121

Powered By Blogger

Thursday, 24 September 2020

കോവിഡ് കാലത്ത് ബാങ്കിടപാടുകളില്‍വന്ന മാറ്റം ഇങ്ങനെ

ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിച്ച് ബാങ്കുകൾ • ഡിജിറ്റൽ പണമിടപാടുകളിലേക്ക് ആളുകൾ എളുപ്പം ചുവടുമാറ്റിയെന്നതാണ് കോവിഡുകാലത്ത് സംഭവിച്ച വലിയൊരു മാറ്റം. കോവിഡ് പകരുമെന്നഭീതിയിൽ, എ.ടി.എമ്മിൽ കയറി പണമെടുക്കുന്നവരുടെ എണ്ണം കാര്യമായി കുറഞ്ഞു. • പണം കൈമാറുന്നതിനും കെ.എസ്.ഇ.ബി., ടെലിഫോൺ, വാട്ടർ ബില്ലുകൾ തുടങ്ങിയവ അടയ്ക്കുന്നതിനും ഓൺലൈൻ സംവിധാനത്തിലേക്ക് കൂടുതൽപേർ മാറി. • കോവിഡുകാലത്തും ബാങ്കുകൾ അടച്ചിടാതിരുന്നതിനാൽ അടിയന്തരസേവനങ്ങൾക്ക് ജനങ്ങൾ ബുദ്ധിമുട്ടേണ്ടിവന്നില്ല. ബാങ്കുകൾ ഇടപാടുകൾക്കുള്ള സമയം പുനഃക്രമീകരിച്ചു. അക്കൗണ്ട് നമ്പർ അനുസരിച്ച് സമയംനൽകിയാണ് ബാങ്കുകളിലെ തിരക്ക് നിയന്ത്രിച്ചത്. • നിക്ഷേപം, പണം പിൻവലിക്കൽ, ചെക്ക് ക്ലിയറിങ്, സർക്കാർ ഇടപാടുകൾ എന്നീ നാലു അത്യാവശ്യ സാമ്പത്തിക ഇടപാടുകളിലേക്ക് ബാങ്കിങ് സേവനം ചുരുങ്ങി.

from money rss https://bit.ly/2EC2nHO
via IFTTT

സ്റ്റീൽ കോംപ്ലക്‌സിന്റെ ഓഹരികൾ വിൽക്കാൻ സർക്കാർ ശ്രമിച്ചു

കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് തുല്യ ഓഹരിപങ്കാളിത്തമുള്ള ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സിന്റെ മൂന്നിലൊന്ന് ഓഹരികൾ വിൽക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചു. പൊതുമേഖലാസ്ഥാപനങ്ങൾ പൊതുഉടമസ്ഥതയിൽത്തന്നെ നിലനിർത്തണമെന്നും അവയുടെ ഓഹരി കൈമാറരുതെന്നുമുള്ള സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയത്തിന് കടകവിരുദ്ധമായ ഈ നടപടിക്ക് അനുമതി തേടി സർക്കാർ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കത്തയച്ചു. സ്ഥാപനം സഹകരണമേഖലയിലെ പ്രമുഖരായ ഊരാളുങ്കൽ സൊസൈറ്റിക്ക് കൈമാറാനാണ് നീക്കം നടന്നത്. സെയിലിനും സംസ്ഥാന സർക്കാരിനും ഊരാളുങ്കലിനും തുല്യഓഹരിപങ്കാളിത്തമുള്ള നിലയിലേക്ക് സ്ഥാപനം മാറ്റുന്നതിനായി സാധ്യതാപഠനവും മൂന്ന് പ്രധാന ചർച്ചകളും കൊച്ചിയിലും സ്ഥാപനത്തിലുമായി നടന്നിരുന്നു. സി.ഐ.ടി.യു. ഒഴികെയുള്ള സ്റ്റീൽ കോംപ്ലക്സിലെ മൂന്ന് തൊഴിലാളിസംഘടനകൾ ഓഹരിക്കൈമാറ്റത്തെ എതിർത്തു. സ്റ്റീൽ കോംപ്ലക്സിന്റെ ശതകോടികൾ വിലമതിക്കുന്ന 30 ഏക്കർ ഭൂമിയിലാണ് വാങ്ങാനെത്തുന്നവരുടെ കണ്ണെന്നും സർക്കാർ സ്ഥാപനം മറിച്ചുവിൽക്കാൻ അനുവദിക്കില്ലെന്നും അവർ ശക്തമായ നിലപാടെടുത്തു. എന്നിരുന്നാലും, 2016-ൽ ഉത്പാദനം നിർത്തിയ സ്ഥാപനം പ്രൊമോട്ടർമാരുടെ സഹായത്തോടെ പുനരുജ്ജീവിപ്പിക്കാനാണ് ഇപ്പോഴും സ്റ്റീൽ കോംപ്ലക്സ് അധികൃതരുടെ ശ്രമം. സ്ഥാപനത്തിന്റെ ഓഹരികൾ കൈമാറാനായി മത്സരാധിഷ്ഠിത ടെൻഡർ വിളിച്ചിരുന്നില്ല. ഓഹരിക്കൈമാറ്റത്തിന് സെയിൽ അനുമതി നൽകിയിട്ടില്ലെന്നും സംസ്ഥാന സർക്കാരുമായി ഊരാളുങ്കൽ സൊസൈറ്റി ഓഹരിക്കൈമാറ്റം സംബന്ധിച്ച് ചർച്ച നടത്തിയിരുന്നുവെന്നും സ്റ്റീൽ കോംപ്ലക്സ് എം.ഡി. സി. മഹീന്ദ്രനാഥ് സ്ഥിരീകരിച്ചു. സ്റ്റീൽ കോംപ്ലക്സിന്റെ ഓഹരി വാങ്ങാനുള്ള നീക്കം വേണ്ടെന്നുവെച്ചതായി യു.എൽ.സി.സി.എസ്. പ്രസിഡന്റ് രമേശൻ പാലേരി 'മാതൃഭൂമി'യോട് പറഞ്ഞു. സ്റ്റീൽ കോംപ്ലക്സ് നടത്തിപ്പ് സൈസൈറ്റിക്ക് എളുപ്പമാവില്ല. ഈ രംഗത്ത് മുൻപരിചയവുമില്ല. ഇങ്ങനെയൊരു നിർദേശം സംസ്ഥാനസർക്കാർ സജീവമായി മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, അതിൽനിന്ന് സൊസൈറ്റി പിന്മാറുകയാണ് -പ്രസിഡന്റ് പറഞ്ഞു. 45 സ്ഥിരംജീവനക്കാരും 150 കരാർ തൊഴിലാളികളുമുള്ള സ്ഥാപനം പുനരുജ്ജീവിപ്പിക്കാൻ സെയിലിന്റെ സാങ്കേതിക വിദഗ്ധരടങ്ങിയ സമിതി 2017 ജൂൺ 30-നും 2019 ഓഗസ്റ്റ് 14-നും സംസ്ഥാന സർക്കാരിന് നിർദേശങ്ങളടങ്ങിയ റിപ്പോർട്ട് നൽകിയിരുന്നു. കമ്പനിയുടെ ഉത്പന്നമായ ടി.എം.ടി.യുടെ 30 ശതമാനം സർക്കാർ നിർമാണപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കണമെന്നായിരുന്നു പ്രധാനനിർദേശം. ഇത് നടപ്പായില്ല.

from money rss https://bit.ly/3hXk2qN
via IFTTT

ആറുദിനംകൊണ്ട് സെന്‍സെക്‌സിന് നഷ്ടമായത് 2,850 പോയന്റ്: നിക്ഷേപകര്‍ക്ക്‌ നഷ്ടം 10 ലക്ഷംകോടി

ആഗോള വ്യാപകമായുണ്ടായ വില്പന സമ്മർദത്തിൽ രാജ്യത്തെ ഓഹരി സൂചികകളും കൂപ്പുകുത്തി. ഇത് ആറാമത്തെ ദിവസമാണ് വിപണിയിൽ ശനിദശ.രണ്ടാംഘട്ട കോവിഡ് വ്യാപന ഭീതിയും യുഎസിലെ പുതിയ ഉത്തേജന പാക്കേജ് സംബന്ധിച്ച അനിശ്ചിതത്വവും വിപണിയെ പിടിച്ചുകുലുക്കി. ഇതോടെ സെൻസെക്സ് 1,114.82 പോയന്റ് തകർന്ന് 36,553.60 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 326.40 പോയന്റ് നഷ്ടത്തിൽ 10,805.50ലേയ്ക്കു കൂപ്പുകുത്തകയുംചെയ്തു. തകർച്ച ഇങ്ങനെ: 1 ആറു വ്യാപാര ദിനങ്ങളിലായി സെൻസെക്സിന് നഷ്ടമായത് 2,850പോയന്റിലേറെയാണ്. നിക്ഷേപകനുണ്ടായ നഷ്ടം 10 ലക്ഷം കോടി രൂപയും. 2. 30 പ്രധാന ഓഹരികളടങ്ങിയ സെൻസെക്സിൽ ഹിന്ദുസ്ഥാൻ യുണിലിവർ മാത്രമാണ് നേട്ടത്തിൽ. മാരുതി സുസുകി, ഇൻഡസിന്റ് ബാങ്ക്, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, ടിസിഎസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവ മൂന്നുമുതൽ അഞ്ചുശതമാനംവരെ നഷ്ടത്തിലായി. 3. കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്, യുഎസ് ഉത്തേജക പാക്കേജ് സംബന്ധിച്ച അനിശ്ചിതത്വം എന്നിവ നിക്ഷേപകരെ വിപണിയിൽനിന്ന് അകറ്റി. അവർ ഓഹരികൾവിറ്റ് സുരക്ഷിത ഇടംതേടി. 4. യുഎസ് ഡോളർ കരുത്താർജിച്ചതോടെ കമ്മോഡിറ്റി വിപണി തകർച്ചനേരിട്ടു. 5. ആറ് പ്രധാന കറൻസികളുമായി താരതമ്യംചെയ്യുമ്പോൾ ഡോളർ സൂചിക രണ്ടുമാസത്തെ ഉയർന്ന നിലവാരമായ 94.480ലെത്തി. 6. ഡോളറുമായി താരതമ്യംചെയ്യുമ്പോൾ രൂപയുടെ മൂല്യം ഒരുമാസത്തെ താഴ്ന്ന നിലവാരമായ 73.96ലേയ്ക്കു കൂപ്പുകുത്തി. 7. സാമ്പത്തിക അനിശ്ചിതത്വത്തിൽ സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്ന സ്വർണത്തിനും ഇത്തവണ അടിപതറി. അപ്രതീക്ഷിതമായി ഡോളർ നേടിയ കരുത്താണ് സ്വർണവിപണിയെ ബാധിച്ചത്.അസംസ്കൃത എണ്ണ ഉൾപ്പടെയുള്ള കമ്മോഡിറ്റികളിലും ഇത് പ്രതിഫലിച്ചു. ആഗോള വിപണിയിൽ എണ്ണവില 40 ഡോളറിന് താഴെയെത്തി. 8.യുഎസ് സമ്പദ്ഘടന തളർച്ചയിൽതന്നെയാണെന്ന ഫെഡ് റിസർവിന്റെ ഔദ്യോഗിക വിലയിരുത്തൽ കൂടുതൽ ഉത്തജക നടപടികളുമായി മുന്നോട്ടുപോകണമെന്ന മുന്നറിയിപ്പായി വാൾസ്ട്രീറ്റ് വിലയിരുത്തി. Sensex slumps 2,500 points in 6 days. Key reasons for this selloff

from money rss https://bit.ly/2HuaE1t
via IFTTT

വിമാനത്തില്‍ ഇന്റര്‍നെറ്റ്: 22 വിദേശ വിമാനക്കമ്പനികളുമായി ജിയോ കരാറിലെത്തി

ഇന്ത്യൻ വ്യോമാതിർത്തിയിൽ ഇന്റർനെറ്റ് കണക്ടിവിറ്റി നൽകുന്നതിന് റിലയൻസ് ജിയോ 22 അന്താരാഷ്ട്ര വിമാനക്കമ്പനികളുമായി കരാറിലെത്തി. ഇതിനായി ഒരുദിവസത്തേയ്ക്കുള്ള 499 രൂപയിൽ തുടങ്ങുന്ന ഡാറ്റാ പ്ലാനുകളും അവതരിപ്പിച്ചിട്ടുണ്ട്. 699 രൂപയുടെയും 999 രൂപയുടെയും പ്ലാനുകളും ലഭ്യമാണ്. 499 രൂപയുടെ പ്ലാനിൽ 250 എംബി ഡാറ്റയും 100 മിനുട്ട് ഔട്ട്ഗോയിങ് കോളുകളും 100 എസ്എംഎസുമാണ് ലഭിക്കുക. 699 രൂപയുടെ പ്ലാനിൽ 500 എംബി ഡാറ്റയും 100 മിനുട്ട് ഔട്ട് ഗോയിങ് കോളുകളും 100 എസ്എംഎസും ലഭിക്കും. 999 രൂപയുടേതിൽ ഒരു ജി.ബി ഡാറ്റയാണ് ലഭിക്കുക. ഔട്ട്ഗോയിങ് കോളുകൾ എസ്എംഎസ് എന്നിവ മറ്റുപ്ലാനുകൾക്കുള്ളതുതന്നെയാകും ഉണ്ടാകുക. എയർ ലിംഗസ്, എയർ സെർബിയ, ബിമാൻ ബംഗ്ലാദേശ് എയർലൈൻസ്, കാതെ പെസഫിക്, ഈജിപ്ത് എയർ, എമിറേറ്റ്സ്, എത്തിഹാദ് എയർവെയ്സ്, യൂറോ വിങ്സ്, കുവൈത്ത് എയർവെയ്സ്, ലുഫ്ത്താൻസ, മലേഷ്യ എയർലൈൻസ്, മലിന്ദോ എയർ, സിംഗപുർ എയർലൈൻസ്, ടർക്കിഷ് എയർലൈൻസ്, ഉസ്ബെക്കിസ്താൻ എയർവെയ്സ് തുടങ്ങിവയുമായാണ് ധാരണയിലെത്തിയത്. ഡാറ്റയോടൊപ്പം എസ്എംഎസ് സേവനവുമുണ്ടാകും. കോൾ സേവനം തിരഞ്ഞെടുത്ത എയർലൈനുകളിൽമാത്രമെ ലഭ്യമാകൂ. ഇൻകമിങ് കോളുകൾ ലഭിക്കില്ല. എയർലൈനുകൾക്കനുസരിച്ച് ഡാറ്റയുടെ വേഗത്തിൽ വ്യതിയാനമുണ്ടാകും. രാജ്യത്തെ വ്യോമയാന നിയമങ്ങളനുസരിച്ച് ഇന്ത്യയുടെ പരിധിയിലെ ഇൻഫ്ളൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ ഇന്ത്യൻ ടെലികോം സേവനദാതാവിനുമാത്രമെ നൽകാൻ കഴിയൂ. സുരക്ഷാകാരണങ്ങൾ മുൻനിർത്തിയാണിത്. ടാറ്റ ഗ്രൂപ്പിന്റെ നെൽകോയുമായി സഹകരിച്ച് വിസ്താര മാത്രമാണ് ഇന്റർനെറ്റ് കണക്ടിവിറ്റി നൽകുന്ന ഒരെയൊരു ഇന്ത്യൻ എയർലൈൻ. Reliance Jio partners with 22 foreign airlines for inflight internet connectivity

from money rss https://bit.ly/3cqtOAG
via IFTTT

എംസിഎക്‌സ് ബേസ് മെറ്റല്‍ ഇന്‍ഡക്‌സില്‍ ഫ്യൂച്വര്‍ ട്രേഡിംഗ്

കൊച്ചി: രാജ്യത്തെ പ്രമുഖ കമ്മോഡിറ്റി എക്സ്ചേഞ്ചായ എംസിഎക്സ് ബേസ് മെറ്റൽ ഇൻഡക്സിൽ ഫ്യൂച്വർ ട്രേഡിംഗ് ആരംഭിക്കാൻ തീരുമാനിച്ചു. ഒക്ടോബർ 19 മുതലാണ് എംസിഎക്സ് ഐകോംഡെക്സ് ബേസ് മെറ്റൽ ഇൻഡക്സിൽ ഫ്യൂച്വർ ട്രേഡിംഗ് ആരംഭിക്കുക. 2020 നവംബർ, ഡിസംബർ, 2021 ജനുവരി മാസങ്ങളിൽ അവസാനിക്കുന്ന ഫ്യൂച്വർ കരാറുകളിൽ അന്ന് മുതൽ ഇടപാടുകാർക്ക് ട്രേഡിംഗ് നടത്താം. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ട്രേഡിംഗിൽ പങ്കെടുക്കാം.തുടർന്നുള്ള മാസങ്ങളിലെ ട്രേഡിംഗ് എംസിഎക്സ് കലണ്ടർ പ്രകാരം നടക്കും.

from money rss https://bit.ly/363hANh
via IFTTT

CONFIRMED: Prithviraj Sukumaran's COP Thriller To Start Rolling In November

CONFIRMED: Prithviraj Sukumaran's COP Thriller To Start Rolling In November
Prithviraj Sukumaran, the multi-faceted talent of Malayalam cinema is all set to play a COP once again, in the upcoming investigative thriller. As per the latest reports, the untitled project will start rolling in November 2020. Tanu Balak, the director of

* This article was originally published here

ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു

ഡോളർ കരുത്താർജിച്ചതോടെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ഡോളറിനെതിരെ ഒരുമാസത്തെ താഴ്ന്ന നിലവാരമായ 73.94ലിലാണ് ഇപ്പോൾ രൂപയുടെ മൂല്യം. കഴിഞ്ഞദിവസം 73.54 നിലവാരത്തിലായിരുന്നു ക്ലോസിങ്. രാജ്യത്തെ ഓഹരി സൂചികകൾ കനത്തനഷ്ടം നേരിട്ടതും രൂപയുടെ മൂല്യത്തെ ബാധിച്ചു. 12മണിയോടെ സെൻസെക്സ് 700ലേറെ പോയന്റാണ് താഴെപ്പോയത്. ബുധനാഴ്ചമാത്രം രാജ്യത്തെ ഓഹരി വിപണിയിൽനിന്ന് 3,912.44 കോടി രൂപയുടെ നിക്ഷേപമാണ് വിദേശ നിക്ഷേപകർ പിൻവലിച്ചത്. യൂറോപ്പിലും ബ്രിട്ടനിലും കോവിഡ് വ്യാപനം വീണ്ടും കൂടിയതാണ് മറ്റ് കറൻസികൾ ദുർബലമാകാനും യുഎസ് ഡോളർ കരുത്താർജിക്കാനും ഇടയാക്കിയത്. കോവിഡ് വാക്സിൻ സംബന്ധിച്ച പ്രതീക്ഷകൾ നിലനിൽക്കുമ്പോൾതന്നെ രണ്ടാംഘട്ട വ്യാപനമുണ്ടായത് നിക്ഷേപകരുടെ ആത്മവിശ്വാസം തകർത്തു. വാൾസ്ട്രീറ്റിൽ കനത്ത വില്പന സമ്മർദം തുടരുന്നതിനാൽ ഏഷ്യൻ സൂചികകളെല്ലാം നഷ്ടത്തിലാണ്. വൈറസ് വ്യാപനവും ചിലടിയങ്ങളിലെ ലോക്ക്ഡൗണും തളർച്ചയിൽനിന്ന് സമ്പദ്ഘടനകൾ കരകയറാൻ വൈകുന്നതും യുഎസിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച അനിശ്ചിതത്വവുമെല്ലാം ഏഷ്യൻ വിപണികളിൽ പ്രതിഫലിച്ചു. Rupee falls sharply to nearly one-month low against US dollar

from money rss https://bit.ly/3mMNvaK
via IFTTT

മഹാമാരിയുടെ സമയത്ത് സ്വര്‍ണം സുരക്ഷിത നിക്ഷേപമാണോ?

