Story Dated: Sunday, December 21, 2014 02:49

തിരുവനന്തപുരം : കന്യാകുമാരി-മുംബൈ ജയന്തി ജനതാ എക്സ്പ്രസ് സിഗ്നല്‍ കണക്കാക്കാതെ മുന്നോട്ടുപോയി. തിരുവനന്തപുരത്ത് നിന്നും 9.50 ന് പുറപ്പെട്ട ട്രെയിന്‍ കൊച്ചുവേളി സ്റ്റേഷനിലെ ചുവന്ന സിഗ്നലാണ് ഭേദിച്ച് കടന്നത്. കൊല്ലം ഭാഗത്തു നിന്നും വരികയായിരുന്ന മറ്റൊരു ട്രെയിനിനായി ജയന്തി ജനതയ്ക്ക് ചുവന്ന സിഗ്നല്‍ നല്‍കിയിരുന്നു.എന്നാല്‍ ഇത് ഭേദിച്ചായിരുന്നു ട്രെയിന്‍ മുന്നോട്ട് കുതിച്ചത്. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്.
കന്യാകുമാരി നിന്നും മുംബൈ വരെ പോകുന്ന 16382 ജയന്തി ജനതാ എക്സ്പ്രസാണ് സിഗ്നല്‍ കണക്കാക്കാതെ ട്രാക്കിലൂടെ ഓടിയത്. ലോക്കോ പൈലറ്റിന്റെ അനാസ്ഥയാണോ സാങ്കേതിക തകരാറാണോ സംഭവത്തിനു പിന്നിലെന്ന് അന്വേഷിക്കും. ഒരു മണിക്കൂറിനു ശേഷം പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന ഉറപ്പില്‍ ട്രെയിന്‍ വീണ്ടും യാത്ര തുടര്‍ന്നു.
from kerala news edited
via
IFTTT
Related Posts:
മഞ്ഞുമനുഷ്യരെ നിര്‍മ്മിക്കരുതെന്ന് സൗദി പുരോഹീതന്‍ Story Dated: Tuesday, January 13, 2015 10:22ദുബായ്: സൗദിയില്‍ മഞ്ഞുമനുഷ്യരെ നിര്‍മ്മിക്കുന്നതിനെതിരെ ഫത്വ. തമാശയ്ക്കു വേണ്ടി മഞ്ഞുകൊണ്ട് മനുഷ്യരുടെയും മൃഗങ്ങളുടെയും രൂപങ്ങള്‍ സൃഷ്ടിക്കുന്നത് അനിസ്ലാമികമാണെന്ന് ഷേക… Read More
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രധാനമന്ത്രിയെ കാണും Story Dated: Tuesday, January 13, 2015 10:27തിരുവനന്തപുരം: റബറും മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതും ഉള്‍പ്പെടെ കേരളത്തിന്റെ വിവിധ വിഷയങ്ങള്‍ക്ക് പരിഹാരം തേടി കേരളാ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇന്ന് പ്രധാനമന്ത്രിയുമ… Read More
സിഡ്കോ എംഡിയെ സസ്പെന്റ് ചെയ്യാന്‍ ശുപാര്‍ശ Story Dated: Tuesday, January 13, 2015 11:15തിരുവനന്തപുരം: സിഡ്കോ എം ഡി സജി ബഷീറിനെ സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. അഞ്ചരക്കോടിയുടെ മണല്‍ക്കൊള്ള തട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് സസ്പെന്ഷന്. വിജിലന്… Read More
എയര്‍ ഏഷ്യ വിമാനത്തിന്റെ കോക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ കണ്ടെത്തി Story Dated: Tuesday, January 13, 2015 10:48ജക്കാര്‍ത്ത: കഴിഞ്ഞ മാസം 162 പേരുടെ മരണത്തിന് കാരണമായി തകര്‍ന്നുവീണ എയര്‍ ഏഷ്യ വിമാനത്തിന്റെ കോക്പിറ്റ് വോയിസ് റെക്കോഡര്‍ കണ്ടെത്തി. വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്താനായി തെരച… Read More
അമേരിക്കന്‍ സൈന്യത്തിന്റെ ട്വിറ്റര്‍, യുട്യൂബ് അക്കൗണ്ടുകള്‍ ഐ.എസ് ഹാക്ക് ചെയ്തു Story Dated: Tuesday, January 13, 2015 11:03യു.എസ്: അമേരിക്കന്‍ സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡിന്റെ ട്വിറ്റര്‍, യുട്യൂബ് അക്കൗണ്ടുകള്‍ ഐ.എസ് ഭീകരര്‍ ഹാക്ക് ചെയ്തു. ഇതിനെ തുടര്‍ന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ ട്വ… Read More