Story Dated: Saturday, January 3, 2015 06:45
നെടുമങ്ങാട്: സംസ്‌ഥാന കേരളോത്സവം നടത്തിപ്പ് വിജയമാക്കാന്‍ ചുമതലപ്പെട്ട പോലീസ് ഉദ്യോഗസ്‌ഥര്‍ സമാപന സമ്മേളനത്തോടനുബന്ധിച്ച് അരുവിക്കരയില്‍ സംഘര്‍ഷം സൃഷ്‌ടിച്ച് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതിനെക്കുറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്‌ഥര്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയതായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആനാട് ജയനും അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.എ. ഹക്കിം അറിയിച്ചു.
എല്ലാ രാഷ്‌ട്രീയ സാമൂഹ്യ സാംസ്‌കാരിക സംഘടനകളും ഒരുമിച്ച് നിന്ന് വന്‍ വിജയമാക്കി തീര്‍ത്ത കേരളോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടയില്‍ ചില ചെറുപ്പക്കാര്‍ സമാധാനപരമായി നൃത്തം ചെയ്‌തതുകണ്ട് അവരെ അതിക്രൂരമായി മര്‍ദിച്ച് സംഘര്‍ഷമുണ്ടാക്കിയ വലിയമല എസ്.ഐ, അരുവിക്കര ഗ്രേഡ് എസ്.ഐ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
സംഘര്‍ഷമുണ്ടാക്കിയ പോലീസ് സംഘം നാട്ടുകാര്‍ക്കിടയില്‍ അഴിഞ്ഞാടി നാട്ടുകാരെ മര്‍ദിച്ചു. തുടര്‍ന്ന് പോലീസിനെ ആക്രമിച്ചുവെന്ന് കുറ്റംചുമത്തി ജനപ്രതിനിധികളടക്കമുള്ളവര്‍ക്കെതിരെ കള്ളക്കേസും എടുത്തിരിക്കുകയാണ്. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്‌ഥര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ക്കെതിരെ ചില പോലീസ് ഉദ്യോഗസ്‌ഥരുടെ നിര്‍ദേശപ്രകാരം എടുത്ത കള്ളക്കേസ് പിന്‍വലിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
from kerala news edited
via IFTTT