വർഷങ്ങളായി സുരക്ഷിത നിക്ഷേപമായാണ്ലോകമൊട്ടാകെ പ്രത്യേകിച്ച് ഇന്ത്യക്കാർ സ്വർണത്തെ കാണുന്നത്. അതുകൊണ്ടുതന്നെയാണ് മഞ്ഞലോഹം ഏറ്റവുംകൂടുതൽ ഇറക്കുമതി ചെയ്യുന്നരാജ്യങ്ങളിലൊന്നായി ഇന്ത്യതുടരുന്നതും. കോവിഡ് മഹാമാരിയിൽ ഇന്ത്യയുൾപ്പടെയുള്ള ലോകരാജ്യങ്ങൾ കടുത്ത പ്രതിസന്ധിനേരിടുമ്പോൾ സ്വർണത്തെ സുരക്ഷിത നിക്ഷേപമായി പരിഗണിക്കാമോയെന്നതാണ് പ്രധാനചോദ്യം. പ്രത്യേകിച്ചും, ഓഹരി വിപണി കനത്ത ചാഞ്ചാട്ടത്തിലും റിലയൽഎസ്റ്റേറ്റ് മേഖല പ്രതിസന്ധിയിലുമായ സാഹചര്യത്തിൽ. സമ്പദ് വ്യവസ്ഥയിൽ സ്വർണത്തിന്റെ പ്രധാന്യത്തെക്കുറിച്ച് പരിശോധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച്, പേയ്മെന്റ് ബാലൻസ്, എക്സ്ചേഞ്ച് റേറ്റിങ് ഉൾപ്പടെയുള്ളവയെയും എങ്ങനെ ബാധിക്കുന്നുവെന്ന് നോക്കാം. മൂല്യം വിലയിരുത്തുമ്പോൾ അസംസ്കൃത എണ്ണയും സ്വർണവുമാണ് ഇറക്കമതിയുടെകാര്യത്തിൽ ഏറ്റവും മുന്നിലുള്ളത്. 2019-20 സാമ്പത്തികവർഷത്തിൽ 28.2 ബില്യൺ ഡോളർ മൂല്യമുള്ള സ്വർണമാണ് രാജ്യത്ത് ഇറക്കുമതി ചെയ്തത്. ഇത് ബാലൻസ് പേയ്മെന്റിനെമാത്രമല്ല, യുഎസ് ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തെയും ബാധിക്കുന്നു. ഇറക്കുമതി കൂടുമ്പോൾ ഡോളിന്റെ ആവശ്യകതകൂടുകയും അത് രൂപയുടെ മൂല്യമിടിവിന് കാരണമാകുകയുംചെയ്യുന്നു. രാജ്യത്ത് പണപ്പെരുപ്പത്തിനും ഇടയാക്കുന്നു. 2020ൽ സ്വർണവില പുതിയ ഉയരങ്ങൾ കീഴടക്കുമ്പോഴുണ്ടാകുന്ന ആശങ്കയുടെ കാരണമിതാണ്. വളർച്ചാകുറവിന്റെയും മത്സരാധിഷ്ഠിത സാഹചര്യത്തിൽ വൻകിട ബാങ്കുകളുടെ ബാലൻസ് ഷീറ്റിൽ കമ്മി രേഖപ്പെടുത്തുന്നിതന്റെയും പശ്ചാത്തലത്തിൽ പ്രമുഖ നിക്ഷേപകനായ വാറൻ ബഫറ്റ് ഉൾപ്പടെയുള്ളവരുടെ നിരീക്ഷണം ശ്രദ്ധേയമാണ്.സ്വർണവില രാജ്യത്ത് രണ്ടുതരത്തിലാണ് പ്രതിഫലിക്കുന്നത്. മഞ്ഞലോഹത്തിന്റെ വില 2018 അവസാനത്തോടെ യുഎസ് ഡോളറിനെതിരെ ഉയരാൻ തുടങ്ങി. രൂപയുടെ മൂല്യത്തിലും ആ കാലയളവിൽ വൻ ഇടിവ് രേഖപ്പെടുത്തി. 2020 ഓഗസ്റ്റിൽ ദേശീയ വിപണിയിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 55,000 രൂപയിലെത്തി. സ്വർണവിലയിൽ മുന്നേറ്റം തുടരുമോയെന്ന ചോദ്യത്തിന് ഉത്തരംനൽകാൻ ബുദ്ധിമുട്ടാണ്. എന്നിരുന്നാലും വരുംദിവസങ്ങളിൽ വിലയിൽ തിരുത്തലിന് സാധ്യതയുണ്ടെന്ന് പറയേണ്ടിവരും. ലോകം കോവിഡിന്റെ ഭീഷണിയിൽ തുടരുന്നിടത്തോളംകാലം യു.എസ് ഡോളർ സമ്മർദത്തിലാണ്. മഹാമാരിയുടെ ഭീതി അകലുമ്പോൾ എന്തായിരിക്കും സ്വർണത്തിന്റെ അവസ്ഥ. അതുകൊണ്ടുതന്നെ ദീർഘകാലത്തേയക്ക് സ്വർണത്തിൽ നിക്ഷേപിക്കാൻ താൽപര്യപ്പെടുന്നവർ വിലയിലുണ്ടാകാനിടയുള്ള തിരുത്തൽ ശ്രദ്ധിക്കേണ്ടതാണ്. ചരിത്രം ഇക്കാര്യം വിളിച്ചുപറയുന്നുണ്ട്. 2011ൽ ആഗോള വിപണിയിൽ സ്വർണവില 2000 ഡോളറിലേയ്ക്ക് കുതിച്ചതും 2018ഓടെ 1100 ഡോളറിലേയ്ക്ക് കൂപ്പുകുത്തിയതും ഈ സാഹചര്യത്തിൽ മറക്കാൻകഴിയില്ല. തിളക്കമുള്ളതെല്ലാം സ്വർണമല്ലെന്ന പഴമൊഴിയിൽ തുടരണമോ? അതോ തിളങ്ങുന്നതെല്ലാം സ്വർണമാണെന്ന വിശ്വാസപ്രമാണത്തിൽ നിലനിൽക്കണോ? ഇക്കാര്യത്തിൽ ആത്യന്തികമായി തിരഞ്ഞെടുപ്പ് നിങ്ങളുടേതാണ്. (എച്ച്ഡിഎഫ്സി ബാങ്കിലെ ട്രഷറി വിഭാഗം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റാണ് ലേഖകൻ)

from money rss https://bit.ly/3hYTLsb
via IFTTT

Wednesday, 23 September 2020

സ്വര്‍ണവില ഇടിയുന്നു; പവന് 36,720 രൂപയായി

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു. വ്യാഴാഴ്ച പവന് 480 രൂപകുറഞ്ഞ് 36,720 രൂപയായി. 4590 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ മൂന്നുദിവസത്തിനുള്ളിൽ പവന്റെ വിലയിൽ 1,440 രൂപയുടെ കുറവാണുണ്ടായത്. ഒന്നരമാസംകൊണ്ട് കുറഞ്ഞതാകട്ടെ 5,280 രൂപയും. ഓഗസ്റ്റ് ഏഴിനാണ് സ്വർണവില എക്കാലത്തേയും റെക്കോഡ് ഭേദിച്ച് 42,000 രൂപയിലെത്തിയത്. തുടർച്ചയായി നാലാമത്തെ ദിവസവും ദേശീയ വിപണിയിൽ വിലയിടിവ് രേഖപ്പെടുത്തി. എംസിഎക്സ് ഗോൾഡ് ഫ്യൂച്ചേഴ്സിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 49,293 രൂപ നിലവാരത്തിലെത്തി. ആഗോള വിപണിയിൽ രണ്ടുമാസത്തെ താഴ്ന്ന നിലവാരത്തിലാണ് സ്വർണവില. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,858.08 ഡോളർ നിലവാരത്തിലേയ്ക്കാണ് താഴ്ന്നത്. യുറോപ്പിലെ സാമ്പത്തിക മാന്ദ്യത്തിനിടയിലും ഡോളർ കരുത്താർജിച്ചതാണ് സ്വർണവിലയെ ബാധിച്ചത്. Gold prices today fall for 3rd day

from money rss https://bit.ly/32XDJe3
via IFTTT

കനത്ത നഷ്ടംതുടരുന്നു: നിഫ്റ്റി 11,000ന് താഴെയെത്തി

മുംബൈ: ഓഹരി വിപണിയിൽ തുടർച്ചയായി ആറാമത്തെ ദിവസവും തകർച്ച. സെൻസെക്സ് 535 പോയന്റ് നഷ്ടത്തിൽ 37,1132ലും നിഫ്റ്റി 160 പോയന്റ് താഴ്ന്ന് 10,971ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 173 ഓഹരികൾ മാത്രമാണ് നേട്ടത്തിൽ. 1000 ഓഹരികൾ നഷ്ടത്തിലുമാണ്. 44 ഓഹരികൾക്ക് മാറ്റമില്ല. ആഗോള കാരണങ്ങളാണ് വിപണിയെ ബാധിച്ചത്. കോവിഡ് വ്യാപനംമൂലമുള്ള തിരുത്തലാണ് വിപണിയിൽ പ്രകടമാകുന്നത്. തിരുത്തൽ മുൻകൂട്ടികണ്ട് നിക്ഷേപകർ ഓഹരികൾ വിറ്റ് ലാഭമടെക്കുന്നതും സൂചികകളുടെ കരുത്ത് ചോർത്തി. നെസ് ലെ, പവർഗ്രിഡ്, എൻടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ, ഐടിസി, എച്ച്ഡിഎഫ്സി, റിലയൻസ്, ഒഎൻജിസി, ബജാജ് ഫിൻസർവ്, ഏഷ്യൻ പെയിന്റ്സ്, മാരുതി, സൺ ഫാർമ തുടങ്ങി മിക്കവാറും ഓഹരികൾ നഷ്ടത്തിലാണ്. എല്ലാ വിഭാഗം സൂചികകളും നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം താഴ്ന്നു. Indices open weak with Nifty below 11,000

from money rss https://bit.ly/3cppeCK
via IFTTT

കെട്ടിട നിർമാണ ചട്ടങ്ങളിലെ ഭേദഗതി: ആശ്വാസത്തിൽ റിയൽ എസ്റ്റേറ്റ് മേഖല

കൊച്ചി: കെട്ടിട നിർമാണ ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള കരട് നിർദേശങ്ങൾ മന്ത്രിസഭ അംഗീകരിച്ചതോടെ സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മേഖല ആശ്വാസത്തിൽ. തറവിസ്തീർണ അനുപാതം (എഫ്.എ.ആർ.) പഴയ രീതിയിൽ തന്നെ കണക്കാക്കാൻ ഭേദഗതി വ്യവസ്ഥ ചെയ്യുന്നതാണ് ഈ മേഖലയ്ക്ക് ആശ്വാസം പകരുന്നത്. എന്നാൽ, ഭേദഗതിയിൽ വ്യക്തത വരേണ്ടതുണ്ടെന്നാണ് ബിൽഡർമാർ പറയുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് 2019-ൽ കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടവും പഞ്ചായത്ത് കെട്ടിട നിർമാണ ചട്ടവും ഭേദഗതി ചെയ്തിരുന്നു. ഇതോടെ കെട്ടിട നിർമാണത്തിന് അനുവദനീയമായ സ്ഥലത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞു. ഇതോടെ നിർമാണച്ചെലവ് 20-25 ശതമാനം വരെ വർധിക്കുകയും ചെയ്തു. തറ വിസ്തീർണ അനുപാതം (എഫ്.എ.ആർ.) കണക്കാക്കുന്നതിൽ ലിഫ്റ്റ്, പാർക്കിങ് ഏരിയ തുടങ്ങിയവ ഉൾപ്പെടുത്തുക കൂടി ചെയ്തതോടെ ഈ മേഖല കടുത്ത പ്രതിസന്ധിയിലായി. 8,000-24,000 ചതുരശ്ര മീറ്റർ നിർമാണത്തിന് ഏഴു മീറ്റർ റോഡ് ഫ്രണ്ടേജ് വേണമെന്ന ആവശ്യവും കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി. കഴിഞ്ഞ 10 മാസത്തിലേറെയായി കേരളത്തിൽ റിയൽ എസ്റ്റേറ്റ് രംഗം സ്തംഭനാവസ്ഥയിലാണെന്ന് ബിൽഡർമാരുടെ കൂട്ടായ്മയായ ക്രെഡായ് കേരള മുൻ ചെയർമാൻ ഡോ. നജീബ് സഖറിയ പറഞ്ഞു. കെട്ടിട നിർമാണ ചട്ടങ്ങളിൽ വരുത്തിയിട്ടുള്ള ഭേദഗതി നിർമാണ മേഖലയ്ക്ക് വളരെയധികം ഗുണം ചെയ്യുമെന്ന് ക്രെഡായ് കേരള ചെയർമാൻ എസ്. കൃഷ്ണകുമാർ പറഞ്ഞു. പഴയ രീതിയിലേക്ക് മുഴുവനായും തിരിച്ചുവന്നിട്ടില്ലെങ്കിലും 80 ശതമാനത്തോളം വ്യവസ്ഥകളിൽ മാറ്റംവന്നിട്ടുണ്ട്. കെട്ടിടങ്ങൾക്ക് റോഡിന്റെ വീതി 10 മീറ്റർ വേണമെന്ന വ്യവസ്ഥ മാറ്റി എട്ട് മീറ്ററായി കുറച്ചത് കോവിഡനന്തരം കൂടുതൽ പ്രദേശങ്ങളിലേക്ക് നിർമാണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിർമാണ മേഖലയിലെ വിവിധ സംഘടനകൾ സർക്കാരിന് നൽകിയിരുന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ചട്ടങ്ങൾ പുനഃപരിശോധിച്ചിരിക്കുന്നത്. ഇപ്പോൾ റിയൽ എസ്റ്റേറ്റ് രംഗം ഏറ്റവും മോശം അവസ്ഥയിലാണെന്നും അതിനാൽ ഇനിയുള്ള എന്ത് ഇളവും ഗുണം മാത്രമേ ചെയ്യുകയുള്ളൂവെന്നും അസറ്റ് ഹോംസ് മാനേജിങ് ഡയറക്ടർ വി. സുനിൽ കുമാർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രതിസന്ധിയിലായിരുന്ന ഈ മേഖലയ്ക്ക് സർക്കാരിന്റെ പിന്തുണയുണ്ടെങ്കിലേ തിരിച്ചുകയറാൻ കഴിയുകയുള്ളൂവെന്ന് കോൺഫിഡന്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ടി.എ. ജോസഫ് പറഞ്ഞു. Amendment inBuilding Rules: The Real Estate Sector in Relief

from money rss https://bit.ly/3mMywgO
via IFTTT

Is Mammootty A Part Of Mohanlal’s Empuraan? Prithviraj’s Viral Comment Hints At Megastar’s Inclusion

Is Mammootty A Part Of Mohanlal’s Empuraan? Prithviraj’s Viral Comment Hints At Megastar’s Inclusion
Looks like fans and followers of Superstars Mohanlal and Mammootty will get to witness the duo sharing screen space very soon. Don't believe us? Well, the Megastar's inclusion in the highly-anticipated film Empuraan, the sequel to the 2019 film Lucifer,

