ചരമം - ആനി (ഫ്ലോറിഡ)
Posted on: 22 Dec 2014
ഫ്ലോറിഡ: ഓതറ ഈസ്റ്റ് വാലൂതടത്തില്‍ പരേതനായ വി.സി.ഉമ്മന്റെയും തങ്കമ്മയുടെയും മകനായ മോഹന്‍ ഉമ്മന്റെ ഭാര്യ ആനി (57) ഫ്ലോറിഡയില്‍ അന്തരിച്ചു. റാന്നി പേരങ്ങാട്ട് പരേതനായ വി.എം.കുരുവിളയുടെയും ചിന്നമ്മ കുരുവിളയുടെയും മകളാണ്. ജോഷ്, ജറി എന്നിവര്‍ മക്കളാണ്. മാത്യു കുരുവിള (രാജന്‍ ഫ്ലോറിഡ), പരേതയായ മോനി, ജോളി ആട്ടാപ്പള്ളില്‍ എന്നിവര്‍ സഹോദരങ്ങളാണ്. ഡിസംബര്‍ 26 ന് 5 മുതല്‍ 9 വരെ ഡേവിയിലുള്ള ഫോറസ്റ്റ് ലോണ്‍ ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനവും ശനിയാഴ്ച 10 മണിക്ക് സംസ്‌കാരശുശ്രൂഷയും നടത്തുന്നതാണ്.
വാര്‍ത്ത അയച്ചത് : ജോര്‍ജ് വര്‍ഗീസ്
from kerala news edited
via IFTTT