തെലുങ്കില്‍ ചരിത്രം വിജയം നേടിയ 'പ്രേമകഥാചിത്രം' തമിഴിലേക്ക് പുനരാവിഷ്‌ക്കരിക്കപ്പെടുകയാണ്. പ്രശസ്ത യുവസംഗീത സംവിധായകന്‍ ജി.വി.പ്രകാശ് നായകനാവുന്ന ചിത്രത്തിന്റെ പേര് 'ഡാര്‍ലിങ്ങ്'. മലയാളത്തിന്റെ ഭാഗ്യതാരം നിക്കി ഗല്‍റാണിയാണ് നായിക. നവാഗതനായ സാം ആന്റണ്‍ സംവിധാനം നിര്‍വ്വഹിക്കുന്നു.
തെലുങ്കിലും കന്നടത്തിലും വന്‍വിജയം നേടിയ ഹൊറര്‍ കോമഡി ചിത്രമായ 'പ്രേമകഥാചിത്രം' ഡാര്‍ലിങ്ങായി തമിഴ് സിനിമയിലേക്ക് പുനരാവിഷ്‌ക്കരിക്കപ്പെടുമ്പോള്‍, തമിഴ് സിനിമാ പ്രേമികളുടെ ആസ്വാദനത്തിനനുസൃതമായി കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് എന്നതോടൊപ്പം, യഥാര്‍ത്ഥ ചിത്രത്തില്‍ നിന്നും വ്യത്യസ്തമായ ഒരു ക്ലൈമാക്‌സ് ആണ് ഡാര്‍ലിങ്ങിനായി ചിത്രീകരിച്ചിട്ടുള്ളത്. കെ.ജെ ജ്ഞാനവേല്‍ രാജയുടെ സ്റ്റുഡിയോ ഗ്രീന്‍ ഫിലിംസും തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ സ്ഥാപനമായ അല്ലു അരവിന്ദിന്റെ ഗീതാ ആര്‍ട്ട്‌സും ചേര്‍ന്നാണ് ഡാര്‍ലിങ്ങ് നിര്‍മ്മിച്ചിരിക്കുന്നത്.
ഡാര്‍ലിങ്ങില്‍ നായകനാകാന്‍ അവസരം കിട്ടിയതില്‍ ഏറെ സന്തോഷവാനാണ് നായകന്‍ ജി.വി. പ്രകാശ് 'എനിക്ക് ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതും, ദക്ഷിണേന്ത്യന്‍ സിനിമയിലെ രണ്ടു പ്രശസ്ത നിര്‍മ്മാണ സ്ഥാപനങ്ങള്‍ സംയുക്തമായി നിര്‍മ്മിക്കുന്ന ഒരു നല്ല സിനിമയില്‍ നായകനാവാനായതും ഭാഗ്യമായി കരുതുന്നു. ഒരു സംഗീത സംവിധായകനില്‍ നിന്നും ഞാന്‍ നായകനായി അവതാരമെടുത്തത്ത് നിര്‍മ്മാണത്തിലിരിക്കുന്ന പെന്‍സില്‍ എന്ന സിനിമയിലൂടെയാണ്. ആ ചിത്രത്തിലെ എന്റെ ഭാഗങ്ങള്‍ കാണാനിടയായ കെ.ഈ. ജ്ഞാനവേല്‍ എന്റെ അഭിനയത്തില്‍ ആകൃഷ്ടനായി ഡാര്‍ലിങ്ങില്‍ അഭിനയിക്കാന്‍ ക്ഷണിക്കയായിരുന്നു. ഡാര്‍ലിങ്ങിലെ നായകന്‍ എന്നതോടൊപ്പം സംഗീതസംവിധാനവും നിര്‍വ്വഹിക്കുന്നു എന്നത് എനിക്ക് ഇരട്ടി സന്തോഷം പകരുന്നു.
ജീവിത വിരക്തിയാല്‍ ആത്മഹത്യയ്‌ക്കൊരുങ്ങുന്ന ഒരു ചെറുപ്പക്കാരന്‍ അപ്രതീക്ഷിതമായി ഒരു പെണ്‍കുട്ടിയെ പരിചയപ്പെടുന്നതോടെ അവളുമായിട്ടുണ്ടാവുന്ന സൗഹൃദം ആത്മഹത്യാ ശ്രമത്തില്‍ നിന്നും പിന്തിരിയാന്‍ അയാള്‍ക്ക് പ്രേരണയാവുന്നു. എന്നാല്‍ ആ സൗഹൃദം പ്രണയമായി പരിണമിച്ചപ്പോള്‍ അത് അയാളെ മറ്റൊരു വിരക്തിയിലേക്കാണ് നയിക്കുന്നത്. അപരിചിതയായ അവളെക്കുറിച്ചുള്ള ദുരൂഹതകളുടെ ചുരുളഴിയുമ്പോളാണ് ഡാര്‍ലിങ്ങിന്റെ കഥ വികസിക്കുന്നത്. സ്മൃതി, കരുണാസ്, ബാലാശരവണന്‍, 'നാന്‍കടവുള്‍' ഫെയിം രാജേന്ദ്രന്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡാര്‍ലിങ്ങിന്റെ ഛായാഗ്രാഹകന്‍ കൃഷ്ണന്‍വസന്താണ്. രൂപന്‍ എഡിറ്റിങ്ങ് നിര്‍വഹിക്കുന്നു.
from kerala news edited
via IFTTT