* This article was originally published here

ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി അഞ്ചാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 11,150ന് താഴെയെത്തി. 65.66 പോയന്റാണ് സെൻസെക്സിലെ നഷ്ടം. 37,668.42ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 21.80 പോയന്റ് താഴ്ന്ന് 11,131.90ലുമെത്തി. നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും വില്പന സമ്മർദത്തിൽ സൂചികകൾക്ക് പിടിച്ചുനിൽക്കാനായില്ല. ബിഎസ്ഇയിലെ 1213 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1382 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 155 ഓഹരികൾക്ക് മാറ്റമില്ല. ആക്സിസ് ബാങ്ക്, ഗെയിൽ, കോൾ ഇന്ത്യ, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഭാരതി എയർടെൽ, ഭാരതി ഇൻഫ്രടെൽ, ടാറ്റ സ്റ്റീൽ, എൻടിപിസി, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, ഐടി, ലോഹം, ഫാർമ സൂചികകളാണ് നഷ്ടത്തിൽ മുന്നിൽ. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. Sensex, Nifty end lower amid volatility

from money rss https://bit.ly/3cr6uTe
via IFTTT

ഐപിഒയുമായി യുടിഐ എഎംസി: ലക്ഷ്യം 3000 കോടി രൂപ

പ്രാഥമിക ഓഹരി വില്പനയ്ക്കായി മറ്റൊരു കമ്പനികൂടി. യുടിഐ അസറ്റ് മാനേജുമെന്റ് കമ്പനിയാണ് 3000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് വിപണിയിലെത്തുന്നത്. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ ഒന്നുവരെയാണ് ഐപിഒയ്ക്ക് അപേക്ഷിക്കാൻ കഴിയുക. ഓഹരി വില ഇതുവരെ നിശ്ചയിച്ചിട്ടില്ല. അർഹതപ്പെട്ട ജീവനക്കാർക്കായി രണ്ടുലക്ഷം ഓഹരികൾ നീക്കിവെച്ചിട്ടുണ്ട്. ഓഫർ ഫോർ സെയിൽമാതൃകയിൽ 3,89,87,081 ഇക്വിറ്റി ഷെയറുകളാണ് കമ്പനി വിറ്റഴിക്കുന്നത്. എസ്ബിഐ, ലൈഫ് ഇൻഷുറൻസ് കോർപറേഷൻ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ടി റോവ് പ്രൈസ് ഇന്റർനാഷണൽ എന്നിവയുടെ കൈവശമാണ് നിലവിൽ ഈ ഓഹരികളുള്ളത്. കൊട്ടക് മഹീന്ദ്ര കാപിറ്റൽ കമ്പനി, ആക്സിസ് ക്യാപിറ്റൽ, സിറ്റി ഗ്രൂപ്പ് ഗ്ലോബർ മാർക്കറ്റ്സ് ഇന്ത്യ, ഡിഎസ്പി മെറിൽ ലിഞ്ച്, ഐസിഐസിഐ സെക്യൂരിറ്റീസ്, ജെഎം ഫിനാൻഷ്യൽ, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് തുടങ്ങിയവയാകും ഐപിഒ നടപടികൾക്ക് നേതൃത്വം നൽകുക. എസ്ബിഐ കാർഡ്സ്, റൊസാരി ബയോടെക്, മൈൻഡ് സ്പെയ്സ് ബിസിനസ് പാർക്ക്, ഹൈപ്പിയെസ്റ്റ് മൈൻഡ്സ്, റൂട്ട് മൊബൈൽ, കാംസ്, കെംകോൺ കെമിക്കൽസ് ഏയ്ഞ്ചൽ ബ്രോക്കിങ്, ലിഖിത ഇൻഫ്ര എന്നിവയ്ക്കുപിന്നാലെ ഇത് പത്താമത്തെ കമ്പനിയാണ് ഈവർഷം ഐപിഒയുമായി വരുന്നത്. UTI AMC to launch Rs 3,000 crore-IPO

from money rss https://bit.ly/3hTNPAL
via IFTTT

ഒരുദിവസംകൊണ്ട് അച്ഛനും മകനും ശതകോടീശ്വരന്മാരായി; കഥയിങ്ങനെ

Photo:Carvana|Instagram കോവിഡ് വ്യാപനത്തെതടർന്ന് ഇന്ത്യയിൽമാത്രമല്ല ലോകത്തെമ്പാടും സെക്കൻഡ് ഹാൻഡ് വാഹന വിപണി വൻകുതിപ്പിലാണ്. 2017ൽ ഓഹരി വിപണിയിൽ ലിസ്റ്റുചെയ്തശേഷം ഇതുവരെ ലാഭമുണ്ടാക്കാത്ത കമ്പനി ഒരൊറ്റദിവസംകൊണ്ട് നേട്ടമുണ്ടാക്കിയത് 150ശതമാനത്തിലേറെ. ഇതോടെ അച്ഛനും മകനും ബ്ലൂംബർഗ് ശതകോടീശ്വരപട്ടികയിൽ ഇടംപിടിച്ചു.വെൻഡിങ് മെഷീനുകൾ വഴി വലിയ കോയിനിട്ട് കാറുകൾവിൽക്കുന്ന യുഎസിലെ ഫിനിക്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ റീട്ടെയിലിങ് കമ്പനിയായ കാർവാനയാണ് നേട്ടത്തിനുപിന്നിൽ. കാർവാനയുടെ ഏറ്റവും വലിയ ഓഹരി ഉടമയാണ് അച്ഛൻ ഏണസ്റ്റ് ഗാർസിയ രണ്ടാമൻ. അദ്ദേഹത്തിന്റെ മകൻ ഏണസ്റ്റ് ഗാർസിയ മൂന്നാമൻ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ്. രണ്ടുപേരുടെയുംകൂടിയുള്ള മൊത്തം ആസ്തി നിലവിൽ 21,400 കോടി(21.4 ബില്യൺ) ഡോളറാണ്. റെക്കോഡ് വരുമാനവും ലാഭവിഹിതവും ലഭിക്കുമെന്നുറപ്പായതോടെ ന്യൂയോർക്കിൽ കമ്പനിയുടെ ഓഹരി വില 31ശതമാനം ഉയർന്നു. ഗാർഹികാവശ്യങ്ങൾക്കുള്ള സാധനങ്ങൾ, വിനോദം, ഉപയോഗിച്ച കാറുകൾ എന്നിവ ഓൺലൈനിൽ വാങ്ങുന്ന അമേരിക്കക്കാരുടെ എണ്ണംവർധിച്ചതോടെയാണ് കമ്പനിയുടെ വരുമാനത്തിൽ കുതിപ്പുണ്ടായത്. 19,000ത്തോളം കാറുകളാണ് ഒരേസമയം വില്പനയ്ക്ക് വച്ചിരിക്കുന്നത്. തിരഞ്ഞെടുത്തുകഴിഞ്ഞാൽ 10 മിനുട്ടുകൊണ്ട് ഇടപാട് പൂർത്തിയാക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. യുഎസിലെമ്പാടും ഒരുഡസനിലധികം വെൻഡിങ് മെഷീനുകളിൽ വലിയൊരു നാണയം നിക്ഷേപിച്ച് കാറുകൾ സ്വന്തമാക്കാം. രണ്ടുലക്ഷം കാറുകളാണ് കഴിഞ്ഞവർഷംമാത്രം കമ്പനി വിറ്റത്. പ്രതിവർഷം 20 ലക്ഷം കാറുകളുടെ വില്പനയെന്ന ലക്ഷ്യത്തിലേയ്ക്കാണ് കമ്പനി ഇപ്പോൾ എത്തുന്നത്. ലോകത്തെ കോടീശ്വരന്മാരായ 500 പേരുടെ ബ്ലൂംബർഗിന്റെ തത്സമയ കോടീശ്വരപട്ടികയിലാണ് ഇരുവരും ഇടംപിടിച്ചത്. ഗാർസിയ രണ്ടാമന്റെ ആസ്തി 1500 കോടി (15 ബില്യൺ) ഡോളറാണ്. ഗാർസിയ മൂന്നാമന്റേതാകട്ടെ 640 കോടി(6.4 ബില്യൺ)ഡോളറുമാണ്. Father, son used-car sellers get $5 billion richer in a day

from money rss https://bit.ly/301VuH1
via IFTTT

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്: ഒന്നരമാസത്തിനിടെ കുറഞ്ഞത് 4,800 രൂപ

സംസ്ഥാനത്ത് ബുധനാഴ്ച സ്വർണവില പവന് 200 രൂപ കുറഞ്ഞ് 37,200 രൂപയായി. 4,650 രൂപയാണ് ഗ്രാമിന്റെ വില. ചൊവാഴ്ച രണ്ടുതവണയായി പവന് 760 രൂപയാണ് കുറഞ്ഞത്. ഇതോടെ രണ്ടുദിവസത്തിനുള്ളിൽ പവൻ വിലയിൽ 1000 രൂപയ്ക്കടുത്ത് കുറവുണ്ടായി. ഓഗസ്റ്റ് ഏഴിനാണ് സ്വർണവില എക്കാലത്തെയും റെക്കോഡ് ഭേദിച്ച് 42,000 രൂപയിലെത്തിയത്. ഒന്നരമാസംകൊണ്ട് പവന്റെ വിലയിൽ 4,800 രൂപയാണ് കുറഞ്ഞത്. ഡോളർ കരുത്താർജിച്ചതും ലാഭമെടുപ്പ് തുടരുന്നതുമാണ് വിലയിടിവിനുകാരണം. ആഗോളതലത്തിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 200 ഡോളർ വരെ കുറവുവന്നിട്ടുണ്ട്. 2,000 ഡോളർവരെ എത്തിയ സ്വർണവില ഇപ്പോൾ 1,902.04 ഡോളർ നിലവാരത്തിലാണ്. Gold prices today fall for 3rd day in a row, down ₹4,800 from last month highs

from money rss https://bit.ly/2RQm5lZ
via IFTTT

കെകെആര്‍ റിലയന്‍സ് റീട്ടെയിലില്‍ 5,500 കോടി നിക്ഷേപിക്കും

അമേരിക്കൻ നിക്ഷേപ സ്ഥാപനമായ കെകെആർ ആൻഡ് കമ്പനി റിലയൻസ് റീട്ടെയിലിൽ 5,500 കോടി രൂപ നിക്ഷേപിക്കും. ഇതോടെ റിലയൻസ് റീട്ടെയിലിലിന്റെ മൂല്യം 4.21 ലക്ഷം കോടി രൂപയായി ഉയർന്നു. കെകെആറിന് റീട്ടെയിൽ ബിസിനസിൽ 1.28ശതമാനംഉടമസ്ഥതാവകാശമാണ് ലഭിക്കുക. രണ്ടാമത്തെ സ്ഥാപനമാണ് റിലയൻസ് റീട്ടെയിലിൽ നിക്ഷേപം നടത്തുന്നത്. ഈമസം തുടക്കത്തിൽ സ്വകാര്യ ഇക്വിറ്റി നിക്ഷപകരായ സിൽവർ ലേക്ക് 7,500 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. വൻതോതിൽ നിക്ഷേപം സമാഹരിച്ച് ഇ-കൊമേഴ്സ് മേഖലയിലെ കരുത്തരായ ആമസോണും ഫ്ളിപ്കാർട്ടുമായും മത്സരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. സൂപ്പർമാർക്കറ്റുകൾ, കൺസ്യൂമർ ഇലക്ട്രോണിക്സ് ശൃംഖല, മൊത്തവ്യാപാര്യം, ഫാഷൻ സ്റ്റോറുകൾ, ഓൺലൈൻ ഗ്രോസറി സ്റ്റോറായ ജിയോമാർട്ട് എന്നിവ റിലയൻസ് റീട്ടെയിലിനുകീഴിലാണ്. ഈയിടെ ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ ബിസിനസും കമ്പനി ഏറ്റെടുത്തിരുന്നു. KKR to invest Rs 5,550 crore in Reliance Retail

from money rss https://bit.ly/33PavNy
via IFTTT

സെന്‍സെക്‌സില്‍ 288 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: രണ്ടുദിവസത്തെ കനത്ത തകർച്ചയ്ക്കുശേഷം വിപണിയിൽ ഉയർത്തെഴുന്നേൽപ്പ്. സെൻസെക്സ് 288 പോയന്റ് നേട്ടത്തിൽ 38,022ലും നിഫ്റ്റി 72 പോയന്റ് ഉയർന്ന് 11,233ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 777 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 172 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 37 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ഇൻഫോസിസ്, വിപ്രോ, റിലയൻസ്, ബ്രിട്ടാനിയ, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്സ്, ടൈറ്റാൻ കമ്പനി, സൺ ഫാർമ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, ഗ്രാസിം, പവർഗ്രിഡ് കോർപ്, എൻടിപിസി, ടിസിഎസ്, ഒഎൻജിസി, ബജാജ് ഓട്ടോ, അദാനി പോർട്സ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചകകൾ ഒരുശതമാനത്തോളം ഉയർന്നു. Sensex gains 288 points

from money rss https://bit.ly/3clGV6j
via IFTTT

Tuesday, 22 September 2020

വിപണിയില്‍നിന്ന്‌ ബി.എസ്.എൻ.എൽ 8,500 കോടിസമാഹരിച്ചു

കൊച്ചി: ജീവനക്കാരുടെ കൂട്ട പിരിച്ചുവിടൽ, സ്വകാര്യ കമ്പനികളിൽനിന്നുള്ള കടുത്ത മത്സരം എന്നിവയ്ക്കിടയിലും പൊതുമേഖലാ ടെലികോം സ്ഥാപനമായ ബി.എസ്.എൻ.എൽ. കടപ്പത്രങ്ങളുടെ വില്പനയിലൂടെ 8,500 കോടി രൂപ സമാഹരിച്ചു. 229 നിക്ഷേപകരിൽനിന്നായി 17,183.10 കോടി രൂപയുടെ അപേക്ഷകൾ ലഭിച്ചു. അതായത് 200 ശതമാനത്തിലേറെ അപേക്ഷകളാണ് ലഭിച്ചത്. എച്ച്.ഡി.എഫ്.സി. ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക്, എസ്.ബി.ഐ., ഐ.സി.ഐ.സി.ഐ. പ്രൈമറി ഡീലേഴ്സ് എന്നിവരാണ് പണം മുടക്കിയ പ്രധാന നിക്ഷേപക സ്ഥാപനങ്ങൾ. ദേശീയ പെൻഷൻ സ്കീമും (എൻ.പി.എസ്.) കടപ്പത്രങ്ങൾ വാങ്ങി. പത്ത് വർഷക്കാലാവധിയിൽ പുറത്തിറക്കിയ കടപ്പത്രങ്ങൾക്ക് നിക്ഷേപകരിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 3,700 കോടി രൂപയുടെ സബ്സ്ക്രിപ്ഷൻ നേടിയത് നിക്ഷേപക സ്ഥാപനങ്ങളാണ്. ഇതിൽ എസ്.ബി.ഐ.യും ഐ.സി.ഐ.സി.ഐ. പ്രൈമറിയും 1,500-1,600 കോടി രൂപ വീതം നിക്ഷേപിച്ചു. സർക്കാർ ഗാരന്റിയുള്ള അൺസെക്യൂർഡ് ആയ കടപ്പത്രങ്ങൾ ഓഹരികളാക്കി മാറ്റാനാകാത്തതാണ്. പുതിയ നിക്ഷേപ സമാഹരണത്തിലൂടെ ഇന്ത്യൻ ടെലികോം രംഗത്ത് വിപണി വിഹിതം വീണ്ടെടുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കടപ്പത്രങ്ങൾ വഴി സമാഹരിച്ച പണം വായ്പ തിരിച്ചടയ്ക്കുന്നതിനും മൂലധനം വർധിപ്പിക്കുന്നതിനും വേണ്ടി വിനിയോഗിക്കും.

from money rss https://bit.ly/2Eq9PFP
via IFTTT

ചൈനയിൽനിന്നുള്ള ഇറക്കുമതിയിൽ 27.63 ശതമാനം ഇടിവ്

മുംബൈ: ഏപ്രിൽമുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ചൈനയിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ 27.63 ശതമാനത്തിന്റെ കുറവുണ്ടായതായി വാണിജ്യമന്ത്രാലയം. ആകെ 2158 കോടി ഡോളറിന്റെ (ഏകദേശം 1.58 ലക്ഷം കോടി രൂപ) ഇറക്കുമതിയാണ് ഇക്കാലത്തുണ്ടായത്. ഓഗസ്റ്റിൽ 498 കോടി ഡോളറിന്റെ (36,567 കോടി രൂപ) ഉത്പന്നങ്ങൾ ഇറക്കുമതിചെയ്തു. ജൂലായിലിത് 558 കോടി ഡോളർ (40,973 കോടി രൂപ) ആയിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ചൈനയുടെ സൗഹൃദവ്യാപാരപങ്കാളിയെന്ന പദവി മാറ്റുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചനയില്ലെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ കഴിഞ്ഞദിവസം പാർലമെന്റിൽ പറഞ്ഞിരുന്നു.

from money rss https://bit.ly/3cowIGj
via IFTTT

Prabeesh Chakkalakkal Passes Away At 44 After Collapsing During Film Shoot

Prabeesh Chakkalakkal Passes Away At 44 After Collapsing During Film Shoot
Actor-dubbing artiste Prabeesh Chakkalakkal passed away yesterday. As per reports, he collapsed on the location of his upcoming awareness movie in Kochi.   The actor was apparently shooting for the YouTube channel Cochin College, when he collapsed and was brought

* This article was originally published here

രണ്ടാംദിവസവും തകര്‍ച്ച: സെന്‍സെക്‌സ് 300 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 300 പോയന്റ് നഷ്ടത്തിൽ 37,734.8ലും നിഫ്റ്റി 97 പോയന്റ് താഴ്ന്ന് 11,153.65ലുമെത്തി. ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിൻസർവ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പവർഗ്രിഡ് കോർപ്, ഐടിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. എച്ച്സിഎൽ ടെക്, ടിസിഎസ്, സൺ ഫാർമ, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, എസ്ബിഐ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ആഗോള കാരണങ്ങളാണ് വിപണിയിൽ പ്രതിഫലിച്ചത്. രാജ്യങ്ങളുടെ സമ്പദ്ഘടനകൾ തിരിച്ചുവരാൻ വൈകുന്നതുസംബന്ധിച്ച ആശങ്കകളും യൂറോപ്പിൽ രണ്ടാംഘട്ട കോവിഡ് വ്യാപന ഭീതിയുമാണ് സൂചികകളുടെ കരുത്തുചോർത്തിയത്. റിലയാൽറ്റി, ഓയിൽ ആൻഡ് ഗ്യാസ്, ക്യാപിറ്റൽ ഗുഡ്സ് സൂചികകൾ നഷ്ടമുണ്ടാക്കിയപ്പോൾ ബിഎസ്ഇ ഐടി, ടെക് സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 1.70ശതമാനവും 1.61ശതമാനവും നഷ്ടത്തിലായി.

