മദ്യനയം : സര്‍ക്കാര്‍ തീരുമാനം ജനവഞ്ചന- യൂത്ത് ഇന്ത്യ കുവൈത്ത്
Posted on: 21 Dec 2014
സമ്പൂര്‍്ണ്ണ മദ്യനിരോധം എന്ന വിപ്ലവകരമായ തീരുമാനത്തില് നിന്നും മൂന്ന് മാസത്തിനുള്ളില് തന്നെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പിന്മാറിയത് നിര്‍ഭാഗ്യകരമാണ്. പ്രഖ്യാപിത മദ്യ നയത്തെ അട്ടിമറിക്കുന്ന തീരുമാനങ്ങളാണ് മന്ത്രിസഭ ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്.
മന്ത്രി കെ.എം മാണിക്കെതിരെ കോഴ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലുള്ള ഈ മലക്കം മറിച്ചില്‍ കോഴ വിഷയത്തില്‍ ്‌സര്‍ക്കാരിനുള്ള പങ്കിനെ കുറിച്ചു കൂടുതല്‍ സംശയം ഉയര്‍ന്നിരിക്കുകയാണ്.
ജനപക്ഷ യാത്രയിലുടനീളം കേരള ജനതയുടെ നന്മയെ മുനിര്‍ത്തി സമ്പൂര്‍ണ്ണ മദ്യനിരോധം നടപ്പിലാക്കുമെന്ന വി.എം സുധീരന്റെ പ്രഖ്യാപനങ്ങള്‍ ഇപ്പോള്‍ വൃഥാവിലായിരിക്കുന്നു. മദ്യവിഷയത്തില്‍ കേവല ഉപരിപ്ലവ പ്രസ്ഥാവനകള്‍ക്കപ്പുറം സര്‍ക്കാറിനെ തിരുത്താനുള്ള ഇഛാശക്തി ഘടക കക്ഷിയായ മുസ്ലിം ലീഗിനുണ്ടാവണമെന്നും പ്രസ്ഥാനയില്‍ ആവശ്യപ്പെട്ടു.
from kerala news edited
via IFTTT