Story Dated: Monday, December 22, 2014 11:45
ന്യൂഡല്‍ഹി: ഹിന്ദു സംഘടനകളുടെ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ നിര്‍ത്തിവെച്ചു. സര്‍ക്കാര്‍ മതപരിവര്‍ത്തനത്തിന് കൂട്ടു നില്‍ക്കുകയാണെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം ചര്‍ച്ച ചെയ്യണമെന്ന അടിയന്തിര പ്രമേയ ആവശ്യം സ്‌പീക്കര്‍ തള്ളിയതിനെ തുടര്‍ന്നായിരുന്നു ബഹളം.
എന്‍ കെ പ്രേമചന്ദ്രന്‍ ഉയര്‍ത്തിയ ആവശ്യം ചോദ്യോത്തര വേളയ്‌ക്ക് ശേഷം ചര്‍ച്ച ചെയ്യാമെന്ന് സ്‌പീക്കര്‍ പറഞ്ഞെങ്കിലും പ്രതിപക്ഷാംഗങ്ങള്‍ സമ്മതിച്ചില്ല. സര്‍ക്കാര്‍ വിഷയത്തില്‍ ഒളിച്ചുകളി നടത്തുകയാണെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ ആവശ്യപ്പെട്ടു. ഇടതുപക്ഷാംഗങ്ങളും മതപരിവര്‍ത്തനത്തില്‍ പിടിച്ച് സര്‍ക്കാരിനെതിരേ പാര്‍ലമെന്റില്‍ ശബ്‌ദമുയര്‍ത്തി.
രണ്ടാഴ്‌ചയ്‌ക്ക് മുമ്പ് ആഗ്രയില്‍ 57 മുസ്‌ളീങ്ങളെ ഹിന്ദു സംഘടനകള്‍ മതപരിവര്‍ത്തനം ചെയ്യിച്ചെന്ന വാര്‍ത്തയെ തുടര്‍ന്ന് പാര്‍ലമെന്റിലെ ഇരു സഭകളിലും സര്‍ക്കാരിന് ശക്‌തമായ എതിര്‍പ്പുകളാണ് നേരിടേണ്ടി വരുന്നത്. ഇതിന് പിന്നാലെ ഇന്ത്യ ഹിന്ദു രാഷ്‌ട്രമാണെന്നും മതം മാറിയ എല്ലാ ഹിന്ദുക്കളെയും തങ്ങള്‍ പഴയ മതത്തിലേക്ക് തിരിച്ചു കൊണ്ടുവരുമെന്നും ഇന്നലെ കൊല്‍ക്കത്തയില്‍ ആര്‍എസ്‌എസ് നേതാവ് മോഹന്‍ഭഗവതിന്റെ നടത്തിയ പ്രസംഗവും കേരളത്തിലും ഗുജറാത്തിലും നടന്ന മതപരിവര്‍ത്തനങ്ങളും ബിജെപി സര്‍ക്കാരിന് തലവേദനയായിട്ടുണ്ട്.
from kerala news edited
via IFTTT