from money rss https://bit.ly/35Z7Kw0
via IFTTT

ജിയോ പോസ്റ്റ് പെയ്ഡ് പ്ലസ് പ്ലാനുകള്‍ അവതരിപ്പിച്ചു: വിശദാംശങ്ങളറിയാം

മുംബൈ: ഒരുകുടുംബത്തിലെ എല്ലാവർക്കും ഒരൊറ്റബില്ല് എന്ന ആശയം നടപ്പാക്കി ജിയോ പോസ്റ്റ് പെയ്ഡ് പ്ലസ് പ്ലാൻ പുറത്തിറക്കി. 399 രൂപ മുതലാണ് പ്ലാനുകൾ തുടങ്ങുന്നത്. 500 ജിബിവരെ ഉപയോഗിക്കാം. ഇന്ത്യയ്ക്കകത്തും പുറത്തുമായി വൈഫൈ കോളിങ് സൗകര്യവും ലഭിക്കും. സെപ്റ്റംബർ 24 മുതലാണ് ജിയോ സ്റ്റോറുകൾവഴിയും ഹോം ഡെലിവറിയായും പോസ്റ്റ് പെയ്ഡ് പ്ലാനുകൾ നൽകിതുടങ്ങുക. മികച്ച കണക്ടിവിറ്റി, പരിധിയില്ലാത്ത വിനോദ സാധ്യത, അന്തർദേശീയ റോമിങ് സൗകര്യം തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നതാണ് പുതിയ പ്ലാൻ. കുടുംബത്തിന് ഒന്നാകെ 250 രൂപയ്ക്കും കണക് ഷനെടുക്കാനുള്ള സൗകര്യമുണ്ട്. വരിക്കാരാകുന്നവർക്ക് നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം, ഡിസ്നി-ഹോട്സ്റ്റാർ ഒടിടി പ്ലാറ്റ്ഫോമുകളും സൗജന്യമായി ലഭിക്കും. ജിയോ ആപ്പിലൂടെ 650 ലൈവ് ചാനലുകളും, വീഡിയോ കണ്ടെന്റുകലും 300ലധികം ന്യൂസ് പേപ്പറുകളും ലഭ്യമാകും. 399 രൂപയുടെ പ്ലാനിനുപുറമെ, 599 രുപ, 799രുപ, 999 രുപ, 1499 രൂപ എന്നിങ്ങനെയും പ്ലാനുകൾ ലഭ്യമാണ്. Reliance Jio announces new Postpaid Plus plans, starting ₹399

from money rss https://bit.ly/2FUAUkO
via IFTTT

അടല്‍ പെന്‍ഷന്‍ പദ്ധതിയിലെ ഒരുവര്‍ഷത്തെ ആദായം11ശതമാനം: നിക്ഷേപകന് നേട്ടമുണ്ടോ?

അസംഘടിതമേഖലയിലെ തൊഴിലാളികൾക്കായി സർക്കാർ അവതരിപ്പിച്ച അടൽ പെൻഷൻ യോജനയിൽ മറ്റ് പെൻഷൻ പദ്ധതികളേക്കാളും മികച്ചനേട്ടം. 11ശതമാനത്തിലേറെ ആദായമാണ് ഒരുവർഷത്തിനിടെ പദ്ധതിയിൽ ലഭിച്ചത്. വിവിധ ഫണ്ടുമാനേജർമാരാണ് പദ്ധതി കൈകാര്യം ചെയ്യുന്നത്. എസ്ബിഐ പെൻഷൻ ഫണ്ട് നൽകിയ നേട്ടം 11.51ശതമാനമാണ്. യുടിഐ റിട്ടയർമെന്റ് സൊലൂഷൻസ് 11.02ശതമാനവും എൽഐസി പെൻഷൻ ഫണ്ട് 11.27ശതമാനവും ആദായവുമാണ് പദ്ധതിയിൽ കൂട്ടിച്ചേർത്തത്. കൂടുതൽ പെൻഷൻ ലഭിക്കുമോ? 60വയസ്സാകുമ്പോൾ 1,000 രൂപമുതൽ 5,000 രൂപവരെ ഉറപ്പുള്ള പെൻഷൻ നൽകുന്നതാണ് പദ്ധതി. വരിക്കാരൻ അടയ്ക്കുന്ന വിഹിതത്തിൽനിന്ന് കൂടുതൽ ആദായം ലഭിച്ചാൽ കൂടുതൽ പെൻഷൻലഭിക്കും. അതേസമയം, നിക്ഷേപത്തിൽനിന്ന് ആദായംകുറഞ്ഞാൽ നിശ്ചയിച്ചിട്ടുള്ള മിനിമംതുക പെൻഷനായി ലഭിക്കുകയും ചെയ്യും. ആദായത്തിൽ കുറവുവന്നാൽ സർക്കാർ പണംനൽകി നഷ്ടംനികത്തുകയാണ് ചെയ്യുക. പദ്ധതി തുടങ്ങിയിട്ട് കഴിഞ്ഞ മെയ് മാസത്തിൽ അഞ്ചുവർഷം പിന്നിട്ടു. രണ്ടുകോടി പേരാണ് നിലവിൽ അംഗങ്ങളായുള്ളത്. ഇന്ത്യക്കാരായ 18നും 40നും വയസ്സിനിടയിലുള്ളവർക്ക് പദ്ധതിയിൽ ചേരാൻ അവസരമുണ്ട്. 60 വയസ്സുകഴിഞ്ഞാൽ ജീവിതകാലംമുഴുവൻ പെൻഷൻ ലഭിക്കും. അതിനുശേഷം പങ്കാളിക്കും പെൻഷന് അർഹതയുണ്ട്. ഇരുവരുടെയും കാലശേഷം നോമിനിക്ക് സമാഹരിച്ച തുകമുഴുവൻ കൈമാറും.

from money rss https://bit.ly/3cpfPen
via IFTTT

എംസിഎക്‌സില്‍ ലോഹങ്ങളുടെ വില്‍പന ഒരു ലക്ഷം ടണ്‍ കടന്നു

കൊച്ചി: രാജ്യത്തെ പ്രമുഖ കമ്മോഡിറ്റി എക്സ്ചേഞ്ചായ എംസിഎക്സിന് ലോഹങ്ങളുടെ വിൽപനയിൽ വൻനേട്ടം. 2019 ജനുവരി മുതൽ ഇതുവരെ വിവിധ കോൺട്രാക്റ്റുകളിലായി 1,06,814 ടൺ ലോഹങ്ങൾ ഡെലിവറി നടത്തിയതായി എംസിഎക്സ് അധികൃതർ അറിയിച്ചു. 30,771 ടൺ അലൂമിനിയം, 24852.50 ടൺ ചെമ്പ്, 10,517 ടൺ ലെഡ്, 3646.50 ടൺ നിക്കൽ, 37,027 ടൺ സിങ്ക് എന്നിവയാണ് ഇക്കാലയളവിനുള്ളിൽ വിൽപന നടന്നത്. കൂടുതൽ ആഭ്യന്തര ഉപഭോക്താക്കളെയും റിഫൈനർമാരെയും എംസിഎക്സിൽ പങ്കെടുപ്പിക്കുന്നതിനായി സംസ്കരിച്ച ലെഡ്ഡ് ബ്രാന്റുകളുടെ എംപാനൽ നടത്തുന്നതിനുള്ള നടപടികൾ എംസിഎക്സ് ആരംഭിച്ചിട്ടുണ്ട്. ചെറിയ കാലയളവിനുള്ളിൽ തന്നെ വിവിധയിനം ലോഹങ്ങളുടെ ഡെലിവറി വലിയ തോതിൽ വർധിച്ചതോടെ എംസിഎക്സ് മറ്റൊരു നാഴികക്കല്ല് പൂർത്തിയാക്കിയിരിക്കുകയാണെന്ന് എംസിഎക്സ് മാനേജിംഗ് ഡയറക്ടറും സി ഇ ഒ യുമായ പി.എസ്. റെഡ്ഡി പറഞ്ഞു.

from money rss https://bit.ly/30fcvOn
via IFTTT

Monday, 21 September 2020

പാഠം 91: ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ ഇറങ്ങുംമുമ്പ് ഇക്കാര്യങ്ങള്‍ പരിശോധിക്കാം

ലോക്ക് ഡൗൺ കാലയളവിൽ ഓഹരി വിപണി കൂപ്പുകുത്തിയശേഷം ഉയർത്തെഴുന്നേറ്റപ്പോൾ ജോസ് തോമസും പ്രമുഖ ഓഹരി ബ്രോക്കറുടെ അടുത്തുനിന്ന് ട്രേഡിങ് അക്കൗണ്ട് എടുത്തു. സഹപ്രവർത്തകനായ സുരേഷ്കുമാറിന്റെ ലക്ഷങ്ങൾനേടിയ കഥകേട്ടതാണ് ജോസിനെയും ഇതിന് പ്രേരിപ്പിച്ചത്. മാർച്ചിൽ 867 രൂപ നിലവാരത്തിലായിരുന്നു റിലയൻസിന്റെ ഓഹരിയിൽ നിക്ഷേപിച്ച് മൂന്നുമാസത്തിനുള്ളിൽ 150ശതമാനം നേട്ടമുണ്ടാക്കയി കഥയാണ് അദ്ദേഹത്തിന് പ്രചോദനമായത്. അക്കൗണ്ട് എടുത്തയുടനെ സമയംപാഴാക്കാതെ ഓഹരി ബ്രോക്കർ നൽകിയ ടിപ്സ് അനുസരിച്ച് ജോസ് മൂന്നു ലക്ഷം രൂപ നിക്ഷേപിച്ചു. ഇപ്പോഴതിന്റെമൂല്യം രണ്ടു ലക്ഷം രൂപയാണ്. സ്വർണത്തിൽ നിക്ഷേപിച്ചിരുന്നെങ്കിൽ മികച്ച ആദായം നേടാമായിരുന്നുവെന്ന് ഭാര്യ അദ്ദേഹത്തെ കുറ്റപ്പെടുത്തി. അതോടെ കടുത്ത നിരാശയിലായ അദ്ദേഹം എന്തുചെയ്യണമെന്നറിയാനാണ് ഇ-മെയിൽ അയച്ചത്. ഓഹരിയിലോ ഫണ്ടിലോ നിക്ഷേപിക്കുംമുമ്പ് റിസ്ക് എടുക്കാനുള്ള ശേഷിയുണ്ടോയെന്ന് വിലയിരുത്തണമെന്ന് വിശദീകരിക്കുന്ന പാഠം അദ്ദേഹം വായിച്ചിരുന്നു. ഇതുസംബന്ധിച്ച് കൂടുതൽ വിശദീകരണമാണ് ഇവിടെ ലക്ഷ്യമിടുന്നത്. ആദ്യം റിസ്ക് പ്രൊഫൈൽ വിലയിരുത്തുക വഴിയറിയാതെ ദുർഘടംപിടിച്ച റോഡിലൂടെയുള്ള യാത്ര ദുഷ്കരമായിരിക്കും. വഴിതെറ്റി എവിടെയെങ്കിലും കുഴിയിലോ ഗർത്തത്തിലോപോയി ചാടാനുള്ള സാധ്യതയുണ്ട്. അതിനാൽ നിക്ഷേപ പോർട്ട്ഫോളിയോ തയ്യാറാക്കുംമുമ്പ് വ്യക്തമായ കാഴ്ചപ്പാട് മുന്നിലുണ്ടാകണം. വയസ്സ്, സാമ്പത്തിക ലക്ഷ്യങ്ങൾ, നിക്ഷേപ കാലാവധി, ബാധ്യത തുടങ്ങിയവയാണ് റിസ്ക് പ്രൊഫൈൽ പരിശോധിക്കാൻ സാധാരണയായി പരിഗണിക്കാറുള്ളത്. 30കളിൽതാഴെയാണ് പ്രായമെങ്കിൽ റിട്ടയർമെന്റിന് വർഷങ്ങൾ മുന്നിലുണ്ട്. ചെറുപ്പകാലമായതിനാലും ബാധ്യതകൾ കുറവായതിനാലും കുറച്ച് റിസ്ക് എടുത്താലും മികച്ച ആദായം ലഭിക്കുന്നതിനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്താം. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ മറികടക്കാൻ മുന്നിൽ ഏറെവർഷങ്ങളുള്ളത് അനുകൂലമാണ്. അതല്ല, നിങ്ങൾ വിരമിക്കാറായ ആളാണെങ്കിൽ ചാഞ്ചാട്ടംകുറഞ്ഞ(ആദായംകുറഞ്ഞതാണെങ്കിലും സ്ഥിരവരുമാനം നൽകുന്ന)പദ്ധതികളിൽ ശ്രദ്ധകേന്ദ്രീകരിക്കുക. മറിച്ചൊരുതീരുമാനമെടുത്താൽ വരുമാനംകുറയുന്നകാലത്ത് ജീവിതംമുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ടാകും. ഇനി നിക്ഷേപ കാലയളവിലേയ്ക്കുവരാം. കാലവധിയെ മൂന്നായിതിരിക്കാം ഹ്രസ്വകാലം, ഇടക്കാലം, ദീർഘകാലം എന്നിങ്ങനെയാണ് നിക്ഷേപ കാലയളവിനെ വേർതിരിക്കേണ്ടത്. ആറുമാസം മുതൽ രണ്ടുവർഷംവരെയാണ് ഹ്രസ്വകാലം. രണ്ടുവർഷം മുതൽ അഞ്ചുവർഷംവരെയുള്ളതാണ് ഇടക്കാലം. അഞ്ചുമുതൽ 10വർഷമോ അധിലധികമോഉള്ളതാണ് ദീർഘകാലം. വിദേശത്തേയ്ക്ക് വിനോദയാത്ര പോകാനുള്ള പണസമാഹരണം ഹ്രസ്വകാല നിക്ഷേപത്തിൽ ഉൾപെടുത്താം. അതേസമയം, പുതിയ കാറുവാങ്ങാനാണ് പദ്ധതിയെങ്കിൽ അതിനെ ഇടക്കാല സാമ്പത്തിക ലക്ഷ്യമായി കണക്കാക്കാം. വിരമിച്ചശേഷമുള്ള ജീവിതത്തിനുള്ള നിക്ഷേപമാണെങ്കിൽ ദീർഘകാലയളവിലുള്ളതുമാണ്. ഇനി റിസ്ക് പ്രൊഫൈലിലേയ്ക്കുവരാം. വ്യത്യസ്ത മനോഭാവമുള്ള വ്യക്തികളെ മൂന്നായിവേർതിരിക്കാം. 1. കുറഞ്ഞ റിസ്ക്(സാമ്പ്രദായിക നിക്ഷേപകർ) ആദായംകുറഞ്ഞാലും സ്ഥിരതയുള്ള വരുമാനം ഉറപ്പുനൽകുന്ന പദ്ധതികളിൽ നിക്ഷേപിക്കാനാകും ഈവിഭാഗക്കാർക്ക് താൽപര്യം. സ്ഥിര നിക്ഷേപ(ഡെറ്റ്) പദ്ധതികളാകും ഇത്തരക്കാർക്ക് അനുയോജ്യം. വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളിൽനിന്ന് മാറിനിൽക്കുന്നാണ് ഇത്തരക്കാർക്ക് നല്ലത്. 2. മോഡറേറ്റ് റിസ്ക്(ഇടത്തരം നിക്ഷേപകർ) കൂടുതൽ മൂലധനനേട്ടംലഭിക്കാൻ കുറച്ച് റിസ്ക് എടുക്കാൻ തയ്യാറുള്ളവരാണ് ഈ വിഭാഗത്തിൽപ്പെടുക. വിപണിയുമായി ബന്ധപ്പെട്ട് ചാഞ്ചാട്ടസ്വഭാവമുള്ള പദ്ധതികളിൽ നിശ്ചിതശതമാനം നിക്ഷേപം നടത്തുന്നതുകൊണ്ട് തെറ്റില്ല. ഓഹരിയിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കുന്ന അഗ്രസീവ്, കൺസർവേറ്റീവ് ഹൈബ്രിഡ് ഫണ്ടുകൾ നിക്ഷേപത്തിനായി പരിഗണിക്കാം. അല്ലെങ്കിൽ മൊത്തം നിക്ഷേപത്തിൽ 50ശതമാനംവരെ ഓഹരി അധിഷ്ഠിത പദ്ധതികളും 50ശതമാനം ഡെറ്റ് പദ്ധതികളും നിക്ഷേപത്തിനായി പരിഗണിക്കാം. ദീർഘകാലയളവിൽ മികച്ച മൂലധനേട്ടം ലഭിക്കാൻ ഓഹരി അധിഷ്ഠിത പദ്ധതികൾ സാഹയിക്കും. അതോടൊപ്പം സ്ഥിരനിക്ഷേപ പദ്ധതികളിൽനിന്ന് ഉറപ്പുള്ളനേട്ടം ലഭിക്കുകയും ചെയ്യും. 3. ഉയർന്ന റിസ്ക് (അഗ്രസീവ് നിക്ഷേപകർ) നഷ്ടസാധ്യതയോ ചാഞ്ചാട്ടമോ ഒന്നും ഇത്തരക്കാർ കാര്യമാക്കാറില്ല. പരമാവധി മൂലധനേട്ടമുണ്ടാക്കുകയാണ് ലക്ഷ്യം. ഓഹരിയിലോ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലോ ഈവിഭാഗക്കാർക്ക് നിക്ഷേപിക്കാം. എങ്കിലും എമർജൻസി ഫണ്ടുപോലുള്ളവ സ്ഥിരനിക്ഷേപ പദ്ധതികളിൽതന്നെ സൂക്ഷിക്കണം. ഏതുവിഭാഗത്തിൽപ്പെടും? മുകളിൽ പറഞ്ഞ ഏതുവിഭാഗത്തിലാണ് ഉൾപ്പെടുകയെന്ന് നിക്ഷേപത്തിന് തയ്യാറെടുക്കുംമുമ്പ് ആലോചിക്കുക. ജോസിനെപ്പോലെ എടുത്തുചാടാതിരിക്കുക. റിസ്ക് പ്രൊഫൈൽ കണ്ടെത്തിക്കഴിഞ്ഞാൽ അതിനുയോജിച്ച നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കുക. ഉദാഹരണത്തിന്,ഡൈനാമിക്കായ നിക്ഷേപമനോഭാവമുള്ളവർ സ്ഥിരനിക്ഷേപ പദ്ധതികളിൽ കുടുങ്ങിക്കിടക്കരുത്. നഷ്ടസാധ്യതയുണ്ടെങ്കിലും മികച്ച മൂലധനനേട്ടം പ്രതീക്ഷിക്കാവുന്ന ഓഹരി അധിഷ്ഠിത പദ്ധതികളിലേയ്ക്ക് അവർ വരട്ടെ. അതേസമയം, പരമ്പരാഗത ചിന്താഗതിയുള്ളവർ ഓഹരി പദ്ധതികളിയേക്ക് എടുത്തുചാടരുത്. നഷ്ടം സഹിച്ചും ഭാവിയിൽ നേട്ടമുണ്ടാക്കാനുള്ള മനോഭാവം ഇത്തരക്കാർക്കുണ്ടാകില്ല. അതുകൊണ്ടുതന്നെ സ്ഥിര നിക്ഷേപ പദ്ധതികളാകും ഇവർക്ക് അനുയോജ്യം. സാമ്പത്തികലക്ഷ്യം നിശ്ചയിക്കുക ആദ്യം സാമ്പത്തിക ലക്ഷ്യങ്ങൾ നിശ്ചയിക്കുക. അതിനുശേഷം മുകളിൽ വിശദീകരിച്ചപ്രകാരം റിസ്ക് പ്രൊഫൈൽ വിലയിരുത്തുക. ഒരുകാര്യം മനസിലാക്കുക. റിസ്ക് പ്രൊഫൈൽ എന്നും ഒരുപോലെയായിരിക്കണമെന്നില്ല. ചെറുപ്പത്തിൽ അഗ്രസീവായിരുന്നവർ ഉത്തരവാദിത്തവും ബാധ്യതകളും സാഹചര്യങ്ങളുമനുസരിച്ച് സാമ്പ്രദായിക മനോഭാവമുള്ളവരായി മാറിയേക്കാം. പ്രത്യേകിച്ച് പ്രായമാകുമ്പോൾ. അതുകൊണ്ടുതന്നെ കാലാകാലങ്ങളിൽ റിസ്ക് പ്രൊഫൈൽ വിലയിരുത്തി ഉചിതമായി നിക്ഷേപരീതികളിലേയ്ക്ക് മാറാൻ മടിക്കരുത്. Feedbacks to:antonycdavis@gmail.com

