Story Dated: Monday, December 22, 2014 10:58
തിരുവനന്തപുരം: കെ എസ് ആര്‍ ടി സി പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കുന്നതിനായി സര്‍ക്കാരും കെഎസ്‌ആര്‍ടിസിയും പ്രതിമാസം 20 കോടി രൂപ വീതം നീക്കി വെയ്‌ക്കുമെന്ന് ഗതാഗത വകുപ്പ്‌മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. ഇതിലൂടെ വര്‍ഷം തോറും ഇരുവിഭാഗവും 240 കോടി വീതം കണ്ടെത്താനാണ് നീക്കം. ഇതിന് പുറമേ പെന്‍ഷന്‍ കുടിശിക ഈ മാസം 24 മുതല്‍ നല്‍കിത്തുടങ്ങും.
ആദ്യ ഗഡു 24 ന് നല്‍കും. 15,000 രൂപ വരെയാകും പരിധി. ഏപ്രില്‍ വരെ ഈ സ്‌ഥിതി തുടര്‍ന്നതിന് ശേഷം പെന്‍ഷന്‍ ഫണ്ട് വരുന്നതോടെ കാര്യങ്ങള്‍ക്ക് മാറ്റം വരുത്തും. ലോണുകള്‍ ഗവണ്‍മെന്റ് ഇക്വിറ്റി ഫണ്ടാക്കി മാറ്റും. കെഎസ്‌ആര്‍ടിസി കെറ്റിഡിഎഫ്‌സിയില്‍ നിന്നും എടുത്ത ലോണുകള്‍ ഏതെങ്കിലൂം ദേശസാല്‍കൃത ബാങ്കിലേക്ക് മാറ്റും. 365 കോടിരൂപ ലാഭമുണ്ടാക്കാനാണ് ഇതിലൂടെ ഒരുങ്ങുന്നത്.
കെ എസ് ആര്‍ ടി സി വരുമാനം കൂട്ടുന്നതിനായി നടപടികള്‍ എടുക്കും. ഇതിന്റെ ഭാഗമായി നഷ്‌ടത്തിലോടുന്ന 25 ശതമാനം ബസുകളെ ലാഭമുള്ള റൂട്ടുകളിലേക്ക് മാറ്റും. പുതിയ ബസുകള്‍ക്ക് ഷെഡ്യൂള്‍ നല്‍കുന്നതിലൂടെ 50 ലക്ഷം മുതല്‍ 60 ലക്ഷം വരെ കണ്ടെത്താനാണ് ഉദ്ദേശം. കെഎസ്‌ആര്‍ടിസി പ്രശ്‌നം പരിഹരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ നിന്നും ധനകാര്യമന്ത്രി വിട്ടു നിന്നു.
from kerala news edited
via IFTTT