Story Dated: Monday, December 22, 2014 09:35
അമേഠി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് എതിരാളിയാകാന്‍ അമേഠിയില്‍ ഒരു അപ്രതീക്ഷിത വ്യക്തി കൂടി. കോണ്‍ഗ്രസിന്റെ ആസാമില്‍ നിന്നുള്ള രാജ്യസഭാംഗവും മുന്‍ അമേഠിക്കാരനുമായ സഞ്ജയ് സിംഗിന്റെ ആദ്യഭാര്യയിലെ മകന് ആനന്ദ് വിക്രമാണ് രാഹുലിനെതിരേ മത്സരിക്കാമെന്ന് പറഞ്ഞ് രംഗത്തെത്തിയത്.
രാഷ്ട്രീയത്തില്‍ പിതാവിന്റെ എതിര്‍ചേരിയില്‍ ചേക്കേറിയ ആനന്ദ് അവസരം കിട്ടിയാല്‍ രാഹുലിന്റെ എതിരാളിയായി അമേഠിയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി. തന്റെ പ്രവേശനത്തോടെ ബിജെപി അമേഠിയില്‍ ശക്തിപ്പെടുമെന്നാണ് കരുതുന്നതെന്ന് വിക്രം പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് ലക്ഷ്മീകാന്ത് ബാലാജിയില്‍ നിന്നുമാണ് ആനന്ദ് അംഗത്വം എടുത്തത്.
സഞ്ജയ് സിംഗിന്റെ ആദ്യഭാര്യ ഗരിമയുടെ പുത്രനായ ആനന്ദ്വിക്രം പിതാവിനെതിരേ നടന്ന ജനകീയ പ്രതിഷേധത്തില്‍ പങ്കാളിയായി കൊണ്ടാണ് ശ്രദ്ധേയനായത്. കഴിഞ്ഞ സെപ്തംബറില്‍ നിലവിലെ ഭാര്യ അമീട്ടയുമൊത്ത് സഞ്ജയ് സിംഗ് അമേഠി സന്ദര്‍ശിച്ചപ്പോള്‍ പിതാവിനെതിരേ പ്രതിഷേധിച്ച് പോലീസുമായി ഏറ്റുമുട്ടിയായിരുന്നു ആനന്ദ് വിക്രം ആദ്യമായി വാര്‍ത്തയില്‍ പ്രത്യക്ഷപ്പെടുന്നത്.
from kerala news edited
via IFTTT