from money rss https://bit.ly/32R0dx9
via IFTTT

സ്വര്‍ണവില പവന് ഒറ്റയടിക്ക് 560 രൂപ കുറഞ്ഞ് 37,600 രൂപയായി

സംസ്ഥാനത്ത് ചൊവാഴ്ച സ്വർണവില പവന് ഒറ്റയടിക്ക് 560 രൂപകുറഞ്ഞ് 37,600 രൂപയായി. ഗ്രാമാനാകട്ടെ 70 രൂപകുറഞ്ഞ് 4,700 രൂപയിലുമെത്തി. സെപ്റ്റംബർ അഞ്ചിന് 37,360 രൂപയിലേയ്ക്ക് താഴ്ന്നശേഷം അല്പാൽപമായി വിലവർധിക്കുകയായിരുന്നു. സെപ്റ്റംബർ 15ന് മാസത്തെ ഉയർന്ന വിലയായ 38,160 രൂപയിലെത്തുകയും ചെയ്തു. 38,160 രൂപയായിരുന്നു തിങ്കളാഴ്ചയിലെയും വില. കഴിഞ്ഞ ദിവസം ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില 1,882.70 ഡോളർ നിലവാരത്തിലേയ്ക്ക് താഴ്ന്നിരുന്നു. ചൊവാഴ്ച നേരിയതോതിൽ വിലവർധിച്ചിട്ടുണ്ട്. ഔൺസിന് 1,918.20 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യൂറോപ്പിൽ രണ്ടാംഘട്ട കോവിഡ് വ്യാപനഭീതി വന്നതോടെ ആഗോള വിപണിയിൽ വരുംദിവസങ്ങളിൽ വിലവർധനയ്ക്ക് സാധ്യതയുണ്ട്.

from money rss https://bit.ly/2ZY0U6a
via IFTTT

സെന്‍സെക്‌സില്‍ നഷ്ടം 304 പോയന്റ്; നിഫ്റ്റി 11,200നുതാഴെ

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകളിൽ നഷ്ടം. സെൻസെക്സ് 304 പോയന്റ് താഴ്ന്ന് 37,729ലും നിഫ്റ്റി 109 പോയന്റ് നഷ്ടത്തിൽ 11,140ലുമാണ് വ്യാപാരം നടക്കുന്നത്. ഐടിസി, എൽആൻഡ്ടി, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയൻസ്, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, സെ്ബിഐ, മാരുതി, പവർഗ്രിഡ് കോർപ്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. എച്ച്സിഎൽ ടെക്, ഇൻഡസിന്റ് ബാങ്ക്, ടെക് മഹീന്ദ്ര, ടിസിഎസ്, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയന്റ്സ്, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ഐടി, ഫാർമ ഓഹരികളാണ് നേട്ടത്തിൽ. മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നഷ്ടംതുടരുകയാണ്. ആഗോള വിപണികളിലെ വില്പന സമ്മർദമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. യൂറോപ്പിൽ രണ്ടാംഘട്ട കോവിഡ് വ്യാപനത്തെതുടർന്ന് തിങ്കളാഴ്ച വിപണികൾ കനത്ത നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്. Indices slip in the red, Nifty below 11,200

from money rss https://bit.ly/33QILYS
via IFTTT

കാർഡുകൾ കൈമാറാതെ ഗൂഗിള്‍ പേ വഴി സമ്പര്‍ക്കരഹിത ഇടപാടിനുള്ള സൗകര്യവും

മുംബൈ: ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളോ വിവരങ്ങളോ കടയുടമയ്ക്ക് കൈമാറാതെ, സമ്പർക്ക രഹിത സംവിധാനത്തിലൂടെ ഇടപാട് നടത്താൻ സൗകര്യമൊരുക്കി ഗൂഗിൾ പേ. ക്രെഡിറ്റ് - ഡെബിറ്റ് കാർഡ് ഗൂഗിൾ പേ ആപ്പിൽ രജിസ്റ്റർചെയ്താൽ ഈ സൗകര്യം ലഭ്യമാകും. തുടക്കത്തിൽ എസ്.ബി.ഐ. കാർഡ്, ആക്സിസ് ബാങ്ക് കാർഡുടമകൾക്കായിരിക്കും ഈ സേവനം ലഭ്യമാകുക. കാർഡ് സേവന കമ്പനിയായ വിസയുമായി ചേർന്നാണ് നിയർ ഫീൽഡ് കമ്യുണിക്കേഷൻ (എൻ.എഫ്.സി.) സംവിധാനത്തിലൂടെ പുതിയ സേവനം ലഭ്യമാക്കുന്നത്. ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ ഇതുസഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊടക് ഉൾപ്പെടെ കൂടുതൽ ബാങ്കുകൾ വൈകാതെ ഈ സംവിധാനം ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.പി.ഐ. ക്കു പുറമെ കാർഡ് ഉപയോഗിച്ചും നേരിട്ട് ഇടപാടുനടത്താൻ ഗൂഗിൾ പേയിലൂടെ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. NFC felicity in Google pay

from money rss https://bit.ly/2RP40og
via IFTTT

വായ്പ പുനഃക്രമീകരണം എസ്ബിഐയില്‍ തുടങ്ങി:വിശദാംങ്ങള്‍ അറിയാം

മുംബൈ: റീട്ടെയിൽ വായ്പകളുടെ പുനഃക്രമീകരണത്തിനുള്ള നടപടികൾക്ക് തുടക്കമിട്ട് എസ്.ബി.ഐ.. ബാങ്കിന്റെ sbi.co.in എന്ന പോർട്ടലിൽ കയറി വായ്പാ പുനഃക്രമീകരണത്തിന് അർഹതയുണ്ടോ എന്ന് പരിശോധിക്കാം. വായ്പ അക്കൗണ്ട് നമ്പർ, കോവിഡിനുമുമ്പുള്ള വരുമാനം, നിലവിലെ വരുമാനം, സമീപഭാവിയിൽ ലഭിക്കാൻ സാധ്യതയുള്ള വരുമാനം തുടങ്ങിയവ പോർട്ടലിൽ നൽകിയാൽ വായ്പാ പുനഃക്രമീകരണത്തിന് അർഹതയുണ്ടോ എന്ന് പരിശോധിക്കാം. അർഹതയുണ്ടെങ്കിൽ ഇതിനൊപ്പം 30 ദിവസം കാലാവധിയുള്ള ഒരു റഫറൻസ് നമ്പർ കൂടി ലഭിക്കും. ഇതുമായി ബാങ്ക് ശാഖയിലെത്തി പുനഃക്രമീകരണത്തിനുള്ള നടപടി പൂർത്തിയാക്കാമെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. കോവിഡിനു മുമ്പുണ്ടായിരുന്നതിനേക്കാൾ കൂടുതൽ വരുമാനം ഇപ്പോഴുണ്ടെങ്കിൽ വായ്പാ പുനഃക്രമീകരണത്തിന് അർഹത ലഭിക്കില്ല. വായ്പയെടുത്തിട്ടുള്ളവർക്ക് പരമാവധി രണ്ടു വർഷം വരെ വായ്പാ കാലാവധി ഉയർത്താനും അവസരമുണ്ട്. കാലാവധി നീട്ടാൻ അപേക്ഷിക്കുന്നതിനും പോർട്ടലിൽ സൗകര്യമുണ്ട്. രേഖകൾ പരിശോധിച്ച ശേഷമായിരിക്കും വായ്പാ പുനഃക്രമീകരണത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. Loan restructuring begins at SBI

from money rss https://bit.ly/2Hn03Fy
via IFTTT

Prithviraj Sukumaran's Virtual Production: Kiccha Sudeep To Make Malayalam Debut With The Project?

Prithviraj Sukumaran's Virtual Production: Kiccha Sudeep To Make Malayalam Debut With The Project?
Prithviraj Sukumaran, the multi-faceted talent is all set to play the lead role in the first virtual production project of Indian cinema. Earlier, it was reported that the project will have one more protagonist, played by a leading South Indian actor.

* This article was originally published here

വില്പന സമ്മര്‍ദം: സെന്‍സെക്‌സ് 812 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനംതന്നെ ഓഹരി സൂചികകൾ കനത്ത നഷ്ടത്തിലായി. സെൻസെക്സ് 812 പോയന്റ് നഷ്ടത്തിൽ 38,034.14ലിലും നിഫ്റ്റി 254 പോയന്റ് താഴ്ന്ന് 11,250.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഉച്ചയ്ക്കുശേഷമുണ്ടായ കനത്ത വില്പന സമ്മർദമാണ് വിപണിയെ ബാധിച്ചത്. യൂറോപ്പ് ഉൾപ്പടെയുള്ളയിടങ്ങളിൽ കോവിഡ് വ്യാപനം കൂടിയത് ആഗോള സൂചികകളെ ബാധിച്ചിരുന്നു. രാജ്യത്തെ വിപണിയിലും അതുപ്രകടമായി. ഉയർന്ന നിലവാരത്തിൽതുടരുന്ന വിപണിയിൽ ഏതുസമയത്തും തിരുത്തലുണ്ടായേക്കാമെന്ന ഭീതി നിക്ഷേപകരിലുണ്ടായതാണ് പെട്ടെന്നുണ്ടായ വില്പന സമ്മർദത്തിനുപിന്നിലെ കാരണം. ടിസിഎസ്, ഇൻഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്കോ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി, പവർഗ്രിഡ് കോർപ്, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര, ഐടിസി, റിലയൻസ്, എൽആൻഡ്ടി, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്സ്, എൻടിപിസി, ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇ മിഡക്യാപ് സൂചിക 3.43ശതമാനവും സ്മോൾ ക്യാപ് 3.61ശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.ബിഎസ്ഇ ടെലികോം, റിയാൽറ്റി സൂചികകൾ ആറുശതമാനവും ലോഹം, വാഹനം എന്നിവയുടെ സൂചികകൾ അഞ്ചുശതമാനവും തകർന്നു. Sensex cracks 812 pts; Nifty settles at 11,250

from money rss https://bit.ly/33L5upo
via IFTTT

ബെംഗളുരുവില്‍ ടെസ് ലയുടെ ഗവേഷണ-വികസന കേന്ദ്രംവരുന്നു

പ്രമുഖ ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ് ല ബെംഗളുരുവിൽ ഗവേഷണ-വികസന(ആർ ആൻഡ് ഡി)കേന്ദ്രം സ്ഥാപിച്ചേക്കും. ഇതുസംബന്ധിച്ച് കർണാകട സർക്കാരുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ സാങ്കേതിക തലസ്ഥാനത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതുസംബന്ധിച്ച് രണ്ടുവട്ട ചർച്ചകൾ പൂർത്തിയായതായി സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. ലോകപ്രശസ്തമായ ടെസ് ലയുടെ ഗവേഷണ-വികസന വിഭാഗം പ്രവർത്തനംതുടങ്ങുമ്പോൾ അത് സംസ്ഥാനത്തിന് നേട്ടമാക്കാനാകുമെന്നാണ് കർണാടക സർക്കാരിന്റെ വിലയിരുത്തൽ. വ്യാമയാനം, വിവരസാങ്കേതികവിദ്യ, ബയോടെക്നോളജി എന്നീമേഖലകളിൽ ഗവേഷണ-വികസന സാധ്യതകൾ മികച്ചരീതിയിൽ നിലവിൽതന്നെ കർണാടകം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. നിരവധി ആഗോള സ്ഥാപനങ്ങളുടെ ഗവേഷണ-വികസന കേന്ദ്രങ്ങൾ ബെംഗളുരുവിൽ പ്രവർത്തിക്കുന്നുണ്ട്. ജനറൽ ഇലക്ട്രിക്ക് യുഎസിന് പുറത്ത് ആദ്യമായി ഗവേഷണകേന്ദ്രം സ്ഥാപിച്ചത് ബെംഗളുരുവിലാണ്. ഐബിഎം, സാംസങ് തുടങ്ങിയ 400ഓളം പ്രമുഖ ബ്രാൻഡുകൾക്ക് ബെംഗളുരുവിൽ ഗവേഷണ-വികസന കേന്ദ്രങ്ങളുണ്ട്. ലോകത്തെതന്നെ നാലാമത്തെ വലിയ വാഹനവിപണിയായ ഇന്ത്യയിൽ സാന്നിധ്യമുറപ്പിക്കാൻ ടെസ് ല ഒരുവർഷംമുമ്പെ ശ്രമംനടത്തിയിരുന്നു. ഇക്കാര്യത്തിൽ തീരുമാനം വൈകുന്നതിൽ കമ്പനിയുടെ സിഇഒ ഇലോൺ മസ്ക് നേരത്തെ നീരസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. Tesla in talks with Karnataka govt to set up R&D centre in Bengaluru

from money rss https://bit.ly/2ZVDluK
via IFTTT

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രീമിയം അടുത്തമാസം മുതല്‍ കൂടും

