121

Powered By Blogger

Sunday, 21 December 2014

സെമിത്തേരി ജീവനക്കാരന്‍ താജിനെയും കരയിച്ച്‌ പെഷവാറിലെ കുരുന്നുകള്‍









Story Dated: Sunday, December 21, 2014 03:20



mangalam malayalam online newspaper

താജ്‌ മുഹമ്മദ്‌ സെമിത്തേരി സൂക്ഷിപ്പുകാരനായി ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങള്‍ നിരവധിയായി. മരണത്തിന്റെയും വേദനയും വേര്‍പാടിന്റെ ദുഃഖവും താജ്‌ മുഹമ്മദിന്‌ ആദ്യത്തെ അനുഭവമല്ല. അതുകൊണ്ടു തന്നെ നിത്യേന നിവരധി പേര്‍ക്ക്‌ അന്ത്യയാത്ര ഒരുക്കുന്ന താജ്‌ ആരുടെ മരണത്തിലും കരയാറില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഇത്‌ ആദ്യമായി താജ്‌ മുഹമ്മദ്‌ ശവസംസ്‌കാര ചടങ്ങിനിടെ പൊട്ടിക്കരഞ്ഞു. പെഷവാറില്‍ തീവ്രവാദികള്‍ കൂട്ടക്കുരുതി ചെയ്‌ത പിഞ്ചോമനകളുടെ ചേതനയറ്റ മുഖമാണ്‌ താജിനെയും കരയിച്ചത്‌.


''എനിക്ക്‌ കരച്ചില്‍ അടക്കാനായില്ല. സെമിത്തേരി സൂക്ഷിപ്പുകാരനായ ഞാന്‍ കരയാന്‍ പാടില്ലെന്ന്‌ അറിയാം. പക്ഷേ കുരുന്നുകളുടെ മുഖം കണ്ടാല്‍ ആരും കരഞ്ഞു പോകും''-താജ്‌ മുഹമ്മദ്‌ അസോസിയേറ്റഡ്‌ പ്രസിനോട്‌ പറഞ്ഞു. എട്ട്‌ മക്കളുടെ പിതാവാണ്‌ താജ്‌. ഒരു മൃതദേഹം സംസ്‌ക്കരിക്കുന്നതിന്‌ 2000 രൂപ മുതല്‍ 5000 രൂപ വരെയാണ്‌ താജ്‌ മുഹമ്മദിന്‌ പ്രതിഫലം ലഭിക്കുന്നത്‌. എന്നാല്‍ പെഷവാറില്‍ കൂട്ടക്കുരുതി ചെയ്യപ്പെട്ട കുരുന്നുകളുടെ മൃതദേഹം സംസ്‌കരിക്കുന്നതിന്‌ താജ്‌ മുഹമ്മദ്‌ ഒരു രൂപ പോലും ഈടാക്കിയില്ല.


ചൊവ്വാഴ്‌ചയും ബുധനാഴ്‌ചയുമായാണ്‌ പെഷവാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുരുന്നുകളുടെ മൃതദേഹങ്ങള്‍ താജ്‌ മുഹമ്മദ്‌ സംസ്‌കരിച്ചത്‌. 2009-ല്‍ മിനാ ബസാറിലെ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട 105 പേരുടെയും 2009-ല്‍ തന്നെ ഖിബര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 50 പേരുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്‌തതും താജ്‌ മുഹമ്മദ്‌ ആയിരുന്നു. എന്നാല്‍ പെഷവാറില്‍ നിന്ന്‌ എത്തിയ മൃതദേഹ പേടകങ്ങള്‍ താജ്‌ മുഹമ്മദിന്റെ മനസ്‌ തകര്‍ത്തു.










from kerala news edited

via IFTTT