121

Powered By Blogger

Sunday, 21 December 2014

1,469 രൂപയ്‌ക്കും വിമാനയാത്ര നടത്താം!









Story Dated: Monday, December 22, 2014 08:12



mangalam malayalam online newspaper

ന്യൂഡല്‍ഹി: പണമില്ലെന്ന്‌ കരുതി ഇനി ആരും വിമാനയാത്ര നടത്താതിരിക്കേണ്ട. കൂടുതല്‍ പണം കൊടുത്ത്‌ ആഭ്യന്തര വിമാനയാത്ര നടത്തുന്നവര്‍ക്കും അല്‍പ്പകാലത്തേക്ക്‌ കുറഞ്ഞ നിരക്കില്‍ യാത്ര നടത്താം. ഓഫ്‌ സീസണ്‍ ഓഫറുമായി ഗോഎയറാണ്‌ രംഗത്തുവന്നിരിക്കുന്നത്‌. സീസണ്‍ ഓഫറിന്റെ ഭാഗമായി 1,469 രൂപ മുതല്‍ വിമാനയാത്രക്ക്‌ അവസരമൊരുക്കിയിരിക്കുന്നു.


ഡിസംബര്‍ 21 മുതല്‍ 25 വരെ ബുക്ക്‌ ചെയ്യുന്നവര്‍ക്കാണ്‌ കുറഞ്ഞ നിരക്കില്‍ യാത്ര തരമാവുന്നത്‌. ജനുവരി ഒന്നിനും മാര്‍ച്ച്‌ 31 നും ഇടയിലുളള കാലത്തെ യാത്രക്കാണ്‌ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ്‌ ലഭിക്കുക. ജനുവരി മുതല്‍ മാര്‍ച്ച്‌ വരെയുളള പാദത്തില്‍ ബിസിനസില്‍ മാന്ദ്യം അനുഭവപ്പെടുക സാധാരണമായതിനാലാണ്‌ ഓഫര്‍ നല്‍കുന്നതെന്ന്‌ കമ്പനി സിഇഒ ജോര്‍ജിയോ ഡി റോണി പറഞ്ഞു.


മൊത്തം 17 ലക്ഷം സീറ്റുകളിലെ യാത്രയാണ്‌ സൗജന്യ നിരക്കില്‍ വിറ്റഴിക്കുക. ആഭ്യന്തരമായി 22 ലക്ഷ്യങ്ങളിലേക്കാണ്‌ ഗോഎയര്‍ സര്‍വീസ്‌ നടത്തുന്നത്‌. 19 എയര്‍ബസ്‌ എ320 വിമാനങ്ങളാണ്‌ കമ്പനിക്ക്‌ വേണ്ടി സര്‍വീസ്‌ നടത്തുന്നത്‌.










from kerala news edited

via IFTTT