ഉപഭോക്തൃ കേന്ദ്രീകൃതമാക്കിയതോടെ ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ പ്രീമിയം ഒക്ടോബർ മാസത്തോടെ വർധിക്കും. പ്രീമിയത്തിൽ അഞ്ചുമുതൽ 20ശതമാനംവരെ വർധനവരുമെന്നാണ് വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആർഡിഎഐ)കൊണ്ടുവന്ന മാർഗനിർദേശങ്ങൾ നിർബന്ധമായും നടപ്പാക്കാൻ ഇൻഷുറൻസ് കമ്പനികൾക്ക് നിർദേശം നൽകിക്കഴിഞ്ഞു. ഒക്ടോബറോടെയാണ് പരിഷ്കരിച്ച നിയമങ്ങൾ നിവലവിൽവരിക. പുതിയ പോളിസികൾക്കും നിലവിലുള്ള പോളിസികൾ പുതുക്കുമ്പോഴും പൊതുമാനദണ്ഡങ്ങൾ നിലവിൽവരുന്നതോടെ നിരക്കിൽ വർധനവരും. പോളിസികളിലെ വ്യവസ്ഥകൾ സംബന്ധിച്ച അവ്യക്തതകൾ ഒഴിവാക്കുന്നതിന് പരിധിയിൽവരാത്ത രോഗങ്ങൾ വ്യക്തമാക്കണമെന്ന് ഐആർഡിഐ നിർദേശിച്ചിട്ടുണ്ട്. പോളിസി എടുക്കുന്നതിന് 48 മാസം മുമ്പുവരെയുള്ള രോഗങ്ങളാകും പ്രി എക്സിസ്റ്റിങ് വിഭാഗത്തിൽ ഉൾപ്പെടുക. പോളിസി എടുത്ത് മൂന്നുമാസങ്ങൾക്കുള്ളിൽ വരുന്ന രോഗങ്ങളും ഈ വിഭാഗത്തിൽതന്നെയാകും ഉൾപ്പെുടത്തുക. മാനസിക സമ്മർദം ഉൾപ്പടെയുള്ള മാനസിക രോഗങ്ങൾക്കുള്ള ചികിത്സ ഇനിമുതൽ പോളിസികളുടെ ഭാഗമാകും. കോവിഡ് വ്യാപനത്തെതുടർന്ന് പ്രചാരംനേടിയ ടെലി മെഡിസിൻ വഴിയുള്ള ചികിത്സയും പോളിസികളിൽ ഉൾപ്പെടും. Health insurance premiums set to increase from next month

from money rss https://bit.ly/3cikUVO
via IFTTT

Sunday, 20 September 2020

റൂട്ട് മൊബൈലും ലിസ്റ്റ് ചെയ്തത് 100ശതമാനത്തിലേറെ നേട്ടത്തില്‍

ഹാപ്പിയെസ്റ്റ് മൈൻഡ്സിനുപിന്നാലെ തിങ്കളാഴ്ച ലിസ്റ്റ് ചെയ്ത റൂട്ട് മൊബൈലും ലിസ്റ്റ് ചെയ്തത് 100ശതമാനത്തിലേറെ നേട്ടത്തിൽ. ലിസ്റ്റ് ചെയ്ത ഉടനെ ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരി വില 725 രൂപ നിലവാരത്തിയേക്ക് കുതിച്ചു. 350 രൂപയായിരുന്നു ഒരു ഓഹരിയുടെ ഐപിഒ വില. 240 കോടി രൂപയാണ് പ്രാഥമിക ഓഹരി വില്പനയിലൂടെ കമ്പനി സമാഹരിച്ചത്. ഓഫർ ഫോർ സെയിൽവഴി 360 കോടിയും. കോവിഡ് വ്യാപനത്തെതുടർന്ന് വിപണി കനത്ത ചാഞ്ചാട്ടത്തിൽ തുടരുമ്പോഴാണ് കമ്പനികൾ ഐപിഒയുമായെത്തി മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നത്. ഈയാഴ്ച മൂന്നുകമ്പനികളാണ് ഐപിഒയുമായെത്തുന്നത്. കാംസ്, കെംകോൺ കെമിക്കൽസ്, ഏയ്ഞ്ചൽ ബ്രോക്കിങ് തുടങ്ങിയവയാണ് കമ്പനികൾ.

from money rss https://bit.ly/3hPP3Ne
via IFTTT

സ്വര്‍ണവില പവന് 80 രൂപകൂടി 38,160 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 80 രൂപകൂടി 38,160 രൂപയായി. 4770 രൂപയാണ് ഗ്രാമിന്റെ വില. മൂന്നുദിവസമായി 38,080 രൂപയിൽ തുടർന്നശേഷമാണ് വിലകൂടിയത്. ഡോളർ തളർച്ചയിലാതിനെതുടർന്ന് ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,954.65 ഡോളർ നിലവാരത്തിലേയ്ക്കുയർന്നു. അതേസമയം, ദേശീയ വിപണിയിൽ സ്വർണവില താഴുകയാണുണ്ടായത്. എംസിഎക്സിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 51,637 നിലവാരത്തിലെത്തി.

from money rss https://bit.ly/3iNJX5K
via IFTTT

കരുത്തരായ വനിതകളിൽ ബൈജൂസിന്റെ ദിവ്യ

മലയാളിയായ ബൈജു രവീന്ദ്രനാഥന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ ടെക്നോളജി സ്റ്റാർട്ട് അപ്പായ 'ബൈജൂസി'ന്റെ കോ-ഫൗണ്ടർ ദിവ്യ ഗോകുൽനാഥ്, ഏഷ്യയിലെ ബിസിനസ് രംഗത്തെ ഏറ്റവും കരുത്തരായ വനിതകളുടെ പട്ടികയിൽ ഇടം നേടി. ബൈജു രവീന്ദ്രന്റെ ഭാര്യയാണ് 34-കാരിയായ ദിവ്യ. ബൈജൂസിനെ ചുരുങ്ങിയ കാലംകൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ എഡ് ടെക് കമ്പനിയായി വളർത്തിയതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. 'ഫോബ്സ്' മാസിക പുറത്തുവിട്ട പട്ടികയിൽ ഏഷ്യയിലെ 25 വനിതാ ബിസിനസ് മേധാവികളാണ് ഇടം പിടിച്ചിട്ടുള്ളത്.

from money rss https://bit.ly/3mG5lfm
via IFTTT

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം: നിഫ്റ്റി 11,500 നിലവാരത്തില്‍

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 75 പോയന്റ് നേട്ടത്തിൽ 38,920ലും നിഫ്റ്റി 25 പോയന്റ് ഉയർന്ന് 11,527ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 949 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 809 ഓഹരികൾ നഷ്ടത്തിലുമാണ്. 99 ഓഹരികൾക്ക് മാറ്റമില്ല. പൊതുമേഖല ബാങ്കുകളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. അതേസമയം, ഫാർമ സൂചികകൾ ഒരുശതമാനം ഉയർന്നു. എച്ച്സിഎൽ ടെക്, ടെക് ഹീന്ദ്ര, ഇൻഫോസിസ്, വിപ്രോ, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യൻ പെയിന്റ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, യുപിഎൽ, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി. ബജാജ് ഓട്ടോ, ഭാരതി ഇൻഫ്രാടെൽ, പവർഗ്രിഡ് കോർപ്, ഗെയിൽ, എൽആൻഡ്ടി, ഐസിഐസിഐ ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/3iNPWHy
via IFTTT

ആദായ നികതി റിട്ടേണ്‍: സംശയങ്ങളും മറുപടിയും

കോവിഡിന്റേയും ലോക്ഡൗണിന്റേയും പശ്ചാത്തലത്തിൽ നികുതിദായകർക്ക് ആശ്വാസമെന്ന നിലയിൽ 2019-20 സാമ്പത്തിക വർഷത്തിലെ റിട്ടേൺ ഫയൽ ചെയ്യാനും നികുതിയിളവ് നിക്ഷേപങ്ങൾ നടത്താനും നികുതിയടയ്ക്കാനുമുള്ള സമയം നീട്ടിനൽകിയിരിക്കുകയാണ്. ഓരോ വർഷവും നിശ്ചിത തുകയിൽ (2.50 ലക്ഷം രൂപ) കൂടുതൽ വരുമാനം നേടുന്നവർ ആദായ നികുതി റിട്ടേൺ സമർപ്പിക്കണമെന്നാണ് നിയമം. ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള പുതുക്കിയ തീയതി എന്നുവരെയാണ്. 2019-20 വർഷത്തെ (അസസ്മെന്റ് വർഷം 2020-21) ആദായ നികുതി റിട്ടേൺ പിഴയില്ലാതെ നവംബർ 30 വരെ ഫയൽ ചെയ്യാം. സാധാരണഗതിയിൽ സാമ്പത്തികവർഷം കഴിഞ്ഞു വരുന്ന ജൂലായ് 31/ ഓഗസ്റ്റ് 31 വരെയാണ് റിട്ടേൺ സമർപ്പിക്കാൻ അനുവദിച്ചിരുന്ന സമയം. 2018-19 സാമ്പത്തിക വർഷത്തെ റിട്ടേൺ പിഴയോടുകൂടി സെപ്റ്റംബർ 30 വരെ അടയ്ക്കാനും സമയം നീട്ടി നൽകിയിട്ടുണ്ട്. 2019-20 വർഷത്തിൽ ആരൊക്കെയാണ് നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടത്. 2019-20-ൽ ഒരു വ്യക്തിയുടെ നികുതി അടയ്ക്കേണ്ട വരുമാനം അടിസ്ഥാന ഇളവിനു മുകളിൽ ആണെങ്കിൽ റിട്ടേൺ ഫയൽ ചെയ്യണം. 60 മുതൽ 80 വയസ്സ് വരെയുള്ള മുതിർന്ന പൗരന്മാർക്ക് മൂന്നു ലക്ഷം രൂപയും 80 വയസ്സിനു മുകളിലുള്ളവർക്ക് അഞ്ചു ലക്ഷം രൂപയുമാണ് അടിസ്ഥാന ഇളവ്. മറ്റുള്ളവർക്ക് 2.50 ലക്ഷം രൂപയാണ് അടിസ്ഥാന ഇളവ്. വരുമാനം എത്രയാണെങ്കിലും റീഫണ്ട് ക്ലെയിം ചെയ്യണമെങ്കിൽ റിട്ടേൺ സമർപ്പിച്ചിരിക്കണം. 2019-20 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ താമസക്കാരനാണെങ്കിലും വിദേശ ആസ്തി കൈവശം വയ്ക്കുന്നവർ റിട്ടേൺ ഫയൽ ചെയ്യണം. വിദേശ ആസ്തി എന്താണെന്ന് റിട്ടേണിൽ പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്യണം. വിദേശ ബാങ്ക് അക്കൗണ്ട്, വിദേശത്ത് വീട്, സ്ഥലം, ധനകാര്യ ആസ്തികൾ, ഒപ്പിടാനുള്ള അധികാരം തുടങ്ങിയവയെ വിദേശ ആസ്തിയായാണ് കണക്കാക്കുന്നത്. സാമ്പത്തിക വർഷം ഒരു ലക്ഷം രൂപയിൽ കൂടുതൽ വൈദ്യുതി ബിൽ അടച്ചിട്ടുള്ളവർ. ഒന്നോ അതിലധികമോയുള്ള കറന്റ് അക്കൗണ്ടിൽ ഒരു കോടി രൂപയിലേറെ ഡെപ്പോസിറ്റ് നടത്തിയിട്ടുള്ളവർ. സ്വന്തമായോ മറ്റുള്ളവരുടെയോ വിദേശയാത്രയ്ക്കായി രണ്ടു ലക്ഷം രൂപയിൽ കൂടുതൽ തുക ചെലവഴിച്ചിട്ടുള്ളവർ. ഈ വിഭാഗത്തിൽ ഉൾപ്പെടാത്തവർ റിട്ടേൺ സമർപ്പിക്കേണ്ടതുണ്ടോ. ആവശ്യമില്ല. എന്നാൽ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതുകൊണ്ട് ചില പ്രയോജനങ്ങളുണ്ട്. വിസ അപേക്ഷ, ബാങ്ക് വായ്പ തുടങ്ങിയവയ്ക്കൊക്കെ റിട്ടേൺ സമർപ്പിച്ചതിന്റെ രേഖകൾ ചോദിക്കാറുണ്ട്. ആദായ നികുതി സമർപ്പിക്കാൻ പ്രത്യേക ഫോമുകളുണ്ടോ. ഉണ്ട്. ഓരോ വർഷവും നിയമത്തിൽ വരുന്ന മാറ്റമനുസരിച്ച് സാമ്പത്തിക വർഷം പൂർത്തിയായതിനുശേഷം ആദായ നികുതി വകുപ്പ് റിട്ടേൺ സമർപ്പിക്കാനുള്ള ഫോമുകൾ പുറത്തുവിടുന്നു. വരുമാനത്തിന്റെ വിശദാംശങ്ങൾ മാത്രമല്ല, കാലാകാലങ്ങളിൽ നിർദേശിച്ചിട്ടുള്ള വിവിധ വെളിപ്പെടുത്തലുകളും നികുതികളും കണക്കിലെടുത്താണ് ആദായനികുതി വകുപ്പ് ഫോം തയ്യാറാക്കുന്നത്. അതിൽനിന്ന് ഉചിതമായ ഫോം തിരഞ്ഞെടുത്താണ് നികുതിദായകർ റിട്ടേൺ സമർപ്പിക്കേണ്ടത്. വ്യക്തിഗത നികുതിദായകരെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട റിട്ടേൺ ഫോമുകൾ ഏതൊക്കെയാണ്. ഓരോ വർഷവും നിയമത്തിൽ വരുന്ന മാറ്റമനുസരിച്ച് ആദായ നികുതി വകുപ്പ് ഏഴ് റിട്ടേൺ ഫോമുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. ഐ.ടി.ആർ -1 മുതൽ 7 വരെയാണ് ഈ ഫോമുകൾ.ഇതിൽ ഒന്നു മുതൽ നാലു വരെയുള്ള ഫോമുകളാണ് വ്യക്തികളെ സംബന്ധിച്ചിടത്തോളം പ്രസക്തമായിട്ടുള്ളത്. ഐ.ടി.ആർ -1:ഇന്ത്യയിലെ സ്ഥിരതാമസക്കാരായ വ്യക്തികൾ; അമ്പതു ലക്ഷം രൂപ വരെ മൊത്തം വരുമാനം; ശമ്പളം, ഒരു വീട്, മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം (പലിശ തുടങ്ങിയവ); 5,000 രൂപ വരെ കാർഷിക വരുമാനം തുടങ്ങിയവ ഉള്ളവർക്കാണ് ഈ ഫോം ഉപയോഗിക്കാവുന്നത്. ഐ.ടി.ആർ-2:പ്രവാസികൾ, സാധാരണ താമസക്കാർ അല്ലാത്തവർ; ഹിന്ദു അവിഭക്ത കുടുംബം; മൊത്തം വരുമാനം 50 ലക്ഷത്തിൽ കൂടുതലുള്ളവർ; കമ്പനി ഡയറക്ടർമാർ; ലിസ്റ്റുചെയ്യാത്ത ഇക്വിറ്റി ഷെയറുകളിൽ നിക്ഷേപം നടത്തിയിട്ടുള്ളവർ; ശമ്പളം, ഒന്നിൽ കൂടുതൽ വീടിന്റെ സ്വത്ത്, മൂലധന നേട്ടം, മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള വരുമാനം തുടങ്ങിയവ ഉള്ളവർ; ഇന്ത്യയ്ക്ക് പുറത്തുള്ള സ്രോതസ്സുകളിൽ നിന്ന് വരുമാനം നേടുകയും ഇന്ത്യയ്ക്ക് പുറത്തുള്ള ആസ്തികൾ കൈവശം വയ്ക്കുകയും ചെയ്യുന്നവർ. ഐ.ടി.ആർ-3:ബിസിനസ് വരുമാനം, പ്രൊഫഷണൽ വരുമാനം തുടങ്ങിയവ ഉള്ള വ്യക്തികൾ / ഹിന്ദു അവിഭക്ത കുടുംബങ്ങൾ; ഒരു സ്ഥാപനത്തിൽ പങ്കാളിത്തം ഉള്ളവർ. ഐ.ടി.ആർ-4:ബിസിനസ്, പ്രൊഫഷൻ തുടങ്ങിയവയിൽനിന്ന് വരുമാനം അനുമാനാടിസ്ഥാനത്തിൽ കണക്കാക്കുന്ന, ഇന്ത്യയിൽ താമസിക്കുന്ന വ്യക്തികൾ / ഹിന്ദു അവിഭക്ത കുടുംബങ്ങൾ/ എൽ.എൽ.പി. ഒഴികെയുള്ള സ്ഥാപനങ്ങൾ. റിട്ടേൺ ഫയൽ ചെയ്യുന്നതിന് എന്തൊക്കെ രേഖകളാണ് വേണ്ടത്. റിട്ടേണിനൊപ്പം രേഖകൾ സമർപ്പിക്കേണ്ടതില്ലെങ്കിലും വരുമാനം, നികുതിയിളവിനുള്ള നിക്ഷേപങ്ങൾ, നികുതിയൊഴിവുകൾ തുടങ്ങിയവ സംബന്ധിച്ച രേഖകൾ നികുതിദായകൻ സ്വരൂപിച്ച് കൈയിൽ സൂക്ഷിക്കണം. 1. ശമ്പളക്കാരാണെങ്കിൽ ഫോം 16 2. ടി.ഡി.എസ്. സർട്ടിഫിക്കറ്റ് 3. പലിശ വരുമാന സർട്ടിഫിക്കറ്റ് 4. നികുതിലാഭ നിക്ഷേപത്തിന്റെ രേഖകൾ (ഇ.എൽ.എസ്.എസ്., ഇൻഷുറൻസ് പ്രീമിയം, പി.പി.എഫ്., പഞ്ചവർഷ എഫ്.ഡി. തുടങ്ങിയവ) 5. ഫോം 26 എ.എസ്. 6. മെഡിക്കൽ ഇൻഷുറൻസ് . സമയത്ത് റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ എന്താണ് സംഭവിക്കുക. നികുതിദായകൻ സമയത്ത് റിട്ടേൺ ഫയൽ ചെയ്യുന്നില്ലെങ്കിൽ ആദായ നികുതി ഓഫീസർക്ക് പിഴ ചുമത്താം. നിർദിഷ്ട തീയതിയായ നവംബർ 30-ന് ശേഷം ഡിസംബർ 31 വരെ 5,000 രൂപ പിഴയോടെ റിട്ടേൺ ഫയൽ ചെയ്യാം. ജനുവരി ഒന്നു മുതൽ 2021 മാർച്ച് 31 വരെ 10,000 രൂപ പിഴ നൽകി റിട്ടേൺ ഫയൽ ചെയ്യാം. എന്നാൽ, വരുമാനം അഞ്ചു ലക്ഷം രൂപയിൽ താഴെയാണെങ്കിൽ 1,000 രൂപ പിഴ നൽകിയാൽ മതിയാകും. നികുതി ബാധ്യതയില്ലാത്ത റിട്ടേണുകൾക്കാണ് ഈ പിഴ ബാധകമാകുക. ( ഫിൻസർ എന്ന ഫിനാൻഷ്യൽ സ്റ്റാർട്ട് അപ്പിന്റെ കോ-ഫൗണ്ടർമാരാണ് ലേഖകർ)

from money rss https://bit.ly/3mOwzke
via IFTTT

Varane Avashyamund: This Star Kid Was The First Choice For Kalyani Priyadarshan's Character!

Varane Avashyamund: This Star Kid Was The First Choice For Kalyani Priyadarshan's Character!
Varane Avashyamund, the Dulquer Salmaan production won the hearts of the audiences with its simple theme and great performances by the lead cast. Especially, Kalyani Priyadarshan, who played the character, Nikki, won great appreciations for her mature acting skills. But, Kalyani

* This article was originally published here

Saturday, 19 September 2020

Dulquer Salmaan Is All Excited To Play A COP; Opens Up About The Rosshan Andrrews Project!

