Story Dated: Monday, December 22, 2014 11:08
ആലപ്പുഴ: പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബിജെപിയ്‌ക്ക് കടുത്ത തലവേദനയായി മാറിയെങ്കിലും കേരളത്തില്‍ ഘര്‍ വാപസിയുമായി മുന്നോട്ടെന്ന് വിശ്വഹിന്ദു പരിഷത്ത് . ക്രിസ്‌മസ് ദിനത്തില്‍ കേരളത്തില്‍ 200 കുടുംബങ്ങളെ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിക്കുമെന്ന് ഘര്‍ വാപസി കോര്‍ഡിനേറ്റര്‍ അനീഷ് ബാലകൃഷ്‌ണന്‍ വ്യക്‌തമാക്കി.
കഴിഞ്ഞ ദിവസം ആലപ്പുഴ ചേപ്പാട് ഉള്‍പ്പെടെ അനേകം സ്‌ഥലങ്ങളില്‍ ഘര്‍ വാപസി ചടങ്ങുകള്‍ നടന്നതായും ദീര്‍ഘകാലമായി ഇത് നടന്നു വരികയാണെന്നും അനീഷ് പറഞ്ഞു. ഹിന്ദുമതത്തിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സംരക്ഷണവും സഹായവും നല്‍കുമെന്നും അനീഷ് പറഞ്ഞു. ആലപ്പുഴയില്‍ പെന്തക്കോസ്‌തു വിഭാഗത്തില്‍ നിന്നും മൂന്ന് കുടുംബങ്ങളെ ഹിന്ദുമതത്തില്‍ തിരിച്ച് എത്തിച്ചിരുന്നു.
അതിനിടയില്‍ ഘര്‍ വാപസിക്കെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ കനത്ത എതിര്‍പ്പാണ് പ്രകടിപ്പിച്ചിട്ടുളളത്. ജനാധിപത്യ സംവിധാനത്തിലെ മതേതരത്വത്തെ തകര്‍ക്കുന്ന നിലപാടുകളാണ് ഇതെന്ന് വിഎം സുധീരന്‍ പ്രതികരിച്ചു. ജനങ്ങളെ വര്‍ഗ്ഗീയമായി ഇത്തരം തീരുമാനങ്ങള്‍ ധ്രുവീകരിക്കുമെന്നും പറഞ്ഞു.ഗുജറാത്തിലും കേരളത്തിലും നടന്ന ഘര്‍ വാപസി വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ലോക്‌സഭയിലും രാജ്യ സഭയിലും പ്രതിപക്ഷ പാര്‍ട്ടികള്‍ വന്‍ പ്രതിഷേധം നടത്തിയിരുന്നു. ഇടതുപക്ഷവും വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യത്തിലാണ്.
from kerala news edited
via IFTTT