കിലോമീറ്റർ), മുംബൈ-ഹൈദരാബാദ്(760 കിലോമീറ്റർ), വാരണാസി-ഹൗറ(760 കിലോമീറ്റർ) എന്നീ ഇടനാഴികളാണ് പരിഗണനയിലുള്ളത്. ഏഴ് റൂട്ടുകളുടെയും വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഡിപിആർ തയ്യാറാക്കിയാൽമാത്രമെ ചെലവ് എത്രവരുമെന്ന് കൃത്യമായി കണക്കാക്കാൻ കഴിയൂവെന്ന് കോർപ്പറേഷൻ മാനേജിങ് ഡയറക്ടറെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാൻഡേഡ് റിപ്പോർട്ട് ചെയ്തു. കോവിഡ് വ്യാപനത്തെ തുടർന്ന് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി നീളുന്നതിനെടെയാണ് പുതിയ ഏഴ് റൂട്ടുകളിൽകൂടി അതിവേഗ ട്രെയിൻ ഓടിക്കാനുള്ള പദ്ധതി തയ്യാറാക്കുന്നത്. കോവിഡ് വ്യാപനത്തെതുടർന്നുണ്ടായ പ്രതിസന്ധിമൂലം ഭൂമി ഏറ്റെടുക്കാൻ വൈകിയതിനാൽ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി പൂർത്തിയാക്കാനുള്ള സമയപരിധി പുതുക്കേണ്ടതുണ്ടെന്ന് റെയിൽവെ ബോർഡ് ചെയർമാനും സിഇഒയുമായ വി.കെ യാദവ് ഈയിടെ പറഞ്ഞിരുന്നു. ഇതിന് മൂന്നുമാസം മുതൽ ആറുമാസംവരെയെടുത്തേക്കാം. Centre plans 7 more bullet train projects

from money rss https://bit.ly/2GRuR0M
via IFTTT

സ്വര്‍ണവില പവന് 120 രൂപകൂടി 37,920 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 120 രൂപകൂടി 37,920 രൂപയായി. 4740 രൂപയാണ് ഗ്രാമിന്റെ വില. മൂന്നിദിവസം 37,800 നിലവാരത്തിൽ തുടർന്നശേഷമണ് വിലവർധന. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,941.11 ഡോളർ നിലവാരത്തിലാണ്. എംസിഎക്സ് ഗോൾഡ് ഫ്യൂച്ചേഴ്സിൽ പത്ത് ഗ്രാം തനിത്തങ്കത്തിന്റെ വില 51,532 രൂപയാണ്. യുഎസ് ഫെഡ് റിസർവിന്റെ മോണിറ്ററി പോളിസി തീരുമാനം ഈയാഴ്ച അവസാനം പുറത്തുവരുന്നതിനാൽ കരുതലോടെയാണ് സ്വർണനിക്ഷേപകരുടെ നീക്കം.

from money rss https://bit.ly/32tj7dg
via IFTTT

Sunday, 13 September 2020

ഇറക്കുമതി തീരുവ: അടുത്തമാസംമുതല്‍ ടി.വിക്ക് വിലകൂടും

ടെലിവിഷനുകൾക്ക് അടുത്തമാസത്തോടെ വിലഉയർന്നേക്കും. ടിവി പാനലുകൾക്ക് നൽകിയിരുന്ന അഞ്ചുശതമാനം ഇറക്കുമതി തീരുവ ഇളവിന്റെ കാലാവധി അവസാനിച്ചതിനാലാണിത്. രാജ്യത്ത് ടെലിവിഷൻ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരക്കിളവ് തുടർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്അനുകൂല സമീപനമാണ് ഇതിനോടുള്ളത്.ഇക്കാര്യത്തിൽ അന്തിമതീരുമാനം ധനമന്ത്രാലയമാകും എടുത്തേക്കുക. അതിനിടെ സാസംങ് ഉൾപ്പടെയുള്ള കമ്പനികൾ ഉത്പാദനം വിയറ്റ്നാമിൽനിന്ന് ഇന്ത്യയിലേയ്ക്ക് മാറ്റിയിരുന്നു.ഇളവ്തുടർന്നില്ലെങ്കിൽ വിലവർധിക്കാൻ സാധ്യതയുണ്ടെന്ന് എൽജി, പാനസോണിക്, തോംസൺ, സാൻസുയി എന്നീ കമ്പനികൾ പ്രതികരിച്ചു. 32 ഇഞ്ച് വലിപ്പമുള്ള ടെലിവിഷന് നാലുശതമാനം(കുറഞ്ഞത് 600 രൂപ)വിലവർധിച്ചേക്കും. 42 ഇഞ്ചിന് 1,500 രൂപവരെ ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. പാനലുകൾക്ക് 50ശതാനത്തോളം വിലവർധനയുണ്ടായതും നിരക്ക്വർധനയ്ക്ക് കാരണമായി കമ്പനികൾ പറയുന്നു.

from money rss https://bit.ly/3iwDGeC
via IFTTT