Story Dated: Sunday, December 21, 2014 01:24
കോട്ടയം : സംസ്‌ഥാനത്തെ മദ്യനയം ചര്‍ച്ച ചെയ്യാന്‍ എംഎല്‍എമാരുടെ ഔദ്യോഗിക യോഗം വിളിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തന്നെ കാണാന്‍ ആഗ്രഹമുള്ളവര്‍ക്ക് നാളെ തന്നെ വന്നു കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യനയത്തിലെ പ്രഖ്യാപിത നിലപാടുകളില്‍ നിന്നും സര്‍ക്കാര്‍ വ്യതിചലിച്ചതിനെ തുടര്‍ന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയ സാഹചര്യത്തില്‍ എംഎല്‍എമാരുടെ പിന്തുണ നേടാനായി മുഖ്യമന്ത്രി യോഗം വളിക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പ്രതികരണം.
അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അത് കേള്‍ക്കുക എന്നത് മുഖ്യമന്ത്രിയെന്ന നിലയില്‍ തന്റെ കടമയാണെന്നും ഉമ്മന്‍ചാണ്ടി വ്യക്‌തമാക്കി. മദ്യനയത്തില്‍ സുധീരന്റെ അഭിപ്രായം സര്‍ക്കാരിന് അനുകൂലമാക്കാനായി കേന്ദ്രനേതാക്കളുടെ സമ്മര്‍ദം വരെ പ്രയോഗിച്ചുവെങ്കിലും അദ്ദേഹം അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രി എംഎല്‍എമാരുടെ യോഗം വിളിക്കുന്നതായി അഭ്യൂഹം ഉയര്‍ന്നത്.
from kerala news edited
via IFTTT