Story Dated: Monday, December 22, 2014 09:51

കപ്പാട്(കാഞ്ഞിരപ്പള്ളി):സൊസൈറ്റിയില്‍ പാല് കൊടുത്ത് മടങ്ങി വരുന്നതിനിടയില്‍ ക്ഷീരകര്ഷകന് വാനിടിച്ച് മരിച്ചു.കപ്പാട് മൂഴിക്കാട് പുളിന്തറയില്‍ പദ്മനാഭന്(65) ആണ് മരിച്ചത്.ഞായറാഴ്ച പുലര്‍ച്ചെ 5.30 ന് കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍ കപ്പാട് ഗവ.സ്കൂളിന് സമീപത്തായിരുന്നു അപകടം. ക്ഷീരസംഘത്തില്‍ പാല് അളന്ന ശേഷം കാല്‍നടയായി വരുന്നതിനിടയില്‍ മൂന്നാം മൈലില്‍ നിന്നും വന്ന വാന്‍ പദ്മനാഭന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു.വാനിനടിയില്‍ കുടുങ്ങിയ ഇയാളെ നാട്ടുകാരും വാന്‍ യാത്രികരും ചേര്‍ന്ന് പുറത്തെടുത്ത് കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചു. പിന്നിട് കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ വഴി മദ്ധ്യേ മരിച്ചു.മൃതദേഹം 26ാം മൈല്‍ സ്വകാര്യാസ്പത്രിയില്‍. ഭാര്യ: സരസമ്മ ഉള്ളനാട് അമ്പാട്ട് പറമ്പില്‍ കുടുംബാംഗം. മക്കള്‍: മിനി, സിനി, മഞ്ചു. മരുമക്കള്‍: ഷാജി ഇലവുങ്കല്‍ കപ്പാട്, ഷിബി ഹൈദരാബാദ്, വിനോദ് ഏറണാകുളം. ശവസംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പില്‍.
from kerala news edited
via
IFTTT
Related Posts:
വിന്‍വിന്‍ ഭാഗ്യക്കുറി ഒന്നാം സമ്മാനം ടി.വി പുരത്ത് Story Dated: Wednesday, December 10, 2014 01:58വൈക്കം : സംസ്ഥാന സര്‍ക്കാരിന്റെ വിന്‍വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ ടി.വി പുരത്ത്. തടിപ്പണിക്കാരനായ തുണ്ടചിറ ടി.ആര് രാജേഷാണ് സമ്മാനാര്‍ഹനായത്.തിങ്… Read More
പാലാ ജൂബിലി തിരുനാള്‍; ഭക്തി സാന്ദ്രമായി പട്ടണ പ്രദക്ഷിണം Story Dated: Tuesday, December 9, 2014 07:00പാലാ. ആയിരം നക്ഷത്ര ദീപങ്ങളുടെ ദീപപ്രഭയില്‍ കൊടി തോരണങ്ങളാല്‍ വര്‍ണ്ണ മേലാപ്പ് ചാര്‍ത്തിയ പാലാ നഗരത്തിന് നിറസന്ധ്യയില്‍ അമലോത്ഭവമാതാവിന്റെ ജൂബിലിതിരുനാള്‍ പകര്ന്ന്് നല്… Read More
അഷ്ടമിത്തിരക്കിനിടയില്‍ ജനങ്ങളെ വലച്ച് പോലീസിന്റെ വാഹനപരിശോധന Story Dated: Tuesday, December 9, 2014 07:00വൈക്കം : ജനത്തിരക്കിനിടയില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ വാഹനപരിശോധന പാടില്ലെന്ന ഡി.ജി.പിയുടെ നിര്‍ദ്ദേശം വൈക്കത്ത് അട്ടിമറിക്കപ്പെടുന്നു. സ്േറ്റഷനിലെ അ… Read More
മതമൈത്രിയുടെ എരുമേലിയില്‍ നിന്നും അന്നദാനത്തിനായി അമ്പലപ്പുഴയില്‍ Story Dated: Tuesday, December 9, 2014 07:00കാഞ്ഞിരപ്പള്ളി: മതമൈത്രിയുടെ സന്ദേശമുയര്‍ത്തി എരുമേലി താഴത്തുവീട്ടില്‍ കുടുംബാംഗങ്ങള്‍ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ അന്നദാനം നടത്തി. തുടര്‍ച്ചായ അഞ്ചാം വര്‍ഷവും… Read More
പാലാ ജൂബിലിത്തിരുനാള്‍ ഇന്നും നാളെയും; നഗരമൊരുങ്ങി Story Dated: Sunday, December 7, 2014 12:49പാലാ: കത്തീഡ്രല്‍, ളാലം പഴയ പള്ളി, ളാലം പുത്തന്‍പള്ളി ഇടവകകളുടെ സംയുക്താഭിമുഖ്യത്തില്‍ അമലോത്ഭവമാതാവിന്റെ ജൂബിലിത്തിരുനാള്‍ ടൗണ്‍ കപ്പേളയില്‍ ഇന്നും നാളെയും ആഘോഷിക്കും.ഇന്ന്… Read More