121

Powered By Blogger

Sunday, 21 December 2014

അതിശൈത്യം; 16 വിമാനങ്ങളും 50 ട്രെയിനുകളും മുടങ്ങി; സഞ്ചാരികള്‍ കുടുങ്ങി









Story Dated: Monday, December 22, 2014 09:16



mangalam malayalam online newspaper

ന്യൂഡല്‍ഹി: അതിശൈത്യത്തെ തുടര്‍ന്ന്‌ പുകമഞ്ഞ്‌ മൂടിയതിനാല്‍ ഡല്‍ഹിയില്‍ വിമാന, തീവണ്ടി ഗതാഗതം താറുമാറായി. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും ആഭ്യന്തര സര്‍വീസ്‌ നടത്തുന്ന 16 വിമാനങ്ങളുടേയും 50 തീവണ്ടികളുടേയും യാത്ര മുടങ്ങി. രണ്ടു വിമാനങ്ങള്‍ യാത്ര പൂര്‍ണ്ണമായും റദ്ദാക്കിയിട്ടുണ്ട്‌.


തലസ്‌ഥാന നഗരം ശക്‌തമായ പുകമഞ്ഞില്‍ മൂടിയിരിക്കുകയാണ്‌. നഗരത്തില്‍ ഞായറാഴ്‌ച രേഖപ്പെടുത്തിയ താപനില 15 ഡിഗ്രി സെല്‍ഷ്യസ്‌ ആയിരുന്നു. വരും ദിവസങ്ങളില്‍ താപനിലയില്‍ കാര്യമായ മാറ്റം വരുമെന്നും കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം പറയുന്നു. വടക്കേ ഇന്ത്യയില്‍ അതിശൈത്യം തുടരുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ ഒരാളും ന്യൂഡല്‍ഹിയില്‍ മൂന്ന്‌ പേരും മരണമടഞ്ഞു.


ജമ്മു കശ്‌മീരില്‍ മഞ്ഞുവീഴ്‌ച തുടങ്ങിയിട്ടുണ്ട്‌. താപനില താഴ്‌ന്ന നിലയില്‍ തുടരുന്നു. ഞായറാഴ്‌ച ശ്രീനഗറില്‍ രേഖപ്പെടുത്തപ്പെട്ട താപനില മൈനസ്‌ 1.8 ഡിഗ്രിയാണ്‌. അതേസമയം കഴിഞ്ഞ ദിവസം മൈനസ്‌ 4.4 ഡിഗ്രിയായിരുന്നു രേഖപ്പെടുത്തിയത്‌. രാജസ്‌ഥാനിലും കടുത്ത ശൈത്യമാണ്‌ രേഖപ്പെടുത്തിയത്‌. ചുരുവില്‍ ഞായറാഴ്‌ച ഉണ്ടായത്‌ ഏറ്റവും തണുത്ത രാത്രിയായിരുന്നു. 0.5 ഡിഗ്രിയായിരുന്നു താപനില. പഞ്ചാബ്‌, ഹരിയാന എന്നീ സംസ്‌ഥാനങ്ങളിലും മൂടല്‍മഞ്ഞ്‌ വ്യാപിച്ചിരുന്നു. വ്യോമ, റെയില്‍, റോഡ്‌ ഗതാഗതങ്ങളെയെല്ലാം പ്രശ്‌നം ബാധിച്ചിട്ടുണ്ട്‌.


ഛണ്ഡീഗഡ്‌ വിമാനത്താവളത്തില്‍ നിന്നും തിങ്കളാഴ്‌ച പുലര്‍ച്ചെ യാത്ര തിരിക്കേണ്ട വിമാനങ്ങള്‍ ക്യാന്‍സല്‍ ചെയ്‌തിട്ടുണ്ട്‌. നിരവധി ട്രെയിനുകളും മണിക്കുറുകള്‍ താമസിക്കും. കനത്ത മഞ്ഞുവീഴ്‌ച ഉണ്ടായതോടെ കുളു മണാലി പ്രദേശങ്ങളില്‍ 2.500 ലധികം വിനോദസഞ്ചാരികളാണ്‌ കുടുങ്ങിക്കിടക്കുന്നത്‌. ക്രിസ്‌മസ്‌ പുതുവത്സര സീസണിലേക്ക്‌ അടുക്കുന്നതോടെ ഇവിടേക്ക്‌ വിനോദസഞ്ചാരികളുടെ ഒഴുക്ക്‌ കൂടിയിട്ടുണ്ട്‌.










from kerala news edited

via IFTTT