121

Powered By Blogger

Sunday, 21 December 2014

സുധീരന്‍ രാഷ്‌ട്രീയ മര്യാദകള്‍ ലംഘിക്കുന്നു: എം.എം ഹസ്സന്‍









Story Dated: Sunday, December 21, 2014 02:32



mangalam malayalam online newspaper

തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ്‌ വി.എം സുധീരന്‍ രാഷ്‌ട്രീയ മര്യാദകള്‍ ലംഘിക്കുന്നുവെന്ന്‌ വൈസ്‌ പ്രസിഡന്റ്‌ എം.എം ഹസ്സന്‍. ആവശ്യത്തിനും അനാവശ്യത്തിനുമുള്ള സുധീരന്റെ പ്രതികരണങ്ങള്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഇല്ലാതാക്കി. സര്‍ക്കാരിനെ പാര്‍ട്ടിയിലുള്ളവര്‍ വിമര്‍ശിച്ചാല്‍ അവര്‍ക്കെതിരെ നടപടി എടുക്കാന്‍ ചുമതലയുള്ള സുധീരനാണ്‌ സര്‍ക്കാരിനെ നേരിട്ട്‌ വിമര്‍ശിച്ചുകൊണ്ട്‌ രംഗത്തെത്തുന്നത്‌. ഇത്‌ ശരിയായ നടപടിയല്ലെന്നും സര്‍ക്കാരിനെതിരായ നിലപാടുകള്‍ തിരുത്താന്‍ സുധീരന്‍ തയ്യാറാകണമെന്നും ഹസ്സന്‍ പറഞ്ഞു.


മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും നിരന്തരം വിമര്‍ശിക്കുന്ന പ്രതാപനെതിരെ നടപടിയെടുക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.


സുധീരന്റെ പ്രസ്‌താവനകള്‍ സര്‍ക്കാരിന്റെ സുഗമമമായ പോക്കിന്‌ സഹായകരമല്ലെന്ന്‌ കൊ.മുരളീധരന്‍ എംഎല്‍എയും പ്രതികരിച്ചു.










from kerala news edited

via IFTTT