Dulquer Salmaan Is All Excited To Play A COP; Opens Up About The Rosshan Andrrews Project!
Dulquer Salmaan, the charming actor is all set to play the first full-fledged COP role in his career. As reported earlier, Dulquer Salmaan will be seen in the role of a cop in the upcoming Rosshan Andrrews project. In a recent

* This article was originally published here

നിക്ഷേപകര്‍ക്ക് മികച്ചനേട്ടം: അടുത്തയാഴ്ച ഐപിഒയുമായെത്തുന്നത്‌ മൂന്ന് കമ്പനികള്‍

ചെറുകിട നിക്ഷേപകർ കൂട്ടത്തോടെ ഓഹരി വിപണിയിലേയ്ക്കെത്തിയതോടെ ഐപിഒകളുമായി കൂടുതൽ കമ്പനികൾ. കോവിഡ് വ്യാപനത്തെതുടർന്ന് മാർച്ചിലുണ്ടായ തകർച്ചയിൽനിന്ന് 50ശതമാനത്തിലേറെ വിപണിമുന്നേറ്റംനടത്തിക്കഴിഞ്ഞു. ഇതോടെ കഴിഞ്ഞയാഴ്ചകളിൽ ലിസ്റ്റ് ചെയ്ത കമ്പനികൾ മികച്ചനേട്ടമാണ് ഓഹരി വിപണിയിൽനിന്നുണ്ടാക്കിയത്. അടുത്തയാഴ്ച മൂന്ന് കമ്പനികളാണ് പ്രാരംഭ ഓഹരി വില്പനയുമായി രംഗത്തുവരുന്നത്. കംപ്യൂട്ടർ ഏയ്ജ് മാനേജുമെന്റ് സർവീസസ്(കാംസ്)തിങ്കളാഴ്ച ഐപിഒയുമായെത്തും. അതിനുപിന്നാലെ ചെംകോൺ സ്പെഷ്യാലിറ്റി കെമിക്കൽസും ഏയ്ഞ്ചൽ ബ്രോക്കിങുമാണ് രംഗത്തെത്തുക. കാംസിന്റെ ഐപിഒയ്ക്കായി സെപ്റ്റംബർ 21 മുതൽ 23വരെയാണ് അപേക്ഷിക്കാൻ കഴിയുക. 1,229-1,230 രൂപ നിലവാരത്തിലായിരിക്കും ഓഹരിവില. നിലവിലെ ഓഹരി ഉടമകളായ എൻഎസ്ഇ ഇൻവെസ്റ്റ്മെന്റ്സ് മുഴുവൻ ഓഹരികളും വിറ്റഴിക്കും. 2,242 കോടി രൂപയാണ് സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. ചെംകോണിന്റെ ഒഹരി വില 338-340 നിലവാരത്തിലായിരിക്കും. 318 കോടി രൂപയാണ് ഐപിഒയിലൂടെ കമ്പനി സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. ഓഹരി വിപണിയിലേയ്ക്ക് റീട്ടെയിൽ നിക്ഷേപകർ കാര്യമായെത്തുന്നതിനിടെ ഏയ്ഞ്ചൽ ബ്രോക്കിങും വിപണിയിലേയ്ക്കിറങ്ങുകയാണ്. 600 കോടി രൂപയാണ് സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. 305-306 രൂപ നിലവാരത്തിലായിരിക്കും ഒരുഓഹരിയുടെ വില. കഴിഞ്ഞ ദിവസങ്ങളിൽ വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികൾ വൻനേട്ടമാണ് നിക്ഷേപകന് നേടിക്കൊടുത്തത്. ഹാപ്പിയെസ്റ്റ് മൈൻഡ്സിന്റെ ഓഹരിവില 138ശതമാനം ഉയർന്നു. 600 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് ഐപിഒയുമായെത്തിയ റൂട്ട് മൊബൈലിനും വിപണിയിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കമ്പനിയുടെ ഓഹരി തിങ്കളാഴ്ച വിപണിയിൽ ലിസ്റ്റ് ചെയ്യും. Three IPOs to hit the market next week

from money rss https://bit.ly/2RIstM9
via IFTTT

Friday, 18 September 2020

അള്‍ട്രാ ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടുകള്‍ ആര്‍ക്കാണ് യോജിച്ചത്?

കടപത്രങ്ങളിലും മണിമാർക്കറ്റ് സെക്യൂരിറ്റികളിലും നിക്ഷേപിക്കുന്ന മൂന്നു മുതൽ ആറു മാസംവരെ കാലാവധിയുള്ള സ്ഥിരവരുമാന പദ്ധതികളാണ് അൾട്രാ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ. ദീർഘകാലത്തേക്കുള്ള പദ്ധതികളെ അപേക്ഷിച്ച് കൂടുതൽ സ്ഥിരതയുള്ളവരുമാനം ഉണ്ടാകുമെന്നതിനാലും കുറഞ്ഞ ചാഞ്ചാട്ടം മാത്രമേ ഉണ്ടാകൂഎന്നതിനാലും ഹ്രസ്വകാല നിക്ഷേപങ്ങൾക്ക് അനുയോജ്യമാണ് ഈ വിഭാഗത്തിലെ ഫണ്ടുകൾ. എന്നാൽ പല നിക്ഷേപകർക്കും അൾട്രാ ഷോർട്ട് ഡ്യൂറേഷൻ, ലിക്വിഡ് പദ്ധതികൾ തമ്മിൽ ആശയക്കുഴപ്പമുണ്ടാകാറുണ്ട്. വ്യത്യാസം അറിയാം ലിക്വിഡ് പദ്ധതികളും അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികളും തമ്മിലുള്ള പ്രധാനവ്യത്യാസം അവയുടെ കാലാവധിയിലാണ്. കടപത്രങ്ങളിലും മണിമാർക്കറ്റിലും നിക്ഷേപിക്കുന്ന ലിക്വിഡ് പദ്ധതികൾ 91 ദിവസത്തിൽ കാലാവധി പൂർത്തിയാക്കും. അതേസമയം അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികളുടെ കാലാവധി മൂന്നുമുതൽ ആറു മാസംവരെയാണ്. ഇതിൽനിന്നുള്ള ആദായം കൂടുതലായിരിക്കും. ഉദാഹരണത്തിന് 2020 സെപ്റ്റംബർ 15-ൽ മൂന്നുമാസ കാലാവധിയുള്ള സർക്കാർ കടപത്രങ്ങളുടെ (ജി-സെക്) യീൽഡ് 3.31 ശതമാനമാണ് ആറു മാസ കാലാവധിയുള്ള ജി-സെക് 3.52 ശതമാനവും ഒരു വർഷത്തേതിന് 3.72 ശതമാനവുമാണ് നൽകുന്നത്. അതുകൊണ്ട് അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികളിൽ ലിക്വിഡ് പദ്ധതികളെ അപേക്ഷിച്ച് കൂടുതൽ നേട്ടം ലഭിക്കും. അതേസമയം അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികളുടെ കാലാവധി ലിക്വിഡ് പദ്ധതികളുടേതിനേക്കാൾ കൂടുതലായതിനാൽ ദൈനംദിന, പ്രതിവാര അടിസ്ഥാനത്തിൽ ഇവ ലിക്വിഡ് പദ്ധതികളേക്കാൾ അൽപംചാഞ്ചാട്ടം കൂടുതലുള്ള അവസ്ഥയിലായിരിക്കും. അതു കൊണ്ട് അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികളുടെ കാര്യത്തിൽ താരതമ്യേന ദീർഘമായ നിക്ഷേപ കാലാവധി ആവശ്യമാണ്. ആർക്കുനിക്ഷേപിക്കാം? മൂന്നുമാസം മുതൽ ഒരുവർഷംവരെ നിക്ഷേപം തുടരുന്ന യാഥാസ്ഥിതിക ചിന്താഗതിയുള്ളവർക്കാണ് ഇത് ഉചിതം. അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികൾ മൂലധനത്തിന് ഗാരണ്ടി നൽകുകയോ വരുമാനം ഉറപ്പിക്കുകയോ ചെയ്യുന്നില്ലെന്ന് ഓർമിക്കണം. പ്രതിദിനവും പ്രതിവാരവുമുള്ള ചാഞ്ചാട്ടങ്ങൾക്കായി കരുതിയിരിക്കുകയും വേണം. അതേസമയം നിങ്ങളുടെ നിക്ഷേപം മൂന്നു മാസത്തിലേറെയാണെങ്കിൽ നഷ്ടമുണ്ടാക്കാനുള്ള സാധ്യത വളരെകുറവുമാണ്. ഒരുവർഷത്തേക്കോ അതിലേറേയോ കാലത്തേക്കാണു നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ അനുയോജ്യമായ മറ്റുനിരവധി സാധ്യതകൾ വേറെഉണ്ടെന്നതും ഇവിടെ മറക്കരുത്. എന്തിന് നിക്ഷേപിക്കണം? മൂന്നുമാസം മുതൽ ഒരുവർഷംവരെ ആവശ്യമില്ലാതെ വരുന്ന അധികപണം പലരും ബാങ്ക് അക്കൗണ്ടുകളിലാണു നിക്ഷേപിക്കുക. ഇത്തരം പണം അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികളിൽ നിക്ഷേപിച്ച് ലാഭക്ഷമമാക്കാം. പല പൊതുമേഖലാ ബാങ്കുകളും 2.75 മുതൽ 3.5 ശതമാനം വരെയാണ് എസ്ബി അക്കൗണ്ടുകളിൽ പലിശ നൽകുന്നത്. അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികൾക്ക് ഇതിലേറെനേട്ടം നൽകാനുള്ള കഴിവുണ്ട്. പ്രധാന ബാങ്കുകളുടെ 6-9 മാസ സ്ഥിരനിക്ഷേപങ്ങളക്കാൾ വാർഷികാടിസ്ഥാനത്തിൽ 90-150 ബേസിക് പോയിന്റുകൾ അധിക നേട്ടം നൽകാൻ അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികൾക്കാകുമെന്നാണ് വിശകലനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. നികുതി ബാധ്യത അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികളിലെ നിക്ഷേപം 36 മാസത്തിൽ താഴെ കൈവശംവെച്ച് പണമാക്കുകയാണെങ്കിൽ മൂലധനനേട്ടം വരുമാനത്തിൽ കൂട്ടുകയും ബാധകമായ നികുതി സ്ലാബിനനുസരിച്ച് നികുതി നൽകുകയും വേണം. അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികളിൽ നിക്ഷേപിക്കുമ്പോൾ നിക്ഷേപ കാലാവധി ഈ വിഭാഗം പദ്ധതികളിലെ നിക്ഷേപ കാലാവധി മൂന്നു മുതൽ 12 മാസം വരെയായിരിക്കണം. മൂന്നു മാസത്തിൽ കുറവാണ് കാലാവധിയെങ്കിൽ ലിക്വിഡ് പദ്ധതികളാവും മികച്ച തെരഞ്ഞെടുപ്പ്. 12 മാസത്തിൽ കൂടുതൽ കാലത്തേക്കാണെങ്കിൽ ഡെറ്റ് പദ്ധതികളിൽ തന്നെ മികച്ച മറ്റുസാധ്യതകളും കണ്ടെത്താം. ചെലവിന്റെ അനുപാതം അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികൾ ദീർഘകാല പദ്ധതികളേക്കാൾ താരതമ്യേന വരുമാനം കുറഞ്ഞവയാണ്. അതുകൊണ്ടുതന്നെ ഉയർന്ന അനുപാതത്തിലെ ചെലവുകൾ ഈവരുമാനത്തെ കുറയ്ക്കും. ഇക്കാര്യം പരിഗണിച്ച് കുറഞ്ഞ തോതിലെ ചെലവുള്ള പദ്ധതികൾവേണം നിക്ഷേപത്തിനായി തെരഞ്ഞെടുക്കുവാൻ. ഉയർന്ന വായ്പാനിലവാരം അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികളിൽ നഷ്ടസാധ്യതയില്ലെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. പലിശനിരക്കുമായി ബന്ധപ്പെട്ട നഷ്ട സാധ്യതയ്ക്കൊപ്പം വായ്പയുമായി ബന്ധപ്പെട്ട നഷ്ടസാധ്യതകളും ഇവയ്ക്കുണ്ടെന്നു മനസിലാക്കണം. വായ്പകളുമായി ബന്ധപ്പെട്ട നഷ്ടം നിങ്ങളുടെ നിക്ഷേപം സ്ഥിരമായ അടിസ്ഥാനത്തിൽ ചുരുങ്ങുവാൻ വഴിയൊരുക്കും. ്ട്രിപ്പിൾ എ, എ1 പ്ലസ് റേറ്റിങുകൾ ഉള്ള ഉയർന്ന വായ്പാ നിലവാരമുള്ള പദ്ധതികളിൽ വേണം നിക്ഷേപം നടത്തുവാൻ. പദ്ധതികളുടെ പ്രതിമാസ സ്ഥിതിവിവര പട്ടികകളിൽ നിന്ന് പദ്ധതികളുടെ വായ്പാ ഗുണനിലവാരം വിലയിരുത്താനാവും. ഹ്രസ്വകാല പ്രകടനം അടിസ്ഥാനമാക്കിരുത് വിപുലമായ സാമ്പത്തികഘടകങ്ങളുടെ അടിസ്ഥാനത്തിൽ കടപത്രങ്ങളിൽനിന്നുള്ള നേട്ടം മാറിക്കൊണ്ടിരിക്കും. റിസർവ് ബാങ്കിന്റെ പണ നയം, വിനിമയ നിരക്ക്, മറ്റു വിപണി അനുബന്ധ ഘടകങ്ങൾ എന്നിവയെല്ലാം ഇതിനെ സ്വാധീനിക്കും. ഹ്രസ്വകാലത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നേട്ടം പ്രതീക്ഷിക്കുന്നത് ഗുണകരമാകില്ല. അതിനുപുറമെ ഉയർന്ന വായ്പാ നഷ്ടസാധ്യത ഉള്ളതുകൊണ്ട് ചില പദ്ധതികൾ ഉയർന്ന വരുമാനം നൽകിയേക്കാം. ഇത്തരത്തിലുള്ള നഷ്ട സാധ്യതകളും നിങ്ങൾക്ക് അവനേരിടാനുള്ള കഴിവും എല്ലാം വിലയിരുത്തി നിക്ഷേപ കാലാവധിയുടേയും പദ്ധതിയുടെ വായ്പാ നിലവാരത്തിന്റേയും ചെലവു തോതിന്റേയും എല്ലാം അടിസ്ഥാനത്തിൽ വേണം തീരുമാനം കൈക്കൊളളാൻ. ഫണ്ട് മാനേജരുടെയും സ്ഥാപനത്തിന്റേയും പ്രകടനചരിത്രം വ്യത്യസ്ത വിപണി ഘട്ടങ്ങളിലും വിവിധ പലിശ നിരക്കുകളുടെ കാലങ്ങളിലും മറ്റുള്ളവരേക്കാൾ മികച്ച പ്രകടനമാണോ ഫണ്ട് മാനേജർ നടത്തിയതെന്ന ദീർഘകാലാടിസ്ഥാനത്തിലുള്ള വിശകലനം അനിവാര്യമാണ്. വിവിധ വിഭാഗങ്ങളിൽ മറ്റുപദ്ധതികളിൽ ഫണ്ട് ഹൗസ് നടത്തിയ പ്രകടനവും വിലയിരുത്തണം. കൈവശമുള്ള അധികപണം സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കുന്നതിനുപകരം അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികളിൽ നിക്ഷേപിച്ചു ലാഭക്ഷമമാക്കാം. ഇതിനു മുൻപായി ഹ്രസ്വകാല നിക്ഷേപ ആവശ്യങ്ങൾക്ക് അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികൾ അനുയോജ്യമാണോ സാമ്പത്തിക ഉപദേശകരോട് ചർച്ചചെയ്യുക. (മിറൈ അസറ്റ് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് ഇന്ത്യയുടെ പ്രൊഡക്ട് വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/2ZLIk0T
via IFTTT

