121

Powered By Blogger

Sunday, 21 December 2014

ഐ.എഫ്.എഫ്.കെ.യില്‍ സൂരജിന് രണ്ടാമൂഴം









പുലരിയില്‍ മലയും മരങ്ങളും വയലും കടന്ന് പറന്നുവരുന്ന ഒരു ചകോരം. പുഴ കടന്ന്, കടല്‍ കടന്ന് പറക്കവേ യാത്രമതിയാക്കി സിനിമ റീലുകള്‍ പൂക്കള്‍ പോലെ ചൂടിയ പെണ്‍കുട്ടിയുടെ മുടിക്കെട്ടില്‍ തിരികെ വന്നിരിക്കുന്നു. കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മുഖമുദ്രയായ സിഗ്നേച്ചര്‍ ഫിലിം കേരളീയത തുളുമ്പുന്ന രീതിയില്‍ തയ്യാറാക്കിയത് ടി.പി.സൂരജിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. കേരള ചലച്ചിത്ര അക്കാദമിയുടെ ലോഗോയുടെ ഭാഗമായ ചകോരത്തെ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ ഈ അനിമേഷന്‍ ഫിലിമിന് 3.5 സെക്കന്റാണ് ദൈര്‍ഘ്യം. ചലച്ചിത്ര അക്കാദമിയുടെ തന്നെ ക്രിയേറ്റീവ് പാനല്‍സ് ആണ് സ്റ്റോറി ബോര്‍ഡ് തിരഞ്ഞെടുത്തത്.

ഐ.എഫ്.എഫ്.കെ.യുടെ സിഗ്നേച്ചര്‍ ഫിലിം ഒരുക്കുന്നതില്‍ സൂരജിനിത് തിളക്കമേറിയ രണ്ടാമൂഴമാണ്. 2012-ലും മേളയ്ക്കുവേണ്ടി ചിത്രമൊരുക്കിയത് സൂരജായിരുന്നു. 'ആദ്യഘട്ടത്തില്‍ മറ്റൊരു ആശയമാണ് മുന്നോട്ടു വച്ചത്. അത് സെലക്ഷന്‍ കമ്മിറ്റി അംഗീകരിക്കുകയും വര്‍ക്കുമായി മുന്നോട്ടു പോവുകയും ചെയ്തു. എന്നാല്‍ ചെയര്‍മാന്‍ ആയ അടൂര്‍ ഗോപാലകൃഷ്ണന്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഈ ആശയം സ്വീകരിച്ചു. അതിനാല്‍ പരിമിതമായ സമയം മാത്രമാണ് ഫിലിം ഒരുക്കുന്നതിനായി ലഭിച്ചത്.' സംവിധായകന്‍ സൂരജ് പറയുന്നു.





ഹൃദ്യമായ സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. സനീഷ് കരിപാല്‍ ആണ് സിഗ്നേച്ചര്‍ ഫിലിമിന്റെ അനിമേഷന്‍ വര്‍ക്കുകള്‍ നിര്‍വഹിച്ചത്. സുദീപ് പാലനാടിന്റേതാണ് സംഗീതം. സ്‌റ്റോറി ബോര്‍ഡ് ഒരുക്കിയത് ടി.പി. വിനീത് ആണ്. അതുല്‍, അനീഷ്, രാധേഷ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.









from kerala news edited

via IFTTT

Related Posts:

  • മലയാളസിനിമയുടെ കുലപതി മലയാളസിനിമയില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുള്ള പ്രമുഖരായ അപൂര്‍വം നിര്‍മാതാക്കളില്‍ ഒരാളാണ് ടി.ഇ. വാസുദേവന്‍. മലയാള സിനിമാ വ്യവസായത്തിന്റെ വളര്‍ച്ചയോടൊപ്പം കടന്നുവന്ന വ്യക്തി. അപൂര്‍വമായി സിനിമാരംഗത്ത് … Read More
  • ചുംബനസമരത്തെ വിമര്‍ശിച്ച് നടി ഷീല തിരുവനന്തപുരം: ചുംബനസമരത്തില്‍ സ്ത്രീകള്‍ പങ്കെടുക്കുന്നതിനെ വിമര്‍ശിച്ച് നടി ഷീല. ആള്‍കേരള ഷീല ഫാന്‍സ് അസോസിയേഷന്റെ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകള്‍ അവരുടെ പരിമിതികള്‍ കാത്തുസൂക്ഷിക്കണമെന്ന് ഷീ… Read More
  • ടി.ഇ വാസുദേവന്‍ അന്തരിച്ചു കൊച്ചി: പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ടി.ഇ വാസുദേവന്‍(98) അന്തരിച്ചു. കൊച്ചി പമ്പള്ളി നഗറിലെ വസതിയില്‍ വൈകുന്നേരം ആറരയോടെയായിരുന്നു അന്ത്യം. കുറച്ചു ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.… Read More
  • മറക്കുവതെങ്ങിനെ ആ മന്ദഹാസം... ഫോട്ടോ: മധുരാജ്‌എന്റെ സുഹൃത്ത് മധു ഒരു നീണ്ട യാത്രയിലാണ്. ഞാന്‍ തമിഴ്‌നാട്ടിലേയ്ക്കുള്ള ഒരു ഹ്രസ്വയാത്രയില്‍ ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ നിര്‍ത്തിയിട്ട ഒരു ട്രെയിനിന്റെ പഴയ കംപാര്‍ട്ട്‌മെന്റിലും. യാത്രയിലുടനീളം വരുന്ന ഫോണ്… Read More
  • ചുംബനസമരത്തെ വിമര്‍ശിച്ച് നടി ഷീല തിരുവനന്തപുരം: ചുംബനസമരത്തില്‍ സ്ത്രീകള്‍ പങ്കെടുക്കുന്നതിനെ വിമര്‍ശിച്ച് നടി ഷീല. ആള്‍കേരള ഷീല ഫാന്‍സ് അസോസിയേഷന്റെ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകള്‍ അവരുടെ പരിമിതികള്‍ കാത്തുസൂക്ഷിക്കണമെന്ന് ഷീ… Read More