1000 രൂപ പെന്‍ഷന്‍ ലഭിക്കുന്നില്ല: ഇ.പി.എഫ്. ട്രസ്റ്റ് യോഗത്തില്‍ ബഹളം
കേരളമുള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ഇതേച്ചൊല്ലി പ്രതിഷേധമുള്ള കാര്യം സി.ഐ.ടി.യു. നേതാവ് എ.കെ. പദ്മനാഭനാണ് ഉന്നയിച്ചത്. മറ്റെല്ലാ ട്രേഡു യൂണിയന്‍നേതാക്കളും അതേറ്റുപിടിച്ചതോടെയാണ് ബഹളമുണ്ടായത്.
ഇ.പി.എഫ്. ഫണ്ട് കൂടുതല്‍ക്കൂടുതല്‍ പലിശ ലഭിക്കുന്ന രീതിയില്‍ നിക്ഷേപിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ശുപാര്‍ശചെയ്യാന്‍ സമിതി രൂപവത്കരിക്കാനും തീരുമാനിച്ചു. എല്ലാവര്‍ക്കും വീട് എന്ന പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയില്‍ പി.എഫ്. ഫണ്ടില്‍നിന്ന് 15 ശതമാനം തുക നിക്ഷേപിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നെങ്കിലും അതും വിദഗ്ധസമിതിയുടെ പരിഗണനയ്ക്ക് വിട്ടു.
വിരമിക്കുന്ന തൊഴിലാളികള്‍ക്ക് 20 ദിവസത്തിനുള്ളില്‍ പി.എഫ്. തുക നല്‍കാന്‍ തീരുമാനമായി. നിലവില്‍ 30 ദിവസത്തിനകം നല്‍കാനാണ് വ്യവസ്ഥ.
സര്‍ക്കാറിന്റെ ' ശ്രമയേവ ജയതേ' പദ്ധതിയുടെ ആഘോഷവുമായി ബന്ധപ്പെട്ട് അഞ്ചുകോടിരൂപ പി.എഫ്. ഫണ്ടില്‍നിന്ന് ചെലവഴിച്ചതും ട്രസ്റ്റംഗങ്ങളുടെ എതിര്‍പ്പിന് കാരണമായി. മുന്‍കൂര്‍ അനുമതി വാങ്ങാതെ തുക ചെലവഴിച്ചശേഷം അംഗീകാരത്തിനായി വിഷയം അജന്‍ഡയില്‍ ഉള്‍പ്പെടുത്തുകയാണുണ്ടായത്. ഇത്തരം പദ്ധതികള്‍ക്കുള്ള ചെലവ് പി.എഫിന്റെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് തൊഴിലാളി പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
from kerala news edited
via IFTTT