ലോക്ക്ഡൗണിനുശേഷം സ്വർണപ്പണയ വായ്പയിൽ 70 ശതമാനം വരെ വർധന

കൊച്ചി: സ്വർണ വില മുമ്പെങ്ങുമില്ലാത്ത വിധം ഉയർന്നതിനിടെ ബാങ്കുകളുടെയും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും സ്മോൾ ഫിനാൻസ് ബാങ്കുകളുടെയും സ്വർണപ്പണയ വായ്പകളിൽ വർധന. കോവിഡ്-19 ലോക്ഡൗൺ ആരംഭിച്ച 2020 മാർച്ച് മാസം മുതൽ സെപ്റ്റംബർ വരെയുള്ള കണക്കെടുത്താൽ മിക്ക ബാങ്കുകളുടെയും സ്വർണ പണയ വായ്പകളിൽ 40 മുതൽ 70 ശതമാനം വരെ വർധനയാണ് ഉണ്ടായിട്ടുള്ളത്. സെപ്റ്റംബർ അഞ്ച് വരെയുള്ള കണക്കെടുത്താൽ പൊതുമേഖലാ സ്ഥാപനമായ എസ്.ബി.ഐ. കേരളത്തിലെ ശാഖകൾ വഴി 1612.52 കോടി രൂപയാണ് വ്യക്തിഗത സ്വർണപ്പണയ വായ്പയായി നൽകിയിട്ടുള്ളത്. 2019 സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വിഭാഗത്തിൽ 60 ശതമാനത്തിലധികം വർധനയുണ്ടായിട്ടുണ്ട്. ഇതിനു പുറമേ ബാങ്കിന്റെ കാർഷിക സ്വർണപ്പണയ വായ്പാ വിഭാഗത്തിലും മികച്ച പ്രതികരണമാണ് കോവിഡ് കാലത്തുണ്ടായത്. 55 ശതമാനത്തിലധികം വർധന കാർഷിക സ്വർണ വായ്പാ വിതരണത്തിൽ രേഖപ്പെടുത്തി. ഫെഡറൽ ബാങ്കിന്റെ സ്വർണപ്പണയ വായ്പയിൽ നടപ്പു സാമ്പത്തിക വർഷം 25 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ നാല് മാസത്തിനിടെ 2,500 കോടി രൂപയുടെ സ്വർണ പണയ വായ്പ ബാങ്ക് വിതരണം ചെയ്തു. സാമ്പത്തിക പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് തിരികെ കയറുന്നതിനനുസരിച്ച് വായ്പാ വളർച്ചയിലും വർധനയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഫെഡറൽ ബാങ്ക് അറിയിച്ചു. സ്വർണപ്പണയ വായ്പാ വിതരണത്തിൽ 46 ശതമാനം വാർഷിക വർധന മാർച്ച്-സെപ്റ്റംബർ കാലയളവിൽ ഉണ്ടായിട്ടുണ്ടെന്ന് സൗത്ത് ഇന്ത്യൻ ബാങ്കും അറിയിച്ചു. 2020 മാർച്ച് 24 മുതൽ സെപ്റ്റംബർ ഏഴു വരെ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് വിതരണം ചെയ്ത വായ്പകളിൽ മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 76 ശതമാനം വർധന രേഖപ്പെടുത്തി. 40,000 ഗുണഭോക്താക്കൾക്കായി 38 ലക്ഷത്തിലധികം രൂപയാണ് ഇക്കാലയളവിൽ സ്വർണപ്പണയ വായ്പയായി വിതരണം ചെയ്തിട്ടുള്ളതെന്നും ഇസാഫ് വ്യക്തമാക്കി. സ്വർണപ്പണയ പോർട്ട്ഫോളിയോ ശക്തമാക്കി ബാങ്കുകൾ നേരത്തെ എൻ.ബി.എഫ്.സി.കളും സ്മോൾ ഫിനാൻസ് ബാങ്കുകളും മാത്രമാണ് സ്വർണപ്പണയ വായ്പകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ, കുറച്ച് വർഷങ്ങളായി ബാങ്കുകളും റീട്ടെയ്ൽ വിഭാഗത്തിൽ ഊന്നൽ നൽകിക്കൊണ്ട് സ്വർണപ്പണയ വായ്പാ പോർട്ട്ഫോളിയോ ശക്തമാക്കുന്നതാണ് കാണുന്നത്. വായ്പ വീണ്ടെടുക്കുന്നതിൽ റിസ്ക് കുറവാണ് എന്നതാണ് ബാങ്കുകളെ സംബന്ധിച്ച് സ്വർണപ്പണയ വായ്പകളുടെ മേന്മ. വലിയ ലക്ഷ്യങ്ങളാണ് ഈ വിഭാഗത്തിൽ ബാങ്കുകൾക്കുള്ളത്. ഇതിലേക്കെത്തുന്നതിനായി കോവിഡ് കാലത്തും ആകർഷകമായ പലിശ നിരക്കുകളും ഡോർ സ്റ്റെപ്പ് വായ്പാ സൗകര്യവുമൊക്കെയാണ് ചില ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നത്. വായ്പ എളുപ്പമാക്കുന്നതിനായി കൂടുതൽ ഡിജിറ്റൽ സൗകര്യങ്ങളും നൽകുന്നുണ്ട്. ഇതിനു പുറമെ ഓവർഡ്രാഫ്റ്റ് സ്വർണപ്പണയത്തിനുള്ള സൗകര്യങ്ങളും മിക്ക ബാങ്കുകളും നടപ്പാക്കി തുടങ്ങിയിട്ടുണ്ട്.

from money rss https://bit.ly/3mCmQgP
via IFTTT

Mammootty's 69th Birthday: The Pictures Of The Bash Go Viral

Mammootty's 69th Birthday: The Pictures Of The Bash Go Viral
Mammootty, the megastar of Malayalam cinema recently celebrated his 69th birthday. Just like the previous years, the senior actor had a simple birthday celebration with his family members and a few close friends, this time as well. Interestingly, the pictures of

* This article was originally published here

പേ ടിഎമ്മിന്റെ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് നീക്കി: പണം സുരക്ഷിതമെന്ന് കമ്പനി

പ്രമുഖ ഫിൻടെക് സ്ഥാപനമായ പേ ടിഎമ്മിന്റെ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് നീക്കി. ആപ്പ് നീക്കംചെയ്തെങ്കിലും ഉപഭോക്താക്കളുടെ പണം സുരക്ഷിതമായിരിക്കുമെന്ന് പേ ടിഎം അധികൃതർ ട്വീറ്റ് ചെയ്തു. പ്ലേ സ്റ്റോറിൽനിന്ന് നീക്കിയതിലൂടെ പുതിയ ഡൗൺലോഡും അപ്ഡേറ്റ്സുമാണ് ലഭിക്കാതിരിക്കുക. നിലവിൽ ഡൗൺലോഡ് ചെയ്തിട്ടുള്ളവർക്ക് പതിവുപോലെ ഉപോയഗിക്കാമെന്നും താൽക്കാലികമായാണ് പ്ലേ സ്റ്റോറിൽനിന്ന് നീക്കംചെയ്തതെന്നും ഉടനെ വീണ്ടും ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. Dear Paytmers, Paytm Android app is temporarily unavailable on Googles Play Store for new downloads or updates. It will be back very soon. All your money is completely safe, and you can continue to enjoy your Paytm app as normal. — Paytm (@Paytm) September 18, 2020 പ്ലേസ്റ്റോറിലെ ഓൺലൈൻ ഗാംബ്ലിങ് പോളിസിക്കെതിരായി പ്രവർത്തിച്ചതാണ് ആപ്പ് നീക്കംചെയ്യാൻ കാരണമെന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്. പേടിഎമ്മുന്റെ ഫാന്റസി ഗെയ്മിങ് പ്ലാറ്റ്ഫോമായ പേടിഎം ഫസ്റ്റ് ഗെയിംസിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് വിലക്കുവന്നത്. സച്ചിൻ തെണ്ടുൽക്കറാണ് അതിന്റെ ബ്രാൻഡ് അംബാസഡർ. കമ്പനിയുടെതെന്നെ പേ ടിഎം മണി, മർച്ചന്റ് ആപ്പ്, പേ ടിഎം ഫോർ ബിസിനസ്, മൂവി ടിക്കറ്റ് ആപ്പ്, പേ ടിഎംമാൾ, പേ ടിഎം ഇൻസൈഡർ തുടങ്ങിയവ ഇപ്പോഴും പ്ലേ സ്റ്റോറിൽ ലഭ്യമാണ്. Google removed Paytm app from Play Store

from money rss https://bit.ly/3cmBRPb
via IFTTT

സെന്‍സെക്‌സ് 134 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിനൊടുവിൽ വിപണിക്ക് നേട്ടം നിലനിർത്താനായില്ല. സെൻസെക്സ് 134 പോയന്റ് നഷ്ടത്തിൽ 38,845.82ലും നിഫ്റ്റി 11 പോയന്റ് താഴ്ന്ന് 11,504.95 വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1,310 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1,430 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി, ഇൻഫോസിസ്, എസ്ബിഐ, ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളായിരുന്നു നഷ്ടത്തിൽ. ഭാരതി എയർടെൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, എൻടിപിസി, സൺ ഫാർമ, ഒഎൻജിസി, പവർഗ്രിഡ് കോർപ്, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, ഐടിസി, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ് 0.26ശതമാനവും സ്മോൾ ക്യാപ് 0.32ശതമാനവും നേട്ടമുണ്ടാക്കി. Sensex falls 134 points, Nifty holds 11,500

from money rss https://bit.ly/2FFM2Cl
via IFTTT

ഐ.പി.എല്‍: ചെന്നൈ സൂപ്പര്‍ കിങ്സുമായി കൈകോര്‍ത്ത് അമൃതാഞ്ജന്‍

ചെന്നൈ: പ്രമുഖ വേദനസംഹാരി ലേപനമരുന്ന് കമ്പനിയായ അമൃതാഞ്ജൻ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഓഫീഷ്യൽ പെയിൻ റിലീഫ് (ഡിജിറ്റൽ) പങ്കാളികൾ. ശനിയാഴ്ച യു.എ.ഇ.യിൽ ആരംഭിക്കുന്ന ഐ.പി.എൽ. 13-ാം സീസണിലേക്കാണ് പങ്കാളിത്തം. കമ്പനി ആദ്യമായിട്ടാണ് ഇത്തരമൊരു പങ്കാളിത്തമുണ്ടാക്കുന്നതെന്നും ചെന്നൈ സൂപ്പർ കിങ്സുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ വളരെ സന്തോഷമുണ്ടെന്നും അമൃതാഞ്ജൻ ഹെൽത്ത് കെയർ ചെയർമാനും എം.ഡി.യുമായ എസ്. ശംഭുപ്രസാദ് പറഞ്ഞു. 125 വർഷമായി ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ വേദനാ സംഹാരി മരുന്ന് നിർമാതാക്കളാണ് അമൃതാഞ്ജൻ. നടുവേദനയ്ക്കും തലവേദനയ്ക്കുമുള്ള റോൾ ഓൺ മരുന്നുകൾ വിപണിയിൽ പ്രശസ്തമാണ്.

from money rss https://bit.ly/33DQVUy
via IFTTT

മാലിദ്വീപ് കാര്‍ഗോ ഫെറി സര്‍വീസിന് മികച്ചപ്രതികരണം

കൊച്ചി: കൊച്ചിയിൽ നിന്ന് മാലിദ്വീപിലേക്ക് നേരിട്ടുള്ള കാർഗോ ഫെറി സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി(ഫിക്കി)യുടെ നേതൃത്വത്തിൽ മൂന്ന് തുറമുഖങ്ങളിൽ വെർച്വൽ റോഡ്ഷോ നടത്തി. പുതിയ ചരക്കുകപ്പൽ സർവീസിന് കേരളത്തിലെ കയറ്റുമതി സമൂഹത്തിൽ നിന്ന് വലിയ പ്രതികരണം ലഭിച്ചതായി കപ്പൽ സർവീസിന് മുന്നോടിയായി സംഘടിപ്പിച്ച റോഡ്ഷോയിൽ മുഖ്യാതിഥിയായ കൊച്ചി തുറമുഖ ട്രസ്റ്റ് ചെയർപേഴ്സൻ എം ബീന ഐ എ എസ് അറിയിച്ചു. 21ന് തൂത്തുക്കുടിയിൽ നിന്നാരംഭിച്ച് 22ന് കൊച്ചി തുറമുഖം വഴി മാലിക്ക് പോകുന്ന പോകുന്ന കാർഗോ ഫെറി സർവീസിന് മലബാർ മേഖലയിൽ നിന്നാണ് വലിയ തോതിൽ പ്രതികരണമുണ്ടാകുന്നത്. ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളിൽ നിന്ന് കടൽ മാർഗവും റോഡ് മാർഗവും വടക്കൻകേരളത്തിൽ നിന്ന് മാലിയിലേക്കുള്ള ചരക്ക് കൊച്ചി തുറമുഖത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് പുറമെ പടിഞ്ഞാറൻ തീരത്തെ കണ്ട്ല പോലുള്ള തുറമുഖങ്ങളിൽ നിന്നും നിന്നും ട്രാൻസ്ഷിപ്പ്മെന്റായി കൊച്ചി വഴി മാലിയിലേക്ക് വലിയ തോതിൽ കയറ്റുമതി നടക്കുമന്ന് പ്രതീക്ഷിക്കുന്നുണ്ട്. മാലിദ്വീപിലെ ആകെ ഇറക്കുമതിയുടെ 9.7 ശതമാനം മാത്രമാണ് ഇന്ത്യയിൽ നിന്നുള്ള വിഹിതമെന്നും മാലിദ്വീപിൽ ഉപയോഗിക്കുന്ന മിക്കവാറും എല്ലാ സാധനങ്ങളുടെയും ഉൽപാദനം ഇന്ത്യയിലുള്ളതിനാൽ അവിടേക്ക്ുള്ള കയറ്റുമതി വർധിപ്പിക്കാൻ വലിയ സാധ്യതളാണ് ഇന്ത്യക്ക് മുന്നിലുള്ളതെന്നും എം ബീന ചൂണ്ടിക്കാട്ടി. പുതിയ കാർഗോ ഫെറി സർവീസ് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള വാണിജ്യ ബന്ധങ്ങളിൽ വലിയ മാറ്റം കൊണ്ടുവരുമെന്ന് റോഡ് ഷോ ഉദ്ഘാടനം ചെയ്ത ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഡോ. രോഹിത് രതീഷ് പറഞ്ഞു. മാലിദ്വീപിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷം ഇന്ത്യാ ഗവൺമെന്റ് വിവിധ തലങ്ങളിൽ മാലിദ്വീപിന് പിന്തുണ നൽകി വരികയാണ്. മാലിദ്വീപ് പ്രസിഡണ്ടും ഇന്ത്യൻ പ്രധാനമന്ത്രിയും തമ്മിൽ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പുതിയ ഫെറി സർവീസ് യാഥാർഥ്യമാകുന്നത്. ഇന്ത്യക്കും മാലിദ്വീപിനുമിടയിലുള്ള ചരക്ക് ഗതാഗതം കുതിച്ചുയരാൻ പുതിയ ഫെറി സർവീസ് സഹായിക്കും. രണ്ട് രാജ്യങ്ങളുടെയും വാണിജ്യബന്ധങ്ങളിൽ ഇത് പുതിയ അധ്യായം തുറക്കും. മാലിദ്വീപിലെ രണ്ട് തുറമുഖങ്ങളിലേക്കായിരിക്കും കാർഗോ ഫെറി സർവീസ് ഉണ്ടാകുക. ഇതിൽ തിരക്കേറിയ മാലി തുറമുഖം വികസിപ്പിക്കുന്നതിന് ഇന്ത്യ ഗവൺമെന്റ് മാലിദ്വീപിന് നൽകുന്ന 2.2 ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായ പാക്കേജ് ഉപയോഗപ്പെടുത്തുമെന്നും ഇത് മാലിദ്വീപിന്റെ വിദേശവ്യാപാരത്തിനും സാമ്പത്തിക വളർച്ചക്കും വേഗം കൂട്ടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ എസ് ഐ ഡി സി മാനേജിംഗ് ഡയറക്ടർ ഹരികിഷോർ ഐ എ എസ്, കേന്ദ്ര വാണിജ്യമന്ത്രാലയ ജോയിന്റ് ഡയറക്ടർ കെ എം ഹരിലാൽ, ഷിപ്പിംഗ് കോർപറേഷൻ ജനറൽ മാനേജർ ജി വിനോദ്, ഫിക്കിയുടെ പ്രോജക്ട് അഡൈ്വസർ ഡോ. ഉണ്ണികൃഷണൻ നായർ, ഫിക്കി കേരള കോ ചെയർമാൻമാൻമാരായ ഡോ. എം സഹദുള്ള,ദീപക് എൽ അസ്വാനി, സ്റ്റേറ്റ് ഹെഡ് സാവിയോ മാത്യു തുടങ്ങിയവർ സംസാരിച്ചു. കൊച്ചിക്ക് പുറമെ തൂത്തുക്കുടിയിലും മുംബൈയിലും റോഡ്ഷോ നടന്നു.

from money rss https://bit.ly/3hIlbCL
via IFTTT

ഇന്ത്യയില്‍ ആപ്പിള്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ തുടങ്ങുന്നു

ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ റീട്ടെയിൽ സ്റ്റോർ സെപ്റ്റംബർ 23ന് തുടങ്ങും. ഇതോടെ ആപ്പളിന്റെ എല്ലാ ഉത്പന്നങ്ങളും രാജ്യത്ത് ലഭ്യമാകും. ഇന്ത്യക്കാരായ ഉപഭോക്താക്കൾക്ക് വില്പനയും സർവീസും ഇതോടെ പ്രാദേശികമായി ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. രാജ്യത്ത് എഡ്യുക്കേഷൻ സ്റ്റോർ തുടങ്ങാനും പദ്ധതിയുണ്ട്. മാക് കംപ്യൂട്ടറുകൾ, ഐപാഡ് തുടങ്ങിയവ പ്രത്യേക വിലയിലായിരിക്കും ഇവിടെ ലഭിക്കുക. ആപ്പിളിന്റെ പ്രീമിയം സപ്പോർട്ട് ആപ്പിൾ കെയർ പ്ലസും ഇതോടൊപ്പം ലഭ്യമാകും. തുടക്കത്തിൽ ആപ്പിളിന്റെ ഉത്പന്നങ്ങൾ മാത്രമാകും വില്പന. പിന്നീട് മറ്റ് ഉത്പാദകരുടെ ആക്സസറീസും ഉൾപ്പെടുത്താനാണ് പദ്ധതി. യുപിഐ, കാഷ് ഓൺ ഡെലിവറി എന്നീ പണമിടപാട് സംവിധാനങ്ങളും ഉണ്ടാകും. ആപ്പിൾ സ്വന്തമായി ഓൺലൈൻ പ്ലാറ്റ്ഫോം ഒരുക്കുന്ന 37-ാമത്തെ രാജ്യമാണ് ഇന്ത്യ. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളൊന്നും കമ്പനി പ്രഖ്യാപിച്ചിട്ടില്ല. സിംഗിൾ ബ്രാൻഡ് റീട്ടിയലർമാർക്ക് രാജ്യത്ത് ഓൺലൈൻ, ഓഫ്ലൈൻ വ്യാപാരം ആരംഭിക്കുന്നതിന് സൗകര്യമൊരുക്കുന്നതിന് കഴിഞ്ഞവർഷം നിയമത്തിൽ സർക്കാർ ഭേദഗതി കൊണ്ടുവന്നിരുന്നു.

from money rss https://bit.ly/32HtcDK
via IFTTT