Story Dated: Monday, December 22, 2014 10:35
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനും ജമാത്ത്-ഉദ്-ദാവ അധ്യക്ഷനുമായ ഹാഫീസ് സയീദിനെ യുഎന്‍ ഭീകരരുടെ പട്ടികയില്‍ പെടുത്തിയിട്ടും യുഎന്നിന്റെ സെക്യൂരിറ്റി കൗണ്‍സില്‍ കമ്മിറ്റിക്ക് സയീദ് 'സാഹിബ്' ആണ്! സെക്യൂരിറ്റി കൗണ്‍സില്‍ കമ്മിറ്റി അധയ്യക്ഷന്‍ ഡിസംബര്‍ 17 ന് നടത്തിയ ആശയവിനിമയത്തിലാണ് സയീസിനെ സാഹിബ് എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.
യുഎന്‍ കമ്മിറ്റി അധ്യക്ഷന്‍ ഗാരി ക്വിലാന്‍ ഡിസംബര്‍ 17 ന് നടത്തിയ പരാമര്‍ശത്തെ കുറിച്ച് ഇന്ത്യ വിശദീകരണം തേടും. നിരോധിത സംഘടനകളെയും വ്യക്‌തികളെയും കുറിച്ചുളള ഒരു ആശയവിനിമയത്തിന്റെ തുടര്‍ച്ചയിലാണ് സയീദിനെ ബഹുമാന സൂചകമായി സാഹിബ് എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.
2008 ഡിസംബറില്‍ ആണ് യു എന്‍ അല്‍-കെ്വയ്‌ദയെയും സയീദിനെയും ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇയാളുടെ തലയ്‌ക്ക് ഒരു കോടി ഡോളറാണ് യു എസ് വിലയിട്ടിരിക്കുന്നത്. എന്നാല്‍, പാകിസ്‌താനില്‍ മിക്കപ്പോഴും പൊതുപരിപാടികളില്‍ പങ്കടുക്കുന്ന ഇയാള്‍ക്കെതിരെ സര്‍ക്കാര്‍ നടപടികളൊന്നും എടുത്തിട്ടില്ല.
from kerala news edited
via IFTTT