121

Powered By Blogger

Sunday, 21 December 2014

മുന്‍ കേന്ദ്രമന്ത്രി നെപ്പോളിയന്‍ ഡി.എം.കെ വിട്ട്‌ ബിജെപിയില്‍ ചേര്‍ന്നു









Story Dated: Sunday, December 21, 2014 03:34



mangalam malayalam online newspaper

ചെന്നൈ: ചലച്ചിത്ര നടനും മുന്‍ കേന്ദ്രമന്ത്രിയുമായ നെപ്പോളിയന്‍ ഡി.എം.കെ വിട്ട്‌ ബിജെപിയില്‍ ചേര്‍ന്നു. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷായുടെ നെപ്പോളിയന്‌ അംഗത്വം നല്‍കി. ഡിഎംകെയിലെ വിഭാഗീയതയില്‍ അഴഗിരിയെ പിന്തുണച്ചതിനെ തുടര്‍ന്ന്‌ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട നെപ്പോളിയന്‍ ഏറെ നാളായി പാര്‍ട്ടിയില്‍ സജീവമല്ലായിരുന്നു.


മന്ത്രിയെന്ന നിലയില്‍ ഡിഎംകെ തന്നെ ഭരിക്കാന്‍ അനുവദിച്ചില്ലെന്ന്‌ നെപ്പോളിയന്‍ ആരോപിച്ചു. ഡിഎംകെ നേതൃത്വത്തിലുള്ളവര്‍ കഴിവുള്ളവരില്ലെന്നും നെപ്പോളിയന്‍ പറഞ്ഞു. ശനിയാഴ്‌ചയാണ്‌ അദ്ദേഹം ഡി.എം.കെയില്‍ നിന്ന്‌ രാജിവച്ചത്‌.


16-ാം വയസ്‌ മുതല്‍ ഡി.എം.കെയില്‍ പ്രവര്‍ത്തിച്ചിരുന്ന നെപ്പോളിയന്‍ 2001ലെ നിയസഭാ തെരഞ്ഞെടുപ്പില്‍ വില്ലിവക്കം സീറ്റില്‍ നിന്നു വിജയിച്ചിരുന്നു. 2006ല്‍ മൈലാപ്പൂരില്‍ നിന്ന്‌ മത്സരിച്ച്‌ പരാജയപ്പെട്ടു. കഴിഞ്ഞ യുപിഎ സര്‍ക്കാരിലാണ്‌ ഡി.എം.കെ ടിക്കറ്റില്‍ അദ്ദേഹം കേന്ദ്ര മന്ത്രിയായത്‌.


അതേസമയം ബിജെപിയില്‍ ചേര്‍ന്നതോടെ നെപ്പോളിയന്‍ അവസരവാദിയാണെന്ന്‌ തെളിഞ്ഞെന്ന്‌ ഡിഎംകെ പ്രതികരിച്ചു.










from kerala news edited

via IFTTT