Story Dated: Monday, December 22, 2014 10:25
പാലക്കാട്: സൈലന്റ്‌വാലിയിലും വെള്ളമുണ്ടയിലും നടന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ മാവോയിസ്‌റ്റുകളെന്ന് ഇന്റലിജന്റ്‌സ് വൃത്തങ്ങള്‍ സ്‌ഥിരീകരിച്ചു. ആക്രമണത്തിന്റെ സ്വഭാവവും രീതികളും കണക്കിലെടുത്താല്‍ മാവോയിസ്‌റ്റുകള്‍ തന്നെയാണ് അക്രമം നടത്തിയതെന്ന് ഉറപ്പാക്കാമെന്ന് ഇന്റലിജന്റ്‌സിന്റെയും പോലീസിലെയും ഉന്നതോദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കി.
നേരത്തേ വെള്ളമുണ്ടയില്‍ നടത്താന്‍ നിശ്‌ചയിച്ച ആക്രമണത്തില്‍ നിന്നും പിന്‍ തിരിയേണ്ടി വന്ന സാഹചര്യത്തില്‍ ഒരു തുടര്‍ ആക്രമണം പ്രതീക്ഷിച്ചിരുന്നെന്നും ഇവര്‍ പറയുന്നു. നേരത്തേ വയനാട് കേന്ദ്രീകരിച്ച് ഒരു സായുധ വിപ്‌ളവത്തിനുള്ള ശ്രമം മാവോയിസ്‌റ്റുകള്‍ നടത്തിയിരുന്നെങ്കിലും നടന്നിരുന്നില്ല. അതേസമയം ഇവിടെ നിന്നുമുള്ള തെളിവുകള്‍ കൂടുതല്‍ പഠനം നടത്തേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു.
ഇന്നലെ പുലര്‍ച്ചെ 1.30 യ്‌ക്കായിരുന്നു അട്ടപ്പാടിയിലും വയനാട്ടിലും ഫോറസ്‌റ്റ് ഓഫീസ് കേന്ദ്രീകരിച്ച് ആക്രമണം നടന്നത്. അതിന് പിന്നാലെ ഇന്ന് രാവിലെ പാലക്കാട് ചന്ദ്രനഗറിലുള്ള കെ.എഫ്.സി റെസ്‌റ്റോറന്റിന് നേരെയും ആക്രമണം നടത്തി. തിങ്കളാഴ്‌ച രാവിലെ 7.50 ഓടെയായിരുന്നു ആക്രമണം. ഇവിടെ നിന്നും മാവോയിസ്‌റ്റ് അനുകൂല പോസ്‌റ്ററുകളും കണ്ടെടുത്തിട്ടുണ്ട്.
മുഖംമൂടി ധരിച്ചെത്തിയ പത്തോളം പേരാണ് ആക്രമണം നടത്തിയത്. കുത്തക കമ്പനികള്‍ക്ക് എതിരേ പോരാടാന്‍ ആഹ്വാനം ചെയ്‌തുകൊണ്ടുള്ള പോസ്‌റ്ററുകളും ഇവിടെ പതിച്ചിട്ടുണ്ട്. റസ്‌റ്റോറന്റിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്. അതേസമയം അനേകം സിസിടിവി ക്യാമറകളും മാവോയിസ്‌റ്റുകള്‍ തകര്‍ത്തിരുന്നു. സംശയകരമായ രീതിയില്‍ ഒരാളെ പിടികൂടിയിട്ടുണ്ടെന്നും വിവരമുണ്ട്.
from kerala news edited
via IFTTT