Story Dated: Saturday, January 3, 2015 05:22
തിരുവനന്തപുരം: ദേശിയ ഗെയിംസ് നടത്തിപ്പില്‍ യാതൊരു ക്രമക്കേടും ഇല്ലെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. ഗെയിംസുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇതിനായി ഒന്നിലധികം കമ്മറ്റികളെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗെയിംസ് നടത്തിപ്പില്‍ അഴിമതിയുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കായിക താരങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ ഉടന്‍ കേരളത്തിലെത്തും. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചിലവ് 5393 കോടി രൂപ ആയിരുന്നു. എന്നാല്‍ ദേശിയ ഗെയിംസിന്റേത് 611 കോടി മാത്രമാണ്. കോമണ്‍വെല്‍ത്ത് ഗെയിംസുമായി ദേശീയ ഗെയിംസിനെ താരതമ്യം ചെയ്യരുതെന്നും മന്ത്രി പറഞ്ഞു. ദേശിയ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഏഴ് ജില്ലകളിലായി 31 വേദികളില്‍ മത്സരം നടക്കുന്നത്. ഗെയിംസിന് മുന്നോടിയായ നടക്കുന്ന റണ്‍ കേരള റണ്‍ പാരിപാടിയിലേക്ക് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
from kerala news edited
via IFTTT