Story Dated: Saturday, January 3, 2015 03:53
കല്‍പ്പറ്റ: ജനുവരി അഞ്ച്, ആറ്, ഏഴ് തിയതികളില്‍ നടക്കുന്ന 35-ാംമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് വെള്ളമുണ്ട ഗ്രാമം ഒരുങ്ങി. ജില്ലാ സ്‌കൂള്‍ കലോത്സവം ചിട്ടയായി നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗത സംഘം ചെയര്‍മാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ്, ജനറല്‍ കണ്‍വീനര്‍ വിദ്യഭ്യാസ ഉപഡയറക്‌ടര്‍ മേരി ജോസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വെളള്ളമുണ്ട ഗവ. മോഡല്‍ ഹയര്‍െസക്കന്‍ഡറി സ്‌കൂള്‍, വെള്ളമുണ്ട എ.യു.പി.സ്‌കൂള്‍ എന്നിവിടങ്ങളിലാണ് കലോത്സവ വേദികള്‍ ക്രമീകരിച്ചിരിക്കുന്നത്. മത്സര ഫലങ്ങള്‍ ഉടനടിയറിയാന്‍ സഹായിക്കുന്ന വെബ്‌സൈറ്റ് ഇത്തവണത്തെ പ്രത്യേകതയാണ്. മേളയുടെ വിജയത്തിനായി 13 ഉപസമിതികളാണ് പ്രവര്‍ത്തിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും അനുഗമിക്കുന്ന അധ്യാപകര്‍ക്കും സംഘാടകര്‍ക്കും മൂന്നു ദിവസങ്ങളിലായി ഭക്ഷണം നല്‍കും. പത്രസമ്മേളനത്തില്‍ എം.മുഹമ്മദ് ബഷീര്‍, ടി.കെ. മമ്മൂട്ടി, സുരേഷ് ബാബുവാളല്‍, എ.എന്‍. സലീംകുമാര്‍, റെജി പുന്നോലില്‍, പി.കെ. സുധ, ടി.പി. വില്‍സണ്‍, എം.വി. രാജന്‍, പി.സി. ഗിരീഷ്‌കുമാര്‍ എന്നിവരും പങ്കെടുത്തു.
from kerala news edited
via IFTTT