ഗൂഗിൾ പേ ഉപയോഗിച്ച് കോൺടാക്ട് ലെസ് സംവിധാനത്തിലൂടെ ഇനി പണം കൈമാറാം. നിയർ ഫീൽഡ് കമ്യൂണിക്കേഷൻ(എൻഎഫ്സി) ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുക. യുപിഐ സംവിധാനമുപയോഗിച്ചാണ് ഇതുവരെ ഗൂഗിൾ പേ വഴി പണമിടപാട് നടത്തിയിരുന്നത്. ക്രഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് നമ്പറുകൾ ആപ്പിൽ ചേർക്കാനുള്ള സൗകര്യംവന്നതോടെയാണ് മറ്റൊരാൾക്ക് കാർഡ് കൈമാറാതെ പിഒഎസ് മെഷീനുസമീപം കൊണ്ടുചെന്ന് ഇടപാടുനടത്താനുള്ള സാധ്യതകൂടി ലഭ്യമായത്. പോയന്റ് ഓഫ് സെയിൽ ടെർമിനലുകളിൽ കാർഡ് ഉപയോഗിക്കാതെയും...