Story Dated: Saturday, January 3, 2015 08:01
ചേര്‍ത്തല: ഡോക്‌ടര്‍മാര്‍ക്കെതിരേ കൈക്കൂലി വാങ്ങുന്നതായി പരാതി നല്‍കുകയും പരസ്യമായി പ്രതിഷേധ പരിപാടി സംഘടിപ്പിക്കുകയും ചെയ്‌തവര്‍ക്കെതിരേ പോലീസ് അന്വേഷണം തുടങ്ങി. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. താലൂക്ക് ആശുപത്രിയിലെ ഡോക്‌ടര്‍ക്കെതിരേ ഓട്ടോഡ്രൈവര്‍മാരടക്കം പരാതി നല്‍കുകയും ഡി.എം.ഒയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയും ചെയ്‌തിരുന്നു.
തുടര്‍ നടപടിയുണ്ടാകാതെ വന്നതോടെ ആശുപത്രിക്ക് മുന്നിലെ ഓട്ടോസ്‌റ്റാന്റിലെ തൊഴിലാളികള്‍ സംയുക്‌ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ഡോക്‌ടറുടെ കോലത്തില്‍ ചെരുപ്പ് മാലയിട്ട് പ്രതിഷേധിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിന് സമരത്തിന് നേതൃത്വം നല്‍കിയയാള്‍ക്കെതിരേ കള്ളപ്പരാതി നല്‍കിയെന്നാണ് പരാതി. ഡോക്‌ടറെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
ഇതിന്റെ അടിസ്‌ഥാനത്തില്‍ ഓട്ടോഡ്രൈവറോട് പോലീസ് സ്‌റ്റേഷനില്‍ എത്താന്‍ നിര്‍ദേശിച്ചു. ഇതിനെതിരേ മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കാനാണ് ഓട്ടോഡ്രൈവര്‍മാരുടെ നീക്കം. ഇതിന്റെ ഭാഗമായി ഇന്ന് ആശുപത്രിക്ക് മുന്നില്‍ ഒപ്പുശേഖരണം ആരംഭിക്കും. ആശുപത്രിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഓട്ടേറെ പരാതികളാണ് ദിനംതോറുമുണ്ടാകുന്നത്.
from kerala news edited
via IFTTT