Story Dated: Saturday, January 3, 2015 06:45
കല്ലറ: ദക്ഷിണ കേരളാ ലജ്‌നത്തുല്‍ മു അല്ലിമീന്‍ കല്ലറ മേഖലയുടെ ആഭിമുഖ്യത്തിലുള്ള മുസ്ലീം ജമാ അത്തുകളില്‍ നബിദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. ഇന്നുരാവിലെ ഏഴിന് ശുഭ്രവസ്‌തധാരികളായ നൂറുകണക്കിന് ബാലികാബാലന്‍മാര്‍ അണിനിരക്കുന്ന ഘോഷയാത്രകള്‍ നടക്കും. ഘോഷയാത്ര കടന്നുപോകുന്ന ഭാഗങ്ങളില്‍ മധുരപലഹാരങ്ങളുമായി വരവേല്‍ക്കാന്‍ നാടും നാട്ടാരും തയാറായിക്കഴിഞ്ഞു.
ഇന്നലെ വൈകുന്നേരം മുതല്‍ തന്നെ അലങ്കരിച്ച വാഹനങ്ങളില്‍ തക്‌ബീര്‍ വിളികളുമായും ദഫുമുട്ടുകളുമായും ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. കല്ലറ ടൗണ്‍, മുഹിയുദീന്‍, പാട്ടറ, തച്ചോണം, താഴെ പാങ്ങോട്, പുത്തന്‍പള്ളി തുടങ്ങിയ സ്‌ഥലങ്ങളില്‍ രാവിലെ ഘോഷയാത്ര, മൗലൂദ് പാരായണം, അന്നദാനം എന്നിവ നടക്കും.
from kerala news edited
via IFTTT