Story Dated: Monday, December 22, 2014 10:52
മുംബൈ: താന്‍ ഒരു ക്ഷയരോഗി ആയിരുന്നുവെന്ന് പരസ്യമായി പറഞ്ഞ് ബോളിവുഡ് സൂപ്പര്‍താരം അമിതാബ് ബച്ചന്‍. ക്ഷയരോഗ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി ബി.എം.സി സംഘടിപ്പിച്ച പരിപാടിയിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. 2000ല്‍ ഒരു ടെലിവിഷന്‍ പരിപാടിയില്‍ അവതാരകനായി ഇരിക്കെയാണ് രോഗം പിടിപെട്ടത്. ഇപ്പോള്‍ രോഗം പൂര്‍ണമായും മാറിയതായും ബിഗ് ബി വെളിപ്പെടുത്തി.
രോഗം പിടിപെട്ടിരുന്നതായി മുന്‍പ് ഒരിക്കല്‍പോലും ബച്ചന്‍ വെളിപ്പെടുത്തിയിരുന്നില്ല. ഈ അവസ്‌ഥയിലും അഭിനയം തുടര്‍ന്നിരുന്നു എന്ന താരത്തിന്‍െ.റ വെളിപ്പെടുത്തല്‍ ലോകമൊട്ടാകെയുളള ആരാധകരെ അത്ഭുതപ്പെടുത്തുന്നു.
ക്ഷയ രോഗം പിടിപെടുന്നത് ഓരോ വ്യക്‌തിയുടെയും സാമൂഹിക പശ്‌ചാത്തലം അനുസരിച്ചിരിക്കും. നമ്മുടെ രാജ്യത്ത് വര്‍ഷംതോറും ഏകദേശം മൂന്ന് ലക്ഷം പേര്‍ ക്ഷയരോഗം പിടിപെട്ട് മരണമടയുന്നു. 30,000 രോഗബാധിതരുടെ കേസുകളാണ് വര്‍ഷം തോറും റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍പ് രോഗികള്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ രാജ്യത്ത് ലഭ്യമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ശരിയായ ചികിത്സ ലഭ്യമാണെന്നും അമിതാബ് ബച്ചന്‍ പറഞ്ഞു. കൂടാതെ രണ്ടാഴ്‌ച നീണ്ടുനില്‍ക്കുന്ന ചുമ നിസാരമായി കാണരുതെന്നും താരം ഓര്‍മിപ്പിക്കുന്നു.
സമൂഹത്തിനായി സിനിമാ രംഗത്തുള്ളവര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് വിലയിരുത്തിയ അദ്ദേഹം ഒരു ചേരി ഏറ്റെടുക്കുമെന്നും പ്രഖ്യാപിച്ചു. കൂടാതെ സിനിമാ രംഗത്തുള്ള മറ്റുള്ളവരെ ഇതിനായി പ്രേരിപ്പിക്കുമെന്നും താരം വാക്കുനല്‍കി.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് രാജ്യത്ത് രോഗ ബാധിതരുടെ അളവ് ഗണ്യമായി വര്‍ധിച്ചിരുന്നു. ഈ സാഹചര്യത്തെ പ്രതിരോധിക്കാനാണ് പുതിയ ആശയവുമായി ബി.എം.സി രംഗത്തെുവന്നത്. ഇതിനായി ബിഗ് ബിയെ മുന്‍നിര്‍ത്തി രോഗത്തെ പ്രതിരോധിക്കാന്‍ ആഹ്വാനം ചെയ്യുന്ന രണ്ട് വീഡിയോകളും തയ്യാറാക്കി.
ഡോ. ജഗദീഷ് പ്രസാദ്, സിവസേന നേതാവ് ഉദ്ദവ് താക്കറെ, മഹാരാഷ്‌ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, സംസ്‌ഥാന ആരോഗ്യ വകുപ്പുമന്ത്രി ഡോ. ദീപക് സാവന്ദ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
from kerala news edited
via IFTTT