Story Dated: Saturday, January 3, 2015 06:45
കല്ലമ്പലം: കടുവാപള്ളിയും പാളയം പള്ളിയും ബീമാപള്ളിയുമുള്‍പ്പെടെ നൂറു മസ്‌ജിദുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ തിരുവനന്തപുരം സ്വദേശി ആര്‍ക്കിടെക്‌ട് ഗോപാലകൃഷ്‌ണനെ കെ.ടി.സി.ടി. കമ്മിറ്റി നബിദിനാചരണ പരിപാടികളുടെ ഭാഗമായി ആദരിച്ചു. കടുവാപ്പള്ളി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കെ.ടി.സി.ടി. പ്രസിഡന്റ് എ. ഷാഹുല്‍ ഹമീദ് മുന്‍ഷി പൊന്നാടയും പ്രശസ്‌തിപത്രവും മെമെന്റോയും നല്‍കി ആദരിച്ചു. ചെയര്‍മാന്‍ പി.ജെ. നഹാസ് അദ്ധ്യക്ഷനായിരുന്നു. എരുമേലി വാവര്‍പള്ളിയും കരുനാഗപ്പള്ളി ഷേഖ്‌മസ്‌ജിതും ഗോപാലകൃഷ്‌ണന്റെ നിര്‍മ്മാണ വിസ്‌മയങ്ങളാണ്.
നൂറാമത്തെ മസ്‌ജിദിന്റെ നിര്‍മ്മാണം കൊല്ലം ജില്ലയില്‍ കുണ്ടറയ്‌ക്ക് സമീപം പൂര്‍ത്തിയായിവരികയാണ്. ഹൈന്ദവമത വിശ്വാസിയായ ഗോപാലകൃഷ്‌ണന്‍ രണ്ട് ക്ഷേത്രങ്ങള്‍ മാത്രമാണ് പണികഴിപ്പിച്ചിട്ടുള്ളത്. നാലു മനോഹരമായ ചര്‍ച്ചുകളും അദ്ദേഹം പൂര്‍ത്തീകരിച്ചു. ഒട്ടേറെ അവാര്‍ഡുകളും അംഗീകാരങ്ങളും നേടിയിട്ടുള്ള അദ്ദേഹത്തെ മാധ്യമങ്ങളും സംഘടനകളും മോസ്‌ക്മാന്‍ എന്ന പേര് അദ്ദേഹത്തിന് നല്‍കി.
ഇപ്പോള്‍ ഞാന്‍ കണ്ട ഖുര്‍ആന്‍ എന്ന ബൃഹത്തായ ഗ്രന്ഥത്തിന്റെ പണിപ്പുരയിലാണ് ഈ അനുഗൃഹീത ശില്‍പി. കടുവാപ്പള്ളിയില്‍ നടന്ന അനുമോദനചടങ്ങില്‍ ഏഴാച്ചേരി രാമചന്ദ്രന്‍, എ. നഹാസ്, എ.എം.എ. റഹിം, എ. താഹ, എ. സൈനുലാബ്‌ദീന്‍, എം.ഐ. ഷെഫീര്‍, എസ്. നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
from kerala news edited
via IFTTT