Story Dated: Saturday, January 3, 2015 04:35
പാറ്റ്‌ന: മുറുക്കാന്‍ വാങ്ങിയാല്‍ ഗര്‍ഭനിരോധന ഉറ സൗജന്യം. പാറ്റ്‌നയിലെ ഒരു മുറുക്കാന്‍ കടക്കാരനാണ് ഈ വ്യത്യസ്‌ത വാഗ്‌ദാനം മുന്നോട്ട് വച്ചിരിക്കുന്നത്. സൗജന്യമായി ഗര്‍ഭനിരോധന ഉറ വിതരണം ചെയ്യുന്നതിന്റെ ഉദ്ദേശം മറ്റൊന്നുമല്ല, ജനസംഖ്യ വര്‍ധനവിനെതിരെ ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് സൗജന്യമായി ഗര്‍ഭ നിരോധന ഉറ നല്‍കുന്നതെന്ന് കടയുടമ നന്ദലാല്‍ സാ പറഞ്ഞു. ജനപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള തന്റെ ചെറിയ ശ്രമമാണിതെന്നും നന്ദലാല്‍ കൂട്ടിച്ചേര്‍ത്തു. പാറ്റ്‌നയിലെ കതിഹര്‍ ജില്ലയിലെ ഫല്‍കാ ബസാറിലാണ് നന്ദലാല്‍ സായുടെ മുറുക്കാന്‍ കട.
മെഡിക്കല്‍ റെപ്രസെന്‍ന്റേറ്റീവുകളും എന്‍.ജി.ഒ സംഘടനകളുമാണ് നന്ദലാലിന് സൗജന്യമായി വിതരണം ചെയ്യുവാന്‍ ഗര്‍ഭനിരോധന ഉറ നല്‍കുന്നത്. ഇവരില്‍ നിന്നും ഗര്‍ഭനിരോധന ഉറ ലഭിക്കാതെ വന്നാല്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പണം മുടക്കി ഗര്‍ഭനിരോധന ഉറ വാങ്ങി വിതരണം ചെയ്യാനും നന്ദലാലിന് മടിയില്ല. സൗജന്യ ഉറ വിതരണത്തോട് പ്രദേശവാസികള്‍ അനുകൂലമായാണ് പ്രതികരിക്കുന്നതെന്ന് നന്ദലാല്‍ പറഞ്ഞു. സൗജന്യ ഉറ വിതരണം തന്റെ മുറുക്കാന്‍ വില്‍പനയുടെ വളര്‍ച്ചക്കും കാരണമായെന്നും, സൗജന്യ ഉറ കിട്ടുന്നതു കൊണ്ട് മാത്രം ചിലര്‍ മുറുക്കാന്‍ വാങ്ങുന്നുണ്ടെന്നും നന്ദലാല്‍ പറഞ്ഞു.
from kerala news edited
via IFTTT