Story Dated: Sunday, January 4, 2015 12:17
കായംകുളം: അഴിമതിയില്‍ മുങ്ങിക്കുളിച്ച ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്‌ഥാനം രാജിവെക്കാത്തത് കയ്യില്‍ വിലങ്ങുവീഴുമെന്നുള്ള ഭയം കൊണ്ടാണെന്ന് സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റംഗം എ.കെ. ബാലന്‍ പറഞ്ഞു.
സി.പി.എം. നേതാവും നഗരസഭാ കൗണ്‍സിലറുമായിരുന്ന എസ്. വാസുദേവന്‍പിളളയുടെ 41-ാമത് രക്‌തസാക്ഷിത്വ വാര്‍ഷിക അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനദ്രോഹ നയങ്ങള്‍ നടപ്പാക്കുന്ന ബി.ജെ.പി. സര്‍ക്കാരിനെതിരെ ഒരക്ഷരം പോലും പറയാന്‍ കോണ്‍ഗ്രസിനു കഴിയുന്നില്ല.
ബി.ജെ.പി. മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയാണ്. സി.പി.എം. ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ദിനാചരണത്തിന്റെ ഭാഗമായി റാലിയും നടന്നു. ജി. ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. സി.കെ. സദാശിവന്‍ എം.എല്‍.എ, കെ.എച്ച്. ബാബുജാന്‍, എം.എ. അലിയാര്‍, പി. അരവിന്ദാക്ഷന്‍, എം.ആര്‍. രാജശേഖരന്‍, എന്‍. ശിവദാസന്‍, എസ്. കേശുനാഥ് എന്നിവര്‍ പങ്കെടുത്തു.
from kerala news edited
via IFTTT