വ്യാപാര സ്ഥാപനങ്ങളില്‍ റെയ്ഡ്; 565 സ്ഥാപനങ്ങളില്‍ ക്രമക്കേട് കണ്ടെത്തി
ക്രിസ്മസ് കാലത്തെ കരിഞ്ചന്തയും പൂഴ്ത്തിവെയ്പും തടയുന്നതിന്റെ ഭാഗമായാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. സംസ്ഥാനമൊട്ടാകെ 87 മൊത്തവിതരണ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 45 ഇടങ്ങളിലും ക്രമക്കേടുകള്‍ കണ്ടെത്തി. 697 ചില്ലറ വില്പന കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 408 ലും 87 എല്‍.പി.ജി ഔട്ട് ലെറ്റുകള്‍ പരിശോധിച്ചതില്‍ 62 ലും ക്രമക്കേടുകള്‍ കണ്ടെത്തി.
ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ക്രമക്കേട് കണ്ടെത്തിയ പൊതുവിപണിയിലെ സ്ഥാപനങ്ങള്‍ക്കെതിരെ ജില്ലാ കളക്ടര്‍മാരും പൊതുവിതരണ സ്ഥാപനങ്ങള്‍ക്കെതിരെ അതാത് ജില്ല-താലൂക്ക് സപ്ലൈ ഓഫീസര്‍മാരും നടപടിയെടുക്കും.
from kerala news edited
via IFTTT