Story Dated: Saturday, January 3, 2015 08:15
ബെംഗളൂരു: ഘര്‍ വാപ്പസിയുടെ പേരില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് ബി.ജെ.പി ദേശിയ അദ്ധ്യക്ഷന്‍ അമിത് ഷാ. അംഗത്വ വിതരണ ക്യാംപയിന്റെ ഭാഗമായി ബെംഗളുരുവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സമഗ്ര വികസനം മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ അജണ്ട.
മത പരിവര്‍ത്തനം സംബന്ധിച്ച് രാജ്യത്ത് എവിടെയും പരാതികളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഭീകരാക്രമണം ലക്ഷ്യമിട്ടെത്തിയ പാക് ബോട്ട് തകര്‍ത്ത തീരരക്ഷാസേനയെയും സുരക്ഷാ ഏജന്‍സികളെയും അദ്ദേഹം ബെംഗളുരുവില്‍ അഭിനന്ദിച്ചു. പാര്‍ട്ടി ദേശീയ അധ്യക്ഷനായി സ്ഥാനമേറ്റശേഷം ആദ്യമായാണ് അമിത്ഷാ ബെംഗളുരുവില്‍ എത്തുന്നത്.
from kerala news edited
via IFTTT