മാഞ്ചെസ്റ്റര്‍ ക്‌നാനായ കത്തോലിക് അസോസിയേഷന്‍ ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷം
Posted on: 21 Dec 2014
മാഞ്ചെസ്റ്റര്‍ : മന്‌ചെസ്‌റെര്‍ ക്‌നാനായ കത്തോലിക് അസോസിയേഷന്റെ ക്രിതുമസ് പുതുവര്ഷ ആഘോഷങ്ങള്‍ 27 തിയതി ശനിയാഴ്ച നടക്കും . റ്റിമ്പെര്‍ലി മേതോടിസ്റ്റ്‌റ് ചര്ച്ച് ഹാളില്‍ ഉച്ചക്ക് 2 മുതലാണ് പരിപാടികള്‍.
ഫാദര്‍ സജി മലയില്‍ പുത്തന്‍പുരയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ പരിപടികള്‍ക്ക് തുടക്കമാകും. കലാപരിപാടികളും അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡണ്ട് സിറിയക് ജെയിംസ് അധ്യക്ഷത വഹിക്കും
.സന്താക്ലോസിനു സ്വീകരണം നല്കുന്ന്‌തോടെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധങ്ങളായ കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറും .
അസോസിയേഷന്‍ കുടുംബങ്ങള്‍ തോറുമുള്ള ക്രിസ്മസ് കരോല്‍ വിവിധ യുണിട്ടുകള്‍ വഴി ആയി നടന്നു വരികയാണ്.
from kerala news edited
via IFTTT