സൗദി ജയിലിലുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ ലഭ്യമാക്കണം
Posted on: 21 Dec 2014
ദമാം: സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യാക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ അടിയന്തിര നടപടി വേണമെന്ന് നവയുഗം സാംസ്‌കാരിക വേദി അല്‍ അമാമ്ര യൂണിറ്റ് സമ്മേളനം ഇന്ത്യന്‍ എംബസ്സിയോട് ആവശ്യട്ടു.
ഇന്ത്യാക്കാരെ അറസ്റ്റ് ചെയ്യുമ്പോള്‍ സൗദി പോലിസ് ഇന്ത്യന്‍ എംബസ്സിയെ അറിയുക്കുന്നില്ല. അത് കാരണം ജയിലില്‍ എത്ര ഇന്ത്യാക്കാരുണ്ട് എന്ന വിവരം പോലും നമ്മുടെ എംബസ്സിയുടെ പക്കലില്ല. അറസ്റ്റ് വിവരം അപ്പപ്പോള്‍ അറിയുകയാണെങ്കില്‍ ആവശ്യമായ നിയമ സഹായം ലഭ്യമാക്കാന്‍ സാധിക്കും. ഇന്ത്യാക്കാരെ അറസ്റ്റ് ചെയ്യുമ്പോള്‍ ഇന്ത്യന്‍ എംബസ്സിക്ക് വിവരം ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്ന കരാര്‍ സൗദി ഭരണകൂടവുമായി ഒപ്പ് വയ്ക്കണം എന്ന പ്രമേയം നസീര്‍ ഹുസൈന്‍ അവതരിപ്പിച്ചു.
രഘുനാഥന്റെ അദ്ധ്യക്ഷതയില്‍ നടന്ന നവയുഗം അല്‍ അമാമ്ര യൂണിറ്റ് സമ്മേളനം കേന്ദ്ര കമ്മിറ്റി ജോയിന്റ് സെക്രട്ടറി എം.എ.വാഹിദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി കെ.കെ.മോഹനന്‍ സമ്മേളനത്തെ സ്വാഗതം ചെയ്തു.
ദാസ് ചാത്തന്നൂര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ബാബു ചാത്തന്നൂര്‍ റിപ്പോര്‍ട്ടും ട്രഷറര്‍ സതീഷ് ചന്ദ്രന്‍ കണക്കും അവതരിപ്പിച്ചു.
ഡോ. ടെസ്സി റോണി ക്രിസ്തുമസ് പുതുവത്സര സന്ദേശം നല്കി, സുമി ശ്രീലാല്‍ ക്രിസ്തുമസ് കേക്ക് മുറിച്ചു. മേഖല പ്രസിഡന്റ് റിയാസ് ഇസ്‌മൈല്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
കോശി തരകന്‍ നന്ദി പറഞ്ഞു.
കെ.രാധാകൃഷ്ണന്‍,വി.എ.കുഞ്ഞുമോന്‍, ടി.എ.അബ്ദുല്‍ റഹീം, രാജ മോഹനന്‍, കെ.എന്‍.വര്‍ഗ്ഗീസ്, ദിപു.സി., സനീഷ് എം.എസ്., ഹരീഷ് കുമാര്‍ ആര്‍. എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.
from kerala news edited
via IFTTT