121

Powered By Blogger

Sunday, 21 December 2014

സര്‍ക്കാര്‍ 300 കോടികൂടി കടമെടുക്കുന്നു







സര്‍ക്കാര്‍ 300 കോടികൂടി കടമെടുക്കുന്നു


തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിലായ സര്‍ക്കാര്‍ കടപ്പത്രംവഴി 300 കോടിരൂപ കൂടി കടമെടുക്കുന്നു. ഇതോടെ ഈ വര്‍ഷത്തെ കടം 9700 കോടിയായി. ഈവര്‍ഷം ആകെ 13,950 കോടിയാണ് പൊതുവിപണിയില്‍നിന്ന് എടുക്കാന്‍ അനുവദിച്ചിട്ടുള്ളത്.

നികുതിവരുമാനം കുറഞ്ഞതിനാല്‍ ദൈനംദിന ചെലവുകള്‍ക്ക് ഈ തുക ഉപയോഗിക്കേണ്ടിവരും. വെറും നാല് ശതമാനം മാത്രമാണ് കഴിഞ്ഞമാസം നികുതി വരുമാനത്തിലെ വര്‍ദ്ധന.

ഇത്തവണ ക്രിസ്മസിന് മുന്‍കൂര്‍ ശമ്പളം ഉണ്ടാകില്ല. കഴിഞ്ഞ വര്‍ഷം ആവശ്യപ്പെടുന്നവര്‍ക്ക് ശമ്പളത്തിന്റെ 25 ശതമാനം മുന്‍കൂര്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിന് ആവശ്യക്കാര്‍ അധികമുണ്ടായിരുന്നില്ലെന്നാണ് ധനവകുപ്പ് പറയുന്നത്. മുന്‍കൂര്‍ ശമ്പളം അനുവദിക്കാത്തതിന് സാമ്പത്തിക പ്രതിസന്ധിയും ഒരു കാരണമാണ്.


നവംബര്‍ 25ന് 1000 കോടിരൂപ കടമെടുത്തിരുന്നു. ഇപ്പോള്‍ പുറപ്പെടുവിച്ച കടപ്പത്രങ്ങളുടെ ലേലം ഡിസംബര്‍ 23 ന് റിസര്‍വ് ബാങ്കിന്റെ മുംബൈ ആസ്ഥാനത്ത് നടക്കും.











from kerala news edited

via IFTTT

Related Posts:

  • റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മ ഇന്ത്യയിലെ യു.എസ് അംബാസഡറാകും Story Dated: Wednesday, December 3, 2014 03:38വാഷിംഗ്ടണ്‍: റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മയെ ഇന്ത്യയിലെ അംബാഡറാക്കാനുള്ള യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ തീരുമാനത്തിന് സെനറ്റിന്റെ പിന്തുണ. രാഷ്ട്രീയ ഭേദമന്യേ മുതിര്‍ന്ന സെനറ്റ… Read More
  • എണ്ണ, ബജറ്റ് വിഷയങ്ങളില്‍ ഇറാഖ്, കുര്‍ദ് ധാരണ എണ്ണ, ബജറ്റ് വിഷയങ്ങളില്‍ ഇറാഖ്, കുര്‍ദ് ധാരണബാഗ്ദാദ്: ഇറാഖിനും കുര്‍ദ് സ്വയംഭരണ സര്‍ക്കാറിനുമിടയില്‍ ദീര്‍ഘകാലമായി തര്‍ക്കം നിലനിന്ന ബജറ്റ്, എണ്ണ കയറ്റുമതി വിഷയങ്ങളില്‍ ഇരു വിഭാഗവും കരാറിലെത്തി. ധാരണ ഇറാഖിലെ ഇസ്ലാമിക് സ്… Read More
  • പണം വിഴുങ്ങുന്ന എടിഎം പണം വിഴുങ്ങുന്ന എടിഎംPosted on: 03 Dec 2014പാര്‍വ്വതികൃഷ്ണസൗജന്യമായി ലഭിച്ചിരുന്ന എ.ടി.എം. സേവനത്തിന് ഇനി പണം നല്‍കണം. മാസത്തില്‍ അഞ്ച് തവണ എ.ടി.എമ്മിലൂടെ പണം സൗജന്യമായി പിന്‍വലിക്കാം. അതിനുശേഷമുള്ള ഓരോ ഇടപാടിനും പണം നല്… Read More
  • സ്മാര്‍ട്ട്‌ഫോണിന് ഇനിയും വില കുറയും സ്മാര്‍ട്ട്‌ഫോണിന് ഇനിയും വില കുറയുംസ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇനിയും വിലകുറയുമെന്ന് പഠനം. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സാമാന്യം സൗകര്യങ്ങളുള്ള ഫോണുകള്‍ക്ക് വരും വര്‍ഷങ്ങളില്‍ വില വീണ്ടും … Read More
  • ഓഹരി വിപണിയില്‍ സമ്മിശ്രപ്രതികരണം ഓഹരി വിപണിയില്‍ സമ്മിശ്രപ്രതികരണംമുംബൈ: ആഴ്ചയിലെ മൂന്നാം ദിവസവും ഓഹരി വിപണിയില്‍ കാര്യമായ മുന്നേറ്റമില്ല. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 38 പോയന്റ് താഴ്ന്ന് 28,406ലും നിഫ്റ്റി സൂചിക ഏഴ് പോയന്റ് താഴ്ന്ന് 8,518… Read More